#📙 നോവൽ 💘 *ജിന്നയുടെ ജിനൂൻ* 💘 (College based love story) രചന : അനസ് വേങ്ങര ഭാഗം-41 https://b.sharechat.com/tVAvI3X0FQ Follow Instagram | Anas vengara7 അടുത്തു വന്നിരുന്ന ആ മുഖത്തെ കണ്ടതും ഞാൻ ശെരിക്കും ഞെട്ടി പോയിരുന്നു... sbk യോ....ഇവനെന്താ ഇവിടെ... ഉള്ളിൽ കിടന്ന് ചലിക്കുന്ന ഒരുപാട് ചോദ്യങ്ങളെ ബാക്കിയാക്കി മനസ്സിൽ ഓരോന്ന് ആലോചിച്ചുകൂട്ടികൊണ്ടിരുന്നു... അവൻ ഇങ്ങോട്ട് ഒന്നും മിണ്ടാത്തത് കൊണ്ട് തന്നെ ഞാനും മൗനം നടിച്ചുകൊണ്ട് ആ ഇരുപ്പ് തുടർന്നു... പുറകിലെ ആണുങ്ങളുടെ സീറ്റെല്ലാം കാലിയാണ്...എന്നിട്ടും അവൻ അവിടെയൊന്നും ഇരിക്കാതെ എന്റെ അടുത്തു തന്നെ വന്നിരുന്നതിനു പിന്നിൽ എന്തൊക്കെയോ കാരണങ്ങളുണ്ട്.... അത് എന്താ എന്നറിയാഞ്ഞിട്ടു എനിക്കാണേൽ ഇരുപ്പുറക്കുന്നുമില്ല... എന്തേലും ചോദിച്ചു ആദ്യം തന്നെ ഞാൻ തുടങ്ങി വെക്കണോ....ഏയ് അല്ലെങ്കി വേണ്ടാ...ഞാൻ എന്തേലും എടുത്തുചാടി ചോദിച്ചാൽ അവനെന്തു വിചാരിക്കും.... അതുകൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളും കണ്ടോണ്ടിരുന്നു.... അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോൾ Sbk എന്നെ നോക്കി ഒരു ഹായ് പറഞ്ഞ്.... അത് കേട്ട ഞാൻ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ ഒരു ഹായ് തിരിച്ചും കൊടുത്തു.... "പിന്നെന്തൊക്കെ സുഖമല്ലേ...." ചിലർ നട്ടുവർത്തമാനങ്ങൾക്ക് തിരികൊളുത്തുന്ന പോലെ പ്രാഥമിക സംസാര രീതിയിൽ sbk ചോദിച്ചു.... "ആ സുഖം.." എന്ന ഒറ്റവാക്കിൽ മറുപടി പറഞ്ഞുകൊണ്ട് ഞാൻ സ്റ്റോപ്പ്‌ ഇട്ടു.... "എനിക്ക്....ഒരു കാര്യം പറയാനുണ്ട്....." Sbk കുറച്ച് ശാന്തമായിട്ട് മെല്ലെ എനിക്ക് മാത്രം കേൾക്കത്തക്കവിധത്തിൽ പറഞ്ഞു... "ആ എന്താ....പറഞ്ഞോളൂ...." കാര്യം എന്താന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ വേഗം മറുപടി കൊടുത്തു.... "അത്......