*💘IsHq MuBaRaK💘* *_ഭാഗം.65_* *"അതേ..എനിക്ക് വെറുപ്പാണ്..എനിക്ക് അവരെ ആരെയും ഇഷ്ട്ടമല്ല...എന്റെ കുടുംബത്തെ എനിക്കിഷ്ടമല്ല..ഞാൻ അവരുടെ ബ്ലഡ്‌ ആണെന്ന് പറയുന്നത് തന്നെ എനിക്ക് വെറുപ്പാണ്..ഞാൻ ഈ ലോകത്ത് ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രമാണ്..ആ നിന്നെ അവർക്ക് അപമാനിക്കാൻ പോയിട്ട് ഒന്ന് വഴക്ക് പറയാൻ പോലുമുള്ള യോഗ്യത ഇല്ല ആദം..അങ്ങനെയുള്ളവരുടെ മുന്നിലേക്ക് നീയും ഞാനും ഒരിക്കലും പോവില്ല.. ഒരിക്കലും.."* എന്നൊക്കെ നമ്മള് ഉച്ചത്തിൽ അലറി പറഞ്ഞ് മടിയിൽ കൈ വെച്ചമർത്തി മുന്നോട്ട് നോക്കി പല്ലിറുമ്പിയപ്പോ പെട്ടന്ന് ആദം ബ്രേക്ക്‌ പിടിച്ചു...അപ്പൊത്തന്നെ നമ്മളൊന്ന് മുന്നോട്ട് പോയി പുറകോട്ട് തന്നെ വന്നതും നമ്മള് മടിയിൽ അമർത്തി പിടിച്ചു..നമ്മളെ ഉള്ളമാകെ ആരോടെന്നില്ലാത്ത അടങ്ങാത്ത ദേഷ്യവും വെറുപ്പും തിളച്ചു മറിഞ്ഞപ്പോ നമ്മളൊന്ന് കണ്ണടച്ചു പോയി.. അപ്പൊത്തന്നെ ആദം നമ്മളെ കൈക്ക് മുകളിൽ അവന്റെ കൈ വെച്ചമർത്തിയതും നമ്മള് പതിയെ കണ്ണ് തുറന്ന് തല ചെരിച്ചു അവനെ നോക്കിയപ്പോ അവൻ സീറ്റ് ബെൽറ്റ്‌ അഴിച്ചിട്ട് നമ്മളെ നേരെ ചെരിഞ്ഞിരുന്ന് മുഖം ചുളുക്കി നമ്മളെ തന്നെ നോക്കി.. "ജുബി..നീയിപ്പോ എന്താ ഇങ്ങനെയൊക്കെ പറയുന്നത്..നിനക്കെന്താ അവരോട് ഇത്ര വെറുപ്പ്..ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ നീ..നിന്റെ ഫാമിലിയുടെ പേരും പറഞ്ഞ് ഒരു വട്ടം നീ എന്റെ മുന്നിൽ നിന്ന് കരഞ്ഞതാണല്ലോ...ആ നീ തന്നെയാണോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്...അതോ നീ എന്റെ കൂടെയും വില്ലയിലും ജീവിക്കുന്നത് കൊണ്ട് നിന്റെ ഫാമിലിക്ക് സ്റ്റാൻഡേർഡ് ഇല്ല എന്ന് തോന്നി തുടങ്ങിയോ നിനക്ക്.." എന്ന് ആദം കുറച്ച് സീരിയസ് ആയി ചോദിച്ചത് കേട്ടപ്പോ തന്നെ നമ്മളവന്റെ കയ്യിന് മുകളിൽ കൈ വെച്ച് അല്ലാന്ന് തലയാട്ടി "അങ്ങനെയൊന്നുമല്ല ആദം..ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ് നീ പറഞ്ഞത്.." "പിന്നെ നിനക്ക് എന്താ ജുബി പ്രശ്നം..എന്ത് കൊണ്ട നിനക്കവരെ വെറുപ്പാണെന്നൊക്കെ പറയുന്നത്..എന്താ അതിനുള്ള കാരണം.." "അറിയില്ല..എനിക്കവരെ കാണണ്ട..എനിക്കവരെ വേണ്ട..ആ കുടുംബത്തിൽ ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട് ഇതേവരെ എന്റെ ഉപ്പച്ചി അല്ലാതെ ആരും എന്നെ മനസിലാക്കിയിട്ടില്ല..മനസിലാക്കാൻ ശ്രമിച്ചിട്ടുമില്ല..എന്റെ ഇഷ്ട്ടങ്ങൾക്കൊന്നും അവരൊരു പ്രാധാന്യവും തന്നിട്ടില്ല..അത്കൊണ്ട് തന്നെ ഞാനൊരു പ്രായത്തിൽ നന്നായി അനുഭവിച്ചതാ..ഒരുപാട് തവണ ആ വീട് വിട്ട് എങ്ങോട്ടെങ്കിലും ഇറങ്ങി പോവണമെന്നൊക്കെ വിചാരിച്ചതാ..പക്ഷേ ഉപ്പച്ചിനെ ഓർത്തിട്ട് ഞാൻ അങ്ങനെയൊരു കടുംകൈ ചെയ്തിട്ടില്ല എന്ന് വേണം പറയാൻ.. ആദം..ഞാൻ നിന്നിൽ നിന്നും ഒരു കാര്യം മറച്ചു വെച്ചിട്ടുണ്ട്..എന്താന്ന് വെച്ചാൽ നീ അറിയാതെ ഞാനൊരിക്കെ എന്റെ ഉപ്പച്ചിയെ കാണാൻ പോയി..ആരെ കണ്ടില്ലെങ്കിലും എനിക്കെന്റെ ഉപ്പച്ചിയെ കാണാതിരിക്കാൻ പറ്റാത്തോണ്ടാ ഞാനന്ന് നിന്നോട് പറയാതെ പോ.." "നീ പറയണ്ട..അക്കാര്യം ഞാൻ അന്നേ അറിഞ്ഞതാ.." നമ്മള് പറഞ്ഞ് മുഴുവനാക്കും മുൻപേ ആദം ഇടയിൽ കയറി പറഞ്ഞതും നമ്മളെ ഉള്ളമൊന്ന് ഞെട്ടി..നമ്മള് അപ്പൊത്തന്നെ ആദമിന്റെ മുഖത്തേക്ക് എങ്ങനെ എന്ന ഭാവം വെച്ച് നോക്കിയപ്പോ അവനൊന്ന് ചിരിച്ചു.. "നീ നിന്റെ ഉപ്പച്ചിയെ കാണാൻ പോയ അതേ ടൈമിൽ ഞാൻ നിനക്ക് കാൾ ചെയ്തിരുന്നു..കാൾ അറ്റൻഡ് ചെയ്ത ഉടനെ നീ തിരക്കാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞപ്പോ ഞാൻ കാൾ കട്ട്‌ ചെയ്യാൻ നേരം നീ ഉപ്പച്ചി എന്നലറി വിളിച്ചതായിരുന്നു കേട്ടത്..അപ്പൊ എനിക്കെന്തോ ചെറിയ ഡൌട്ട് തോന്നിയപ്പോ ഞാൻ കാൾ കട്ട്‌ ചെയ്യാതെ നിങ്ങളുടെ സംസാരം മുഴുവൻ കേട്ടു.." എന്ന് ആദം പുഞ്ചിരി വിടാതെ പറഞ്ഞത് കേട്ട് അവനോട് തിരിച്ചെന്തു പറയുമെന്നറിയാതെ നമ്മള് കുഴഞ്ഞു പോയപ്പോ ആദം നമ്മളെ നോക്കി കണ്ണടച്ചു കാണിച്ചു.. "ജുബി..ശെരിക്കും പറഞ്ഞ നിന്റെ ഈ ജീവിതത്തിൽ ഒരിക്കൽ പോലും നിന്റെ ഫാമിലിക്ക് മുന്നിൽ നിന്നെ എത്താൻ സമ്മതിക്കില്ല എന്ന് തന്നെയായിരുന്നു എന്റെ വാശി..കാരണം നിനക്ക് അറിയാമല്ലോ..ചെറുപ്പത്തിൽ ഞാൻ ഒരുപാട് പഴി കേട്ടിട്ടുണ്ട്..അതും ആ വൃത്തികെട്ട ******ന്റെ പേരിൽ..ഒരു ഉപ്പ ഇല്ലാത്തതിന്റെ കുറവ് ഞാൻ ഇതേ വരെ അറിഞ്ഞിട്ടില്ലങ്കിലും സൊസൈറ്റിക്ക് മുന്നിൽ ഞാൻ ആ കുറവ് നന്നായി അറിഞ്ഞിട്ടുണ്ട്..