*''പാത്തുവിന്റെ താടിക്കാരൻ ഇക്ക''* *21 മുതൽ 30* ********* *✒️ഷാഹിന റിയാസ്* *📚വായന മുറി* പാർട്ട്‌ 21 ഒരു ദിവസം ഫ്രീ ടൈമിൽ പാത്തു മുത്തശ്ശി മരത്തിന്റെ ചുവട്ടിൽ പകൽ കിനാവ്കണ്ട് കൊണ്ടിരിക്കുമ്പോളാണ് ബാക്കിൽനിന്നും ആരോ അവളുടെ കണ്ണ് പൊത്തി .... ''പടച്ചോനെ ഇക്കാക്കമാരുടെ അടുത്തുന്നുപണി കിട്ടിയേ ''... അവൾ മനസ്സിൽ പറഞ്ഞു തന്റെ കണ്ണിന്റെ മുകളിൽ ഉള്ള കൈ കഷ്ടപ്പെട്ട് തട്ടി മാറ്റി തിരിഞ്ഞു നോക്കി ... ''ശാമിൽ നിയോ ''?.... ''ആഹ് ,,,എന്താടി പെണ്ണെ ....ഇ ഇണക്കുരുവിളകൾ സല്ലബിക്കുന്നടത്തു നിനക്ക് തനിച്ചു കാര്യം ....''... അപ്പോളാണ് പാത്തു തന്റെ ചുറ്റും നോക്കിയത് ....വന്നപ്പോൾ ഒറ്റ ഒന്നും ഉണ്ടായിരുന്നില്ല...ഇപ്പോൾ അവിടെ ഇവിടെ ആയി കുറെ എണ്ണം....ശാമിൽ പറഞ്ഞപോലെ .. ''എന്താടി ആലോചിക്കുന്നേ .....ആഷി ക്കാനേ ഓർത്തിരിന്നപ്പോൾ ചുറ്റുമുള്ളതൊന്നും കണ്ടിലാല്ലെ ''.... അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു .... അവൾ ഒന്നും മിണ്ടാതെ തല തായ്തി ഇരുന്നു .... ഷാമിലും അവളുടെ അടുത് ഇരുന്നു .... ''പാത്തു ,,,,എനിക്കറിയാം നിന്റെ വിഷമം ....നിന്നെ പോലെ ആശിക്കയും ഒരു പക്ഷേ ഇത് പോലെ ഇ സ്ഥലത്തു നിന്നെ ഓർത്തു ഇരുന്നിട്ടുണ്ടാകും .... അന്നു നീ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഇക്കാനെ അംഗീകരിച്ചിരുനെങ്ങിൽ ഇ കോളേജ് ലൈഫ് നിനക്ക് ആഷിക്കാന്റെ കൂടെ എന്ജോയ് ചെയ്യാമായിരുന്നില്ലേ ...നാം സ്നേഹിക്കുന്നവരെ അല്ല തിരഞെടുക്കേണ്ടത് നമ്മെ സ്നേഹിക്കുന്നവരെയാണ് .... കണ്ടോ,,,, അവിടേക്ക് നോക്ക് ...നീ കാരണം മിസ്സാക്കിയ നിന്റെ ലൈഫ് എത്ര മാത്രം വലുതന്നെന്ന് തിരിച്ചറിയുന്ന കായ്ച്ച ....''.... അവൾ അവൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി .. ഷാദിലും ഫെമിയും ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നു ..... ''ഡാ അവർ എങ്ങനെ ഇവിടെ ''..... പാത്തു ഇടറിയ സ്വരത്തോടെ ചോദിച്ചു ... ''ഫെമി ഇവിടത്തെ സ്റുഡന്റും ഇക്ക ഇവിടത്തെ മാഷും ...ആശിക്കാന്റെ ആഗ്രഹവും ഒരു അധ്യാപകൻ ആകണമെന്നായിരുന്നു ....''.... ശാമിൽ അത് പറഞ്ഞപ്പോൾ പാത്തുവിന് കണ്ണുനീർ പിടിച്ചു നിർത്താനായില്ല ....അത് അവൻ കാണാതെ തന്റെ തട്ടം കൊണ്ട് മറച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ..... അവൻ അവളെ ആശ്വസിപ്പിച്ചു ... ''എന്താടാ ഇവിടെ....ഇവൾ ആരാ നിന്റെ ....എന്തിഞാ കരയുന്നെ'' .... പാത്തു കരയുന്നത് കണ്ട ഒരു സീനിയർ ഇക്ക വന്നു അവരോട് രണ്ടു പേരോടും ചോദിച്ചു .... ''ഏയ് ഒന്നുല്ല ....അവൾ എന്റെ ഫ്രണ്ടാ ,,,,,''... ശാമിൽ മറുപടി കൊടുത്തു ... ''നീ അവളുടെ ഫ്രണ്ട് അണെങ്കിൽ പിന്നെ എന്തിനാ അവൾ കരയുന്നെ ....അവളെ തെക്കാൻ വല്ല പ്ലാൻ ഉണ്ടെകിൽ മോനേ നീ വിവരം അറിയും''.... അവന്റെ കോളറിൽ പിടിച്ചു അവൻ അത് പറഞ്ഞപ്പോൾ ....ശാമിൽ അവന്റെ കൈ വിടീച്ചു രൂക്ഷമായി അവനെ നോക്കി പറഞ്ഞു .... ''അത് പറയാൻ താൻ ആരാ ''.... ''ഡാ ,,,നിന്നെ ഞാൻ ''..... അവൻ ഷാമിലിനെ അടിക്കാൻ നിന്നതും പാത്തു അവന്റെ കൈ തടനു ... ''മാറി നില്കേടി ....സിനിയെസിന്റെ അടുത്തന്നോ നിന്റെ കളി'' .... അവളെ തള്ളി കൊണ്ട് അവൻ പറഞ്ഞു ....അവൾ താഴേക്ക് വീണു...ഒരു കല്ലിൽ കൈ തട്ടി ....കയ്യിന്റെ മുട്ട് പൊട്ടി ബ്ലഡ് വന്നു .... അത് കണ്ട ശാമിൽ അവനെ തല്ലി .... പിനീട് അവിടെ നടന്നത് വലിയ അടിപിടി ആയിരുന്നു ....അത് കണ്ട് എല്ലാരും അവിടെ എത്തി .... പാത്തു എല്ലാം കണ്ടു പകച്ചു നിന്നു ... ''എന്താ ഇവിടെ ''?.... അവരെ തട്ടി മാറ്റി കൊണ്ട് ഷാദിൽ ശാമിലിനോട് ചോദിച്ചു ... ''അത് ഇക്ക ഇവൻ ''.... ശാമിൽ അവനെ ചുണ്ടി കൊണ്ട് പറഞ്ഞു... ''സാർ ഇവനാ ആദ്യം എന്നെ തല്ലിയത് ''..... അവൻ ശാമിലിന്റെ അടുത്തേക്ക് ചിറ്റി കൊണ്ട് പറഞ്ഞു .. ''ആഹ് ,,,നീ ഇപ്പോൾ പോ ..''.... അവനെ ഷാദിൽ അവിടന്ന് ഉന്തി തള്ളി വിട്ടു ... ''ഡാ നിങ്ങളെ രണ്ടിനെയും എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും ...അപ്പോ തരാം ബാക്കി ''.... പോകുമ്പോൾ അവൻ വിളിച്ചു പറഞ്ഞു .. ''ആഹ് എല്ലാരും ക്‌ളാസിൽ പോ ''.... ഷാദിൽ അവിടെ കൂടിയവർ എല്ലാവരെയും അവിടന്ന് പറഞ്ഞു വിട്ട് .... @----------------------------------@-----------------------------@ ''എന്തിനാ റബ്ബേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ '' പാത്തു മുഖം പൊത്തി അവിടെ ഇരുന്നു തേങ്ങി .... ''പാത്തു നീ വിഷമിക്കേണ്ട ....അവർ ഇനി ഒന്നും ചെയ്യില്ല .....ഇക്ക ഇല്ലേ നമ്മുടെ കൂടെ നോക്കട്ടെ കൈ ...''.... ഫെമി അവളെ ആശ്വസിപ്പിച്ചു ... ''ഇക്ക നോക്ക് പാത്തൂന്റെ കൈ ''.... കൈ യിൽ നിന്നും ബ്ലഡ് വരുന്നത് കണ്ട് അവൾ ഷാദിലിനെ വിളിച്ചു അവർ അവളെ സ്റ്റാഫ് റൂമിലേക്ക് കൊണ്ട് പോയി ...... ഷാദിലും ഷാമിലും ഫെമിയും അവളെ ആശ്വസിപ്പിച്ചു ...... ********************************************* ആ സഭാവത്തിന് ശേഷം ഷാദിൽ കൂടെ ഉള്ളത് കൊണ്ട് പിന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല .....ഷാദിലിന്റെയും അഷിയുടെയും ഫ്രണ്ടിന്റെ അനിയൻ ആയിരുന്നു അവൻ...... അന്നു ആൾ അറിയാതെ പറഞതാണെന്നു പറഞു അവൻ രണ്ടുപേരോടും ക്ഷമ ചോദിച്ചു..... അതിന്റെ പേരിൽ പാത്തു കോളേജിൽ അറിയ പെട്ടു ....... പിനീട് പാത്തു ഫെമിയും പഴയതുപോലെ ഫ്രെണ്ടസുകളായി .... അവർ അടുത്തടുത്ത ക്‌ളാസ്സുകളിൽ ആയിരുന്നു .... ശാമിൽ പറഞ്ഞപോലെ ഫെമിയുടെയും ഷാദിലിന്റെയും പ്രണയം കാണുമ്പോൾ അവൾ ഉള്ളു കൊണ്ട് കരയുമ്പോളും പുറത്തു ചിരിക്കും .... ഒരു ദിവസം പാത്തുവും ഫെമിയും ഷാമിലും എല്ലാരും കൂടെ മുത്തശ്ശി മരത്തിന്റെ ചുവട്ടിൽ ഇരികുമ്പോളാണ് ഷാദിൽ അവിടേക്ക് വന്നത് ..... അവർ എല്ലാരും ഓരോ ചളിയും പറഞ്ഞിരിക്കുമ്പോളാണ് ഷാദിലിന്റെ ഫോൺ റിങ് ചെയ്തേ ..... അവൻ കാൾ എടുത്ത് സംസാരിച്ചു ... ആഷി ആയിരുന്നു ... അവൻ video call വിളിച്ചു എല്ലാരേയും കണ്ടു സംസാരിച്ചു ..കൂടത്തിൽ പാത്തുവിനോടും ,,,,,അവൾക്ക് സന്തോഷമായി ..... പിനീട് ഇടക്കൊക്കെ അങ്ങനെ വിളിച്ചു സംസാരിക്കുമായിരുന്നു .......അത് അവളിൽ ആശ്വാസമേറി .....അവളുടെ സ്വപ്നങ്ങൾക്ക് ചിറകുവച്ചപോലെ അവൾക്ക് തോന്നി ,,,,,,, ********************************************** മാസങ്ങൾ പിന്നെയും കടന്നു പോയി ..... പാത്തുവിന്റെ ലാസ്റ്റ് എക്സാം ആണ് ഇന്ന്... എക്സാം കഴിഞ് വീട്ടിൽ എത്തിയപ്പോൾ മുറ്റത് ഒരു കാർ കിടക്കുന്നു .... അവൾ ആരാണെന്നു അറിയാനുള്ള ആകംഷയോടെ ഉള്ളിലേക്ക് ഓടി .... അവിടെ പ്രതീക്ഷിക്കാതെ അവളുടെ ഉപ്പനെ കണ്ട അവൾ ഉപ്പനെ കെട്ടി പിടിച്ചു കരഞ്ഞു .... ''എന്താ മോളെ കരയുന്നെ ..''.... അവളെ തലോടി കൊണ്ട് ഉപ്പാ ചോദിച്ചു... ''ഏയ് ,,,,,ഒന്നുല്ല ഉപ്പാ ... സന്തോഷം കൊണ്ടാ '',,,,,,, ********************************************** ''എന്താടി മിഴിച്ചു നോക്കുന്നെ''.... ''അല്ല നഹ്‌ലത്ത നിങ്ങൾ ഇതെവിടെക്കാ .....മൊഞ്ചത്തി ആയി ഒരുങ്ങിയിരിക്കുന്നെ''.... ''ആഹ് ,,,,,,നീ അറിഞ്ഞില്ലെ നമ്മളെ പെണ്ണുകാണാൻ വരുന്നുണ്ടെന്ന്.''...... ''പടച്ചോനെ ആരാ ആ നിർഭാഗ്വവാൻ....'',,,, ''ടീ,വേണ്ടാട്ടോ....'',,, ''നഹ്‌ലത്ത ,,,,നിങ്ങൾ ക്ക് അവിടെ വല്ല ഡോക്ടർ മാരെയും വളച്ചൂടാനൊ....എന്ന ഇതിന്റെ വല്ല ആവിശ്യം ഉണ്ടോ ''..... ''പിന്നെ ....നിന്നെ പോലെ പ്രേമിക്കാൻ അല്ലെ ഞാൻ പഠിക്കാൻ പോയത് ....എന്നിട്ട് പ്രേമിച്ച നിനക്ക് എന്തെങ്കിലും പ്രയോജനം കിട്ടിയോ .....ആഷിക്ക് ഇപ്പൊ വെറെ കല്യാണം ഉറപ്പിച്ചില്ലെ,,,,''..... ''ഉറപ്പിച്ചിട്ടൊന്നുമില്ല ...''... ''അത് നീ പറയുന്നതല്ലേ .....ഉപ്പാന്റെ ഫ്രണ്ടിന്റെ മോളാ ....അഫ്‌ല.....ഉപ്പാ പറഞ്ഞല്ലോ എന്റെ കല്യാണം കഴിഞ്ഞു പോയിട്ട് അവിടെ വച്ചാണ് അവരുടെ കല്യാണം ....മെയ് 4 ന് ആണെന്നാണ് ഉപ്പ പറഞെ.''... ''ഇത്ത വേണ്ടാട്ടോ ......തമാശക്ക് പോലും എനിക്ക്‌ അത് പറയുന്നത് ഇഷ്ടമല്ല ''..... ''എന്താ രണ്ടാളും ഇവിടെ തല്ല് കൂടുനെ'' .... ഒന്നുല്ല ഉപ്പച്ചി ...ഞങ്ങൾ അഷിയുടെ കല്യാണ കാര്യം പറഞ്ഞതാ .....''.... ''ആഹ് ഇനി എന്ത് പറഞ്ഞിട്ടും എന്താ .....അവനെ ഞാനും ആഗ്രഹിച്ചതാ ,,,,,എന്റെ മരുമോനായി കിട്ടാൻ ,,,,പക്ഷേ എന്റെ ചങ്ങായിക്ക അതിന് ഭാഗ്യമുണ്ടായെ .....അവൾ ഒരു പാവം കുട്ടിയാണ് ''..... ''ആ കുട്ടിക്ക് ഭാഗ്യമുണ്ട് '',,,,, നഹ്‌ല പറഞ്ഞു .. ''നിങ്ങൾ നല്ല അളാ ഇക്ക ....മോളെ ഒരുക്കാൻ പറഞയച്ചിട്ട് ഇവിടെ സംസാരിച്ചു നിൽക്കാ ''..... പാത്തു വിന്റെ ഉമ്മാ അവിടേക്ക് വന്നു പറഞ്ഞു ... ''ആഹ് ,,,എന്റെ കഴിഞ്ഞു ഉമ്മ ''... ''അവർ ഇപ്പോൾ എത്തും മോളെ ...വേഗം താഴേക്ക് ഇറങ്ങിവാ ''...... അതും പറഞ്ഞു അവർ രണ്ടു പേരും അവിടന്ന് പോയി .... ********************************************** ''ഡി നിയും എന്റെ കൂടെ വാ ''..... നഹ്‌ല പാത്തൂനെ വിളിച്ചു ''ഞാനൊന്നും വരില്ല....തനിച്ചു പോയാൽ മതി'' .... മുഖം നോക്കാതെ അത്രയും പറഞ്ഞു അവളുടെ റൂമിലേക്ക് ഓടി.....അവൾ ബെഡിലേക്ക് മറിഞ്ഞു കമയ്ന്നു കിടന്നു കരഞ്ഞു .... നഹ്‌ല പറഞ്ഞതും ഉപ്പാ പറഞ്ഞതും ...അവളുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു ...... ********************************************** തായെ ആരൊക്കെയോ വന്നിട്ടുണ്ട് .....പാത്തു എവിടെക്കും പോകാതെ റൂമിൽ തന്നെ ഇരുന്നു ....ഉച്ചത്തിലുള്ള സംസാരവും ചിരിയും കളിയും അവൾ കേട്ടു....കൂട്ടതിൽ കുട്ടികളെ സൗണ്ടും...... ''പാത്തു നിന്നെ അവർ വിളിക്കുന്നു ..അവർക്ക് നിന്നെ കാണണമെന്ന് ..''.. ''എന്തിനാ എന്നെ കാണുന്നെ....ഇത്താനെ കാണാൻ വന്നതല്ലെ..''...... ''ജാഡ കാണിക്കാതെ വാ പെണ്ണെ ''.... നഹ്‌ല പാത്തുവിനെ വലിച്ചു താഴേക്ക് കൊണ്ട് പോയി .... അവിടെ എത്തിയ അവൾ ഒരു നിമിഷം പകച്ചു നിന്നു ..... തുടരും ,,.... ✍Shahi ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&&&&&&&&&&&&&&& Part -22 &&&&&& നഹ്‌ല പാത്തുവിനെ വലിച്ചു തായെക്ക് കൊണ്ടുപോയി .... അവിടെ എത്തിയ അവൾ ഷാനുവിനെയും ശബാനയെയും കുട്ടികളെയും അവളുടെ ഉമ്മാന്റെ ഉപ്പയെയും ഉമ്മയെയും എല്ലാവരെയും കണ്ടു പകച്ചു നിന്നു.... '' പാത്തു'' ... ശബാന അവളെ വിളിച്ചു .... ''എന്താ നീ ഒന്നും മിണ്ടാതെ ?''..... എല്ലാരേയും കണ്ട ഷോക്കിൽ നിൽക്കുന പാത്തുവിനോട് ഷാനു ചോദിച്ചു ... ''ആഹ് ....മോളെ പാത്തു ...നീ ഇവിടെ വാ '''... അവളുടെ ഉപ്പുപ്പാ അവളെ അടുത്തേക്ക് വിളിച്ചു ... അവൾ ഉപ്പൂപാന്റെ അടുത്തേക്ക് പോയി .... ''നിങ്ങൾ വരുന്നത് ഞാൻ അവളോട് പറഞ്ഞില്ല ....ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ... നിങ്ങളെ കണ്ടതിന്റെ ഷോക്കാ''.... പാത്തു വിന്റെ ഉപ്പാ ചിരിച്ചു കൊണ്ട് പറഞ്ഞു ..... അതിനെ പിന്താങ്ങി എല്ലാരും ചിരിച്ചു ... പാത്തു വിന് ദേഷ്യവും സങ്കടവും ഒപ്പം വന്നു ....അവൾ അത് മറച്ചു വെച്ച് മുഖത്തു ചിരി ഫിറ്റ് ചെയ്തു .... ഒരുപാട് നേരം ചിരിച്ചും സംസാരിച്ചും അവർ അവിടെ ഇരുന്നു ...പിന്നെ ഷാനു പാത്തു നെ കൂടി മുകളിലേക്ക് പോയി ..... നഹ്‌ലയും ശബാനയും ഉമ്മയും ഉമ്മുമ്മയും കിച്ചണിലേക്കും പോയി ....കുട്ടികൾ പാത്തു ന്റെ മിട്ടുന്റെ കൂടെ കളിച്ചു കൊണ്ടിരുന്നു ... ********************************************** ''അപ്പൊ നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം ...അല്ലെ ഹമീദെ''...... ''ആഹ് ഉപ്പാ''...... ''അടുത്ത മാസം നല്ല ഒരു തീയതി നോക്കി നമ്മുക്ക് ഷാനുന്റെയും നഹ്‌ലയുടെയും കല്യാണം നടത്താം''.... ''ആഹ്.....ഉസ്താദിനോട് ചോദിക്കാം ''.... ''ആഹ് ....അടുത്ത മാസം ആഷിയും ഷാജഹാനും ബഷീറും(ശബാന യുടെ ഹസ്ബന്റ് ) വരും''.. ********************************************** ''ഡി നീ എന്താ ഒന്നും മിണ്ടാതെ ....നീ ഒന്നും കഴിക്കാരൊന്നുമില്ലേ ....എന്താ നിന്റെ കോലം ....ഊതിയാൽ പറന്നു പോകും ''.... ഷാനു പാത്തുവിന്റെ മൂഡ് മനസ്സിലാക്കിക്കൊണ്ട് അവളെ ചൊടിപ്പിച്ചു... അവൾ ഒന്നും മിണ്ടാതെ ജനൽ കമ്പി പിടിച്ചു പുറത്തേക്ക് നോക്കി നിന്നു ... ''ഡി നിനക്ക് ഇ കല്യാണത്തിന് ഇഷ്ടമല്ലെ''.... അവൻ കുറച്ചു സങ്കടത്തോടെ ചോദിച്ചു .. ''എന്റെ ഇത്താക്ക് നിങ്ങളെയും നിങ്ങൾക്ക് എന്റെ ഇത്തയെയും ഇഷ്ട്ടായി ....പിന്നെ എന്താ എനിക്ക്‌ ഇഷ്ട്ടാവാതെ ''..... പാത്തു അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു .... ''പാത്തു ....പിന്നെ നീ എന്താ ഇങ്ങനെ ...ഒരു സന്തോഷമില്ലാതെ ,,,,'',,,, അവൻ അവളെ അവന്റെ നേരെ നിർത്തി കൊണ്ട് ചോദിച്ചു .... ''എന്റെ ആഷിക്കാ ....ഇക്ക ഇല്ലാതെ എനിക്ക്‌ പറ്റില്ല ...ഷാനുക്ക .''. അവൾ അവന്റെ കൈ പിടിച്ചു തേങ്ങി കൊണ്ട് പറഞ്ഞു ... ''നീ കരയല്ലേ മോളെ ......നമ്മുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം ....നീ ക്ഷമിക്ക്''..... ''ഷാനുക്ക ....എനിക്ക്‌ സഹിക്കാൻ കയ്യുന്നില്ല ...ആഷിഇക്ക ക്ക് എന്നെ ഒന്ന് വിളിച്ചുടെ ഒരുപ്രവിശ്വമെങ്കിലും എനിക്ക് പറയാനുള്ളത് കേട്ടുടെ''....... ''മോളെ അവന്റെ സ്വഭാവം എല്ലാരെ ക്കാളും കൂടുതൽ നിനക്ക് അറിയാവുന്നതല്ലെ,,,,അവൻ ഒന്ന് തീരുമാനിച്ചാൽ അതിൽ നിന്നും ആരു പിന്തിരിപ്പിച്ചാലും അവൻ മാറില്ല ...''... ഷാനുക്ക അവൾ വീണ്ടും അവനെ പിടിച്ചു കരഞ്ഞു .. ''പാത്തു,,,ഞാൻ അവനെ പറഞ്ഞു മനസിലാക്കാം ...നിങ്ങളുടെ കല്യാണം നമുക്ക് നടത്താം ..... ..പക്ഷേ നീ ഇനി ഒരിക്കലും ആഷിയുടെ മുനില്‍ പോലും കരയില്ലന്ന് എനിക്ക് വാക്കു തരണം ....''.... ഷാനു കൈ നീട്ടി കൊണ്ട് പറഞ്ഞു .... ''ആഹ് ഇല്ല ഇക്ക ....എനിക്ക്‌ നിങ്ങളെ വിശ്വാസമാണ്....ഇനി ഒരിക്കലും ആരുടെ മുനിലും എന്റെ മിഴികൾ നിറയില്ല''.... പാത്തു അവളുടെ കൈ ഷാനുന്റെ കയ്യിൽ വച്ചു ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.... ആഹ് ....എന്താ നിങ്ങൾ രണ്ടും കൂടെ ഒരു സീക്രട് '' ... ''ഒന്നുമില്ല എന്റെ ഇത്ത .....ഇവൾക്ക് ഞങ്ങളുടെ കല്യാണത്തിന് സമ്മതമല്ലേ എന്ന് ചോദിച്ചതാ'' ... ''ആഹ് എന്നിട്ട് അവൾ ക്ക് സമ്മതമെന്നോ''.... ''ആഹ് അവൾക്ക് സമ്മതം ,'',,,, ''എന്ന രണ്ടാളും വരിം അവിടെ ഇത്ത ഫുഡ് റെഡി ആകിയിട്ടുണ്ട് ''... ശബാന രണ്ടു ഷാനിനോടും പത്തുനോടും പറഞ്ഞു ******************************************** ഒരു ആഴ്ച കഴിഞ്ഞാൽ ഷാനുവിന്റെയും നഹല യുടെയും കല്യാണമാണ് ... മാളിയേക്കൽ തറവാട് അടുത്ത കല്യാണത്തിന് ഒരുങ്ങി ..... ഷാജഹാനും ബഷീറും നട്ടിൽ എത്തി....ആഷി കല്യാണത്തിന്റെ രണ്ടു ദിവസം മുനേ എത്തു.... പാത്തു ആഷി വരുന്നതും കാത്ത് തന്റെ ഇഷ്ട്ടം നേരിട്ട് ആ കണ്ണിൽ നോക്കി പറണയമെന്നും ...എന്നിട്ട് ആ കട്ട തടിയിൽ ഒരു വലി വലിച്ചു വേദന കൊണ്ട് പുളബോൾ....... ''sry ഇക്കുസെ എന്നെ ഇത്ര യും കരയിപ്പിച്ചതിന്റെ പണിഷ് മെൻറ്റാണ് '',,, എന്ന് പറഞ്ഞു ആ നെഞ്ചിലേക്ക് ചയാഞ്ഞും .... അങ്ങനെ ഓരോ കിനാവും കണ്ട് കൊണ്ടിരിക്കുമ്പോളാണ് ഷാനു ബാക്കിൽനിന്നും അവളെ വിളിച്ചത് ,,, ''പാത്തു ഡി',,,,,,''..... ''ആഹ് ..എന്താ''.... ''മതിയെടി സ്വപ്നം കണ്ടത് ''.... ''ഹും ....സ്വപ്നം കാണാനും വെണോ ..എല്ലാരുടെയും സമ്മദം''.... ''നീ വാ നമ്മുക്ക് ടൗൺ വരെ ഒന്ന് പോകാം''... ''ഞാനൊന്നുമില്ല ഇങ്ങൾ തനിച്ചു പോയാൽ മതി ....അല്ലെങ്കിൽ നിങ്ങളെ പെണ്ണിനെ വിളിച്ചോ''.... ''ഡി ,,,നിന്നെ ഞാൻ .''.... അവളെ കൈ പിടിച്ചു തിരിച്ചു കൊണ്ട് ഷാനു പറഞ്ഞു .. ''വേണ്ട ഇക്ക ....ഞാൻ വരാം ..എന്റെ കൈ വിട് ''..... ''ആഹ് ''..... ''എന്തിനാ പോകുന്നെ '' .... ''എനിക്ക്‌ കുറച്ചു പർച്ചേസിങ് ഉണ്ട്....നിന്റെ ഇത്താനെ കൂടെ കൂട്ടണമെങ്കിൽ നിയും കൂടെ വേണമെന്ന് ''...... ''ആഹ് ....അപ്പൊ അതാണ് കാര്യം .....അല്ലാതെ നമ്മളോടുള്ള സ്നേഹം കൊണ്ട് വിളിച്ചതല്ല''.... ''അതെ ...അതു തന്നെ കാര്യം ....നീ വാ ''.... ഞാനൊന്നുമില്ല...വെറുതെ സ്വർഗത്തിലെ കട്ടുറുബ് ആകാൻ.''... ''ഓ ...വരണ്ട ....നീ എന്നോട് ഹെല്പിന് വാ .....ഞാൻ അന്നു പറഞ്ഞതൊക്കെ തിരിച്ചെടുത്തു ....ആഷിയുമായി നിന്റെ കല്ല്വണ കാര്വം ഞാൻ അവനോട് പറഞതാ.....അവൻ ഒരു ചെറിയ സമ്മതം മൂളിയിണ്ടുട്ട്,,,,,,ഞമ്മൾ അത് മാറ്റി പറയിപ്പിക്കാം ''.... ''അയ്യോ ഇക്ക ചതിക്കല്ലെ ഞാൻ വരാം ....ഒരു അഞ്ചുമിനിറ്റ് ''.... ''ആഹ് അങ്ങനെ വഴിക്ക് വാ''..... ''ആഹ് എന്റെ ഇക്ക ഇങ്ങു വരട്ടെ ഞാൻ ഇതിനു ,പകരം വിട്ടും''..... ''പിറുപിറുക്കാതെ വേഗം വാടി ''...... ********************************************** ഷോപ്പിംഗ് കഴിഞ്ഞു ..അവർ മൂന്നാളും ബീച്ചിലേക്ക് പോയി ..... ഷാനവും നഹ്‌ലയും പരസ്പരം സംസാരിച്ചു ഒരു ഭാഗത്തു ഇരുന്നു ,,,, പാത്തു ഒരു കുട്ടം കുട്ടികൾ കടലിൽ ഇറങ്ങി കളിക്കുന്നത് കൗതുകത്തോടെ നോക്കി ആ മണൽ തരികളിൽ ഇരുന്നു.... വെക്കേഷൻ ആയതു കൊണ്ട് നല്ല തിരക്കാണ് ..... അവൾ ഓരോരുത്തരെ വീക്ഷിച്ചു കൊണ്ടി രുന്നതിന്റെ ഇടയിലാണ് ഷാനിയും സൈഫുവും ഇരിക്കുന്നത് അവളുടെ കണ്ണിൽ ഉടക്കിയത് ..... അവൾ അവരുടെ അടുത്തേക്ക് പോയി .... ''പാത്തു എന്താ ഇവിടെ ?''...... അവളെ കണ്ടപ്പോൾ സൈഫു ചോദിച്ചു .... ''ഒന്നുല്ല ഇക്ക ,,,,ഞാൻ ഇത്താന്റെ കൂടെ വന്നതാ''....... അവൾ ഷാനുനെയും നഹ്‌ലാനെയും ചൂണ്ടി കൊണ്ട് പറഞ്ഞു ... ''ആഹ് ..''.... 'എന്താ ഷാനി ...ഒരു മൈറ്റില്ലാതെ''....... തല തായ്തി ഇരിക്കുന്ന ഷാനിയെ നോക്കി പാത്തു ചോദിച്ചു ... ''ഏയ് ഒന്നുല്ല ''.... അവൾ മേലേ തല പൊക്കി പറഞ്ഞു ... ''എന്താ ഇക്ക പ്രശ്‌നം.....എന്തിനാ അവൾ കരയുന്നെ ...''... കരഞ്ഞു കലങ്ങിയ അവളുടെ കണ്ണ് കണ്ടപ്പോൾ പാത്തു സൈഫുനോട് ചോദിച്ചു ... ''ഒന്നുല്ലടോ'' .... ''ആഹ് ...sorry ഇക്ക .....പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ..... ''ഏയ് sorry ഒന്നും വേണ്ട ഞാൻ പറയാം ഞങ്ങളുടെ കാര്യം വീട്ടിൽ അറിഞ്ഞു ..ആകെ പ്രശ്നമായി .....അതറിഞ്ഞു ഇവളെ.കുറെ തല്ലി ...പാവം ...എല്ലാം ക്ഷമിച്ചു .....ഇപ്പോൾ അവളുടെ ഉപ്പ വെറെ.കല്യാണം ഉറപ്പിച്ചിരിക്കാണ്''.... ''അവളുടെ വീട്ടിൽ പോയി നിങ്ങൾ ചോദിച്ചില്ലേ ''...... ''ഞാൻ പോയി പെണ്ണ് ചോദിച്ചിട്ട് അവളുടെ ഉപ്പ എനിക്ക്‌ കെട്ടികില്ലെന്നുള്ള വാശിയിലാണ് ....ഉപ്പാന്റെ കണ്ണ് വെട്ടിച്ചു ചാടിയതാണ് ഇവൾ ....ഞാൻ തിരിച്ചു പോകാൻ പറഞ്ഞപ്പോൾ പോകുന്നില്ല''.... ''ആഹ് ,,,എന്ന പിന്നെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കൂടേ ''... ''അതിന് എന്റെ വീട്ടിൽ സമ്മതിക്കേണ്ടേ .....ഞാനും എന്റെ ഉപ്പയും അവളുടെ വീട്ടിൽ പോയപ്പോൾ എന്റെ ഉപ്പാനെ അഭാമാനിച്ച അവളുടെ ഉപ്പാ വിട്ടത് ....അതിന്റെ ദേഷ്യം ഉപ്പാക്കും ഉണ്ട് ....ഇനി അവരുടെ മോളെ നമ്മുക്ക് വേണ്ട എന്ന ഉമ്മന്റേയും ഉപ്പാന്റെ തീരുമാനം ''..... ''ഇനി ഇപ്പോൾ എന്ത് ചെയ്യും ''.... പാത്തു വിഷമത്തോടെ ചോദിച്ചു ... ''ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ പെണ്ണാ ഇവൾ ....ഇവളെ ആർക്കും വിട്ടു കൊടുക്കില്ല ഞാൻ '.... സൈഫു ആത്മവിശ്വാസത്തോടെ പറഞ്ഞു ...അവൻ അത് പറയുമ്പോൾ ഷാനി അവനോട് ചേർന്ന്ഇരുന്നു ''പാത്തു വാ പോകാം''....... നഹ്‌ല അവളെ വിളിച്ചു ''ശരി ഇക്ക ഞാൻ പോക'' .... ''പാത്തു ....ആഷി വിളിച്ചിരുന്നു ....അവൻ വ്യാഴ്ച വരുമെന്ന് പറഞ്ഞു ...''... ''ആഹ് വരും''.... . ''ഒക്കെ ,,,ഇൻശാഅല്ലാഹ്‌ പിന്നെ കാണാം''.... ******************************************** ആഷി ഇന്ന് വരും ... അഷിയുടെ വരവും കാത്തു സന്തോത്തോടെ ഇരിക്കു കയാണ് പാത്തു.... ''ഡി നീ കുറെ നേരായല്ലോ പുറത്തേക്ക് നോക്കി ഇരിക്കുന്നു ''..... ''ഏയ് ഒന്നുല്ല ഷഹനാത്ത ,,,ചുമ്മാ ''.... ''ആഹ് എന്ന വാ ...എന്റെ കയ്യിൽ മെഹന്ദി ഇറ്റുതാ ....ഇനി ടൈം ഉണ്ടവില്ല ''.... ''ഇല്ല മുത്തേ .....ഇന്ന് ആർക്കും മെഹദി ഇട്ടു തരില്ല ''..... ''എന്റെ പാത്തു....നിന്നെ ഇനി എനിക്ക്‌ കിട്ടില്ല ...pls ''.... ''ആഹ് ,,,,ഇനി ആർക്കുമില്ലാട്ടോ ....നഹ്‌ല ഇത്താക്ക് ഇടുമ്പോൾ എല്ലാരോടും ഇടാൻ പറ ...അന്നു ആഷിക്കാ നിങ്ങളുടെ കല്യാണത്തിന് പണി തന്നപോലെ ഇന്ന് ആരുടെയും പണി സ്വീകരിക്കില്ല ''.... ''എന്താടോ ....ഇന്ന് പതിവിലും സന്തോഷം''...... പാത്തുനെ നോക്കി കൊണ്ട് ശബാന പറഞ്ഞു ... ''ഒന്നുല്ല ഷബാനത്ത .....ഇത്താന്റെ കല്യാണത്തെ കുറിച്ചു പറഞ്ഞതാ '',,,,,, ''പാത്തൂസ് നമ്മുടെ മക്കൾസിനും ഇട്ടു കൊടുക്ക്'' ... ''ആഹ് ,,,,വരാൻ പറ ഇത്ത ....''... ********************************************* രാത്രി ഏറെ വൈകി ..... ആഷിയും ഷാനും എത്തിയിട്ടില്ല ..... എല്ലാരും അവരെ കാത്തു നിൽക്കുകയാണ് ..... പാത്തു ആഷി വരന്നതും കാത്തു പുറത്തേക്ക് കണ്ണും നട്ടു ബാൽക്കണിയിൽ ഇരുന്നു ..... എല്ലാരുടെയും പ്രതീക്ഷക്കൊടുവിൽ ഷാനു വിന്റെ കാർ മാളിയേക്കൽ തറവാടിന്റെ മുന്നിൽ എത്തി ... ''അസ്സലാമുഅലൈകും ''...... ആഷി കാറിൽ നിന്നും ഇറങ്ങി എല്ലാവരോടും സലാം പറഞ്ഞു .... ''വലൈകുമുസ്സലാം ''... എല്ലാരും സലാം മടക്കി അവനെ അകത്തേക്കു ക്ഷണിച്ചു .... ഇതെല്ലം കണ്ട് പാത്തുവിന്റെ നെഞ്ചു പിടക്കാൻ തുടങ്ങി .... എങ്കിലും പാത്തു പതിയെ സ്റ്റെയർകേസ് ഇറങ്ങി ആഷി യുടെ അടുത്തേക്ക് നടന്നു ... * തുടരും* ✍Shahi ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&&&&&&&&&&&&&&&&&& Part -23 &&&&&&&&&&&&& ആഷിയെ കണ്ടപ്പോൾ പാത്തുവിന്റെ നെഞ്ചു പിടക്കാൻ തുടങ്ങി ....എങ് അവൾ പതിയെ അവന്റെ അരികിലേക്ക് നടന്നു ..... ഹാളിൽ ഇരുന്നു എല്ലാവരോടും നല്ല സന്തോഷത്തോടെ സംസാരിക്കുന്ന അവനെ കണ്ടപ്പോൾ അവൾ മേലെ ഷഹാന യുടെ അടുത്തേക്ക് പോയി ..... അവളെ കണ്ട ഷഹാന ഒരു കള്ള ചിരിയോടെ അവളെ നോക്കി.... അവൾക്ക് ടെൻഷൻ കൊണ്ട് ഒന്നും മിണ്ടാൻ കയ്യാതെ അവളുടെ കയ്യിൽ താങ്ങി പിടിച്ചു നിന്നു.... അവളെ കണ്ടു ആഷി പുഞ്ചിരിച്ചു ....അത് കണ്ടപ്പോൾ അവക്ക് സന്തോഷായി ... തന്നെ മൈറ്റ് ചെയ്തല്ലോ .. അവൾ അവൻ ക്ക് നാണത്തിൽപൊതിഞ്ഞ ഒരു പുഞ്ചിരി തിരിച്ചു നൽകി..... ''എന്ന മോനേ നീ ഫ്രഷായി വാ ഫുഡ് കഴിക്കാം,,,,''.......... ആഷിയോട് അവന്റെ ഉപ്പാ പറഞ്ഞു ,,, ''ആഹ് ശരി ഉപ്പാ ''... അവൻ അവിടന്ന് എണീറ്റു പോകുബോൾ പാത്തു അവനെ തന്നെ നോക്കി നിന്നു....അവൻ സ്‌റ്റയർകേസ് കയറുബോള്‍ അവളെ തിരിഞ്ഞു നോക്കുമെന്ന പ്രതിക്ഷ അവളിൽ ഉണ്ടായിരുന്നു ....പക്ഷേ അവളുടെ പ്രതിക്ഷയെ തകിടം മറിച്ചു കൊണ്ട് അവൻ അവസാന സ്റ്റപ്പും കടന്നു പോഴി.... ''ഡി വാ പൊളിച്ചു നിൽക്കാതെ ...അതിന്റെ ഉള്ളിലേക്ക് വല്ലതും കടക്കും ...''.. അവൾ നോക്കുന്നത് കണ്ടു ഷാനു കളിയാക്കി.... അത് കേട്ട് എല്ലാരും ചിരിച്ചു ... ''ആഷിക്കയെ കണ്ട ഷോക്കാ'',,,,,, ഷഹാന അവളെ കളിയാക്കി കൊണ്ട് പറഞ്ഞു .... ''നിന്റെ ഇക്കക്ക് ജാഡയാണ് ....പാവം എന്റെ പാത്തു.....അവൻക്ക് ഇവളെ ഒന്ന് മൈറ്റാക്കികൂടെ''.... നഹ്‌ല പാത്തു വിനെ ചേർത്ത് നിർത്തി കൊണ്ട് ഷഹാനയോട് പറഞ്ഞു ... ''എന്റെ ഇക്കനെ കാണുമ്പോൾ കുറെ ജാഡ കാണിച്ചു നടന്നില്ലെ ഇവൾ ...ഇനി ഇക്ക ജാഡ കാണിച്ചു നടക്കട്ടെ ''..... ''ഓഹ് ...പകരത്തിനു പകരം ....ഹും ...നടക്കട്ടെ ....ഇവരുടെ കളി ''..... ''എന്താടി നീ ഒന്നും മിണ്ടാതെ'' ..... പാത്തു വിനോട് ഷഹാന ചോദിച്ചു ... ''ഞാൻ എന്തു പറയാൻ ''.... പാത്തു സങ്കടത്തോടെ പറഞ്ഞു അവിടെയുള്ള സോഫയിൽ ഇരുന്നു ..... അവളുടെ കൂടെ ഷാനും ഷഹാനയും നഹ്‌ലയും ഇരുന്നു ...അവർ പരസ്പരം സംസാരിച്ചു ഇരുന്നു ...പാത്തു ഒന്നും മിണ്ടാതെ അവർ പറയുന്നതും കേട്ട് കൊണ്ടിരുന്നു .... ****************************************** ''ആഷി ഇതുവരെ വന്നില്ലെ ,,,''.... ഹാളിൽ ഇരിക്കുന്നു അവരോടായി ആഷി യുടെ ഉമ്മാ ചോദിച്ചു ... ''ഇല്ല ഉമ്മാ ''..... ഷഹാന മറുപടി പറഞ്ഞു .... ''അവൻ ക്ഷീണം കാരണം ഉറങ്ങിയിട്ടുണ്ടാകും ''..... നഹ്‌ല പറഞ്ഞു ... ''മോളെ ഷഹാന നീ പോയി അവനെ വിളിച്ചിട്ട് വാ ''..... ''ശരി ഉമ്മാ ''... ''ആഹ് എന്ന നിങ്ങൾ വന്ന് ഫുഡ് കഴിക്ക് ,,,, അവൻ വന്നോളും ''.... അഷിയുടെ ഉമ്മാ അതും പറഞ്ഞു പോയി..... ******************************************** ''ഡി പാത്തു ...നീ പോയി ആശിക്കാനെ വിളിച്ചിട്ട് വാ ''..... പത്തുവിനോട് ഷഹാന പറഞ്ഞു ... എല്ലാരും അവളെ അവന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു ... പാത്തു സന്തോഷത്തോടെ അവന്റെ അടുത്തേക്ക് പോയി .... ആഷിയുടെ റൂം എത്തി അവൾ മെല്ലെ അകത്തേക്കു കടന്നു ....അവിടെ ആഷി ഉണ്ടായിരുന്നില്ല ....ബാത്‌റൂംമിൽ നിന്നും വെള്ളത്തിന്റെ സൗണ്ട് കേട്ടപ്പോൾ അവൻ അവിടെ ഉണ്ടെന്നു മനസിലായി .... അവൾ അവൻ വരുന്നതും നോക്കി ബെഡിൽ ഇരുന്നു ... അവിടെ അവൻ അവന്റെ ഡ്രസ്സ് എല്ലാം ബാഗിൽ നിന്നും പുറത്തേക്ക് വലിച്ചിട്ടിരിക്കുന്നു ....അതെല്ലാം മടക്കി അവൾ അവന്റെ.ഷെൽഫിൽ വെച്ചു ....ഡ്രസ്സ് മടക്കുന്നതിന്റെ ഇടയിൽ അവന്റെ ബാഗിൽ നിന്നും ഒരു box അവൾ കണ്ടു ....അത് തുറന്നു നോക്കിയ അവൾ സന്തോഷം കൊണ്ട് തുള്ളി ചാടി ... അതിൽ ആഷിയുടെ പേര് എഴുതിയ മഹർ ആയിരുന്നു ....അവൾ അത് നോക്കി തന്റെ കഴുത്തിൽ ആഷി അത് അണിയിക്കുന്നതും സ്വപ്നം കണ്ടിരുന്നു .... പാത്തു സ്വപ്നം കണ്ടിരിക്കുമ്പോളാണ് ആഷി കുളി കഴിഞ്ഞു ബാത്‌റൂംമിൽ നിന്നും ഇറങ്ങിയത്.... പാത്തുവിനെ പ്രതീക്ഷകാതെ അവിടെ കണ്ടപ്പോൾ ആഷി നിന്നു പരുങ്ങി .....കാരണം അവന്റെ വേഷം തന്നെ ..അവൻ ഷർട്ട് ഇട്ടിരുന്നില്ല .... അവനെ കണ്ടപ്പോൾ പാത്തു അവളുടെ കയ്യിലെ box അവിടെ തന്നെ വെച്ചു ... ''ഇക്കനെ മാമി വിളിക്കുന്നുണ്ടന്ന് പറഞു അവൾ പുറത്തേക്ക് ഓടി.. ********************************************** ചിരിച്ചു കൊണ്ട് സ്റ്റെയർകേസ് ഇറങ്ങി വരുന്ന പാത്തുവിനെ കണ്ട് ഷാനുവും ഷഹാനയും നഹ്‌ലയും കാര്യമനേഷിച്ചു .... അവൾ ഒന്നും പറയാതെ അവിടന്ന് അടുക്കളയിലേക്ക് പോയി ..... ''ഡി ആഷി വന്നില്ലേ .... ''ആഹ് ,,,ഇക്ക കുളിക്കേഞ്ഞു ....ഇപ്പോൾവരും''.... ആഹ് എന്ന നിയും അവിടെ പോയി ഇരുന്ന് കഴിച്ചോ ?''..... ''വേണ്ട ഉമ്മാ .എനിക്ക്‌ വിശകുനില്ല''.... ''ഇത്ര നേരായി .......കോഞ്ചാതെ പോയി കഴിക്ക് മോളെ ''.... ''ഇവൾക്ക് കുറച്ചായി ഫുഡ് കഴിക്കൽ കുറവാണല്ലോ ''.... ആഷി യുടെ പത്തുനോടായി പറഞ്ഞു ... ''ആഹ് ,,,ഇത്ത പറഞ്ഞത് ശരിയാ....''... പാത്തുവിന്റെ ഉമ്മ പറഞ്ഞു ... ''നഹ്‌ലയുടെ കല്യാണം കഴിഞ്ഞാൽ ഇനി നിന്റെ കല്യാണമാണ് ...അപ്പൊ നല്ലം ഫുഡ് കഴിച്ചു ഉഷാറാവണം....അല്ലെങ്കിൽ ചെക്കൻ പറ്റാതെ പോകും ''.... അഷിയുടെ ഉമ്മാ അത് പറഞ്ഞു ,,,, ''ആഹ് ,,,അത് ശരിയാ....അഷിയുടെ കഴിഞ്ഞാൽ ഇവളുടെ നടത്തണം ''... ''മ്മ്,,,,അവന്റെ nikhah പെട്ടന്ന് നടത്തണം...അത് കഴിഞ്ഞു 1 വർഷം കഴിഞ്ഞു കല്യാണം ''..... പാത്തു വിന് അവരുടെ സംസാരം കേട്ടപ്പോൾ ദേഷ്യവും സങ്കടവും വന്നു ... അവൾ അവിടന്ന് പോകാൻ നിന്നതും അവളുടെ ഉമ്മാ നിർബദ്ധിച്ചു ഫുഡ് കഴിക്കാൻ കൊണ്ട് പോയി .... ********************************************** ആഷിയുടെ ഓപ്പോസിറ്റായി പാത്തു ഇരുന്നു ...അവളെ നോക്കി ആഷി ഒന്ന് ചിരിച്ചു ....പാത്തു തിരിച്ചും ചിരിച്ചെന്നു വരുത്തി....ഇത് കണ്ട ഷഹാനയും നഹ്‌ലയും അവളെ കണ്ണ് കൊണ്ട് കളിയാക്കി ..... അവൾ ആരെയും നോക്കാതെ ഫുഡ് കഴിച്ചെന്നു വരുത്തി അവിടന്ന് എണിറ്റു ... ******************************************* പാത്തു പുറത്തേക്ക് നോക്കി ബാൽക്കണിയിൽ ഇരുന്നു .... അവളുടെചെവിയിൽ ഉമ്മാന്റെ യും മാമിയുടെയും വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു .... ''എന്റെ ഇക്കാനെ എനിക്ക്‌ തന്നെ തരണേ റബ്ബേ ''.... അവൾ ആത്മാർഥമായി പ്രരാർത്ഥിച്ചു .... ''ഡി .....നീ ഇവിടെ ഇരിക്കണോ ''..... ഷാനു അവളെ തട്ടി കൊണ്ട് ചോദിച്ചു ... ''ആഹ് ,,,ഷാനുക്ക ...''.. അവൾ കണ്ണ് തുടച്ചുകൊണ്ട് വിളിച്ചു .. ''എന്താ പെണ്ണെ നിനക്ക് ഇത് തന്നെയാണോ പണി ''.... ''ഏയ്,,,ഇവിടെ ഇരുന്നപ്പോൾ എന്തോ ഒന്ന് കണ്ണിൽ തട്ടിയതാ ''...... ''ആഹ് ,,,അത് മനസിലായി ....നിനോട് ഞാൻ പറഞ്ഞില്ലെ ഇനി ഇ കണ്ണ് നിറയരുതെന്ന് ...''.... ''ഇല്ല ...ഞാൻ ,,ഓരോന്ന് ആലോജിച്ച് ഖൽബ് പൊട്ടുമ്പോൾ അറിയാതെ കണ്ണ് നിറയുന്നതാ''..... അവൾ തേങ്ങി കൊണ്ട് പറഞ്ഞു .. ഷാനു അവളെ ആശ്വസിപ്പിച്ചു ... ******************************************** ''നിങ്ങൾ ഇവിടെ ഉണ്ടോ ,,,വാ നമ്മുക്ക് പെട്ടി പോട്ടിക്കാം.....'',,, ''ഡാ ,,,,ആഷി എനിക്കെന്താ കൊണ്ടുവന്നത്,,'',,,,, ''നിനക്ക് ഒന്നുമില്ല .,,,എന്റെ പെങ്ങൻമാർക്കൊള്ളു'',,,,,, ആഷി അത് പറയുമ്പോൾ പാത്തു വിനെ ഇടം കണ്ണിട്ട് നോക്കി .... അവൾ ഞാൻ ഇ നട്ടുകരിയല്ല എന്ന മട്ടിൽ ഇരിന്നു.... ''ആഹ് ,,,എന്ന പെങ്ങൻമാരൊക്കെ പോഴാട്ടെ ''...... ഷാനു ഒരു ആക്കിയ രീതിയിൽ പറഞു... ''ആഹ്,ഇക്ക വാ നമ്മുക്ക് പൊളിക്കാം ,,,,ജാഡ ഉള്ളവരൊക്കെ അവിടെ നിൽക്കട്ടെ ''..... ഷഹാന അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..... ''ഡാ നിയും വാ ,,,,നിന്റെ പെണ്ണിനുള്ളതും ഉണ്ട്,,,,പിന്നെ നിങ്ങൾ ക്ക് രണ്ടുപേർക്കും കൂടെ ഉള്ളത് ഞാൻ സൗദയിൽ എത്തിയിട്ട് തരാം ''..... ''അപ്പൊ ഞങ്ങൾ ക്കുള്ളതോ'' .... ഷഹാന ആഷി യോട് ചോദിച്ചു ... ''നിങ്ങൾക്കോ?''.... ഷാനു സംശയത്തോടെ ഷഹാനയോട് ചോദിച്ചു ... ''ആഹ് ....ഇക്ക ഇനി പോകുമ്പോൾ എന്നെയും കൊണ്ട് പോകും എന്ന് പറഞ്ഞല്ലോ'' .... ''ആഹ് ...അങ്ങനെ'' ... ''മ്മ് എല്ലാര്ക്കും തരാം ....പക്ഷേ എനിക്കും എന്റെ പെണ്ണിനും തരണം,'',,, .ആഷി പാത്തു വിനെ നോക്കി കൊണ്ട് പറഞ്ഞു ... അത് കേട്ടപ്പോൾ അവൾക്ക് സന്തോഷവും ദുഖവും ഒരുമിച്ചു വന്നു..... എങ്കിലും പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി ''അത് ഞാൻ ഏറ്റു.''... ശബാന ത്ത അവിടേക്ക് വന്ന് കൊണ്ട് പറഞ്ഞു ... ''ശബാനത്താ ''....ആഷി അവരെ വിളിച്ചു .. ''ഞാൻ കുറച്ചുനേരായി നിങ്ങളെ സംസാരം ശ്രദ്ധിക്കുന്നു....അല്ല ആഷി ...നിന്റെ കല്യാണം ഇവിടെ വച്ചോ ...അതോ അവിടെ വച്ചോ ''.... ശബാന സംശയം രൂപേണ ചോദിച്ചു ... ''ഒന്നും ഉറപ്പിച്ചിട്ടില്ല....എല്ലാരുടെയും ഇഷ്ട്ടം പോലെ ചെയ്യണം,'',,, ഇത് പറയുമ്പോളും ആഷി ചിരിച്ചു കൊണ്ട് പാത്തു വിന്റെ മുഖത്തേക്ക് നോക്കി ....അവൾ തിരിച്ചും പുഞ്ചിരിച്ചു.... ''ആഹ് ,,,,,എന്ന പിന്നെ നിങ്ങളുടെ പെട്ടി പൊളിക്കൽ നടക്കട്ടെ ഞാൻ പോട്ടെ ''...... ശബാന അതും പറഞ്ഞു അവിടന്ന് പോയി.... ''എല്ലാരും വാരി ,,,''... ആഷി എല്ലാവരെയും വിളിച്ചു ... ''ആഹ് നീങ്ങൾ നടന്നോ ഞാൻ വരാം ''.... ഷാനു ആശിയോട് പറഞ്ഞു .... ഷാനു അത് പറഞ്ഞപ്പോൾ ആഷിയും നഹ്‌ലയും ഷഹാനയും പോയി .... ''നീ വരുന്നില്ലേ''...... ഷാനു പത്തുവിനോട് ചോദിച്ചു.... അവൾ അവനെ ഒന്ന് നോക്കി.... ''വാ പെണ്ണെ ''... ഷാനു അവളെ കൈ പിടിച്ചു അഷിയുടെ റൂമിലേക്ക് കൊണ്ട് പോയി ..... ********************************************** ''ഡാ ഷാനു ,,,,ഇന്ന നിനക്കുള്ളത്'',,,,, ആഷി ഒരു box അവർക്ക് നേരെ നിട്ടികൊണ്ട് പറഞു.... അങ്ങനെ എല്ലാംവർക്കും അവൻ കൊണ്ടുവന്ന സാധനങ്ങൾ കൊടുത്തു ... നഹ് ലാക്ക് wedding giftayi ഒരു വള,,,,ഷഹാനാക്ക് വച്ച് ...