💝ഇഷാ വിത്ത് കലിപ്പൻ 💝 💕part 53 💕 ✒:Ńājî Řıňû... 📚വായനാമുറി 📚 ... ... ... ... ... https://sharechat.com/profile/356415💗💗💗💗💗💗💗💗💗💗💗💗 ഞങ്ങൾ 3 പേരും അത് ഇട്ട് നോക്കാനായി ഡ്രസ്സിംഗ് റൂമിലേക്ക് പോയി ...ഞാൻ പെട്ടെന്ന് തന്നെ അതൊക്കെ ധരിച്ച് അതിന്റെ കട്ടിയുള്ള ഷാൾ മണവാട്ടികളിടുന്നപ്പോലെ ഇട്ട് പുറത്തിറങ്ങി.... ഞാൻ അവിടെ കണ്ട കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോഴാണ്.....ഞാൻ എന്റെ പുറകിൽ എന്നെ തന്നെ മിഴിച്ചു നോക്കി വെള്ളം ഇറക്കുന്നയാളെ കണ്ടത് ....അത് വേറാരുമല്ല നിഷൂക്ക ആയിരുന്നു.....അങേരുടെ നോട്ടം ഞാൻ കണ്ടുന്ന് മനസ്സിലായതും അങേര് ഡ്രസ്സ് സൂപ്പർ ആണെന്ന് പറഞ്ഞു എനിക്ക് കണ്ണാടിയിൽ കാണും വിധം ആഗ്യം കാണിച്ചു .....അതെനിക്ക് ഒരുണർവുണ്ടാക്കി ....ഞാനതിനങേർക്ക് ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു.....ഞങ്ങളുടെ റൊമാൻസ് വീണ്ടും തൂടങീന്ന് കരുതിയ എനിക്ക് തെറ്റി...അപ്പോഴത്തേക്കും നിഷയും ഹിബയും ലഹങ്ക ധരിച്ച് പുറത്തു വന്നിരുന്നു.....അവരെ കണ്ടതോടെ നിഷൂക്ക അവിടുന്ന് മുങി....അപ്പോഴത്തേക്കും അവര് 2 പേരും എന്റെ അടുത്ത് വന്നിരുന്നു .....അവരെക്കാളും മൊഞ്ചത്തി ഞാനാണെന്ന് പറഞ്ഞു അവര് എന്നെ പുകയ്ത്താൻ തുടങ്ങി....ഞമ്മക്ക് അത് പെരുത്തിഷ്ടായി ......പിന്നെ നിഷൂക്കാന്റെ ഉമ്മയും ഉപ്പയും ഞങ്ങളുടെ അടുത്തേക്ക് വന്നു.......നിഷൂക്കാന്റെ ഉമ്മ ഞാൻ ആണ് ഏറ്റവും ബ്യൂട്ടിഫുൾ എന്ന് പറഞ്ഞു എന്നെ പുകഴ്ത്താൻ തുടങ്ങി.....അത് നിഷക്ക് പിടിച്ചില്ലാ.....അവള് ഉമ്മാനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു.... അങേരെ കാണാത്തോണ്ട് ഒരു തരം വീർപ്പുമുട്ടലായിരുന്നു..... എന്തോ ഇവിടുന്ന് എങനേലും രക്ഷപ്പെട്ടാൽ മതിയായിരുന്നു..... എനിക്ക് പഴയതൊക്കെ ഓർമ വന്നു .....അറിയാതെ എന്റെ കണ്ണുകൾ നനവ് പടർന്നു........അത് നിഷൂക്കാന്റെ ഉപ്പ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്ന് പെട്ടെന്ന് എന്നെ ഇഷമോളെ എന്ന വിളിയിൽ നിന്ന് മനസ്സിലായി ......ഞാൻ നെട്ടിതരിച്ച് വിളിച്ച ഭാഗത്തേക്ക് നോക്കി എങ്ങനെയൊക്കെയോ കണ്ണൊക്കെ തുടച്ച് സംസാരിക്കാൻ തുടങ്ങി....പക്ഷേ അതിന് മുമ്പ് എന്നെ എന്റെ അമ്മോഷാക്ക എന്നെ ചേർത്ത് പിടിച്ചു സംസാരിച്ചു തുടങ്ങിയിരുന്നു ..... മോളേ നീ തളരരുത് ഞങ്ങളുടെ ഒക്കെ പ്രതീക്ഷ നിന്നിലാണ്..... നിനക്ക് കഴിയും നിഷൂനെ പഴയ നിഷുവായി തിരിച്ചു കൊണ്ട് വരാൻ......അവന്റെ ഉള്ളിലെ വറ്റാത്ത പ്രണയമാണ് ഇഷാ മോളേ നീ .....