അതാണ് എനിക്ക് അയാളോട് അത്രക്കും ദേഷ്യമായത്..എനിക്കിപ്പോഴും അറിയില്ല എന്റെ ഉപ്പ ആരാണെന്ന്..ആ ചെറ്റ ആരായാലും ഇന്നല്ലെങ്കിൽ മറ്റൊരിക്കെ അയാൾ എന്റെ മുന്നിലെത്തും..അന്ന് ഞാൻ എല്ലാത്തിനും അയാളോട് പകരം ചോദിച്ചിരിക്കും.. ഒരു ഉപ്പയുടെ സ്നേഹം എങ്ങനെയാവുമെന്നറിഞ്ഞത് തന്നെ സിദ്ധുവിന്റെ പപ്പയിൽ നിന്നും റോഷന്റെ ഡാഡിയിൽ നിന്നുമാണ്..അവർക്ക് ഞാൻ സ്വന്തം മകനെ പോലെയാണ്..അത്കൊണ്ട് അവന്മാരെ സ്നേഹിക്കുന്നതിനേക്കാളേറെ എന്നെയായിരുന്നു അവർ സ്നേഹിച്ചിരുന്നത്..എന്നിരുന്നാലും അവരുടെ സ്നേഹം കാണുമ്പോ മനസ്സിനൊരു വിങ്ങലാണ്..കാരണം അവരെനിക്ക് എത്ര തന്നെ സ്നേഹം തന്നാലും എന്റെ സ്വന്തം ഉപ്പ ആവുന്നില്ലല്ലോ..സ്വന്തം ഉപ്പയിൽ നിന്നും കിട്ടാത്ത സ്നേഹമൊക്കെയും മറ്റൊരാളിൽ നിന്നും കിട്ടുമ്പോ അതൊരു വല്ലാത്ത വേദനയ ജുബി...ആ വേദന ഒഴിവാക്കാൻ വേണ്ടി ബുദ്ധി വെച്ചത് മുതലേ ഞാൻ സിദ്ധുവിന്റേയും റോഷന്റെയും വീട്ടിലേക്ക് പോവുന്നത് ചുരുക്കമായി... സത്യം പറഞ്ഞ അവരിൽ നിന്നും അകന്നത് തന്നെ ആ ചെറ്റയോടുള്ള എന്റെ വെറുപ്പ് കൂടാൻ വേണ്ടിയായിരുന്നു..അത് ദിനം പ്രതി കൂടുകയും ചെയ്തു..ഇപ്പോഴും എനിക്ക് അങ്ങനെ തന്നെയാണ്..അതിനിടയിലാണ് ഞാൻ നിന്റെ ഉപ്പാന്റെ സംസാരം കേൾക്കാനിടയായത്.. അന്ന് ശെരിക്കും പറഞ്ഞാൽ അറിയാതെ കരഞ്ഞു പോയി..നീയും നിന്റെ ഉപ്പയും പരസ്പരം ഒരുപാട് സ്നേഹിക്കുമ്പോ ഞാൻ എത്ര തന്നെ നിന്നെ അവരിൽ നിന്നും അകറ്റിയാലും നിങ്ങളുടെ സ്നേഹത്തെ തമ്മിൽ ഒരിക്കലും അകറ്റാൻ കഴിയില്ല എന്ന തിരിച്ചറിവ് വന്നപ്പോ മുതലേ ഞാൻ ഉറപ്പിച്ചതായിരുന്നു കഴിയും വേഗം നിന്റെ ഫാമിലിക്ക് നിന്നിലുള്ള തെറ്റിധാരണ മാറ്റി നിന്റെ ഫാമിലിയെ നിനക്ക് തിരിച്ചു തരണമെന്ന്.. അതൊക്കെ പ്ലാൻ ചെയ്ത് നടക്കുന്നതിനിടയിൽ പ്രതീക്ഷിക്കാതെ വന്ന പ്രശ്നങ്ങളുടെ മാല പടക്കം തന്നെ പൊട്ടി കഴിഞ്ഞു...എല്ലാം ഒന്ന് കെട്ടടങ്ങിയ സ്ഥിതിക്ക് നമ്മുക്ക് നിന്റെ വീട്ടിലേക്ക് പോയാലോ ജുബി.." 🍁🥀🍁🥀🍁🥀🍁🥀🍁🥀🍁🥀🍁🥀 എന്ന് നമ്മള് നല്ല രീതിയിൽ ജുബിയെ നോക്കി ചോദിച്ചപ്പോ അവള് കുറച്ച് നേരം നമ്മളെ കണ്ണിലേക്ക് നോക്കിയിട്ട് വേണ്ട എന്ന് തലയാട്ടി..അത് കണ്ടതും നമ്മക്ക് നേരിയ തോതിൽ വിഷമം തോന്നിയെങ്കിലും അതൊക്കെ പാടെ വിട്ട് അവളെ നോക്കി ചിരിച്ചു.. "ഓക്കേ..എനിക്ക് മനസിലാവും നിന്റെ പ്രശനങ്ങൾ..ഞാൻ അറിയാത്ത പല പ്രശ്നങ്ങളും നിനക്കുണ്ട്..ഐ മീൻ നീയിപ്പോ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത എന്തോ ഒന്ന്..അത് എന്ത് തന്നെയായാലും എപ്പോഴും പറയുന്ന പോലെ തന്നെ ഞാൻ ഇപ്പോഴും നിന്നോട് പറയാം..നിനക്ക് എപ്പോ എന്നോട് പറയണം എന്ന് തോന്നുന്നോ അപ്പൊ നിനക്ക് എന്നോട് എല്ലാം പറയാം..എന്ന് വെച്ച് ഞാൻ നിന്നെ നിർബന്ധിച്ചു പറയിപ്പിക്കില്ല..ഇനി നീ പറയാൻ ആഗ്രഹിക്കുന്നില്ലങ്കിൽ ഒരിക്കലും പറയണമെന്നുമില്ല..അതറിഞ്ഞാലും ഇല്ലങ്കിലും നീ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടാവും.. ഇപ്പൊ നീ നിന്റെ വീട്ടിലേക്ക് പോവണ്ട എന്ന് പറയാൻ കാരണം നിന്റെ ഉപ്പ പറഞ്ഞപോലെ സാവധാനം എല്ലാം മനസിലാക്കിയാൽ അവര് തന്നെ നിന്റെ അടുത്തേക്ക് വരും എന്നത് കൊണ്ടാണെങ്കിൽ നമ്മള് നിന്റെ വീട്ടിലേക്ക് പോവുന്നില്ല..കാരണം നീയൊരു ഉപ്പച്ചി കുട്ടിയല്ലേ..നിന്റെ ഉപ്പ പറഞ്ഞ നിനക്ക് എങ്ങനെ അനുസരിക്കാൻ കഴിയാതിരിക്കുക..അല്ലേ..? " എന്ന് നമ്മള് ചിരിച്ചോണ്ട് ചോദിച്ചപ്പോ അത്രയും നേരം വാടി തളർന്നിരുന്ന ജുബിയുടെ മുഖം ഒന്ന് പ്രകാശിച്ചപ്പോ അവള് തലയാട്ടി അതേ എന്ന് പറഞ്ഞ് ചിരിച്ചു..അത് കണ്ട് നമ്മള് അവൾക്ക് സൈറ്റ് അടിച്ച് കൊടുത്ത് നമ്മളെ പ്ലാനൊക്കെ തള്ളി താഴെയിട്ട് കാർ വില്ലയിലേക്ക് തിരിച്ചു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ചങ്ക്‌സെല്ലാവരും കൂടെ ആ വണ്ണാത്തിപ്പുള്ള് ജുമാനയുടെ കാര്യം പറഞ്ഞ് നമ്മളെ മൂഡ് കളഞ്ഞു കുളിച്ചപ്പോ തന്നെ ഉറപ്പിച്ചതായിരുന്നു ഇനി എന്ത് കുന്തം വന്നാലും നമ്മക്ക് പബ്ബിൽ ചെന്നാൽ ഹാപ്പിയായി എൻജോയ് ചെയ്യാൻ പറ്റില്ല എന്ന്.. കരുതിയ പബ്ബിൽ ചെന്നപ്പോഴും നമ്മളെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരിക്കായിരുന്നു..