👮……ചാർലി……👮 ❣...Action packed short story...❣                                     🔥 Full part🔥         _____________________________ " പ്ഫ....പന്ന കഴുവേറി മോനെ,,,അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ബ്ലഡി....തൂക്കി എടുത്തു അകത്തിടഡോ ഇവനെ...ഒരു കോടതിയിലും ജാമ്യം കിട്ടാത്ത പോലെ ആയിരിക്കുമെഡാ നിന്റെ FIR..." അത്രയും പറഞ്ഞിട്ടും രോഷം തീരാതെ അവൻ ടേബിളിൽ ആഞ്ഞു കുത്തി... " സർ,,,May I come In.." "Yaa Coming...എന്താടോ.." കോൺസ്റ്റബിൾ ഭാസ്കറിനെ നോക്കി ചാർലി ചോദിച്ചു.. " സാർ,,സാറിനെ കാണാൻ ഒരു പെൺകുട്ടി പുറത്ത് വന്ന് നിൽപ്പുണ്ട്..പറഞ്ഞിട്ട് കേൾക്കുന്നില്ല.." "വിളിക്കടോ..." മന്ത്രിയുടെ മകൻ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പെൺകുട്ടിയെ നശിപ്പിച്ചതിന്റെ FIR എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ ചാർലി പറഞ്ഞു... ഭാസ്കർ പുറത്ത് പോയി അല്പസമയത്തിനകം ഒരു മൃദുലമായ ശബ്ദം അവനെ തേടി എത്തി.. "May I coming sir.." "Coming..." "Plz be sitted..." ടേബിളിൽ ഇരുന്ന തടിയിൽ നല്ല കടുപ്പത്തിൽ തന്നെ * Roshan Thomas  IPS * എന്ന പേര് നോക്കിക്കൊണ്ട് അവൾ ചെയറിൽ ഇരുന്നു... "What can I do for you..? " " സർ,,ഞാൻ അന്ന...എനിക്കൊരു പരാതി ഉണ്ട്..ഞാൻ ഇവിടെ കൊറച്ചു മാറി ആണ് താമസം...എല്ലാ രാത്രിയിലും കൊറേ ഗുണ്ടകൾ ഞങ്ങടെ പ്രദേശത്തെ വീടുകളിൽ ചെന്ന് ഗൃഹനാഥന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ട്..അവിടെ താമസിക്കുന്നവർ സാധാരണക്കാർ ആണ്..ഇതിന് മുൻപും ഞാൻ സ്റ്റേഷനിൽ വന്നു പരാതി തന്നിരുന്നു..സാറിന് മുൻപ് ഇവിടെ ഉണ്ടായിരുന്ന ആരും ഇതുവരെ ആക്ഷൻ എടുത്തിട്ടില്ല..സാർ ഇവിടെ പുതിയതായി ചാർജ് എടുത്തതല്ലേ..ഞങ്ങളുടെ പ്രശ്നം സാറെങ്കിലും മനസിലാക്കണം...Plz...It's my request.." "Sure അന്ന,,,,താൻ നിങ്ങളുടെ സ്ഥലത്തിന്റെ ഡീറ്റെയിൽസ് ഒക്കെ പുറത്ത് എഴുതി കൊടുത്തോളു...ബാക്കി ഞാൻ നോക്കിക്കോളാം.." " Thank you sir.." അവൾ പോയതിന് ശേഷം കോൺസ്റ്റബിൾ ഭാസ്കർ വീണ്ടും കേറി വന്നു... " സാർ,,,എനിക്കൊരു കാര്യം പറയാനുണ്ട്..." "എന്താ ഭാസ്കർ...?" "സർ നല്ലവനാണന്ന് തോന്നിയത് കൊണ്ടാ പറയുന്നത്...മന്ത്രിയുടെ മകന്റെ കേസ് അത്ര എളുപ്പം അല്ല സാർ...ഇതിന് മുൻപ് അവനു നേരെ ഒരുപാട് കേസ് ഉണ്ടായിട്ടുണ്ട്..അതിൽ നിന്നൊക്കെ അവൻ പുല്ല് പോലെ ഊരി വന്നിട്ടുമുണ്ട്.. അവരെ എതിർക്കുന്നവർ ആരായാലും അവരെ ജീവനോടെ കുഴിച്ചു മൂടുക ആണ് അവരുടെ പതിവ്..അതുകൊണ്ട് തന്നെ ആരും അവർക്ക് നേരെ കൈ പൊക്കിയിട്ടില്ല..." ഇതൊക്കെ പറയുമ്പോഴും ചാർലിയുടെ മുഖത്ത് ഒരു പുഞ്ചിരി മാത്രം ആയിരുന്നു... (റോഷൻ തോമസ് എന്ന നമ്മുടെ ഹീറോയെ ചാർലി എന്നാണ് എല്ലാരും വിളിക്കുന്നത്..) "സർ എന്തിനാ ചിരിക്കുന്നത്..അയാളുടെ മകനെ സാർ അറസ്റ്റ് ചെയ്ത വിവരം ഇതുവരെ അയാൾ അറിഞ്ഞിട്ടില്ല..അറിഞ്ഞാൽ..." "താൻ എന്തിനാ ഭാസ്കർ ഇങ്ങനെ പേടിക്കുന്നത്..അവന്മാരുടെ പല തന്തയില്ലായ്മയ്ക്കും കുട പിടിച്ചു കൊടുത്ത കൊറേ പോലീസ് ഏമാന്മാരെ താൻ കണ്ടിട്ടുണ്ടാവും...ആ കൂട്ടത്തിൽ താൻ എന്നെ പെടുത്തണ്ട.." അപ്പോഴേക്കും പോലീസ് സ്റ്റേഷനിലേക്ക് മന്ത്രിയുടെയും അയാളുടെ വാലുകളുടെയും വണ്ടി പാഞ്ഞു കയറി...ഡോർ തള്ളിത്തുറന്ന് വന്ന മന്ത്രിയും കൂട്ടരും അനുവാദത്തിനു കാത്തു നിക്കാതെ കസേരയിൽ കാലിന്മേൽ കാല് കേറ്റി വെച്ചിരിന്നു... മന്ത്രിയെ കണ്ടിട്ടും ചാർളി യാതൊരു കുലുക്കവും ഇല്ലാതെ ഇരുന്നു... "ഡോ കാക്കി,,തനിക്കെന്താ ഒരു ബഹുമാനവും ഇല്ലാത്തത്..ഇത് ആരാണെന്നു മനസിലായില്ലേ..മന്ത്രി ഐസക് മാത്യു...സല്യൂട്ട് ചെയ്യാൻ നിന്നെ പഠിപ്പിക്കണോഡോ..." "അത് പറയാൻ നീ ആരാടാ.." "ഞാൻ മന്ത്രിയുടെ പേർസണൽ സെക്രട്ടറി...ജോർജ് കുര്യൻ..." "മന്ത്രിടെ പേർസണൽ സെക്രട്ടറി അല്ലെ..അല്ലാതെ അവന്റെ അമ്മായിയപ്പൻ ഒന്നുവല്ലല്ലോ.." "ഡാാ......" "ച്ചി നിർത്തഡോ,,,കണ്ട കള്ളക്കടത്തും കഞ്ചാവും പെൺവാണിഭവും ഒക്കെ നടത്തുന്ന നീയൊക്കെ ഒരു IPS കാരന്റെ മുന്നിൽ വന്നു ലക്കും ലവലും ഇല്ലാതെ വായിത്തോന്നുന്നതു ഒക്കെ വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ പിന്നെ എന്തേലും പറയാൻ ആ നാക്ക് അവിടെ കാണില്ല...കേട്ടോടൊ പുല്ലേ..." പല്ല് കടിച്ചു പിടിച്ചു അയാൾ സൈഡിലേക്ക് മാറി നിന്നു.. "കൊള്ളാം...കൊള്ളാം..." കൈ കൊട്ടിക്കൊണ്ട് മന്ത്രി ഐസക് പറഞ്ഞു തുടങ്ങി... "മോനെ റോഷൻ തോമസെ,,,നീ ഇപ്പൊ ചെറുപ്പം ആണ്...ചോരത്തിളപ്പിന്റെ പല ആവേശങ്ങളും കണ്ടിട്ടുള്ളവനാ ഈ ഐസക്...ഒരുപാട് ചോരക്കറ തീണ്ടിയതാണ് എന്റെ ഈ കൈകൾ..കളി രാഷ്ട്രീയക്കാരന്റെ തട്ടകത്തിൽ വേണ്ട...അരിയും,,നിന്റെ ചിറകരിയും ഞാൻ..." " രാഷ്ട്രീയം എന്ന നാലക്ഷരത്തിന്റെ പിൻബലത്തിൽ ഇന്നുവരെ നീ ചെയ്ത എല്ലാ കൊള്ളരുതായ്മകളും നിന്നെ കൊണ്ട് തന്നെ ഞാൻ പറയിപ്പിക്കും...നിന്നെ പോലെ പലതന്തയ്ക്ക് പിറന്ന ഒരു തേഡ്രെറ്റ് ചെറ്റയുടെ ഭീഷണി കേട്ട് പേടിക്കുന്ന പല ലവന്മാരെയും നീ കണ്ടിട്ടുണ്ടാവും..ഈ റോഷൻ തോമസിന്  ഒറ്റ തന്തയെ ഒള്ളു...അതുകൊണ്ട് മന്ത്രിയും ഏമാന്മാരും പോയാട്ടെ...." "സ്റ്റീഫൻ...അതിങ്ങോട്ട് എടുക്ക്..." മന്ത്രി അത് പറഞ്ഞപ്പോ കൂടെ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയക്കാരൻ ഒരു പെട്ടി മന്ത്രീടെ കയ്യിൽ കൊടുത്തു... "ഇതാ 25 ലക്ഷം ഉണ്ട്...എന്റെ മകനെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ തിരിച്ചു തരാനുള്ള നിന്റെ പ്രതിഫലം..പോരെങ്കിൽ പറഞ്ഞ മതി.." "താനെന്താടോ കാർന്നോരെ വിചാരിച്ചത്...എനിക്കെ ഈ IPS പട്ടം കിട്ടിയത് കണ്ട രാഷ്ട്രീയക്കാരുടെ കാല് നക്കിയല്ല...പഠിച് അധ്വാനിച്ചു കിട്ടിയതാ...