നിന്റെ മുറച്ചെറുക്കൻ ആള് കൊള്ളാലോ " ഡി മേഘു  ഈ വെള്ളിയാഴ്ച്ച നമ്മുടെ അമ്മായിയും ഫാമിലിയും വരുന്നെന്നു ഒരു ശ്രുതികെട്ടല്ലോ? " "ഏത്  അമ്മായിയാ ഏട്ടാ ?? " "നമ്മുടെ കാനഡയിൽ ഉള്ള അമ്മായി. ആദ്യമായിട്ടാ  അവർ നാട്ടിലേക്ക്  കൂടെ അവരുടെ ഏക മകനും ഉണ്ടെന്ന കേട്ടത് " അതുകേട്ടതും എന്റെ മനസ്സിൽ  അഞ്ചാറു ലഡ്ഡു ഒരുമിച്ചു പൊട്ടി.. വർഷങ്ങൾക്കു മുൻപ് ഇവിടത്തെ പണിക്കാരന്റെ മകനടിച്ചു കൊണ്ടുപോയതാ അമ്മായിയെ   എന്ന്  അമ്മ പറഞ്ഞ കേട്ടറിവ് മാത്രമേ ഉള്ളു.. ഇതിപ്പോ  അവർ ആദ്യമായിട്ടാ  തറവാട്ടിലേക്ക് ഒരു വരവ്..  അമ്മായിയുടെ ചെറുപ്പത്തിലേ ഫോട്ടോ മാത്രമേ ഞാനും ചേട്ടനും കണ്ടിട്ടൊള്ളൂ.. നേരിട്ട് കാണാനുള്ള ഭാഗ്യം ഇപ്പോഴാ കൈവന്നു ചേർന്നത്.. അമ്മായിയെ കാണണുന്നതിനേക്കാൾ തിടുക്കം അമ്മായിയുടെ മകനെ കാണാനായിരുന്നു.. അതായത് എന്റെ സ്വന്തം മുറച്ചെറുക്കനെ.. ഓണപരീക്ഷയായതിനാൽ  പഠിച്ചുകൊണ്ടിരിക്കയായിരുന്നു  ഞാൻ. ഏട്ടനത് പറഞ്ഞതും  പഠിക്കാനുള്ള മൂഡ് പോയി..  നേരെ അമ്മയുടെ അടുക്കലേക്ക് വച്ചുപിടിച്ചു.. "അമ്മേ അമ്മായി വരുന്നു എന്ന് പറഞ്ഞതിൽ വല്യ സത്യവും ഉണ്ടോ?? " "മം അവരീ വെള്ളിയാഴ്ച്ച  എത്തും നിന്നോട് പറയാനിരിക്കുവായിരുന്നു.  അമ്മടെ മോൾ താഴത്തെ മുറിയിലേക്ക് താമസം മാറ്റിക്കോളൂ  ആ മുറി അവര് വന്നാൽ അവർക്ക് കൊടുക്കാം.  ഒരു മാസം കാണുമെന്ന പറഞ്ഞത് " "അവർക്ക് മക്കളൊന്നുമില്ലേ?? ഒറ്റക്കാണോ വരുന്നത് അമ്മേ?? പെൺകുട്ടികൾ ആരേലും ഉണ്ടെങ്കിൽ എനിക്ക് കൂട്ടായനെ.. " ഒറ്റമകനാണെന്നു ഏട്ടൻ പറഞ്ഞത് അറിയാമെങ്കിലും  അറിയാത്ത പോലെ ചുമ്മാ ഞാൻ അമ്മയോട് പറഞ്ഞു. അതിനു മറുപടിയെന്നോണം  അമ്മ പറഞ്ഞു "ഒറ്റ മകനാണെന്ന പറഞ്ഞത് പേര് വൈഷ്‌ണവ്  എന്നാ പറഞ്ഞത്.  എന്തുചെയ്യുന്നത്  എന്ന് ചോദിക്കാൻ പറ്റിയില്ല നിന്റെ അച്ഛൻ അളന്നു മുറിച്ചു മാത്രമേ സംസാരിക്കൊള്ളു എന്നെക്കൊണ്ടും സംസാരിപ്പിക്കില്ല  " എന്തായാലും എന്നേക്കാൾ മൂത്തത് ആവാനേ ചാൻസ് ഉള്ളു..എന്നും മനസ്സിൽ ഓർത്തു വീണ്ടും മുറിയിലേക്ക് നടന്നു. പഠിക്കാനിരുന്നെങ്കിലും പഠിക്കാൻ സാധിച്ചില്ല.. മുഴുവൻ ന്റെ മുറച്ചെറുക്കനെ പറ്റിയായിരുന്നു ചിന്ത വിച്ചേട്ടൻ ന്ന് വിളിക്കാം..  