നിങ്ങൾ ഞങളിൽ നിന്നെല്ലാം മറച്ചു പിടിച്ച സത്യം അതായിരുന്നു ....നിങ്ങളുടെ പ്രണയം......വിധിയുടെ വിളയാട്ടം നിങളെ അകറ്റിയെങ്കിൽ അതിനേക്കാൾ ശക്തിയിൽ ആ വിധി തന്നെ നിങളെ ഒന്നിപ്പിക്കും ....ഉപ്പാന്റ ഓരോ വാക്കും എന്നിലേക്ക് അമ്പ് തറക്കും പോലെയാണ് വന്നു കൊണ്ടത് .....ഉപ്പാന്റ വാക്കുകൾ എന്നിൽ അലയടിച്ചു കൊണ്ടിരുന്നു....ഞാൻ എന്റെ സങ്കടത്തെ മുഴുവനായി ഉള്ളിലൊളിപ്പിച്ചു ഇനി കരഞ്ഞു തളരില്ല എന്നാ തീരുമാനത്തോടെ . ... ......................... അവളെ കാണാതിരിക്കാൻ വേണ്ടി മാറി നിന്നതാണ്.....പക്ഷെ അവളിവിടെഎവിടെയോ എത്തിയെന്നറിഞ്ഞതും എന്റെ ഹൃദയം ഹൈസ്പീഡിൽ മിടിക്കാൻ തുടങ്ങി.....പതിയെ ഞാൻ നിന്നിടത്തും നിന്നും ചലിച്ചു.....എനിക്കറിയില്ല അവളുള്ളപ്പോൾ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ....എന്തോ ഒരു കാന്തിക ശക്തി അവളിലേക്ക് എന്നെ കൊണ്ട് പോകുന്നു......ഞാൻ അവരൊക്കെ നിൽക്കുന്ന സ്ഥലത്തെത്തിയപ്പോ അവിടെ കണ്ട കാഴ്ച എന്റെ കണ്ണുകളെ വിസ്മയിപ്പിക്കുന്നതായിരുന്നു ......വേറൊന്നുമല്ല ...അവൾ എനിക്ക് വേണ്ടി എന്റെ വീട്ടുകാർ കണ്ടെത്തിയവൾ ഡോ .ഇഷാ മെഹറിൻ ഗോൾഡ് ആന്റ് പീച്ച് കളർ കോമ്പിനേഷൻ ലെഹങ്ക ഇട്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നു ......മൈ ഫാവർ കളർ...... അവളതിൽ അതീവ സുന്ദരിയായിരുന്നു....ആരും ഒന്നു നോക്കി പോകും .....ഞാൻ അവള്ക്ക് പുറകിലായി ചെന്ന് നിന്നു .....എന്റെ നോട്ടം അവൾ മനസ്സിലാക്കിയതും ഞാൻ ഡ്രസ്സ് പൊളിയാണെന്ന് ആഗ്യം കാണിച്ചു .....അതിനവൾ പുഞ്ചിരി തൂകി......ന്റെ സാറെ ........അവളുടെ ചിരിയിൽ ഞാൻ ശരിക്കും ഫ്ലാട്ടായി ......അപ്പോഴാണ് എന്റെ അനിയത്തി നിഷയും ഇത്തൂസ് ഹിബയും അതേ വേഷത്തിൽ അങോട്ട് വരുന്നത് കണ്ടത്..... പെട്ടെന്ന് എന്തോ ബോധം വന്നപ്പോലെ ഞാൻ അവിടുന്ന് പോന്നു ......ഞാൻ ജെൻസിന്റെ സെക്ഷനിൽ ചെന്നു ഷർട്ട് തെരായാൻ തുടങ്ങി.....അങനെ തിരഞ്ഞുകൊണ്ടിരിക്കുമ്പോയാണ് എന്റെ ഫോൺ ബെല്ലടിച്ചത് .....നോക്കിയപ്പോൾ നെറ്റ് നമ്പർ ആണ് ....അപ്പോൾ വിളിക്കുന്നത് ഹാലിയ ആയിരിക്കും.......അങനെ ഞാൻ കോൾ എടുത്തു ഹലോന്ന് പറഞ്ഞു ചെവിയിൽ വെച്ചതും ഒരു പൊട്ടികരച്ചിലായിരുന്നു കേട്ടത് .....എനിക്ക് അത് എന്തോ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല......ഹലോ ....എന്താ ...എന്താ ഫെബി നിനക്ക് പറ്റിയത് .....എന്തിനാ കരയുന്നത് .... ഉപ്പാക്ക് എന്തേലും.....പറ .....വാട്ട് ഹാപ്പന്റ് .....നിഷൂക്ക......😭😭😭😭....ടീ കരയാതെ എന്താ പ്രശ്നം പറ......