ഷഹദിയാൻ 💙 (A complete love story😘) ✍🏻SheriN പാർട്ട്‌ 4 ______________________________ ഞാൻ മേലോട്ട് നോക്കിയപ്പോൾ ആ മൂദേവി കൈയിൽ വടി പിടിച്ചു നില്കുന്നതാണ് കണ്ടത്. എപ്പോഴാണ് ഞാൻ അവളുടെ കാലിന്റെ അടിയിൽ കിടക്കുന്ന ബോധം എനിക്ക് ഉണ്ടായത്. ഇതിപ്പോ എങ്ങനെ ശരിയാവും. എനിക്ക് ചില അന്തസ്സ് ഒക്കെ ഇല്ലേ. ഞാൻ അവിടെ നിന്ന് ചാടി എണീറ്റു. അപ്പോഴും ആ പെണ്ണ് മ്മളെ തുറിച്ചു നോക്കാ "എന്താടി.... ഉണ്ടകണ്ണ് ഉണ്ടെന്ന് കരുതി മ്മളെ നേരെ പ്രയോഗിക്കാൻ നിൽക്കണ്ട. ഞാൻ പേടിക്കില്ല " "പേടിപ്പിക്കാൻ പറ്റോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ. തന്നോട് ഞാൻ എപ്പോഴാ വരാൻ പറഞ്ഞത്.... എന്നിട്ട് ഇപ്പൊ എത്ര ആയി സമയം. അതും പോരാഞ്ഞിട്ട് മര്യാദക്ക് കിടന്നു ഉറങ്ങുന്ന എന്നെ ശല്യപ്പെടുത്തിയിരിക്കുന്നു " "അതെ.... മോൾ ഒന്ന് നോക്കിയേ... അനക് സുഗമായി കിടന്നു ഉറങ്ങാൻ ഇത് നിന്റെ റൂം അല്ല.... എന്റെ റൂമാ.... ഈ ദിയാൻ അകബറിന്റെ റൂം " "അചൂടാ.... ആയിരുന്നോ... ഞാൻ അറിഞ്ഞില്ല " "എനിക്ക് അറിയാം നിനക്ക് അറിയില്ലെന്ന്. അതല്ലേ പറഞ്ഞു തന്നത് " "ആണോ... താങ്ക്സ് ഉണ്ട്ട്ടൊ " "ആയിക്കോട്ടെ... ഞാൻ സ്വീകരിച്ചിരിക്കുന്നു. പിന്നെ.... ഇത് പറഞ്ഞു തന്നത്.... ഈ റൂമിൽ ഞാൻ പറയുന്നതേ നടക്കൂ എന്ന് പറയാനാ " "അങ്ങനെ അത് വെറുതെ മോൻ മനക്കോട്ട കെട്ടണ്ട. ഈ ദിയാൻ അക്ബറിന്റെ ഭാര്യയാണ് ഈ ഞാൻ എങ്കിൽ.... അതായത് ഷഹദ ഷെറിൻ എങ്കിൽ... ഇവിടെ എന്റെ ചില തീരുമാനങ്ങൾ മാത്രേ നടക്കൂ " "അത് മോൾ മനസ്സിൽ വെച്ചാ മതി " അത് പറഞ്ഞു ഡോറിൽ കവചമായി നിന്നിരുന്ന ഓളെ തള്ളി മാറ്റി ഞാൻ അകത്തു കിടന്നു. "ടോ... താൻ ഇത് എങ്ങോട്ടാ തള്ളി കയറി" "ഇത് എന്റെ റൂമാ... ഞാൻ ഇഷ്ടം ഉള്ളത് ചെയ്യു....