ഞാൻ ചെയ്യുന്ന ജോലിയുടെ ശമ്പളം സർക്കാർ എനിക്ക് തരുന്നുണ്ട്...കട്ടും മോഷ്ടിച്ചും ചോരയുടെ മണമുള്ള ഈ പണം മേടിച്ചു കഞ്ഞികുടിക്കേണ്ട ഗതികേട് ഈ റോഷന് ഇല്ല..So get out...I say get out..." രണ്ട് കൈകൊണ്ടും ടേബിളിൽ ആഞ്ഞടിച്ചു അലറിക്കൊണ്ട് അവൻ പറഞ്ഞു..ഒരുനിമിഷം അവന്റെ കത്തിജ്വലിക്കുന്ന കണ്ണുകൾ അവരുടെ ഉള്ളിൽ ഭീതി ഉളവാക്കി... പിന്തിരിഞ്ഞു പോകാൻ നേരം മന്ത്രി ഐസക് അവനു നേരെ കൈ ചൂണ്ടി.. അവൻ അതിനെ ഒരു പുച്ഛത്തോടെ നോക്കി മുഖം തിരിച്ചു... 💥💥💥💥💥💥💥💥💥💥 " മോളെ അന്നേ,,ഇന്ന് പോയ കാര്യം എന്തായി..." അപ്പച്ചന് കഴിക്കാൻ മരുന്ന് എടുക്കുവായിരുന്ന അന്ന അപ്പച്ചന്റെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി.. അവളുടെ അപ്പച്ചൻ ജോസഫിന്റെ മുഖത്ത് അറിയാനുള്ള ആകാംഷ പ്രകടമായിരുന്നു... "ഇപ്രാവശ്യം എനിക്കൊരു പ്രതീക്ഷ തോന്നുന്നുണ്ട് അപ്പച്ചാ... സ്ഥലം മാറി വന്ന IPS കാരൻ നല്ലവനാണെന്ന് തോന്നുന്നു..." "അതെന്താ അന്നമോളെ നീ അങ്ങനെ പറഞ്ഞത്..??" സ്റ്റേഷനിൽ വെച്ച് റോഷനും മന്ത്രി ഐസകുമായുള്ള സംഭവവികാസങ്ങൾ അവൾ അപ്പച്ചന് പറഞ്ഞു കൊടുത്തു... ( അന്നയ്ക്ക് സ്വന്തമെന്ന് പറയാൻ ഇപ്പൊ ആകെ ഉള്ളത് അച്ഛൻ മാത്രം ആണ്...രണ്ടു വർഷങ്ങൾക്ക് മുൻപ് ആക്‌സിഡന്റിൽ അമ്മ മരിച്ചു...അന്ന് അവളുടെ അച്ഛന് ഒരു ഹാർട്ട്‌അറ്റാക്ക് ഉണ്ടായതാണ്...ഒരു IT കമ്പനിയിൽ ആണ് അവൾക്ക് ജോലി...) " മാതാവ് ആ പയ്യന് നല്ലത് വരത്തട്ടെ..." അത് കേട്ടപ്പോ അവള്ടെ കണ്ണുകളിൽ ആരാധനയുടെ ഒരു തിളക്കം.... 💥💥💥💥💥💥💥💥💥💥 " ചാർലിച്ചായാ,,,ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട്...വായോ..." "ആഹ് വരുന്നു..." ഫുഡ്‌ കഴിക്കാൻ വേണ്ടി അവൻ ഡൈനിങ് റൂമിലേക്ക് ചെന്നു... അവിടെ അവന്റെ അപ്പനും അമ്മയും വല്യമ്മച്ചിയും അനിയത്തിയും എല്ലാരും ഹാജർ ആയിരുന്നു... കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ മൗനത്തെ ഭേദിച്ചു കൊണ്ട് അവന്റെ അപ്പച്ചൻ തോമസ് പറഞ്ഞു തുടങ്ങി... " ഡാ ചാർലി...നിന്റെ പോക്കിതെങ്ങോട്ടാ...തീക്കളിയാട്ടോ ഇത്....നീ ഇപ്പൊ എതിർത്ത് നിൽക്കുന്ന മന്ത്രി ഐസക് മാത്യു നിസ്സാരക്കാരനല്ല..." " അപ്പാ,,,അപ്പനിതു എന്നാ കണ്ടിട്ടാ പറയുന്നേ...ഒരു പെങ്കൊച്ചിനെ നശിപ്പിച്ചിട്ട് പുറത്ത് കൂടെ വിലസി നടക്കാൻ ആണേൽ പിന്നെ എന്തിനാ പോലീസും നിയമവും...എന്നാക്കെ സംഭവിച്ചാലും ആ പെൺകുട്ടിക്ക് ഞാൻ നീതി മേടിച്ചു കൊടുക്കും..." "അതാണ്‌....നീയാ മോനെ  പുലിക്കുട്ടി...ഈ പാലയ്ക്കൽ തറവാട്ടിലെ ചുണകുട്ടി...നിന്റെ അപ്പൻ ഒരു ഉണ്ണാക്കനാ...നീ നിന്റെ വല്യപ്പച്ചനെ പോലെ ആ മോനെ..." അവന്റെ വല്യമ്മച്ചി പറയുന്നത് കേട്ടിട്ട് അവൻ ചിരിച്ചോണ്ട് അപ്പച്ചനെ നോക്കി... " എല്ലാം സംഭവിച്ചു കഴിഞ്ഞും ഇതൊക്കെ തന്നെ അമ്മച്ചി പറയണം.." "ഉവ്വേ....." 