ഇവിടെ എന്റെ നിക്കാഹ് ഉറപ്പിച്ചു.......അതിനാണ് എന്നെ ഉപ്പാക്ക് സുഖമില്ലെന്ന് പറഞ്ഞു ഇവിടെക്കു കൊണ്ട് വന്നത് ......നിഷൂക്ക....എനിക്ക് നിങളില്ലാതെ കഴിയില്ല ..... ഇവിടെ ഞാൻ വീർപ്പുമുട്ടി കഴിയാണ് ...നിങളെ ഒന്ന് ഫോൺ ചെയ്യാൻ പോലും എന്നെ ഇവരാരും സമ്മതിക്കുന്നില്ല .....ആ ......ഉപ്പാ.....തല്ല...... ........................... ഹാലിയയെ അവളുടെ ഉപ്പ അവളുടെ നിക്കാഹ് നടത്താനാണ് ഗൾഫിലേക്ക് കൊണ്ട് പോയതെന്ന് അവളോട് പറഞ്ഞതും അവള് ഉറഞ്ഞു തുള്ളി.....പക്ഷെ അവളുടെ ഉപ്പാന്റ വാക്കുകൾക്ക് മുന്നിൽ അവളുടെ പത്തി താഴ്ത്തേണ്ടി വന്നു.......പക്ഷെ അവള്ക്ക് നിഷുവിനോടുള്ള സ്നേഹം കൂടിയതല്ലാതെ കുറഞ്ഞില്ല ....അവനെ കോൺടാക്ട് ചെയ്യാതിരിക്കാൻ അവളുടെ ഫോൺ വരെ അവളുടെ ഉപ്പ വാങ്ങി വച്ചു.....അവൾക്ക് വേണ്ടി അവളുടെ വീട്ടുകാർ കണ്ടെത്തിയ ചെക്കൻ വല്യ കൊമ്പത്തെ ടീമാണ് പോരാത്തേന് അവളുടെ ഉപ്പാന്റ ഉറ്റ സുഹൃത്തിന്റെ മോനും ....അതോണ്ട് അവളുടെ ഉപ്പാ അവനുമായിട്ടുള്ള ബന്ധത്തിൽ ഉറച്ചു നിന്നു .....അങ്ങനെയിരിക്കെ അവളുടെ ഉപ്പാന്റ ഫോണീന്ന് ഉപ്പ കാണാതെ അവള് നിഷുവിനെ വിളിച്ചു പക്ഷെ വാക്കുകൾ മുഴുവനാക്കും മുമ്പ് അവളുടെ ഉപ്പ അവളെ അതിൽ നിന്നും തടഞ്ഞു...... ........ ഹലോ ......ഫെബീ .....ചെ കട്ടായി.....റബ്ബേ ....അവള്ക്ക് ......പക്ഷെ എന്റെ മനസ്സ് പതറിയില്ല ......അവളെ ഞാൻ സ്നേഹിക്കരുതെന്നാണ് എന്റെ മനസ്സ് ഇപ്പോൾ എന്നോട് ഓതി കൊണ്ടിരിക്കുന്നത് .....എനിക്കറിയില്ല എന്റെ മനസ്സ് ആ കടും കാപ്പി മിഴികളെ കീഴടക്കിയിരിക്കുന്നു...... പക്ഷെ എനിക്ക് അവളെ അംഗീകരിക്കാൻ പറ്റുന്നില്ല...... ചിന്തയിലാണ്ടിരിക്കുമ്പോഴാ ഉപ്പാന്റ കോൾ വന്നത് .......എന്നോട് എവിടെ പോയി കിടക്കാന്നൊക്കെ ചോദിച്ചു ഉപ്പ ചൂടാവാൻ തുടങ്ങി.....ഞാൻ ഇപ്പോൾ വരാംന്നും പറഞ്ഞു ഫോൺ കട്ടാക്കി........അങനെ ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ട 2 ഷർട്ട് പാക്ക് ചെയ്യാൻ പറഞ്ഞു എന്റെ ഫാമിലിക്കടുത്തേക്ക് നടന്നു......അവിടെ എത്തിയപ്പോൾ അവര്ക്ക് വേണ്ടതൊക്കെ എടുത്തു എന്നെ കാത്തിരിക്കുന്നതാണ് കണ്ടത്.....എല്ലാവരെ മുഖവും കണ്ടിട്ട് അവരുടെ മുഖത്തെല്ലാം എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്...... പക്ഷെ അക്കൂട്ടത്തിൽ ഒരാളുടെ കുറവുണ്ടായിരുന്നു.....അവൾ ഇഷാ മെഹറിൻ .....എന്റെ കണ്ണുകൾ അവളെ തിരഞ്ഞു......ഉമ്മാ എന്റെ അടുത്ത് വന്നു പറഞ്ഞു നീ എത്ര ഓടിയൊളിച്ചാലും ശരി നി ന്റെ ബീവി ഞങ്ങളുടെ ഇഷാ മോള് ആയിരിക്കും......