💞ഉണ്ടക്കണ്ണി💞 📚FULL PART 📚 "ടീ ഉണ്ടക്കണ്ണി..." അവളുടെ മുഖം ചുവന്നു "എന്റെ കണ്ണു ഉണ്ടക്കണ്ണോന്നുമല്ല...." മുഖം വെട്ടിച്ചു കുറുമ്പ് ഒളിപ്പിച്ചു അവൾ നടന്നു. അവളുടെ മെടഞ്ഞിട്ട നീണ്ടമുടി തുമ്പു ഒരു കയ്യിൽ പിടിച്ചു കറക്കികൊണ്ടു. കുറെ അങ്ങു ദൂരെ എത്തിയിട്ടു അവൾ തിരിഞ്ഞു നിന്നു. ചുണ്ടു വെട്ടിച്ചു കോക്രി കാണിച്ചു ചിരിച്ചു..വേഗം നടന്നു പോയി..അവൾ ' ദക്ഷ'.. ഞാൻ ഒപ്പം ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന പ്രിയ സുഹൃത്തു രാഹുലിന്റെ കല്യാണത്തിന് വന്നതാണ് ഈ ഗ്രാമത്തിൽ. കല്യാണ വീടല്ലേ പല ആവശ്യങ്ങളും കാണും അതുകൊണ്ടു അഞ്ചു ദിവസം ലീവെടുത്തു ഇങ്ങു പോന്നു. അവൻ പറഞ്ഞപോലെ വന്നപ്പോൾ മനസിലായി ഇവിടെ ഒരുപാട് പണികളുണ്ട്. നാട്ടിലുള്ളപ്പോൾ കൂട്ടുകാരുടെ വീട്ടിലൊക്കെ സ്ഥിരം കല്യാണരാമനയിരുന്നു ഞാൻ എന്താവശ്യത്തിനും. ആ എക്സപ്പീരിയൻസ് വച്ചു ഇവിടെയും മേൽനോട്ടം മൊത്തമങ് ഏറ്റെടുത്തത് . അത് രാഹുലിനേയും അവന്റെ വീട്ടുകാരെയും ഒരുപാട് സന്തോഷിപ്പിച്ചു.. അങ്ങനെ അവിടെ എല്ലാം നോക്കി നടക്കുമ്പോൾ അടുക്കളയിൽ ഒരു മേല്നോട്ടക്കാരിയെ കണ്ടു നമ്മുടെ 'ദക്ഷ '.ആദ്യമൊക്കെയെന്നോട് കലിപ്പ് പെരുമാറ്റമായിരുന്നു. പിന്നീടുള്ള എന്റെ തകർപ്പൻ പെർഫോമൻസിൽ അവളും ഫ്ലോപ്പ്.രാഹുലിന്റെ അമ്മാവന്റെ മകളാണ് കക്ഷി,രാവിലെ കൈനെറ്റിക് ഹോണ്ടയുമോടിച്ചു വരുമെന്നും പിന്നെ വീട്ടിൽ കംപ്ലീറ്റ് ആളുടെ ഭരണമാണ്. ഇപ്പോൾ രണ്ടു ദിവസമായി അപ്പോളേക്ക്‌ എന്റെ ഭക്ഷണകാര്യത്തിലൊക്കെ അവളുടെ ശ്രദ്ധ കൂടുതൽ വന്നു തുടങ്ങി. ഞാൻ എന്തെങ്കിലും പണി ചെയുമ്പോൾ ആ ഭാഗത്തുണ്ടാവും ഓരോ സംശയമൊക്കെ ചോദിച്ച് . അങ്ങനെ കല്യാണം തലേന്ന് പെട്ടന്നങെത്തി വീട്ടിൽ നല്ല തിരക്കുണ്ട് ഓഫിസിൽ നിന്നും വന്ന കുറെ കൂട്ടുകാരുണ്ട് എല്ലാവരുടെയും കാര്യങ്ങൾ നോക്കി ഞാൻ നടക്കുമ്പോൾ അവളെ കണ്ടത്. ചുവന്ന ധാവണിയിൽ അവൾ ഏറെ മനോഹരിയായിരിക്കുന്നു. "ടീ കുറുമ്പി ." "എന്താ കുറുമ്പാ.." "നീ ഈ ഡ്രസ്സിൽ നല്ല സൂപ്പറായിട്ടുണ്ട്" "ആണോ...കേമമായിപോയി.." ടീ.. എന്നു വിളിച്ചു ഞാനടുത്തേക്കു ചെന്നപ്പോൾ അവൾ കുടുകുട ചിരിച്ചു..