അങ്ങനെ എല്ലാർക്കും ഉണ്ട് ..... എല്ലാം കണ്ടു പാത്തു ഒരു ഭാഗത്തു നിന്നു ...അവൾ ക്ക് മാത്രം ഒന്നും കൊടുത്തില്ല....അവൾക്ക് സങ്കടം വന്നു... എങ്കിലും ചിരിച്ചു കൊണ്ട് നിന്നു ...... ''അപ്പൊ ശരി ...എല്ലാം കഴിഞ്ഞു ...ഷഹാന ആ പെട്ടിയിൽ ഉമ്മാക്കും ഉപ്പാക്കും ഉള്ളതാ ....അത് നീ അവിടെ കൊണ്ട് കൊടുക്ക് .....''.... ആഷി ഷഹാനയോട് പറഞു.... അവൾ അത് കൊണ്ട് പോഴി... നഹ്‌ലയും ഷാനുവും അവർക്കുള്ളത് കിട്ടിയപ്പോൾ തന്നെ അവിടന്ന് പുറത്തുചാടി .... ഇപ്പോൾ ആഷിയും പാത്തുവും തനിച്ചാണ് .. പാത്തുവിന് സങ്കടം കൊണ്ട് അവളുടെ കണ്ണുനീരിനെ പിടിച്ചു നിർത്താനായില്ല.... അവളുടെ കാവിൾ തടങ്ങളിലൂടെ കണ്ണുനീർ ചാലിട്ടൊഴികി...അത് ആഷി കാണാതിരിക്കാൻ അവൾ തട്ടം കൊണ്ട് മുഖം മറച്ചു പുറത്തേക്ക് ഓടി..... ********************************************* ഷഹാനയുടെ റൂമിൽ പോയി മുട്ട് കുത്തി നിലത്തു ഇരുന്നു ബെഡിലേക്ക് തല ചായ്ച്ചു.... ''പാത്തു '',,,,, ബെഡിൽ തല താഴ്ത്തി പൊട്ടി കരയുന്ന പാത്തുവിന്റെ ഷോൾഡറിൽ കയ്യിട്ടു കൊണ്ട് അവളെ പുറകിൽ നിന്നും ആരോ വിളിച്ചു..... അവൾ പതിയെ തല പൊക്കി അവിടന്ന് എണീറ്റു തിരിഞ്ഞു നോക്കിയതും തന്റെ മുന്നിൽ നിൽക്കുന്ന ആളുടെ നെഞ്ചിലേക്ക് ചാഞ്ഞതും ഒരുമിച്ചായിരുന്നു.... *തുടരും * ✍Shahi..... ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&&&&&&&&&&&&&&&&&&& part _24 %%%%%%%% ''പാത്തു ''..... ബെഡിൽ തല വച്ചു കരയുന്ന പാത്തുവിന്റെ ഷോൾഡറിൽ തട്ടി ആഷി അവളെ വിളിച്ചു .... അവൾ പതിയെ എണീറ്റു തിരിഞ്ഞു നിന്നു .....തന്റെ മുന്നിൽനിൽകുന്ന ആഷിയെ കണ്ടപ്പോൾ അവൾ അവന്റെ നെഞ്ചിലേക് ചാഞ്ഞു .... ''അയ്യോ എന്തിനാ എന്റെ പെങ്ങൾ കരയുന്നത് ..''.... ആഷി അവളെ തന്നിൽ നിന്നും അടർത്തി കൊണ്ട് ചോദിച്ചു .... ''ഇക്ക ,,,,pls ഇനിയും എന്നെ ''.... അവൾ വാക്കുകൾ കിട്ടാതെ തേങ്ങി ... ''എന്റെ കുഞ്ഞു പെങ്ങൾക്ക് വേണ്ടി ഇ ഇക്കാക്ക കൊണ്ടുവന്ന ഗിഫ്റ്റാണ് ''.... അവന്റെ കയ്യിൽ ഉണ്ടായിരുന്ന റിങ് അവളുട വിരലിൽ ഇട്ട് കൊണ്ട് അവൻ പറഞ്ഞു .. അവൻ അത് അവളുടെ വിരലിൽ അണിയുമ്പോൾ അവൾ അവന്റെ കണ്ണിൽ തന്നെ നോക്കി നിന്നു....... ''അത് ശരി ഞങ്ങൾ അറിയാതെ ഇവിടെ ഇതും നടന്നോ .''.... പെട്ടന് ആണ് ഷാനുവിന്റെ എൻട്രി .... ഷാനു വിനെ കണ്ട പാത്തു അവളുട മിഴിനീർ കണങ്ങളെ ഷാനു കാണാതിരിക്കാൻ ജനലിന്റെ അടുത്തേക്ക് പോയി പുറത്തേക്ക് നോക്കി നിന്നു ... ഒരു നിമിഷം അവൻ ക്ക് കൊടുത്ത വാക്ക് അവൾ മറന്നു ... ''ആഷി വാ നിന്നെ ഉപ്പാ വിളിക്കുന്നുണ്ട്''..... ആഷിയെ കൈ പിടിച്ചു കൊണ്ട് ഷാനു പുറത്തേക്ക് പോയി ..... പാത്തു തന്റെ വിരലിലെ റിങ്ങിലേക്ക് നോക്കി കൊണ്ട് ആ നിൽപ്പ് തുടർന്നു .... ********************************************** ''ഡി നീ ഇവിടെ നിൽക്കണോ ......നിന്നെ നിന്റെ ഉപ്പാ വിളിക്കുന്നു''.... ഷഹാന പാത്തുവിനോട് പറഞ്ഞു ..... ''ആഹ് ഉപ്പാ വന്നോ'' ,,............ ''മ്മ് ആഷി എവിടെ? ..... അവനെയും വിളിക്കുന്നുണ്ട് .''.... ഒരു കള്ളച്ചിരിയോടെ അവൾ ചോദിച്ചു ''ആഷി ഇക്കാനെ ഷാനുക്ക സുലൈമാമ വിളിക്കുന്നുണ്ടെന്നു പറഞ്കൊണ്ടുപോയി''.. ,,,,,,, ''എന്ന ഇക്കാന്റെ റൂമിൽ ഉണ്ടാകും രണ്ടുപേരേയും നീ പോയി വിളിച്ചിട്ട് വാ ''....... പാത്തു ഷഹാന പറഞ്ഞതുപോലെ ആഷി യെ വിളിക്കാൻ അവന്റെ റൂമിലേക്ക് പോയി .......പക്ഷേ അവർ അവിടെ ഉണ്ടായിരുന്നില്ല .....അവൾ അവിടെ എല്ലാം അവരെ നോക്കി തയേക്ക് പോകാൻ നിൽക്കുമ്പോളാണ് ഷാനുന്റെയും അഷിയുടെയും സൗണ്ട് ടെറസിൽ നിന്നും കേട്ടത് ........അവൾ അവർ പറയുന്നത് കാതോർത് അവർ കാണാതെ അവരുടെ അടുത് പോയിനിന്നു ******************************************** ''ഡാ നിർത്,,,,ഇവിടേക്കാ നീ എന്നെ വലികുന്നെ ,,,'',,,, ഷാനു ആഷിയെ വലിച്ചു കൊണ്ട് ടെറസിലേക്ക് പോകുമ്പോൾ ,,,അവന്റെ കയ്യിൽ നിന്നും തന്റെ കൈ കുടഞ്ഞു കൊണ്ട് ആഷി ഷാനു നോട് ദേഷ്യം പെട്ടു .... ''ഡാ ,,,,നീ എന്തിനാ ആ പവത്തെ ഇങ്ങനെ കരയിക്കുന്നത്...അതിൻ മാത്രം എന്തു തെറ്റ അവൾ ചെയ്തത് ....അന്നു നീ യുമായിട്ടുള്ള കല്യാണത്തിന് സമ്മധിക്കാത്തതോ.....എങ്ങിൽ ഇന്ന് അവൾ അവളെക്കാൾ കൂടുതൽ നിനെ അവൾ സ്നേഹിക്കുന്നു ''..... ഷാനു ദേഷ്യത്തോടെ അവനോട് പറഞ്ഞു ... അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി നിന്നു .... ''എന്താടാ ...നീ ഒന്നും പറയാതത്''.... അവന്റെ ഷോൾഡറിൽ തട്ടി കൊണ്ട് ചോദിച്ചു .... ''അവൾ.നിന്നെ കാണാനായിട്ടാണ് ഇന്ന് സന്തോഷത്തോടെ ഇവിടേക്ക് വന്നത് ....എന്നിട്ട് നീ അവൾക്ക് നല്കിയതോ അതിന്റെ ഇരട്ടി ദുഃഖം ....ഒരു ആങ്ങള വന്നിരിക്കുന്നു .....ഹും ''..... ഷാനു പുച്ഛത്തോടെ അവനോട് പറഞ്ഞു ... ''ഇതിലും നല്ലത് നീ അവളുടെ മുഖത്തു നോക്കി ..ഞാൻ നിന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല .....അന്നു നിന്റെ മുന്നിൽ കാണിച്ചതെല്ലാം വെറും ആക്റ്റിംങ്ങാണെന്ന് പറയുന്നതാ''... അവൻ വിണ്ടും ഒാരോന്ന് പറഞ്ഞു കൊണ്ടിരുന്നു ... ഷാനു അത് പറഞ്ഞപ്പോൾ അഷിയുടെ കണ്ണുകൾ ചുവന്നു ....അവൻ ഷാനുന്റെ ഷര്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. ''ഞാൻ എന്റെ പാത്തുവിനെ സ്നേഹികുന്നപോലെ ഇ ലോകത് മറ്റാരെയും സ്നേഹിക്കുന്നില്ല ''.... ''ആഹ് ,,,നല്ല മാസ്സ് ഡയലോഗ് ....കേൾക്കാനൊക്കെ നല്ല രസമുണ്ട് ....ഹും ....എന്നിട്ടാണോ ആ പാവത്തിനെ ഇങ്ങനെ കരയിപ്പികുന്നെ ''.... അവനെ തട്ടി മാറ്റി കൊണ്ട് ഷാനു പറഞ്ഞു ... ''ഡാ നിനക്ക് അറിയില്ല എന്റെ അവസ്ഥ ....ഞാൻ ശരിക്ക് ഉറങ്ങിയിട്ട് എത്ര ദിവ്സായി .....കണ്ണടച്ചാൽ എന്റെപെണ്ണിന്റെ മുഖമാണ് മനസ്സിൽ ''..... ആഷി സങ്കടത്തോടെ പറഞ്ഞു ... ''ഓഹ്,,...എന്നിട്ട് ബാക്കി കൂടെ പറയടാ ...ഞാൻ വന്നത് മുതൽ കാണുനതാ നിന്നെ ഒാർത്തുള്ള അവളുടെ കണ്ണുനീർ..അവളുടെ അത്രത്തോളമൊന്നും നിനക്ക് വേദനിക്കുനില്ലന്ന് എനിക്ക്‌ നിന്റെ ഇപ്പോളത്തെ പ്രവർത്തിയിൽ നിനും മനസ്സിലായി ....ഇനി നീ എന്തൊക്കെ പറഞ്ഞു നായികരിച്ചാലും നീ ചെയ്തത് തെറ്റ് തന്നെയാണ് ....നീ സന്തോഷത്തോടെ ഒരു വാക്കുപോലും മൊഴിയാതെ ആറിങ് അവളുടെ വിരലിൽ അണിനിരുന്നെങ്കിൽ അവൾക്ക് ഇത്ര സങ്കടം ഉണ്ടാവില്ലായിരുന്നു''.... അവന്റെ വാക്കുകളെ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഷാനു വിന്റെ സംസാരം കേട്ടതോടെ ആഷി അത്രയും നേരം പിടിച്ചിരുന്ന തന്റെ ഉള്ളിലെ സങ്കടങ്ങൾ അവനിലേക്ക് ഓരോന്നായി തുറന്നു വെക്കാൻ തുടങ്ങി ... ''ഡാ നിനക്ക് അറിയാതെ ഒരു ആഷി ഉണ്ട്...ചിരിച്ചു കളിച്ചു എല്ലാവരുടെയും ഇടയിൽ അഭിനയിക്കുന്ന ആഷി അല്ല അത് ....നിനക്ക് ഓർമയില്ലേ അന്നു ആദ്യമായി ഞാൻ നിന്നോട് ദേഷ്യപ്പെട്ട ആ ദിവസം ...അന്നു എന്നെ എനിക്ക്‌ നിയന്ത്രിക്കാൻ കയ്യാത്തതു കൊണ്ടാണ് എല്ലാവരോടും ഉള്ള ദേഷ്യം ഞാൻ നിന്നിൽ തീർത്തത് ....അന്നു പലകാരണങ്ങളും പറഞ്ഞു ഞാൻ നിന്റെ ഫ്ലാറ്റിൽ നിന്നും മാറി വെറെ റൂം എടുത്തതും,,, എന്റെ സങ്കടങ്ങളെ ആരും കാണാതെ എന്നിൽ തന്നെ കുഴിച്ചു മൂടാൻ ആയിരുന്നു.''..... ''ആഷി നീ പറയുന്നത് ....എനിക്ക് മനസിലാകും .....അന്നു നീ എന്നോട് ദേഷ്യപ്പെട്ടതും നീ തല്ല് കൂടി വെറെ താമസം മാറിയതും ആരോടും കുട്ടു കൂടാതെ പലകാരണങ്ങൾ പറഞ്ഞു ഒഴിവായതും ...എല്ലാം ജോലി സബന്ധമായ കാര്യങ്ങൾ ,office കാര്യങ്ങൾ ,എന്നൊക്കെ പറഞ്ഞു നീ ഒഴിവാകുമ്പോളും എനിക്ക്‌ അറിയായിരുന്നു നീന്റെ മനസ്സിന്റെ നോവ് .....''... ''ഡാ ,,,നീ പറഞ്ഞതൊക്കെ ശരിയാണ് ....ഞാൻ നിങ്ങളിൽ നിന്നും മാറി നിൽക്കാൻ പ്രതേകിച്ചു അഫ്‌ലയിൽ നിന്നും അളിയാനിൽ നിന്നും മാറി നിൽക്കാൻ കാരണം പറഞ്ഞിരുന്നത് നീ പറഞ്ഞത് പോലെ തന്നെ ആയിരുന്നു ...പക്ഷേ ആദ്യമൊക്കെ ഞാൻ നാട്ടിലേക്ക് വിളിക്കുമ്പോൾ പാത്തു ഫോൺ എടുക്കും ഞാൻ പെട്ടന്ന് കാട്ടാകും ....അത് അവൾക്ക് ഒരു ശല്യമാകേണ്ടന്നു കരുതി ആയിരുന്നു ...ഫോൺ വച്ച ഞാൻ wp ഓണാക്കി നോക്കും ...അവളുടെ ഒരു msg വന്നിരുന്നെങ്ങിൽ എന്ന് പ്രതീക്ഷിച്ചു കൊണ്ട് ....പക്ഷേ നിരാശയായിരുന്നു ഫലം...അവൾ ഒരു മിസ്സ് കാൾ അടിച്ചിരുനെങ്ങിൽ എന്ന് ഞാൻ ആശിച്ചു ...എന്റെ ആശകളും പ്രതീക്ഷകളും ഓരോ ദിവസം തോറും ഇല്ലാതെ ആയി കൊണ്ടിരുന്നു ....പിനീട് .ഞാൻ പലപ്പോഴും അഫ്‌ല യുമായി സംസാരിച്ചിട്ടുണ്ട് .... പാത്തുവിനെ മറക്കാൻ ആഗ്രഹിച്ചത് കൊണ്ടാണ് ഞാൻ അതിന് ശ്രമിച്ചത് ,,,,അവിടെയും എനിക്ക്‌ പരാജയം മാത്രം .....അഫ്‌ല എന്നിലേക്ക് അടുക്കാൻ തുടങ്ങി ....ഞാൻ പിന്നെ അവളോടുള്ള സംസാരം ജോലി യുടെ കാരണം പറഞ്ഞു ഒഴിവാക്കി ....അതിന്റെ കാരണം എന്റെ പാത്തുവിന് പകരം ഇ ലോകത് അവൾ മാത്രമാണ് ....മറ്റൊരു വെക്തിക്കും അതിന് കയ്യില്ലാ എന്ന സത്വം ഞാൻ മനസ്സിലാക്കിയത് കൊണ്ടാണ് .''..... ''ഡാ ...നിന്റെ മനസ്സിൽ പാത്തു മാത്രമാണെന്നുള്ള സത്യം എനിക്കും അറിയാവുന്നതല്ലെ ...അത് കൊണ്ടല്ലേ അന്നു ഞാൻ അഫലയുടെ വാപ്പ നിന്നെ അവരുടെ ഫ്രണ്ട്സിനെ മീറ്റ് ചെയ്യാനുള്ള ആ ഫക്ഷൻ വെച്ചപ്പോൾ അത് ഞാൻ തടഞ്ഞത് ...അന്നു നീ പറഞ്ഞു ..അത് നടത്തികൊ ഞാൻ വരാം എന്ന് .... എന്നിട്ട് ആ ഫക്ഷണിന്റെ അന്ന് ഞാൻ എത്തിയിട്ടും നീ വരാതാത് കണ്ടപ്പോൾ ഞാൻ ഫോൺ വിളിച്ചു ...നീ ഫോൺ എടുത്തപ്പോൾ എന്നോട് ചൂടായി ...ഞാൻ മാന്യമായി വരാതെ കാരണം തിരക്കിയപ്പോൾ നീ പറഞ്ഞു ''എനിക്ക്‌ സൗ്കര്യമില്ലെന്ന്''... അന്ന് അവിടന്ന് അവളുടെ ഉപ്പാനോട് ഓരോ കാരണം പറഞുകൊണ്ട് വരൻ കഴില്ലന്ന് നുണ പറഞ്ഞു അവിടന്ന് തടി ഊരി നിന്റെ അടുത് റൂമിൽ വന്ന് നോക്കിയപ്പോൾ നീ കിടന്നുറങ്ങുന്നു ..ഞാൻ നിനോട് വരാത്തതിന്റെ കാരണം തിരക്കിയപ്പോൾ .... ജോലിയിലെ പ്രധാന കാരണം പറഞ്ഞു അന്നു നീ ഒഴിവായി .....നിന്റെ ഉത്തരത്തിൽ തൃപ്തി വരാതെ വീണ്ടും ഞാൻ നിന്നെ distarb ചെയ്തപ്പോൾ നീ എന്നോട് officile ഒരോ കാരണം പറഞു ദേഷ്യം പെട്ടു ....എനിക്ക്‌ അറിയായിരുന്നു,,,,അവളുടെ വാപ്പ നിന്നെ അവരുടെ ഭാവി മരുമകനായി അവിടെ കൂടിയവർക്ക് പരിചയപ്പെടുത്തുമ്പോൾ പാത്തുവിന് പകരം അഫ് ലയെ നിനക്ക് കാണാൻ കയ്യിലെന്ന സത്യം.....അതിന്റെ പേരിൽ നിന്നെ എല്ലാരും ചീത്ത പറഞ്ഞു ... അറിഞ്ഞു കൊണ്ട് ഞാനും ആ കുട്ടത്തിൽ കൂടി ,,,അവരോട് പറയാൻ കയ്യാതത് എന്നോട് പറഞു നീ ഞങ്ങളുടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോകുബോൾ ഞാനും ആശിച്ചു നിന്റെ ആ പോക്ക് ,,,,കാരണം എനിക്കും നിനക്കും അറിയാവുന്ന അസത്ത്വം മറ്റാരും അറിയരുതെന്ന് പ്രതേകിച്ചു അഫ്‌ലയും എന്റെ ഇത്തയും ....കാരണം അവർ തമ്മിലുള്ള വര്ഷങ്ങളായിയുള്ള ബന്ധം മുറിയാതിരിക്കാൻ ''.... പക്ഷേ എനിക്ക്‌ അറിയാത്ത ഒരു കാരണം ,,,നീ ജീവനു തുല്യം സ്നേഹിക്കുന്ന പാത്തുവിനെ എന്തിനാ ഇങ്ങനെ അവോയ്ഡ് ചെയുന്നെ ?''.... ഷാനു ആശിയോട് ചോദിച്ചു ..... ''ഷാനു ഞാൻ അന്നു faction ന്റെ ദിവസം halfday ലീവ് എടുത്ത് ഓഫീസിൽ നിന്നും ഇറങ്ങി ...റൂമിൽ എത്തിയ ഞാൻ...ഡ്രസ്സ് മാറ്റി .....പക്ഷേ എന്തോ അവിടേക്ക് വരാൻ കഴിഞ്ഞില്ല .....ഞാൻ വീട്ടിലേക്ക് വിളിച്ചു ....ഉപ്പാ ന്റെ ഫോണിലേക്കാണ് വിളിച്ചത് .... ഫോൺ എടുത്തു ഉമൂമാനെ കൊണ്ട് ഹോസ്പിറ്റലിൽ ആയത് കൊണ്ട് കുറച്ച്നേരമേ സംസാരിച്ചു ...ഫോൺ വെക്കാൻ നിൽക്കുമ്പോളാണ് ഫങ്ഷണിന്റെ കാര്യം ഉപ്പാ ചോദിച്ചേ ...ആഹ് പോകാൻ നിൽക്കാണെന്ന മറുപടി കൊടുത്ത് ഞാൻ ഫോൺ വച്ചു.... മനസ്സിൽ വീണ്ടും എന്തോ ഭാരം ....ഷഹാനയെ വിളിക്കാം .... അവളോട് സംസാരിക്കുബോൾ ഒരു ആശ്വസം കിട്ടുമെന്ന് ,,,മനസ്സിൽ വിചാരിച്ചു ഞാൻ അവളുടെ നമ്പർ ഡയൽ ചെയ്തു .... കുറെ നേരം റിങ് ചെയ്തിട്ടും ഫോൺ എടുത്തില്ല ....എനിക്ക്‌ എല്ലാം കൂടെ മൊത്തം ദേഷ്യം വന്നു .....കുറെ റിങ് ചെയ്ത ശേഷം ഫോൺ എടുത്തു ....ഞാൻ ഹലോ പോലും പറയാതെ എന്റെ ദേഷ്യം മുഴുവൻ അവളോട് തീർത്തു .... അവൾ ഒന്നും മിണ്ടാതെ എല്ലാം കേട്ടു ...എനിക്ക് എന്തോ അവൾ അല്ലെ എന്ന.സംശയം തോന്നിയപ്പോൾ ഞാൻ അവളോട് കുറച്ചു മഴതോടെ സംസാരിച്ചു ... എന്റെ സംശയം ശരി ആയിരുന്നു ....മറു ഭാഗത്തു അവൾക്ക് പകരം ഞാൻ ജീവനിലേറെ സ്നേഹിക്കുന്ന എന്റെ പെണ്ണായിരുന്നു...'',,,,, ''എന്തൊക്കെ ആഷി നീ ഇ പറയുന്നേ ''.... ഷാനു സംശയം രൂപേണ ചോദിച്ചു... ''അതേടാ എന്റെ പാത്തു ....അവൾ പറഞ്ഞ ഓരോ വാക്കുകളും മതി ആയിരുന്നു ....അവൾക്ക് എന്നോടുള്ള സ്നേഹം മനസ്സിലാക്കാൻ .....പക്ഷേ അവൾ പ്രതീക്ഷിക്കാതെ യുള്ള മറുപടിയാണ് ഞാൻ കൊടുത്തത് ....''എനിക്ക്‌ വേണ്ടി കാത്തിരിക്കുന്ന ഒരു പെണ്ണിനെ എനിക്ക്‌ ഒഴിവാക്കാൻ കയില്ല എന്ന് ''....അത് പറഞ്ഞു ഫോൺ വച്ച ഞാൻ ഒരുപാട് ആലോചിച്ചു ...എന്ത് വേണം റബ്ബേ ....ഞാൻ പോകണമോ ?വേണ്ടയോ ?അപ്പോളാണ് നിന്റെ കാൾ നീ പറയുന്നത് കേട്ടപ്പോൾ എനിക്ക്‌ അവിടേക്ക് വരേണ്ടെന്ന് തോന്നി .....കാരണം ഞാൻ നിനോട് പറഞ്ഞ മറുപടിയിൽ നീ അവളുടെ ഉപ്പനെ എന്തെങ്കിലും പറഞ്ഞു ഒതുക്കുമെന്നറിയാം.''.... ''ഡാ നീ ഇ പറയുനതിലൊന്നും പാത്തുവിനെ ഉപേക്ഷിക്കാനുള്ള കരണം ഇല്ലല്ലോ? '' ''ഞാൻ full പറയട്ടെ .....നിന്റെ ഫോൺ വച്ച ശേഷം ഞാൻ വീണ്ടും ഉപ്പയെ വിളിച്ചു ....ഉപ്പാനോട് ഞാൻ എല്ലാം പറഞ്ഞു,,,, ....എല്ലാം കേട്ട ശേഷം ഉപ്പാ ചോദിച്ചു ... ''ഡാ ആഷി ....എന്താ നിന്റെ ഉദ്ദേശം''... ..എന്റെയും പാത്തൂന്റെയും കാര്യം ഞാൻ ഉപ്പാനോട് പറഞ്ഞപ്പോൾ ''അഫ്‌ലാന്റെ ഉപ്പാക്ക് കൊടുത്ത വാക്ക് മാറ്റില്ല എന്ന് ഉപ്പാ പറഞ്ഞു .....ഞാൻ അവുന്നതും ഉപ്പനോട് പറഞ്ഞു നോക്കി..... ഉപ്പ ഉപ്പാന്റെ നിലപാടിൽ ഉറച്ചു നിന്നു.... ഞാൻ അവളെ ഇന്ന് കരയിപ്പിച്ചത് ഉപ്പാന്റെ മുനിലൂടെ അവൾ സന്തോഷത്തോടെ നടക്കുബോൾ ഞാൻ ഉപ്പന്റെ വക്ക് ദിക്കരിച്ച പോലെ അവില്ലെ....പക്ഷേ അത് ഇങ്ങനെ ഓകെ ആകുമെന്ന് ഞാൻ കരുതിയില്ല .....നീ വന്നില്ല എങ്കിൽ ആ സീൻ full അലബായെന്നു.....ഇതിന്റെ പേരിൽ നമ്മുടെ കുടുംബം പരസ്പരം തെറ്റി പിരിയാതിരിക്കാൻ വേണ്ടിയാണ് ... ഞാൻ ''.....ആഷി സങ്കടത്തോടെ പറഞ്ഞു നിർത്തി,,, ''ഡാ ഞാൻ അവൾ കരയുബോൾ അവളെ ഒരുപാട് സമാധാനിപ്പിച്ചതാ ,,,അവളോട് ഇനി കരയരുതെന്ന് താകീത് നൽകി ....ഞാൻ പറഞ്ഞത് കൊണ്ട് അവൾ അനുസരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു .....നീ ഇനിയും അവളെ കരയിപ്പിക്കരുത് ......ഇനിയും ആ പാവത്തെ ആശ കൊടുത്തു പറ്റിക്കല്ലേ''..... ഷാനു ആഷി യോട് ദേഷ്യത്തോടെ പറഞ്ഞു... ''ഇല്ല ഷാനു ....ഞാൻ ഇനി ഒരിക്കലും അവളെ കരയിപ്പിക്കില്ല ....നിങ്ങളുടെ കല്ല്വണം കയ്യുന്നത് വരെ അവളോടുള്ള അകൽച്ച അത് അങ്ങനെ തനെ നിൽക്കട്ടെ....അത് കഴിഞ്ഞു എന്തു വേണമെന്ന് എനിക്ക്‌ അറിയാം ''... എന്തോ തീരുമാനിച്ചപ്പോലെ ആഷി പറഞ്ഞു ... ''എങ്കിൽ നീ വാ ...ഹമീദ് ഇക്ക അവരെ കൊണ്ടുപോകാൻ വരും എന്ന് പറഞ്ഞിരുന്നു''... .. ഷാനു ആഷിയെ വിളിച്ചു താഴേക്ക് ഇറങ്ങി .... ********************************************** അവർ വരുന്നത് കണ്ട പാത്തു അവർ കാണാതിരിക്കാൻ അവിടന്ന് പെട്ടന്ന് ഇറങ്ങി ...അവളുടെ ഉപ്പാന്റെ ന്റെ അരികിലേക്ക് ഓടി.... ''എന്താ മോളെ മുഖം ഇങ്ങനെ ?''... അവളുടെ കരഞ്ഞ മുഖം കണ്ട അവളുടെ ഉപ്പാ ചോദിച്ചു ... ''ഒന്നുല്ല ഉപ്പാ ..''.. അവൾ ആഷി യുടെ ഉപ്പാനെ അവർ കാണാതെ ഇടം കണ്ണ് ഇട്ട് നോക്കി മറുപടി കൊടുത്ത ... അയാളുടെ മുഖത്തെ മ്ലാനത അവൾക്ക് ആഷി പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി....എങ്കിലും അവൻക്ക് തന്നോടുള്ള ഇഷ്ട്ടം ഇപ്പോഴും ഉണ്ടെന്നറിഞ്ഞപ്പോൾ അവളുടെ മനസ് ശാന്തമായി ....അവളിലെ ദുഃഖങ്ങളെ ദൂരേക്ക് വലിച്ചെറിഞ്ഞു ..... ''എന്ന വാ മോളെ നമ്മുക്ക് പോകാം ..ആഷി ഞങ്ങൾ ഇറങ്ങട്ടെ ...ഇനി കല്യാണത്തിന്റെ അന്നു കാണാം ''... പാത്തുവിന്റെ കൈ പിടിച്ചുകൊണ്ട് ആശിയോട് ബാക്കി ഉള്ളവരോടും പറഞ്ഞു കൊണ്ട് പാത്തുവിന്റെ ഉപ്പാ കാറിന്റെ അടുത്തേക്ക് നടന്നു ....കൂടെ നഹ്‌ലയും അവരുടെ ഉമ്മയും ...... ആഷി പാത്തു പോകുന്നത് ഇമ വെട്ടാതെ നോക്കികൊണ്ട് നിന്നു... അവളും തിരിഞ്ഞു നോക്കി ....അവൾ തിരിഞു നോക്കുന്നത് കണ്ട ആഷി അകത്തേക്കു പോയി ..... ********************************************** ആഷി റൂമിലേക്ക് പോയി ...തന്റെ പെണ്ണിനെ വർഷങ്ങൾക്ക് ശേഷം കണ്ട സന്തോഷം അവനിൽ പ്രകടമായി ...ഓരോന്ന് ഓർത്തു ബെഡിൽ കിടക്കുമ്പോളായിരുന്നു ..ഡോറിൽ ഒരു തട്ട് കേട്ടത് ....അവൻ പെട്ടന്ന് ബെഡിൽ നിന്നും എണീറ്റു പോയി വാതിൽ തുറന്നു ... തുടരും .. ✍Shahi (ചില പെയ്സണൽ കാര്യങ്ങൾ കൊണ്ടാണ് ഇ part post ചെയ്യാൻ വൈകിയത് അതിന് എന്റെ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുന്നു ..... ഇ part ഒരു പക്ഷേ നിങ്ങൾ ഉദ്ദേശിച്ചപോലെ ആയില്ലെങ്കിൽ ഒരിക്കൽ കൂടെ ക്ഷമ ചോദിക്കുന്നു ....അഭിപ്രായങ്ങൾ അറീകുക) ,,,,,shahi .... *📚പ്രണയപുസ്തകം ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' &&&&&&&&&&&&&&&&&&&&&&&& Part _25 %%%%%% ആഷി ബെഡിൽ നിന്നും എണീറ്റ് ഡോർ തുറന്നു .... ''ആഹ് ,,,,ഉമ്മാ വരിം ''.... തന്റെ മുന്നില് നിൽകുന്ന ഉമ്മയെ കണ്ടപ്പോൾ ആഷി ഉമ്മയുടെ ഉമ്മയുടെ തോളിലൂടെ കയ്യിട്ട് അവൻ റൂമിലേക്ക് ക്ഷണിച്ചു ....രണ്ടു പേരും ബെഡിൽ ഇരുന്നു ,,,, ''മോനേ''... ഉമ്മ തന്റെ മോനേ തലോടി കൊണ്ട് വിളിച്ചു ....ഒരു ദിവസം പോലും ഉമ്മാനെ പിരിഞ്ഞിരിക്കാത്ത തന്റെ മോൻപ്രവാസ ജീവിതം തിരഞെടുക്കുന്ന ആ ഉമ്മാക്ക് ഒട്ടു താല്പര്യം ഇല്ലായിരുന്നു.....അവന്റെ വാശിക്ക് മുന്നിൽ സമ്മതം മൂളുബോൾ അവന്റെ ആഗ്രഹങ്ങളെ നിരസിക്കാതത് ആ ഉമ്മയുടെ മനസ്സിന്റെ വലുപ്പം കൊണ്ടാണ് .....പക്ഷേ തന്റെ മോന്റെ മനസ് ഒരേ സമയം നോവുകയും സന്തോഷിക്കുകയും ചെയുനുണ്ടന്ന് മനസ്സിലാക്കിയ ആ ഉമ്മാന്റെ തലോടൽ അവനെ മനസ് ശാന്തമാക്കി ....അവൻ പതിയെ തന്റെ ഉമ്മാന്റെ മടിത്തട്ടിലേക്ക് തല ചായ്ച്ചു .... ''മോനേ ആഷി ...എന്താ ഉമ്മാന്റെ മോൻക്ക് പറ്റിയെ .....ആ പഴയ കളിയും ചിരിയും എല്ലാം നഷ്ട്ടപെട്ടല്ലോ ?''..... അഷിയുടെ ഉമ്മാ സങ്കടത്തോടെ പറഞ്ഞു .. ''എന്റെ ഉമ്മാ .....അതൊക്കെ നിങ്ങൾക്ക് വെറുതെ തോനുന്നതാ,,,എനിക്ക്‌ ഒരു കുഴപ്പവുമില്ല ....ഞാൻ ഹാപ്പിയാണ് ....യാത്ര കഴിഞ്ഞ ക്ഷിണം അതാ ഇപ്പൊ എന്റെ ഉമ്മാക്ക് ഇങ്ങനെ ഓകെ തോനുന്നത് ..''... ഉമ്മാനെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു ... ''ആഹ് ...എന്ന മോൻ കിടന്നോ.....ഇനി ഇപ്പൊ രണ്ടുദിവസം കല്യാണത്തിന്റെ തിരക്ക് കാരണം ഒന്നിനും പറ്റില്ല ''.... ''മ്മ് ''...അവൻ പതിയെ മൂളി .. ********************************************** ''ഹസി''.... അഷിയുടെ ഉപ്പാ ഉമ്മാനെ വിളിച്ചു .. ''എന്താ ഇക്ക ''.... ''നമ്മുടെ മോൻ എന്താ പറഞ്ഞെ ''..... ''അവൻ എന്തു പറയാൻ ....''.... ഒരു നെടുവീർപ്പോടെ അവർ പറഞ്ഞു ''മ്മ് ,,,,എനിക്കും ആഗ്രഹമുണ്ട് നമ്മുടെ മോന്റെ ആഗ്രഹം നടത്താൻ ....നമ്മുടെ മരുമോന്റെ വീടുകാർക്ക് കൊടുത്ത വാക്ക് എങ്ങനെ മാറ്റും ''.... ''നമ്മുടെ മക്കളുടെ സന്തോഷത്തേക്കാൾ വലുതായി വെറെ എന്തുണ്ട് ....''... ''നീ പറഞ്ഞത് ശരിയാ .....നമ്മക്ക് നമ്മളുടെ മക്കൾ താനെയാണ് വലുത് .....അത് കൊണ്ട് തന്നെയാ ആഷി പാത്തു വിനെ ഇഷ്ടമാണെന്ന് പറഞപ്പോൾ ഞാൻ അതിന് എതിരു പറയാതിരുന്നത് ...പക്ഷേ അവൾ അതിന് സമ്മദിക്കാതിരുന്നപ്പോൾ ഇനി അതിന്റെ പേരിൽ അവൻ വിഷമിക്കേണ്ടന്ന് കരുതിയ ഷാജഹാൻ പറഞ്ഞപോലെ ചെയ്തത് ....അതിപ്പോ ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിചില്ല..''.... ''ഇക്ക നിങ്ങൾ സമാധാനിക്ക് ....പടച്ചോന്റെ വിധിപോലെ നടക്കട്ടെ ...ഇനി ഇതിന്റെ പേരിൽ പിള്ളേരെ വേദനിപ്പിക്കേണ്ട ''.... ''ആഹ് ,,,എങ്കിലും ഷാനുന്റെ കല്യാണം കയ്യട്ടെ ....എന്നിട്ട് അഷിയുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണം ''... ********************************************** ഇന്നാണ് കല്യാണം .....പാത്തു ഇന്ന് പതിവിലും ഹാപ്പിയാണ് ...ആഷി യെ കാണാനുള്ള തിടുക്കവും അവളിൽ ഉണ്ട് .....എൻ ,എസ് ഹാളിൽ ആണ് ഫക്ഷൻ ....നഹ്‌ലയെ ഹാളിലേക്ക് കൊണ്ടുപോകാൻ ശബാനയും ഷഹാനയും ഷാനുന്റെ കസിൻസും വന്നു ....അവരുടെ കൂടെ പാത്തുവും പോയി ... ******************************************* ആഷിയുടെ ഫ്രണ്ട്സുകളെല്ലാം അവന്റെ വീട്ടിൽ എത്തി .....ഷാനു എല്ലാവരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു ..... ആഷിയും ഫ്രെണ്ട്സുകളും പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു ....ഷനുനെ എല്ലാവരും കൂടെ പുതിയാപ്പിള വേഷത്തിൽ അണിയിച്ചൊരുക്കി ....നിക്കാഹിനായി പള്ളിയിലേക്ക് പോയി ....നിക്കാഹ് കഴിഞ്ഞു എല്ലാവരും ഹാളിലേക്ക് പുറപ്പിട്ടു .... ********************************************* ഷാനുവും കൂടെ ഉള്ളവരും ഹാളിൽ എത്തി ..''ഷാനു മാമ വരുന്നുണ്ട്''..... ഷാനുനെ കണ്ട ശബാന യുടെ കുട്ടികൾ വിളിച്ചു പറഞ്ഞു .... അത് കേട്ടപ്പോൾ നഹ്‌ലയെക്കാൾ സന്തോഷം പാത്തുവിനായിരുന്നു ...അവൾ ആകംക്ഷയോടെ ആഷി വരുന്നതും നോക്കി നിന്നു..... ആഷിയെ കണ്ട പാത്തു വിന്റെ കണ്ണുകൾ തിളങ്ങി ,,,മെറൂൺ ഷർട്ടും വെള്ള മുണ്ടും അതാണ് അവന്റെ വേഷം ... ********************************************* ''ഡാ ആഷി ...നീ പാത്തുവിനെ കണ്ടോ ...അവളുടെ കണ്ണിലെ തിളക്കം ,,,അത് നിന്നെ കണ്ടതിന്റെയാ''.... ഷാനു നഹ്‌ലയുടെ കഴുത്തിൽ മഹാറാണിയാണ് സ്റ്റേജിലേക്ക് പോകുമ്പോൾ ആഷി യുടെ ചെവിയിൽ പതിയെ പറഞ്ഞു ...ഷാനു അത് പറഞ്ഞപ്പോൾ ആഷി അവളെ നോക്കി,,,,,,മൊഞ്ചത്തി ആയി ഒരുങ്ങിയ തന്റെ പെണ്ണ് .....ഇന്നലെ കരഞ്ഞ കണ്ണുങ്ങൾ ഷാനു പറഞ്ഞപോലെ ഇന്ന് തിളങ്ങുന്നു .....ആ കണ്ണുകളിൽ നിറഞ്ഞുതുളുമ്പുന്ന തന്നോടുള്ള മുഹബത്താണ് ..... അന്നു ഒരുപക്ഷെ അവൾ സമ്മധിച്ചിരുന്നെങ്ങിൽ ഇന്ന് അവൾ എന്റെ സ്വന്തമായിരുന്നു ...... ''ഡാ ഒന്ന് നടക്കു നിന്റെ പെണ്ണിനെ ഇനിയും വായിനോക്കാം .....''...... ഷാദിലിന്റെ സംസാരമാണ് ആഷിക്ക് സ്ഥലകാല ബോധം വന്നേ ..... ********************************************** ഹാൾ ആളുകളെ കൊണ്ട് നിറഞ്ഞു .... ഷാനുവും നഹ്‌ലയും ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ് ....ആഷി അവന്റെ ഫ്രെണ്ട്സുകളോട് സംസാരിച്ചു നിന്നു.... പാത്തു എല്ലാവരോടും ചിരിച്ചും സംസാരിച്ചും അവിടെഎല്ലാം പാറി നടന്നു ഇത്താന്റെ കല്യാണം മാക്സിമമം എന്ജോയ് ചെയ്തു....എങ്കിലും ഇടക്കുള്ള അഷിയിലേക്കുള്ള നോട്ടം അവൾ നിർത്തിയില്ല .....ആഷിയെ തനിച്ചു കിട്ടാൻ അവൾ മാക്സിമമം ട്രേ ചെയ്തു ... നിരാശയായിരുന്നു ഫലം.....അവൻ ആരോടൊക്കെയോ സംസാരയിലാണ് .....പിന്നെ പാത്തു അവളുടെതായ ഓരോ തിരക്കുകളിൽ മുഴുകി .... ********************************************** തിരകെല്ലാം ഒരു വിധം ഒതുങ്ങി ..... ആഷി യുടെ ഫ്രണ്ട്സെല്ലാം ഓരോ തിരക്കുകൾ പറഞ്ഞു പോയി .... ആഷിയെ കണ്ട റിലേറ്റീവിലെ പലരും അവന്റെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി ...കൂട്ടത്തിൽ അവന്റെ കല്യാണത്തെ കുറിച്ചും അന്വേഷിച്ചു .... അതിന് ഒരു അലസതയോടെ എല്ലാവര്ക്കും മറുപടി കൊണ്ടുത്തു ...പിന്നെയും ചോദ്യങ്ങൾ കൂടിയപ്പോൾ എല്ലാരേയും ഓരോ കാരണം പറഞ്ഞു ഒഴിവാക്കി ആഷി ഒഴിഞ്ഞ ഒരു സ്ഥലത്തു പോയി ഫോണിൽ തോണ്ടി കൊണ്ട് ഇരുന്നു.... ********************************************* ആഷിയെ കണ്ട പാത്തു അവന്റെ അരികിലേക്ക് പതിയെ നടന്നു ..... ''എന്റെ റബ്ബേ ...ആരാ ഇത് ...''.... അവളെ കണ്ട ആഷി ആക്കികൊണ്ട് പറഞ്ഞു ... ''ആരാന്ന് മനസ്സിലായില്ലാ '',,,,,.. ചിരിച്ചു കൊണ്ട് അതേ ഇതിൽ അവളും മറുചോദ്യം ചോദിച്ചു ... ''ഇല്ലല്ലോ ''....അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു .... '' ഇക്കാന്റെ കുഞ്ഞുപെങ്ങൾ ,,,,ഇപ്പോൾ മനസ്സിലായോ ?''.... അവൾ കുറച്ചു ഗൗരവം മുഖത്തു ഫിറ്റ് ചെയ്തു ... പടച്ചോനെ ഇ പെണ്ണ് ഇനി എന്നെ അങ്ങളായാക്കോ ....അങ്ങനെ ആണെങ്കിൽ ഇവളെ ഞാൻ കൊല്ലും ... ''എന്താ ആലോചിക്കുന്നേ ....ഇനി ആ പോസ്റ്റ് അല്ലെ നമ്മുക്കൊള്ളു ....മറ്റുള്ളതെല്ലാം പൂർത്തി ആയില്ലേ ...''.... അവളുടെ ആക്കിയ ചോദ്യമാണ് ആഷിയെ ചിന്തയിൽ നിന്നും ഉണർത്തിയത് .... ''അതേടി ആ പോസ്റ്റ് നീ നിരസിച്ചപ്പോൾ അതിലേക്ക് വെറെ ആളെ തിരഞ്ഞെടുത്തു ....പക്ഷേ എന്റെ വിധി തിരഞ്ഞെടുത്ത ആൾക്ക് നിന്റെ അത്ര കോളിഫിക്കേഷൻ ഇല്ല ....ഇനിപ്പോ നിന്നെ പോലെ ഒരാളെ കിട്ടുമോഎന്ന് നോക്കട്ടെ.''.... ആഷി കലിപ്പിൽ പറഞ്ഞു .. ''ആഹ് ,,അങ്ങനെ ഒരാളെ കിട്ടിയാൽ അവളെയും കൊല്ലും നിങ്ങളെയും കൊല്ലും എന്നിട്ട് ഞാൻ ജയിലിൽ പോകും....അല്ല പിന്നെ ''..... അവന്റെ തടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അതും പറഞ്ഞു അവൾ ഓടി... ആഷി അവൾ പോകുന്നത് കൗതുകത്തോടെ നോക്കി നിന്നു ....പാവം പൊട്ടി പെണ്ണ് ....''പടച്ചവനെ ഇനിയും അവളുടെ കണ്ണുനീർ കാണാനുള്ള വിധി എനിക്ക്‌ തരല്ലേ ....ഞങ്ങളുടെ ആഗ്രഹം നീ സഫലീകരിക്കണെ...ആഷി ആത്മാർഥമായി പ്രാർത്ഥിച്ചു ..... ********************************************** ''ഇക്ക നിങ്ങൾ ഇവിടെ ഇരിക്കണോ ....ഞാൻ ഇവിടെ ഓകെ നോക്കി ....വാ എല്ലാരും വീടിലേക്ക് പോകാൻ തുടങ്ങി...ഉപ്പാ നിങ്ങളെ അനേഷിക്കുന്നു ''.... ഷഹാന ആഷിയെ വിളിച്ചു കൊണ്ട് അവളുടെ ഉപ്പാന്റെ അടുത്തേക്ക് പോയി .... എന്താ ഉപ്പാ വിളിച്ചേ .... ''മോനേ നീ ഇവരെയൊക്കെ വീട്ടിലേക്ക് ആക്കിയിട്ട് വാ ...അപ്പോളേക്കും ഞാൻ .. ഇവിടെ ഒക്കെ സെറ്റാക്കട്ടെ''.... ''ശരി ഉപ്പാ '' ..... അവൻ അവരെ കൊണ്ട് പോകുമ്പോൾ പാത്തുവിനെ നോക്കി ,,,,പക്ഷേ അവളെ അവിടെ കണ്ടില്ല ....തിരിച്ചു വരുമ്പോൾ നോക്കാം ...അവൻ സ്വയം ആശ്വസിച്ചു ..അവരെ കൊണ്ട് യാത്രയായി .... അവരെ വീട്ടിലാക്കി തിരിച്ചു വന്നുപോയേക്കും എല്ലാരും പോയിരുന്നു ... ********************************************* വീട്ടിൽ എത്തിയ ആഷിക്ക് ഒരുസമാദനവും ഇല്ല....അവന്റെ മനസ്സിൽ പാത്തുവിന്റെ മുഖവും ....ഉത്തരം കിട്ടാത കുറെ ചോദ്യങ്ങളുമാണ്... ഷാനുവും നഹ്‌ലയും ഷഹാനയും ഷാജഹാനും ശബാനയും ബഷീറും അങ്ങനെ എല്ലാവരും കൂടെ ഇരുന്നു ഓരോ ചളി അടിക്കുമ്പോൾ പാത്തുവിന്റെ അസാന്നിദ്വം കാരണം അവരുടെ സംസാരം ആഷിക്ക് ബോറായി തുടങ്ങി....അവൻ ഒന്നും മിണ്ടാതെ ഇരുന്നു ....കുറെ നേരം ഇരുന്നപ്പോൾ അവൻ തനിച്ച് ഇരിക്കണമെന്ന് തോന്നി ...പാത്തുവിന്റെ ഓർമകൾ മതിയായിരുന്നു അവന്റെ മൂഡ് മാറ്റാൻ .... ''എന്താടാ ....നിനക്ക് പെങ്ങളെ കാണാൻ തോന്നുണ്ടോ ''.... അഷി അവിടന്ന് എണീക്കാൻ ഒരുങ്ങിയപ്പോൾ ഷാനു പതിയെ അവന്റെ ചെവിയിൽ കളിയാക്കി കൊണ്ട് പറഞ്ഞു ..... അവൻക്ക് നേരെ രൂക്ഷമായ ഒരു നോട്ടം എറിഞ്ഞു അവൻ അവിടന്ന് എണീറ്റു ,,,, ********************************************** രാത്രി കിടന്നിട്ട് പാത്തുവിന് ഉറക്കം വന്നില്ല ...അവൾക്ക് എന്തോ ഒന്ന് മിസ്സായ പോലെ ....അവളുടെ ഇത്താന്റെ അഭാവം അവൾ അറിഞ്ഞു ....അവൾ ശരിക്ക് ഒറ്റപെട്ടപോലെ തോന്നി ഉപ്പാ വന്നേ പിന്നെ നഹ്‌ലയുടെ കൂടെ ആയിരുന്നു അവൾ കിടന്നിരുന്നത് .... ആഷിയെ കുറിച്ചോർത്ത് തന്റെ മനസ്സ് നീറുബോൾ ആശ്വസ വാക്കുകൾ നൽകി സമാധാനിപ്പിച്ചതും,അവളുടെ കൂടെയുള്ള ഓരോ നിമിഷവും അവളുടെ മുനില്‍ തെളിഞു.....ഉറക്കം വരാതെ ആയപ്പോൾ അവൾ അവിടന്ന് എണീറ്റ് താഴേക്ക് പോഴി,,,,ഉപ്പയും ഉമ്മയും ക്ഷീണം കാരണം പെട്ടന്ന് കിടന്നിരിക്കുന്നു .....റിലേറ്റീവെല്ലാം കല്യാണം കഴിഞ്ഞു പോയിരുന്നു ...അത് കൊണ്ട് വീട്ടിൽ വെറെ ആരുമില്ല .... പാത്തു വീണ്ടും സ്റ്റെയർകേസ് കയറി റൂമിലേക്ക് പോയി ബെഡിലേക്ക് മറിഞ്ഞു ..... ********************************************** ആഷി ഓരോന്ന് ചിന്തിച്ചു റൂമിൽ ഇരികുമ്പോളാണ് ഫോണിന്റെ റിങ് കേട്ടത് ....അവൻ അവന്റെ ഫോൺ എടുത്തപ്പോൾ അതിൽ കൊളൊന്നും വരുന്നില്ല ....പക്ഷേ റിങ് കേൾകുന്നുണ്ട് ....അഷി അവന്റെ ഷെൽഫ് തുറന്നു നോക്കി ...അതിൽ ചാർജിൽ ഇട്ട ഷാനുന്റെ ഫോൺ കിടന്നു അടിക്കുന്നു .... . 'ഹും ...അദ്യരാത്രിയിൽ ആരും വിളിച്ചു ശല്യം ചെയ്യണ്ടെന്ന് കരുതി ഫോൺ ഇവിടെ വച്ചുപോയതണെന്ന് തോന്നുന്നു '',,,, ,ആഷി സ്വയം പറഞു ഫോൺ എടുത്ത് നോക്കി,,,, സ്‌ക്രീനിൽ തെളിഞ പേര് കണ്ടു അവൻ ഒന്ന് ആലോജിച്ചുനിന്നു .... എങ്കിലും അവൻ ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് അടുപ്പിച്ചു ..... തുടരും .. Shahi ''പാത്തുവിന്റെ താടിക്കാരൻ ഇക്ക '' ************************************* Part -26 &&&&&& ആഷി ഷാനുവിന്റെ ഫോൺ എടുത്തു ...സ്‌ക്രീനിൽ തെളിഞ്ഞ നഹ്‌ലയുടെ ഉമ്മയുടെ നമ്പർ കണ്ടു അവൻ ഒന്ന് ആലോചിച്ചു നിന്നു....ഫോൺ അറ്റന്റ് ചെയ്തു ചെവിയോട് അടുപ്പിച്ചു .... ''ഹലോ ,,,... മറുഭാഗത് ഒരു കിളിനാദം .... ''ഷാനുക്ക എത്ര നേരായി ഞാൻ വിളിക്കുന്നു .....എനിക്ക്‌ ഇത്താനോട് ഒന്ന് സംസാരിക്കണം .....നിങ്ങൾ ഫോൺ ഇത്താക്ക് കൊടുക്ക് .....ഇത്താന്റെ ഫോൺ ബിസി ആണല്ലോ? ...അതാ നിങ്ങളെ ഫോണിലേക്ക് വിളിച്ചേ ..''...... ആഷി ഫോൺ എടുത്തതും അവന്റെ പെണ്ണിന്റെ ശബ്ദം കേട്ടപ്പോൾ ഒരു നിമിഷം ചിന്തകൾ പലതു മനസ്സിൽ കയറി ....വീണ്ടും അവളുടെ ശബ്ദം കാതിൽ മുഴങ്ങിയപ്പോളാണ് അവൻ ചിതയിൽ നിന്നും ഉണർന്നത് ..... ''ഹലോ ഇത് ഷാനു അല്ല ''..... ആഷി മറുപടി കൊടുത്തു ... ''ആഹ് ,,,,,ആഷിക്ക.....നിങ്ങൾ ആയിരുന്നോ....'',,,,,, ''അതെയ് ....ഫോൺ നഹ്‌ലക്ക് ഇപ്പോൾ കൊടുക്കാം ...ഒരു മിനിറ്റ്.''.... ആശിക്ക് പാത്തുവിനോട് സംസാരിക്കണം എന്നുണ്ടെങ്കിലും അവൻ അതോന്നും പുറത്തു കാണിക്കാതെ കുറച്ചു ജടയിൽ അവൾക്ക് മറുപടി കൊടുത്തു ..... ''ഇത്താക്ക് കൊടുക്കൊന്നും വേണ്ട .....ഞാൻ ഇവിടെ തനിച്ചായപ്പോൾ വെറുതെ ഒന്ന് വിളിച്ചതാ ....ഒരല്പനേരം ആരോടെങ്കിലും സംസാരിക്കലൊന്ന് വിചാരിച്ചു ''.... .അവളുടെ മനസ്സിന്റെ നോവ് അവളുടെ വാക്കുകളിൽ നിന്നും ആശിക്ക് മനസ്സിലായി .... ''ആഹ് എന്ന പറഞ്ഞോ ...നമ്മളും ഇവിടെ തനിച്ച .....''... ''ആഷിക്കാ ...''...ഇടറിയ സ്വരത്തിൽ വിളിച്ചു... ''എന്താടി പെണ്ണെ ....ഇ രാത്രി കരയാൻ വേണ്ടി വിളിച്ചതാണെണോ.... അതിന് മാത്രാം എന്താ ഇപ്പൊ ഉണ്ടായേ ..''.... ''ഇക്ക സന്തോഷ കൊണ്ടാണ് ....ഇത്രയും നാൾ ഞാൻ കാത്തിരുന്നത് ഇ ഒരു ദിവസത്തിന് വേണ്ടി ആയിരുന്നു ....എനിക്ക്‌ അന്നു പറ്റിയ ഒരു തെറ്റിന്റെ പേരിൽ നിങ്ങൾ എന്നെ ഒഴിവാക്കിയപ്പോൾ ..എനിക്ക്‌ മനസ്സിലായി ഞിങ്ങൾ അനുഭാവിച്ച വേദനകളുംയാതനകളും ....നിങ്ങൾ സഞ്ചരിച്ച അതെ വഴിലൂടെ ഞാനും സഞ്ചരിച്ചു ....നമ്മൾ രണ്ടു പേരും ഓരേചിന്ത ഗദിക്കാർ ആയതുകൊണ്ട് അത് ഇത്ര വർഷങ്ങൾ പിന്നിട്ടു ...ഇനിയും എന്റെ ഇക്കാനെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ ....അത് എന്തിന്റെ പേരിലായാലും .....''..... അവൾ തേങ്ങി കൊണ്ട് പറഞ്ഞു ... ''ഡി പെണ്ണെ ...ഇ ആഷി ഒരു വാക്കു നിന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അത്പോലെ തന്നെ നടന്നിരിക്കും ....എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ തന്നെയായിരിക്കും ,''.... ആഷി ഉറച്ചതീരുമാനത്തോടെ അത്രയും പറഞ്ഞു നിർത്തി ... ''ഇക്കാ,,,,എനിക്ക്‌ അത് കേട്ടാൽ മതി...ഇനി ആർ എന്തു പറഞ്ഞാലും എനിക്ക്‌ ഒരു കുഴപ്പവുമില്ല ''... ''ഡി പെണ്ണെ ...ഇങ്ങനെ സെന്റി അടിക്കാതെ നിന്റെ വിശേഷങ്ങൾ പറയ്യു.''... ആഷി ടോപ്പിക്ക് മാറ്റി .... ''എന്തു വിശേഷം ....ഇക്ക പറയിം ''... ''അത് ശരി ....ഇ ദിവസത്തിന് വേണ്ടി കാത്തിരിന്നിട്ടിപ്പോ എന്നോട് ഒന്നും ചോദിച്ചക്കാനും പറയാനുമില്ല....''.... ''ചോദിക്കാനുണ്ട് എന്റെ ഇക്കയോട് എനിക്ക്‌ ....അതിലേറെ അങ്ങോട്ടു പറഞ്ഞു താരനുമുണ്ട് ...പക്ഷേ ...''.... ''എന്താടി ...പിന്നെയും നീ ...''... ''ഏയ് ഒന്നുമില്ല ഇക്ക ....എനിക്ക്‌ ഇക്കാനെ ഒന്ന് കാണാൻ കഴിയോ ''... ''അയ്യോ ....ഇ പാതി രാത്രിയിലോ ....''.. ''ആഹ് ...എന്റെ ഇക്കാന്റെ കൂടെ ഒരു അഞ്ചു മിനിറ്റ് ഇരിക്കണം '',,,, ''അയ്യടാ പെണ്ണിന്റെ ഒരാഗ്രഹം ....എന്നിട്ട് എന്റെ താടിയിൽ വലിച്ചു ഓടാനല്ലേ''.. ''ആഹ് ...നിങ്ങൾക്ക് ഇത്ര പെട്ടന്ന് മനസ്സിലായോ ''... ''എന്റെ റബ്ബേ ....ഇ പെണ്ണിനെ ഞാൻ ... ...ഏത് നേരത്ത എനിക്ക്‌ ഇ താടി വേക്കാൻ തോന്നിയത് ''...... ''ഹ..ഹ എനിക്കറിയാം ഏത് നേരത്താണെന്ന് .''...അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു''....... ''എന്ന പറയ് ,,,,ഞാൻ കേൾക്കട്ടെ ... '',,,, ''ആഹ് പറയാം ...പക്ഷേ നിങ്ങൾ എന്നെ ഒന്നും പറയരുത് ..''... ''ഇല്ല.....എന്റെ പെണ്ണ് പറ ''... ''നിങ്ങൾ എന്നെ ഓർത്തു അറബി കടലിന്റെ തീരത്തിലൂടെ മാനസമെെന പാടി നടക്കുമ്പോൾ താടി കളയാൻ നേരം കിട്ടിയില്ല ...അപ്പൊ വളർത്തിയതല്ലേ ..ഹി ...ഹി''.... ''എന്റെ പൊന്നോ ...നിന്നെ നമിച്ചു ....എവിടുന്ന് കിട്ടി ഇ നിലവാരമില്ലാത്ത ചളി ....ഞാൻ നിന്നെ ഇവിടന്ന് പോയെ പിന്നെ ഒരു നിമിഷം പോലും ഓർത്തിട്ടില്ല ''.... ''ആഹ് അത് എനിക്ക്‌ അറിയാം ''... 'ഇനി നീനക്ക് അറിയുന്നത് നീ പറയണ്ടാ...അതും ഇ നിലവാരത്തിൽ ഉള്ളതാവും ,,,'',.... ''ഹും ...ഞാൻ ഒന്നും പറയുന്നില്ല ''.... ''എന്റെ മുത്തേ ...നീ പിണങ്ങല്ലെ ...പിണങ്ങുബോൾ നിന്നെ കാണാൻ കൊള്ളതില്ല ''...... ''ആഹ് അല്ലെങ്കിലും നമ്മളെ ആർക്കും പറ്റത്തില്ല ...അഫ്‌ലനെ പോലെയുള്ള മൊഞ്ചോന്നും നമ്മളില്ലല്ലോ ''..... അവൾ.കുറിച്ചു സങ്കടത്തോടെ പറഞ്ഞുപ്പോൾ ആഷിക്ക് അത് തീരെ പിടിച്ചില്ല .... ''ഡി ....നീ പറഞ്ഞതൊക്കെ ശരിയാ...പക്ഷേ നീ എങ്ങനെ അവളെ കണ്ടു ..''... ''ഞാൻ കാണാതെ പിന്നെ ....നിങ്ങളഞ്ഞേ അല്ലെ എനിക്ക്‌ അവളുടെ ഫോട്ടോ അയച്ചു തന്നത് ''.... ''ഞാനോ എപ്പോ ...അതിന് അവളുടെ ഫോട്ടോ എന്റെ കയ്യിൽ ഇല്ലല്ലോ''.... ''നിങ്ങൾക്ക് ഓർമ കാണില്ല ...പക്ഷേ എനിക്ക്‌ നല്ല ഓർമയുണ്ട് ....അന്നു നിങ്ങൾ രണ്ടു പേരും ഒരുമിച്ചുള്ള ഫോട്ടോ വിട്ട് തന്നിട്ട് ..''ഞാനും എന്റെ പെണ്ണും ''..ആഷിഖ്.&അഫ്‌ല ''..''എന്ന് എഴുതി വിട്ടത്....നിങ്ങൾക്ക് ഓർമ ഇല്ലാ ....''... പാത്തു അത് പറഞ്ഞപ്പോൾ ആഷി പൊട്ടിചിരിച്ചു ... ''ഹും ,,,,നിങ്ങൾ ചിരിച്ചോ .....എന്റെ അന്നത്തെ അവസ്ഥ എനിക്ക്‌ ഇപ്പോളും ആലോചിക്കാൻ കൂടെ കയ്യുന്നില്ല ..''.... അവൾക്ക് അഷിയുടെ ചിരി കേട്ടപ്പോൾ കലിപ്പിൽ പറഞ്ഞു ... ''ഡി മോളെ പാത്തു ....നീ എന്നോട് സത്യം പറയണം ...നീ ആ ഫോട്ടോ തുറന്നു നോക്കിയോ ...'' അവന്റെ ചോത്യത്തിന് അവൾ ഒന്നും മിണ്ടിയില്ലാ .... ''എനിക്കറിയാം നീ അത് നോക്കിയില്ലന് ....ഞാൻ അന്നു അയച്ചത് നിന്റെയും എന്റെയും ഫോട്ടോ ആയിരുന്നു ...പിന്നെ അഫ്ലയുടെ പേര് ഞാൻ അറിഞ്ഞു കൊണ്ട്.എഴുതിയതാ ,,,എനിക്കറിയായിരുന്നു അവളുടെ പേര് കണ്ടാൽ നീ അത് നോക്കില്ലെന്ന് ....'',,,,, ''എന്തിനാ പിന്നെ എല്ലാം അറിഞ്ഞിട്ടും എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്തിരുന്നത് ''..... ''അന്നു അത് ആവിശ്യമാണെന്ന് തൊന്നി ,,,,നിനക്ക് ആശ തന്നു അത് നടന്നില്ലെങ്കിലോ എന്നൊരു ഭയം ''.... ''ആഹ്,,,,എന്നിട്ട് ഇപ്പൊ പിന്നെ ആ ഭയം ഇല്ലേ ''.... ''ഉണ്ട് പക്ഷേ ...നിന്റെ മനസ് എന്നെഓർത്തു ഓരോ നിമിഷവും നീറുന്നത് കാണുമ്പോൾ സഹിക്കുന്നില്ല എനിക്ക്‌ ''.... ''ഒരു ദിവസം പോലും എന്നെ വിളിച്ചു അന്വേഷിക്കാതെ നിങ്ങൾ എങ്ങനെ എന്റെ മനസിലെ വിഷമം അറിഞ്ഞു ''.... ''നിന്നെ വിളിച്ചില്ലെങ്കിലും ഷഹാന വഴിയും ഷാദിൽ വഴിയും ഞാൻ അറിഞ്ഞിരുന്നു എന്റെ പെണ്ണിന്റെ വിശേഷങ്ങൾ ...അന്നു കോളേജിൽ വച്ചു നടന്നതടക്കം എല്ലാം ഞാൻ അറിഞ്ഞിരുന്നു ..... പിന്നെ നിന്നെ കാണാൻ വേണ്ടി താനെയാണ് ഷാദിലിനെ കൊണ്ട് നിന്റെ അടുത്ത് ഇരുന്നു വീഡിയോ call വിളിപ്പിച്ചിരുന്നത് ...എല്ലാം നിനക്ക് വേണ്ടി മാത്രമാണ് ''..... ''ഹും എന്നാലും എല്ലാരും കൂടെ എന്നെ കളിപ്പിക്കുക ആയിരുന്നല്ലേ ''... ''ഇല്ലെടോ .....ഒന്നും വേണം എന്ന് വച്ചു ചെയ്തതല്ല ....എല്ലാം പടച്ചവന്റെ വിധി....ഇനി ആ വിധി നമ്മുക്ക് അനുകൂല മാകട്ടെ ''... ''ആഹ് ,,,ഇക്ക വിഷമിക്കേണ്ട ....പടച്ചവൻ നമ്മളെ കൈവിടില്ല ''..... ********************************************** ആഷിയും പാത്തുവും മനസ്സ് തുറന്നു സംസാരിച്ചപ്പോൾ അവരുടെ വേദനകൾ അലിഞ്ഞില്ലാതെയായി ....അവരുടെ സംസാരം ഒരുപാട് നേരം നീണ്ടു നിന്നു .....ആ രാത്രി അവർ പകലാക്കി മാറ്റി ... ********************************************** ''ഡാ ആഷി ...''.... രാവിലെയുള്ള ഷാനുന്റെ വിളിയാണ് ആഷി ഉറക്കിൽ നിന്നും ഉണർത്തിയത് .... ''എന്തടാ നേരം വളുകാനോനും ഒഴിവില്ലാതെ വിളിച്ചു കൂവുന്നേ ''.... ''അത് ശരി ...5മണിക്ക് എണിക്കുന്നആളാണ് 10 മണി ആയിട്ടും എണീക്കാതെ ''... ''ഡാ കുറച്ചു നേരം കൂടെ കിടക്കട്ടെ ....''... ആഷി തലവഴി പുതപ്പിട്ടു മൂടി ഒന്നും കൂടെ ചുരുണ്ട് കിടന്നു ,,, ''നിനക്ക് ഇത് എന്തു പറ്റി ആഷി.... ആദ്യം രാത്രി ആഘോഷിച്ച എനിക്ക്‌ പോലും ഇത്ര ക്ഷീണമില്ല ....''.... ഷാനു ആഷിയുടെ പുതപ്പ് വലിച്ചു കൊണ്ട് പറഞ്ഞു .. പുതപ്പ് വലിച്ച ഷാനു ബെഡിൽ കിടക്കുന്ന അവന്റെ ഫോൺ കയ്യിലെടുത്തു ....bettary low ആയി കാണിക്കുന്നു ....അപ്പോളാണ് അവൻക്ക് ഇന്നലെ ചാർജിൽ ഇട്ട തന്റെ ഫോണിനെ കുറിച്ചു ഓർമ വന്നേ അവൻ അതെടുത്തു ഓണാക്കി ....പാത്തു വിന്റെ കളും അവർ സംസാരിച്ച സമയവും എല്ലാം അതിൽ ഉണ്ട് ..... ''ഡാ എനികെട ....അവന്റെ ഒരു ഉറക്കം ''... എല്ലാം കണ്ട ഷാനു ആഷിയെ ചവിട്ടി തറയിലേക്ക് ഇട്ട് കൊണ്ട് പറഞ്ഞു ... തറയിൽ കിടന്നു ഫോൺ പിടിച്ചു നിൽകുന്ന ഷാനുവിനെ കണ്ടപ്പോൾ ആഷിക്ക് അവന്റെ കലിപ്പിന്റെ കാര്യം മനസ്സിലായി ....അവൻ അവിടന്ന് എണീറ്റ് ചിരിച്ചു കൊണ്ട് ബാത്‌റൂംമിലേക്ക് പോയി .... ''ഡാ നിന്നെ നിന്റെ ഉപ്പാ വിളിക്കുന്നു ...വേഗം വാ ''....ഷാനു ആശിയോട് വിളിച്ചു പറഞ്ഞു റൂമിൽ നിന്നും പുറത്തേക്ക് നടന്നു .... ********************************************** സുലൈമാൻ സാഹിബ് ആഷി വരുന്നതും കാത്തു സിറ്റൗണ്ടിൽ ഇരുന്നു.... ''ഉപ്പാ ''.... ''ആഹ് നീ എണീറ്റോ ..ഇവിടെ ഇരി ''... ആഷി ഉപ്പാ ന്റെ അടുത്ത് ഇരുന്നു ... ''എന്താപ്പോ നിന്റെ തീരുമാനം ....''.. ''എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല ....ഉപ്പാന്റെ വാക്ക് പിന്വലിക്കേണ്ടിവരും ..'' ... ''ആഹ് ...എനിക്ക്‌ എല്ലാരോടും ഒന്ന് ചോദിക്കണം ....എന്റെ ആ തീരുമാനത്തിന്റെ പിന്നിൽ ഇവിടെയുള്ള ചിലരൊക്കെ ഉണ്ടായിരുന്നു ...''.... ''മ്മ് ''....അവൻ.ഒന്ന് അമർത്തി മൂളി .... ''ഞാൻ സുഹറയെയും ഹമീദിനെയും ഇന്ന് രാത്രി ഇവിടേക്ക് ക്ഷണിച്ചിട്ടുണ്ട് ...പിന്നെ ഷാജഹാനും ബഷീറും ഉണ്ടല്ലോ ...എല്ലാരുടെയും അന്തിമ തീരുമാനം നിങ്ങൾ രണ്ടാളും അനുസരിക്കണം ....ഇ ഉപ്പാന്റെ അപേക്ഷയായി കണ്ടാൽ മതി ''.... അവന്റെ ഉപ്പാ അത്രയും പറഞ്ഞു അകത്തേക്കു പോയി ...ആഷി അവിടെ തന്നെ ഇരുന്നു .... ********************************************** ''പാത്തു നീ റെഡ് ആയില്ലേ ....എന്തൊരു ഒരുക്കുമാപെണ്ണെ ഇത് .''.... ഇതാ വരുന്നു ഉപ്പ് ... ''ആഹ് പെട്ടന്ന് വാ ..അല്ലെങ്കിൽ ഞങ്ങൾ ഇപ്പോൾ പോകും .''.. ''എന്റെ റബ്ബേ ഇവരെ കൊണ്ട് തോറ്റല്ലോ ..,,എന്റെ ഇക്കാന്റെ അടുത്തേക്ക് പോകുമ്പോൾ മൊഞ്ചത്തിയായി പോകേണ്ടേ ....ആഹ് ആരോട് പറയാൻ ...എന്റെ അവസ്ഥ വല്ലതും ഇവർ അറിയുന്നുണ്ടോ ....''... ''ഡി പെണ്ണെ സ്വാപ്നം കണ്ടു നിൽക്കാതെ വേഗ വായോ ''.... ''ന്റെ അള്ളോ ...ഇതാ വരുന്നു ഉമ്മാ''...... പാത്തു നീ നല്ല മൂടിലാണല്ലോ ....രാവിലെ തൊട്ടേ ഞാൻ ശ്രധികുനതാ,,,എന്താ കാര്യം ...''... പാത്തു കാറിൽ കയറുമ്പോൾ അവളുടെ ഉപ്പാ ചോദിച്ചു ... ''ഒന്നുല്ല എന്റെ ഉപ്പാ ...എനിക്ക്‌ ഇത്തനെ കാണാനുള്ള ആകംഷ ...അത്രയൊള്ളു ....''... ''മ്മ് ''... അവളുടെ ഉപ്പാ അർത്ഥം വച്ച് മൂളി ... ''അല്ല ഇക്ക... വലിക്ക കുറെ നേരായല്ലോ വിളിക്കുന്നു ..എന്താ ഇത്ര അത്യാവിശ്യം ...ഇനിപ്പോ അഷിയുടെ കല്യാണംതെ കുറിച്ച് പറയാനണോ .....ഹസീനത്ത അന്നു പോയപ്പോൾ പറഞ്ഞിരുന്നു അഷിയുടെ നിക്കാഹ് പെട്ടന്ന് നടത്തണമെന്ന് ''.. ''നീ ഒന്ന് മിണ്ടാതിരുന്ന സുഹ്റ ...ഞമ്മൾ അവിടെക്കല്ലെ പോകുന്നെ ....പിന്നെ നമ്മുടെ മോൾ അവിടെ ഇല്ലെ ...പിന്നെ എന്തിനാ വെറെ ഒരു ചിന്ത''.... ''ആഹ് ഞാൻ എന്റെ ഒരു സംശയം പറഞ്ഞതല്ലേ''.... ''എന്താടി വായാടി നീ ഒന്നും പറയാത്തെ '' .... ഉപ്പയുടെയും ഉമ്മയുടെയും സംസാരം കേട്ട് കൊണ്ട് ഒന്നും മിണ്ടാതെ ഇരിക്കുന്ന പാത്തുവിനെ നോക്കി അവളുടെ ഉപ്പാ ചോദിച്ചു ''ഞാൻ എന്ത് പറയാൻ ....''... ''എല്ലാ ലീവിന് ഞാൻ വരുമ്പോളും എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ എന്നോട് പറയുന്ന നിനക്ക് ഇപ്പൊ ഒന്നും പറയാനില്ലേ .''.... '' അഷിയുടെ കാര്യം ഇപ്പോൾ തന്നെ ഉപ്പാനോട് പറഞ്ഞാലോ ....ഏയ് അല്ലെങ്കിൽ വേണ്ട ഇന്ന് വീട്ടിൽ എത്തിയിട്ട് പറയാം ''... ''ഡി മോളെ നീ എന്താ ഒന്നും മിണ്ടാതെ ''....അവളുടെ ഉപ്പാ വീണ്ടും അവളോട് ചോദിച്ചു ... ''ഒന്നുമില്ല ഉപ്പാ ...നിങ്ങൾ ഇത്ത ന്റെ കല്യാണത്തിന്റെ തിരക്കിൽ ആയിരുന്നല്ലോ ...ഇനി എന്റെ ഉപ്പാ ഫ്രീയല്ലെ ...ഇനി നമുക്ക് അടിച്ചു പോളികാം ''.... ''ആഹ് അത് ശരിയാ,,,,ഇനിപ്പോ എന്റെ മോളെ കൂടെ ആരെയെങ്കിലും ഏൽപ്പിക്കണം ...എന്നിട്ട് വേണം എന്റെ സുഹറയെ എന്റെ കൂടെ കൊണ്ട് പോകാൻ..''..... അവളുടെ ഉമ്മാനെ തോളിൽ പിടിച്ചു കൊണ്ട് ഉപ്പ പറഞ്ഞു ... ''എന്താ ഉപ്പാ റൊമാൻസൊക്കെ വരുന്നുണ്ടല്ലോ ''.... പാത്തു ചിരിച്ചു കൊണ്ട് പറഞ്ഞു .. ''അതേടി മോളെ വർഷം കുറെ ആയില്ലേ നിന്റെ ഉമ്മാനെ പിരിഞ്ഞുള്ള ഇ പ്രവാസം തുടങ്ങിയിട്ട് ....അവസാന കണ്ടമ്പ അത് നിന്റെ കല്യാണം ..അതും കഴിഞ്ഞാൽ ഞങ്ങൾക്ക് ഒരുമിച്ചു ഒരു ഹജ്ജ് ചെയ്യണം...''.... ഒരു നെടുവീർപ്പോടെ പാത്തുവിന്റെ ഉപ്പാ പറഞ്ഞു നിർത്തി .... ''ഉപ്പാന്റെ ആഗ്രഹം നടക്കും ...''.... ''മ്മ് ..പക്ഷേ എന്തോ നിന്റെ കാര്യത്തിൽ ഉപ്പാക്ക് ഒരു ഭയം ...''... ''എന്തിനാ ഉപ്പാ നിങ്ങൾ ഇങ്ങനെ ഓകെ ചിന്തിക്കുന്നേ .....ഇ മോൾ ഉപ്പാക്കും ഉമ്മക്കും എതിരായി ഒന്നും ചെയ്യില്ല ''.... പാത്തു രണ്ടു പേരുടെയും ഷോൾഡറിൽ പിടിച്ചു കൊണ്ട് പറഞ്ഞു .... ''അതറിയാം ...എങ്കിലും ..''... എന്തോ പറയാൻ വന്നത് മുഴുവനാകാതെ അവളുടെ ഉപ്പാ നിർത്തി .... കാരണം അവരുടെ കാർ അഷിയുടെ വീട്ടിൽ എത്തിയിരുന്നു .... ********************************************** പാത്തുവിന്റെ ഉപ്പയും അഷിയുടെ ഉപ്പയും അവരുടെ ഉപ്പൂപ്പായും ഷാജഹാനും ബഷീറും ഹാളിൽ ഇരുന്നു നല്ല ചർച്ചയിലാ.... അഷിയുടെയും പാത്തുവിന്റെയും ഉമ്മമാരും അവരുടെ ഉമ്മുമ്മയും ശബാനയും എല്ലാം കിച്ചണിൽ ആണ് ... ആഷിയും ഷാഹനയും നഹലയും ഷാനുവും പാത്തുവും ബാൽക്കണിയിൽ ഇരുന്നു സംസാരിക്കുന്നു .... അഷിയുടെ മനസ്സ് അസ്വസ്ഥ മാണ് ,,,,പാത്തു ഒന്നും അറിയാതെ ചിരിച്ചുംകളിച്ചും രസിക്കുന്നു.... ******************************************** തീൻ മേശയിൽ വിഭവങ്ങൾ ഒരുക്കി ആഷിയുടെ ഉമ്മാ എല്ലാവരെയും ക്ഷണിച്ചു ...എല്ലാരും ആഹാരം കഴിച്ചു ,,,,, ആഷി ഭക്ഷണം കഴിച്ചന്നു വരുത്തി പെട്ടെന്ന് അവിടന്ന് അവന്റെ റൂമിലേക്ക് പോയി.....അവൻ പോകുന്നത് കണ്ടപ്പോൾ പാത്തുവും അവന്റെ കൂടെ പോയി..... ********************************************** ''എന്ന പിന്നെ കുട്ടികളോട് ഒന്ന് ചോദിക്കമല്ലെ ഹമീദെ ''..... ''എനിക്ക്‌ പറയാഞുള്ളത് ഞാൻ പറഞു ഉപ്പാ ...ഇനിപ്പോ അവരുടെ തീരുമാനം എന്തായാലും ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കും'' .... ''എങ്കിലും അവരോട് ഒന്ന് ച്ചോദിക്കാം,,,,അല്ലെ മോനേ ഷാജഹാനെ ''.... ''ആഹ് ഉപ്പാ ചോദിക്കാം ...എളാപ്പാനോടും അഫ്‌ലയോടും ഞാൻ സംസാരിക്കാം ....ഞിങ്ങൾ അവരോട് ചോദിച്ചു നോക്ക് ''... ''എന്ന പിന്നെ അവരെ ഇവിടേക്ക് വിളി ''... ********************************************** ''എന്താ ഇക്ക ഒരു മൗനം..''...... പാത്തു ആശിയോട് ചോദിച്ചു .... ''ഒന്നുമില്ലടീ പെണ്ണെ ... ,,,ഇന്ന് ഇവിടെ നടക്കുന്നത് എന്താണെന്നു നിനക്ക് അറിയോ..?,,,, ''എന്താ ഇക്ക അങ്ങനെ ചോദിക്കുന്നെ,,,,എനിക്കൊന്നും മനസ്സിലായില്ല....'',,,, ''നിനക്ക് അറിയില്ലങ്കിൽ ഞാൻ പറയാം,,,നമ്മുടെ വിവാഹം ഉറപ്പിക്കൽ ,,,,,'',,, ''ഇക്ക എന്താ നിങ്ങൾ പറഞ്ഞെ ....''.. പാത്തു ആകംഷയോടെ ചോദിച്ചു ... ''അതെ ഇന്നതോടു കൂടി നമ്മുടെ കാര്വത്തിൽ ഒരു തീരുമാനമാകും....എന്ത് വന്നാലും നീ എന്റെ കൂടെ നിൽക്കില്ലെ....''.. ആഷി അവളുടെ കെെകൾ അവന്റെ കെെകളോട് ചേർത്തുവച്ചുകൊണ്ട് ചോദിച്ചു ... ''എന്റെ ഇക്കാ,,,,, ജീവിക്കാനായാലും മരിക്കാനായാലും ഇ പാത്തു ഉണ്ടകും കൂടെ''.... അവന്റെ കൈ കീഴടക്കി കൊണ്ട് പറഞു.... ''എന്റെ പെണ്ണിന്റെ ഈ വാക്ക് മതി ,,,അതിനപ്പുറം ആരുടേയും സമ്മദം എനിക്ക് ആവിശ്വമില്ല..''.... ++++++++++++++++++++++++++++++++++ ''അത് ശരി നിങ്ങൾ ഇവിടെ നിൽക്കാണോ....ഇതിനോരു തീരുമാനമായിട്ട പോരെ ഇതൊക്കെ ....'',,,, ഷാനു നെ കണ്ടു പാത്തു ആഷി യിൽ നിന്നും അകന്നു നിന്നു.... ''രണ്ടാളും വരിം ,,,,നിങ്ങളെ വയ്റ്റ് ചെയ്തിരിക്കുയാണ് എല്ലാവരും...'' ഷാനു ആഷിയെയും പാത്തു വിനെയും വിളിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പോയി .... ********************************************* ''ആഷി ,പാത്തു ഞങ്ങൾ എല്ലാരും കൂടെ നിങ്ങളുടെ കാര്വത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നു''.... അവരുടെ ഉപ്പൂപ്പാ രണ്ടുപേരോടും പറഞു... അത് എന്തെന്നു കേൾക്കാൻ ആകംഷയോടെ രണ്ടുപേരും പരസ്പരം നോക്കി ചങ്കിടിപ്പോടു കൂടെ നിന്നു..... കൂടെ ബാക്കി ഉള്ളവരും .... തുടരും ... ✍Shahi ''പാത്തുവിന്റെ താടിക്കാരൻ ഇക്ക'' %%%%%%%%%%%%%%%%%%%%% part_27 ******** ''ഞങ്ങൾക്ക് എല്ലാവർക്കും സമ്മതമാണ് നിങ്ങളുടെ നിക്കാഹിന് ''.... അവരുടെ ഉപ്പൂപന്റെ വാക്കുകൾ കേട്ടപ്പോൾ ആഷിക്കും പാത്തുവിനും സന്തോഷത്തിന്അതിരില്ലായിരുന്നു .''.... ''പക്ഷേ ഒരു കാര്യം,,,,''.... ഒരുനിമിഷം മൗനം പാലിച്ചുകൊണ്ടുള്ള ഉപ്പുപ്പന്റെ വാക്കുകൾ വീണ്ടുംഅവരെ പരിവേഷം കൊള്ളിച്ചു.... സന്തോഷം ദുഖത്തിലേക്ക് വഴിമാറി .... ''എന്താ ഉപ്പൂപ....?'' പാത്തു ടൻഷനോടെ ചോദിച്ചു... ''റഫീഖ്ഇക്കയും അഫ് ലയും സമ്മദിച്ചാൽ മാത്രം ,,,,അലെങ്കിൽ എന്റെ മോൾ ഉപ്പ പറഞത് കേൾക്കണം....''... പാത്തുവിന്റെ ചോത്യത്തിനുള്ള ഉത്തരംഅവളുടെ ഉപ്പ അവളെ ചേർത്തി നിർത്തി കൊണ്ട് പറഞു ..... ''ഉപ്പാ''.... അവൾ ഉപ്പാനെ ഇടറിയ സ്വരത്തോടെ വിളിച്ചു ,,,, ''നിങ്ങൾ വിഷമികേണ്ട ഞാൻ അപ്പാനോടും അഫ് ലയോടും സംസാരിക്കാം..