💥💥💥💥💥💥💥💥💥💥 " സാർ,,,നമ്മള് ജയിച്ചു...ആ മന്ത്രി ഐസകിന്റെ മകൻ സെബാസ്റ്റ്യന് ജീവപര്യന്തം ശിക്ഷ ആണ് കോടതി വിധിച്ചിരിക്കുന്നത്...പെൺകുട്ടിയുടെ മൊഴി ആണ് നമ്മക് തുണ ആയത്..."- ഭാസ്കർ അപ്പോഴേക്കും കയ്യിൽ വിലങ്ങണിയിച്ചു കൊണ്ട് സെബാസ്റ്റ്യനെ പോലീസ് വണ്ടിയിലേക്ക് കേറ്റുകയായിരുന്നു... അവനെ നോക്കി പുച്ഛിച്ചിട്ട് പെൺകുട്ടിയുടെ വീട്ടുകാരെ കണ്ട ശേഷം തിരിച്ചു സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങിയതും രണ്ട് കൈകൾ അവനെ തടഞ്ഞു... "റോഷാ...നീ ആരോടാ കളിച്ചതെന്നു നിനക്ക് ഞാൻ കാണിച്ചു തരാടാ...എന്റെ മോനെ നീ ജയിലിലേക്ക് അയച്ചു അല്ലെ...ഇതൊരിക്കലും ഞാൻ പൊറുക്കില്ലടാ...ഇതിന് പകരം ചോദിച്ചിരിക്കും ഞാൻ..." അത് കേട്ടപ്പോ ചുണ്ടിൽ ഒരു ചിരിയൊക്കെ പായിച് തന്റെ കൂളിംഗ് ഗ്ലാസ് എടുത്തു വെച്ചുകൊണ്ട് ചാർലി പറഞ്ഞു... "വഴി മറാട ഐസക് തോമസെ..." "കരുതി ഇരുന്നോടാ നീ..." " I AM WAITING " 💥💥💥💥💥💥💥💥💥💥 " ഇനിയും നോക്കി ഇരിക്കാൻ പാടില്ല...എന്റെ മകൻ,,,അവനെയാ ആ പന്ന റോഷൻ എന്നിൽ നിന്ന് അകറ്റിയത്...അവനെ പിഴുതെറിയണം.." "എന്താ സാർ ഞങ്ങള് ചെയ്യേണ്ടത്..." "ആ യൂണിഫോം ശരീരത്തിൽ കിടക്കുന്നത് കൊണ്ടാ അവനിത്രയും ചോര തിളപ്പ്...ഇനി അവനത് വേണ്ടാ...തെറിക്കണം അവന്റെ തൊപ്പി...ഞാൻ ആരാണെന്ന് അവനെ അറിയിക്കണം... ഇന്ന് മുതൽ നമ്മുടെ ആൾക്കാർ അവനെ വാച്ച് ചെയ്തോണ്ടിരിക്കണം..അവൻ ഫുള്ളി നമ്മുടെ നിരീക്ഷണത്തിൽ ആയിരിക്കണം..." "ഓക്കേ സാർ..." 💥💥💥💥💥💥💥💥💥💥 " എടുക്കടി പൈസ..." " ഇവിടെ പറയുമ്പോ പറയുമ്പോ എടുക്കാൻ പൈസ ഒന്നുവില്ല...ഇറങ്ങിപ്പോടോ..." "ആരുടെ ബലത്തിൽ ആടി നീ കെടന്ന് തിളയ്ക്കുന്നെ..." "ആരുടെ ആണേലും തനിക്കെന്താ...ഇറങ്ങടോ.. ഇറങ്ങി പോകാൻ...തന്നെ പോലെ ഉള്ളവരെ ദൈവം അധികനാൾ ഒന്നും വാഴിക്കില്ല..തന്നെ ഒക്കെ ഉൻമൂലനം ചെയ്യാൻ സമയം ആയി..." "ച്ചി നിർത്തടി...കൂടുതൽ ഡയലോഗ് അടിച്ചാൽ അപ്പനെയും മോളെയും കൊന്നു കളയും പറഞ്ഞേക്കാം.." "കൊന്നാലും കൊഴപ്പവില്ല..ഒരു ചില്ലി പൈസ ഇവിടെ നിന്നും കിട്ടില്ല..." അന്നയുടെ വാക്കുകൾ ഒക്കെ കേട്ട് ആ ഗുണ്ടയുടെ ഉള്ളിൽ രോഷം പടർന്നു കേറി... "ഡീീ........" ന്ന് പറഞ്ഞു അയാൾ അവൾക്ക് നേരെ അടിക്കാൻ കയ്യുയർത്തി... പെട്ടന്ന് പേടിച്ചു പോയ അവൾ ഞെട്ടി കണ്ണുകൾ ഇറുക്കി അടച്ചു.. നേരം കൊറേ ആയിട്ടും അടി കിട്ടാത്തത്ത് കൊണ്ട് അവൾ കണ്ണ് തുറന്നു നോക്കി... നോക്കിയപ്പോ കണ്ടത് അവന്റെ കൈ പിടിച്ചു ഞെരിക്കുന്ന ചാർലിയെ  ആണ്..അവന്റെ കൈ പിടിച്ചു പിന്നിലേക്ക് തിരിച് ഓടിച്ചിട്ട് മൂക്കിനിട്ട് ഒരു കുത്തും കൊടുത്തു...കൂട്ടത്തിൽ നിന്നവന്മാർ അലറിക്കൊണ്ട് പാഞ്ഞടുത്തെങ്കിലും ചാർലി അവരെ നിഷ്പ്രയാസം തറപറ്റിച്ചു... അവസാനം ജീവനും കൊണ്ട് അവർ ഓടി... രക്ഷിച്ചതിനു നന്ദി പറഞ്ഞ അവൾ അവനെ അപ്പച്ചന് പരിചയപ്പെടുത്തി കൊടുത്തു... നടന്നോണ്ട് ഓരോന്നും പറയുന്നതിനിടയിൽ കാല് തെന്നി വീഴാൻ പോയ അവളെ അവൻ തന്റെ രണ്ടു കൈകൊണ്ടും താങ്ങി നിർത്തി.. അവള്ടെ ചുണ്ടിന്റെ മുകളിലെ മറുക് ആണ് അവള്ടെ ഭംഗി...