അയ്യോ കാനഡയിൽ ജനിച്ചു വളർന്ന ആൾക്ക് മലയാളം അറിയോ ന്തോ??  എന്തായാലും അത്യാവശ്യം ഇംഗ്ലീഷ് പഠിക്കണം  അതിനെന്താ ഒരു വഴി എന്നാലോചിച്ചു ഇരുന്നപ്പോഴല്ലെ ഏട്ടന്റെ പണ്ടത്തെ സ്പോക്കൺ ഇംഗ്ലീഷ് ബുക്കിന്റെ കാര്യം ഓർമവന്നത്..  പിന്നെ ഒന്നും ആലോചിച്ചില്ല നേരെ  ഏട്ടന്റെ റൂമിൽ പോയി പരതി .. എന്റെ തിരച്ചിൽ കണ്ടുവന്ന ഏട്ടൻ ചോദിച്ചു "നീ എന്താ മേഘു തിരയുന്നെ?? " "അത് പിന്നെ ഏട്ടാ  ആ സ്പോക്കൺ ഇംഗ്ലീഷ് ബുക്ക്‌ എവിടെയാ എനിക്കൊന്നു എടുത്തയോ " "അതാ ഷെൽഫിൽ ഉണ്ടാവും.. നിനക്ക് ഇപ്പൊ എന്തിനാ ആ ബുക്ക്‌..? നിന്റെ ഇംഗ്ലീഷ് എക്സാം കഴിഞ്ഞതല്ലേ?? " " എന്റെ ഏട്ടാ ഇതെനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാനാ.. കാനഡയിൽ നിന്നും എന്റെ മുറച്ചെറുക്കൻ മറ്റാനാളിങ്ങെത്തും.. അതിനു മുൻപ് അത്യാവശ്യം ഇംഗ്ലീഷ്  പഠിക്കണം എന്നിട്ട് വേണം വിച്ചേട്ടനെ ഒന്ന് വളച്ചെടുക്കാൻ.. " "ഈശ്വര ഈ പെണ്ണിന് വട്ടായോ?? " ഏട്ടന്റെ ഷെൽഫിൽ നിന്നും ബുക്കെടുത്തു  റൂമിൽ പോയി വായിച്ചു അത്യാവശ്യമെന്നു തോന്നിയതൊക്കെ മനഃപാഠമാക്കി വെച്ച്.. നാളെത്തെ  പരീക്ഷക്കുളത് പോലും നേരെ പഠിക്കാതെ ഞാനാ ഇംഗ്ലീഷ് വാക്കുകൾ പഠിച്ചു..  ******************************************* പരീക്ഷ കഴിഞ്ഞു ഫ്രണ്ട്സിനോടെല്ലാം എന്റെ വിച്ചേട്ടനെ പറ്റി പറയാനുള്ള ധൃതിയായിരുന്നു.. ഒന്നും അറിയില്ലെങ്കിലും അറിയാവുന്നപോലെയങ് തള്ളി കൊടുത്തു.. കാണാൻ ഭയങ്കര ലുക്കാണെന്നും കുറ്റിത്താടിയും മീശയും ആയി നല്ല ഉയരത്തിൽ ആണെന്നൊക്കെ പറഞ്ഞു.. ഓണത്തിന്  വിച്ചേട്ടനെ കാണാൻ വരാനും പറഞ്ഞു ഞാനിങ്ങു പൊന്നു... അങ്ങനെ കാത്തിരുന്ന വെള്ളിയാഴ്ചയായി അന്ന് ഞങ്ങൾക്ക് ഓണം സെലിബ്രേഷൻ  ആയതുകൊണ്ടും ന്റെ മുറച്ചെറുക്കൻ നാട്ടിൽ എത്തുന്നതുകൊണ്ടും നല്ല നാടനായി ധാവണിയും മുല്ലപ്പൂവും വെച്ച് നന്നായി ഒരുങ്ങി പോയി.. അവിടെയെത്തിയിട്ടും എന്റെ  മനസ്സിൽ മുഴുവൻ വീടും ഞാനെന്റെ മനസ്സിൽ ന്റെ സങ്കല്പത്തിൽ തീർത്ത വിച്ചേട്ടന്റെ മുഖവുമായിരുന്നു..  