അവൾക്ക് പോയിട്ടെന്തോ ദൃതിയുണ്ടെന്ന് പറഞ്ഞു കുറച്ചു മുമ്പെ പോയി . ....നിന്നോടു പോവാന്ന് പറയാൻ വേണ്ടി നിന്നെ ചോദിച്ചിരുന്നു ..അതാ ഉപ്പാ വിളിച്ചത് പക്ഷെ അവള്ക്ക് തിരക്കായതോണ്ട് പോയി .....ഇനി വാ നിനക്ക് ശരിക്കും ഉള്ളത് വീട്ടിലെത്തിയിട്ട് തരാം...... .............. അങ്ങനെ ഷോപ്പിംഗ് കഴിഞ്ഞിട്ടും നിഷൂക്കാനെ കാണാത്തോണ്ട് ഞാൻ പോകാനായി ഇറങ്ങി.....നിഷൂക്കാനോട് പറയണംന്നുണ്ടായിരുന്നു .....ഉപ്പാ അപ്പോഴത്തേക്കും അവനെ വിളിച്ചു വരാൻ പറഞ്ഞു....പക്ഷെ എനിക്ക് അങേരെ പെരുമാറ്റം സഹിക്കാനാവൂലാത്തൊണ്ട് ഞാൻ അവിടുന്ന് ധൃതി പിടിച്ചു പോന്നു ......വീട്ടിൽ എത്തി റൂമിൽ ചെന്ന് ഫ്രഷായി എന്റെ ഡയറി എടുത്തു ഇന്നത്തെ ഓരോ കാര്യങ്ങൾ അതിൽ കുറിച്ചു......എഴുത്ത് കഴിഞ്ഞു ഞാൻ ഉമ്മാന്റെ അടുത്ത് ചെന്നു ....ഉമ്മ ചപ്പാത്തി ഉണ്ടാക്കായിരുന്നു ഞാൻ ചപ്പാത്തി ചുട്ടുകൊടുത്തു ...കഴിക്കാനായി പ്ലേറ്റ് കഴുകി ടേബിൾ കൊണ്ട് വച്ചു ....അപ്പോഴത്തേക്കും ഉപ്പച്ചി അങാടീന്ന് വന്നു.....പിന്നെ 2 ചപ്പാത്തി ബീഫ് കറി കൂട്ടി കഴിച്ചു എഴുന്നേറ്റു റൂമിൽ ചെന്നു വാതിലടച്ചു എന്റെ ലാപ്ടോപ്പും ഓപ്പൺ ചെയ്തു .....അതിന്റെ വാൽപേപ്പർ കണ്ട് എനിക്ക് എന്തൊക്കെയോ ഓർമയിലേക്ക് വന്നു......ഞങ്ങൾ അന്ന് റൈഡിന് പോയപ്പോൾ ബുള്ളറ്റിൽ വച്ച് എടുത്ത സെൽഫി ആണ് വാൽപേപ്പർ ......എനിക്ക് നിഷൂക്കാന്റെ കൂടെയുള്ള ഓരോ നിമിഷവും ഓർമ വന്നു .....എന്റെ മനസ്സു പറയുന്നു എന്റെ നിഷൂക്ക എന്നെ മനസ്സിലാക്കും .....കുറച്ചു കഴിഞ്ഞു ഉറക്കം വന്നു ഞാൻ കിടന്നു...പക്ഷെ ഉറങ്ങാൻ പറ്റിയില്ല.....പലതും എന്റെ ഉറക്കിനെ കെടുത്തി കൊണ്ടിരുന്നു.....പിറ്റെന്ന് അലാറത്തിന്റെ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് ....പിന്നെ പണികളൊക്കെ കഴിഞ്ഞു ഞാൻ ഡ്യൂട്ടിക്ക് പോകാനായി ഇറങ്ങി....... ................ വീട്ടിൽ ന്ന് എല്ലാവരുടെയടുത്തിന്നും നല്ലോണം കിട്ടി ....എല്ലാവരുടെയും കിയുക്ക് കേട്ട് എനിക്ക് കലി കേറി ഞാൻ റൂമിൽ കയറി ഒറ്റക്കിരുന്നു ..... റിലാക്സായി ഫുഡ് കഴിച്ചു ഉറങാനായി കിടന്നു......പതിയെ രണ്ട് മുഖങൾ എന്റെ മനസ്സിലേക്ക് കടന്നു വന്നു.....ഒന്ന് ഹാലിയയുടെ മുഖം മറ്റൊന്ന് ഡോ.ഇഷയുടെ മുഖം......ഇവര് രണ്ടുമാണ് ഇന്നെന്റെ മെയിൻ പ്രശ്നം.....ഇതിലാരെ ഞാൻ സ്വീകരിക്കും ......അപ്പോഴാണ് ഹാലിയ ഇന്ന് വിളിച്ച കാര്യം ഓർമ വന്നത് ....ഞാൻ അവളുടെ വാട്ട്സാപ്പ് തുറന്നു ലൈനിൽ ഉണ്ടോ നോക്കി പക്ഷെ അവള് ലൈനിൽ വന്നിട്ട് 3 വീക്ക് മുന്നെ ആണ് ....