ഞാൻ......" പറഞ്ഞ് തുടങ്ങുംമുന്പേ ഒരു സ്ത്രീ കൈക്കുഞ്ഞുമായി ബസ്സിലേക്ക് കയറി വന്നു... അത് കണ്ട ഉടനെ തന്നെ Sbk സീറ്റിൽ നിന്നും എഴുന്നേറ്റ് കൊടുത്തു അപ്പുറത്തെ സീറ്റിൽ പോയിരുന്നു.... ചേ...പറഞ്ഞത് മുഴുവനാക്കാത്തതു കൊണ്ട് തന്നെ എനിക്കെന്തോ വല്ലാത്തൊരു എടങ്ങാറ് പോലെ തോന്നിയിരുന്നു... പിന്നെ ചോദിക്കാനൊന്നും അവസരം കിട്ടിയതേയില്ല.... എനിക്കിറങ്ങേണ്ട സ്റ്റോപ്പ്‌ എത്തിയപ്പോൾ sbk യിലേക്ക് വീണ്ടും കണ്ണോടിച്ചു... അപ്പൊ തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചതെല്ലാതെ വേറൊന്നും മറുപടി പറഞ്ഞതേയില്ല.... അങ്ങനെ ഞാൻ വീട്ടിലേക്ക് നടന്നു...Sbk ആ ബസിൽ തന്നെ യാത്ര തുടർന്നു.... അപ്പോഴും മനസ്സിൽ കിടന്ന് മറിയുന്നത് ആ കാര്യം തന്നെ ആയിരുന്നു... എന്നാലും എന്തായിരിക്കും Sbk ക്ക് പറയാനുണ്ടാവുക... അങ്ങനെ വീട്ടിലെത്തിയ ഞാൻ ചായയും കുടിച്ചു ചുമ്മാ പോസ്റ്റടിച്ചിരിക്കുമ്പോഴാണ് കാക്കൂന്റെ വിളി വന്നത്.... ഞാൻ വേഗം ഫോൺ എടുത്ത് ചെവിയിൽ വെച്ചു... ഇടറിയ ശബ്ദത്തോടെ കാക്കു ആദ്യം തന്നെ ഒരു ഹലോ മൊഴിഞ്ഞു... സാധരണ കാക്കു വിളിക്കാറുള്ളത് രാത്രിയാണ്,ഇന്നെന്തോ സാധരണയിൽ നിന്നും വിത്യസ്തമായി നേരത്തെ വിളിച്ചത് കൊണ്ട് തന്നെ കാരണം തിരക്കിക്കൊണ്ട് ഞാൻ ചോദിച്ചു... "ആ ഹലോ....എന്താ ഈ നേരത്തോരു വിളി..അല്ലാ ഇന്ന് പണിക്ക് പോയില്ലേ....." "ഏയ് ഇല്ലെടി...മനസ്സിനൊരു സുഖമില്ലെടി..." വീണ്ടും ആ ഇടറലോടെയുള്ള ശബ്ദം ആവർത്തിച്ച് കേട്ടപ്പോൾ എന്തൊക്കെയോ കാര്യമായിട്ട് ചീഞ്ഞുനാറുന്നുണ്ടെന്ന് മനസ്സിലായി... അതുകൊണ്ട് തന്നെ ഞാൻ തിരിച്ചു ചോദിച്ചു... "അല്ലാ എന്ത് പറ്റി....." "ഏയ് ഒന്നുല്യ...." എന്റെ ചോദ്യത്തിന് ആദ്യം ഒന്നും പറയാതെ ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് നിര്ബന്ധിപ്പിച്ചു ചോദിച്ചപ്പോഴാണ് കാക്കു മറുപടി പറയാൻ തുടങ്ങിയത് തന്നെ..... "അത്....രണ്ട് ദിവസമായി ഫർസാനയെ വിളിച്ചിട്ട് കിട്ടുന്നില്ല..." കാക്കു ഏറെ സങ്കടത്തോടെ മറുപടി പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും ചിരിയാണ് വന്നത്... "അയ്യേ അതിനാണോ ഇങ്ങനെ വിഷമിച്ചിരിക്കുന്നെ...." എന്നും പറഞ്ഞുകൊണ്ട് ഞാൻ കുറെ കളിയാക്കി..അപ്പോഴും കാക്കു അപ്പുറത്ത് മൗനം നടിച്ചുകൊണ്ട് എന്റെ കളിയാക്കളെല്ലാം കേട്ടുകൊണ്ടിരുന്നു... ശേഷം കാക്കു തുടർന്നു... "അവള് രണ്ട് ദിവസമുന്പ് എനിക്ക് വിളിച്ച് കുറെ നേരം കരഞ്ഞിരുന്നു...അതിന് ശേഷം അവളെനിക്ക് വിളിച്ചിട്ടില്ല...ഞാൻ വിളിക്കുമ്പോൾ സ്വിച്ച്ഓഫ്‌ എന്നൊക്കെയാ പറയുന്നത്....പിന്നെ ആ നമ്പറിൽ ഫർസാന വാട്സാപ്പിൽ ഓൺലൈനിൽ വന്നിട്ട് പോലും എന്റെ മെസ്സേജുകൾക്ക് മറുപടി തരുന്നില്ല... എന്തോ എല്ലാം കൂടെ കണ്ടിട്ടും കേട്ടിട്ടും എനിക്കാകെ പിരാന്ത് പിടിക്കാണ്....." കാക്കു വരണ്ട ശബ്ദത്തോടെ കരഞ്ഞുകൊണ്ട് മറുപടി പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം കുറച്ച് ഗൗരവത്തിലാണെന്ന് മനസ്സിലായത്... "ഏയ്‌ ഒന്നും ഉണ്ടാവൂലാ....എന്തിനാ ഇങ്ങനെ ടെന്ഷന് ആവുന്നേ...ഏതായാലും ഞാൻ നാളെ കോളേജലെത്തിയിട്ട് അന്ന്വേഷികണ്ട്....." കുറച്ച് ആശ്വാസപെടുത്തികൊണ്ട് ഞാൻ മറുപടി പറഞ്ഞു... "അല്ലാ അവളെ നീ ഇപ്പൊ കോളേജിൽ വെച്ചൊന്നും കാണാറില്ലേ....." കാക്കു ചോദിച്ചു... "ഏയ് ഇല്ല...കുറച്ചായി ഇപ്പൊ കണ്ടിട്ട്..." എന്ന് ഞാൻ മറുപടി കൊടുത്തു... "ഏതായാലും നാളെ നീ ഒന്ന് അന്ന്വേഷിച്ചിട്ട് നാളെ മറുപടി താ ട്ടൊ..." എന്നും പറഞ്ഞുകൊണ്ട് കാക്കു ഫോൺ വെച്ചു പോയി... എന്തോ കാക്കൂന്റെ അവസ്ഥ ആലോചിച്ചിട്ട് മനസ്സിന്ന് ഒരു കുത്തിനോവിക്കല്.... അങ്ങനെ രാത്രിയിൽ കിടക്കാൻ നേരമാണ് ജിനൂന്റെ കാൾ വന്നത്.... ഫോണെടുത്തു എന്തൊക്കെയോ പരസ്പരം മൊഴിഞ്ഞുകൊണ്ടിരുന്നു.... ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വെറുതെ കുറെ നേരം തർക്കിച്ചുകൊണ്ടിരുന്നു... അങ്ങനെ ഫോൺ വെച്ച് ഉറക്കത്തിലേക്ക് തെന്നിവീണപ്പോഴത്തേക്കും സമയം ഒരുപാട് കഴിഞ്ഞിരുന്നു..... അങ്ങനെ പിറ്റേന്ന് രാവിലെ എണീറ്റ് കോളേജിലേക്ക് നീങ്ങി... പുതുമുകളൊന്നും ഇല്ലാത്തൊരു ദിവസം... ജിനൂന് ഇന്നെവിടെയോ ഫുട്ബോൾ ക്യാമ്പ് ഉള്ളത് കൊണ്ട് തന്നെ കോളേജിലേക്ക് വന്നിട്ടില്ല..... ഫർസാനയെ കുറെ നോക്കി....