❤ Fighting love ❤ ഭാഗം : 3⃣7⃣ പെട്ടന്ന് ഉള്ള ഡയലോഗ് കേട്ടപ്പോൾ നമ്മള് ഒന്ന് ഞെട്ടി ആ മാക്രിയെ നോക്കിയപ്പോൾ റോഡിൽ നിന്ന് ദേ ആ പോത്ത് നമ്മളെ വിളിക്കുന്നു... പടച്ചോനെ അപ്പൊ നമ്മള് കിനാവ് കാണുക ആയിരുന്നോ..... "ച്ചെ........... ഒക്കെ നശിപ്പിച്ചു....." പിന്നെ കൂടുതൽ ആലോചിക്കാൻ നിന്നില്ല നമ്മള് മാക്രിയുടെ അടുത്തേക്ക് നടന്നു... നടന്ന് ഒടുവിൽ നമ്മള് വീട്ടിന്റെ ഗേറ്റ് മുന്നിൽ എത്തി... നമ്മളെ കണ്ടപ്പോൾതന്നെ വാച്ച് മാൻ ഗേറ്റ് തുറന്നു നമ്മൾ ചാവി അയാളുടെ കയ്യിൽ കൊടുത്ത് കാർ ഉള്ള സ്ഥലം പറഞ്ഞുകൊടുത്തു രാവിലെതന്നെ ശരിയാക്കി വീട്ടിൽ കൊണ്ടു വെക്കാനും പറഞ്ഞു നമ്മുടെ വീട്ടിലേക്ക് കയറി കൂടെ മാക്രിയും ഉണ്ടുട്ടോ... നമ്മൾ വാച്ച്മാൻ ഓർഡർ ചെയ്യുന്നത് കണ്ടു ഒരു ലോഡ് പുച്ഛം വാരി വിതറിയിട്ട നമ്മളെ പിന്നാലെ കയറിയെ... ഡോർ തുറന്ന് അകത്ത് കയറിയതും മുമ്പിലുള്ള ആൾക്കാരെ കണ്ടു നമ്മൾ ആകെ ഞെട്ടി പണ്ടാരടങ്ങി പോയി ഉമ്മാമയും പിന്നെ ഉമ്മാന്ന് പറയുന്ന സ്ത്രീയും നമ്മൾ അനിയൻ ഷഹീയും ഷബിയും ഒക്കെ ഉണ്ട്.... നമ്മൾ ഒരു വളിച്ച ചിരി പാസാക്കി അകത്തേക്ക് കയറി കൂടെ നമ്മളെ കെട്ട്യോളും..... " അല്ല അബി നീ നട്ടപ്പാതിരാക്ക് ആരോടും പറയാതെ ഇത് എവിടേക്ക് പോയി.. " നമ്മൾ ഉമ്മാമ്മയുടെ വകയാ ആദ്യചോദ്യം... നമ്മൾ ഒന്നും മിണ്ടാതെ അവിടെനിന്ന് പരുങ്ങി കളിച്ചു... " ഇവളെ കൂട്ടി വരാൻ ആണോ അപ്പൊ നീ പോയെ.... " പടച്ചോനേ ഇതിനൊക്കെ നമ്മൾ എന്തു മറുപടി കൊടുക്കാനാണ്.. ഈ മാക്രി യോട് പറഞ്ഞത് ഉമ്മാമ കാണാൻ പറഞ്ഞത് കൊണ്ട് കൂട്ടാൻ വന്നത് ആണെന്നാണല്ലോ ഇതിപ്പോ എല്ലാം കൂടി കുളമാകും..... "ഇങ്ങള് എന്താ മറുപടി കൊടുക്കാത്തതു അബിക്കാ... വേഗം പറ ഉമ്മാമ ചോദിക്കുന്നത് കേട്ടില്ലേ...." നമ്മള് ഒരു പിടിയും കിട്ടാതെ നിൽക്കുമ്പോൾ ആണ് നമ്മളെ അനിയൻ തെണ്ടിയുടെ വക ഈ ഡയലോഗ് ഈ പന്നിക്ക് ഉറക്കവും ഇല്ലേ.... നമ്മള് ഓനെ നല്ലോണം അങ്ങ് നോക്കി പേടിപ്പിച്ചു... ചെക്കൻ അപ്പൊ നമ്മളെ നോക്കി ഇളിക്കെന്ന്... കള്ള ഹിമാർ... "അത് ഉമ്മാമ... എനിക്ക് എന്തോ പെട്ടന്ന് ഇവിടെക്ക് വരാൻ തോന്നി.. ഞാൻ വിളിച്ചിട്ട് ആണ് അബി എന്നെ കൂട്ടാൻ വന്നത്...." അപ്പോഴാ നമ്മളെ ഞെട്ടിച്ചു കൊണ്ട് നമ്മളെ കെട്ടിയോള് ഇത് പറഞ്ഞത്... നമ്മള് അന്തം മാക്രിയുടെ മുഖത്തെക്ക് നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു... "എന്നാ അത് നിനക്ക് ആരോടേലും പറഞ്ഞിട്ട് പൊക്കൂടെ അബി... ഞാൻ വെള്ളം കുടിക്കാൻ എണീറ്റപ്പോൾ ആരോ ഡോർ തുറന്ന് പോവുന്നതു കണ്ടു ഷഹീ ആണെന്ന് ആദ്യം വിചാരിച്ചത് ഓന്റെ റൂമിൽ പോയി നോക്കിയപ്പോ അവൻ പോത്ത് പോലെ കിടന്ന് ഉറങ്ങുന്നുണ്ട് അവനെ വിളിച്ചു എഴുനെല്പിച്ചു കാര്യം പറഞ്ഞപ്പോൾ അവൻ വാച്ച് മാനോട് ചോദിച്ചു അപ്പോഴാ അറിഞ്ഞത് നീ ആണ് പോയത് എന്ന്... എത്ര തവണ എന്താ എന്ന് അറിയാൻ നിന്നെ ഫോൺ വിളിച്ചു... ഓഫീസിലെ ആവിശ്യം ആണോന്നു അറിയാൻ ഷബിയെ വിളിച്ചു എഴുനെല്പിച്ചു ചോദിച്ചേ അപ്പൊ അവനും അറീല... നിന്നോട് പറഞ്ഞിട്ടില്ലേ എവിടേലും പോവുമ്പോൾ ഏതേലും ഒരാളോട് എങ്കിലും പറഞ്ഞിട്ട് പോവണം എന്ന്.... " പടച്ചോനെ നമ്മളെ ഉമ്മാമ നമ്മളെ നിർത്തി പൊരിക്കുകയാണ്... എങ്ങനെ ഇവിടെ നിന്ന് രക്ഷപ്പെടും റബ്ബേ.... "സോറി ഉമ്മാമ എല്ലാർക്കും ഒരു സർപ്രൈസ് ആയികോട്ടെ എന്ന് വിചാരിച്ചു ഞാൻ ആണ് പറഞ്ഞത് ആരോടും പറയണ്ട രാവിലെ എല്ലാരും എന്നെ പെട്ടന്ന് കണ്ടു ഞെട്ടട്ടെ എന്ന്... ഈ മാക്രി നല്ലോണം നമ്മളെ സപ്പോർട് ചെയ്ത് സംസാരിക്കുന്നുണ്ട് അല്ലോ... പൊതുവേ പാര വെക്കാൻ കിട്ടുന്ന ഒരു അവസരവും ഒഴിവാക്കാത്ത ആൾ ആണല്ലോ എന്താണാവോ മനസ്സിലിരിപ്പ് പടച്ചോന് അറിയാം... ************************************************ നമ്മളെ കെട്ടിയോൻ തെണ്ടി നമ്മള് ആ കോന്തനെ സപ്പോർട്ട് ചെയ്യുന്നത് കണ്ടു അന്തം വിട്ട് നമ്മളെ നോക്കുന്നുണ്ട്... സംഭവം