ഇനിയവളെ വിളിക്കാൻ എന്താ വഴി .....വഴിയൊന്നും ഓർമയിലേക്ക് വരാത്തോണ്ട് ചുമ്മാ ഉറങി .....കണ്ണുകളിൽ അപ്പോ ഹാലിയയുടെ മുഖം മിന്നി മറിഞ്ഞു......പതിയെ ഞാൻ ഉറങീ ....പിറ്റെന്ന് 4 മണിക്ക് എണീറ്റ് ഫ്രഷായി ജോഗിങിനിറങി ....അത് കഴിഞ്ഞു വന്നു കുളിച്ചു പ്രാതൽ കഴിച്ചു ഹോസ്പിറ്റലിലേക്ക് പോകാനായി ഇറങ്ങി.....അപ്പോ ഉപ്പാക്ക് എങോട്ടോ പോകാനുണ്ട് പറഞ്ഞു വന്നു...കൂടെ ഞാനും വരണംന്ന് പറഞ്ഞു...അങനെ ഉപ്പാന്റ കൂടെ ഞാൻ പോയി ....ഉപ്പാ ജങ്ഷൻ കഴിഞ്ഞു പേരു കേട്ട ജ്വല്ലറിയായ ദുബായ് ഗോൾഡ്ന് മുന്നിൽ വണ്ടി നിർത്താൻ പറഞ്ഞു ... അപ്പോ തന്നെ ഞാൻ ഊഹിച്ചെടുത്തു ഇത് അവൾക്കുള്ള മഹർ വാങ്ങാനുള്ള പുറപ്പാടാണ്ന്ന് .....ഞാൻ ഉപ്പാനോട് പോവാൻ പറഞ്ഞു ഞാൻ വണ്ടീൽ തന്നെ ഇരുന്നു......പക്ഷെ ഉപ്പ രണ്ട് വർത്താനം പറഞ്ഞതും ഞാൻ താനെ ഉപ്പാന്റ കൂടെ ചെന്നു ...അങനെ അതിനകത്തേക്ക് കയറി അവിടെ വരുന്നവരെ സ്വീകരിക്കാനായി രണ്ട് മേക്കപ്പിട്ട സ്ത്രീകൾ ക്ലോസപ്പും കാട്ടി നിൽക്കുന്നുണ്ട്......അവര് ഞങളേ വിനയപൂർവ്വം അകത്തേക്ക് ക്ഷണിച്ചു......ഉപ്പ അവിടുത്തെ മാനേജറോട് എന്തൊക്കെയോ സംസാരിച്ചു പിന്നെ എന്നെയും കൂട്ടി അതിന്റെ മുകളിലെ നിലയിലേക്ക് കൊണ്ട് പോയി .....അവിടെ ഞങ്ങൾക്ക്ഇരിക്കാനായി രണ്ട് ചെയറിട്ട് തന്നു .....അപ്പോഴത്തേക്കും 2 ലേഡീസ് വന്നു ജ്യൂസ് കൊണ്ട് വന്നു തന്നു ......ഉപ്പ ട്രേയിൽന്ന് രണ്ട് ഗ്ലാസ് ജ്യൂസ് എടുത്ത് ഞങ്ങളുടെ മുന്നിലെ ടേബിൾ വച്ചു.....അത് കഴിഞ്ഞു ഞങ്ങൾക്ക് മുന്നിൽ സെയിൽസ്മാൻ പല ഡിസൈൻ മാല നിരത്തി .....ഉപ്പ അതിൽ നിന്നും 3 എണ്ണം സെലക്ട് ചെയ്ത് അതിൽന്ന് ബെസ്റ്റ് സെലക്ട് ചെയ്യാൻ പറഞ്ഞു ഞാൻ അതിൽ ഏതോ ഒന്ന് എടുത്തോന്ന് പറഞ്ഞു ജ്യൂസ് കുടിച്ചൊണ്ടിരുന്നു .....ഉപ്പാ ഞാൻ പറഞ്ഞ തന്നെ എന്റെ പേര് എഴുതിയിട്ട് നിർമ്മിച്ചു വക്കാൻ പറഞ്ഞു...... എന്നോട് കാശ് കൊടുക്കാൻ പറഞ്ഞു....ഞാൻ അതിന്റെ റൈറ്റ് എത്ര ന്ന് വച്ചാൽ കാർഡിന്ന് എടുക്കാൻ പറഞ്ഞു എന്റെ കാർഡ് കൊടുത്തു......അവര്ക്ക് വേണ്ട കാശ് എടുത്തു അവര് കാർഡ് തിരികെ തന്നു .......അത് കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.......പക്ഷെ ഉപ്പ കുറച്ചു പോയതും ഒരു ഇടവഴിയിലൂടെ വണ്ടി വിടാൻ പറഞ്ഞു.....ഉപ്പ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോയപ്പോൾ അവസാനം വണ്ടി നിന്നത് ഒരു ഓർഫനേജിന് മുന്നിൽ ആണ് .....ഉപ്പാ അവിടെ അടുത്തുള്ള കടയിൽ കയറി കുറെ മിഠായിയും പലഹാരങളും വാങി വണ്ടിയിൽ കൊണ്ട് വച്ചു ....