നടന്നകന്നു.. ഇടക്ക് ആരുമറിയാതെ ഓരോ കള്ളനോട്ടമെറിഞ്ഞു പാട്ടു ഡാൻസുമൊക്കെയായി അവൾ മുൻ നിരയിലുണ്ടായിരുന്നു രാത്രി ഏറെയായി എല്ലാരും യാത്രപറഞ്ഞിറങ്ങുമ്പോൾ അവൾ എന്റടുത്തു വന്നു.. "കുറുമ്പാ ഗുഡ് നെറ്റ് ട്ടോ..." "ടീ കുറുമ്പി നാളെ നീ ഇതു പോലെ ധാവണിയുടുത്തു വന്നാൽ മതി...നല്ല ഇഷ്ടായി.." "ഇയാൾക്ക് ഇഷ്ടായെങ്കിൽ എനിക്കെന്താണ്...നാളെ ചുരിദാറാണ് എന്റെ വേഷം..." അവൾ കൈയുടെ വശത്തു ഒറ്റ അടിയും ഓട്ടവും ഒന്നിച്ചായിരുന്നു..പോകുന്ന വഴി.. "കുറുമ്പാ നാളെ കാണാം കേട്ടോ...." വല്ലാത്ത ഒരു കുട്ടി എന്റെ മനസിൽ എന്തോ സന്തോഷം തോന്നി.. രാവിലെ രാഹുൽ വിളിച്ചുണർത്തി. "ടാ വേഗം എണീക്കെടാ അജിത്തെ..." "എന്താടാ.." "നീ കൂടെ വാ ബ്യൂട്ടിപാര്ലറിൽ പോകണം അമ്പലത്തിൽ പോണം...നീ വാ കുളിക്കു.." ശരിയാണ് ക്യാമറക്കാർ വരുമ്പോഴേക്കും പോയി വരണം ഞാൻ എഴുന്നേറ്റ് റെഡിയായി ഒപ്പം തേച്ചു മടക്കിവച്ച മുണ്ടു ഷർട്ടും എടുത്തു വണ്ടിയിൽ വെച്ചു.. വൈകിയാലും അവിടുന്നു ഒരുങ്ങി പോരാം... ഞങ്ങൾ എല്ലാം കഴിഞ്ഞു വീട്ടിലേക്കു എത്തുമ്പോൾ ഒൻപതു മണിയായി, ഞാനും ഡ്രസ് മാറിയാണ് പോന്നത് പിന്നെ സമയം കളയണ്ടല്ലോ. കാറിൽ നിന്നിറങ്ങുമ്പോൾ സമയം പോയി എന്നും പറഞ്ഞ കുറച്ചു കാർന്നോന്മാർ അവിടെ മുറുമുറുക്കുന്നുണ്ടായിരുന്നു. അതു എല്ലായിടത്തുമുണ്ടാവുമല്ലോ. ഞങ്ങൾ കാപ്പി കുടിക്കാൻ ഇരിക്കുമ്പോഴാണ് ഇഡ്ഡലിയും വിളമ്പി അവൾ വരുന്നത് ദക്ഷ. മഞ്ഞ ധാവണിയിൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു. മുടിയിൽ ചൂടിയ മുല്ലമാലക്ക്പോലും ഏറെ ഭംഗി തോന്നി. എന്റെ പാത്രത്തിൽ കൂടുതൽ ഇഡ്ഡലി വിളമ്പുന്നതു കണ്ടു രാഹുൽ അവളെ കളിയാക്കി, അവൾ "ഈ ഏട്ടാനാണ് കുറെ പണിയെടുത്തത് ഏട്ടൻ കഴിക്കട്ടെ..." എല്ലാവരും ചിരിച്ചു. കല്യാണം മണ്ഡപത്തിൽ ചടങ്ങുകൾ നടക്കുമ്പോഴും ഞങ്ങളുടെ കണ്ണുകൾ ആരും കാണാതെ കൂട്ടുകൂടുകയായിരുന്നു. താലികെട്ടും ചടങ്ങുകളുമൊക്കെ കഴിഞ്ഞത് ഞങ്ങൾ അറിഞ്ഞില്ല. ഭക്ഷണം കഴിക്കാൻ അവസാന പന്തിയിൽ ആരും ശ്രദ്ധിക്കാത്തപോലെ ഒന്നിച്ചിരുന്നു കഴിച്ചു.. കല്യാണ തിരക്കുകൾ കഴിയുമ്പോൾ രാഹുൽ പറഞ്ഞു. "ടാ അജിത്തെ നീ രണ്ടു ദിവസംകൂടി കഴിഞ്ഞു പോകാടാ..