പരസ്പരം കണ്ണുകൾ ഉടക്കിയെങ്കിലും അവൻ തന്നെ തന്റെ നോട്ടം തെറ്റിച്ചു... വരാൻ പോകുന്ന ചതി അറിയാതെ ചാർലി വീട്ടിലേക്കു പോയി... 💥💥💥💥💥💥💥💥💥💥 "അമ്മച്ചി,,,,,,,,,,,ചാർലിച്ചായാ,,,,,,,,,വല്യമ്മച്ചി,,,,,,,,,,,,അപ്പച്ചാ,,,,,,,,,,,,,എല്ലാരും ഒന്ന് വന്നേ...............ഇച്ചായാ............" ചാർലിയുടെ അനിയത്തി റിയയുടെ ഒച്ചപ്പാട് കേട്ട് എല്ലാരും തിണ്ണയിലേക്ക് ഓടി ഇറങ്ങി വന്നു.... "എന്നതാ പെണ്ണേ രാവിലെ പത്രം കയ്യിൽ പിടിച്ചോണ്ട് കെടന്നു അലറുന്നെ..." കാര്യം എന്താന്നു അറിയാൻ എല്ലാവരുടെയും മുഖത്ത് ആകാംഷ തെളിഞ്ഞു നിന്നിരുന്നു... ചാർലിയുടെ ചോദ്യത്തിന് ഉത്തരമായി അവൾ ആ പത്രം അവനു നേരെ നീട്ടി.. പത്രത്തിലേക്ക് കണ്ണോടിച്ച അവൻ ഞെട്ടിപ്പോയി...കണ്ട വാർത്ത അവനെ രോഷം കൊള്ളിച്ചു...പല്ല് കടിച്ചോണ്ട് അവൻ അവൻ കൈ മടക്കി തൂണിൽ ഇടിച്ചു.... "ചാർലി,,,,,ഇതെന്നതാട...എന്തൊക്കെയാ പത്രക്കാർ എഴുതി വെച്ചേക്കുന്നേ.." അവന്റെ അപ്പച്ചൻ പത്രം അവനു നേരെ നീട്ടി...പത്രത്തിന്റെ ഫ്രണ്ട് പേജിൽ തന്നെ കണ്ട ഫ്ലാഷ് ന്യൂസ്‌..   ACP റോഷൻ തോമസിന്റെ               ലീലാവിലാസങ്ങൾ കോട്ടയം : ACP റോഷൻ തോമസിന്റെ അവിഹിതം പുറത്ത്. പുളിയ്ക്കൽ ജോസഫിന്റെ മകൾ അന്ന മേരി ജോസഫുമായിട്ടുള്ള റോഷൻ തോമസിന്റെ അവിഹിതബന്ധമാണ് പുറത്തായത്... അങ്ങനെ തുടങ്ങി ചാർലിയെയും അന്നയെയും കുറിച്ച് ഒള്ള വാർത്തകൾ വിത്ത്‌ ഫോട്ടോ... ഇന്നലെ അവൾ വീഴാൻ പോയപ്പോ പിടിച്ച ഫോട്ടോ ആണ് പത്രത്തിൽ...ചതി മന്ത്രി ഐസക് തോമസിന്റെതാനെന്ന് തിരിച്ചറിയാൻ ചാർലിക്ക് ഒന്നൂടി ആലോചിക്കേണ്ടി വന്നില്ല.. എന്തോ പറയാൻ തുടങ്ങിയതും ചാർലിയുടെ ഫോൺ റിങ് ചെയ്തു..സ്‌ക്രീനിൽ IG എന്ന് കണ്ട് അവൻ ധൃതിയിൽ ഫോൺ എടുത്തു.. "ഹലോ സാർ..." "എന്താടോ ഇത്..പത്രത്തിലെ ഫ്ലാഷ് ന്യൂസ്‌ തന്റെയും ഏതോ പെൺകുട്ടിയുടെയും ആണല്ലോ..." " എന്നെ നന്നായി അറിയാവുന്ന സാറിന് ഇത് ചതിയാണെന്നു മനസിലാക്കാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം..." "ഏതായാലും മീഡിയ ഒക്കെ ഒന്ന് ഇളകി മറിഞ്ഞിട്ടുണ്ട്...താൻ ഏതായാലും ഇങ്ങോട്ടേക്കു ഒന്ന് വാ.." "ഓക്കേ സാർ..." അപ്പച്ചന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അവൻ ഫ്രഷ് ആയി IG ഓഫീസിലേക്ക് കുതിച്ചു... IG യുടെ ഓഫീസിന്റെ ഫ്രണ്ടിൽ തന്നെ മീഡിയ ചുറ്റിവരിഞ്ഞു നിൽപ്പുണ്ട്...