വൈകുന്നേരമായപ്പോൾ  പതിവിലും വേഗത്തിൽ ഞാൻ വീട്ടിലേക്ക്  നടന്നു.. വീടെത്തിയപ്പോൾ ഞാനൂഹിച്ച പോലെ അവരെത്തിയിരുന്നു. വിച്ചേട്ടനെ കാണാനുള്ള ആകാംക്ഷയിൽ ഞാൻ ഉള്ളിലേക്ക് ഓടിക്കേറിയപ്പോൾ ദാ ഹാളിൽ അമ്മയും അമ്മായിയും അച്ഛനും അമ്മാവനും സംസാരിച്ചിരുന്നു. ഞാൻ തിരഞ്ഞ മുഖം മാത്രം കണ്ടില്ല.. ആദ്യമായി ആണ് ഞാനെന്റെ അമ്മായിയെ കണ്ടത് ആള് സുന്ദരിയാണ്.. എന്നെ കണ്ടപാടെ എന്നെ അടുത്തേക്ക് വിളിച്ചു സംസാരിച്ചു  അതിനടയിൽ അമ്മായി പറഞ്ഞു ധാവണിയുടിത്തിട് വല്യ പെണ്കുട്ടിയായിരിക്കുന്നു എന്റെ മോളുട്ടി.. എന്നോട് സ്നേഹമുണ്ട് എന്റെ ഭാവി അമ്മായിഅമ്മയ്ക്ക്..  എന്നോർത്ത് മനസ്സിൽ.. അതിനടിയിൽ ഞാൻ അമ്മായിയോടായി ചോദിച്ചു " മകൻ വന്നില്ലേ??  ഉറങ്ങുവാണോ ?? " "വിച്ചുട്ടൻ  മുകളിൽ മിട്ടുന്റെ റൂമിലുണ്ട്.. അവനാരെങ്കിലേം കിട്ടിയമതി.. ഭയങ്കര  വർത്തമാനപ്രിയനാ മോളെ " "ഞാനെന്ന അങ്ങോട്ടപൊയ്‌ക്കോട്ടെ " അതുംപറഞ്ഞു  ഏട്ടന്റെ റൂമിലേക്ക്‌ ഓടി ചെന്നപ്പോ കണ്ട കാഴ്ച... ഏഴ് വയസ്സ് തോന്നിക്കുന്ന ഒരുപയ്യൻ ഏട്ടനോട് സംസാരിക്കുന്നു.. എന്നെ കണ്ടതും ഏട്ടൻ പറഞ്ഞു.. "ആ ഇതാരാ ഈ വന്നേക്കുന്നെ വാ മേഘു  ദാ നിന്റെ മുറച്ചെറുക്കൻ.. വന്നതുമുതൽ നിന്നെ ചോദിക്കുവായിരുന്നു " അതും പറഞ്ഞു നല്ല ഒരു ചിരി പാസ്സാക്കി എന്റെ സ്വന്തം ഏട്ടൻ.. ദൈവമേ അത് എന്നെ കളിയാക്കിയുള്ള ചിരിയാണ്.. ആകെ നാണം കെട്ടെങ്കിലും  മുഖത്ത് യാതൊരു ചമ്മലും ഇല്ലാതെ ഞാനെന്റെ മുറച്ചെറുക്കനോട് മിണ്ടി.. ആള് വിചാരിച്ചപോലെയല്ല നന്നായി മലയാളം സംസാരിക്കുന്നു..വിചാരിച്ചതിലും പെട്ടന്ന് ഞാനും എന്റെ വിചുട്ടനും  കൂട്ടായി... തരാം കിട്ടുമ്പോഴെല്ലാം ഏട്ടൻ എന്നെ കളിയാക്കുറേണ്ടെങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാറില്ല..  അങ്ങനെ ഓണദിവസം വന്നെത്തി അന്നെന്റെ കൂട്ടുകാരികൾ എന്റെ മുറച്ചെറുക്കനെ കാണാൻ  എത്തി.. വിച്ചേട്ടനെ പ്രതീക്ഷിച്ചെത്തിയ അവർ ന്റെ മുറച്ചെറുക്കനെ കണ്ടിട്ട് ചിരിയടക്കാൻ കഴിയാതെ  അവരെന്നോടായി പറഞ്ഞു "നിന്റെ മുറച്ചെറുക്കൻ ആള്  കൊള്ളാലോ " കളിയാക്കി പറഞ്ഞതാണെങ്കിലും ഞാൻ വിട്ടുകൊടിത്തില്ല...  ആ രണ്ടു പല്ല് പോയ മോണകാട്ടി ചിരിക്കുന്ന ന്റെ വിച്ചുട്ടനെ നോക്കി ഞാനും പറഞ്ഞു അല്ലേലും എന്റെ മുറച്ചെറുക്കൻ സുന്ദരനല്ലേ !!!!!! written / courtesy : Divya Adhi
36.3k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post