എവിടെയും കണ്ടില്ല.... അവസാനം അവളെ ക്ലാസ്സിലെ കുട്ടികളോട് ചോദിച്ചപ്പോഴാണ് അവളെ കല്യാണം ഉറപ്പിച്ചകുണ് എന്ന സത്യം തിരിച്ചറിഞ്ഞത്... അത് കേട്ടതും വല്ലാത്ത ഞെട്ടലായിരുന്നു എനിക്ക്.... ഇനി കാക്കൂനോട് എന്ത് പറയും.....ഉള്ളിൽ നോവുകളുടെ കലവറ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്നു.... ഇതെങ്ങാനും കാക്കു അറിഞ്ഞാൽ പിന്നെ എന്താ നടക്കാ എന്നൊന്നും അറിയത്തില്ല..അത്രക്ക് ഇഷ്ട്ടമാണ് കാക്കൂന് ഫർസാനയെ.... ഇതറിഞ്ഞാൽ കാക്കു വല്ല കടുംകൈ ചെയ്യുമോ എന്നുള്ള പേടിയുമുണ്ട്.... എന്ത് ചെയ്യുമെന്നറിയാതെ കോളേജ് വിട്ട് വീട്ടിലെത്തിയിട്ടും ഒരു സമാധാനവുമുണ്ടായില്ല.... ഇന്ന് വിളിക്കുമ്പോൾ എന്തെങ്കിലും കള്ളങ്ങൾ ഉരുവിട്ട്കൊണ്ട് കാക്കൂന്റെ മുന്നിൽ പിടിച്ചു നിൽക്കണം..... അങ്ങനെ ചിന്തിച്ചുകൂട്ടി മനസ്സിൽ ഓരോന്ന് മെനയുമ്പോഴാണ് കാക്കൂന്റെ വിളി വന്നത്.... സാധരണ കാക്കൂന്റെ വിളി വന്നാൽ ചാടിക്കയറി എടുക്കുന്ന പ്രകൃതമായിരുന്നു എന്റേത്...പക്ഷെ ഇന്നെന്തോ അതിന് സാധിക്കുന്നില്ല....കുറച്ച് നേരം എടുക്കണോ വേണ്ടയോ ചിന്തയിൽ ഫോണിൽ നോക്കികൊണ്ടിരുന്നു... അവസാനം ആവർത്തിച്ച് റിങ് ചെയ്തപ്പോൾ ഞാൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.... "ഹലോ....." "ഹാ...." അലസതയുടെ ഞാൻ മറുപടി കൊടുത്തു..... "അല്ലാ ഇന്നത്തെ കാര്യമെന്തായി....നീ അന്ന്വേഷിച്ചോ...." കാക്കൂ ദൃതിപിടിച്ചുകൊണ്ട് ചോദിച്ചു.... "മ്മ്...." "എന്തായി എന്നിട്ട്...." വീണ്ടും ദൃതിപിടിച്ചുകൊണ്ട് തന്നെ കാക്കു ചോദിച്ചപ്പോൾ എന്റെ ഖൽബൊന്നു പിടച്ചു... എനിക്ക് പറയാൻ പറ്റുമോ....അവളെ കല്യാണം ഉറപ്പിച്ചെന്ന്..... ഹൃദയമിടിപ്പുകൾ അതിവേഗത്തിൽ താളം കണ്ടെത്തുന്നതിനോടപ്പം ഖൽബിന് വല്ലാത്തൊരു നീറ്റലായിരുന്നു.... കക്കൂന്റെ ചോദ്യത്തിന് മുന്നിൽ കീഴടങ്ങിയ ഞാൻ കുറച്ചു നേരം മിണ്ടാതിരുന്നു... ശേഷം പറഞ്ഞു.... "ഏയ്... അ..