അത് കണ്ടിട്ടും കാണാത്ത പോലെ അവന്മാർ ഡാൻസ് ചെയ്ത് ഡിജെ എൻജോയ് ചെയ്യാൻ നോക്കിയെങ്കിലും നമ്മള് ഇല്ലാത്തത് കൊണ്ട് ചടച്ചപ്പോ നമ്മളോട് വന്ന് കുറെ സോറി പറഞ്ഞെങ്കിലും നമ്മളതൊന്നും മൈൻഡ് ചെയ്യാതെ മുഖം കേറ്റി വെച്ചപ്പോ സത്യം പറഞ്ഞ ഒക്കെത്തിനും മതിയായിട്ടുണ്ട്.. അത് കണ്ടതും നമ്മക്ക് കുറച്ച് സമാധാനം കിട്ടിയപ്പോ നമ്മള് അവരോടൊക്കെ ക്ഷമിക്ക് ഡിജെ എൻജോയ് ചെയ്ത് വൈനും തട്ടി ഫുഡടിച്ചു അവന്മാരെയൊക്കെ വഴിയിൽ തള്ളിയിട്ട് വില്ലയിലേക്ക് തിരിച്ചു... വില്ലയിൽ തിരിച്ചെത്തിയപ്പോ ഉമ്മിയും ഉമ്മാമ്മയും അല്ലാതെ ബാക്കിയാരും വില്ലയില്ലില്ല..നമ്മളെ ഉറ്റ ചങ്കായ ആഷിത്ത ഔട്ട്‌ ഹൗസിൽ പേഷ്യൻസിനോടൊപ്പം ഡോക്ടർ പണിയിലാണെന്നറിഞ്ഞപ്പോ അവളെ ശല്യം ചെയ്യാൻ വേണ്ടി ഔട്ട്‌ ഹൗസിലേക്ക് പോവാനായി വില്ലക്ക് പുറത്തിറങ്ങി ഔട്ട്‌ ഹൗസിലേക്ക് നോക്കിയപ്പോ അവിടെത്തെ തിരക്ക് കണ്ട് നമ്മള് പതിയെ കളം മാറ്റി ചവിട്ടി ഗാർഡനിലെ ഇരിപ്പിടത്തിൽ ചെന്നിരുന്നു.. എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു ആരുമില്ല എന്നുറപ്പ് വരുത്തിയതിന് ശേഷം ലാവിഷായി മാനം നോക്കി സിഗ് പുകച്ചോണ്ടിരിക്കെ പെട്ടന്ന് ഗെയ്റ്റിന് മുന്നിൽ നിർത്താതെ ഹോൺ അടിക്കുന്ന ശബ്ദം കേട്ടതും നമ്മളൊന്ന് ഞെട്ടിയിട്ട് സിഗ് നിലത്തിട്ട് ചവിട്ടി അപ്പുറത്തെ കണ്ടത്തിലേക്ക് വലിച്ചെറിഞ്ഞപ്പോഴേക്കും ഗൈറ്റ് കടന്ന് വില്ലയിലെ കാർ കോമ്പോണ്ടിൽ വന്ന് നിർത്തിയിരുന്നു... അതിൽ മിക്കവാറും ആദവും സിസ്റ്റർ ഇൻ ലോയും ആവുമെന്ന് ഉറപ്പുള്ളത് കൊണ്ട് നമ്മള് ബബ്ബിൾഗം വായിലിട്ട് ചവച്ചു കയ്യിലേക്ക് ഊതി നോക്കി സിഗിന്റെ സ്മെൽ ഇല്ലാന്ന് ഉറപ്പ് വരുത്തി നല്ല പിള്ള ചമഞ്ഞു ചുണ്ടിലൊരു നിഷ്കളങ്ക പുഞ്ചിരി ഫിറ്റ്‌ ചെയ്ത് ഷോർട്ട്സിന്റെ പോക്കെറ്റിൽ കയ്യിട്ട് കാറിന്റെ അടുത്തേക്ക് നടന്നതും ആദം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി...അതിന്റെ പിന്നാലെ തന്നെ സിസ്റ്റർ ഇൻ ലോയും ഇറങ്ങി ആദമിന്റെ അടുത്തേക്ക് വന്ന് ചിരിച്ചോണ്ട് മുഖാമുഖം സൊള്ളുന്നത് കണ്ട് നമ്മള് കട്ടുറുമ്പാവണ്ട എന്ന് വെച്ച് റൂട്ട് മാറ്റി മരത്തിന്റെ പുറകിൽ ചെന്ന് നിന്ന് ഒളികണ്ണിട്ട് അവരെ നോക്കി നിന്നു.. 'എന്തോരം അടി ഉണ്ടാക്കിയിരുന്നവരാ രണ്ടും..കാണുമ്പോ കാണുമ്പോ എന്തെങ്കിലും പാര വെച്ച് നടന്നിരുന്നവരാണല്ലോ റബ്ബേ ഇപ്പൊ ഇളിച്ചോണ്ട് സൊള്ളുന്നത്..ഇത്ര പെട്ടന്നൊന്നും ആദവും സിസ്റ്റർ ഇൻ ലോയും അടുക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല..ഒക്കെത്തിനും ആ നൈന മന്ദപ്പിനോട് താങ്ക്സ് പറഞ്ഞ മതിയല്ലോ..അവള് കാരണമല്ലേ സിസ്റ്റർ ഇൻ ലോ ആദമിന്റെയും സായിയുടെയും ലൗ സ്റ്റോറി അറിഞ്ഞത്..അത് അറിഞ്ഞതോടെ ഇവര് കട്ടക്ക് അടുക്കേം ചെയ്തു..എല്ലാത്തിനും കാരണം നൈന മാത്രം...' എന്നൊക്കെ നമ്മള് മനസ്സിൽ പറഞ്ഞ് കള്ള പുഞ്ചിരി തൂകി അവരെ തന്നെ നോക്കി നിക്കുന്ന നേരത്ത് ആദം സംസാരിക്കുന്നതിനിടയിൽ സിസ്റ്റർ ഇൻ ലോയെ പൊക്കിയെടുത്ത് കാറിന്റെ ബോണറ്റിൽ കയറ്റി വെച്ചത് കണ്ട് മിക്കാവാറും എന്തെങ്കിലും നടക്കാൻ വകയുണ്ടെന്ന് മനസ്സിൽ പറഞ്ഞ് നമ്മള് ഊറി ചിരിച്ച് പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് വീഡിയോ ക്യാം ഓൺ ചെയ്ത് അവരെ നേരെ പിടിച്ച് റെക്കോർഡാക്കികൊണ്ടിരുന്നു... സമയം അങ്ങനെ പോയെങ്കിലും രണ്ടും പൊരിഞ്ഞ സൊള്ളാലല്ലാതെ നമ്മള് പ്രതീക്ഷിച്ചതൊന്നും നടക്കുന്നത് കാണാഞ്ഞിട്ട് നമ്മള് റെക്കോഡിങ് ഓഫ്‌ ചെയ്യാൻ പോയതും നിർത്താതെ സൊള്ളിക്കൊണ്ടിരിക്കുന്ന സിസ്റ്റർ ഇൻ ലോയുടെ മെക്കട്ട് കയറി ആദം ഗോൾ അടിച്ചതും നമ്മള് നിധി കിട്ടിയ മട്ടിൽ അലറി വിളിച്ചു ചാടി കളിച്ചു.. *"Yo Yo Yo that's my bro..that's my bro.."* എന്ന് തുടരെ തുടരെ അലറി വിളിച്ച് നമ്മള് ചാടി കളിച്ചു ഗാർഡന്റെ നടുക്കെത്തിയതും പെട്ടന്ന് വെളിവ് വന്നപ്പോ നമ്മള് ചാടി കളി നിർത്തി തല ചെരിച്ചു നോക്കിയപ്പോ ആദവും സിസ്റ്റർ ഇൻ ലോയും എന്തോ കണ്ട് പേടിച്ച മട്ടിൽ നമ്മളെ നോക്കി നിക്കുന്നുണ്ട്.. അവരുടെ ആ ഷോക്കടിച്ച നോട്ടം നമ്മളെ ചാടി കളി കണ്ടിട്ടാണെന്ന് മനസ്സിലായതും നമ്മള് അവരെ നോക്കി വിളറി വെളുത്തൊരു ഇളി ഇളിച്ചു കൊടുത്ത് നൈസായി തലയും താഴ്ത്തി മുങ്ങാൻ നിന്നതും പെട്ടന്ന് പുറകിൽ നിന്നും ആദം നമ്മളെ വിളിച്ചപ്പോ നമ്മള് നടത്തം സ്റ്റോപ്പിട്ട് അവനെ തിരിഞ്ഞു നോക്കി.. അപ്പൊ അവൻ കൈ മാടി നമ്മളെ അവരുടെ അടുത്തേക്ക് വിളിച്ചപ്പോ നമ്മള് ചമ്മലൊക്കെ തട്ടി കളഞ്ഞു കൂൾ ആയി അവരുടെ അടുത്തേക്ക് നടന്നപ്പോഴേക്കും ആദം സിസ്റ്റർ ഇൻ ലോയെ താഴെ ഇറക്കി വെച്ച് എന്തോ ചെവിയിൽ പറഞ്ഞതും സിസ്റ്റർ ഇൻ ലോ ആദമിനെ കണ്ണ് കൂർപ്പിച്ചു നോക്കി അവന്റെ വയറ്റിയിട്ട് കുത്തിയിട്ട് നമ്മളെ നോക്കി ചിരിച്ച് വില്ലക്കകത്തേക്ക് കയറി പോയപ്പോ നമ്മളതൊക്കെ ഒന്ന് നോക്കിയിട്ട് ആദമിന്റെ അടുത്തേക്ക് ചെന്നു.. "എന്താ വിളിച്ചേ.." എന്ന് നമ്മള് നല്ല കുട്ടിയെ പോലെ ചോദിച്ചപ്പോ ആദം നമ്മളെ അടിമുടി നോക്കിയിട്ട് കാറിന്റെ ബാക്ക് ഡോർ തുറന്നു..