നമ്മക്ക് ഇപ്പൊ ആണ് എല്ലാം മനസ്സിലായത്... ഉമ്മാമ പറഞ്ഞിട്ട് അല്ല നമ്മളെ വീട്ടിലേക്ക് വന്നത് എന്ന് ഉറപ്പായി... അപ്പൊ ലാമി പറഞ്ഞത് പോലെ നമ്മളെ മനസ്സിൽ തോന്നിയ ഇഷ്ടം ഈ കോന്തനും ഉണ്ടെന്ന് തോനുന്നു.... ഹ്മ്മ് തുറന്ന് പറയാൻ ജാഡ ആണല്ലേ... ഒക്കെ തീർത്തു തരാംട്ടാ ജാഡ തെണ്ടി... തല്ക്കാലം ഇവരുടെ മുന്നിൽ നാണം കെടുത്തണ്ടാ എന്ന് കരുതിയാ നമ്മള് ഉമ്മാമയോട് കള്ളം പറഞ്ഞത്.. ബട്ട്‌ ഇജ്ജ് റൂമിലെക്ക് വാ ഇതിനേക്കാൾ വലിയ ചോദ്യം ചോദിച്ചു അന്നേ നമ്മള് വട്ട് പിടിപ്പിക്കും ഹിഹിഹി... "എന്തായാലും ആളെ ഇങ്ങനെ ടെൻഷൻ ആക്കുന്ന സർപ്രൈസ് ഒന്നും ഇനി വേണ്ട...." ഉമ്മാമ ഇത്തിരി കലിപ്പോടെ അത് പറഞ്ഞപ്പോൾ നമ്മള് പിന്നെ ഒന്നും നോക്കിയില്ല ഉമ്മാമയെ കെട്ടി പിടിച്ച് ഒരു മുത്തം അങ്ങ്ട് കൊടുത്തു... "സോറി എന്റെ ഉമ്മാമ ഇങ്ങള് ക്ഷമിക്ക്... ഇനി ചെയ്യില്ല...." നമ്മള് നല്ലോണം സോപ്പിട്ടപ്പോൾ നമ്മളെ പാവം ഉമ്മാമ അതിൽ വീണ്... നമ്മളെ സോപ്പിടൽ കണ്ടിട്ട് ഉമ്മയും ഷഹീയും ഷബിയുമൊക്കെ അവിടെ നിന്ന് ഒരേ ചിരിയാണ്... നമ്മളെ കെട്ടിയോൻ ആണേൽ തലക്ക് അടി കിട്ടിയ പോലെയും നിൽക്കുന്നുണ്ട്... നമ്മക്ക് ഓനെ കണ്ടിട്ട് ചിരി വന്നിട്ട് വയ്യ... "ആ മതി മതി... സോപ്പിട്ടതു എല്ലാരും പോയി കിടക്കാൻ നോക്ക്...." എന്ന് ഉമ്മാമ പറഞ്ഞതും എല്ലാരും അവരവരുടെ റൂമിലെക്ക് പോയി.... റൂമിലെത്തി നമ്മളെ കോന്തനെ മുഖത്തേക്ക് നോക്കിയപ്പോൾ ചെക്കൻ നിന്ന് പരുങ്ങി കളിക്കുന്നുണ്ട്... ശരിക്കും നമുക്ക് അത് കണ്ടപ്പോൾ ചിരി അടക്കാൻ പറ്റിയില്ല.. ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് അങ്ങ് നിന്ന്... " അല്ല നിങ്ങൾ എന്താ എന്നോട് പറഞ്ഞത്... ഉമ്മാമ എന്നെ കാണണമെന്ന് പറഞ്ഞു എന്നല്ലേ.. എന്തിനാ കള്ളം പറഞ്ഞു വീട്ടിലേക്ക് വന്നേ.." നമ്മൾ അത് ചോദിച്ചപ്പോൾ ചെക്കന്റെ മോന്ത ഒന്ന് കാണേണ്ടതായിരുന്നു.... " അത്..... അതുപിന്നെ ഉമ്മാമ എന്നോട് പറഞ്ഞിരുന്നു വയസ്സായ തല്ലേ മറന്നു പോയതാവും......" എന്തൊക്കെയോ പറഞ്ഞു ഒപ്പിച് ചെക്കൻ വേഗം ബെഡിൽ പോയി കമിഴ്ന്നു കിടന്നു...... എടാ ജാഡ തെണ്ടി... മനസ്സിലുള്ളത് പറയാതെ എത്ര നാൾ ഇങ്ങനെ നിൽക്കും എന്ന് എനിക്ക് കാണണം... നിന്നെ കൊണ്ട് ഈ സച്ചു പറയിക്കും മോനെ.... @@@@@@@@@@@@@@@@@ ദിവസങ്ങൾക്കു ശേഷം........ ഇന്ന് നമ്മള് ഭയങ്കര തിരിക്ക് ആണ് ട്ടോ... എന്താന്ന് അറിയോ... നാളെ നമ്മളെ ഉമ്മാമയുടെ പിറന്നാളാണ്.. ഇന്ന് ഷഹബാസ്ക്കയും അമ്മാവന്മാരും അമ്മായിമാരും ഇന്ന് എത്തും... പിന്നെ വീടൊക്കെ ഒരുക്കുന്ന തിരക്കിൽ ആണ് നമ്മള് എല്ലാരും..... നമ്മളും നഹലയും സഹലയും ബലൂൺ ഒക്കെ റെഡി ആക്കുന്ന തിരക്കിൽ ആണ്... ഷഹീയും ഷാഫിക്കയും കുറച്ചു ജോലിക്കാരും വേറെ ചില പണിയിലും ആണ്... ഡക്കറേഷൻ ലൈറ്റ് ഒക്കെ വെച്ച് സെറ്റപ്പ് ആക്കിയിട്ടുണ്ട്.... നമ്മളെ സന ഇതിലൊന്നും വരാതെ വലിയ ജാഡയിൽ ഒരു ബുക്കും വായിച്ചു സോഫയിൽ ഇരിപ്പുണ്ട്.... വൈകുന്നേരം ആയപ്പോൾ നമ്മളെ അമ്മായിമാരും അമ്മാവന്മാരും ഷഹബാസ്ക്കയും ഒക്കെ എത്തി... അമ്മാവന്മാർ ഇത്തിരി ഗൗരവക്കാരനെന്ന് ഉമ്മ പറഞ്ഞിരുന്നു.... പക്ഷേ നമ്മള് വിചാരിച്ചതിനേക്കാൾ കലിപ്പൻ മാർ ആണ്... വന്നപ്പോൾ തന്നെ നമ്മളെ പരിജയപ്പെടുത്തി... അവരു രണ്ടുപേരും നമ്മളെ ഒരു നോട്ടം നോക്കി.. സത്യം പറയാലോ നമ്മുക്ക് ശരിക്കും പേടിയായി... പിന്നെ നമ്മളെ കെട്ടിയോന്റെ നോട്ടം കണ്ട് എക്സ്പീരിയൻസ് ആയതുകൊണ്ട് നമ്മക്ക് പിടിച്ചുനിൽക്കാൻ പറ്റി... ഹി ഹി ഹി.. രാവിലെ തുടങ്ങിയതാണ് നമ്മൾ ഈ പണി... ഇപ്പൊ രാത്രി 8:00 ആയി... നമ്മളും ഷാഫിക്കയും പൂവ് കോർത്തു വലിയ മാല പോലെ ആക്കി ഹാളിൽ ഡീസയിൻ ചെയ്യുമ്പോൾ ദേ നമ്മളെ കെട്ടിയോൻ തെണ്ടി ഓഫീസിൽ നിന്ന് വരുന്നു... കൂടെ നമ്മളെ ഷബിയും ഉണ്ട്... നമ്മളെ നോക്കി പുച്ഛം വാരി വിതറി ആ തെണ്ടി മുകളിലേക്ക് കയറി പോയി... നമ്മളും