തന്നെയാണ് അവർ പ്രതീക്ഷിക്കുന്നതെന്ന് അവനു ബോധ്യമായി... ചാർലി ജീപ്പിൽ നിന്ന് ഇറങ്ങുന്നത് കണ്ടതും മീഡിയക്കാർ അവന്റെ അടുത്തേക്ക് ഓടി അടുത്തു... * സാർ,,,സാറും അന്ന എന്ന പെൺകുട്ടിയുമായി എന്താണ് ബന്ധം * * സാർ ജോലി റിസൈൻ ചെയ്യാൻ തീരുമാനിച്ചോ * * ഇതിൽ സാറിന്റെ അഭിപ്രായം എന്താണ്  * അങ്ങനെ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ അവനു നേരെ അവർ തൊടുത്തു വിട്ടു... അവരെ ഒക്കെ മാറ്റി നിർത്തി അവൻ IG യുടെ അടുത്തേക്ക് നടന്നു... " സർ,,May I Come In.." " ആഹ്...കേറി വാടോ.." അകത്തേക്ക് കേറിയ ചാർലി സല്യൂട്ട് ചെയ്തതിന് ശേഷം തൊപ്പി ഊരി ചെയറിൽ ഇരുന്നു... "സാർ,,,വരാൻ പറഞ്ഞത്.." "ആഹ്,,,,താൻ തന്നെ പറയടോ..ഞാൻ എന്താ ചെയ്യേണ്ടത്,,തന്നെ എനിക്ക് ട്രെയിനിങ് ക്യാമ്പിൽ വെച്ച് മുതൽ അറിയാവുന്നതാണ്..താൻ അങ്ങനെ ഒന്നും ചെയ്യില്ലാന്ന് എനിക്കറിയാഡോ..പക്ഷേ മീഡിയ,,അവർക്ക് ഇത് ഒരു ചാകര ആണ്..ഡിപ്പാർട്മെന്റിലെ സിംഹകുട്ടിയെ തളച്ചതിന്റെ ആഘോഷം ആയിരിക്കും ഇന്ന്... I have no way...അതുകൊണ്ട് ഇതിന്റെ സത്യാവസ്ഥ അറിയുന്നത് വരെ തന്നെ ഡിപ്പാർട്മെന്റിൽ നിന്നും സസ്പെൻണ്ട് ചെയ്യുവാന്..." " It's ok sir,,,ബട്ട്‌ എനിക്ക് ഈ ഒരു ദിവസം ഡ്യൂട്ടിയിൽ ഇരിക്കാൻ ഒള്ള അനുവാദം തരണം..ഇന്ന് ഒറ്റ ദിവസം.." "For what..?? " മന്ത്രി ഐസകുമായിട്ടുള്ള വെല്ലുവിളി ഒക്കെ അവൻ IG യോട് പറഞ്ഞു.. " ഓക്കേ റോഷൻ,,,ഇനിയുള്ള 24 മണിക്കൂർ വരെ നിനക്ക് സസ്പെൻഷൻ ബാധകം അല്ല..24 മണിക്കൂർ മാത്രം.." " Thank you sir.. " IG ക്ക് സല്യൂട്ട് നൽകി അവൻ തിരിച്ചു ഇറങ്ങി..ഇറങ്ങാൻ നേരം വീണ്ടും മീഡിയക്കാർ അവനെ വളഞ്ഞു... * സാറിന്റെ അവിഹിതം രക്ഷിക്കാൻ വേണ്ടി ആണോ IG യെ കാണാൻ പോയത് * * IG യുടെ ഒത്താശ ഇതിന് പിന്നിൽ ഉണ്ടോ * അങ്ങനെ തുടങ്ങി നീട്ടിയ ചോദ്യങ്ങൾ അവന്റെ രക്തം തിളപ്പിച്ചു.. "ഷട്ട് അപ്പ്‌....മിണ്ടിപ്പോകരുത് ഒറ്റ ഒരെണ്ണം...കൊറേ നേരവായ് ബെല്ലും ബ്രേക്കും ഇല്ലാതെ നീയൊക്കെ പറയുന്നത് കേട്ട് നിൽക്കുന്നു...ഒരു പോലീസുകാരന്റെ ഇല്ലാത്ത അവിഹിതത്തേ കുറിച്ച് പറയാൻ നിനക്കൊക്കെ നൂറു നാവ് ആണല്ലോ..ആ ശുഷ്‌കാന്തി കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ കഷ്ടതകൾ പുറത്ത് കൊണ്ടുവരാൻ ഉപയോഗിച്ചിരുന്നു എങ്കിൽ ഈ നാട് എന്നെ നന്നാകുമായിരുന്നു.... പിന്നെ സസ്പെൻഷൻ,,ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം,,ഇന്ന് രാത്രി 12 മണിക്ക് മുൻപ് ഇതിനേക്കാൾ ചാകര എത്തിച്ചു തന്നിരിക്കും ഞാൻ.. Don't interfere in my personal matters & Mind your own business.." അതും പറഞ്ഞവൻ പോയി... അടുത്ത നീക്കത്തെക്കുറിച്ച് കൃത്യമായ ധാരണ ഉള്ള അവൻ വണ്ടി നേരെ സ്റ്റേഷനിലേക്ക് വിട്ടു... പെട്ടന്ന് ഫോൺ ബെൽ അടിച്ചതും വണ്ടി സൈഡ് ആക്കി അവൻ കാൾ അറ്റൻഡ് ചെയ്തു... മറുതലയ്ക്കൽ നിന്ന് ഭാസ്കർ പറഞ്ഞ കാര്യം കേട്ട് അവൻ ആകെ ഷോക്ക് ആയി... " Ooh No,,,എപ്പോഴാ?? ആഹ് ഞാൻ ദാ വന്നു..." അവൻ അവിടേയ്ക്ക് ചെന്നതും ആ വീട്ടിൽ ഒരുപാട് ആളുകൾ കൂടി നിൽക്കുന്നു..