അത് കണ്ട് നമ്മള് സംശയഭാവത്തിൽ ആദമിനെ ഒന്ന് നോക്കിയിട്ട് ബാക്കിലേക്ക് തലയിട്ടതും സീറ്റിൽ ഞെളിഞ്ഞിരുന്ന് നമ്മളെ നോക്കുന്ന ജൂറിയെ കണ്ട് നമ്മളെ വയറ്റിലൂടെ ഒരാളൽ പോയി.. എന്തോ കണ്ണിൽ കാണുന്നത് അങ്ങ് വിശ്വാസമാവാഞ്ഞിട്ട് നമ്മള് കണ്ണ് തിരുമ്മി വീണ്ടും നോക്കിയപ്പോ ജൂറി നമ്മളെ ഉറ്റു നോക്കിയിട്ട് കാറിൽ നിന്നും വെളിയിലേക്ക് ചാടി മേലൊന്ന് കുടഞ്ഞു നമ്മളെ നോക്കി കുരച്ചതും നമ്മളെ കണ്ണ് നിറഞ്ഞു.. സന്തോഷം കൊണ്ടും അതിലുപരി ജൂറിയാണല്ലോ നമ്മളെ മുന്നിൽ നിക്കുന്നതെന്നും വിശ്വസിക്കാൻ കഴിയാതെ നമ്മള് ഒരുതരം മരവിപ്പോടെ ആദമിനെ നോക്കിയപ്പോ അവനൊന്ന് ചിരിച്ചിട്ട് നിലത്ത് മുട്ടി നിൽക്കുന്ന ജൂറിയുടെ ബെൽറ്റ്‌ എടുത്ത് നമ്മളെ നേരെ നീട്ടി.. "നിന്റെ ബെസ്റ്റ് ഫ്രണ്ട് ജൂറിയെ നീ തന്നെ എടുത്തോ..അതെന്നേക്കാൾ കൂടുതൽ അവകാശപ്പെട്ടത് നിനക്ക് തന്നെയാണ്..ഞാൻ കെയർ ചെയ്യുന്നതിനേക്കാളേറെ നീയിവനെ കെയർ ചെയ്തിട്ടുണ്ട്..എനിക്കറിയാം ജൂറിയെ ഞാൻ സിദ്ധുവിന് കൊടുത്തപ്പോ നിനക്ക് നല്ല വിഷമമായിരുന്നു എന്ന്..പക്ഷേ അതിനേക്കാൾ വലിയ വിഷമം എനിക്കുണ്ടായത് കൊണ്ട് നീയതന്ന് എന്നോട് പ്രകടിപ്പിച്ചില്ല..ഇന്നെനിക്ക് ഒട്ടും പ്രതീക്ഷിക്കാതെ ജൂറിയെ ജുബിയാണ് തിരിച്ചു തന്നത്...ആ ജൂറിയെ തന്നെ ഒരു ഗിഫ്റ്റ് രൂപത്തിൽ നിനക്ക് തന്നെ തിരിച്ചു തരികയാണ്..ഇത് പിടിക്ക്.." എന്ന് പറഞ്ഞ് ആദം അവന്റെ ബെൽറ്റ്‌ നമ്മളെ കയ്യിലേക്ക് തന്നപ്പോ നമ്മളത് സന്തോഷത്തോടെ നിറഞ്ഞ കണ്ണുകളുമായി വാങ്ങിയിട്ട് ജൂറിയെ നോക്കി ചിരിച്ച് ആദമിനെ കെട്ടിപിടിച്ചു.. "You're my real bro man..love you adam.." എന്ന് പറഞ്ഞ് നമ്മളവനെ ഇറുക്കി പിടിച്ചതും അവന്റെ ഷോൾഡറിൽ നിന്നും സിസ്റ്റർ ഇൻ ലോയുടെ പെർഫ്യൂമിന്റെ സ്മെൽ നമ്മളെ മൂക്കിലേക്ക് അടിച്ച് വീശിയപ്പോ നമ്മള് മനസ്സിൽ നന്നായി ചിരിച്ച് അവനിൽ നിന്നും വിട്ട് മാറി.. അപ്പൊത്തന്നെ ആദം നമ്മളോട് ബൈ പറഞ്ഞ് ജൂറിയുടെ തലയിൽ ഒന്ന് തലോടിയിട്ട് അവന്റെ കാറെടുക്കാൻ വേണ്ടി പാർക്കിങ്ങിലേക്ക് പോയപ്പോ നമ്മള് ജൂറിയെയും വലിച്ചോണ്ട് അവന്റെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു വില്ലയുടെ പുറകിലുള്ള അവന്റെ കൂടിന്റെ അടുത്തേക്ക് നടന്നു... 🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂 ആദവും നമ്മളും ജൂറിയെ സർപ്രൈസ് രൂപത്തിൽ ആഹിക്ക് കൊടുക്കുന്ന കാര്യം പ്ലാൻ ചെയ്ത് സെറ്റാക്കുന്നതിനിടയിൽ ആദം നമ്മക്ക് നൈറ്റിൽ സർപ്രൈസ് തരുന്നുണ്ടെന്ന് പറഞ്ഞപ്പോ പിന്നെ അതിനെ കുറിച്ചായി ചർച്ച.. നമ്മള് കുറെ ക്ലൂ ചോദിച്ചെങ്കിലും ആദം ഒരു നടക്കും ക്ലൂ തരാതെ അത് ഇത് ആന ചേന എന്നൊക്കെ പറഞ്ഞ് പിത്തനയാക്കി കൊണ്ട് നമ്മളെ കിസ്സടിച്ച നേരത്ത് തന്നെ ആഹി അലറി വിളിച്ചു ചാടി കളിച്ചപ്പോഴാണ് ആ ഒരു സാധനത്തിനെ അവിടെ കണ്ടത് തന്നെ.. അവനെ കണ്ട് നമ്മളൊന്ന് അന്തം വിട്ടെങ്കിലും പ്ലാൻ ചീറ്റിയ സ്ഥിതിക്ക് മുങ്ങാൻ നിക്കുന്ന ആഹിയെ ആദം അടുത്തേക്ക് വിളിച്ച് നമ്മളെ താഴെ ഇറക്കി വെച്ചിട്ട് നമ്മളെ ചെവിയിലൊരു വമ്പൻ കാര്യം പറഞ്ഞ് ഇളിച്ചപ്പോ നമ്മളവനെ അമർത്തി നോക്കി വയറിനിട്ടൊരു കുത്ത് കൊടുത്ത് ഞങ്ങളെ അടുത്തേക്ക് വരുന്ന ആഹിയെ നോക്കി ഇളിച്ചിട്ട് ബാഗും കയ്യിലിട്ട് കറക്കി വില്ലക്കകത്തേക്ക് കയറി... വില്ലക്കകത്തെത്തിയപാടെ നമ്മളെ മനസ്സിൽ ആകെ ഒരു പ്രാർത്ഥനയെ ഒള്ളു..ഉമ്മയോ ഉമ്മാമ്മയോ ആരും ഹാളിൽ ഉണ്ടാവരുതെന്ന്..കാരണം ആദമിന്റെ നിർബന്ധം കൊണ്ട് നമ്മളിട്ട ഡ്രസ്സ്‌ അവരുടെ കണ്ണിൽ അത്ര രസിച്ചില്ലങ്കിൽ അതിനുള്ളത് മുഴുവൻ നമ്മള് കേൾക്കേണ്ടി വരും..