തിരിച്ചും ഇത്തിരി ഗമയോടെ തന്നെ നിന്ന്... അല്ല പിന്നാ.... നമ്മളെ ഷബീ പിന്നെ ഒടുക്കത്തെ സന്തോഷത്തിൽ ആണ്... കാരണം നാളത്തെ ബർത്ത്ഡേ പാർട്ടിയിൽ നമ്മളെ ഉപ്പാന്റെയും ഉമ്മാന്റെയും കൂടെ ലാമി കൂടി വരുന്നുണ്ട്... അതിന്റെ ഒരു സന്തോഷത്തിൽ ആണ് മൂപ്പര്... പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്... നിങ്ങക്ക് അറിയാലോ നമ്മളെ സൈബ ഉപ്പനെയും ഉമ്മനെയും കാണണം എന്ന് പറയുന്നത്... അത് കൊണ്ട് നാളെ ഫങ്ക്ഷനിൽ ഹിജാബ് ഒക്കെ ഇട്ട് നമ്മളെ സൈബയും എവിടേക്ക് വരുന്നുണ്ട്... അവൾ ഇവിടേക്ക് വരുന്നതിൽ എനിക്ക് ടെൻഷൻ ഉണ്ട് പക്ഷെ അവൾ കുറെ ആയില്ലേ നമ്മളോട് ഈ കാര്യം പറയുന്നു... നാളെ ഫങ്ക്ഷനിൽ ഒരുപാട് ആൾക്കാർ വരുന്നത് കൊണ്ട് അവളെ പെട്ടന്ന് ആരും ശ്രദ്ധിക്കില്ല... അപ്പൊ പിന്നെ ഇതാണ് ഏറ്റവും പറ്റിയ അവസരം എന്ന് തോന്നി.... ഒരു വിതം നമ്മളെ അലങ്കാര പണി ഒക്കെ കഴിഞ്ഞപ്പോ ഉണ്ട് നമ്മളെ കെട്ടിയോൻ തെണ്ടി ഫ്രഷ് ഒക്കെ ആയി താഴെ വരുന്നത്... പിന്നെ ഇന്ന് എല്ലാരും വന്നത് കൊണ്ട് നമ്മളെ പാത്തുമ്മ ഒരു പാട് ഐറ്റം ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്... പിന്നെ ആ കോന്തന് ഉള്ള ഫുഡ്‌ ഒക്കെ ഇപ്പോഴും ഷാഫിക്ക ആണ് ഉണ്ടാക്കുന്നത് എങ്കിലും എല്ലാരുടെയും കൂടെ തന്നെ ഇരുന്നാണ് ഇപ്പൊ ഫുഡ്‌ കഴിപ്പും... നമ്മളെ അമ്മാവന്മാർക്ക് ഒക്കെ അത് അത്ഭുതം ആയിരുന്നു.... നമ്മളെ ഒരു കഴിവേ...ഹിഹിഹി... ഫുഡ്‌ ഒക്കെ കഴിച്ചു നമ്മള് റൂമിലേക്ക് പോയപ്പോ ദേ നമ്മളെ കെട്ടിയോൻ തെണ്ടി ഫോണിൽ ആരോടോ സൊറ പറഞ്ഞു ഇരിക്കുവാ.... ************************************************ നമ്മള് ഷിയാസുമായി സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് നമ്മളെ മാക്രി റൂമിലേക്ക് കയറി വന്നത്.... നമ്മള് സംസാരിക്കുന്നത് ശ്രദ്ധിച്ചു നിന്ന് നമ്മളെ അടുത്ത് നിന്ന് ഡ്രസ്സ്‌ മടക്കി വെക്കുന്നപോലെ ആക്കി ചുറ്റി