എന്തെ മാഡം " അത് പറഞ്ഞു അവളുടെ മുഖത്തിന്റെ അടുത്തേക്ക് എന്റെ മുഖം കൊണ്ട് പോയി ഞാൻ ചോദിച്ചു. "എന്നാ എനിക്ക് അതൊന്ന് കാണണം" ഓൾ കൈയ്യിൽ ഉള്ള വടി എനിക്ക് നേരെ നീട്ടി. ഞാൻ എന്റെ കൈകൊണ്ടു ആ വടി തടുത്തു. "മോൾ ഇവിടെ കിടന്നു അധികം വിലസാന്ന് കരുതിയോ... ഒന്ന് താഴ്ന്നു തന്നപ്പോൾ എന്റെ തലയിൽ കയറി ഡാൻസ് കളിക്കുന്നോ " അത് പറഞ്ഞു ഓളെ കൈ പിടിച്ചു ഞാൻ തിരിച്ചു. "ആഹ്.... എന്റെ റബ്ബേ... ഇൻക് വേദനിക്കുന്നു... വിടെടാ തെണ്ടി....അള്ളോഹ് " "വിടണോ " "വിട് കോപ്പേ " "എന്നാ മോൾ മര്യാദക്ക് എന്നെ അനുസരിച്ചു നില്കും എന്ന് പറ" "ആഹ്.... ഞാൻ നിന്നെ അനുസരിച്ചു നിന്നോളം.... വിട്... ഇൻക് വേദന ആവുന്നു " ഓൾ അത് പറഞ്ഞപ്പോൾ ഞാൻ ഓളെ കൈ വിട്ടു. അപ്പൊ പെണ്ണ് എന്നെ തുറുക്കനെ നോക്കാ "ഡീ... കുത്തി പൊട്ടിക്കും ഞാൻ ഈ കണ്ണ് " അത് പറഞ്ഞപ്പോൾ മുഖം കോട്ടിയിട്ട് തിരിച്ചു. ഞാൻ ഓളെ മുന്നിലൂടെ ബാത്റൂമിൽ പോകാൻ നിന്നതും പെണ്ണ് ഓളെ കാൽ കൊണ്ട് വള്ളി വെച്ചു. എന്റെ റബ്ബേ.... മ്മള് ഇപ്പൊ തന്നെ വേണേനെ... ഭാഗ്യത്തിന് ബാലൻസ് കിട്ടി. ഇത് എന്തൊരു സാധനം ആണ് 😣 കാണിച്ചു കൊടുക്കാം... ആദ്യം ഞാൻ ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് ചേഞ്ച്‌ ചെയ്തു വരട്ടെ. അങ്ങനെ ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു വന്നപ്പോൾ ഉണ്ട് പെണ്ണ് മലർന്നു എന്റെ ബെഡിൽ കിടക്കുന്നു. ഇതിപ്പോ എന്താ കഥ... ഞാൻ ഓളെ ഒന്ന് നോക്കി. തുറന്നിട്ടിരിക്കുന്ന ജനലിൽ കൂടി വരുന്ന ഇളം തെന്നൽ ഓളെ മുഖത്തേക്ക് ആണ് വീശുന്നത്. അപ്പൊ ഓളെ മുഖത്ത് വിരിയുന്ന പുഞ്ചിരിക് വല്ലാത്തൊരു ചന്തം ആയിരുന്നു. ഇതൊക്കെ നോക്കി നിൽക്കാൻ രസാ... പക്ഷെ പെണ്ണിന്റെ കൈയ്യിലിരിപ്പ് തീരെ ശരിയല്ല.. ജാട തെണ്ടി. കാണിച്ചു തരാ.... ഞാൻ ഓളെ മുന്നിൽ പോയി. "അല്ല... എന്താ പൊന്നു മോളെ ഉദ്ദേശം... ഇത് എന്റെ ബെഡ് ആണ്.ഇവിടെ ആര് കിടക്കാൻ പറഞ്ഞു " "അയ്യോ... ഇത് ഇയാളെ ബെഡ് ആയിരുന്നോ.. ഇന്നലെ ഞാൻ കിടക്കാൻ നേരത്ത് ഞാൻ കുറെ തപ്പി ഇതിൽ പേര് വല്ലതും ഉണ്ടോ എന്ന്. പക്ഷെ എവിടേം കണ്ടില്ല. അത്കൊണ്ട് ഇന്നലെ മുതൽ ഇത് എന്റെ ബെഡ് ആയി " പടച്ചോനെ... ഇത് എന്തൊരു പെണ്ണാ.. വായിൽ നിന്ന് വരുന്നത് കണ്ടില്ലേ.. "ആഹാ.... നിന്റെ ബെഡ് ആണല്ലേ... കാണിച്ചു തരാട്ടോ " അത് പറഞ്ഞു ഞാൻ ഓളെ അടുത്ത് പോയി കിടന്നതും പെണ്ണ് തുള്ളി ചാടി ഒറ്റ എണീക്കൽ ആയിരുന്നു. ഐവാ..... ഇത് തന്നെ പറ്റിയ അവസരം. മൈ ബോസ്സ് കളിച്ചാലോ.. മ്മള് തുടങ്ങിയില്ലേ പിന്നെ... ബെഡിൽ നീണ്ടു നിവർന്നു കിടന്നു. "എന്റെ കിടക്കാ....എന്റെ ബെഡ്.... എന്ത് സുഖം.. എന്ത് രസം.. ക്ലാ...ക്ലാ...ക്കാ.... സുരേഷ് തിരിഞ്ഞു തിരിഞ്ഞു നോക്കി... മുറ്റത്തു ഒരു മൈന " അപ്പൊ ഞാൻ എന്തെല്ലോ കാണിച്ചു കൂട്ടിയത് എന്ന് എനിക്ക് തന്നെ ഓർമ ഇല്ല 🙈 "അതെ....... " ഓൾ മ്മളെ പതിയെ വിളിക്കാൻ തുടങ്ങി. "എന്തെ മുത്തേ " "ഇൻക് കിടക്കണം " "ഇജ്ജ് കിടന്നോ... അന്റെ ബെഡ് ആണ് എന്ന് അല്ലെ പറഞ്ഞത് " "അത്.... ഞാൻ എങ്ങനെ തന്റെ അടുത്ത് കിടക്കും " "അതിന് എന്താ... ഇജ്ജ് എന്റെ ഭാര്യ അല്ലെ " "ഭാര്യ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..... കോളേജിൽ ഒരുത്തി വീട്ടിൽ ഒരുത്തി അങ്ങനെ ആണോ . എന്തായാലും ശരി.... തന്നെ എനിക്ക് തീരെ വിശ്വാസം ഇല്ല " "പിന്നെ.... ഞാൻ നിന്നെ പുഴുങ്ങി തിന്നും. കുറച്ചു കാണാൻ കൊള്ളാമെങ്കിൽ ഒരു കൈ നോക്കാമായിരുന്നു. ഇത് എന്ത് കോലാ" "ആണോ വലിയ കാര്യായി പോയി " അത് പറഞ്ഞു ഓൾ ബെഡിൽ ഇരുന്നു. "അതെ... ഞാൻ ഈ മൂലയിലും താൻ ആ മൂലയിലും.. ദേ....ഒരു കാരണ വശാലും ലക്ഷ്മണ രേഖ താണ്ടി ഇങ്ങോട്ട് വന്നാൽ എന്റെ തനി സ്വഭാവം അറിയും താൻ " "ഇതിൽ കൂടുതൽ ഇനി എന്ത് കാണാൻ " "എന്താ... താൻ എന്താ പറഞ്ഞത് " "ഒന്നുല്ല..... മ്മള് വരില്ല എന്ന് പറഞ്ഞത് ആണെ" ഓൾ വേഗം തിരിഞ്ഞു കിടന്നു. എനിക്ക് ആണെങ്കിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. പടച്ചോനെ.... ആദ്യായിട്ടാ ഒരു പെണ്ണിന്റെ കൂടെ ഇങ്ങനെ ഒരു ബെഡിൽ കിടക്കുന്നത്. കണ്ട്രോൾ തന്നേക്കണെ 😜 മ്മള് തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നിട്ടും ഉറക്കം വന്നില്ല. അവസാനം ഫോൺ എടുത്തു കളിക്കാൻ തുടങ്ങി. എഫ്ബിയും വാട്സ്ആപ്പ് ഒക്കും നോക്കി ടൈം കളഞ്ഞു. പെട്ടന്ന് ആണ് ഓളെ എനിക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നത്. ഫോണിന്റെ വെളിച്ചത്തിൽ അവളുടെ മുഖം തെളിഞ്ഞു നിന്നു. എന്റെ ഫോണിൽ ഉള്ള ശ്രദ്ധ മാറി നേരെ ഓളെ മുഖത്തേക്ക് ആയി ശ്രദ്ധ. ഞാൻ ഓളെ തന്നെ നോക്കി നിന്നു. വല്ലാത്തൊരു ആകർഷണീയത ആ മുഖത്തിന്‌ ഉണ്ടായിരുന്നു. മേൽചുണ്ടിൻ മേലെ ഉള്ള കറുത്ത മറുക് മുഖത്തിന്‌ തന്നെ സൗന്ദര്യം കൂടുന്നത് പോലെ. യാ റബ്ബി... എന്നെയൊക്കെ സമ്മതിക്കണം... ഇപ്പോഴും മ്മക്ക് കണ്ട്രോൾ ഉണ്ടല്ലോ. എപ്പോഴോ ഓളെ മുഖത്തേക്ക് തന്നെ നോക്കി അറിയാതെ ഉറങ്ങിപ്പോയി. _____________________________ പ്രകാശം കണ്ണിനെ തടസ്സപ്പെടുത്തിയപ്പോൾ ആണ് എന്റെ കണ്ണുകൾ ഉണർന്നു തുടങ്ങിയത്. നോക്കുമ്പോൾ മുറിയിൽ മൊത്തം വെളിച്ചം ഉണ്ട്. ഞാൻ ആദ്യം തന്നെ ഫോൺ എടുത്തു നോക്കി. അഞ്ചു മണി... ഇതിപ്പോ എന്താ കഥ. ഞാൻ ഒന്ന് എണീറ്റ് കണ്ണ് തുറന്നു നോക്കിയപ്പോൾ ഓൾ ഇരുന്ന് പഠിക്കുന്നു. ഓ...ഈ പെണ്ണിനെ കൊണ്ട് തോറ്റു. മനുഷ്യൻ ഇവിടെ ഏഴ് മണി കഴിഞ്ഞിട്ടേ പുലരി കാണാറുള്ളൂ.... ആ അന്നേയാണ് ഈ പെണ്ണ് വിളിച്ചു ഉണർത്തിയിരിക്കുന്നത്. പാവം അല്ലെ ഞാൻ 😥ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ.. പിന്നെ ഓൾ പഠിക്കുന്നത് കണ്ടപ്പോൾ ശല്യം ചെയ്യാൻ തോന്നിയില്ല. പഠിക്കുന്നവർ എങ്കിലും പഠിച്ചോട്ടെ 😎 ഞാൻ തലയിൽ കൂടി പുതപ്പ് ഇട്ട് മൂടി ഒന്നൂടി കിടന്നു. പക്ഷെ ലൈറ്റ് കാരണം ഉറക്കം വന്നില്ല. അപ്പോഴാണ് ബാങ്ക് ധ്വനികൾ ചെവിയിൽ മുഴങ്ങിയത്. എന്നെയൊക്കെ സംബന്ധിച്ചു ഇതൊക്കെ അപൂർവ സംഭവം ആണ്. ബാങ്ക് ഒന്നും ഞാൻ കേൾക്കാറേ ഇല്ല. എന്തായാലും ഉറക്കം ഇല്ല. ഞാൻ എണീറ്റ് നിസ്കരിച്ചു അല്ലാഹുവിന്റെ മുന്നിൽ ദുഹാ ചെയ്തു. ആ നിമിഷം വല്ലാത്തൊരു ആത്മവിശ്വാസവും സംതൃപ്തിയും തോന്നിപ്പോയി. അവളും വുളൂ എടുത്തു വന്ന് നിസ്കരിച്ചു. കുറച്ചു നേരം കൂടി പഠിച്ചു ഓൾ താഴേക്കു പോയി. പ്രഭാതത്തിലെ നല്ല