ഇനിയൊരു ചീത്തയും കൂടെ കേൾക്കാൻ നമ്മക്ക് കെൽപ്പ് ഇല്ലാത്തോണ്ട് നമ്മള് പമ്മി പതുങ്ങി അകത്തേക്ക് കയറി ചെന്ന് ഹാളിലേക്ക് തലയിട്ടപ്പോ ഹാള് ശൂന്യമായി കിടക്കുന്നുണ്ട്... അത് കണ്ടയുടനെ നമ്മള് നെഞ്ചിൽ കൈ വെച്ച് സമാധാനത്തിന്റെ ഒരു ശ്വാസം എടുത്ത് പടച്ചോനെയും മനസ്സിൽ വിളിച്ച് റൂം ലക്ഷ്യം വെച്ച് ചീറ്റപുലിയെക്കാളും സ്പീഡിൽ സ്റ്റയറൊക്കെ ഓടി കയറി വാണം വിട്ട പോലെ റൂമിലേക്ക് കയറി ചെന്ന് ഡോർ അടച്ച് ലോക്ക് ചെയ്ത് അത്രയും നേരം പിടിച്ചു വെച്ച ശ്വാസം ഒറ്റ വിടൽ വിട്ടിട്ട് ഹീൽസ് ഒരു മുക്കിൽ ഊരി വെച്ച് ബാഗ് സോഫയിലേക്ക് എറിഞ്ഞു ബെഡിലേക്ക് മറിഞ്ഞു വീണ് മലർന്ന് കിടന്ന് കണ്ണടച്ചു... എന്നിട്ട് കഴിഞ്ഞ കുറെ കാലത്തെ നമ്മളെ പൂച്ചക്കണ്ണനുമൊത്തുള്ള നമ്മളെ ഫൈറ്റും വഴക്കും പിണക്കവും ഇണക്കവും ഒക്കെ കൂടെ ഒപ്പം ആലോചിച്ചു കൂട്ടിയതും അറിയാതെ തന്നെ നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..അപ്പൊത്തന്നെ നമ്മള് കണ്ണ് തുറന്ന് തല ചെരിച്ചു ചുവരിൽ തൂക്കിയിട്ട അവന്റെ ഫോട്ടോയിലേക്ക് ഇമ ചിമ്മാതെ നോക്കി ചിരിച്ചിട്ട് ബെഡിൽ നിന്നും എണീറ്റ് ചുവരിലെ ഫ്രയിം എടുത്തിട്ട് കട്ടിലിലേക്ക് ചാരി ഇരുന്നു അവന്റെ മുഖത്തേക്ക് നോക്കി നിന്നു... ആദമിനോട് എന്തൊക്കെയോ പറയാൻ വേണ്ടി നമ്മളെ ഉള്ളം വല്ലാതെ തുടിക്കുന്നുണ്ട്...പക്ഷേ എന്തോ ഒന്നും കിട്ടുന്നില്ല..പറയാൻ വരുന്നതൊക്കെ തൊണ്ടയിൽ കുരുങ്ങുന്നത് പോലെ..എന്നിരുന്നാലും അളന്നു കുറിക്കാൻ കഴിയാത്രയേറെ പ്രണയമാണ് ഈ പൂച്ചക്കണ്ണനോട്..ആരോടും ഇന്നേ വരെ തോന്നിയിട്ടില്ലാത്ത ഒരു സ്പെഷ്യൽ ലൗ..അതീ പൂച്ചക്കണ്ണനോട് മാത്രം തോന്നണമെങ്കിൽ ഇവനാണ് എനിക്കെല്ലാം.. ആദമിന്റെ ഫോട്ടോയിലെ അവന്റെ മുഖത്തേക്ക് കണ്ണടക്കാതെ നോക്കുന്നതിനനുസരിച്ചു നമ്മളെ ഉള്ളിൽ പ്രണയത്തിന്റെ ലഡു പൊട്ടാൻ തുടങ്ങിയപ്പോ നമ്മള് ഫ്രയിം നെഞ്ചോടടുപ്പിച്ചു കെട്ടിപിടിച്ച് ഓരോ വട്ടത്തരങ്ങൾ ചിന്തിച്ചു കൂട്ടി സ്വയം തലക്കടിച്ച് ബെഡിൽ നിന്നും എണീറ്റ് ഫ്രയിം ഒക്കെ പഴയ പോലെ ചുവരിൽ തൂക്കിയിട്ട് പെട്ടന്ന് ഡ്രെസ്സൊക്കെ ചേഞ്ച്‌ ആക്കി താഴേക്ക് ഇറങ്ങി... താഴെ എത്തിയപാടെ ഉമ്മിയും ഉമ്മാമ്മയും നമ്മളെ ഹാളിൽ ഇട്ട് പിടിച്ചിട്ട് എവിടെക്കാ പോയത് എന്തിനാ പോയത് എന്നൊക്കെ തുടങ്ങി ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോ നമ്മള് ഓരോന്നിനും സമാധാനം പറഞ്ഞപ്പോഴേക്കും ആഹി ഇളിച്ചോണ്ട് അകത്തേക്ക് കയറി വന്ന് സോഫയിൽ ഇരുന്നപ്പോ പിന്നെ ഉമ്മിയും ഉമ്മാമ്മയും ജൂറിയെ കുറിച്ച് അവനോട് ചോദിക്കാൻ തുടങ്ങി.. ആ തക്കം നോക്കി നമ്മള് നൈസായി അവരുടെ ഇടയിൽ നിന്നും വലിഞ്ഞു കിച്ചണിൽ ചെന്നിരുന്ന് നൂട്ടെല്ലയും നെട്ട്സും കോംബ് ചെയ്ത് തോണ്ടി തിന്നോണ്ട് വാട്സ്ആപ്പ് തുറന്ന് ചാറ്റ് ലിസ്റ്റിൽ പൂച്ചക്കണ്ണനെ എടുത്ത് നോക്കിയതും അവൻ ഓൺലൈനിൽ ഉണ്ടെന്ന് കണ്ടപ്പോ പിന്നെ നമ്മളങ്ങട്ട് നിർത്താതെ മെസ്സേജ് ചെയ്ത് വെറുപ്പിക്കാൻ തുടങ്ങി.. അതൊക്കെ ആദം റീഡ് ചെയ്യുന്നുണ്ടെങ്കിലും നമ്മക്ക് തിരിച്ചു റിപ്ലൈ തരുന്നത് കാണാഞ്ഞിട്ട് നമ്മള് ചെറിയ കുട്ടി കരയുന്ന സ്റ്റിക്കർ തുരു തുരെ അങ്ങ് വിട്ട് കൊടുത്തതും ആദം അതൊക്കെ റീഡ് ചെയ്തത് കണ്ട് റിപ്ലൈ ഒന്നും കാണാഞ്ഞിട്ട് നമ്മള് അവന്റെ ചാറ്റിൽ നിന്നും ഇറങ്ങി ശാലുമായി അടി ഉണ്ടാക്കി സമയം കഴിക്കുന്ന നേരത്ത് പൂച്ചക്കണ്ണൻ മ്യാവു സെന്റ് എ വീഡിയോ എന്ന് നോട്ടിഫിക്കേഷൻ വന്നു... അത് കണ്ടയുടനെ തന്നെ എന്തായിരിക്കുമെന്ന് അറിയാനുള്ള തൊര കൊണ്ട് നമ്മള് ഷാലുവുമായുള്ള യുദ്ധം നിർത്തി വലിയ കാര്യത്തിൽ പൂച്ചക്കണ്ണന്റെ ചാറ്റിലേക്ക് കയറി ചെന്ന് അവൻ അയച്ച വീഡിയോയിൽ പ്രെസ്സ് ചെയ്തതും അത് കറങ്ങി തിരിഞ്ഞു കളിച്ചു റെഡിയായി വന്നതും നമ്മളത് ഓപ്പൺ ചെയ്തതും വീഡിയോ കണ്ട് നമ്മളെ വാ പൊളിച്ചു പോയി... ആദം ഡാൻസ് ക്ലബ്ബിന്റെ ജനൽ മാത്രം രണ്ട് സെക്കന്റ്‌ വരുന്ന വിധം വെച്ചിട്ട് പെട്ടന്ന് ഇടയിലൂടെ കൈ കൊണ്ട് വന്ന് നടുവിരൽ പൊക്കി കാണിച്ച് പിന്നെ നമ്മളെ നേരെ വിരൽ ചൂണ്ടിയതോടെ വീഡിയോ സമാപിച്ചത് കണ്ട് നമ്മള് വാ പൊളിച്ച് നിക്കുന്നതിനിടയിൽ പെട്ടന്ന് അവന്റെ ഒരു മെസ്സേജ് വന്നു..അപ്പൊത്തന്നെ നമ്മള് വാ അടച്ച് വെച്ച് മെസ്സേജ് നോക്കിയപ്പോ നല്ല പച്ച ഇംഗ്ലീഷിൽ മൂന്നാല് മുട്ടൻ തെറിയും അവസാനം ഒരു ഗെറ്റ് ലോസ്റ്റും കൂടെ കണ്ടപ്പോ നമ്മള് അവന് കിസ്സിന്റെ രണ്ട് ഇമോജി വിട്ട് കൊടുത്ത് അവനോടും ഒരു ഗെറ്റ് ലോസ്റ്റ്‌ പറഞ്ഞ് പുച്ഛം വാരി വിതറി പൂച്ചക്കണ്ണനെ ബ്ലോക്ക്‌ ഇട്ട് ഫോൺ പോക്കറ്റിലേക്ക് ഇട്ടിട്ട് നമ്മള് നൂട്ടല്ലയും തിന്നോണ്ട് അവനെ പ്രാകി കൊണ്ടിരുന്നു... 