വണ്ടിയിൽ നിന്ന് ഇറങ്ങിയ അവനെ കണ്ട ആൾക്കാർ തമ്മിൽ എന്തൊക്കെയോ പിറുപിറുക്കുന്നു... ഞാൻ ആ വീട്ടിലേക്ക് കേറി..വെള്ള പുതച്ച വസ്ത്രത്തിൽ ആ ശരീരം കിടക്കുന്നു.. അതിനടുത്തു ഇന്ന് രാവിലെ പത്രത്തിൽ വന്ന തങ്ങളുടെ ഫ്ലാഷ് ന്യൂസും.. അന്നയുടെ അപ്പച്ചൻ ജോസഫ് മരിച്ചിരുന്നു..അപ്പോഴേക്കും ഭാസ്കർ അവന്റെ അടുത്തേക് വന്നു.. "ഹാർട്ട്‌ അറ്റാക് ആയിരുന്നു സാർ..എല്ലാം പെട്ടന്നായിരുന്നു.." തൊപ്പി അഴിച്ചു മാറ്റിയ അവൻ അന്നയെ നോക്കി..തൂണിൽ ചാരി നിസ്സഹായാവസ്ഥയോടെ ഇരിക്കുവാണ് അവൾ..എന്നെ കണ്ടതും അവള്ടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീണു... ആ കണ്ണുനീർ മന്ത്രിയോട് ഒള്ള ദേഷ്യത്തിന്റെ ആഴം കൂട്ടാൻ സഹായിച്ചു..കൊറച്ചു നേരം അവിടെ നിന്നതിനു ശേഷം അവൻ ഫോൺ വിളിച്ചോണ്ട് പുറത്തേക്ക് പോയി.. ഫോണിൽ വിളിച്ചു കാര്യങ്ങൾ സെറ്റ് ആക്കി,,,ഭാസ്കറിനെയും രണ്ടുമൂന്ന് കോൺസ്റ്റബിൾസിനെയും കൂട്ടി അവൻ ആക്സിലേറ്റർ മുരപ്പിച്ചു വണ്ടി എടുത്തു.... 💥💥💥💥💥💥💥💥💥💥 " സാറേ,,,,ഐസക് സാറേ,,,,കൊറേ പോലീസ് ജീപ്പുകളും വണ്ടികളും ഒക്കെ ദാണ്ടെ വരുന്നുണ്ട്..." " എവിടെ...??? " അപ്പോഴേക്കും ഐസക്കിന്റെ വീട്ടുമുറ്റത്തു ചാർലിയുടെയും IRS ഉദോഗസ്ഥരുടെയും വണ്ടികൾ ബ്രേക്ക് ഇട്ടു നിന്നു... ചാർളിയെ കണ്ട മന്ത്രി ഐസക് ഒന്ന് ഞെട്ടിയെങ്കിലും തന്റെ ഞെട്ടൽ പുറത്ത് കാണിക്കാതെ ഇരിക്കാൻ അയാൾ ശ്രദ്ധിച്ചു... "മ്മ്.. എന്ത് വേണം mr.റോഷൻ..?? " അതിന് ഉത്തരം പറഞ്ഞത് അവന്റെ ക്ലോസ് ഫ്രണ്ട് ആയ IRS ഓഫിസർ പ്രണവ് ആണ്.. "ഈ വീട് ഒന്ന് റെയ്ഡ് ചെയ്യാൻ പോകുവാ...സോ പ്ലീസ് കോർപ്പറേറ്റ് വിത്ത്‌ അസ്.." "What..?? ഞാൻ ആരാണെന്ന് അറിയില്ലേ മിസ്റ്റർ നിങ്ങൾക്ക്.." "താൻ ആരായാലും കോടതിയിൽ നിന്നുള്ള സെർച്ച്‌ ഓർഡർ ഉണ്ട്.." എന്ന് പറഞ്ഞു സെർച്ച്‌ ഓർഡർ കൊടുത്തിട്ട് ബാക്കി ഓഫിസർസിനെയും കൂട്ടി പ്രണവ് അകത്തേക്കു കേറി... മന്ത്രി ഐസക് തിരിഞ്ഞു നോക്കിയപ്പോ ചാർലി അവിടുത്തെ സോഫയിൽ കാലിന്മേൽ കാല് കേറ്റി വെച്ച് പത്രം വായിക്കുന്നു... "ഡാ....." "കൊരയ്ക്കാതെടോ...നീ തെറ്റ് ചെയ്തു. വളരെ വലിയ തെറ്റ്...നീ കാരണം ഒരു പെൺകുട്ടിയുടെ അച്ഛൻ മരിച്ചു...മറ്റുള്ളവരുടെ മുമ്പിൽ എന്നെയും അവളെയും ഒരു പരിഹാസകഥാപാത്രം ആക്കി..വിടുവോ ഞാൻ നിന്നെ..വേട്ടയാടിയാടി പിടിക്കാൻ ഞാൻ റെഡി ആടാ..അതിന്റെ ഫസ്റ്റ് സ്റ്റെപ് ആണ് ഇത്.." "സേവ്യറേ,,,ആ ഫോണിങ് എടുത്തെടാ.." "ഡോ,,,,താൻ ഏത് മറ്റവനെ വിളിക്കാൻ പോകുവാടോ..താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓഫീസിർസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിന്ന് പറഞ്ഞു ഒരു കേസ് അങ്ങ് ചാർജ് ചെയ്‌താൽ ഒണ്ടല്ലോ... പിന്നെ നിന്റെ വീട് മാത്രം അല്ലടോ നിന്റെ എല്ലാ സ്ഥാപനങ്ങളിലും ഒരേ സമയം റെയ്ഡ് നടക്കുവാന്...