*💘ഖൽബിന്റെ കൂട്ടുകാരൻ💘2⃣* *ഭാഗം.24* *Aashu* ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ശോ എന്റെ പൊന്ന് അൻഷി ചുമ്മാ അതും ഇതും പറഞ്ഞ് സമയം കളയാതെ നീ അങ്ങോട്ട്‌ മാറി നിന്നേ... ഞങ്ങക്ക് പെണ്ണിന്റെ വീട്ടിൽ എത്താൻ ഉള്ളതാ..." അതും പറഞ്ഞ് നമ്മള് അവിടന്ന് മുങ്ങി കാറിൽ പോയി പൊങ്ങിയിട്ട് കാക്കൂനോട് പെട്ടന്ന് വണ്ടിയെടുക്കാൻ പറഞ്ഞു... കുറച്ചു നേരത്തെ ഡ്രൈവിംഗിന് ഒടുവിൽ നമ്മളും കാക്കുവും കൂടി പെണ്ണിന്റെ വീടിന് മുറ്റത്ത്‌ ലാൻഡ് ആയി... അവിടെ എത്തിയപ്പോ ആദ്യം തന്നെ നമ്മളെ കണ്ണിലുടക്കിയത് ഒരു സന്തൂർ ഉമ്മൂമ്മാനെയാണ്... കണ്ടപാടെ തന്നെ മൂപ്പത്തിനെ നോക്കി നമ്മള് നൈസ് ആയിട്ടൊന്ന് ചിരിച്ചു കാണിച്ചു... അത് കണ്ടിട്ട് ആ ഉമ്മൂമ്മ തിരിച്ച് നമ്മളോടും പുഞ്ചിരിച്ചപ്പോ നമ്മള് പിന്നെ ഒന്നും നോക്കിയില്ല നേരെ പുള്ളിക്കാരിടെ അടുത്തേക്ക് വിട്ടു... പുറകെ തന്നെ ജുനുക്കയും ഉണ്ട്... "നിങ്ങളെ നോക്കി ഇരിക്കായിരുന്നു ഞാൻ... എന്താ ഇത്ര വൈകിയേ..." ഉമ്മൂമ്മാന്റെ ആ ചോദ്യം കേട്ടിട്ട് നമ്മള് കാക്കൂനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും ഉമ്മൂമ്മാന്റെ മുഖത്തേക്ക് ദൃഷ്ടി പായിച്ചു... "ഉമ്മൂമ്മാക്ക് ഞങ്ങള് വരുന്ന കാര്യം എങ്ങനെ..." "ഇത് നല്ല ചോദ്യം... മോൾടെ ഉമ്മൂമ്മ ആമിനയും ഞാനും ഒരുമിച്ച് പഠിച്ചവരാണ് പോരാത്തതിന് വളരെ നല്ല ചങ്ങായിമാരും... നിങ്ങള് വരുന്ന കാര്യമൊക്കെ ആമിന എന്നെ രണ്ടീസം മുന്നേ തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്..." ഹൈ അപ്പൊ നമ്മളെ ഉമ്മൂമ്മ എല്ലാം കൊളമാക്കിയല്ലേ... പറയാതെ വന്നിട്ട് ഈ വീട്ടുകാർക്ക് ചെറിയ ഒരു ഷോക്ക് കൊടുക്കാന്നാ ഞങ്ങള് കരുതിയെ അതും നശിപ്പിച്ചല്ലോ ഡാകിനിയെ ഇങ്ങള്... "മോനെന്താ അവിടെ തന്നെ നിൽക്കുന്നെ അകത്തേക്ക് വാ... മോളും വാ..." ഉമ്മൂമ്മ ഞങ്ങളെ രണ്ടാളെയും അകത്തേക്ക് കൂട്ടി കൊണ്ട് പോയപ്പോ നമ്മള് എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു നോക്കി... വീട്ടിൽ ഒരു ഒച്ചയും ബഹളവും കേൾക്കാനില്ല ഇനീപ്പോ പെണ്ണിന്റെ വീട് ഇതല്ലേ ആവോ... ഞങ്ങള് അകത്ത് കയറി ചെന്ന് സോഫയിൽ ഇരുപ്പുറപ്പിച്ചിട്ടും അവിടെയൊന്നും വേറെ ആരെയും കണ്ടില്ല... "ഇവിടെ വേറെയാരും ഇല്ലേ ഉമ്മൂമ്മ...?" നമ്മക്ക് തോന്നിയ സംശയം നമ്മള് അങ്ങട് ചോദിച്ചു... "ഉണ്ടല്ലോ ഞാൻ വിളിക്കാം... മോളെ....." എന്ന് ഉമ്മൂമ്മ അകത്തേക്ക് നോക്കി നീട്ടി വിളിച്ചതും അകത്ത് നിന്നും ഇവിടെ നമ്മള് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ ഇറങ്ങി വന്നു... "ആഹ് ദേ ഇതാണ് ആള്... എന്റെ കൊച്ചുമോളാ ഷിമ..." ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടില്ലേ അത് പോലെ നമ്മളത് കേട്ടിട്ട് ഇരുന്നിടത്ത് നിന്നും ചാടി എണീറ്റു... നമ്മളെ എണീക്കൽ കണ്ടിട്ട് ജുനുക്ക നെറ്റി ചുളിച്ചോണ്ട് നമ്മളെ തന്നെ നോക്കുന്നുണ്ട്... ഇവളെ പേപ്പട്ടി കടിച്ചോ എന്ന രീതിയിൽ... ഷിമ പിശാശിനെ നമ്മള് ഈ വീട്ടിൽ പോയിട്ട് ഈ ഏരിയയിൽ പോലും പ്രതീക്ഷിച്ചിട്ടില്ല... ആകെ പൊല്ലാപ്പായല്ലോ പടച്ചോനെ... ഈ കോപ്പിനെ പെണ്ണ് കാണാൻ വേണ്ടിയാണോ ഞങ്ങള് വന്നത്... ആഹ് എന്നാ ഇത് കൊറേ നടക്കും... ഇത് ഇവൾടെ വീടാണെന്ന് ഇവിടെ എത്തുന്നതിന് ഒരു പത്ത് സെക്കന്റ്‌ മുമ്പ് അറിഞ്ഞിരുന്നെങ്കിൽ നമ്മള് ഈ വഴിക്ക് വരില്ലായിരുന്നു... കോപ്പ് നമ്മളെ തന്നെ നോക്കി ഇളിക്കുന്നുണ്ട്... അവൾക്ക് ഇതൊക്കെ നേരത്തെ തന്നെ അറിയാമായിരുന്നു എന്ന അർത്ഥത്തിൽ... എങ്ങനെയെങ്കിലും ഇവിടന്ന് മുങ്ങിയെ പറ്റൂ അതിന് ആദ്യം ഉമ്മൂമ്മാനെ ഇവിടന്ന് ഒഴിവാക്കണം... "ഉമ്മൂമ്മാ എനിക്ക് കുടിക്കാൻ കുറച്ച് വെള്ളം തരോ..." "ശോ ഞാനത് മറന്നു... ദേ ഞാൻ ഇപ്പൊ തന്നെ എടുത്തോണ്ട് വരാം..." എന്ന് പറഞ്ഞിട്ട് ഉമ്മൂമ്മ അകത്തേക്ക് പോയതും നമ്മള് പെട്ടന്ന് കാക്കൂന്റെ കയ്യിൽ പിടിച്ചു... "കാക്കൂ വാ നമുക്ക് പോവാം ഇനി ഒരു സെക്കന്റ്‌ പോലും ഇവിടെ നിക്കണ്ട... വാ എണീക്ക്..." "പോകാനോ എങ്ങോട്ട്... എടി നമ്മള് എന്തിനാ ഇങ്ങോട്ട് വന്നേക്കുന്നതെന്ന് എന്ന് നിനക്ക് അറിയില്ലെ..." "പെണ്ണിനെ കാണാനല്ലേ... കണ്ടിടത്തോളം മതി ഇനി ഇവിടെ നിക്കണ്ട വാ..." അവളെ നോക്കി കണ്ണുരുട്ടി കൊണ്ടാണ് നമ്മള് അത്രേം പറഞ്ഞത്... അവള് അപ്പൊ അതൊന്നും മൈൻഡ് ചെയ്യാതെ കൈ കെട്ടി നിന്നിട്ട് മുഖം തിരിച്ചു... "എടി നീയിത് എന്തോന്നാ ഈ കാണിക്കുന്നെ... എന്റെ കയ്യീന്ന് വിട് റനൂ..." "ഇങ്ങളിപ്പൊ എന്റെ കൂടെ വരുന്നുണ്ടോ ഇല്ലയോന്ന് എനിക്ക് ഇപ്പൊ തന്നെ അറിയണം... വരുന്നില്ല എന്നാണെങ്കിൽ ഞാൻ ഇവിടന്ന് ഒറ്റക്ക് തിരിച്ചു പോവും..." "ഇയ്യ് ഒരു പത്ത് സെക്കന്റ്‌ കൂടി വെയിറ്റ് ചെയ്യ് ഒരാള് കൂടി വരാനുണ്ട്..." "പറ്റൂല എനിക്ക് വീട്ടിൽ പോണം..." എന്ന് പറഞ്ഞോണ്ട് നമ്മള് വാശി പിടിച്ചു... "അതുശരി എന്നെ കാണാൻ വന്നിട്ട് കാണാൻ നിക്കാതെ തിരിച്ചു പോകുവാണോ ഇക്കയും അനിയത്തിയും..." പെട്ടന്ന് അങ്ങനെയൊരു ചോദ്യം കേട്ടതും നമ്മള് വേഗം പുറകിലേക്ക് തിരിഞ്ഞു നോക്കി... അപ്പൊ ഉണ്ട് നമ്മളെ പുറകിലായിട്ട് ഡോക്ടറിന്റെ വേഷമണിഞ്ഞു നിൽക്കുന്ന ഒരു മൊഞ്ചത്തി ഇത്തൂസ് നമ്മളെ നോക്കി ചിരിക്കുന്നു... സംഭവം മനസിലാകാതെ നമ്മള് ആ ഡോക്ടറെയും ഷിമയെയും മാറി മാറി നോക്കി കൊണ്ടിരുന്നു... "കൺഫ്യൂഷൻ വേണ്ട ഞാനാ നിങ്ങള് കാണാൻ വന്ന പെണ്ണ്... പേര് കൗലത്ത്... ഒരു pediatrician ആണ്... റനൂന് പോകാൻ തിരക്കായോ..." ഒട്ടും ജാഡയോ അഹങ്കാരമോ ഇല്ലാതെ വളരെ സോഫ്റ്റ്‌ ആയി നമ്മളെ നല്ലോണം അടുത്തറിയാവുന്നത് പോലെ ഡോക്ടർ നമ്മളോട് പെരുമാറുന്നത് കണ്ടിട്ട് ഇങ്ങനെത്തെ ആൾക്കാരൊക്കെ ഈ ലോകത്ത് ഉണ്ടോ എന്ന് പോലും നമ്മക്ക് തോന്നിപ്പോയി... ഏതായാലും നമ്മള് ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞു... ഇത് തന്നെ നമ്മളെ വലിയ നാത്തൂൻ എന്ന്... "അവിടെ ഇരിക്ക്ട്ടോ ഞാൻ പെട്ടന്ന് ഫ്രഷായിട്ട് വരാം..." എന്നും പറഞ്ഞിട്ട് മൂപ്പത്തി അങ്ങ് അകത്തേക്ക് കയറി പോയി... അതെ സമയം തന്നെയാണ് ഉമ്മൂമ്മ വെള്ളവും കൊണ്ട് നമ്മളെ അടുത്തേക്ക് വരുന്നത്... "ദാ മോളെ വെള്ളം..." "No Thanks ഉമ്മൂമ്മ... ഇനി ഈ വെള്ളത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല... ഏതായാലും ഇതെന്റെ കാക്കൂന് ഇരിക്കട്ടെ ഇനിയങ്ങോട്ട്‌ എന്തുമാത്രം വെള്ളം കുടിക്കാനുള്ളതാ..." നമ്മളാ വെള്ളം വാങ്ങി ജുനുക്കാന്റെ കയ്യിൽ വെച്ചു കൊടുത്തു... ഇതൊക്കെ കണ്ടോണ്ട് ഷിമ നിക്കുന്നുള്ള കാര്യം നമ്മള് അങ്ങ് മറന്നു പോയിരുന്നു... അവളെ കണ്ടപ്പോ വീണ്ടും നമ്മള് ഉമ്മൂമ്മാന്റെ നേരെ തിരിഞ്ഞു... "ഉമ്മൂമ്മാ ഒരു ചിന്ന ഡൌട്ട്... ഈ നിൽക്കുന്ന ആളാരാ..." അവൾടെ നേരെ വിരല് ചൂണ്ടി കൊണ്ട് നമ്മള് അത് ചോദിച്ചപ്പോ ഓള് ഒന്ന് ചിരിച്ചിട്ട് സോഫയിലേക്ക് ഇരുന്ന് കാൽ കയറ്റി വെച്ചു... അതിൽ നിന്നും തന്നെ നമ്മക്ക് മനസിലായി റെസ്‌പെക്ട് എന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്ത ജാതിയാണെന്ന്... "ഇവള് എന്റെ മോൾടെ മോളാ... കൗലു എന്റെ മകന്റെയും..." ഓഹോ അപ്പൊ ഈ മാരണത്തിന്റെ ഫാമിലിയിൽ നിന്നാണല്ലെ ജുനുക്കാന്റെ ഭാവി കെട്ട്യോൾ... ഭാഗ്യത്തിന് നമ്മളെ നാത്തൂൻ ഇവളെ പോലെ അല്ലെന്ന് തോന്നുന്നു... ഇനീപ്പോ ഈ കോപ്പിനെ സഹിക്കണമല്ലോ എന്നാലോയിക്കുമ്പോഴാ നമ്മക്ക് ചൊറിഞ്ഞു വരുന്നത്... മിക്കവാറും നമ്മള് ഇവിടന്ന് ഇറങ്ങി പോകാൻ ചാൻസുണ്ട്... പ്രായത്തിൽ മുതിർന്ന ആളാണെന്ന കാര്യം പോയിട്ട് സ്വന്തം ഉമ്മൂമ്മയാണെന്ന് പോലും വക വെക്കാതെ കാലും കയറ്റി വെച്ച് ഇരിക്കുന്നത് കണ്ടില്ലേ ബ്ലഡി ബുഫലോക്ക് ഏഷ്യൻ പെയിന്റ്സ് അടിച്ചത്... എരിഞ്ഞു കേറി വന്നിട്ട് നമ്മള് പിന്നെ അവൾടെ ഭാഗത്തേക്ക്‌ പോലും നോക്കിയില്ല... കുറച്ചു നേരം വെയിറ്റ് ചെയ്യിപ്പിച്ചിട്ട് കൗലുത്ത ഇറങ്ങി വന്നപ്പോ ഉമ്മൂമ്മ പറഞ്ഞത് ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ മാറി നിന്ന് സംസാരിച്ചോളാനാ... അത് കേട്ടപ്പോ തന്നെ രണ്ടും കൂടി പുറത്തേക്ക് ഇറങ്ങി പോയി... നമ്മള് അപ്പൊ ഉമ്മൂമ്മാന്റെ കയ്യിൽ പിടിച്ച് പുള്ളിക്കാരിയെ സോഫയിൽ ഇരുത്തി ചോദ്യം ചെയ്യാൻ തുടങ്ങി... കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായി, എത്ര വയസിലായിരുന്നു കല്യാണം, എത്ര കുട്ട്യോളുണ്ട്, എത്ര കൊച്ചു മക്കളുണ്ട്, നമ്മളെ ഉമ്മൂമ്മാക്ക് പഠിക്കുന്ന കാലത്ത് ലവ് ഉണ്ടായിരുന്നോ, മൂപ്പത്തി തേച്ചിട്ടുണ്ടോ എന്ന് വരെ നമ്മള് ഒറ്റ ഇരിപ്പിന് ചോദിച്ചു... അപ്പഴല്ലേ നമ്മളാ നഗ്ന സത്യം തിരിച്ചറിഞ്ഞത്... നമ്മളെ ഉമ്മൂമ്മയും ഉപ്പൂപ്പയും മാത്രമല്ല ഉമ്മച്ചി ഉപ്പച്ചിയും വരെ ലവ് മാര്യേജ് ആണെന്ന്... കേട്ടപ്പോ നമ്മള് ആകെ കോരിത്തരിച്ചു പോയി... ഏതായാലും നമ്മക്കും ഒരു ചാൻസ് ഒക്കെ കാണുന്നുണ്ട്... ഈ വീട്ടിൽ ഉമ്മൂമ്മയും കൗലുത്തയും ഷിമയും അവൾടെ പേരെന്റ്സും ആണ് ഉള്ളത് എന്നാ അറിയാൻ കഴിഞ്ഞത്... കൗലുത്താന്റെ പേരെന്റ്സും ഡോക്ടർസ് ആയതോണ്ട് അവർ നാട്ടിൽ അല്ലെന്നും അറിഞ്ഞു... ഷിമാന്റെ ഇരുത്തം കണ്ടിട്ട് അവളെ ഒന്ന് തോണ്ടാൻ തന്നെ നമ്മള് തീരുമാനിച്ചു... "അല്ല ഉമ്മൂമ്മ ഇങ്ങളെ ഈ കൊച്ചു മോൾക്ക് കല്യാണമൊന്നും നോക്കുന്നില്ലേ... പ്രായം എത്ര ആയെന്നാ വിചാരം ഇപ്പൊ തന്നെ മുടിയൊക്കെ നരച്ചു തുടങ്ങിയിട്ടുണ്ട് പെട്ടന്ന് പിടിച്ച് കെട്ടിച്ചൂടെ ഇവളെ..." ഷിമക്കിട്ട് താങ്ങി കൊണ്ടായിരുന്നു നമ്മളെ ആ ഡയലോഗ്... അത് അവൾക്ക് നല്ലോണം ഒന്ന് കൊണ്ടിട്ടുണ്ട് എന്ന് അവൾടെ ഭാവത്തിൽ നിന്നും അറിഞ്ഞപ്പോ നമ്മക്ക് വല്ലാത്തൊരു മനസുഖം... "ഇവൾടെ മാര്യേജ് ഏതാണ്ട് ഉറപ്പിച്ച മട്ടാ... ഓളെ ചെക്കനെ നിന്നെ പോലത്തെ ഇപ്പഴത്തെ കുട്ട്യോൾ അറിയാണ്ടിരിക്കില്ല... ഒരു മ്യൂസിക് ഡയറക്ടറും നല്ലൊരു പാട്ടുകാരനും ആയ ബിസിനസ്‌ മാൻ നൗമാൻ ഷെഹാനാണ്..." വടി കൊടുത്ത് അടി വാങ്ങിക്കുക എന്ന് പറയുന്നത് ദേ ഇതിനെയാണ്... ഇതിപ്പോ നമ്മള് ചോദിച്ചു വാങ്ങിയതാണ്... വല്ല ആവശ്യവും ഉണ്ടായിരുന്നോ റനൂ നിനക്ക്... നമ്മളെ ഇന്നത്തെ ഉറക്കം പോയികിട്ടി... കോപ്പ് ചോദിക്കണ്ടായിരുന്നു... ഷിമയാണെങ്കിൽ അവൾടെ ചിരി ഒരുവിധം കടിച്ചു പിടിച്ചു ഇരിക്കുന്നുണ്ട്... നമ്മളെ ചെക്കനെ ഈ കോപ്പിന്റെ ചെക്കനാണെന്ന് പറയാൻ എവളോ ധൈര്യം ഇറുക്കണും... അങ്ങനെയങ്ങ് വിട്ടാൽ ശെരിയാവില്ലല്ലോ... "അ... അതിന്... മൂപ്പർക്ക് ഏതോ ഒരു പെൺകുട്ടിയോട് പ്രണയം ഉണ്ടെന്നോ കല്യാണം കഴിക്കാൻ പോകുവാണെന്നോ ഒക്കെയാണല്ലോ പുറത്തുള്ള ചർച്ച... അപ്പൊ എങ്ങനെ..." നമ്മള് ഉദ്ദേശിച്ചത് നമ്മളെ തന്നെയാണെന്ന് സംശയം തോന്നിയില്ലല്ലോ ലെ... "ആർക്ക് നൗമൂനോ...? ഏയ്‌ അവൻ അങ്ങനെത്തെ ഒരാളല്ല ഡീസന്റാണ്... എന്റെ അറിവിൽ ഇതുവരെയായിട്ടും അവന് ആരോടും പ്രണയം ഒന്നും ഉണ്ടായിട്ടില്ല..." "ഇനി ഉണ്ടായിക്കൂടാ എന്ന് പറയാൻ പറ്റൂലല്ലോ ഉമ്മൂമ്മ... നൗമൂന് ഒരു ദീപ് ലവ് ഉണ്ട് അല്ലേ ഷിമാ...?" നമ്മളെ ചോദ്യം കേട്ടിട്ട് അവൾക്ക് നല്ലോണം ദേഷ്യം വന്നിട്ടുണ്ട്... "നൗമൂന് പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവൻ കെട്ടാൻ പോവുന്നത് എന്നെ തന്നെയായിരിക്കും റനാ... നൗമാൻ ഷെഹാൻ എന്ന എന്റെ ഫിയാൻസി എല്ലാ ഫീൽഡിലും ഒരുപാട് ഫാൻസുള്ള ഒരു വ്യക്തിയാണ്... അതോണ്ട് അവനെ തളർത്താൻ വേണ്ടി അവന്റെ ഹേറ്റേഴ്‌സ് ഉണ്ടാക്കിയ കള്ളകഥകളാണ് അവന് ഇതുവരെ ഇല്ലാത്തൊരു ലവ്... ഇനി അഥവാ അവന് ലവ് ഉണ്ടെങ്കിൽ തന്നെ എനിക്കത് ഗ്രാസ് ആണ്..." നിന്റെ കൊച്ചാപ്പന്റെ കപ്പലണ്ടി ഹംക്ക് പിശാശ്ശെ... ഇവള് മിക്കവാറും നമ്മളെ കയ്യീന്ന് മേടിക്കും... അവന് ലവ് ഉണ്ടെങ്കിൽ ഇവൾക്ക് ഗ്രാസ് ആണെന്ന്... എന്നാ നീ നമ്മക്ക് ഗ്രാസ്സ്ഹോപ്പറാണ് വവ്വാലെ... അവൾടെ കോപ്പിലെ വർത്താനം കേട്ടിട്ട് നമ്മക്ക് ചൊറിഞ്ഞു വരുന്നുണ്ട്... എന്റെ കണ്ട്രോൾ ദൈവങ്ങളെ എനിക്ക് കണ്ട്രോൾ തരൂ... "നിങ്ങള് തമ്മിൽ മുമ്പ് പരിജയം ഉണ്ടോ പിള്ളേരേ... രണ്ടാളും പരസ്പരം പേര് വിളിച്ച് സംസാരിക്കുന്നത് കണ്ടല്ലോ..." "ഇല്ല ഗ്രാൻഡ്മ... ഇവളെ എനിക്കോ ഇവൾക്ക് എന്നെയോ ഇതിന് മുമ്പ് പരിജയമില്ല... ഞാൻ പിന്നെ ഇത്തരം ലോക്കൽ ആളുകളോട് അധികം പരിജയം കാണിക്കാറില്ല..." അത് അവൾ നമ്മള് മാത്രം കേൾക്കുന്ന രീതിയിലാണ് പറഞ്ഞത്... ഇവിടെ വെച്ച് നമ്മള് പ്രതികരിക്കില്ല എന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട് അതിന്റെ അഹങ്കാരം ആണ് ഓൾക്ക്... പക്ഷെ നമ്മള് ഇവിടിരുന്ന് നാലു ഭാഗവും നോക്കി കൊണ്ടിരിക്കാണ് അവൾടെ തലമണ്ട അടിച്ചു പൊട്ടിക്കാൻ ഇവിടെ ഒന്നുല്ലേ എന്ന മട്ടിൽ... കലിപ്പ് മുഴുവനും കണ്ട്രോൾ ചെയ്തിട്ടാണ് നമ്മള് പിന്നെ അവിടെ ഇരുന്നത്... കൊറേ കഴിഞ്ഞപ്പോ കാക്കുവും കൗലുത്തയും സംസാരം കഴിഞ്ഞ് ഞങ്ങളെ അടുത്തേക്ക് തിരിച്ചു വന്നു... "റനൂ ബാ പോവാം..." എന്ന് മൂപര് സന്തോഷ പുളകിതനായി പറഞ്ഞപ്പോ വന്ന കാര്യം ഓക്കേ ആയെന്ന് നമ്മക്ക് മനസിലായി... "എന്നാപ്പിന്നെ ഞങ്ങള് ഇറങ്ങാ ഉമ്മൂമ്മാ... ബാക്കി കാര്യങ്ങൾ ഉപ്പച്ചി വിളിച്ചു പറയും..." അത്രയും പറഞ്ഞിട്ട് ഞങ്ങള് അവിടന്ന് ഇറങ്ങി... കാക്കൂന് കൗലുത്താനെ നല്ലോണം പിടിച്ച മട്ടുണ്ട്... തിരിച്ചുള്ള പോക്കിൽ മൂപ്പത്തിയെ കുറിച്ച് മാത്രേ മൂപര് പറയുന്നുള്ളൂ... പൊക്കി പൊക്കി അങ്ങ് ആകാശത്തേക്ക് കൊണ്ട് പോയി എത്തിച്ചിട്ടുണ്ട്... എപ്പഴാ തള്ളി