അവർ സമ്മദിക്കും.''.... ഷാജഹാൻന്റെ വാക്കുകൾ അവർക്ക് ആശ്വസമേകി... ''അഹ്,,,,അങ്ങനെ ആണെങ്കിൽ നമ്മുക്ക് എത്രയും വേഗം ഇവരുടെ നിക്കാഹ് നടത്താം.''.... ആഷിയുടെ ഉപ്പ അത് പറഞ്ഞപ്പോൾ.... അതിനെ ശരിവച്ചു ബാക്കി ഉള്ളവരും സമ്മതം മൂളി.... ********************************************** ''എന്താ ആഷി നീ ഒന്നും പറയാതെ''... എല്ലാവരുടെയും വാക്ക് കേട്ട് മുഖത്ത് ഭാവ വ്യത്വസമില്ലാതെ നിൽക്കുന്ന ആഷിയുടെ ചെവിയിൽ പതിയെ ഷാനു ചോദിച്ചു... ''ഒന്നുമില്ല ടാ,,,,,ഇവർ എന്തു തീരുമാനിച്ചാലും എന്റെ പെണ്ണിനെ ഞാൻ സ്വന്തമാക്കും...''... ആഷി ഉറച്ച തീരുമാനത്തൊടെ ഷാനുവിനോട് പറഞു... ''അഹ്,,,ഒവർ കൊൺഫിടൻസ് വേണ്ടാ അ ഫ് ലയുടെ തീരുമാനം അറിഞിട്ടു മതി,,ഇനി ബാക്കി ''.... അഷിയുടെ തീരുമാനം ഷാനു നിരുത്സാഹപ്പെടുത്തി ... ''അവളുടെ തീരുമാനം എന്തുതനെ അയാലും അത് എനിക്ക് ഉൾക്കൊള്ളാൻ കയ്യുന്നതാണെങ്കിലെ ഞാൻ അംഗീകരിക്കും ...അതിന്റെ പേരിൽ എന്റെ പെണ്ണിനു കൊടുത്ത വാക്ക് ഞാൻ പിൻ വലിക്കില്ല''..... ആഷിഅവന്റെ വക്കിൽ തന്നെഉറച്ചു നിന്നു .... ''പക്ഷേ ,,,,പാത്തു അവൾ അവളുടെ ഉപ്പ പറയുന്നത് കേൾക്കും...''... അവളുടെ ഉപ്പനോട് ചേർന്ന് നിൽക്കുന്ന അവളെ നോക്കി ഷാനുപറഞ്ഞു... ''ഇല്ല അവൾ എന്റെ കൂടെ നിൽക്കും....അത് എനിക്ക് ഉറപ്പുണ്ട്''.... അവൾ ആഷിക്ക് കൊടുത്ത വാക്കിന്റെ ഉറപ്പിൽ അവൻ വീണ്ടുംവാചാലനായി .... ''നിന്റെ വിശ്വാസം നിനെ രക്ഷിക്കട്ടെ''... ഒന്നുംപറഞ്ഞിട്ട് കാര്യമില്ലെന് മനസ്സിലാക്കിയ ഷാനുഅവനെ ആശ്വസിപ്പിച്ചു ''എന്റെപ്രാർത്ഥന നാഥൻ കേൾക്കാതിരിക്കില്ല ...''.... ''ആഹ്...നീ സമാധാനിക്ക് എല്ലാംനിനക്ക് അനുകൂല മായി തന്നെ നടക്കട്ടെ ''... ഷാനുആഷിയെ സമാധാനിപ്പിച്ചു ,,,, ''എല്ലാവരുടെയും അഭിപ്രായം ഞങ്ങൾക്ക് അനുകൂലമാക്കണേ പടച്ചവനെ നീ ഞങ്ങളെ കൈ വെടിയല്ലേ.''.......അവൻ നാഥനോട് കേണപേക്ഷിച്ചു ,,,,, ******************************************** ''എന്നപിന്നെ ഞങ്ങൾ ഇറങ്ങട്ടെ ഉപ്പാ...... ഒരുപാട്നേരായി ,,,,,വാ മോളെ'' .... പാത്തുവിനെ വിളിച്ചുകൊണ്ട്അവളുടെഉപ്പൂപാനോട് അവളുടെ ഉപ്പ പറഞ്ഞു ''ആഹ്,,,ഉപ്പാ പോകാം''..... അവൾഉപ്പാന്റെ കൈ പിടിച്ചുകൊണ്ട് ആഷിയെ നോക്കി പോകുയാണെന്ന ആംഗ്യം കാണിച്ചു കൊണ്ട്പറഞ്ഞു.... അത് കണ്ട അവൻഅവിടന്ന്പാത്തുവിനോട് ഒരു വാക്കുപോലും മൊഴിയാതെ തിരിഞ്ഞു നടന്നു,,,,,,, ''ഉമ്മച്ചി വാ പോകാം''.... പാത്തു അവളുടെഉമ്മാനെ വിളിച്ചു... ''ഇനി നാളെ പോകാം,,,,എന്റെ മോൾ ഇന്ന് എന്റെകൊണ്ട് കൂടെ നിൽക്കട്ടെ ''.... പാത്തുവിന്റെ ഉമ്മൂമഅവളുടെ ഉമ്മാനെ ചേർത്ത്പിടിച്ചുകൊണ്ട് പാത്തുവിന്റെ ഉപ്പാനോട് പറഞ്ഞു ''ആഹ്,,,,,ശരിഉമ്മാ....എന്നപിന്നെഉമ്മാ ഉമ്മൂമയുടെ കൂടെ ഇവിടെനിക്കട്ടെ .....നമ്മുക്ക്പോകാം മോളെ''.... ''ഇല്ല ഇക്ക ഞാൻഉണ്ട്.....ഉമ്മാന്റെകൂടെ പിന്നെഒരു ദിവസംനിൽക്കാം ''... പാത്തുവിന്റെകൈ പിടിച്ചുപോകാൻഒരുങ്ങിയ പാത്തുവിന്റെഉപ്പാനെ തടഞ്ഞു കൊണ്ട് അവളുടെ ഉമ്മാ പറഞ്ഞു ''ഹമീദേ അവളുടെ ആഗ്രഹമല്ലേ ....നമ്മുക്ക്എല്ലാവര്ക്കും ഇവിടെഅങ്ങ് കൂടാം....ഇ രാത്രിനമ്മുക്ക് ആഘോഷിക്കാം ,,,,,ഇനിഎല്ലാരും പല വഴിയിലേക്ക് തിരിഞ്ഞാൽ മക്കളും മരുമക്കളും ചെറുമകളും ഒരുമിച്ചുള്ള ഇ അസുലഭ മൂഹുർത്തം ഇനി കീട്ടിയെന്നുവരില്ലാ ,,,,....അപ്പോൾ ഇതൊക്കെ ഞങ്ങൾക്ക് ഓർത്തിരിക്കാനുള്ള ഒരു നല്ല ഓർമായാകും ,,,ഇ വയസുകാലാത്ത് ഞങ്ങൾക്ക് അതിനല്ലേ കഴിയൂ''.... അവരുടെ സംസാരം ശ്രവിച്ചുകൊണ്ടിരുന്ന പാത്തുവിന്റെ ഉപ്പൂപ്പാ അവളുടെഉപ്പാനോട് പറഞ്ഞു.... ''അത്ശരിയാ ഇനിയിപ്പോ ഇ വിവാഹം നടന്നില്ലെങ്കിൽ ഒരു പക്ഷേ ഇത്രയും സന്തോഷത്തോടെ ഇങ്ങനെ ഒരു ഒത്തുചേരൽ നടന്നില്ലങ്കിലോ ''..... പാത്തുവിന്റെഉപ്പാചിന്തിച്ചു ... ''എന്താ ഹമീദെ നീ ഒന്നുംമിണ്ടാതെ ....നിനക്ക് താല്പര്യ മില്ലെങ്കിൽ വേണ്ട ....എല്ലാരും ഉണ്ടല്ലോ അതാ ഞാൻപറഞ്ഞെ ഇനിപ്പോഷാനുവും ശബാനയും പോയാൽ ഇ അടുത്തൊന്നും അവർ വരില്ല ....''.... പാത്തുവിന്റെ ഉപ്പൂപ്പാന്റെ വാക്കാണ് അവളുടെ ഉപ്പയെ ചിന്തയിൽനിന്നും ഉണർത്തിയത്... ''ഉപ്പാ ഇന്ന്പോകേണ്ട ..ഉപ്പുപ്പന്റെയുംഉമ്മുമന്റെയും ആഗ്രഹമല്ലേ''... നഹ്‌ലയുടെ വാക്കുകൾ അവളുടെഉപ്പാ അംഗീകരിച്ചു ..... ''ഇല്ലമോളെ,,,,എല്ലാരുടെയുംആഗ്രഹം പോലെ നടക്കട്ടെ ''..... പ്രായമായ ആ മാതാപിതാവിനൊപ്പം അവരുടെ ആഗ്രഹം പോലെ മക്കളും മരുമക്കളും ചിരിച്ചും സംസാരിച്ചു ഒരുപാട് നേരം സംസാരിച്ചു..... ********************************************** ''അഷിക്കാ എന്താ നിങ്ങൾക്ക് ഒരു സന്തോഷമില്ലാതെ....എല്ലാവരും നമ്മക്ക് അനുകൂലമായി തീരുമാനമെടുത്തില്ലേ.. ''..... പുറത്തേക്ക് നോക്കി ബൽക്കണിയിൽ നിൻക്കുന്ന ആഷിയെ നോക്കി പാത്തു അവളുടെ മനസ്സിലെ ടെൻഷൻ മറച്ചു വെച്ച്കൊണ്ട് പറഞ്ഞു.... ''അഹ് ,,,,നീ പോയില്ലെ,,,,,ഞാൻ വിജരിച്ചു എന്റെ പെണ്ണ് പോയെന്ന്..... ...അതിന്റെസങ്കടത്തിൽ ഇവിടെനിന്നതാ''..... ''ഇല്ല ഇക്കാ എല്ലാരും ഉപ്പാനെ നിർബന്ധിച്ചപ്പോൾ ഉപ്പാ ഇവിടെ നിന്നു''..... ''ആഹ്...അത്എന്തായാലുംനന്നായി .....ഇ പാതിരാനേരത്തു എന്നെ കാണാനുള്ള ആഗ്രഹം നിറവേറ്റാലോ ''.... ''ഒന്ന് പോ ഇക്ക....ഞാൻഇന്നലെഒരു കോമഡി പറഞ്ഞതല്ലേ ''.... പാത്തു ചിരിച്ചുകൊണ്ട് പറഞ്ഞു ''ഇ സംസാരവും റോമസോക്കെ നിക്കാഹ് കഴിഞ്ഞിട്ട് ....ഇപ്പൊ എന്റെമോൾ പോയെ''... ആഷിയുടെയും പാത്തുവിന്റെയും സംസാരം കേട്ടുകൊണ്ട് വന്ന ഷാനു പത്തുവിനെ നോക്കി പറഞ്ഞു.... ''അയ്യട ,,,,അങ്ങനെ നിങ്ങൾ എന്നെ പറഞയക്കാൻ നോക്കണ്ട,,,,നമ്മക്ക് ഇന്ന് ഇവിടെ നിൽക്കാനുള്ള പെർമിഷൻ കിട്ടി ''.... ''പക്ഷേ ഇവിടെ അല്ല....അവിടെ നമ്മുടെതറവാട്ടിൽ''..... ''ആഹ്....എവിടെ ആയാലും നമ്മുക്ക്കുഴപ്പമില്ല ....പക്ഷേ ഇന്ന് നഹ്‌ല ത്താന്റെ കൂടെ ഞാൻ കിടക്കൂ.''.... ''അയ്യട.....മോളെ മനസ്സീലിരിപ്പ് കൊള്ളാലോ''..... ''അയ്യോ ,,,,ഞാൻ അങ്ങനെ ഒന്നും ഉദ്ധേഷിച്ഛിട്ടില്ല''...... ''ആഹ്....എന്തു ഉദ്ദേശിച്ചാലും നടക്കില്ല മോളെ..''... ''ആഹ്....എന്നപിന്നെ ഞങ്ങൾ രണ്ടുഇവിടെ നിന്നു സംസാരിച്ചോളാം ....ഞിങ്ങൾപോയിക്കോ''... ''ഡി നിന്നെ ഞാൻ....വാ....നിന്നെ ഉപ്പാ വിളിക്കുന്നു''.... ഷാനു പാത്തുവിനെ ബലമായി പിടിച്ചുകൊണ്ട്പോയി... ********************************************** ''ഇക്ക .....നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നെ ,,,,എല്ലാരും കൂടെ നല്ല സന്തോഷത്തിലാണ് അവിടെ .......നിങ്ങൾ വാ അവിടേക്ക്''..... പാത്തുവു ഷാനുവും പോയപ്പോൾ ഷഹാനഅഷിയുടെ അടുത്തേക്ക് വന്നുകൊണ്ട് അഷിയുടെകൈ പിടിച്ചു കൊണ്ട്പറഞ്ഞു,,,,,, ''ഞാൻ ഇല്ല......എന്റെ മനസ് ശാന്തമാകുന്നത് വരെ ഇ ഏകന്തതയെ കൂടുപിടിക്കാനാണ് എനിക്ക്‌ താല്പര്യം '''.... ''ഇക്ക നിങ്ങൾ വിഷമിക്കേണ്ട ...എല്ലാം ശരിയാകും ''...... ''അഹ്,,,,,'',,,, ''ഇക്ക എന്നോട് ദേഷ്യ മുണ്ടോ ...''... ''ഹ.....ഹ...ഇത്എന്നോട്ഇതുവരെ ആരുംചോദിക്കാത്ത ചോദ്യമാണല്ലോ ...''... ഷഹാനക്ക് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു..... ''ഇക്ക''.... ''ഇലാടിമോളെ.....എനിക്ക്‌ആരോടുംദേഷ്വ മില്ല... പിന്നെ afla നിന്റെ ഇക്കാന്റെ കസിൻ ആയതിന് എന്റെ പെങ്ങളോട് ഞാൻഎന്തിന് ദേഷ്യപെടണം''... ''എന്നപിന്നെ എന്റെ കൂടെ വാ''..... ഷഹാന ആഷിയെ കൈ പിടിച്ചുകൊണ്ട് അവളുടെകൂടെ കൊണ്ടുപോയി .... ******************************************* ''ഷാനുക്ക നിങ്ങൾ ഇതെവിടെക്കാ ഇവളെ കൊണ്ട് പോകുന്നെ ''..... നഹ്‌ല ഷാനുനോട്ചോദിച്ചു... ''ഇത്ത....ഇക്കാക്ക് അസൂയ .....ഞാനും ആശിക്കയും സംസാരിക്കുന്നതിനാ എന്നെ അവിടന്ന് വലിച്ചു കൊണ്ടുവന്നതാ ''.... പാത്തു സങ്കടത്തോടെ പറഞ്ഞു. ''എന്തിനാ ഇക്ക ....പാവം...''... ''നീ ഒന്ന് പോയെ .....ഇവരെ ഇങ്ങനെ free ആയി വിട്ടാൽ പറ്റില്ല'' .... ''എന്ന പിന്നെ ഇവർ രണ്ടാളും നടുവിലും നമ്മുക്കെല്ലാം ചുറ്റും ഇവിടെ ഇരിക്കാം ''... ഷഹാനയുടെ കൂടെ ആഷി വരുന്നത് കണ്ട നഹ്‌ല ഷാനു നോട് പറഞ്ഞു.... അത് കേട്ട എല്ലാരും ചിരിച്ചു... പാത്തുവും നഹ്‌ലയും ഷാനുവും ഷഹാനയും ഓരോന്ന് സംസാരിച്ചു ഇരുന്നു. .അവരോട് കൂടെ കൂടിയപ്പോൾ അഷിയുടെയും ടെൻഷൻ ഇല്ലാതെയായി.... ********************************************* ''ഇക്ക.....റഫിഖ്ആപ്പ വിളിച്ചോ''...... ഷാജഹാനോട് ഷഹാന ചോദിച്ചു.... ''ഇല്ല......കുറച്ചുകഴിഞ്ഞാൽ അഫ്‌ലവിളിക്കും .....അവൾക്ക് ഞാൻമെസ്സേജ് അയച്ചിട്ടുണ്ട് ....അവളോട് കാര്യങ്ങൾ പറഞിട്ടുണ്ട് ... ആപ്പനോട് അവൾ പറയും ..അവർ എല്ലാരുംഡിസ്കസ് ചെയ്തുനാളെ വിളിക്കുമായിരിക്കും'' .... ''അവർ സമ്മതിച്ചില്ലെങ്കിൽ പിന്നെ.....നമ്മൾ എന്തു ചെയ്യും....ആരുടെ കൂടെ നിൽക്കും......അള്ളോ വല്ലതൊരു അവസ്ഥ,,,,'',,,.. ''നീ ഒന്ന് സമാദാനിക്ക് ,,,,,,എനിക്കില്ലാത ടെൻഷൻ നിനക്കും വേണ്ടാ... അഫ് ല സമ്മതിക്കും....അവൾക്കറിയാം പരസ്പരം സ്നേഹിക്കുന്നവർ പിരിയുബോൾ ഉള്ള വേദന,,,,,അറിഞുകൊണ്ട് മറ്റുള്ളവരുടെ നോവുകൾക്ക് അവൾ കരണമാകില്ല ..''...... ''ഇക്ക....എന്നാലും.....എങ്ങനെആയാലും ആരെങ്കിലും ഒരാളുടെ സങ്കടം നമ്മൾകണേണ്ടി വരില്ലേ .....ഞാൻ അന്നേപറഞ്ഞതല്ലേ ഇതൊന്നും വേണ്ടന്ന്..''.... ''എന്റെ പൊന്നു.....ഞാൻ നിനക്ക് ഉറപ്പ് തരാം ആഷിയും പാത്തുവും ഒന്നാകും ....അഫ്‌ലസതോഷിക്കുകയും ചെയ്യും .....ഇത് കാരണംഒരു പ്രോബ്ളവും നമ്മുടെ രണ്ടു ഫാമിലിക്കും ഉണ്ടാകില്ല''....... ''അത് മതി ഇക്ക .....നമ്മൾ കാരണം ആരുടെയും മനസ് വേദനിക്കരുത്''......... ഷാജഹാന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ഷഹാന അത് പറയുമ്പോൾ കൂടപ്പിറപ്പിന്റെ വിഷമം നേരിട്ട് കണ്ട് നെഞ്ചു പൊട്ടിപോയ പെങ്ങളുടെ മനസ്സായിരുന്നു,,,,, ********************************************** ''പാത്തു,,,''.... രാവിലെയുള്ള ഷഹാനയുടെ വിളികേട്ട് പാത്തുചാടിഎണീറ്റു ,,,, ''ആഹ് എന്താ ഇത്ത... രാവിലെതന്നെവിളിച്ചുകൂവുന്നേ ''.... കണ്ണ്തിരുമ്മി കൊണ്ട് പാത്തുചോദിച്ചു... ''ഡി ...നേരം വെള്ളത്തിട്ട് എത്ര നേരമായി....എണീക്കവിടുന്ന് ...'' ഷഹാന കലിപ്പിൽ പറഞ്ഞു... ''എന്റെ പൊന്നു ഇതുസേ....എന്നെ നിങ്ങൾ ഇന്നലെ ഉറങ്ങാൻ സമ്മതിക്കാത്തതു കൊണ്ടല്ലേ ....ഇനിഎന്താ ഇപ്പൊ കാര്യ.....ഇനിയും എന്നെ കളിയാക്കാൻ വല്ലതും ബാക്കിയുണ്ടോ ....നിങ്ങളൊക്കെ ഇത്രകാലം ഇ ചളിയൊക്കെ എവിടെ എടുത്തുവച്ചിരുന്നത് ....മനുഷ്വൻ ഇന്നലെ ചിരിച്ചു ചിരിച്ചു കുഴങ്ങി''.... പാത്തു ചിരിച്ചു കൊണ്ട്പറഞ്ഞു... ''ഇന്നലെ ഒരുപാട് ചിരിച്ചതല്ലെ ഇന്ന് നിനക്കു കരയാം''.... കോമഡിയാണല്ലെ,,,, ''ഏയ് അതൊന്നുമല്ല...നീ വാ പറയാം''... ''എന്താ ഇത്ത ഞിങ്ങൾ പറയ്''.... ഷഹാനയുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ അൽപംപേടിയോടെ .പാത്തു ഷഹാനയുടെ കൈ വലിച്ചു കൊണ്ട്പറഞ്ഞു.... ''നീ റെഡിആയി വീട്ടിലേക്ക് വാ...ഞാൻപറയാം''.... ''എന്താ ഇത്തഅവിടെ''..... ''ഡി ഒന്നുമില്ല......ഷാജഹാൻ ഇക്ക നിന്നെവിളിക്കുന്നുണ്ട് ''.... ഷഹാന അത്പറഞ്ഞു പോയി.... ''പടച്ചോനെ എന്താപ്പോ ഇനി ഇക്കാക്ക് പറയാൻ.....അഫ്‌ല എന്തെങ്കിലും പറഞ്ഞോ ....അവർ സമ്മതിച്ചാൽ മതിയായിരുന്നു .....അല്ലെങ്കിൽ ഉപ്പാ ഒരിക്കലും അവരുടെ വാക്ക് ധിക്കരിച്ചു എന്റെആഗ്രഹത്തിന്ഒത്തു നിൽക്കില്ല....ഉപ്പാന്റെവാക്കുകളിൽ നിന്നും എനിക്കത് വെക്തമായി ....ഉപ്പ പറഞ്ഞത് അനുസരിക്കാതിരിക്കാൻ എനിക്കും കഴില്ല ....അപ്പൊ എന്റെ ഇക്ക....എന്റെ ഇക്കാക്ക് കൊടുത്ത വാക്ക് ഞാൻ എങ്ങനെ നിറവേറ്റും ....'' പാത്തുവിന്റെ മനസ്സിൽ ഒരുപാട്ചിന്തകൾ കുമിഞ്ഞു കൂടി.... ********************************************** ''മോളെ നീ ഇതുവരെ റെഡി ആയില്ലേ....അവിടെ എല്ലാരും നിന്നെ വെയിറ്റ് ചെയ്യുന്നു..''... പാത്തു വിന്റെ ഉമ്മ വന്നുപറഞ്ഞു.. ''കഴിഞ്ഞു ഉമ്മാ....അല്ല എവിടേക്കാ ഉമ്മാ എല്ലാരും രാവിലെ തന്നെ പോകുന്നെ ....''.. ''നിന്നോട് ഷഹാന ഒന്നും പറഞ്ഞില്ലെ....''... ''ഇല്ല ഉമ്മാ..''..... ''ആഹ് ...അവർ എല്ലാരും കൂടെ എവിടേക്കോ പോകുകയാണ് .....ഉപ്പാനോട് നിനെയും അവരുടെ കൂടെ കൊണ്ട്പോകാൻ പെർമിഷൻ ചോദിച്ചിരുന്നു...''.... ''എവിടേക്കാണെന്ന് അറിയാതെ പിന്നെ...ഉമ്മാ അവരുടെകൂടെ എന്നെ വിടുന്നത്''.... ഉമ്മയുടെ ഉത്തരത്തിൽ സംതൃപ്തി വരാതെ പാത്തു ഒരുമറു ചോദ്യം എറിഞു.... ''എന്ന എന്റെ മോൾ പോകേണ്ട ...''... അവളുടെ ഉമ്മ കലിപ്പിൽപറഞ്ഞു അവിടന്ന് പോയി... ''എന്റെ റബ്ബേ....എന്റെ ഉമ്മാക്കു.ഇത് എന്ത്പറ്റി .ഫുൾ കലിപ്പാണല്ലോ ...''... അവൾ ഉമ്മാനെ വട്ടം പിടിച്ചു കൊണ്ട്പറഞ്ഞു... ''നീ കൊഞ്ചത്തെ പോയെ പാത്തു...അവർ നിന്നെ ഒരുപാട്നേരമായി wait ചെയ്യുന്നു '',,,, ''ഓക്കേ മേഡം...അപ്പൊ വന്നിട്ട് കാണാം.''.... പാത്തു അവളുടെ ഉമ്മയോട് യാത്രപറഞു തറവാട്ടിൽ നിന്നും ആഷിയുടെ വീട്ടിലേക്ക് നടന്നു..... അവിടെ ഷാനുവും അഷിയും ബഷീറും ഷാജഹാനും ഷാഹനയും നഹ് ലയും ശബാനയും അവളെ വയ്റ്റ് ചെയ്തു പുറത്തു തന്നെ ഉണ്ടായിരുന്നു... അവരെ എല്ലാവരെയും കണ്ടപ്പോൾ പാത്തു വിന്റെ മനസ് അസ്വാസ്ഥമായി ....''ഇന്നലെ ആരും ഇങ്ങനെഒരു യാത്രയെ കുറിച്ചു എന്നോട് പറഞ്ഞില്ലല്ലോ .... ഇനി ''ബാഡ് ന്യൂസ് '' വല്ലതും പറയാഞ്ഞണോ ഇ യാത്ര...''.. എവിടെക്കാണെന്നർത്തതിൽ അവൾ അഷിയുടെ മുഖത്തേക്ക് നോക്കി...അവനും ഇതേ കുറിച്ചു ഒരു അറിവുമില്ലെന്ന് അവന്റെ മുഖഭാവത്തിൽ പാത്തു വാഴിചെടുത്തു.... ''ടി പെണ്ണെ വാ പൊളിച്ച് നിൽക്കാതെ വന്നു വണ്ടിയിൽകയർ '',,,, ഷാനു പാത്തുവിന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.... ഷാനു അത്പറഞ്ഞപ്പോൾ പാത്തു സിറ്ഔട്ടിൽ ഇരിക്കുന്ന അവളുടെ ഉപ്പായെ നോക്കി... ''പോയിവാ '',,,ഉപ്പാ സമ്മതം നൽകി ..... അവൾ വണ്ടിയിൽ കയറി..... ********************************************** ''ഷാനുക്കാ....ഇവിടേക്കാ നമ്മൾ എല്ലാരും കൂടെ പോകുന്നെ ....''.... ''ആഹ് പറയാം,,,,.. ഇ യാത്ര നമ്മൾ പോകുന്നത് എന്റെ ഉമ്മാന്റെ നാടായ വായനാട്ടിലേക്കാണ് ....അപ്പൊഎല്ലാർക്കും കൂടെ ഒരു അടിച്ചു പൊളി ,,''.... ''എന്നിട്ടെന്താ ഇതേ കുറിച്ചു ഇന്നലെ ആരും ഒന്നും പറഞ്ഞില്ല....''... പാത്തു പരിഭവം പറഞു... ''ഇത് ഇന്ന് രാവിലെ ഉണ്ടായ തിരുമാനമാണ്...'',,,,, അത് പറഞ്ഞത് നഹ്‌ലയാണ്.... അത് കേട്ടപ്പോളാണ് പാത്തുവിന് ശ്വസം നേരെ വീണത് ..... ''ഈ യാത്രക്ക് പിന്നിൽ ഒരു കാര്വം കൂടെ ഉണ്ട് ''..... ഷജഹാൻ അത് പറഞപ്പോൾ പാത്തുവും ആഷിയും അത് എന്തെന്നറിയാൻ അഗാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി,,, ''പക്ഷേ അത് ഇപ്പോൾ പറയില്ല..''. ''പിന്നെ,എപ്പോൾ''... ഇ പ്രാവിശ്യം ചോദ്യം അഷിയുടെ തായിരുന്നു.... ''ഈ യാത്ര അവസാനിക്കുന്നതിന്റെ മുന്നെ അത് നിങ്ങളിൽ എത്തും''..... തുടരും.... Shahi ''പാത്തുവിന്റെ താടിക്കാരൻ ഇക്ക'' ********************************************** Part_28. ************ ''അത് ഇ യാത്രക്ക് അവസാനം നിങ്ങളിൽ എത്തും''..... ഷാജഹാന്റെ വാക്കുകൾ ആഷിയെ രോഷം കൊള്ളിച്ചു....പാത്തുവിലും മൂകത സൃഷ്ടിച്ചു ,,,,,അത് മനസ്സിലാക്കിയ എല്ലാവരും സമാധാന വാക്കുകളിൽ അവരെ പൊതിയുമ്പോൾ ....പാത്തുവിന്റെ ഹൃദയത്തിൽ സംശയത്തിന്റെ മുനമ്പുകൾ പൊട്ടി മുളച്ചു ..... എങ്കിലും അവൾ എന്തും സ്വീകരിക്കാൻ മനസ്സിനെ പാക പെടുത്തിയിരുന്നു ,,,, ആഷി അപ്പോഴും ഒരു ചാഞ്ചാട്ടവുമില്ലാതെ അവന്റെ വാക്കുകളിൽ ഉറച്ചു നിന്നു..... പാത്തുവും ആഷിയും അവരുടെ ജീവിതത്തിലെ നിർണ്ണായകമായ ഘട്ടത്തിലാണെന്ന് ....എല്ലാവരുടെ വാക്കുകളിൽ നിന്നും അവർക്ക് വെക്തമായി .... ********************************************** അവരുടെ വാഹനം യാത്ര തുടങ്ങി നാല് മണിക്കൂറോളം പിന്നിട്ടപ്പോൾ അവർ ഉദ്ദേശിച്ച സ്ഥലത്തെത്തി.....ഷാനു വിന്റെയും ശബാനയുടെ ഉമ്മാന്റെ വീടായ വയനാട്ടിലെ ഒരു വലിയ തറവാട്ടിൽ.... വീടിനു ചുറ്റും കുന്നുപോലെ യുള്ള തേയില തോട്ടം ആ വീടിന്റെ ബംഗിയുളവാക്കുന്നു.... അവിടെ എത്തിയ അവരെ കണ്ട് ഷാനുവിന്റെ ഉമ്മാവീടുകാർ സന്തോഷത്തോടെ എല്ലാവരെയും സ്വാഗതം ചെയ്തു.... ആ വീട്ടിലേക്ക് കയറുമ്പോൾ പാത്തുവിന് എന്തെന്നില്ലാത്ത സന്തോഷം അനുഭവപെട്ടു ..... വിശേഷങ്ങൾ തിരക്കലും ചിരിച്ചുള്ള സംസാരവും എല്ലാരെക്കാളുമേറെ ആശിയോടുള്ള ആ വീടുകാരുടെ ഇടപഴകൽ പാത്തു വിന് സംശയംഉളവാക്കിയെങ്കിലും അവൾ അത് കാര്യമാക്കിയില്ല ..... ********************************************** ''ഡി ,,,,നമുക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങിയാലോ ''.... നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടത്തിലേക്ക് കണ്ണും നട്ടുനിൽക്കുന്ന പാത്തുവിനെ നോക്കി ആഷിഅത് പറഞ്ഞപ്പോൾ അവൾ സമ്മതം എന്നർത്ഥത്തിൽ തലയാട്ടി ,,, ശാന്ത സുന്ദരമായ ആ തൊട്ടത്തിലെ ഇടവഴികളിലൂടെ അഷിയോട് ചേർന്ന് നടക്കുമ്പോൾ പാത്തുവിന്റെ മനസ്സിൽ ഇങ്ങനെഒരു അവസരം നൽകിയതിന് നാഥനോട് നന്ദി അറിയിച്ചു കൂടെ ഒരിക്കലും ഞങ്ങളെ പിരിക്കലെയെന്ന പ്രാർത്ഥനയും .... ----------------------------------------------------------------------- അഷിയുടെ മനസ് ശാന്തമാണ് .....കാരണം ഇതെ സ്ഥലത്തു രണ്ടര വർഷം മുന്നേ ഷാനു ആഷിയെ കൊണ്ടുവന്നിട്ടുണ്ട് ..... അന്നു ആഷിയുടെ മനസ് വിങ്ങിപൊട്ടിയപ്പോൾ അവന്റെ ഉള്ളിലെ നോവെല്ലാം ഷാനുവിലേക്ക് പകർത്തി അവന്റെ മനസ്സിലെ ഭാരം ഇറക്കി വച്ചപ്പോൾ ഷാനു ആഷിക്ക് ഒരു വാക്ക് നൽകിയിരുന്നു.... .''ഇനി ഒരിക്കൽ കൂടെ നിന്നെ ഞാൻ ഇവിടെ എത്തിക്കും അന്നു നീന്റെ അടുത് എനിക്ക്‌ പകരം നീ ആഗ്രഹിച്ച നിന്റെ പെണ്ണ്ഉണ്ടാകും ''... ഷാനു ആഷിക്ക് കൊടുത്ത വാക്ക് അവന്റെ കാതുകളിൽ മുഴങ്ങും പോലെ അവൻക്ക് തോന്നി.... അപ്പൊ ഇ യാത്ര യുടെ ലക്ഷ്യം ഇതു ത്തന്നെ....പക്ഷേ മറ്റൊരു കാര്യം.... ....''ഇനി ഒരിക്കലും ഇങ്ങനെ ഒരവസരം ലഭ്യമല്ലെന്ന് ഉണർത്താനോ !!!....അതോ നല്ല തുടക്കത്തിന് വേണ്ടിയോ ?''' ********************************************** ''ആഷിക്ക നിങ്ങൾ എവിടെ ഇതിന്റെ മുന്നേ വന്നിട്ടുണ്ടോ?''.... മൗനത്തെ മാറ്റിക്കൊണ്ട് പാത്തു ചോദ്യം മാണ് ആഷിയെ യാഥാർഥ്യത്തിലേക്ക് എത്തിച്ചത് .... ''ആഹ്,,,,...എന്താ''... അവൻ സംശയരൂപേണ അവൻ ചോദിച്ചു... ''ഏയ് ഒന്നുല്ല ഇക്ക''.... ''അത് വെറുതെ.....എന്തോ ഉണ്ട് ''... അത് പറഞ്ഞപ്പോൾ ആഷി നടത്തം അവസാനിച്ചു പാത്തുവിന്റെ നേരേ തിരിഞ്ഞു കൊണ്ട്പറഞ്ഞു... ''ഇല്ല ഇക്ക അവിടെ എല്ലാരും ഇക്കാനോട് നല്ല ക്ളോസായി സംസാരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചതാ ...''.. ''ഓഹ് ...അത്രയൊള്ളു.'' .... ''ആഹ് ...എന്റെ ഇക്കയോട് ആരും അങ്ങനെ സംസാരിക്കുന്നത് എനിക്ക്‌ ഇഷ്ട്ടമല്ല ''.... ''എന്റെ പെണ്ണിന് ഇഷ്ടമല്ലാതെ ഒന്നും ഇനി ഞാൻ ചെയ്യില്ല ...''.. ആഷി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു...പാത്തു നാണം കൊണ്ട് മുഖംചുവന്നു. കൈകൾ കോർത്തു പിടിച്ചു ഇണക്കുരുവികളെ പോലെ വീണ്ടും അവർ നടന്നു....പോകുമ്പോൾ പറയാൻ ബാക്കി വച്ചതെല്ലാം അവർ കൈ മാറി ..... ആ നടത്തിനൊടുവിൽ പാത്തു അഷിയുടെ തോളിൽ തല ച്ഛായിച്ചിരിക്കുമ്പോളാണ് ഒരു ഫോൺ കാൾ ആഷിയെ തേടിയെത്തിയത് ..... അവൻ ഫോൺ എടുത്ത് ചെവിയോട് അടുപ്പിച്ചു ..... ''ഹലോ''... ''ഹലോ .....ആഷിക്ക് സ്പീക്കിങ്''.... നെറ്റ് നമ്പർ ആയതുകൊണ്ട് കുറിച്ചു ജഡയിൽ ''ഹലോ ആഷിക്കാ ....''അസ്സലാമുഅലൈക്കും''''..... മറു ഭാഗത്തെ സൗണ്ട് കേട്ടതും അഷി ഇരുന്നടത്തു നിന്നു എണീറ്റു,,,,,അവൻ മനസ്സിൽ പല ചിന്തകളും മാറി മറിഞ്ഞു ... ''ഹലോ....എന്താ ഇക്ക ഫോൺ എടുത്തിട്ട് ഒന്നും മിണ്ടാതെ ....എന്നെ മനസ്സിലായില്ലെ.....ഞാൻ അഫ്‌ല യാണ് ''വലൈക്കുമുസ്സലാം,,,,,മനസ്സിലായി'' .വീണ്ടും ആ ശബ്ദം കാതുകളിൽ തുളച്ചു കയറിയപ്പോളാണ് ആഷി മറുപടി നൽകിയത് ''എന്നിട്ടാണോ മിണ്ടാതെ നിൽകുന്നെ....എന്താ ഇക്ക സുഖമല്ലേ .''.. ''മ്മ്''.. ആഷി ഒന്ന് പതിയെ മൂളി .... ''എന്റെ ഇക്കാ നിങ്ങൾ എന്താ ഇങ്ങനെ മസിൽ പിടിച്ചു നിക്കുന്നെ ''... ''ഏയ് ഒന്നുല്ല .....താൻ പറഞ്ഞോ ''.... ആഷി കുറച്ച കലിപ്പിൽ പിന്നെ... ''നിങ്ങളോട് ഒരു സന്തോഷവർത്ത പറയാൻ വിളിച്ചതാണ് ഞാൻ.''.... ''ആഹ് പറഞ്ഞോ'' ''അത് ഇനി ഞാൻ നിങ്ങളോട് പറയുന്നില്ല എന്റെ പാത്തുവിന് ഫോൺ കൊടുക്ക്.''..... അഫ്‌ല അത് പറഞ്ഞപോൾ അവൻ ഒന്ന് പതറി .... അവൻ സ്പീക്കർ ഓണാക്കി പാത്തു വിന്റെ നേരെ ഫോൺ നീട്ടി.... ''ആരാ ഇക്ക''.... ഫോൺ വാങ്ങി കൊണ്ട് പാത്തു ചോദിച്ചു ... ''ഹാലോ ....ഞാൻ അഫ്‌ല റഫീഖ്....നമ്മളെയൊക്കെ പറഞ്ഞാൽ അറിയോ മേഡം''.... ''ആഹ്,,,,അറിയാം ....''... ''വയനാട് യാത്ര എങ്ങനെ ഉണ്ട്...''.. '' ഇതെങ്ങനെ അറിഞ്ഞു..''.. ''അത് കൊള്ളാം....ഞാൻ നിന്റെ തൊട്ടടുതുണ്ട് മാഷേ ''... അഫ്‌ല അത് പറഞ്ഞപ്പോൾ പാത്തു ചുട്ടു ഭാഗവും നോക്കി.... ''അയ്യോ...എവിടെ ....ഞാൻ കണ്ടില്ലല്ലോ ''.... ''ഹി....ഹി '' ,,, പാത്തു പറഞ്ഞത് കേട്ട് അവൾ ചിരിച്ചു... പാത്തു അത് കേട്ടു ഒന്നും മിണ്ടാതെ നിന്നു.... ''നിന്റെ തൊട്ടടുത്തു ഇരിക്കുന്നു ആളുടെ ഖൽബിൽ.''..... അഫ്‌ലയുടെ വാക്ക് കേട്ട ആഷി അവൾക്ക് നേരെ പൊട്ടി തെറിച്ചു ... ''കൂൾ ഡൗൺ മിസ്റ്റർ ആഷിഖ്...ഞാൻ പറയുന്നത് രണ്ടു പേരും ഒരുമിച്ച്കേൾക്കണം''.... അഫ്‌ലയുടെ വാക്കുകൾ കേട്ടപ്പോൾ രണ്ടുപേരും ശാന്തമായി അവളുടെ സംസാരം ശ്രവിച്ചു .... ********************************************* അവളുടെ അര മണിക്കൂർ നീണ്ടു നിന്ന സംസാരത്തിനൊടുവിൽ ആ ഫോൺ ഡിസ്കണക്റ്റായി ..... ഒരു നിമിഷയം സ്ഥാപിച്ചു നിന്ന പാത്തു അഷിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.... അവൻ അവളെ ചേർത്ത് പിടിച്ചു ....അവന്റെ കരങ്ങളിൽ അവൾ സുരക്ഷിത യാണെന്നർത്ഥത്തിൽ.... തുടരും... Shashi ''പാത്തുവിന്റെ താടിക്കാരൻ ഇക്ക'' ************************************* Part_29 ********** അരമണിക്കൂർ നീണ്ടുനിന്ന അഫലയുടെ സംസാരത്തിനൊടുവിൽ ആ കാൾ ഡിസ്കണക്റ്റായി .... പാത്തു ഒരു നിമിഷം സ്തമ്പിച്ചുനിന്നശേഷം അഷിയുടെ നെഞ്ചിലേക്ക്ചാഞ്ഞു.... അവൻ അവളെ ചേർത്ത് പിടിച്ചു ....അവന്റെ കൈ കളിൽ അവൾ സുരക്ഷിതയാണെന്നർത്ഥത്തിൽ ,,,, അവർ ഒരുപാട് നേരം ആ നിൽപ്പ് തുടർന്നു... ''ആഷി''... പരിസരം മറന്നുള്ള അവരെ യാഥ്യാർത്ഥത്തിലേക്ക് കൊണ്ടെത്തിച്ചത് ഷാനു വിന്റെ വിളിയാണ്...അവനെ കണ്ട ആഷി പാത്തുവിനെ തനിൽനിന്നും വേർപെടുത്തി ...അവന്റെ ഷർട്ട് പാത്തു വിന്റെ മിഴിനീർകണങ്ങളാൽ കുതിർന്നിരുന്നു..., അവനെ കണ്ട പാത്തു ഷാനുവിന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു .... ഭാവവിത്യാസമില്ലാതെ നിൽക്കുന്ന ആഷിയുടെ മുഖം കണ്ട ഷാനു എന്ത് പറയണമെന്നറിയാതെ കുഴങ്ങി .... ''ഡാ നീ എന്താ ഒന്നും പറയാത്തെ''... ഒരുപാട് നേരത്തെ മൗനത്തിന് ശേഷം ഷാനു ആശിയോട് ചോദിച്ചു... ''ആഹ്...എന്തു പറയാൻ....''.... അഷി ഒരു ഒഴിക്കിൽ മറുപടി പറഞു... ''പാത്തു നിങ്ങളെ ഇങ്ങനെ വിഷമിപ്പിക്കണം എന്ന് ഞങ്ങൾക്ക് ഒരാഗ്രഹവുമില്ല ....പിന്നെ ഞങ്ങൾക്ക് നിങ്ങളോട് നേരിട്ട് പറയാഞ്ഞുള്ള വിഷമം കാരണം ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത്...നിങ്ങൾ ക്ഷമിക്ക് ''.... പാത്തുവിനെ നോക്കി ഷാനു അത്രയും പറഞ്ഞൊപ്പിച്ചു ....അവന്റെ വാക്കുകൾ ചെവിയിലേക്ക് പതിഞ്ഞപ്പോൾ പാത്തുവിന്റെ മിഴികൾ വീണ്ടും നിറഞ്ഞു തുളുമ്പി.... ''ഇല്ല ഇനി ഒരിക്കലും ഇകാരണം കൊണ്ട് എന്റെ മിഴി നിറയരുത്....അതിന് ഞാൻ അർഹയല്ല ....അഫ്‌ല പറഞ്ഞതാ ശരി,,, ആശിക്കാനോടൊത്തുള്ള ജീവിതം അവൾ സ്വപ്നം കണ്ട് തുടങ്ങിയതിന്റെ കാരണക്കാരി ഞാനാണ് ..... ഒരു പക്ഷേ ജീവിതത്തിൽ എനിക്ക് പറ്റിയ ആ വലിയ തെറ്റ് അത് എന്നെഇപ്പോഴും പിന്തുടരുന്നത് എന്റെ ഇക്കയുടെ പെണ്ണായി ജീവിക്കാനുള്ള ഭാഗ്യം നാഥൻ എനിലേക്ക്‌ എത്തിക്കാത്തത് കൊണ്ടാകും...''... അവൾ അവളുടെ മനസ്സിനെ സ്വയം പറഞ്ഞു മനസിലാക്കി.... ''പാത്തു നീയും എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ....''.. '' ഷാനുക്കാ...എനിക്ക്‌ ഒരു സങ്കടവുമില്ല ..പിന്നെ ഇ യാത്ര നമ്മൾ തുടങ്ങുമ്പോൾ തന്നെ ഷാജഹാൻഇക്ക പറഞ്ഞപോലെ ഇതിന്റെ അവസാനം ഞങ്ങളിലേക്ക് എത്തുന്നത് ഒരു badnews ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ടയിരുന്നു....''.. പാത്തു നേരിയ ഒരു പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്തു അത്രയും പറഞ്ഞൊപ്പിച്ചു .. ''അഫലയുടെ ഭാഗത്തു നിന്നു ഇങ്ങനെ ഒരു നീക്കം ആരും പ്രതീക്ഷിച്ചില്ല ...അവളുടെ ഉപ്പാ പോലും അവളെ പിന്തിരിപ്പിക്കുന്നുണ്ട് ....ഷാജഹാനും ഷഹാനയും ഇത് അറിഞ്ഞത് മുതൽ ആകെ ഡള്ളാണ്...ഇ യാത്ര കൊണ്ട് ഉദ്ദേശിച്ചത് നിങ്ങളിൽ അൽപ്പമെങ്കിലും ആശ്വാസം ലഭിക്കണമെന്നു മാത്രമാണ്....''... ''ഷാനുക്ക താങ്ക്സ്,,,എന്റെ ജീവിതത്തിലെ എന്നും ഓർത്തിരിക്കാനുള്ള ഒരു നല്ല അസുലഭ മുഹൂർത്തം ഒരുക്കിയതിൽ''... ''ഡി നീ വല്ലാതെ സെന്റി ആവല്ലേ..ഇവരൊക്കെ നമ്മളെ കളിപ്പിക്കുനതാ ,,,,നീ വാ ഇനിയും നടക്കാനുണ്ട് അതാ അങ്ങേ അറ്റം വരെ'' ... പാത്തു വിന്റെ സംസാരം ശ്രവിച്ചുകൊണ്ടിരിക്കുന്ന ആഷി കലിപ്പിൽ കുന്നുപോലെ കാണപ്പെടുന്ന ആ തേയിലതോട്ടത്തിന്റെ നെറുകയിലേക്ക് ചുണ്ടി പാത്തുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു... അത് പറയുമ്പോൾ അവൾ ഷാനു വിനെ ദയനീയമായി നോക്കി... ''ആഷി നീ എന്ത് ഭ്രാന്താണ് പറയുന്നേ ...നേരം ഇരുട്ടി തുടങ്ങി...ഇവളെയും കൊണ്ട് തനിച്ച് നീ അവിടന്ന് തിരിക്കുമ്പോൾ കുരിയിരുട്ടാവും'',,,,, ഷാനു അതിനെ തടഞ്ഞു .... ''അതിനെന്താ ....എന്റെ പെണ്ണിന്റെ കൂടെ അല്ലെ...'',,,, അവന്റെ മുഖത്തടിച്ചതുപോലെയുള്ള സംസാരം ഷാനു ഒന്ന് പതറി .. ''ആഷി പ്ലീസ്''... ഷാനു ആശിയോട് കെഞ്ചി .... ''സോറി ഷാനു....ഞാൻ എന്റെ തിരുമങ്ങൾ ഉപേക്ഷിക്കുന്നില്ല ...പിന്നെ ഇവൾ ജീവിതാവസാനം വരെ എന്റെ ഇ കരങ്ങളിൽ സുരക്ഷിതമായിരിക്കും..''.... അത് പറഞ്ഞു ആഷി പാത്തുവിന്റെ കൈ പിടിച്ചു നടക്കുമ്പോൾ പാത്തു യന്ത്രിങ്കമായി അവന്റെ കൂടെ നടന്നു.... ********************************************** ''ആഷിക്ക നമ്മുക്ക് പോകാം''..... അവിടെ എല്ലാം ഇരുട്ട് പകർന്നപ്പോൾ പാത്തു ആശിയോട് പറഞ്ഞു..... ''ഇ രാത്രി എന്റെ പെണ്ണിന്റെ കൂടെ നടക്കുമ്പോൾ ആകാശത്തെ നക്ഷത്രങ്ങൾക്ക് പതിവിലും നിളക്കം തോനുന്ന പോലെ...ഇ രാത്രി ഇങ്ങനെ ആകാശം നോക്കി നിന്നാലോ നമ്മുക്ക്....''... ആഷി ഒരു ചിരിയോടെ അത് പറഞ്ഞപ്പോൾ പാത്തു അവന്റെ കൈവിട്ടു പിറകിലേക്ക് നടന്നു.... ''എന്താ പെണ്ണെ എന്റെ കൂടെ നടക്കാൻ നിനക്ക് പേടി ഉണ്ടോ''... ''ഏയ് എന്റെ ഇക്കാന്റെ കൂടെ ഒരുപാട് രാത്രികൾ ഞാൻ സജാരിച്ചതല്ലേ ...പക്ഷേ ഇ അന്തരീക്ഷം എന്നെ ഭയപ്പെടുത്തുന്നു...''... ഒരുപക്ഷേ വീണ്ടും തന്നെ അവനിലേക്ക് അടുപ്പിച്ചാൽ ഒരിക്കലും അകലാൻ കഴിഞ്ഞില്ലെങ്കിലോ ....എല്ലാവരുടെയും നല്ലതിന് വേണ്ടി ഇ അകൽച്ച പ്രയോജന മായാൽ അതാകും നല്ലത് .... പാത്തു ഓരോന്ന് ചിന്തിച്ചു പിന്തിരിഞ്ഞു നടന്നു..... ''പാത്തു.......നിന്റെ ഇ ഒളിച്ചോട്ടം അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായി ..''.... അഷിയുടെ വാക്ക് ചലിച്ചുകൊണ്ടിരിക്കുന്ന പാത്തു വിന്റെ കാലുകളെ പിടിച്ചു നിർത്തി... അവൾ തിരിഞ്ഞു കൊണ്ട് സംശയരൂപേണ നോക്കി..... ''ആഹ് പറയാം...... അതിന് മുന്നേ നീ അന്നു എന്നിലേക്ക് നൽകിയ വാക്ക് പാലിക്കുമെന്നുള്ള ഉറപ്പ് നൽകണം .''.... ''തന്റെ മനസ് മനസ്സിലാക്കിയ ചോദ്യം.... പക്ഷേ ഇതിനു ഞാൻ എന്ത്ഉത്തരംനൽകും ''.... പാത്തു ചിന്തിച്ചു ''ഹും....എനിക്കറിയാം നിനക്ക് ഉറപ്പ് തരാൻകയ്യിലെന്ന്...ഉപ്പാക്ക് കൊടുത്ത വക്കാണോ,,,എനിക്ക് നൽകിയ വാക്കണോ നിനക്ക് വലുതെന്ന് ചോദിക്കണമെന്നുണ്ട് നിന്റെ മറുപടി എന്താകുമെന്നുള്ള ഭയം എന്നിൽ ഉള്ളത് കൊണ്ട് ഞാൻ ചോദിക്കുന്നില്ല .. പക്ഷേ നിനക്ക് ഞാൻ നൽകിയ വാക്ക് അത് പാലിക്കാൻ കയ്യുമെന്നുള്ള വിശ്വാസം എന്നിൽ ഉണ്ട്....ആ വിശ്വാസം എന്ന് ഇല്ലാതാകുന്നുവോ അന്നു ഇ ആഷിഖില്ല''..... അവളുടെ മൗനം കണ്ടപ്പോൾ ആഷി വീണ്ടുംപറഞ്ഞു... ''ആഷിക്കാ .....''... അഷിയുടെ വാക്കുകൾ കേട്ട് പാത്തു ഇടറിയ സ്വരത്തോടെ വിളിച്ചു .... ''ഇല്ല പെണ്ണെ അങ്ങനെഒരു സാഹചര്യം ഉണ്ടാകില്ല ...അത്കൊണ്ട് ഇ അകൽച്ച മനസ്സിൽ പോലും വേണ്ട....ഇ കരങ്ങൾ എന്റെ മരണം വരെ ഞാൻ ഇങ്ങനെ ചേർത്ത്പിടിക്കും.....അതിന് നാഥൻ തുണക്കും''..... അവളുടെ കൈ കവർന്നെടുത്തു അവൻ അവളെയും കൊണ്ട് നടന്നകലുബോൾ പാത്തുവിന്റെ ചുണ്ടുകളും പതിയെ മൊഴിഞ്ഞു ... ''ഞാനും ഉണ്ടാകും മരണം വരെ എന്റെ ഇക്കാന്റെകൂടെ''...... ******************************************* സന്തോഷത്തോടെയുള്ള അവരുടെ തിരിച്ചുവരവ് എല്ലാവരും അൽഭുതത്തോടെ നോക്കി നിന്നു...... ഒരു ദിവസം അവിടെ താമസിച്ച ശേഷം ആഷിയുംപാത്തുവും ഷഹാനയും ഷാജഹാനും അവിടെന്ന് യാത്ര തിരിച്ചു ....ബാക്കിയുള്ളവർ അവിടെ നിന്നു.... തിരിച്ചുള്ള യാത്രയിൽ ഷാജഹനും ഷഹാനയും പത്തുവിനോടും ആഷിയോടും ക്ഷമപണം നടത്തി... അവർ ചിരിച്ചുകൊണ്ട് അതിനെ നിരസിച്ചു....അവരുടെ മനസ് ശാന്തമാണെന്നറിഞ്ഞപ്പോൾ ഷാജഹാനും ഷഹനാക്കും അതിയായ സന്തോഷമായി ...അത്രനേരം അനുഭവിച്ച ടെൻഷൻമാറി.... വൈകുന്നേരത്തോടെ അവർ അഷിയുടെ വീട്ടിൽ എത്തി.... പാത്തുവിനെ കാത്തു പാത്തുവിന്റെ ഉമ്മയും ഉപ്പയും അവിടെ ഉണ്ടായിരുന്നു....അവർ എല്ലാരോടും യാത്ര പറഞ്ഞു വീടിലേക്ക് പുറപ്പിട്ടു....പോകുമ്പോൾ പാത്തു അവളുടെ ഉമ്മയെയും ഉപ്പയെയും മാറി മാറി നോക്കി....അവരുടെ മുഖത്തെ വിഷാദഭാവം അവളെ വിഷമത്തിലാക്കി .... അത് മനസ്സിലാക്കിയ അവളുടെ ഉപ്പാ യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.... പക്ഷേ ആ മാതാപിതാക്കളെ വിഷമിക്കുന്ന ഒന്നും അവളിൽ നിന്നും പ്രകടമാകാത്തതു കണ്ട അവർക്കും സന്തോഷമായി.... ********************************************** രാത്രി കിടന്നിട്ട് ആഷിക്ക് ഉറക്കം വന്നില്ല ...അവൻ ഫോൺ എടുത്ത് പത്തുവിന്റെ ഫോട്ടോ നോക്കിയിരുന്നു.... ഫോണിൽ നോക്കി കൊണ്ടിരിക്കുമ്പോളാണ് പാത്തുവിന്റെ മെസ്സേജ് അവനെ തേടിയെത്തിയത് ..... ''താങ്ക്സ് ആഷിക്കാ''.... ''ഇ ഫോര്മാലിറ്റി മെസ്സേജ് എന്തിനാടി പെണ്ണെ...''... ''ഇക്ക നിങ്ങൾ എന്നിലേക്ക് നൽകിയ ആത്മധൈര്യമാണ് ഇന്ന് എല്ലാരിലും നമ്മുക്ക് സന്തോഷം എത്തിക്കാൻ കാരണമായത്....അതിന് ഞാൻ ഇക്കയോട് എങ്ങനെയാ നന്ദി പറയുക''.... ''ആഹ് ....മതി മതി''.... ''എന്നാലും ഇക്ക...''... ''എന്റെ പെണ്ണെ നീയാണ് എനിക്ക്‌ എല്ലാം ....നിന്റെ സന്തോഷത്തിന് വേണ്ടി ഞാൻ എന്തും ചെയ്യും....''.... ''ഇക്ക .ഓക്കേ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം ...''.. ''ഓക്കേ പെണ്ണെ...''