കാഴ്ചകൾ ബാൽക്കണി വഴി ഞാൻ കണ്ടു. അങ്ങനെ അത് ആസ്വദിച്ചു നിൽകുമ്പോൾ ആണ് പിറകിൽ നിന്ന് ഒരു വിളി കേട്ടത്. "ദിനൂക്ക " നോക്കുമ്പോൾ കൈയിൽ ഒരു ചായ കപ്പും പിടിച്ചു നിൽക്കുന്നുണ്ട് അവൾ. എന്താ സംഭവം എന്ന് അറിയാതെ ഞാൻ ഓളെ നോക്കി. ഇന്നലെ കണ്ട ആളെ അല്ല. മൊത്തത്തിൽ ഒരു മാറ്റം പോലെ. ഓൾ എനിക്ക് പുഞ്ചിരിച്ചു ചായ നീട്ടി. എന്താണാവോ ഉദ്ദേശം.... ഇനി ചായയിൽ വല്ല വിഷവും. മ്മള് എന്തോ ഒരു ഉൾഭയം ഉണ്ടായിട്ടും അത് വാങ്ങി. "എനിക്ക് ഇയാളോട് കുറച്ചു സംസാരിക്കാൻ ഉണ്ട് " "എന്നോടോ... എന്താ കാര്യം.. പറഞ്ഞോളൂ " "പറയാം... ഇപ്പോഴല്ല... കോളേജ് കഴിഞ്ഞു വന്നിട്ട് മതി. സീരിയസ് ഒന്നുമല്ല. എന്നാലും നമ്മളെ രണ്ടാളേം സംബന്തിക്കുന്നത് ആണ് താനും.. എല്ലാം വന്നിട്ട് പറയാം. പിന്നെ... ചായയിൽ ഒന്നുമില്ല. ധൈര്യായിട്ട് കുടിക്കാം " അത് പറഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ചു ഓൾ നടന്നു നീങ്ങി. എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോയി. ആൾ പാവം ആണെന്ന് മനസ്സിലായി. വൈകിട്ട് കോളേജ് വിട്ടു ഞാൻ നേരെ വീട്ടിലേക്ക് തന്നെ പോന്നു. അവൾ പറഞ്ഞ കാര്യം മാത്രം ആയിരുന്നു മനസ്സിൽ. അവൾക്കു എന്തായിരിക്കും പറയാൻ ഉണ്ടാവുക. അതൊക്കെ ഓർത്തു ആയിരുന്നു വണ്ടി ഓട്ടിയത്. വീടിന്റെ ഗേറ്റ് സെക്യൂരിറ്റി തുറന്നു തരുമ്പോഴും മനസ്സ് മൊത്തം അവൾക്കു പറയാൻ ഉള്ള കാര്യങ്ങളെ കുറിച്ച് ആയിരുന്നു. ഞാൻ വീടിന്റെ മുറ്റത്തേക്കു പ്രവേശിച്ചതും അപ്രതീക്ഷിതമായി ഒരാൾ എന്റെ വണ്ടിയുടെ മുന്നിലേക്ക് വന്ന് വീണതും ഒപ്പമായിരുന്നു. ഞാൻ അപ്പൊ തന്നെ ബ്രേക്ക്‌ പിടിച്ചു. (തുടരും) അള്ളോഹ്... വൈകി അല്ലെ... മനഃപൂർവം അല്ല. സാഹചര്യം അങ്ങനെ ആയിപ്പോയി. ഇത് തന്നെ തട്ടിക്കൂട്ടി എഴുതിയത് ആണ്. എല്ലാരും ക്ഷമിക്കി....ഞാൻ അല്ലെ 😉 ഇന്ഷാ അല്ലാഹ്... അടുത്ത ഭാഗം കഴിയുന്നതും ഫാസ്റ്റ് ആക്കാം 😘
30.9k views
10 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post