കളി കാണാൻ ഇരിക്കുന്നതെ ഒള്ളു മോനെ നീ...Wait and see..." മണിക്കൂറുകൾ നീണ്ട് നിന്ന സെർച്ചിനു ഒടുവിൽ എല്ലാ സ്ഥാപനങ്ങളിൽ നിന്നുമായി അനധികൃതമായി സമ്പാദിച്ച 300 കോടിയോളം വരുന്ന സ്വത്തുക്കൾ കണ്ടെത്തി... " മീഡിയക്കാർ നിന്റെ വിശ്വരൂപം എന്താന്നു ലോകത്തിനു തുറന്നു കാട്ടും..എന്റെ ഡ്യൂട്ടി ഞാൻ ചെയ്തു..മകൻ അടുത്തിലാത്ത സങ്കടം വേണ്ട...ഇനി അപ്പനും മകനും ഒരുമിച്ച് ജയിലിൽ ഗോതമ്പുണ്ട തിന്ന് കഴിയാം..അപ്പൊ good bye...കാണാം" പോലീസുകാർ അയാളെ അറസ്റ്റ് ചെയ്തു..അനധികൃത സ്വത്തിന്റെ പേരിൽ അയാൾക് കോടതി ശിക്ഷ വിധിച്ചു... ******************** " അങ്ങനെ എല്ലാം കലങ്ങി തെളിഞ്ഞല്ലേ വല്യമ്മച്ചി..." വല്യമ്മച്ചീടെ മടിയിൽ കെടന്ന് അവൻ ചോദിച്ചു... "ഇല്ലല്ലോ...ഒരു കാര്യം എന്റെ മോൻ മറന്നു..." "എന്താ വല്യമ്മച്ചി...?? " "അന്നമോള്,,,ഒന്ന് പറഞ്ഞാൽ നീ കാരണം ആണ് ആ കുട്ടിക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്..അതിന്റെ ജീവിതം എന്താകുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ...അവളു നല്ല കുട്ടിയാ മോനെ..പള്ളിൽ എല്ലാ ദിവസവും കുർബാനയ്ക്ക് ഒക്കെ വരും..നല്ല ദൈവഭയമുള്ള കൊച്ച്..കാണാനും സുന്ദരി..." "ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടേ..അമ്മച്ചി പറയ്..." "അത് ഞാൻ പറയേണ്ടതുണ്ടോ...എന്റെ മോന് ഈ വല്യമ്മച്ചീടെ മനസ്സ് അറിയാവുന്നതല്ലേ.." "വല്യമ്മച്ചീടെ മാത്രം അല്ല ഞങ്ങടെയും.." വാതിലിന്റെ പുറകിൽ നിന്ന് ചാര്ലിടെ അപ്പച്ചനും അമ്മച്ചിയും അനിയത്തിയും കൂടെ പറഞ്ഞു.. 💥💥💥💥💥💥💥💥💥💥 " പാലയ്ക്കൽ തറവാട്ടിലെ തോമസ് വർക്കിയുടെയും സെലീന തോമസിന്റെയും മകൻ റോഷൻ തോമസിനെ തന്റെ വരാനായി സ്വീകരിക്കാൻ പുളിയ്ക്കൽ തറവാട്ടിലെ പരേതരായ ജോസഫിന്റെയും ആൻസിയുടെയും മകൾ അന്ന മേരി ജോസഫിന് സമ്മതമാണോ..." - പള്ളിലച്ചൻ "സമ്മതം.."- അന്ന "പുളിയ്ക്കൽ തറവാട്ടിലെ പരേതരായ ജോസഫിന്റെയും ആൻസിയുടെയും മകൾ അന്ന മേരി ജോസഫിനെ വധുവായി സ്വീകരിക്കാൻ പാലയ്ക്കൽ തറവാട്ടിലെ തോമസ് വർക്കിയുടെയും സെലീന തോമസിന്റെയും മകൻ റോഷൻ തോമസിന് സമ്മതമാണോ " "സമ്മതമാണ്‌..." അങ്ങനെ അന്നയുടെയും ചാര്ലിയുടെയും മനസമ്മതം ഒക്കെ കഴിഞ്ഞു... " ഇനി വരുന്ന ജൂൺ 25 ആം തീയതി മിന്നുകെട്ട് നടത്താൻ തീരുമാനിച്ചിരിക്കുന്നു..." June 25 ------------- മിന്നുകെട്ട് കത്തിൻഡ്രൽ പള്ളിയിൽ വെച്ച് ഭംഗിയായി നടന്നു... "കൊണ്ടുപോടാ മോനെ ചാർലികുട്ടാ.." വല്യമ്മച്ചീടെ വാക്കുകൾ കേട്ടതും ചാർലി അന്നയെ പൊക്കി എടുത്ത് എല്ലാവർക്കും നേരെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു....                •••••ശുഭം•••••
📙 നോവൽ - The king stylish power hero CHARLIE : Power packed short story - ShareChat
32.2k കണ്ടവര്‍
19 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post