താഴെയിടാന്ന് പറയാൻ പറ്റൂല... വീട് എത്താറായപ്പോഴാണ് നമ്മളെ ഞെട്ടിച്ചു കൊണ്ട് ജുനുക്ക ഒരു കാര്യം ചോദിച്ചത്... "കുഞ്ഞോളെ... ഏതാ ആ ഷിമ എന്ന പെണ്ണ്...?" അത് കേട്ടിട്ട് നമ്മള് പുരികം ചുളിച് മൂപ്പരെ മുഖത്തേക്ക് നോക്കിയപ്പോ കാക്കു പെട്ടന്ന് വണ്ടി നിർത്തി... "നൗമുവും അവളും തമ്മിൽ എന്താണ് ബന്ധം...?" അതും കൂടി കേട്ടപ്പോ നമ്മളാകെ വല്ലാണ്ടായി പോയി... ഇതൊക്കെ എങ്ങനെ കാക്കു അറിഞ്ഞു... "ചോദിച്ചത് കേട്ടില്ലേ നീ...? ഷിമ എന്ന ആ പെണ്ണും നൗമുവും തമ്മിൽ എന്താണ് ബന്ധമെന്ന്... ആ ഉമ്മൂമ്മ എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്... നൗമു കെട്ടാൻ പോകുന്നത് ആ പെണ്ണിനെയാണെന്ന്...?" "അതിപ്പോ എനിക്ക് എങ്ങനെയാ അറിയാ കാക്കൂ... ചെലപ്പോ അത് സത്യമായിരിക്കും..." "നിനക്ക് പറയാൻ മേലായിരുന്നോ നീയുമായിട്ട് ബന്ധം പറഞ്ഞുറപ്പിച്ചു വെച്ചിട്ടുള്ള ആളാണ് നൗമാൻ എന്ന്..." "അതെപ്പോ...!! അതിന് അങ്ങനെയൊന്നും ഇതുവരെ നടന്നിട്ടില്ലല്ലോ..." "എന്നാരു പറഞ്ഞു... നൗമുവും നീയും തമ്മിലുള്ള ബന്ധം ഞങ്ങള് വീട്ടുകാർ പറഞ്ഞു തീരുമാനിച്ചതാ ഇനി അത് മാറ്റാൻ പറ്റൂല..." അത് കേട്ട് നമ്മള് പിന്നേം ഞെട്ടി... ഇതൊക്കെ എപ്പോ... നമ്മളെ വീട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും നമ്മള് അറിയുന്നില്ലേ... "മൂന്നുമാസം സമയം ചോദിച്ചിട്ടുണ്ട് നൗമു അത് കഴിഞ്ഞ് നിങ്ങടെ കല്യാണം നടത്താനാണ് ഞങ്ങടെ തീരുമാനം..." "കല്യാണോ...!! മൂന്ന് മാസം...!!" ഞെട്ടി കണ്ണുതള്ളി നമ്മള് മൂപ്പരെ നോക്കി വാ പൊളിച്ചു... "എന്നാലും ആ ഉമ്മൂമ്മ എന്തിനാ അങ്ങനെ പറഞ്ഞതെന്ന് അറിയണമല്ലോ ഞാനൊന്ന് നൗമൂനെ വിളിച്ചു നോക്കട്ടെ..." എന്നും പറഞ്ഞ് കാക്കു ഫോൺ എടുത്തപ്പോ നമ്മള് പെട്ടന്ന് മൂപ്പരെ കയ്യീന്ന് ഫോൺ തട്ടി പറിച്ചു.... "ഹോ ന്റെ റബ്ബേ... എരുമേടെ വയസ്സും പിള്ളേരുടെ ബുദ്ധിയും ആണല്ലോ ഇങ്ങള് എന്റെ കാക്കൂമാർക്ക്‌ കൊടുത്തേക്കുന്നെ... ഇങ്ങള് ഇപ്പൊ എന്തിനാ അവനെ വിളിക്കുന്നെ..." "അവനോട് അതിനെ കുറിച്ച് ചോദിക്കാൻ... സത്യം എന്താണെന്ന് അറിയണമല്ലോ..." "ഇങ്ങക്ക് സത്യമല്ലേ അറിയണ്ടേ ശെരി ഞാൻ പറഞ്ഞു തരാം..." എന്ന് പറഞ്ഞിട്ട് നമ്മള് കാക്കൂന് കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു... ഷിമയെ കുറിച്ച് അവൻ നമ്മക്ക് പറഞ്ഞു തന്ന മുഴുവൻ കാര്യങ്ങളും... എല്ലാം കേട്ടു കഴിഞ്ഞപ്പോ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി മൂപ്പർക്ക്... "ഞങ്ങടെ പെങ്ങളൂട്ടി ഇന്നേവരെ കുടുംബത്തിന്റെ മാനം കളയുന്ന ഒരു പരിപാടിയും ചെയ്തിട്ടില്ലല്ലോ... ചെയ്ത കുരുത്തക്കേട് മൊത്തവും ഞങ്ങളെ അറിവോടെയും സപ്പോർട്ടോടെയും ആണ്... നിന്റെ ഒരു ആഗ്രഹത്തിനും കാക്കുമാര് ഇന്നേവരെ നോ പറഞ്ഞിട്ടില്ല... നിനക്ക് അർഹിച്ചതാണെന്ന് തോന്നുന്നതിനെ മാത്രമേ നീ ഇതുവരെ ഞങ്ങളോട് ചോദിച്ചിട്ടുള്ളൂ അതോണ്ട് ഈ വല്ലിക്കാക്ക നിനക്ക് വാക്ക് തരാണ്... ആരൊക്കെ എതിര് പറയാൻ വന്നാലും നിന്നെ നിന്റെ ഈ ജുനൈദ് കാക്കു നൗമൂന്റെ കയ്യിൽ ഏൽപ്പിച്ചിരിക്കും..." ഹോ അൽ രോമാഞ്ചിഫിക്കേഷൻ... അത് നമ്മളെ പ്രണയത്തെ നമ്മക്ക് തരാമെന്ന് പറഞ്ഞതിനല്ല മറിച്ച് നമ്മളെ കാക്കു നമ്മളെ ഇത്രത്തോളം മനസിലാക്കിയിട്ടുണ്ട് എന്ന് അറിഞ്ഞതിലാണ്... ഇപ്പൊ ഈ ലോകത്തെ ഏറ്റവും വലിയ അഹങ്കാരി നമ്മള് തന്നെയായിരിക്കും... അത്രക്കും അഹങ്കാരം തോന്നുന്നുണ്ട് നമ്മക്ക്... "സെഡ് ആക്കാതെ കാക്കൂ... ഇങ്ങള് നാലാളും കൂടി എന്നെ ഇത്രത്തോളം വഷളാക്കിയത് പോരാഞ്ഞിട്ടാണോ ഇപ്പൊ ഇതും..." "അതിന് ഞാൻ നിന്നെ സപ്പോർട്ട് ചെയ്തതല്ലല്ലോ... നൗമു നല്ലൊരു പയ്യനായത് കൊണ്ട് അവനെ അങ്ങനെയങ്ങ് വിട്ടു കളയാൻ ഞങ്ങക്ക് തോന്നുന്നില്ല... നമ്മടെ വീട്ടിൽ കല്യാണപ്രായം എത്തി നിൽക്കുന്ന വേറെ പെൺകുട്ട്യോൾ ഒന്നും ഇല്ലാത്തത് കൊണ്ടാ നിന്നെ പോലൊരു മെട്രോയുടെ തലയിൽ അവനെ കയറ്റി വെക്കാൻ തീരുമാനം എടുത്തത്... അതിൽ എനിക്ക് മാത്രമല്ല വീട്ടിലെ എല്ലാവർക്കും അതിയായ ദുഃഖം ഉണ്ട്..." ഇത്രേം നേരം തോന്നിച്ച രോമാഞ്ചത്തെ ഒറ്റയടിക്ക് കൊന്നത് പോലെയാണ് മൂപര് അത് പറഞ്ഞത്... "അപമാനിച്ചു മതിയായെങ്കിൽ നിർത്തിക്കൂടെ കാക്കൂ..." "ഇതിലൊക്കെ നിന്റെ അഭിമാനം കുലുങ്ങത്തില്ലാന്ന് എനിക്ക് അറിയില്ലെ കുഞ്ഞോളെ..." അതും ശെരിയാ... നമ്മക്ക് ഇതൊക്കെ ബ്ലാ ബ്ലാ ആണ്... "എന്നാലും ഇങ്ങളൊക്കെ എന്നോട് ചോദിക്കാതെ എന്റെ കല്യാണകാര്യം തീരുമാനിക്കാൻ പാടില്ലായിരുന്നു... എനിക്ക് ഷാനൂനെയാണ് ഇഷ്ടം ഞാൻ അവനെ കല്യാണം കഴിച്ചോളാം..." ചുമ്മാ ഒരു ജാഡക്ക് വേണ്ടി നമ്മള് ഇടയ്ക്കിടെക്ക് പറയുന്ന ഡയലോഗ് ആണ് ഇത്... നമ്മക്ക് ഷാനുവിനെ കെട്ടാൻ താല്പര്യം ഇല്ലെന്നും ഇത് നമ്മള് ചുമ്മാ ഡയലോഗ് അടിക്കുന്നതാണെന്നും എല്ലാർക്കും അറിയാം... "ഇത് ഞങ്ങള് കൊറേ കാലമായിട്ട് കേൾക്കുന്ന വാക്കാണല്ലോ... നീ പറയുന്നത് കേട്ടിട്ടാണോ എന്തോ ഇപ്പൊ അവനും തുടങ്ങിയിട്ടുണ്ട് നിന്നെ കെട്ടണം എന്ന് പറഞ്ഞോണ്ട്..." ജുനുക്ക വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ അങ്ങനെ പറഞ്ഞപ്പോ നമ്മളൊന്ന് നെറ്റി ചുളിച്ചു... അവനും തുടങ്ങിയിട്ടുണ്ട് എന്നോ...? "ആരുടെ കാര്യാ കാക്കൂ...?" നെറ്റി ചുളിച്ച് സംശയ ഭാവത്തോടെ നമ്മള് മൂപ്പരോട് അത് ചോദിച്ചപ്പോ കാക്കൂന് പെട്ടന്ന് ഒരു കോൾ വന്നു... അപ്പൊ തന്നെ മൂപര് കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കാൻ തുടങ്ങി... ഏതോ client ആണ്... കൊറേ നേരം ഫോണിൽ പിടിച്ചു തൂങ്ങിയിട്ട് അവസാനം മൂപ്പര് വണ്ടി വിട്ടപ്പോ നമ്മള് ചോദിക്കാൻ ചെന്ന കാര്യം തന്നെ മറന്നു പോയിരുന്നു... ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ *{ ഇഷാൻ }* റനൂന്റെ ചങ്ക് ബ്രോസ് ആയ അർഷൂന്റെയും മാനുന്റെയും കൂടെ ഇരുന്ന് ഓരോന്ന് സംസാരിക്കുന്ന നേരത്താണ് പെട്ടന്ന് അവര് രണ്ടാളും ഒരു മൂന്നുമാസ കണക്കു പറഞ്ഞത്... "മൂന്നുമാസം കഴിഞ്ഞാൽ പിന്നെ നമ്മക്ക് അവളെ പഴയ പോലെ കിട്ടില്ലല്ലോ അർഷൂ അതോണ്ട് എല്ലാ ആഘോഷവും അതിന് മുമ്പ് തന്നെ നടത്തണം..." അതായിരുന്നു തുടക്കം... മൂന്ന് മാസം കഴിഞ്ഞാൽ റനു എങ്ങോട്ട് പോകുവാണെന്നായി എന്റെ സംശയം... "ഈ മൂന്നുമാസ കണക്ക് എന്താണ് അർഷു...?" "അപ്പൊ അക്കാര്യമൊന്നും നീ അറിഞ്ഞില്ലേ... റനു നിന്നോട് പറയേണ്ടതാണല്ലോ...?" മാനുവാണ്. "അതിന് അവൾക്ക് ഇതൊന്നും അറിയില്ലല്ലോ മാനു... അതോണ്ട് ഞാൻ തന്നെ പറയാം... മൂന്നുമാസം കഴിഞ്ഞിട്ട് അവൾടെ കല്യാണം നടത്താൻ തീരുമാനിച്ചിരിക്കാ വീട്ടിൽ എല്ലാരും..." അർഷു അത് പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി... "കല്യാണോ...?! ആരുമായിട്ട്...?!" "വേറെ ആരാ നമ്മടെ നൗമാനോടൊപ്പം തന്നെ... റനൂന്റെ സ്വഭാവം വെച്ച് നോക്കുമ്പോ അവൾക്ക് ഇതിനേക്കാൾ നല്ലൊരു ചെക്കനെ വേറെ കിട്ടാനില്ല... മൂന്നുമാസം വരെ നൗമു ബിസിയായിരിക്കും അതോണ്ടാ അത്രയും നീട്ടി വെച്ചത് അല്ലെങ്കിൽ നാളെ തന്നെ നടത്താനായിരുന്നു ഉപ്പച്ചീന്റെ പ്ലാൻ..." "അവൾടെ കല്യാണകാര്യം ഒരുപാട് വർഷം മുമ്പ് ഞാൻ സംസാരിച്ചിരുന്നതല്ലേ നിങ്ങളോട്...? അന്ന് എല്ലാരും എന്നോട് എന്തായിരുന്നു പറഞ്ഞെ റനു ഷാനുവിന് ഉള്ളതാണെന്നല്ലെ... എന്നിട്ടിപ്പോ മറ്റൊരുത്തനെ കണ്ടപ്പോ എന്റെ കാര്യം മറന്നതാണോ അതോ എല്ലാരും കൂടി എന്നെ മനഃപൂർവം ഒഴിവാക്കിയതാണോ...?" എന്റെ ചോദ്യം കേട്ടിട്ട് രണ്ടാളും ഒന്ന് ഞെട്ടിയിട്ടുണ്ട്... "ഡാ ഷാനു നീയിത് എന്തൊക്കെയാ പറയുന്നെ... നീ നിന്റെ ഭാഗം മാത്രം പറയാതെ അവൾടെ ഭാഗം കൂടി ചിന്തിക്ക്... അവൾക്ക് നിന്നെ അങ്ങനെയൊരു സ്ഥാനത്ത് കാണാൻ കഴിയില്ലെന്ന് എത്ര പ്രാവശ്യം അവൾ എല്ലാരുടെയും മുഖത്ത് നോക്കി പറഞ്ഞതാ..." "ഈ സെയിം ഡയലോഗ് തന്നെയല്ലേ അവൾ നൗമാന്റെ മുഖത്ത് നോക്കിയും പറഞ്ഞത് എന്നിട്ട് അതാരും കേട്ടില്ലേ...?" "അത് പോലെയാണോ ഇത്... നീ അവൾടെ ബെസ്റ്റ് ഫ്രണ്ടല്ലെ എന്നിട്ട് നിനക്കെന്താ അവൾടെ മനസ്സ് വായിക്കാൻ കഴിയാതെ പോയത്..." "നോക്ക് അർഷു... ഞാൻ നിങ്ങളോട് എല്ലാവരോടും ആയിട്ട് ഒരുപാട് വർഷം മുമ്പ് തന്നെ എന്റെ ഭാഗം സൂചിപ്പിച്ചതാ എന്നിട്ടും നിങ്ങള് ഇതുവരെ അതിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല... പക്ഷെ ഇപ്പൊ ഒരുത്തൻ വന്നിട്ട് അവളെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ തയ്യാറാണെന്നും പറഞ്ഞപ്പോ എന്ത്കൊണ്ട് നിങ്ങള് അത് പെട്ടന്ന് സമ്മതിച്ചു...?" "ഞങ്ങള് ഒരു തർക്കത്തിനില്ല ഷാനു... നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നീയത് ആദ്യം പറയേണ്ടത് അവളോടാണ്... അവൾക്ക് നിന്നെ കല്യാണം കഴിക്കാൻ താല്പര്യം സമ്മതമെന്നാണെങ്കിൽ ഞങ്ങക്ക് ആർക്കും ഒരു വിരോധവും ഇല്ല... നല്ലോണം ആലോചിച്ചിട്ട് തീരുമാനിക്ക്..." അത്രയും പറഞ്ഞിട്ട് അവന്മാര് പോയപ്പോ എന്റെ മനസിലും അത് തന്നെയായിരുന്നു... എത്രയും പെട്ടന്ന് അവളോട്‌ സംസാരിക്കണം അല്ലെങ്കിൽ അവനുമായിട്ടുള്ള ആ കല്യാണം എനിക്ക് മുടക്കേണ്ടി വരും... അവൾക്ക് ഇഷ്ടമല്ലാത്ത ഒരു കല്യാണം നടത്താൻ ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല... ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ നമ്മള് തിരിച്ചു വീട്ടിലെത്തി ഫ്രഷായി പുറത്ത് ഇറങ്ങിയപ്പോ കണ്ടത് ഒപോസിറ്റ് ഉള്ള അമ്മായിന്റെ വീട്ടിലെ സിറ്റ് ഔട്ടിൽ കിളിപോയി ഇരിക്കുന്ന മങ്കിഷാനെയാണ്... ഓന്റെ ആ ഇരുത്തം കണ്ടപ്പോ തന്നെ നമ്മക്ക് മനസിലായി ഓൻ കാര്യമായിട്ട് നമ്മളെ കുറിച്ച് ചിന്തിക്കുവാണെന്ന്... അതെങ്ങനെ നമ്മക്ക് മനസിലായി എന്നാവും... കാരണം അവന്റെ കയ്യിലൊരു ബുക്കും പെൻസിലും ഉണ്ട്... അത് കണ്ടപ്പോഴാണ് നമ്മക്ക് മനസിലായത് ഓൻ നമ്മളെ കുറിച്ചാണ് ചിന്തിക്കുന്നതെന്ന്... നമ്മള് അപ്പൊ തന്നെ മെല്ലെ അവന്റെ അടുത്തേക്ക് ചെന്നിട്ട് ബുക്കിലേക്ക് കണ്ണുകൾ പായിച്ചു... ഒരു ആണും പെണ്ണും നിൽക്കുന്ന ചിത്രം... ആൺകുട്ടി ആ പെൺകുട്ടിക്ക് കൊടുക്കാൻ വേണ്ടി അവന്റെ പുറകിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു റെഡ് റോസ്... അത് അറിയാതെ അവൾ തിരിഞ്ഞു നടക്കുന്നതാണ് ചിത്രം... 'എടാ പഹയാ... വന്നുവന്ന് നീയൊരു കലാകാരനായി മാറി കൊണ്ടിരിക്കാണല്ലോ... ഇതിന്റെ അർത്ഥം എന്താണെന്ന് മനസിലാവുന്നില്ല... എന്തായിരിക്കും ഓൻ ഉദേശിച്ചത്‌...' എന്ന് നമ്മള് ചിന്തിച്ചു... പെട്ടന്നാണ് ഓൻ അത് നമ്മളെ കയ്യിൽ നിന്നും തട്ടി പറിച്ചത്... "എന്നോട് ചോദിക്കാതെ എന്റെ ബുക്ക് എടുക്കാൻ നിന്നോടാരാ പറഞ്ഞെ...?" എന്നുള്ള അവന്റെ ചോദ്യം നമ്മളെ നല്ലോണം ചൊടിപ്പിച്ചു... നമ്മള് അപ്പൊ തന്നെ പല്ലിറുമ്മി അവന്റെ കയ്യിൽ നിന്നും ബുക്ക് തട്ടി പറിച്ചു... "എന്നുമുതലാ എന്റേതും നിന്റേതും എന്ന വാക്ക് നീ ഉപയോഗിക്കാൻ തുടങ്ങിയത് ഷാനു...? ഇന്നുവരെ ഇങ്ങനെ അല്ലായിരുന്നല്ലോ..." "ഞാൻ എന്ത് പറയണമെന്ന് ഞാനാ തീരുമാനിക്കുന്നത്... രാജകുമാരി പോകാൻ നോക്ക്..." അതുംകൂടി കേട്ടപ്പോ നമ്മക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു... പക്ഷെ അവനത് വക വെക്കാതെ ഫോണിൽ തോണ്ടി കളിക്കാൻ തുടങ്ങി... ആരാന്റമ്മക്ക് പ്രാന്ത് പിടിക്കുമ്പോ ഫോണിൽ കളിക്കുന്ന നിന്റെ കോപ്പിലെ പരിപാടി ഞാനിന്ന് ശെരിയാക്കി തരാന്നും മനസ്സിൽ പറഞ്ഞ് നമ്മള് ഓന്റെ ഫോൺ പിടിച്ചു വാങ്ങിയിട്ട് ഒറ്റ ഏറ് വെച്ചു കൊടുത്തു... അത് നിലത്ത് വീണു പൊട്ടി ചിതറുന്നത് നോക്കി നിന്നിട്ട് അവസാനം അവൻ നമ്മളെ ഒരു നോട്ടം വെച്ച് അകത്തേക്ക് കയറി പോയി... ശുഭം... ശബ്ദം കേട്ടോണ്ട് പുറത്തേക്ക് വന്ന അമ്മായി നിലത്ത് പൊട്ടി ചിതറി കിടക്കുന്ന ഫോണിന്റെ പാർട്സിലേക്ക് കണ്ണുകൾ പായിച്ചു... "ഓന്റെ ഇരുപത്തിയഞ്ചാമത്തെ ഫോണും കൂടി ഇയ്യ് പൊട്ടിച്ചല്ലോടി ഇന്ന് ഓൻ നിന്നെ വെറുതെ വിടൂല..." "അവനാരാന്നാ ഓന്റെ വിചാരം... അവനെന്താ എന്നെ മൂക്കിൽ വലിച്ചു കയറ്റോ... ഞാൻ എപ്പോ അവനോട് മിണ്ടാൻ ചെന്നാലും അവന്റെ ഒരു ഫോണിൽ കളി... എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് തുറന്നു പറയാൻ പറയ് അമ്മായി അല്ലാണ്ട് ഒരുമാതിരി..." നമ്മളെ സങ്കടം കാരണമാണ് നമ്മള് അത്രയെങ്കിലും പറഞ്ഞു നിർത്തിയത്... അത് അമ്മായിക്ക് മനസ്സിലായിട്ടുണ്ട്... മൂപ്പത്തി നമ്മളോട് സാരല്യ പോട്ടേ എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു... "ഇന്നവൻ എന്നോട് പറയാ എന്റെ ബുക്കിൽ തൊടണ്ടാന്ന്... എന്നുമുതലാ അവന് അങ്ങനെയൊക്കെ വേർതിരിവ് തുടങ്ങിയത്... ശെരിക്കും അവന്റെ പ്രോബ്ലം എന്താ..." "പോട്ടെടി ഇയ്യ് അത് വിട്ട് കള..." "അങ്ങനെ വിടാനൊന്നും പറ്റൂല... ഇങ്ങള് എന്റെ സൈഡ് ആണോ അതോ അവന്റെ സൈഡ് ആണോ..." "ഞാൻ നിങ്ങടെ രണ്ടിന്റെയും സൈഡല്ല മക്കളെ... നിങ്ങളെ സൈഡിൽ നിന്നാൽ അവസാനം ഞാൻ ശശിയാവത്തെ ഉള്ളൂ... മാത്രവുമല്ല കുറച്ചു കഴിയുമ്പോ നിങ്ങള് രണ്ടും ചക്കരയും ഈച്ചയും ആയിരിക്കും..." "ഉവ്വ... ഇങ്ങള് ഇങ്ങടെ മോനോട് ചെന്ന് പറഞ്ഞേക്ക് ഇനി അവനോട് എന്റെ പട്ടി പോലും മിണ്ടാൻ വരില്ലാന്ന്... അവന്റെ ജാഡയെ കൊണ്ടോയി പുഴുങ്ങി തിന്നാൻ പറയ്... എനിക്ക് അവനെ പണ്ടേ ഇഷ്ട്ടല്ല ഹും..." "എനിക്ക് നിന്നോടും സംസാരിക്കാൻ താല്പര്യമില്ലെടി... എന്റെ പേരും പറഞ്ഞ് നീയിനി ഇങ്ങോട്ട് വന്നില്ലെങ്കിൽ തന്നെ വളരെ ഉപകാരം..." എന്നവൻ അകത്ത് നിന്നും വിളിച്ചു കൂവി... "നീ പോടാ ഊളെ... മരയോന്തേ... മുട്ടക്കോഴി... ബ്ലഡി ഫൂൾ..." അമ്മായി ഉണ്ടെന്ന് പോലും വക വെക്കാതെ വായിൽ തോന്നിയത് മുഴുവനും അവനെ വിളിച്ചിട്ട് നമ്മള് വീട്ടിലേക്ക് വിട്ടു... ഇനി അവൻ മിണ്ടാൻ വരുമ്പോ കാണിച്ചു കൊടുക്കാം... അവിടന്ന് നേരെ അൻഷിന്റെ അടുത്തേക്ക് വിട്ടു... അവിടെ ചെന്നിട്ട് അവളോട്‌ ഓരോ വർത്താനം പറഞ്ഞിരിക്കാൻ തുടങ്ങി... കൂട്ടത്തിൽ മാലിഖിന്റെ കഥയും അവൾക്ക് പറഞ്ഞു കൊടുത്തു... എല്ലാം കേട്ടപ്പോ അൻഷി ആകെ ഷോക്കായി... അങ്ങനെ ഒരു കഥാപാത്രം ഉണ്ടായിരുന്നോ എന്നായി സംശയം... അവൻ നൗമൂന്റെ അനിയനാണെന്ന് കൂടി കേട്ടപ്പോ അൻഷി ശെരിക്കും ഞെട്ടി... "ഇനി നിന്റെ അവസ്ഥ എന്താകും റനൂ... ആ മൂന്നുപേര് നിന്റെ മുന്നിൽ വന്നു നിന്നാൽ അവരിൽ ആരെ നീ സ്വീകരിക്കും...?" അൻഷി ചോദിച്ച ചോദ്യം നമ്മള് നമ്മളോട് തന്നെ ഒരുപാട് തവണ ചോദിച്ച ഒന്നാണ്... അതോണ്ട് അതിനുള്ള ഉത്തരം ഒട്ടും ആലോയിക്കാതെ തന്നെ നമ്മള് പറയും... നൗമാൻ ഷെഹാൻ എന്ന്... "ഒരു മിനിറ്റ് അൻഷി... മൂന്നുപേര് എന്റെ മുന്നിൽ വന്നു നിന്നാലെന്ന് എന്ത്കൊണ്ടാ നീ ചോദിച്ചത്...? അത് ആരൊക്കെയാ ആ മൂന്നുപേര്... നൗമാനും മാലിഖും രണ്ടുപേരല്ലേ..." നമ്മളെ ചോദ്യം കേട്ടിട്ട് അൻഷി പരുങ്ങി കളിക്കാൻ തുടങ്ങി... "അത് ഞാൻ അറിയാതെ പറഞ്ഞതാ... തെറ്റിപ്പോയി സോറി..." ഓഹ് അങ്ങനെയാണോ... എന്നാ ശെരി എന്ന രീതിയിൽ നമ്മള് സമ്മതിച്ചു കൊടുത്തു... "ഇനി അങ്ങനെ ഒരു മൂന്നാമത്തെ ആള് വന്നാൽ നീ എന്ത് ചെയ്യും റനൂ...?" "എന്ത് ചെയ്യാൻ എന്റെ തീരുമാനത്തിൽ ഒരു സ്പെല്ലിങ്ങ് പോലും മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..." "അയാള് നിന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആണെങ്കിലോ..." "ഏറ്റവും പ്രിയപ്പെട്ട ഒരാൾ എന്ന് പറയുമ്പോ അത് ഇഷാൻ ആണെന്ന് നമുക്ക് വെറുതെ വിചാരിക്കാം... അവൻ ഒരിക്കലും അങ്ങനെ വരില്ലെന്നാണ് എന്റെ വിശ്വാസം..." അക്കാര്യത്തിൽ നമ്മക്ക് വല്യ അഭിപ്രായ വ്യത്യാസം ഇല്ലാത്തത് കൊണ്ട് നമ്മള് പിന്നെ ആ മാറ്റർ വിട്ടു... ഇനി ഒരിക്കലും നിന്നോട് മിണ്ടാൻ വരില്ലാന്ന് പറഞ്ഞ നമ്മള് ഷാനൂനെ കാണാൻ അവന്റെ വീട്ടിലേക്ക് ചെല്ലുന്നന്നതിന് മുന്നേ തന്നെ നമ്മളോട് മിണ്ടാൻ അവൻ നമ്മളെ വീട്ടിൽ എത്തിയിരുന്നു... അല്ലേലും ഞങ്ങടെ വഴക്ക് ഒരു ദിവസത്തിൽ കൂടുതൽ പോകാറില്ല... അതിപ്പോ എത്ര വലിയ ഇഷ്യു ആണെങ്കിലും ശെരി... വഴക്കിട്ട് പിണങ്ങിപോയി അവസാനം വന്ന് സോറി പറഞ്ഞിട്ട് ഹഗ് ചെയ്യുമ്പോ തീരുന്ന പ്രശ്നമേ ഞങ്ങൾ തമ്മിലുള്ളൂ... ഇന്നും അത് തന്നെയായിരുന്നു... എന്തിനാ പിണങ്ങിയതെന്ന് പോലും ആ കോപ്പൻ പറഞ്ഞില്ല... പിന്നെ പറയാം എന്ന് മാത്രം പറഞ്ഞിട്ട് മുങ്ങി കളഞ്ഞു... ******************** ഇന്ന് നമ്മടെ അൻഷിയും ഷംസീർക്കയും പോകുവാണ് അങ്ങ് ഗോവയ്ക്ക്... ഇനി ഒരു തിരിച്ചു വരവ് നമ്മളെ കല്യാണത്തിന് ആണെന്ന് ഡയലോഗ് അടിക്കുന്നുണ്ട് പെണ്ണ്... അതുവഴി തന്നെ ദുഫായിലേക്ക് പോകാനാണ് അവരെ പ്ലാൻ... ഗോവയ്ക്ക് നമ്മളെയും കൂടെ കൊണ്ട് പോകാനുള്ള പരിപാടിയൊക്കെ ഓള് നടത്തുന്നുണ്ട്... ഉമ്മച്ചീനെ പറഞ്ഞ് സമ്മതിപ്പിച്ച് എടുത്തിട്ടുണ്ട് ഓള്... ഉപ്പച്ചി പിന്നെ ഒരു കാര്യത്തിന് പോലും നോ പറയുന്നത് നമ്മള് ഇതുവരെ കേട്ടിട്ടില്ല... വീട്ടിൽ എല്ലാവരും നമ്മളോട് പറയുന്നത് അവരുടെ കൂടെ പൊയ്ക്കോ എന്നാ... നമ്മക്ക് ആണെങ്കിൽ പോകാൻ ആഗ്രഹം ഒക്കെയുണ്ട് പക്ഷെ എന്തോ ഒരു ചടപ്പ്... അവര് ന്യൂ മാരീഡ് കപ്പിൾ അല്ലേ അപ്പൊ അവരുടെ കൂടെ കല്യാണം കഴിക്കാതെ സിംഗിൾ ആയി നടക്കുന്ന നമ്മള് പോകുന്നത് ശെരിയല്ലല്ലോ... പോരാത്തതിന് അവറ്റകൾ ഹണിമൂൺ എന്ന് പറഞ്ഞോണ്ട് ആണ് പോക്ക്... "നിനക്ക് നാണമില്ലേ അൻഷി നിങ്ങള് ഹണിമൂണിന് പോകുന്ന സ്ഥലത്തേക്ക് എന്നെയും ക്ഷണിക്കാൻ... നീയെന്തിനാ വാശി പിടിക്കുന്നെ ഞാൻ വരണമെന്ന് പറഞ്ഞിട്ട്... എനിക്ക് വരാൻ താല്പര്യമില്ല..." "നീയിനി എന്തൊക്കെ പറഞ്ഞാലും ശെരി റനൂ ഞങ്ങള് ഇവിടന്ന് പോകുന്നുണ്ടെങ്കിൽ അത് നിന്നെയും കൊണ്ടായിരിക്കും..." "ഓഹോ എന്നാ അതൊന്ന് കാണണം... ഞാൻ വരുന്നില്ലാന്ന് പറഞ്ഞാൽ വരുന്നില്ല..." "ദേ റനൂ എനിക്ക് ദേഷ്യം വരുന്നുണ്ട്... എത്ര ദിവസായി ഞാൻ ഇങ്ങനെ പുറകെ നടന്നു നിന്റെ കാലു പിടിക്കുന്നു... ഞാൻ എന്തെങ്കിലും ഒരാവശ്യം പറഞ്ഞു വിളിച്ചാൽ നിനക്ക് വരാൻ പറ്റത്തില്ല... ശെരി നീ വരണ്ട... ഇനി നമ്മള് കാണില്ല ഗുഡ് ബൈ..." സെന്റി... കാര്യം