ശേഷം വണ്ടി ഓർഫനേജിനുള്ളിലേക്ക് കയറ്റി ..... ഞാൻ വണ്ടിയിൽ നിന്നും ഇറങാത്തത് കണ്ട് ഉപ്പ എന്നോട് ഇറങിവരാൻ പറഞ്ഞു......അങ്ങനെ ഞങ്ങൾ ചെന്നെത്തിയത് ഒരു വലിയ ഹാളിലേക്ക് ആണ് .....അവിടെ പല പ്രായത്തിലുള്ള കുട്ടികൾ കളിക്കുന്നുണ്ട് ......ഞങളെ കണ്ടതും അവരൊക്കെ ഞങ്ങളുടെ ചുറ്റും കൂടി .....ഉപ്പ മിഠായിയും പലഹാരങളും അവർക്ക് വീതിച്ചു കൊടുത്തു......അതിൽ പല കുട്ടികളും ടാൻക്സ് അങ്കിൾ എന്ന് പറയുന്നുണ്ട് .....അപ്പോൾ ആ കുഞ്ഞുങ്ങളുടെ മുഖത്ത് വന്ന സന്തോഷം അതൊന്നു കാണണമായിരുന്നു......ഉപ്പാന്റ കണ്ണുകൾ നിറയുന്നുണ്ടായിരുന്നപ്പോൾ ......ഉപ്പ എന്നെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു.....ഉപ്പാ പറഞ്ഞു തുടങ്ങി....എടാ നിഷോ......എന്റെ മോള് ഇവിടെ വളർന്നതാണ്.....എന്റെ ഹിബ മോള്......പാവാണവൾ ....ജനിച്ച് വീണത് മാതൃത്വം നുകരാനാവാതയാണ് .......+2 പഠനം വരെ അവൾ വളർന്നത് ഇവിടെ ആയിരുന്നു.......അവളുടെ ലോകം ഇവിടെ ആയിരുന്നു.....അതുവരെ അവൾക്ക് ഞാൻ വെറും സ്പോൺസർ ആയിരുന്നു......അവൾക്കും അറിയില്ലായിരുന്നു അവളുടെ ഉപ്പ ഞാനാണെന്ന് ....അവൾക്ക് ഡോക്ടർ ആകണെന്നാഗ്രഹം പറഞ്ഞതോണ്ട് അവളെ ഞാൻ MBBS ന് വിട്ടു......അന്നവളൊട് അവളൊരനാഥയെല്ലന്ന സത്യം അവളോട് ഞാൻ തന്നെ നേരിട്ട് പറഞ്ഞു.....അതവളിൽ അങേയറ്റേ സന്തോഷം ഉണ്ടാക്കി .....അവൾക്ക് നിങളെ ഒക്കെ കാണണംന്ന് പറഞ്ഞു...പക്ഷെ ഞാനവളെ അതിൽ നിന്നകറ്റി ...അവള് കാരണം നമുക്കിടയിലുള്ള സന്തോഷം കളയേണ്ടെന്ന് കരുതി ......പക്ഷെ നിഞളെന്നെ തോൽപ്പിച്ച് കളഞ്ഞു..... അതിന് ശേഷം ഞങ്ങൾക്കിടയിൽ യാത്രയിലുടനീളം മൗനമായിരുന്നു .....വീട്ടിൽ എത്തി ഫുഡ് കഴിച്ചു റൂമിലേക്ക് പോവാൻ നിന്നപ്പോ ഉമ്മയും പെങമ്മാരും മഹറിന്റെ പിക്ക് ചോദിച്ചു... എന്റേലില്ലാന്ന് പറഞ്ഞപ്പോൾ ഉമ്മാന്റെ കയ്യീന്ന് കണക്കിന് കിട്ടിപിന്നെ ഉപ്പ കാണിച്ചു കൊടുത്തു അത് സോൾവാക്കി ....വൈകുന്നേരം നിഷക്കും ഹിബക്കും ടൗണിൽ ന്ന് എന്തൊക്കെയോ പർച്ചേസിങുണ്ട് പറഞ്ഞു എന്നോട് കൂടെ വരാൻ പറഞ്ഞു....പിന്നെ അത് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ നേരെ ഇരുട്ടിയിരുന്നു ....പിന്നെ ഫ്രഷായി കിടന്നു.....ഉറക്കം വരാത്തോണ്ട് ബാൽക്കണിയിലിരുന്ന് ചുമ്മാ നിലാവ് വീക്ഷിച്ചു..... അപ്പോഴാണ് ഹിബ വന്നു എന്താ ടാ നീ ഇപ്പോഴേ കിനാവ് കാണാണോ.....ഇനി 5 ദിവസം കാത്തിരുന്നാ മതി ഇഷാ നിനക്ക് സ്വന്തം.....എനിക്കതെന്തോ അലോസരമായി തോന്നി ഞാൻ റൂമിൽ ചെന്ന് കതകടച്ചു കിടന്നു.....