പെറ്റി നിക്കുന്നുണ്ട്.... നിനക്ക് ഇപ്പൊ കാണിച്ചു താരാട്ടാ.... "ഡാർലിംഗ്.... ഫുഡ്‌ കഴിച്ചോ മുത്തേ....." നമ്മള് നല്ല റൊമാന്റിക് ആയി അത് പറഞ്ഞപ്പോ ഷിയാസ് ഒരു നിമിഷം ഒന്നും മിണ്ടിയില്ല.... "എടാ നിനക്ക് വല്ല കാമ ദേവന്റെ പ്രേതം കൂടിയോ പെട്ടന്ന്...." ചെക്കൻ അത് പറഞ്ഞപ്പോൾ ചിരി വന്നിട്ട് വയ്യ... ബട്ട്‌ ചിരിച്ചാൽ കുഴപ്പമാവും എന്ന് അറിയുന്നത് കൊണ്ട് നമ്മള് സഹിച്ചു പിടിച്ചു നിന്നു.... "എന്താ മുത്തേ... പിണക്കണോ... ഇന്ന് കാണാൻ വരാൻ പറ്റിയില്ല... നിന്റെ പരാതി ഒക്കെ ഞാൻ മാറ്റി തരാം... നമുക്ക് ഒരു 2 ഡേ ബിസിനസ് ടൂർ എന്ന് പറഞ്ഞു പോവാം... എന്താ മോൾക്ക് സന്തോഷം ആയില്ലേ..." "എടാ അബി... സത്യം പറ നീ കഞ്ചാവ് തുടങ്ങിയോ....." എന്താ ചെയ്യലെ ഈ ചെക്കന് ഊഹിക്കാൻ ഉള്ള കഴിവ് പോലും ഇല്ലാത്ത തെണ്ടി... "എനിക്ക് എന്ത് പ്രശ്നം മോളെ.... വൈഫ്‌ അറിഞ്ഞാൽ എന്താ... എനിക്ക് ഒന്നും ഇല്ല... ഞാൻ അവളെ മുന്നിൽ നിന്നാ സംസാരിക്കുന്നെ.. അവൾ കേട്ടാൽ എനിക്കൊന്നും ഇല്ലാ... നീ ആണ് എന്റെ എല്ലാം...." നമ്മള് അത് പറഞ്ഞപ്പോൾ ചെക്കന് കാര്യം പിടി കിട്ടി... പിന്നെ ആ തെണ്ടി അലാക്കിലേ ചിരി ആയിരുന്നു.... "അപ്പൊ സച്ചു അടുത്ത് ഉണ്ട് അല്ലെ... അത് നേരത്തെ പറയണ്ടേ...." "ഉണ്ട് മുത്തേ......" "അബിക്കാ.... ഇങ്ങളെ കാണാൻ എന്റെ നെഞ്ച് പട പാടാന്ന് ഇടിക്കുന്നു ഇക്ക... എന്നാ നമ്മളെ ആദ്യരാത്രി....." പടച്ചോനെ ആ തെണ്ടി ഓവർ ആക്ടിങ് തുടങ്ങി... ഇവൻ എന്നെ ഇത് ചിരിപ്പിച്ചു കുളമാക്കും.... നമ്മളെ ആ മാക്രിയെ ഇടകണ്ണ് ഇട്ട് നോക്കിയപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണണം... ദേഷ്യം വന്നിട്ട് മൂക്കും കവിളും ഒക്കെ ചുവന്നിട്ട് ഇപ്പോ പൊട്ടി തെറിക്കും എന്ന ഭാവത്തിൽ നിൽക്കുകയാണ്.... "എന്നാ ഒക്കെ ഡിയർ.. ലവ് യൂ...." എന്ന് പറഞ്ഞ് ഫോൺ കട്ട്‌ ആക്കി ഊളെ മുഖത്തു നോക്കി ഒന്ന് പുച്ഛിച്ചു