നടക്കില്ല എന്ന് വരുമ്പോഴുള്ള അവൾടെ അവസാനത്തെ അടവ്... അവൾടെ സെന്റി ടോക്ക് താങ്ങാൻ വയ്യാത്തത് കൊണ്ട് അവസാനം നമ്മള് വരാമെന്ന് സമ്മതിച്ചു... അപ്പഴാണ് അവൾക്ക് സന്തോഷം ആയത് തന്നെ... അവര് ഗോവയിൽ നിന്ന് തന്നെ ദുബായിലേക്ക് വണ്ടി വിട്ടു കഴിയുമ്പോ നമ്മളെ തിരിച്ചു നാട്ടിൽ എത്തിക്കാൻ ഉപ്പച്ചി വരുമെന്നാ ഉമ്മച്ചി പറഞ്ഞത്... അതോണ്ട് കൂടിയാണ് നമ്മള് അവരെ കൂടെ പോകാമെന്നു സമ്മതിച്ചതും... എടുക്കാൻ ഉള്ളതൊക്കെ എടുത്ത് കെട്ടിപൂട്ടി ഞങ്ങള് മൂന്നാളും കൂടി ഗോവക്ക് ഫ്ലൈറ്റ് കേറി... മണിക്കൂറുകൾക്ക് ശേഷം ഗോവയിൽ ലാൻഡ് ആയപ്പോ സമയം രണ്ടു മണിയൊക്കെ അതിക്രമിച്ചു കഴിഞ്ഞിരുന്നു... അതോണ്ട് തന്നെ നേരെ ചെന്ന് ഒരു ലോഡ്ജിൽ റൂം എടുത്തു... തല്ക്കാലത്തേക്ക് സിംഗിൾ റൂം ആണ് ഞങ്ങള് മൂന്നാൾക്കും കൂടിയായിട്ട് എടുത്തത്... പക്ഷെ അത് അറിഞ്ഞപ്പോ നമ്മക്ക് എന്തോ ഒരു കുരുകുരുപ്പ്... ഒറ്റ മുറി വേണ്ടാന്ന് പറഞ്ഞ് നമ്മളും വേണമെന്ന് പറഞ്ഞ് അവരും വാശി പിടിച്ചു... "അതൊന്നും ശെരിയാവില്ല എനിക്ക് മാത്രമായിട്ട് വേറെ റൂം വേണം വേണം വേണം... ദേ അൻഷി ഇത് ഞാൻ നാട്ടീന്നു പോരുമ്പോ തന്നെ പറഞ്ഞു സമ്മതിപ്പിച്ച കാര്യാ... വാക്ക് പറഞ്ഞാ വാക്കായിരിക്കണം..." "ശെരി ശെരി നിന്റെ ഇഷ്ടം പോലെ ചെയ്യ് ഞാനിനി ഒന്നും പറയുന്നില്ല..." നമ്മളെ വാശി തന്നെ അവസാനം ജയിച്ചു... നമ്മക്ക് വേറെ റൂം കിട്ടി... അതും നമ്മക്ക് ഒറ്റക്ക് താമസിക്കാൻ... ഒരു സ്വിമ്മിംഗ് പൂളിന്റെ ഡിസ്റ്റൻസ് വെച്ചാണ് രണ്ടു റൂമും ഫേസ് ടൂ ഫേസ് ഉള്ളത്... രണ്ടാളോടും ഗുഡ് നൈറ്റ്‌ പറഞ്ഞ് നമ്മള് അകത്തേക്ക് വലിഞ്ഞപ്പോ അവര് അവരുടെ മുറിയിലേക്കും വിട്ടു... മുറിക്ക് അകത്തേക്ക് കാലെടുത്തു കുത്തിയപ്പോഴാണ് കല്യാണം കഴിക്കാത്തതിന്റെ വിഷമം തോന്നാൻ തുടങ്ങിയത്... എത്ര നല്ല ചാൻസ് ആണ് നമ്മളിന്ന് മിസ്സ്‌ ചെയ്തെ... ഛെ ഛെ... ബാക്ക് പാക്ക് ബെഡിലേക്ക് വലിച്ചെറിഞ്ഞ് കൂടെ തന്നെ നമ്മളും ബെഡിലേക്ക് മറിഞ്ഞപ്പോഴാണ് നമ്മളെ കൈ തട്ടി ടീവി ഓൺ ആയത്... അതും ഹിന്ദിയിലെ ഏതോ ഒരു പാട്ടിന്റെ റൊമാന്റിക് സീൻ... നമ്മള് പിന്നെ ഒന്നും നോക്കിയില്ല വോളിയം അങ്ങ് കൂട്ടിയിട്ട് ബെഡിൽ കയറി സിംഗിൾ ആയിട്ട് കപ്പിൾ ഡാൻസ് കളിച്ചു... ഉറക്കം വരാത്തത് നമ്മളെ കുറ്റം അല്ലല്ലോ... ചാടി കളിക്കിടയിൽ വെച്ചാണ് ആരൊക്കെയോ ചേർന്ന് ഡോറിൽ മുട്ടുന്ന ശബ്ദവും എന്തൊക്കെയോ പിറു പിറുക്കുന്ന ശബ്ദവും കേട്ടത്... നമ്മള് അപ്പൊ തന്നെ ഓടിച്ചെന്നു ഡോർ തുറന്നു നോക്കി... അപ്പൊ ഉണ്ട് രണ്ടുമൂന്ന് മദാമ്മമാര് ഇന്നേക്ക് ദുർഗ്ഗാഷ്ടമി എന്ന മട്ടിൽ നമ്മളെ നോക്കി കണ്ണുരുട്ടി കൊണ്ട് നിക്കുന്നു... എന്നിട്ട് പൂര ഇംഗ്ലീഷ് ആയിരുന്നു... പാതിരാക്ക് വോളിയം കൂട്ടി പാട്ടു വെച്ചിട്ട് അവരുടെ ഉറക്കം കെടുത്തിയതിന് നമ്മക്ക് എതിരെ കേസ് കൊടുക്കും എന്ന് വരെ പറയുന്നുണ്ട്... അവസാനം നാലഞ്ചു സോറിയും ഇനി മേലിൽ റിപീറ്റ് ചെയ്യൂലാന്നും ഒക്കെ പറഞ്ഞ് പ്രശ്നം സമാധാന സന്ധിയിൽ എത്തിച്ചിട്ട് നമ്മള് ആ ഡോർ കൊട്ടിയടച്ചു... നല്ല ബെസ്റ്റ് തുടക്കം... വന്നു കാലു കുത്തിയപ്പോ തന്നെ ഇങ്ങനെ ആണെങ്കിൽ ഇനി അങ്ങോട്ട്‌ നമ്മക്ക് ഇവിടെ എങ്ങനെ ആയിരിക്കുമെന്ന് ഒരു പിടിയുമില്ല... ചിന്തകളെയൊക്കെ ആട്ടി പായിച്ചിട്ട് നമ്മള് ബെഡിലേക്ക് മറിഞ്ഞു പില്ലോയും കെട്ടിപിടിച്ചു കിടന്നിട്ട് നേരം വെളുപ്പിച്ചു... നേരം പളപളാന്ന് വെളുത്തപ്പോ തന്നെ ആരോ കതകിൽ മുട്ടി വിളിക്കാൻ തുടങ്ങിയിട്ടുണ്ട്... ഉറക്കപിച്ചിൽ വന്നയാളെ പ്രാകി കൊണ്ട് നമ്മള് ചെന്ന് ഡോർ തുറന്നു... "May I Come In Madam.?" അത് കേട്ട് നമ്മള് മേഡമോ എന്ന് പറഞ്ഞോണ്ട് കണ്ണുതിരുമ്മി മുന്നിലേക്ക് നോക്കി... അപ്പൊ നമ്മളെ മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടപ്പോ നമ്മള് ഞെട്ടിയത് കുറച്ചൊന്നും അല്ലായിരുന്നു... "മാ.... മാലിക്....!!!" *തുടരും* --------------------------------------- സോറി സോറി സോറി ഫ്രണ്ട്സ്... ഒത്തിരി ലേറ്റ് ആയിപോയി... മനഃപൂർവം അല്ല ഓരോരോ കാരണങ്ങൾ കൊണ്ട് നമ്മക്ക് എഴുതാൻ അവസരം കിട്ടിയില്ല അതാ... കുറച്ചു ദിവസങ്ങൾക്ക് ശേഷം എഴുതുന്നത് കൊണ്ട് ഈ പാർട്ട്‌ ബ്ലാ ബ്ലാ ആയിട്ടുണ്ടാകും... സോറി ട്ടോ...
📙 നോവൽ - Part 24 ഖൽബിന്റെ കൂട്ടുകാരൻ evin - 1 T - ShareChat
39k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post