💜🥀🍁🍁🥀🥀🍁🍁🥀🥀🍁🍁🥀💜 സമയം അതിന്റെ വഴിക്കങ്ങനെ പോയി..വില്ലയിൽ നമ്മക്ക് പ്രത്യേകിച്ച് വല്യ പണിയൊന്നും ഇല്ലാത്തോണ്ട് ചുമ്മാ തേരാ പാര നടന്നും ആഹിയോട് സൊള്ളിയും ഗെയിം കളിച്ചും രാത്രിയായപ്പോ നമ്മള് നേരത്തെ ഭക്ഷണം കഴിച്ച് ആദമിനുള്ള ജ്യൂസും ഉമ്മിയോട് പറഞ്ഞ് റൂമിലേക്ക് വിട്ടു... ഉച്ചക്ക് ആദം ഫുഡാൻ വന്നപ്പോ നമ്മളെ ഒഴിച്ച് കൊണ്ട് പോയി ഇന്ന് നേരത്തെ റൂമിലേക്ക് ചെല്ലണമെന്നും അവൻ വരാൻ വൈകുമെന്ന് പറഞ്ഞെങ്കിലും അതിന്റെ പുറത്തെ ഉദ്ദേശം എന്താണെന്ന് നമ്മള് കുറെ ആലോചിച്ചിട്ടും കലങ്ങിയില്ല.. അത് നമ്മളെ പൂച്ചക്കണ്ണൻ ആയത് കൊണ്ടും അവൻ ഉദ്ദേശിക്കുന്നതൊന്നും നമ്മക്ക് കലങ്ങൂല എന്നുള്ളത് കൊണ്ടും നമ്മള് ജ്യൂസും പിടിച്ച് റൂമിലേക്ക് കയറി ചെന്ന് ലൈറ്റ് ഓൺ ചെയ്ത് തിരിഞ്ഞതും പെട്ടന്ന് ബെഡിലെ തൂവെള്ള ബെഡ്ഷീറ്റിൽ ഞെളിഞ്ഞു കിടക്കുന്ന റെഡ് റോസ് കണ്ട് നമ്മളൊന്ന് മിഴിച്ചു നിന്നു... ഇത് കാണിക്കാൻ വേണ്ടിയാണോ ആദം നമ്മളോട് റൂമിലേക്ക് നേരത്തെ പോവാൻ പറഞ്ഞിട്ടുണ്ടാവുക എന്ന ചോദ്യം നമ്മക്കുള്ളിൽ വട്ടമിട്ട് പാറിയെങ്കിലും അത് ആദമായത് കൊണ്ട് റെഡ് റോസ് കാണിക്കാൻ വേണ്ടി മാത്രമായിരിക്കില്ല എന്ന് നമ്മക്ക് ഉറപ്പുള്ളത് കൊണ്ട് എന്തോ വലുത് നമ്മളെ തേടി വരുന്നുണ്ടെന്ന് മനസ് പറഞ്ഞപ്പോ നമ്മള് ജ്യൂസ്‌ ടേബിളിൽ വെച്ച് ബെഡിന്റെ അടുത്തേക്ക് നടന്നു ചെന്നു.. ബെഡിന്റെ അടുത്തെത്തിയതും ബെഡിൽ കിടക്കുന്ന റെഡ് റോസ് എടുത്ത് നമ്മള് തിരിച്ചും മറിച്ചും നോക്കിയിട്ടും യാതൊരു കുരുത്തക്കേടും കാണാഞ്ഞിട്ട് നമ്മള് ലേശം പേടിയോടെ റോസ് മൂക്കിനോടടുപ്പിച്ചു മണത്ത് നോക്കിയതും ആദം യൂസ് ചെയ്യുന്നതിൽ നമ്മക്ക് ഏറ്റവും ഇഷ്ട്ടപെട്ട പെർഫ്യൂമിന്റെ സ്മെൽ നമ്മളെ മൂക്കിലേക്ക് അടിച്ച് കേറിയപ്പോ അറിയാതെ തന്നെ നമ്മള് കണ്ണടച്ചു പോയി... നമ്മക്കെന്തോ അതിന്റെ സ്മെൽ വല്ലാതെ പിടിച്ചതും നമ്മള് തുടരെ തുടരെ സ്മെൽ മൂക്കിലേക്ക് വലിച്ച് കയറ്റിയെടുക്കുന്നതിനിടയിൽ പെട്ടന്ന് രണ്ട് കൈകൾ നമ്മളെ വയറിലൂടെ അരിച്ചു വന്നപ്പോ ഒന്ന് ഞെട്ടിയെങ്കിലും അത് നമ്മളെ പൂച്ചക്കണ്ണൻ ആണെന്ന് ഉറപ്പുള്ളത് കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി റോസ് സ്മെൽ ചെയ്ത് അതേ പോലെ നിന്നപ്പോ ആദം അവന്റെ മുഖം നമ്മളെ ഷോൾഡറിൽ കയറ്റി വെച്ച് നമ്മളെ ചെവിയോട് ചുണ്ടടുപ്പിച്ചു... *"Sweetheart..I Love You.."* എന്നവൻ നമ്മളെ ചെവിയിൽ പതിയെ മൊഴിഞ്ഞു ചെവിയുടെ താഴെ ചുണ്ടമർത്തിയതും നമ്മളെ ചെവിയിലൂടെ ഒരു കുളിരങ്ങു കയറി പോയി..അതിന്റെ ഫലമായി നമ്മളെ ചുണ്ടിലെ പുഞ്ചിരിയിൽ പോലും നാണം കലർന്നപ്പോ നമ്മള് ആദമിന്റെ നേരെ തിരിഞ്ഞു നിന്ന് പുഞ്ചിരിയാലെ അവന്റെ മുഖത്തേക്ക് നോക്കിയതും നമ്മളെ കണ്ണ് തള്ളി കയ്യിലുള്ള റോസ് നിലത്തേക്ക് വീണു.. 🍂🥀🍂🥀🍂🥀🍂🥀🍂🥀🍂🥀🍂 നമ്മള് പ്രതീക്ഷിച്ച പോലെ തന്നെ ജുബി തിരിഞ്ഞു നിന്ന പാടെ നമ്മളെ മുഖത്തേക്ക് നോക്കിയതും അവളെ കണ്ണ് തള്ളിയത് കണ്ട് നമ്മള് വശ്യമായി ചിരിച്ചതും അവളെ കയ്യിലുള്ള റോസ് നിലത്തേക്ക് വീണതിനൊപ്പം അവള് പുറകിലേക്ക് തെന്നി വീഴാൻ പോയപ്പോ നമ്മളവളെ പിടിച്ചതും നമ്മളെ മുടി മുന്നിലേക്ക് ചാഞ്ഞു വന്നു.. എന്നിട്ടും നമ്മളതൊന്നും തട്ടി മാറ്റാൻ നിക്കാതെ ജുബിയുടെ കണ്ണിലേക്ക് നോക്കിയപ്പോ അവളുടെ നോട്ടം മുഴുവൻ നമ്മളെ മുടിയിലേക്കാണ്..അതങ്ങനെയെ വരു എന്ന് നമ്മക്ക് അറിയാവുന്നത് കൊണ്ട് നമ്മളവളെ ശെരിക്ക് പിടിച്ചു നിർത്തി ഒന്ന് കുടഞ്ഞതും ജുബി ഒന്ന് തല കുടഞ്ഞു വാ പൊളിച്ച് നമ്മളെ മുടിയിലൂടെ വിരലോടിക്കാൻ തുടങ്ങി.. "ആ.. ആദം..നീ..നിന്റെ ഹിപ്പി ഹെയർ കട്ട്‌ ചെയ്തോ.." എന്നവൾ നമ്മളെ മുടിയിലൂടെ വിരലോടിച്ചു ചോദിച്ചപ്പോ നമ്മള് അതേ എന്ന് തലയാട്ടി അവളെ അരയിലൂടെ കയ്യിട്ട് പുറകിലൊരു ലോക്ക് ഇട്ടിട്ട് ജുബിയെ നമ്മളിലേക്ക് വലിച്ചടുപ്പിച്ചപ്പോ അവളൊന്ന് ഞെട്ടിയിട്ട് മുടിയിൽ നിന്നും കയ്യെടുത്ത് നമ്മളെ കവിളിൽ കൈ വെച്ച് നമ്മളെ കണ്ണിലേക്ക് നോക്കി.. "ഇത് നീ തന്നെ ആണോ ആദം..നിന്റെ ഹിപ്പി ഹെയറിനുള്ളിൽ ഇത്രയും ഹോട്ട് ആയ ആദം ഉണ്ടായിരുന്നോ..ഇത് ശെരിക്കും നീ തന്നെയാണോ.." എന്നൊക്കെ അവള് നമ്മളെ മുഖത്തേക്കും മുടിയിലേക്കും നോക്കി ഓരോ പൊട്ടാ ചോദ്യം ചോദിച്ചത് കേട്ട് നമ്മള് ചിരിച്ചപ്പോ അവള് നമ്മളെ കവിളിൽ കൈ വെച്ച് തഴുകി.. "താടി പിന്നേം ട്രിം ചെയ്തു അല്ലേ..മുടിയും വെട്ടി കളഞ്ഞു..