കണ്ണ് അടച്ചു കിടന്നു.... പടച്ചോനെ ഇവളെ നിൽപ്പും ഭവവും ഒക്കെ കണ്ടിട്ട് എന്നെ എന്തേലും എടുത്ത് തലക്ക് അടിച്ചു കൊള്ളുന്ന ലക്ഷണം ഒക്കെ ഉണ്ട്... ബട്ട്‌ എന്നാലും ഈ മാക്രിയെ ഇങ്ങനെ ചൂടാക്കാൻ ഭയങ്കര രസാ... ഹിഹിഹി.... ************************************************ "തെണ്ടി... പട്ടി... മരപ്പട്ടി.... കിടത്തം കണ്ടില്ലേ പടച്ചോനെ കണ്ട്രോൾ തരൂ അല്ലേൽ ഉമ്മാമന്റെ പിറന്നാൾ നാളെ കുളമാകും ഞാൻ ഈ തെണ്ടിയെ തല്ലി കൊന്നിട്ട്.... സംഭവം നമ്മളെ ചൂടാക്കാൻ വേണ്ടി തെണ്ടി ചുമ്മാ ആക്ട് ആണെന്ന് അറിയാം... എന്നാലും ഇതൊക്കെ കേൾക്കുമ്പോൾ നമ്മക്ക് ദേഷ്യവും വരുന്നു.... തെണ്ടി നമ്മളെ ഇട കണ്ണ് ഇട്ട് നോക്കുന്നുണ്ട്... ഇതിനുള്ള പണി തരാൻ പടച്ചോൻ എനിക്ക് ഒരു അവസരം തരും... അപ്പൊ ഞാൻ കാണിച്ചു തരാഡാ ജാഡ തെണ്ടി.... നമ്മള് അതും മനസ്സിൽ കരുതി സമാധാനീച്ചു പോയി കിടന്നു... @@#@@@@@@ പിറ്റേന്ന് നേരത്തെ എണീറ്റു... നമ്മള് സാരിയൊക്കെ ഉടുത്തു റെഡി ആയി.... സാരി നമ്മള് ഉടുക്കാൻ പഠിച്ചു എന്ന് കരുതണ്ടാട്ടോ... ഇത്തവണയും ഉമ്മ തന്നെയാ ഉടുത്തു തന്നെ... അല്ലേലും നിങ്ങൾക്ക് അറിയാലോ നമ്മള് പെട്ടന്ന് ഒന്നും പഠിക്കില്ല മടിച്ചി ആണെന്ന്.... ഹിഹിഹി... എല്ലാരും റെഡി ആയി ഹാളിൽ ഉണ്ട്.... നമ്മളെ ഉമ്മച്ചിയും ഉപ്പച്ചിയും ലാമിയും ഒക്കെ എത്തിയിട്ടുണ്ട്.... ലാമി തെണ്ടി ഒടുക്കാത്ത മൊഞ്ചിൽ ആണ് വന്നേക്ക്ന്നെ... ഓളും ഷെബിയും കണ്ണ് കൊണ്ട് കഥകളി കളിക്കുന്ന കണ്ടിട്ട് ചിരി വന്നിട്ട് വയ്യ... നമ്മള് അവരെ നോക്കി ഇളിച്ചോണ്ട് നിന്നപ്പോൾ ആ നമ്മളെ കെട്ടിയോൻ തെണ്ടി കോട്ടും സൂട്ടും ഒക്കെ ഇട്ട് മൊഞ്ചൻ ആയി ആരോടോ കത്തി അടിച്ചു നിൽക്കുന്നു.... നമ്മള് നോക്കുന്നത് കണ്ടപ്പോൾ ഒരു ലോഡ് പുച്ഛം വാരി വിതറി തെണ്ടി.... അല്ലേലും ഈ തെണ്ടിയെ കൊണ്ട് ഇതേ പറ്റു... നമ്മളെ ഒരു വിധി... അല്ലാതെന്ത് പറയാൻ.... അപ്പോഴാ നമ്മള് ഇന്നലെ കഷ്ട പെട്ടു തൂക്കി ഇട്ടിട്ടുള്ള ഒരു ഫ്ലവർ വീഴാൻ ആയ രൂപത്തിൽ ഒരു തൂണിൽ തൂങ്ങി നിൽക്കുന്നു... നമ്മള് ഒരു സ്റ്റൂളും തപ്പി പിടിച്ച് കൊണ്ട് വന്നു സാരി നല്ലം ഒന്ന് മുറുക്കി പിടിച്ച് അതിന്റെ മുകളിൽ കയറി നിന്ന്.. ആ ഫ്ലവർ ശെരിയാക്കി താഴെ ഇറങ്ങാൻ നോക്കിയതും ദേ കിടന്നു കുലുങ്ങുന്നു സ്റ്റൂൾ... ബാക്കിലെക്ക് നമ്മള് മറിഞ്ഞു വീഴാൻ പോയതും.. നമ്മള് ഉമ്മാന്നും വിളിച്ചു കണ്ണ് അടച്ചു നിന്നു.... അപ്പോഴാ നമ്മക്ക് മനസ്സിലായെ നമ്മള് നിലത്തു എത്തിയിട്ടില്ല എന്ന്... നമ്മളെ അരയിലൂടെ ചുറ്റി പിടിച്ച് ആരോ നമ്മളെ താങ്ങി നിർത്തിയിട്ടുണ്ട്... നമ്മള് മെല്ലെ കണ്ണ് തുറന്ന് നോക്കിയപ്പോൾ ദേ നമ്മളെ നോക്കി നിൽക്കുന്നു ഒരു നീലകണ്ണുകൾ ഉള്ള ഒരുത്തൻ... ആരപ്പാ ഇവൻ.... നമ്മള് നമ്മളോട് തന്നെ ചോദിച്ചു... " ആരാ ഇവൻ......????????," തുടരും..... Rizvana Richu❤ ************************************************ ഫ്രണ്ട്‌സ്... നമ്മള് ഇനി ശനിയാഴ്ചയെ പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞത് ആയിരുന്നു... പക്ഷെ പല ഗർഭിണികൾ പൂതി പറഞ്ഞ സ്ഥിതിക്ക് നമ്മള് ഇത്ര ദിവസം കൊണ്ട് കുറച്ചു കുറച്ചു എഴുതി വെച്ചത് ഇന്ന് പോസ്റ്റ്‌ ചെയ്തത് ആണ്... പിന്നെ എനിക്ക് ജാഡ ഉള്ളത് കൊണ്ടാ പോസ്റ്റ്‌ ചെയ്യാത്തത് എന്ന് പറഞ്ഞവരോട് ഒന്ന് പറയട്ടെ.. ജാഡ കാണിക്കാൻ മാത്രം എനിക്ക് എന്ത് മാങ്ങാ തൊലിയാ ഉള്ളത്..... അതിന് മാത്രം കഴിവ് എനിക്ക് ഉണ്ട് എന്ന് ഇത് വരെ തോന്നിയിട്ടില്ല... പിന്നെ നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് എന്റെ മക്കളെ ശ്രദ്ധിച്ചേ പറ്റു.... ഗർഭിണികളായ എന്റെ ചങ്ങായിമാരെ തല്ക്കാലം ഇത് കൊണ്ട് നിങ്ങള് അഡ്ജസ്റ് ചെയ്യൂ... നെക്സ്റ്റ് പാർട്ട് നമ്മള് പറഞ്ഞ ഡേ ശനിയാഴ്ച പോസ്റ്റും...
68.9k views
10 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post