*ഭാര്യ* 😘😘😘😘😘 സുബഹി ബാങ്ക് കേട്ട് അവൾ ഞെട്ടി ഉണർന്നു... വേഗം സുബഹി നിസ്കരിച്ച് അടുക്കളയിലേക്ക്... സുബഹി നിസ്കാരം കഴിഞ്ഞ് ഖുർആ൯ ഓതുന്ന ഉമ്മാക്ക് ഒരു കട്ട൯ ചായ ഉണ്ടാക്കി കൊടുത്തു... അപ്പോഴാണ് മൂന്ന് മാസം പ്രായമുളള കുട്ടി കരഞ്ഞത്... കുട്ടിക്ക് പാല് കൊടുത്ത് വീണ്ടും അടുക്കളയിലേക്ക്... ഏഴര മണിക്ക് കുട്ടികൾക്ക് സ്കൂളിൽ പോകണം... അപ്പോഴേക്കും അവർക്ക് ചായ, ലഞ്ച് ബോക്സിൽ ഉച്ചക്കുളള ചോറ്, കറി തുടങ്ങി എല്ലാം റെഡിയാക്കെണം... ആറര മണിക്ക് കുട്ടികളെ വിളിച്ചുണർത്തി... രണ്ട് പേരേയും കുളിപ്പിച്ച് വസ്ത്രം മാറ്റി ചായ കൊടുത്ത് സ്കൂളിൽ വിട്ടു... അപ്പോഴേക്കും ഭർത്താവ് ഉണർന്നു... കാപ്പി കൊടുത്തു... ഏട്ട് മണിക്ക് ഓഫീസിൽ പോകണം... അപ്പോഴേക്കും ചായ, ഉച്ചക്കുളള ഊണ്, ലഞ്ച് ബോക്സിലാക്കി... എല്ലാം റെഡി... അവൾ മുറ്റമടിക്കാ൯ ഇറങ്ങി... മുകളിൽ നിന്നും വിളി... "സമീറാ.... എന്‍റെ തുണി എവിടെ, , ബെല്‍റ്റ്‌ എവിടെ...? ലാപ്ടോപിന്‍റെ ചാർജർ എവിടെ...? ഒലക്ക... ഒന്നും വെച്ചാൽ വെച്ചോട്ത്ത് കാണൂല..." ഓടി കിതച്ച് എല്ലാം എടുത്ത് കൊടുത്തു... എല്ലാം അലമാരയിൽ കണ്മുമ്പിൽ തന്നെ ഒരുക്കി വെച്ചിരുന്നു... ചായ കൊടുത്തു... ഉച്ചക്കുളള ഊണും കയ്യില്‍ കൊടുത്തു... "എടീ, അനക്ക് ഈ ഷൂ ഒക്കെ ഒന്ന് പോളിഷ് ചെയ്തൂടെ...? ഒരു പണിയും എടുക്കൂല... വെറുതെ തിന്ന് കൂടിക്കോളും ഇവിടെ..." നിമിഷ നേരം കൊണ്ട് ഷൂ പോളിഷ് ചെയ്ത് ഭർത്താവിനെ ഓഫീസില്‍ വിട്ടു... ഇനി ഉമ്മാക്ക് ചായ... അതും എടുത്ത് കൊടുത്തു... വീണ്ടും മുറ്റമടിക്കാൻ ഇറങ്ങി... അത് കഴിഞ്ഞ് വീട് ഒക്കെ അടിച്ചു തുടച്ചു വൃത്തിയാക്കി... ബാത്റൂം കഴുകി... വസ്ത്രങ്ങൾ അലക്കി... ഹോ തണ്ടല് ഭയങ്കര വേദന.... ഒരു തലകറക്കം... സമയം പത്ത് മണി... അവൾ ചായ കുടിച്ചിട്ടില്ല എന്ന് അപ്പോഴാണ് ഓർത്തത്... താഴെ വന്നു ചായ എടുത്ത് കുടിക്കുമ്പോൾ ഉമ്മ വന്നു... "ഇപ്പോ ചായ കുടിക്കുന്നേ ഉളളൂ... ഇത് വരെ എന്തായിരുന്നു നിനക്ക് പണി...? ഇനി എപ്പോഴാ ഉച്ചക്കത്തെ ചോറ് ആക്കാ...? ആ... ജ്ജ്, കുളിച്ചാ൯ കൊറച്ചു വെളളം ഇങ്ങട്ട് ചൂടാക്കി കൊടുന്നാ...." അതും ഉണ്ടാക്കി കൊടുത്തു... അപ്പോഴാണ് കൊച്ചു മോൻ വീണ്ടും കരഞ്ഞത്... അവനെ എടുത്ത് പാല് കൊടുത്തു, കുളിപ്പിച്ചു, നല്ല ഉടുപ്പിട്ട് സുന്ദര കുട്ടപ്പനാക്കി... സമയം 12 മണി... അളളാഹ്...!! ഉച്ചക്കുളള ചോറ് ആയിട്ടില്ല... വീണ്ടും അടുക്കളയിലേക്ക്... ഒരു മണിക്ക് ഉമ്മ വന്നു... "എന്താ, ഇത് വരെ ചോറ് ആയില്ലേ...?" കറി, ഉപ്പേരി, മീന്‍ പൊരിച്ചത്, പപ്പടം എല്ലാം റെഡി... മണി രണ്ട്!! ഹോ, ഭയങ്കര ക്ഷീണം... തണ്ടൽ വേദന വീണ്ടും... ഒന്ന് കിടക്കണം... മുകളിൽ കയറിയപ്പോൾ കുട്ടി ഉണർന്നു... അവനെ എടുത്ത് പാല് കൊടുത്തു... മണി മൂന്ന്... നാല് മണിക്ക് സ്കൂളിൽ നിന്നും കുട്ടികൾ വരും... അപ്പോഴേക്കും ചായ, കടി എല്ലാം റെഡി ആക്കണം... വയറ് എരിഞ്ഞിട്ട് വയ്യ... ഉച്ച ഊണ് വേഗം വാരി വിഴുങ്ങി... (ചവയ്ക്കാൻ നേരമില്ല...) അവള്‍ വീണ്ടും അടുക്കളയിലേക്ക്... കുട്ടികൾ എത്തി, അവരെ കുളിപ്പിച്ചു, ചായ കൊടുത്ത് കളിക്കാൻ പറഞ്ഞയച്ചു... നേരം ഇരുട്ടി... സന്ധ്യാ നേരത്ത് കുട്ടികളെ പഠിപ്പിക്കണം... ഹോം വർക്ക് ചെയ്യിക്കണം... സ്കൂളിൽ നിന്നും എഴുതി വിട്ട നോട്ടുകൾക്ക് മറുപടി... സമയം ഏഴ് മണി... ഭർത്താവ് വന്നു... "എടീ, ജ്ജ് എവിടെ...? ഈ കോലായിമ്മല് കോഴി കാഷ്ടിച്ചത് കണ്ടില്ലേ...? ജ്ജ് ഏത് ഒലക്കയില് പോയി കെടക്കാ... അനക്കൊക്കെ ദിവസം മുഴുവന്‍ ഇവിടെ എന്താ പണി...?" ഭർത്താവിന് ചായ, കടി എല്ലാം എടുത്തു കൊടുത്തു... കോഴിക്കാഷ്ട്ടം കോരി... അതാവീണ്ടും വിളി... "എടീ ആ സോപ്പും മുണ്ടും ഇങ്ങെടുക്ക്..!" എല്ലാം എടുത്ത് കയ്യില്‍ കൊടുത്തു... കുളി കഴിഞ്ഞ് അയാള്‍ കുട്ടിയെ ഒന്ന് കളിപ്പിക്കാൻ എടുത്തപ്പോൾ കുട്ടി അപ്പിയിട്ടിട്ടുണ്ട്... "സമീറാ........ ബടെ വാടീ... ഈ കുട്ടി ഇവടെ അപ്പിയിട്ട് വെരകിയത് ജ്ജ് കണ്ടീലേ...? അതൊന്ന് കഴുകിക്കൂടെ...? അനക്കൊക്കെ ദിവസം മുഴുവൻ ഇവിടെ എന്താ പണി...?" ഇത് വരെ രാത്രി ഭക്ഷണം ആയിട്ടില്ല... ഭർത്താവിനു ചപ്പാത്തി, ഉമ്മാക്ക് കഞ്ഞി, മക്കൾക്ക് മീനും ചോറും... എല്ലാം റെഡി... മണി പത്തായി... എല്ലാവരും ഭക്ഷണം കഴിച്ച് കിടക്കാൻ പോയി... അവള്‍ പാത്രം എല്ലാം കഴുകി... നാളെ രാവിലേക്കുളള അരി വെളളത്തിൽ ഇട്ട് കിടക്കാൻ ചെന്നു... മണി പതിനൊന്ന്... ചക്കര മോൻ ഉറങ്ങിയിട്ടില്ല... അയാളും അവളും കുട്ടിയെ കുറച്ചു നേരം കളിപ്പിച്ചു... ഭർത്താവ് ഉറങ്ങി... കുട്ടി ഉറങ്ങുമ്പോൾ മണി പന്ത്രണ്ട്... അവൾ ഗാഢമായ നിദ്രയിലേക്ക് ആഴ്ന്ന് പോയി... ഇടയ്ക്കിടയ്ക്ക് മകൻ കരയുമ്പോൾ അയാൾ അവളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു... "ഡീ... കുട്ടി കരയുന്നു... പോത്ത് പോലെ കിടന്ന് ഒറങ്ങും... അനക്ക് അതിനെ ഒന്ന് നോക്കിയാൽ എന്താ... അനക്ക് പകല്‍ വേറെ പണി ഒന്നും ഇല്ലല്ലോ..? സുഖമായി ഒറങ്ങിക്കൂടെ...?" 🕐 🕑 🕒 🕓 വീണ്ടും നാളെ രാവിലെ നാല് മണിക്ക് തുടങ്ങും അവളുടെ യാത്ര... നമ്മുടെ നാട്ടിൻ പുറത്തെ ഒരു സാധാരണ വീട്ടമ്മ (കൂലി കൊടുക്കേണ്ടാത്ത വേലക്കാരി) യുടെ ജീവതമാണ് ഇത്... അവൾ ഉണ്ടോ, ഉറങ്ങിയോ എന്നോ, അവളുടെ വേദനയോ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും അന്വേഷിക്കാനും മനസ്സിലാക്കാനും ശ്രമിക്കാത്തവരാണ് മിക്കവാറും ഭർത്താക്കന്മാർ അല്ലേ...?!! അവൾക്കൊരു കൈ സഹായം ചെയ്താൽ ആണത്തം കുറഞ്ഞ് പോകുമോ എന്ന ദുരഭിമാനം വെച്ച് പുലർത്തുന്നവരും കുറവല്ല... സഹോദരീ, നീ അല്ലാഹുവിന്‍റെ പ്രീതി മാത്രം പ്രതീക്ഷിക്കുക... "തന്‍റെ ഭാര്യയോട് നല്ല സ്വഭാവത്തിലും നീതിയിലും പെരുമാറുന്നവനത്രേ നമ്മളിൽ ഏറ്റവും ശ്രേഷ്ടന്‍" മുഹമ്മദ് നബി (സ) *കഥകളുടെ 📚 മണിയറ* whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 7034163509 നമ്പറിലേക് msg അയക്കുക #📔 കഥ
73.4k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post