പിറ്റെന്ന് പുറത്തേക്കിറങിയപ്പോൾ ഉപ്പ വീട്ടിൽ വിരുകാർ വരുന്നുണ്ട് അവർക്ക് ഫുഡ് ഉണ്ടാക്കാൻ സാധനങ്ങൾ മേടിക്കാൻ പോവാൻ പറഞ്ഞു ...പിന്നെ 4 ദിവസവും വീട്ടിൽ ആയിരുന്നു.......ഇന്ന് എന്റെ നിക്കാഹ് ആണ് ....എനിക്ക് തീരെ താൽപര്യം ഇല്ലാത്തതിനാൽ ഞാനിത് നടക്കാതിരിക്കാനായി ഉപ്പാന്റ കാല് പിടിച്ചു പക്ഷെ ഉപ്പ ഉറച്ച തീരുമാനത്തിലായിരുന്നു ......2 മണിക്ക് ആണ് നിക്കാഹ്.....എന്റെ ഫ്രണ്ട്സൊക്കെ വന്നു എന്നെ ചമയിപ്പിച്ചു ഓഡിറ്റോറിയത്തിലേക്ക് കൊണ്ട് പോയി .....അപ്പോഴും ഇതെങെനേലും മുടങണേന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു..... ............ ഹോസ്പിറ്റലിൽ ചെന്നപ്പോൾ നിഷൂക്ക ലിവായിരുന്നു ....അതോണ്ട് ഹാൽഫ് ഡേ ലീവെടുത്ത് വീട്ടിലേക്ക് പോയി .....വൈകുന്നേരം ഉപ്പ എന്നെ ഉഷാറാക്കാൻ ബീച്ചിലേക്ക് പോയി ....വീട്ടിൽ എത്തിയപ്പോൾ നേരം ഒരുപാട് ആയിരുന്നു .....വീട്ടിൽ എത്തി ഫ്രഷായി അന്നത്തെ ഡയറി എഴുതി കിടന്നു......പിറ്റെന്ന് ഹിബ വിളിച്ചു എന്നോട് നിക്കാഹ് കഴിഞ്ഞു ഹോസ്പിറ്റലിൽ പോയാമതീന്ന് പറഞ്ഞു......ഞാൻ നിഷൂക്ക ഹോസ്പിറ്റലിൽ പോയോന്ന് ചോദിച്ചപ്പോൾ അങേരെ നിഷൂക്കാന്റെ ഉപ്പ പോകാതെ തടഞ്ഞു നിർത്തി വീട്ടിൽ ന്ന് പറഞ്ഞു....അങനെ ഞാൻ എന്റെയും നിഷൂക്കാന്റെയും നിക്കാഹ് രാവിനായി കാത്തിരുന്നു ....ഇന്ന് എന്റെ നിക്കാഹ് ആണ് ....ഞാൻ നല്ല സന്തോഷത്തോടെ ഉച്ചയാവാറായപ്പോയത്തേക്കും അണിഞ്ഞൊരുങി നിന്നു .....1 മണിയായപ്പോ ഉപ്പാന്റ കൂടെ ഞങ്ങള് ഓഡിറ്റോറിയത്തിലേക്ക് പോയി ....അവിടെ ചെന്നപ്പോ എന്നെപ്പോലെതന്നെ നിഷയും ഹിബയും അണിഞ്ഞൊരുങി സ്റ്റേജിൽ നിൽപ്പുണ്ട് .....നിക്കാഹ് ഓഡിറ്റോറിയത്തിനടുത്തെ പള്ളിയിൽ വച്ചായതിനാൽ ചെക്കമ്മാര് 3 പേരും പള്ളിയിൽ ആണെന്ന് അവിടുന്ന് ആരെക്കെയോ പറയുന്നത് കേട്ടു.... ഞാൻ നിഷയുടെയും ഹിബയുടെയും അടുത്തേക്ക് പോയി ....ഞാൻ നടന്നു പോകുമ്പോൾ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു ..ഒപ്പം എന്നെ പുകയ്ത്തുന്നുണ്ടായിരുന്നു ....എന്റെ ഫാമിലിയും ഫ്രണ്ട്സും ഒക്കെ സ്റ്റേജിന് മുന്നിലെ ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു ....കുറച്ചു കഴിഞ്ഞു എന്റെ ചങ്ക് ലക്ഷ്മി ചെക്കൻ വരുന്നുണ്ടെന്ന് പറഞ്ഞു ആക്ഷൻ കാണിച്ചു....എന്റെ കണ്ണുകൾ എന്റെ മൊഞ്ചനെ കാണാനായി തിടുക്കം കൂട്ടി .... അതുപോലെ നിഷയും ഹിബയും അവരുടെ ചെക്കമ്മാരെ കാണാനായി തിടുക്കം കൂട്ടി .... അങനെ എന്റെ ഹൃദയം അന്നേരം ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി.....