ഇനി നീയാ ന്യൂ ജെൻ കീറ ജീനും ടീഷർട്ടും ജാക്കെറ്റും പിന്നെ സ്‌പെക് സും വെച്ച...ഞാനൊക്കെ ഇനി ജീവിച്ചിരിക്കണോ...ഇത് നീ മനഃപൂർവം എന്നെ വഴി തെറ്റിക്കാൻ വേണ്ടി ചെയ്തതല്ലേ..." എന്നൊക്കെ അവള് ലെവ ഇല്ലാതെ ഓരോന്ന് പറഞ്ഞ് നമ്മളെ കണ്ണിലേക്ക് നോക്കിയപ്പോ നമ്മള് അതേയെന്ന് തലയാട്ടി കൊടുത്തു..അത് കണ്ട് അവള് കുട്ടികളെ പോലെ ചുണ്ട് ചുളുക്കി നമ്മളെ നെഞ്ചിൽ ആഞ്ഞു കുത്തിയപ്പോ നമ്മള് ആഹ് എന്ന് ഒച്ച വെച്ച് പെട്ടന്ന് ചിരിച്ചു.. "എന്നാലും ആദം ഇജ്ജാതി മേക്കോവർ..നിന്നിൽ നിന്നും ഇത്രക്കൊന്നും ഞാൻ പ്രതീക്ഷിച്ചില്ല..ഇതിപ്പോ നീയെന്റെ കെട്ടിയോൻ ആണെന്ന് ഞാനെങ്ങനെ പറയും..അങ്ങനെ പറഞ്ഞ തന്നെ ആരെങ്കിലും വിശ്വാസിക്കോ..എന്തിനാ എന്നോട് ഈ ചതിച്ചു ചെയ്തത്..താടിയും മുടിയും കളയേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ..ഇനി വല്ലവളുമാരും നിന്നെ കേറി പ്രൊപ്പോസ് അന്ന് ഞാൻ നിന്നെ കൊല്ലും നോക്കിക്കോ.." എന്നൂടെ ജുബി പറഞ്ഞ് കൊണിഷ്ട്ട് പിടിച്ചു പല്ലിറുമ്പി നമ്മളെ നെഞ്ചിൽ ആഞ്ഞു കുത്താൻ വന്നപ്പോ നമ്മളവളെ കൈ പിടിച്ചു വെച്ചു..അത് കണ്ട് അവള് നമ്മളെ കണ്ണുരുട്ടി നോക്കിയെങ്കിലും നമ്മളവളെ കണ്ണിലേക്ക് വശ്യമായി നോക്കിയപ്പോ ജുബി ബലം പിടിത്തം നിർത്തി പെട്ടന്ന് അയഞ്ഞു.. അപ്പൊത്തന്നെ നമ്മള് ചെറു പുഞ്ചിരി തൂകി ജുബിയുടെ മുടിയിൽ കുത്തി പിടിച്ച് താഴേക്ക് വലിച്ചിട്ട് അവളെ മൂക്കിൽ നമ്മളെ മൂക്ക് മുട്ടിച്ചു വെച്ച് അവളെ കണ്ണിലേക്ക് നോക്കി.. "സർപ്രൈസ് വേണ്ടേ.." എന്ന് നമ്മള് ചോദിച്ചതും ജുബി ദയനീയമായി നമ്മളെ കണ്ണിലേക്ക് നോക്കി... "ഇതിൽ കൂടുതൽ എന്ത് സർപ്രൈസ നീയെനിക്ക് തരാൻ പോവുന്നത്...ഇത് തന്നെയല്ലേ ഉള്ളതിലും വലിയ സർപ്രൈസ്..." "ഇതൊന്നും ഒരു സർപ്രൈസ് അല്ല ജുബി..കുറെ കാലം ഞാൻ നീട്ടി വളർത്തിയ മുടി ജസ്റ്റ്‌ കട്ട്‌ ചെയ്ത് കളഞ്ഞു..എന്തോ എനിക്ക് ഇങ്ങനെ ഇങ്ങനെ നടക്കാനൊരു ആഗ്രഹം.." "ഇങ്ങനെ നടക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല നീ ഹെയർ കട്ട്‌ ചെയ്തത്..ഇത് നീ മനഃപൂർവം എന്റെ നെഞ്ചത്ത് കൊള്ളിക്കാൻ വേണ്ടി ചെയ്‌തത..ഹിപ്പി ഹെയർ ഉണ്ടായിരുന്നപ്പോ തന്നെ മനുഷ്യന്റെ കണ്ട്രോൾ കളഞ്ഞിരുന്ന സാധന നീ...ഇപ്പൊ ഈ ലുക്കിൽ..നീയി ടീ ഷർട്ട് കൂടെ അഴിച്ചാൽ...നീയെന്നെ കൊല്ലാൻ ഇറങ്ങിയതാണല്ലേ..." "ഓഹോ...അപ്പൊ നിനക്ക് എന്നെ കാണുമ്പോ കണ്ട്രോൾ ഒക്കെ പോവാറുണ്ടല്ലേ..എന്നിട്ട് നീയെന്താ ജുബി അതൊന്നും പ്രകടിപ്പിക്കാത്തത്.." എന്ന് നമ്മള് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചതും ജുബി പരുങ്ങി കളിച്ചോണ്ട് ബബബ അടിച്ച് പെട്ടന്ന് നമ്മളെ തുറിച്ചു നോക്കി... "ഓ പിന്നെ..നിന്നെ കാണുമ്പോ എനിക്ക് കൺട്രോളല്ല തേങ്ങായ പോവുന്നേ...ഒന്ന് പോ പൂച്ചക്കണ്ണ..നിനക്ക് സുഖിച്ചോട്ടെ എന്ന് കരുതി ഞാൻ ചുമ്മാ പറഞ്ഞതാ... എന്റെ മുടിയിൽ നിന്നും പിടി വിട് എനിക്ക് വേദനിക്കുന്നുണ്ട്...മ്മ്..വേഗം.." 🍁🥀🍁🥀🍁🥀🍁🥀🍁🥀🍁🥀🍁 എന്ന് പറഞ്ഞ് നമ്മള് കുറച്ച് പുച്ഛത്തോടെ നമ്മളെ മുടി കുത്തിലെ അവന്റെ പിടിത്തം എടുത്ത് മാറ്റി പൂച്ചക്കണ്ണനെ പുറകിലേക്ക് ഉന്തിയിട്ട് അവനെ അടിമുടി നോക്കി പുച്ഛിച്ചു തള്ളി നമ്മളെ പാട് നോക്കി തിരിഞ്ഞു പോവാൻ നിന്നതും ആദം നമ്മളെ കയ്യിൽ പിടിച്ചു..അപ്പൊത്തന്നെ നമ്മള് ഇനിയെന്ത് ഒലക്കയ വേണ്ടത് എന്ന മട്ടിൽ അവനെ നോക്കി ഒറ്റ പുരികം പൊക്കിയപ്പോ അവൻ യാതൊരു ഭാവവും കൂടാതെ നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു.. അപ്പൊത്തന്നെ നമ്മള് തെന്നി നീങ്ങി അവന്റെ മുഖത്തിന് മുന്നിൽ നമ്മളെ മുഖം മുട്ടി നിന്നതും നമ്മളവന്റെ കണ്ണിലേക്ക് നോക്കിയതും അവനും നമ്മളെ കണ്ണിലേക്ക് നോക്കി.. "ഞാൻ നിനക്ക് നേരെ സർപ്രൈസ് തരാനായിരുന്നു വിചാരിച്ചത്..പക്ഷേ ഇപ്പൊ എനിക്ക് തോന്ന അതിനുള്ള ടൈം ആയിട്ടില്ല എന്ന്..കാരണം നിനക്ക് ഈയിടെ ആയി ഞാൻ താഴ്ന്നു തരുമ്പോ കുറച്ച് ജാഡ കൂടുന്നുണ്ട്..നിന്റെ ആ ജാഡയെ വളരാൻ സമ്മതിച്ചാൽ നിനക്കിടയിൽ പിന്നെ എനിക്കൊരു വില ഇല്ലാതാവും..അതിന് ഞാൻ സമ്മതിക്കില്ല..എന്തായാലും നീയിപ്പോ ഒരു കാര്യം പറഞ്ഞല്ലോ എന്നെ കാണുമ്പോ നിനക്ക് കൺട്രോളല്ല തേങ്ങായ പോവുന്നതെന്ന്...എന്ന ഇപ്പൊ എനിക്കതൊന്ന് തെളിയിക്കണം..നിനക്കെന്നെ കാണുമ്പോ തേങ്ങയാണോ കൺട്രോളാണോ പോവുന്നതെന്ന്..