അത്... അതൊന്നുല്യാ....അവ അവൾക്ക് എ...എന്തോ പ...പനിയാണെന്നൊക്കെയാ അറിഞ്ഞത്...." തപ്പി തഴഞ്ഞുകൊണ്ട് ഞാൻ മറുപടി പൂർത്തിയാക്കിയിട്ടും മനസ്സിൽ കിടന്ന് ചലിക്കുന്ന നോവുകൾക്ക് തീരെ ശമനമുണ്ടായതേയില്ല...... "ആവൂ....ഞാൻ വല്ലാതങ് പേടിച്ചു പോയി....," കാക്കൂന്റെ പറഞ്ഞ വാക്കുകൾ കൊണ്ടത് എന്റെ നെഞ്ചത്തായിരുന്നു... തലവേദനിക്കുന്നു എന്ന കള്ളം ഉരുവിട്ട്കൊണ്ട് ഞാൻ വേഗം ഫോൺ കട്ട്‌ ചെയ്ത് ബെഡിലേക്ക് ചാഞ്ഞു... നാളെ എന്താവും എന്നൊന്നും അറിയത്തില്ല....എല്ലാം ഓർത്തിട്ടു എനിക്ക് ഭ്രാന്ത് പിടിക്കാണ്... കുറെ നേരം ബെഡിൽ കിടന്ന് സമയം ചെലവഴിച്ചിട്ടും മനസ്സിലകപ്പെട്ടിരിക്കുന്ന വേദനകൂടാ എന്നല്ലാതെ വേറൊരു മാറ്റവും ഉണ്ടായിരുന്നില്ല... എങ്ങനെയെങ്കിലും ഫർസാനയെ കാണണം.....സത്യാവസ്ഥ ചോദിച്ചു മനസ്സിലാക്കണം... ഏതായാലും നാളെ കോളേജിലെത്തിയിട്ട് കാര്യങ്ങളെല്ലാം ഹിബയോടും ഷാനയോടും ചർച്ച ചെയ്തൊന്നു കരക്കടുപ്പിക്കണം..... അങ്ങനെ പിറ്റേന്ന് ഒരുപാട് പ്രതീക്ഷകളെയും കൂട്ട്പിടിച്ചുകൊണ്ട് കോളേജിലേക്ക് നീങ്ങി... കോളേജിലിപ്പോ എലെക്ഷന്റെ തിരക്കാണ്.... നാസിലും കൂട്ടരും എല്ലാരേയും സോപ്പിട്ടു വോട്ട് പിടിക്കുന്നുണ്ട്.... ഞാൻ അതൊന്നും ഗൗനിക്കാതെ കോളേജിലേക്ക് കയറി... ഹിബയും ഷാനയും ആദ്യം തന്നെ ക്ലാസ്സിൽ എത്തിയിരുന്നത് കൊണ്ട് തന്നെ നടന്ന കാര്യങ്ങളെല്ലാം അവരുടെ മുന്നിൽ കെട്ടഴിച്ചു... എല്ലാം തുറന്ന് പറഞ്ഞപ്പോൾ ഇത് വരെ അനുഭവിച്ച വീർപ്പുമുട്ടലിനിപ്പോ നല്ല ശമനമുണ്ട്.... "ഏതായാലും ഒരു കാര്യം ചെയ്യാം....Sbk യുടെ വീടിന്റെ അടുത്ത് തന്നെയാ എന്റെ കസിന്റെ വീട്...അപ്പൊ നമ്മുക്ക് നാളെ അവിടെ വരെ ഒന്ന് പോയാലോ...നമ്മുക്ക് അവിടെന്ന് ഫർസാനയെ കാണേം ചെയ്യാലോ....." ഹിബ ഇത് പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി..... "അല്ലാ എങ്ങനെ പോവും....അപ്പൊ നാളെത്തെ ക്ലാസ്സ്‌...." ഷാന ഇടയിൽ കയറികൊണ്ട് ചോദിച്ചു.... "ആ ഒരൊറ്റ ദിവസത്തെ കാര്യമല്ലേ നമ്മുക്ക് ലീവ് എടുക്കാന്നേയ്...." ഹിബയും പറഞ്ഞു..... "എന്നാ പ്ലാനിങ് പറ...." അങ്ങനെ ഹിബ പ്ലാനിങ് പറയാൻ തുടങ്ങി..... "നാളെ ഞാൻ രാവിലെ തന്നെ എന്റെ കസിൻന്റെ വീട്ടിലേക്ക് പോവും...." "ആ എന്നിട്ട്....." "എന്നിട്ടെന്താന്ന് വെച്ചാൽ നിങ്ങള് യാദർശികമായി അത് വഴി വരുന്നു...എന്നെ കണ്ടപ്പോൾ വീട്ടിലേക്ക് കയറുന്നു...ശേഷം നമ്മള് ഫർസാനയെ കാണുന്നു..." ഹിബയുടെ പ്ലാനിങ് ഒക്കെ കേട്ടപ്പോൾ നല്ലതായിട്ട് തോന്നി... അതുകൊണ്ട് തന്നെ അതിന് സമ്മതം മൂളി... അങ്ങനെ പിറ്റേന്ന് രാവിലെ കോളേജിലേക്ക് പുറപ്പെടുന്ന സമയം നോക്കി ഞാൻ വീട്ടിൽ നിന്നും ഇറങ്ങി... ഇടക്ക് ഹിബക്ക് വിളിച്ചപ്പോൾ അവൾ അവളുടെ കസിനിന്റെ വീട്ടിലെത്തിയെന്ന് പറഞ്ഞു... അങ്ങനെ ഞാനും ഹിബയും കൂടി നേരത്തെ പറഞ്ഞ സ്ഥലത്ത് ഒരുമിച്ചുകൂടി.... അങ്ങനെ ഞങ്ങൾ കുറച്ച് നേരം അവിടെയും ഇവിടെയുമെല്ലാം ചുറ്റി തിരിഞ്ഞുകൊണ്ട് സമയം പാഴാക്കി... ശേഷം ഞങ്ങൾ ഹിബയുടെ കസിന്റെ നാട്ടിലേക്കുള്ള ആ ബസിൽ കയറി... അങ്ങനെ ഹിബ പറഞ്ഞു സ്ഥലത്ത് എത്തിയപ്പോൾ ഞങ്ങൾ ബസ്സിറങ്ങി.... ശേഷം ഹിബ പറഞ്ഞത് പ്രകാരമുള്ള റോഡിലൂടെ കുറച്ചു ദൂരം ഞങ്ങൾ നടന്ന് നോക്കി... അവസാനം വഴി തെറ്റിയോ എന്ന സംശയം ഉദിച്ചപ്പോൾ ഹിബയോട് ഗൂഗിൾ മാപ്പ് വഴി ലൊക്കേഷൻ അയച്ച് തരാൻ പറഞ്ഞു... ശേഷം ഹിബ ലൊക്കേഷൻ അയച്ച് തന്ന്... അങ്ങനെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഞങ്ങൾ നടന്ന് നീങ്ങി... അവസാനം ഗൂഗിൾ മാപ്പ് പറഞ്ഞത് പ്രകാരമുള്ള വീടിന്റെ മുന്പിലെത്തിയതും ഞങ്ങൾ രണ്ടും കൂടെ വായും പൊളിച്ച് നോക്കി നിൽക്കാണ്... മുന്നിൽ ഒരു വലിയ കൊട്ടാരം..... ഹിബയുടെ ഫാമിലീസ് ഒക്കെ ഇത്രക്ക് റിച്ച് ടീംസ് ആണോ എന്നു പരസ്പരം ചോദിച്ചുകൊണ്ട് ഞങ്ങൾ ഗെയ്റ്റ് കടന്ന് അകത്തേക്ക് കടന്ന്.... അകത്തേക്ക് കടന്നതും ഉമ്മറത്തൊന്നും ആരെയും കണ്ടിരുന്നില്ല.... "ഹിബ വീടിനു മുൻപിൽ തന്നെ ഉണ്ടാവുമെന്നല്ലേ പറഞ്ഞത്...