കോൽക്കളിയുടെ അകമ്പടിയോടെ ചെക്കമ്മാർ 3 പേരും സ്റ്റേജിലേക്ക് വന്നു....നിഷയുടെയും ഹിബയുടെയും ചെക്കന്മാര് അവരെ നോക്കി പുഞ്ചിരിച്ചു....പക്ഷെ നിഷൂക്ക മാത്രം എന്നെ കണ്ട ഭാവം നടിക്കുന്നില്ല ....ഞാൻ സങ്കടത്തിന്റെ വക്കിലെത്തി ....എന്റെ അടുത്ത വന്ന് നിഷൂക്ക മഹറുമായി നിന്നു അതുപോലെ നിഷയുടെയും ഹിബയുടെയും ചെക്കന്മാരും അവരുടെ അടുത്ത് മഹറുമായി നിന്നു അവരൊക്കെ നല്ല റൊമാന്റിക്ക് മൂടിലാണേൽ ഞങ്ങൾ മാത്രം സങ്കടത്തിന്റെ ആയക്കടലിലാണ് .....ഞങ്ങളുടെ ഉപ്പമാര് മഹർ കെട്ടാൻ പറഞ്ഞപ്പോൾ ഒരേ സമയം ഞങ്ങളുടെ ചെക്കന്മാര് ഞങ്ങളുടെ കഴുത്തിൽ മഹറ് ചാർത്തി ....നിഷൂക്ക എന്റെ കഴുത്തിൽ മഹറ് കെട്ടിയും എന്റെ കണ്ണുകളിൽ നിന്നും ആനന്ദ കണ്ണീർ ഒഴുകി......പെട്ടെന്ന് ഞങ്ങളുടെ ഫാമിലിയിലെ ചെക്കന്മാര് ഗിൽട്ട് പേപ്പർ നിറച്ച റോൾ പൊട്ടിച്ചതും ഞാൻ പേടിച്ച് നിഷൂക്കാനെ ഇറുകെ പുണർന്നു .....അപ്പോ എന്റെ ഹൃദയത്തിലൂടെ ഒരു മിന്നൽ പ്രവാഹം കടന്നു പോയി ...... .......................... അങ്ങനെ ഞാൻ നടക്കരുതെന്നാഗ്രഹിച്ച എന്റെ നിക്കാഹ് നടന്നു ....ഞാൻ ഫുള്ള് മൂടൗട്ടായതിനാൽ ഓഡിറ്റോറിയത്തിലെത്തിയിട്ടും ഞാൻ നിക്കാഹ് ചെയ്ത പെണ്ണിനെ കാണാനായി എന്റെ മുഖം ഉയർന്നില്ല ....പിന്നെ മഹറിടലൊക്കെ യാന്തികമായിട്ടാണ് കഴിഞ്ഞത് ...പെട്ടെന്ന് തലയിലൂടെ ഗിൽട്ട് പേപ്പർ വീണതും ഇഷാ എന്നെ കെട്ടി പുണർന്നതും ഒരുമിച്ചായിരുന്നു .....പെട്ടെന്ന് എന്റെ ഹൃദയ മിടിപ്പ് ഉയർന്നു എനിക്ക് എന്തൊക്കെയോ ഓർമയിലേക്ക് വരും പോലെ തോന്നി.......അപ്പോ ഞങ്ങളുടെ നിറുത്തം കണ്ട് എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു .... ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ മുഖം ഉയർത്തിയതും അവള് കണ്ണുകൾ തുറന്നു... അവളുടെ കടും കാപ്പി മിഴികള് സുറുമയാൽ വെട്ടി തിളങുന്നുണ്ടായിരുന്നു ......ഞാൻ അറിയാതെ അതിൽ ലയിച്ചു പോയി ......ആ ഒരു നിമിഷം എനിക്ക് അവളോടുള്ള ഇഷ്ടക്കേട് എങോട്ടോ പോയി .....അത് കഴിഞ്ഞു ഫോട്ടോ ഷൂട്ടായിരുന്നു ....പിന്നെ കേക്ക് കട്ടിങ് ....ഞാൻ കേക്ക് മുറിച്ച് അവളുടെ വായിലേക്ക് ഒരു പീസ് വക്കാൻ ഒരുങിയതും ടാ എന്നൊരു വിളി ആ കഷ്ണം എന്റെ കയ്യിൽ നിന്നും താഴേക്ക് വീണു ......... തുടരും..... ( ഒരുപാട് ലേറ്റായതിൽ ക്ഷമ ചോദിക്കാണ് സുഖമില്ലാത്തോണ്ട് ആണ് ഇത്രയും ലേറ്റ് ആയത് ......ഈ പാർട്ട് ഇഷ്ടപ്പെട്ടാ വായിച്ചു കഴിഞ്ഞു ആ ലൈക്ക് ബട്ടൺ ഒന്നമർത്തിയേക്കണേ ....)
45.2k views
10 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post