തെളിയിക്കട്ടെ ഭാര്യേ.." എന്ന് ആദം ഒരുമാതിരി രീതിയിൽ ചോദിച്ചപ്പോ നമ്മളെ വയറിലൂടെ ഒരാളൽ പോയി...എന്നാലും ഇപ്രാവശ്യമെങ്കിലും നമ്മക്ക് ജയിച്ചേ മതിയാവു എന്ന വാശി കൂടിയത് കൊണ്ട് നമ്മള് നൈസായി ആദമിന് ചിരിച്ചു കൊടുത്തു.. "മ്മ്..തെളിയിക്ക്.." എന്ന് നമ്മള് വല്ലാത്തൊരു ധൈര്യത്തോടെ ആദമിന്റെ കണ്ണിൽ നോക്കി പറഞ്ഞപ്പോ അവൻ ഓക്കേ എന്ന് നീട്ടി പറഞ്ഞ് നമ്മളെ നോക്കി പരിഹാസത്തോടെ ചുണ്ട് കോട്ടി ഞൊടിയിടയിൽ നമ്മളെ കയ്യിൽ വാരി എടുത്തതും നമ്മളെ നെഞ്ചിടിക്കാൻ തുടങ്ങി... എന്നാലും നമ്മള് ഒട്ടും പേടി കൂടാതെ അവന്റെ മുഖത്തേക്ക് തന്നെ ധൈര്യ പൂർവ്വം നോക്കി നിന്നപ്പോ ആദം നമ്മളെ മുഖത്തേക്ക് നോക്ക പോലും ചെയ്യാതെ ചുണ്ടിൽ ഗൂഢമായൊരു പുഞ്ചിരി വിരിയിച്ചു നമ്മളെയും കൊണ്ട് മുന്നോട്ട് നടന്ന് മിനി ഗാർഡന്റെ ഡോർ ചവിട്ടി തുറന്ന് ഗാർഡന്റെ ഉള്ളിലേക്ക് കയറി.. അപ്പൊത്തന്നെ തണുപ്പേറിയ ഒരു ഇളം തെന്നൽ ഗാർഡനിലുടനീളം അടിച്ച് വീശി ആദമിന്റെ മുടിയിലൊക്കെ തട്ടി തത്തി കളിച്ചു പോവുന്നതിനനുസരിച്ച് അവന്റെ മുടി പാറി കളിക്കുന്നത് കണ്ട് നമ്മള് അറിയാതെ കീഴ്ച്ചുണ്ട് കടിച്ചതും ആദം അപ്പൊത്തന്നെ നമ്മളെ മുഖത്തേക്ക് നോക്കാൻ നിൽക്കേ നമ്മള് പെട്ടന്ന് ചുണ്ടിലെ പിടി വിട്ട് യാതൊരു ഭാവവും കൂടാതെ പുരികം പൊക്കി അവനെ നോക്കിയപ്പോ അവനൊന്ന് ചിരിച്ചു കാണിച്ച് നമ്മളെയും കൊണ്ട് പൂൾ സൈഡിലേക്ക് നടന്നു.. എന്തായാലും ഇന്ന് നമ്മളും പൂച്ചക്കണ്ണനും തമ്മിൽ ഒരു യുദ്ധം നടക്കും എന്നുറപ്പുള്ളത് കൊണ്ട് നമ്മള് വരാൻ പോവുന്ന തോൽവി ഒഴികെയുള്ള ബാക്കിയെന്തും ആദമിൽ നിന്നും ഏറ്റു വാങ്ങി അവന്റെ അമിതാത്മവിശ്വാസത്തെ പൊട്ടിച്ചെറിയുമെന്നൊക്കെ മനസ്സിൽ ശപഥം ചെയ്തപ്പോഴേക്കും പൂളിന്‌ മുന്നിൽ എത്തിയിരുന്നു... അപ്പൊത്തന്നെ ആദം നമ്മളെ താഴെ ഇറക്കി വെച്ച് നമ്മളെ ഇരു കൈ വെള്ളയിലൂടെയും അവന്റെ കൈ ചേർത്തു വെച്ച് ചെറുങ്ങനെ തല തിരിച്ചു പൂളിലേക്കൊന്ന് നോക്കിയിട്ട് നമ്മളെ മുഖത്തേക്ക് നോക്കി... "Are you ready baby..." എന്നവൻ നമ്മളെ നോക്കി ചോദിച്ചപ്പോ നമ്മള് ജസ്റ്റ്‌ തല തിരിച്ചു നമ്മളെ തൊട്ട് പുറകിലുള്ള പൂളിലേക്ക് ഒന്ന് നോക്കി..പൂളിലെ നീല നിറത്തിലുള്ള തെളിഞ്ഞ വെള്ളം കണ്ടതും നമ്മളെ മനസ്സാകെ ഒന്ന് തണുത്തപ്പോ നമ്മള് പടച്ചോനെയും വിളിച്ച് ചുണ്ടിലൊരു പുഞ്ചിരി ഫിറ്റാക്കി ആദമിനെ നോക്കി.. "One second..എന്തായാലും നീയെന്റെ കണ്ട്രോൾ പോവോ എന്നാണല്ലോ ടെസ്റ്റ്‌ ചെയ്യാൻ പോവുന്നത്..അപ്പൊ ഈ ടെസ്റ്റിൽ നീ ഫൈൽ ആയാൽ എനിക്കെന്ത് തരും.." എന്ന് നമ്മള് ആദമിനെ നോക്കി ചോദിച്ചപ്പോ അവൻ നിലത്ത് നോക്കി ചിരിച്ച് നമ്മളെ നോക്കി.. "ഫൈൽ ആയാലല്ലേ..അതിന് ഞാൻ ഫൈൽ ആവില്ലല്ലോ..എന്നാലും നീ ചോദിച്ച സ്ഥിതിക്ക് നീ ചോദിക്കുന്നതെന്തും നിനക്ക് തരും..ഇനി നീയാണ് ഫൈൽ ആവുന്നതെങ്കിൽ എനിക്കെന്ത് തരും.." എന്നവൻ നമ്മളോട് തിരിച്ചു ചോദിച്ചപ്പോ നമ്മളാദ്യം എന്ത് കൊടുക്കുമെന്ന് ആലോചിച്ചു പരുങ്ങിയെങ്കിലും പെട്ടന്ന് നമ്മളെ മനസിലേക്ക് ഒരു കാര്യം വന്നതും നമ്മള് പുഞ്ചിരിച്ചോണ്ട് ആദമിന്റെ അടുത്തേക്ക് നീങ്ങി ചെന്ന് കാല് പൊക്കി ഏന്തി വലിഞ്ഞു അവന്റെ ചെവിയിൽ കാര്യം പറഞ്ഞ് കൊടുത്തു അവന്റെ മുഖത്തേക്ക് നോക്കിയപ്പോ ആദം നമ്മളെ നോക്കി മുഖം ചുളുക്കി ആശ്ചര്യത്തോടെ ശെരിക്കും എന്ന് ചോദിച്ചപ്പോ നമ്മള് പുഞ്ചിരിച്ചു തലയാട്ടി അതേ എന്ന് പറഞ്ഞു... "ശെരിക്കും പറഞ്ഞ പോലെ ചെയ്യേണ്ടി വരും ജുബി...അവസാനം എന്നെ കൊണ്ട് പറ്റില്ല എന്നൊന്നും പറഞ്ഞേക്കരുത്.." എന്ന് ആദം തീർത്ത് പറഞ്ഞപ്പോ നമ്മള് ഒരിക്കലുമില്ല എന്ന് പറഞ്ഞു..അതിന് തിരിച്ചൊന്ന് അമർത്തി മൂളിയിട്ട് ആദം നമ്മളെ കൈകളിലെ പിടി മുറുക്കി.. "Once again..are you ready..." എന്നവൻ വീണ്ടും ചോദിച്ചപ്പോ നമ്മള് കണ്ണൊന്നടച്ചു തുറന്നു.. "Absolutely ready..." തുടരും... ഈ പാർട്ട്‌ കൊളമായില്ലല്ലോ ല്ലേ...ആയിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു..ഇതിൽ കൂടുതൽ എഴുതാനൊക്കെ വിചാരിച്ചതാ..ബട്ട്‌ ടൈം കിട്ടിയില്ല..പിന്നെ സ്റ്റോറി തീരാറായോ എന്നൊക്കെ പലരും ചോദിക്കുന്നത്..തീരാറായോ എന്ന് ചോദിച്ചാൽ ഏകദേശം എന്നെ പറയാൻ പറ്റു...😁അപ്പൊ നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 8:30ക്ക്
📙 നോവൽ - Η Μαρία Dream Manzi - ShareChat
94.9k കണ്ടവര്‍
21 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post