പിന്നെ അവള് എവിടെ പോയി കിടക്കാ..." ഞാൻ ഷാനയെ നോക്കികൊണ്ട്‌ ചോദിച്ചു.... "നീ ഏതായാലുമൊന്നു വിളിച്ച് നോക്ക്..." ഷാന തിരിച്ചും പറഞ്ഞു...... അങ്ങനെ ഞാൻ ഹിബക്ക് ഫോൺ ചെയ്ത്..... "നീ എവിടെയാടി...വീടിന്റെ മുൻപിൽ തന്നെ ഉണ്ടെന്നും പറഞ്ഞു ഞങ്ങളെ പറ്റിക്കുന്നോ....." ഞാൻ കയർത്തുകൊണ്ട് ഹിബയോട് പറഞ്ഞു.... "ഞാൻ വീടിന്റെ മുൻപിൽ തന്നെ ഉണ്ടല്ലോ....നിങ്ങളെ എവിടെ പോയി കിടക്കാ....." ഹിബയുടെ മറുപടി കേട്ടപ്പോൾ ചെറുതായിട്ടൊന്ന് വീട് മാറിപ്പോയോ എന്നൊരു സംശയമുണ്ട്..അതുകൊണ്ട് തന്നെ അത് ക്ലിയർ ചെയ്യാൻ വേണ്ടി ഞാൻ തിരിച്ചു ചോദിച്ചു.... "ഈ വലിയ വീടല്ലേ നിന്റെ കസിൻന്റേത്..." "പടച്ചോനെ നിങ്ങളാ വീട്ടിലേക്കാണോ പോയത്...എടി പോത്തേ അതാണ്‌ Sbk യുടെ വീട്...." ഹിബയുടെ മറുപടി കേട്ടതും ഞാൻ ശെരിക്കും ഞെട്ടിപോയിരുന്നു.... പിന്നെ കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ വേഗം ഷാനയുടെ കയ്യും പിടിച്ചു തിരിച്ചു പുറത്തേക്കു തന്നെ പോരാൻ ഒരുങ്ങിയതും പിറകിൽ നിന്നും ആരോ ഞങ്ങളെ വിളിച്ചു.... തിരിഞ്ഞു നോക്കിയതും....... (തുടരും) പരിമിത സമയത്തിനുള്ളിൽ തീർത്തതാണ്... അതുകൊണ്ട് തന്നെ തെറ്റുകളുണ്ടാവും... തിരുത്തി വായിക്കുക..... അഭിപ്രായങ്ങൾ മെനയുക.... Insta follow ചെയ്യുക... Anas vengara7 എന്ന് സെർച്ചിയാൽ തന്നെ കിട്ടും.... വായിക്കുന്നവർ ദയവായി sharechat കൂടി ഫോളോ ചെയ്യുക..... പിന്നെ സ്റ്റോറിയുടെ ഡീറ്റെയിൽസ് എല്ലാം അറിയിക്കാൻ വേണ്ടി instagramil ചെറിയ ചാറ്റ് ഗ്രൂപ്പ്‌ തുടങ്ങിയാലോ എന്നൊരു ആലോചനയുണ്ട്.... താത്പര്യമുള്ളവർ instagramൽ msg അയക്കുക... സ്റ്റോറി ഡീറ്റെയിൽസ് അതിൽ അറിയിക്കുന്നതായിരിക്കും....
📙 നോവൽ - ം 4 igl postk allan ജിന്നയുടെ ജിനൂൻ രചന അനസ് വേങ്ങര - ShareChat
38.7k കണ്ടവര്‍
29 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post