എല്ലാം ഒന്നു ഒതുക്കണ്ടേ.. നീ ഉണ്ടേൽ എനിക്ക് ഒരുപാട് ഉപകരമായിരുന്നു." ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകളായിരുന്നു. ബോസിനെ വിളിച്ചു നുണപറഞ്ഞു രണ്ടു ദിവസംകൂടി അവധിയെടുത്തു അവിടെകൂടി. ഇടക്കൊക്കെ ഓടി വന്നും ഒളിഞ്ഞു നോക്കിയും അവളും വിളിപുറത്തുണ്ടായിരുന്നു. അങ്ങനെ രണ്ടു ദിവസങ്ങൾ കഴിഞ്ഞുപോയി. അന്ന് വൈകിട്ടു നാലുമണിക്ക് ട്രെയിൻ,ഉച്ചകഴിഞ്ഞു രാഹുൽ ബന്ധുവീട്ടിലേക്കു വിരുന്നിനു പോകുമുൻപായി പറഞ്ഞു. "ഞാൻ വരാൻ വൈകും നീന്നെ ദക്ഷയുടെ സ്കൂട്ടറിൽ അവൾ സ്റ്റേഷനിൽ വിടും.." "എയ് വേണ്ടട ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം..." അവൾ ജനലിൽകൂടി എത്തിനോക്കി.. "എന്റെ കൂടെ പോരാൻ പേടിയാണോ കുറുമ്പാ..." രാഹുൽ ചിരിച്ചു "അതയെടി..നീ തന്നെ കൊണ്ടുപോയി പേടി മാറ്റിക്കൊ..." ഞാൻ പോകാൻ ഇറങ്ങുമ്പോൾ രാഹുലിന്റെ വീട്ടുകാർക്ക് എല്ലാവർക്കും മുഖത്തു സങ്കടം നിറഞ്ഞിരുന്നു. ഗ്രാമവിശുധ്ദിയുടെ നന്മയാവും അതു... സ്കൂട്ടറിന്റെ അടുത്തു നിന്നുകൊണ്ട് താക്കോൽ നീട്ടി അവൾ "ഏട്ട ദാ വണ്ടി എടുത്തോളൂ ഞാൻ പുറകിൽ ഇരിക്കാം...." എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങിതോളിലിട്ടുകൊണ്ടു അവൾ പറഞ്ഞു. "വണ്ടി പോട്ടെ..." വീട് വിട്ടിറങ്ങിയപ്പോൾ നാട്ടുവഴിയിലൂടെ പോരുമ്പോൾ തൊട്ടു അവൾ ഒന്നു മിണ്ടതെയായി.. റെയിൽവേ സ്റ്റേഷൻ എത്താറായപ്പോൾ അവൾ എന്റെ തോളിൽ കൈവെച്ചു ചോദിച്ചു.. "ഇങ്ങനെ ഈ വണ്ടി ബാംഗ്ലൂര് വരെ പോയാലോ... ഏട്ടാ.." ഞാൻ ചിരിച്ചു "പോയേക്കാം.. " വണ്ടി നിർത്തി ഇറങ്ങുമ്പോളാണ് അവളുടെ മുഖം കണ്ടത്‌ ആ കണ്ണുകൾ നിറഞ്ഞു ചുവന്നിരുന്നു... "ടീ ഉണ്ടക്കണ്ണി...ഞാൻ പോയിട്ടു ഒരു ദിവസം വരാം അന്ന് ഈ വണ്ടി നേരെ നമ്മുക്ക് ബാംഗ്ലൂരിലേക്കു..പറപ്പിക്കാം ട്ടോ..." "എന്റെ ഉണ്ടക്കണ്ണല്ലന്നു പറഞ്ഞില്ലേ..കുറുമ്പാ..." അവളുടെ വിങ്ങിപൊട്ടിയ മുഖത്തു ഒരു പുഞ്ചിരി വിടർന്നു... മനു ശങ്കർ പാതാമ്പുഴ #📔 കഥ
47k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post