..... അഷിയുടെയും പാത്തുവിന്റെയും ജീവിതത്തിലെ ഒരു തടസമായി അഫ്‌ല മാറിയിട്ടും അതൊന്നും വിലക്കെടുക്കാതെയുള്ള അവരുടെ ,രാത്രിയാമങ്ങളിലെ ഫോണിലെ സംസാരം അഷിയുടെയും പാത്തുവിന്റെയും ഇടയിലുള്ള ആത്മാർഥ പ്രണയത്തെ ശക്തി കൂട്ടി ...... ********************************************** ദിനങ്ങൾ കൊഴിഞ്ഞു വീണു.... പാത്തുവിന്റെ കോളേജ് തുറന്നു... അവിടെ എത്തിയ പാത്തു ആദ്യമായി തിരിഞ്ഞ മുഖം ശാമിലിന്റെ തായിരുന്നു .... ഒരുപാട് നേരത്തെ തിരച്ചിലിനൊടുവിൽ അവനെ കണ്ടുമുട്ടി ...പാത്തു വിന്റെ എല്ലാ വിശേഷങ്ങളും സന്തോഷത്തോടെ അവനിലേക്ക് പകർന്നു നൽകി..... പക്ഷേ അതെല്ലാം കേട്ട് ശാമിൽ പൊട്ടി തെറിച്ചു .... ''ഡി എന്താ നിന്റെ ഉദ്ദേശം.....''.. ''എനിക്ക്‌ പ്രതേകിച്ചു ഉദ്ദേശമൊന്നുമില്ല''.... പെട്ടന്നുള്ള അവന്റെ ചോദ്യത്തിന് കലിപ്പിൽ തന്നെ മറുപടി പറഞ്ഞു.. '' എങ്കിലും നിന്നിൽ നിന്നു ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല ''..... '''എന്തഡോ നീ കുറെ നേരിയല്ലോ മനുഷ്യനെ കളിപ്പിക്കുന്നു''.... ''ആഹ് അതാ അവിടേക്ക് നോക്....നീ ഇന്ന് കോളേജിൽ വരുമ്പോൾ ആ പാവത്തെ ഒന്ന് വിളിക്കേണ്ടേ....കുറെ ആഗ്രഹിച്ചതല്ലേ നിയും ഒത്തുള്ള ഇ കോളേജിലെ ഒരു ദിവസം..''..... ശാമിൽ മുത്തശ്ശി മരത്തിന്റെ ചുവട്ടിലേക്ക് ചുണ്ടി കൊണ്ട് അത്പറഞ്ഞപോൾ പാത്തു അവിടേക്ക് നോക്കി.... തിരിഞ്ഞു കൊണ്ട് ഇരിക്കുന്നത് കൊണ്ട് ആളെ വെക്തമായില്ല,,,,,അവൾ മുത്തശ്ശി മരതിന്റെ അടുത്തേക്ക് നടന്നു നീങ്ങി.. തുടരും.... Shahi ''പാത്തുവിന്റെ താടിക്കാരൻ ഇക്ക'' ************************************** Part_30 ********* പാത്തു മുത്തശ്ശിമരം ലക്ഷ്യം വച്ചു നടന്നു.... ''നിങ്ങൾ എന്താ ഇവിടെ?''.... അവിടെ ഇരിക്കുന്ന ആഷിയെ കണ്ടു അവൾ സംശയരൂപേണ ചോദിച്ചു... ''നല്ല ചോദ്യം....ഞാൻ ഇവിടെ പഠിക്കാൻ വന്നതാ ,,....'' അവൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു... ''ഇക്ക വേണ്ടാട്ടോ....കളിയാകേണ്ട കാര്യം പറ''.... ''ഡി പെണ്ണെ നിന്നെ കാണാൻ വെറെ വഴിയൊന്നും ഞാൻ കണ്ടില്ല....അപ്പൊ ഇവിടേക്ക് വന്നതാ.''... '' ഓഹോ,,,,എന്ന പിന്നെ എന്റെ പൊന്നുമോൻ എന്നെ കണ്ടില്ലേ .... വേഗം സ്ഥലം കാലിയാക്കിക്കോ..''... ''അങ്ങനെ ഇപ്പൊ ഞാൻ പോകാൻ ഉദ്ദേശിച്ചിട്ടില്ല....നീ വാ ഇവിടെ ഇരി''... ആഷി അവളുടെ കൈപിടിച്ചു അവിടെ ഇരുത്തി .... ''ഇക്ക,,,,വേണ്ടാട്ടോ ....ഇ കൂടിക്കയ്ച്ച ഉപ്പയുടെ ചെവിയിൽ എത്തിയാൽ പിന്നെ ...എനിക്ക്‌ പേടിയാ ...''.. ''തുടങ്ങി അവളുടെ പേടി ....ഞാൻ എത്രദിവസായി എന്റെ പെണ്ണിനെ കണ്ടിട്ട്....ഇ പേരും പറഞ്ഞു നീ അത് വിലക്കുമ്പോൾ ഞാൻ ഇങ്ങനെ ഒരു ചാൻസ് കണ്ടിട്ടാണ് അതിന് സമ്മതിച്ചത് ''.... ''അപ്പൊ ഇനി ഡെയ്‌ലി ഇതാണോ ഉദ്ദേശം.''...... ''ആഹ് ...അതെ.....ഇനി എന്നും എന്റെ പെണ്ണിന്റെ ബോഡിഗഡായി ഞാൻ നിന്റെ കൂടെ ഉണ്ടാകും''... ''ആഹ് മോന്റെ ആഗ്രഹം മനസ്സിൽ വച്ചാൽ മതി,,,,,ഉപ്പാനാട്ടിൽ ഉള്ളഒടത്തോളം കാലം അത് നടക്കില്ല .''.... ''എന്ന നിന്റെ ഉപ്പയെ നമ്മുക്ക് നാടുകടത്തിയാലോ ...എന്ന ഫ്രീഡമായി നമ്മുക്ക് ഇവിടം ചുറ്റി നടക്കാം ''..... ...''ഇക്ക വേണ്ടട്ടോ....ഉപ്പച്ചിനെ പറഞ്ഞാൽ ഞാൻ സഹിക്കില്ല ''.... ''ഞാൻ ഒരു തമാശ പറഞ്ഞതാടി പെണ്ണെ....നീ അപ്പോളേക്കും പിണങ്ങിയോ''.... ''ഏയ് ,,,എന്റെ ഇക്കനോട് എനിക്ക്‌ പിണങ്ങാൻ കയ്യോ ''..... ആശിയോട് ഒന്നും കൂടെ ചേർന്നിരുന്ന് അവൾ പറഞ്ഞു.... ********************************************** ''എന്ന നമുക്ക് ഇ ദിവസം ഒന്ന് ആഘോഷിച്ചാലോ ''.... അഷിയുടെയും പാത്തുവിന്റെയും അടുത്തേക്ക് വന്ന് ഷാദിൽ പറഞ്ഞു... ''ആഹ് ,,,,ഞങ്ങൾ റെഡി....''.... ഷാദിൽഅത് പറഞ്ഞപ്പോൾ അവന്റെ കൂടെ ഉണ്ടായിരുന്ന ഷാമിലും ഫെമിയും അതിനെ സപ്പോർട്ട് ചെയ്തു..... ''ആഹ് എനിക്ക്‌ സമ്മതം ...''... ആഷി അവരോട് പറഞ്ഞു.... ''ഏയ്....അതൊന്നും വേണ്ട.''.... പാത്തു അതിനെനിരസിച്ചു ..... ''നീ വാ പെണ്ണെ...''. . ആഷി അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..... ''വാ പാത്തു.....നിന്റെ ഉപ്പയോന്നും കാണില്ല .....ഞാൻ ഇല്ലേ നിന്റെ കൂടെ .....നമ്മുക്ക് ബീച്ചിലേക്ക് പോകാം.''.... ഫെമിയും അവളെ നിർബന്ധിച്ചു ..... ''ഇന്നത്തെ ദിവസം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു''.... ''ആഹ് ...ഇക്കാന്റെ ഉദ്ദേശം മനസ്സിലായി.... അഷിക്കന്റെയും പാത്തുന്റെയും പേര് പറഞ്ഞുഫെമിത്തയുമായി കറങ്ങാനല്ലേ '',,,, ഷാദിലിന്റെ ഡയലോഗ് കേട്ടപ്പോൾ ഷാമിൽ ചിരിച്ചുകൊണ്ട്പറഞ്ഞു.... ''നിനക്ക് അസൂയയല്ലേ മോനേ ശാമിലേ...നീ വേണെങ്കിൽ ഫിദയെ കൂടെ കൂട്ടിക്കോ''... ഫെമി ശാമിലിനോട് പറഞ്ഞു.... ''അതിന് നിങ്ങളെ പോലെ നമുക്ക് ലൈസൻസ് കിട്ടിയിട്ടില്ലല്ലോ ''.... ശാമിൽ കുറച്ചു സങ്കടത്തോടെ പറഞ്ഞു.... ''ഹ....ഹ....എന്ന നീ ലൈസൻസൊക്കെ എടുത്ത് പതിയെ വാ.....ഞങ്ങൾ പോകുകയാണ് ''..... ഷാദിൽഅവന്റെ തോളിൽ തട്ടികൊണ്ട്പറഞ്ഞു... ''ആഹ് നിങ്ങൾ പോയിക്കോ.....ഇ വർഷം കഴിഞ്ഞാൽ നമ്മുക്ക് ഇതുപോലുള്ള ചാൻസ്കിട്ടും....അന്നു ഞാൻ പകരം വീട്ടാം''... ''ആഹ്...കേളേജ് വിടുന്ന ടൈം ആകുമ്പോളേക്കും നമ്മൾ ഇവിടെ എത്തും''...... ''എന്തായാലും നിങ്ങൾ പോയി പെട്ടന്ന് വാ''.... ********************************************** ''ഇക്ക നിങ്ങളോടോത് ഇവിടെ ഇ കടൽ തീരാതിരിക്കാൻ നല്ല സുഖം'' ..... പാത്തു അഷിയുടെ തോളിൽ ചാഞ്ഞു കൊണ്ട് അത് പറയുമ്പോൾ ആഷി ചിരിച്ചു.... ''എന്താ ഇക്ക നിങ്ങൾ ഒന്നും പറയാതെ..''... ''ഒന്നുല്ല പെണ്ണെ ....നിന്റെ കൂടെ എന്നും ഇങ്ങനെ ഇരിക്കാൻ കഴില്ലലോ എന്നോർത്തതാ''... ''അതെന്താ ഇക്കാ അങ്ങനെ.....ഇക്കാതനെയല്ലേ പറഞ്ഞെ എന്നും ഇൗകരങ്ങൾ ചേർത്ത് പിടിക്കാൻ ഇക്ക ഉണ്ടാകുമെന്ന്''.... ''അതല്ല പാത്തു....എനിക്ക്‌ ഒരു പക്ഷേ പെട്ടന്ന് തിരിച്ചു പോകേണ്ടി വരും....അപ്പോപിന്നെ എന്റെ പെണ്ണിനോടോത് ഇങ്ങനെ ഇരിക്കാൻ കയ്യില്ലലോ''.... ''ഇക്ക വേണ്ട..അതൊന്നും എന്നെ ഓർമിപ്പിക്കേണ്ട,,,,ഞാൻ തളരും....''... '' ഞാൻ പോയാലും എന്റെപെണ്ണിനെ സ്വന്തമാക്കാൻ വരും ഞാൻ....അത് വരെ നീ ആർക്കും കഴുത്തു നീട്ടി കൊടുക്കാതിരുന്നാൽ മതി'' .... ''ഇല്ല ഇക്ക....അങ്ങനെ ഒരു കാര്യം ഇപ്പോൾ മനസ്സിൽ പോലും എനിക്ക്‌ ചിന്തിക്കാൻ കഴുന്നില്ല...''... ''ആഹ്....ഇ ഒരു വാക്ക് മതി ..''... ********************************************* ''ഡാ നമ്മുക്ക് പോകാം കോളേജ് വിടുന്നതിനു മുന്നേ അവിടെ എത്തണം'',,,,, ഷാദിൽ അഷിയോടായി പറഞ്ഞു.... ''ആഹ് ,,,പോകാം.....''.. ''എങ്കിൽ വാ''.....ഷാദിൽ അത് പറഞ്ഞു ഫെമിക്കൊപ്പം നടന്നു.... ''ഇക്ക ഇങ്ങനെ എന്നും നമ്മൾക്ക് ഇവിടെ ഇരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു പോകുന്നു''.... ''അതിനെന്താ നമ്മുക്ക് ഡെയ്‌ലി കോളേജ് കട്ട് ചെയ്തു ഇവിടെ വന്നിരിക്കാം''... ''ആഹ്...ആഗ്രഹമുണ്ട് പക്ഷേ എനിക്ക്‌ ഇപ്പോൾ തന്നെ പേടി തോന്നുന്നു..''... ''നീ പേടിക്കേണ്ട ...ഇപ്പോൾ ആരും നമ്മെ കണ്ടില്ലല്ലോ ....ഇനിനമ്മുക്ക് ഇടക്കൊക്കെ ഇങ്ങനെ വീണു കിട്ടുന്ന അവസരം മുതലെടുക്കാം ''.... ''ആഹ്''... ''നീ വാ....നമ്മുക്ക് പോകാം.''...... ആഷിയും പാത്തും കൈ പിടിച്ചു ആ കടൽ തിരത്തിലൂടെ അവരുടെ വാഹനം ലക്ഷ്യമാക്കി നടക്കുമ്പോൾ അവർ അറിയാതെ രണ്ടു കണ്ണുകൾ അവരെ പിന്തുടരുന്നുണ്ടായിരുന്നു ********************************************** കോളേജിൽഎത്തിയതും അവരെ കാത്തു പുറത്തുതന്നെ ശാമിൽ ഉണ്ടായിരുന്നു... ''ആഹ് കഴിഞ്ഞോ...കറക്കം ?''.... അവരെ കണ്ട ശാമിൽ കലിപ്പോടെ ചോദിച്ചു... ''ആഹ് കഴിഞ്ഞു എന്താ''... ''ഏയ് ...ഒന്നുല്ല....ഇനി നടക്കൂല മാഷേ നിങ്ങളുടെ ഇ കളിയൊന്നും''.... ''എന്താടാ .....നീ കളിക്കതെ കാര്യം പറ'',,,,, ''ഞാൻ എന്തിനാ പറയുന്നേ ....അതാ അവിടേക്ക് നോക്ക്...''... അവൻ പാർക്കിംഗ് ഏരിയയിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.... ''ഇതേതാടാ പുതിയൊരു അവതാരം.... പാത്തു സംശയത്തോടെ ചോദിച്ചു ''അത് തനെയാണ് നമ്മുടെ പഴയ പ്രിൻസിപ്പൾ ഷഫീക്സെറിന്റെ പകരക്കാരൻ ,,,,കക്ഷി ഒരു ചൂടനാ എന്ന് പറഞ്ഞു കേട്ടു... ..''... ''ഹ......ഹ....ഷാദിലെ നിന്നെ പോലെയുള്ള അധ്യാപകൻ മാരെ നിലക്ക് നിർത്താൻ ഇത്പോലെ യുള്ളവർ തന്നെ വേണം''..... ആഷി ചിരിച്ചു കൊണ്ട് പറഞ്ഞു.... ''ഡാ .......നീ എന്റെ കാരണം പറഞ്ഞു കോളേജിലേക്ക് വാ .....ഇതുനുള്ള മറുപടി അപ്പൊ ഞാൻ പറഞ്ഞു തരാം ..''.. ഷാദിൽ കലിപ്പോടെ പറഞ്ഞു... ''അയ്യോ....ശാദി ചതിക്കലെടാ ...നീ നമ്മളെ മുത്തല്ലേ ''.... ''ആഹ് അങ്ങനെ വഴിക്ക് വാ.....എന്ന പിന്നെ നീ സ്ഥലം കലിയാക്കിക്കോ,,,, നമ്മൾ അവിടേക്ക് ചെല്ലട്ടെ .....പുതിയ പ്രിൻസിപളിനെ കയ്യിലെടുക്കാഞ്ഞുള്ള വല്ല വഴി ഉണ്ടോനോക്കട്ടെ''.... ''ആഹ്......ഒകെടാ.....ഇനിയും നമുക്ക് ഇത്തരത്തിലുള്ള അവസരങ്ങൾ ഒരുക്കണം ''.... ''പിന്നെ ,,,,നമ്മുക്ക് ഇനിയുള്ള ദിനങ്ങൾ സന്തോഷത്തിന്റെത് മാത്രമായിരിക്കും ...നിന്റെ മുന്നിൽ ആരും അറിയാതെ പാത്തു വിനെ എത്തിക്കാനുള്ള വഴികൾ ഞാൻ ഒരിക്കിയിരിക്കും ...കാരണം നീയാണ് എന്റെ ഇ സന്തോഷത്തിന്റെ കാരണം..'' . ... ''നീ പോയിക്കോ ....ഒരുപാട് തിരക്കുളത്തല്ലേ ഫ്രീ ആകുമ്പോൾ നീ വിളി ഞാൻ വരാം...'',, ''ആഹ് ...ഓകെ''...... ********************************************** '' പാത്തു ,,,,നീ ഇനി ക്ലാസ്സിൽ കയറുന്നില്ലെങ്കിൽ എന്റെ കൂടെ കയറിക്കോ ഞാൻ കൊണ്ട് വിടാം....''... ''ഇല്ല ഇക്ക .....എന്റെ അടുത്ത് വണ്ടി ഉണ്ട്....ഞാൻ അതിൽ പോകാം''.... ''ആഹ് എന്ന ശരി മോളെ....രാത്രി വിളിക്കണം..''... ''ഓക്കേ ഇക്ക ബൈ''... പാത്തു ആഷിയുടെ നിഴൽ കൺകോണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു...''... ''ഡി മതി നോക്കിയത്....ആഷിക്ക പോയി''... ഫെമിയുടെ സൗണ്ട് കേട്ടപ്പോഴാണ് പാത്തുവിന് അവൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായത് .....അവൾക്ക് ഒരു പുഞ്ചിരി നൽകി .... ''ഡി നമുക്കൊന്ന് നടക്കാം ...ഇന്നിപ്പോ ക്ലാസ്സിൽ കയറിയിട്ട് കാര്യമൊന്നുമില്ല ''... ''ആഹ്....എനിക്കും നിന്നോട് സംസാരിക്കാൻ ഉണ്ട്...ഒരുപാട്....''.. ''നിനക്ക് പറയാഞ്ഞു്ള്ളതൊക്കെ ഞാൻ ഷാദിൽക്ക വഴി അറിഞ്ഞു .''... ''മ്മ് ....ഇപ്പോൾ നടക്കുന്നതൊക്കെ ഒരു സ്വപ്നമായി തോന്നുന്നു...''... ''ആഹ്,,,,എല്ലാം ശരിയാകും ...''.. ''ആ വിശ്വാസമാണ് എന്നിലെ ആശ്വാസം .....എന്റെ കാര്യങ്ങളൊക്കെ നീ അറിയുന്നുണ്ട് പക്ഷേ നിന്റെ കാര്യം ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ?''.... ''ആഹ്...നമ്മുടെ കാര്യം എല്ലാം തീരുമാനമായി ....അടുത്ത വർഷം ഇൻശാഅല്ലാഹ് എന്തായാലും കല്യാണം ഉണ്ടാകുന്ന ''.... ''മ്മ്....ശാമിലിന്റെ കാര്യമാണ് ഒരു തിരുമാനമാകാതിരുന്നത് .... പാവം അവൻ ഒരുപാട് ആശിച്ചതാ ....നമ്മുടെ എല്ലാം മുന്നേ തുടങ്ങി വച്ചതല്ലേ,,,,''... ''ആഹ് ...നീ പറഞ്ഞത് ശരിയാ ....ചിഞ്ചുനെ നീ പിന്നെ കണ്ടില്ലെ?''... ''ഇല്ലടോ...കല്ല്വണം കഴിഞെന്നറിഞു....അവൾ പഠിക്കാൻ മിടുക്കി ആയിരുന്നു ,,,,,പഠിക്കണമെന്നാഗ്രഹം കണക്കിലെടുക്കാതെ അവളെ അവളുടെ ഉപ്പ കെട്ടിച്ചു വിട്ടത് ,,,,,ആ ഗതി തന്നെയാകും ഫിദക്കും'',,,,,, ''മ്മ്,,,... ''അത് ശരി നിങ്ങൾ ഇവിടെ ഇരിക്ക ''.... ''ആഹ് എത്തിയോ''.... ''ആഹ്....എന്നിട്ട് പറ പാത്തു എങ്ങനെ ഉണ്ട് ഇന്നത്തെ തുടക്കം ''..... ''അടിപ്പൊളി .....എന്നും ഇങ്ങനെ ആയിരുന്നാൽ മതി''.... ''ആഹ് ,,,,എന്ന പിന്നെ അഫ്‌ല പറന്നിങ്ങെത്തും ,,,,നിന്റെ താടിക്കാരനെ സ്വന്തമാക്കാൻ ...ഹ...ഹ....ഹ..''.. '' വേണ്ട ഡാ ശാമിലേ ,,,അവളുടെ നല്ല മൂഡ് കളയണ്ട''.... ''അവൻ പറയട്ടെ ഡി.....ആരു എന്ത് പറഞ്ഞാലും ...എന്റെ ഇക്കാന്റെ ബീവി ഞാൻ തന്നെ''.... ''ആഹ് അത് പറയുമ്പോൾ പെണ്ണിന്റെ അഹങ്കാരം കണ്ടോ'''..... ''ആഹ്....ആ കാര്യത്തിൽ എനിക്ക്‌ അഹങ്കാരം താനെയാ '',,,,, ''എന്നാലും എന്റെ പെണ്ണെ നിനക്ക്എവിടുന്നു കിട്ടി ഇത്ര ദെെര്വം ....ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് കണ്ണ് നിറക്കുന്ന ടീമ..ഇപ്പോ കണ്ടോ എന്തൊരു ആത്മവിശ്വാസമാണ് ....'',,,, ''ആഹ്....നിന്നിൽ നിന്നുമല്ലേ എനിക്ക്‌ അത് കിട്ടിയത്''.... ''അത് ശരിയാ എന്റെ വിശ്വാസവും ധൈര്യവും എന്നിൽ നിന്നും നഷ്ട്ടപെടുന്നപോലെയുണ്ട് .....നീ എടുത്തതാണെന്ന് ഇപ്പോളാ മനസ്സിലായത്''.... ''ഹ....ഹ...മതി ചളിയടിച്ചത് ...നിങ്ങൾ പരസ്പരം സംസാരിക്കാൻ നിന്നാൽ പരിസരം മറക്കും ...എന്നെ പോലെയുള്ളവർ പിന്നെ വെറും പോസ്റ്റ് ,,'',,... ''അയ്യോ...ഇപെണ്ണിനോട് സംസാരിച്ചു വന്നകാര്യംഞാൻമറന്നു... എന്നെ നിങ്ങളെ വിളിക്കാൻ ഷാദിൽക്ക പറഞ്ഞു വിട്ടതാ ''...... ''എന്ന നീ വിട്ടോ ...ഞാനും പോകുകയാണ്''... ''ഓകെ ഡി ....ഇനി നാളെ കണാം'',,,, ഫെമി അത് പറഞ്ഞു പോയി... ''ആഹ് നീ ഇവിടെ ഇരിക്കാടി നമുക്ക് ഒരുമിച്ച് പോകാം''... പാത്തുവും പോകാൻ എണീറ്റപ്പോൾ ശാമിൽ പാത്തു വിനെ പിടിച്ചിരുത്തി.... ''ഇല്ല ഡാ പോട്ടെ ....നമുക്ക് നാളെ കാണാം '',,, ''ആഹ് ....ഓക്കേ''... ********************************************** വീട്ടിൽ എത്തിയ പാത്തു വിനെ കാത്ത് അവളുടെ ഉപ്പാ പുറത്തുതന്നെ ഉണ്ടായിരുന്നു.... ഉപ്പയെ കണ്ടപ്പോൾ പാത്തുവിന് ഉള്ളിൽ ഒരു ഭയം പോലെ തോന്നി ....അത് മുഖത്തു കാണിക്കാതെ അവൾ അവർക്കരികിലേക്ക് നടന്നു.... ''.മോളെ ...എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ക്ലസ്...ഉഷാറാല്ലെ''.... അവളുടെ ഉപ്പാ സ്നേഹത്തോടെ ചോദിച്ചു... ''ആഹ് ഉപ്പാ ''.... ''മോളേ വന്ന് എന്തെങ്കിലും കഴിക്ക് ...എന്നിട്ട് കിസ്സകൾ പറയാം''... അവളുടെ ഉമ്മാ അകത്തു നിന്നു വന്നു അവളെ ചേർത്ത്പിടിച്ചു പറഞ്ഞു...അവൾക്ക് വിശപ്പില്ലെങ്കിലും ഉമ്മാനെ വിഷമിപ്പിക്കേണ്ടന്നു കരുതി ആ ഉമ്മക്കൊപ്പം നടന്നു നീങ്ങി.... ********************************************** ''എന്റെ മോൻ ഇന്ന് നല്ല സന്തോഷതിലാണല്ലോ ?''.... . ഹാളിലെ സോഫയിൽ ഇരുന്നു ടിവി കാണുന്ന ഉമ്മാന്റെ മടിയിൽ തലവച്ച അഷിയുടെപതിവിലും വിബരീതമായ സന്തോഷം കണ്ടു ഉമ്മാ അവനോട് ചോദിച്ചു..... ''ഒന്നുമില്ല എന്റെ ഉമ്മച്ചി...''... 'ആഹ് ....ഉമ്മാന്റെ കുട്ടിയെ എന്നും ഇങ്ങനെ കാണാനാണ് ഇ ഉമ്മാക്ക് താല്പര്യം ...പക്ഷേ.............'' ആഷിയെ തലോടി കൊണ്ട് ആ ഉമ്മാ പറയുമ്പോൾ പറയാൻ വന്ന വാക്കുകൾ പുറത്തുവരാതെ തൊണ്ടയിൽ കുരുങ്ങി .... ഉമ്മായുടെ മിഴിനീർ അഷിയുടെ കവിളിൽവന്നുപതിച്ചപ്പോളാണ് അവർ കരയുകയാണെന്ന് അവൻക്ക് മനസ്സിലായത്... ''എന്താ ഉമ്മാ ഇത്....''... ''മോനേ...ഞാൻ..''... ''വേണ്ട ഉമ്മാ നിങ്ങൾ ഒന്നും പറയണ്ട....എന്റെ മുഖത്തെ ഇ സന്തോഷം എന്നും ഉണ്ടാകും''... അവൻ ഉമ്മയെ സമാദാനിപ്പിച്ഛു....റൂമിലേക്ക് നടന്നു....ഫോൺ എടുത്തു പാത്തുവിന്റെ വിളിക്കായി കാതോർത്തു..... ********************************************** ''ആഹ് ഭാഗ്യം ....ഞാൻ ഭയക്കുന്ന പോലെ ഒന്നും നടന്നില്ല....'',,, ഉപ്പയോടും ഉപ്പായോടും പതിവ് പോലെയുള്ള സംസാരം കഴിഞ്ഞു ഉറങ്ങാൻ വേണ്ടി റൂമിലേക്ക്പോകാൻ സ്റ്റെയർകേസ് കയറുമ്പോൾ പാത്തു സ്വയം ആശ്വസിച്ചു.... അവൾ റൂമിലേതി ഫോൺ കയ്യിലെടുത്തു ....ബെഡിലേക്ക് ഇരുന്നു...ആഷിയുടെനമ്പർ ഡയൽ ചെയ്തു... ''മോളെ ''.... അവളെ പിൻതുറന്നു എത്തിയ വിളി കാതിൽ പതിച്ചപ്പോൾ അവളുടെ ഉള്ളിൽ ഒരു മിന്നൽ അനുഭവപ്പെട്ടു..... തുടരും.... ✍shahi
40.1k views
11 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post