💖*ദിൽ സെ*💖 💜ROMANTIC_LOVE_STORY💜 ✍️MUCHIII പാർട്ട്-55 *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 അതും പറഞ്ഞു ചെക്കൻ വായയും പൊളിച്ചിരിക്കുവാണ്.....എന്തോ അത് കണ്ടപ്പോ മ്മളോട് അറിയാതെ ഫുഡ്‌ വായിൽ വെച്ചുകൊടുത്തു പോയി...... ഓൻ മ്മക്ക് തിരിച്ചും വായിൽ വെച്ചുതന്നു....സത്യം പറഞ്ഞാൽ മ്മളെ കണ്ണും 💖ദില്ലും💖 ഒരു പോലെ നിറഞ്ഞു...... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Zayu) മ്മള് വേദന സഹിച്ചു പിടിച്ചു കിടക്കുമ്പോഴാ ഗുണ്ടുമുളക് വന്നു വേദന ഉണ്ടോന്ന് ചോദിച്ചത്.....അതും കൂടി ആയതും മ്മളെ കലിപ്പ് ഓൺ ആയി..... അല്ലേല് തന്നെ ആ കുരിപ്പ്‌ കാരണാണ് മ്മള് ഈ കിടപ്പ് കിടക്കുന്നെ.... എന്നിട്ടൊളെ ഒലക്കമ്മലെ ചോദ്യം...പിന്നെ മ്മള് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു..... ആ സമയത്ത് എന്താ പറഞ്ഞതെന്ന് കൂടി മ്മക്ക് ഓർമ ഇല്ല....പെണ്ണ് കണ്ണും നിറച്ചോണ്ട് ഓടിപ്പോയപ്പോയ മ്മക്ക് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്..... മ്മള് പറഞ്ഞത് കൂടിപ്പോയെന്ന് തോനുന്നു..... സത്യത്തിൽ എനിമിയും അവളും തമ്മിൽ ആദ്യം ഇഷ്ടത്തിലോക്കെ തന്നെ ആയിരുന്നെന്നു മ്മക്ക് അറിയാം..... പക്ഷേ എന്റെ മഹർ ഗുണ്ടുമുളകിന്റെ കഴുത്തിൽ വീണ ആ നിമിഷം മുതൽ അവളെന്റെ ഭാര്യ ആണ്..... മ്മക്കല്ലാതെ മറ്റൊരുത്തനും അവളിൽ അവകാശം ഇല്ല......അവളും സാഹചര്യത്തിനോടോത് തന്നെയാ മുമ്പോട്ട് പോകുന്നത് എന്നാണ് എന്റെ വിശ്വാസം...... അവളേതായാലും എനിമിയെ മറന്നേ പറ്റു.....ഇപ്പൊ അവര് തമ്മിൽ ഉള്ള ബന്ധം ഒക്കെ ഇല്ലാതായി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.....എനിക്ക് ഗുണ്ടുമുളകിനെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും എനിമിയെ കുറിച്ച് നന്നായി അറിയാം..... അവൻ നേടണം എന്ന് വിചാരിച്ച ഒരു കാര്യം ഉണ്ടെങ്കിൽ എന്നെ പോലെ തന്നെ അവനും അത് സ്വന്തമാക്കിയിരിക്കും..... പക്ഷേ മറ്റുള്ളവരെ കണ്ണീരിലായതിയിട്ട് അവനൊന്നും നേടില്ല..... അതെനിക്കുറപ്പാ...... ലിയു അവള് അവനെ ജീവനേക്കാളേറെ സ്നേഹിക്കുന്നുണ്ട്.... അതെനിക്ക് മനസ്സിലായ കാര്യം ആണ്..... അവനത് മനസ്സിലാക്കിയിട്ടുണ്ടാകും എന്നാണ് എന്റെ ഊഹം..... അത് കൊണ്ടാണല്ലോ അവൻ അവളെ അന്ന് തന്നെ മഹർ കൊടുത്ത് സ്വന്തം ആക്കിയത്...... അത് കൊണ്ട് തന്നെ ഗുണ്ടുവും അവനും തമ്മിൽ ഇപ്പൊ യാതൊരുവിധ ബന്ധവും ഇല്ലെന്നാണ് എന്റെ വിശ്വാസം.... അതെങ്ങാനും അവള് തെറ്റിച്ചാൽ പിന്നെ ഞാൻ ശമിച്ചുനിന്നെന്ന് വരില്ല..... ചെ..... ഗുണ്ടുവിനോട്‌ അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല....... ഇനി അത് എവിടെയെങ്കിലും കുത്തിരിഞ്ഞു ഒരു വാട്ടർ ടാങ്ക് ഉണ്ടാക്കുന്നുണ്ടാകും..... അതാണല്ലോ ഈ പെണ്ണുങ്ങളുടെ വീക്നെസ്..... അതിലാണെങ്കിൽ ആണുങ്ങളെ പെട്ടെന്ന് മയാക്കാനും കഴിയും...... ഇനി ഇപ്പൊ അതിന്റെ മോന്ത മ്മള് കാണേണ്ടിവരുവല്ലോ എന്റെ പടച്ചോനെ..... മ്മള് പറഞ്ഞു നാവെടുത്തില്ല ദാ വരുന്നു ഗുണ്ടുമുളക് കുണുങ്ങി കുണുങ്ങി....... പടച്ചോനെ അതിന്റെ മോന്ത മ്മള് വിചാരിച്ചതിലും അപ്പുറം ആണ്...... ചുണ്ടിൽ ഫിറ്റ്‌ ചെയ്യുന്ന ചിരിയൊക്കെ ഓളെടുത്ത് പെട്ടിയിലാക്കി പൂട്ടി എന്ന് തോനുന്നു...... ഓള് മ്മളെ അടുത്തേക്ക് എത്താൻ ആയതും മ്മള് ഓളെ മൈൻഡ് ചെയ്യാതെ ഫോണിൽ കുത്തി കളിച്ചു...... അത് കണ്ടതും ഓള് വന്ന് മ്മക്ക് നേരെ ഫുഡ്‌ നീട്ടിപ്പിടിച്ചു..... കണ്ണൊക്കെ ആകെ ചുവന്നിട്ടുണ്ട്..... ഇവള് മിക്കവാറും ഇവിടത്തെ ടാങ്ക് നിറച്ചിട്ടുള്ള വരവാണെന്ന് തോനുന്നു....മുഖം കൂർപ്പിച്ചൊണ്ട് മ്മളെ നോക്കി നിക്കുവാണ്.... അത്രക്കായോ...... എന്ന നിന്നെ ചിരിപ്പിച്ചിട്ട് തന്നെ കാര്യം...... ഫുഡ്‌ കൈക്കൂലാന്ന് പറഞ്ഞപ്പോ പെണ്ണ് ചിരിച്ചു.... ഹൗ എന്താ ചിരി...... ഇപ്പൊ കുറച്ച് എനർജി വന്നിട്ടുണ്ട്..... മ്മളൊട്ടും വിചാരിച്ചതല്ല പെണ്ണ് ഫുഡ്‌ വായിൽ വെച്ചുതരുന്നു..... എന്തായാലും മ്മക്ക് അതങ്ങ് പെരുത്തിഷ്ടായി.....മ്മള് ഓൾക്കും തിരിച്ചു വായിൽ വെച്ചുകൊടുത്തു..... അപ്പൊ തന്നെ പെണ്ണ് പിന്നെയും ടാങ്ക് തുറന്ന് വിടാൻ തുടങ്ങി....... ഈ പെണ്ണുങ്ങൾ ഇങ്ങനെയാ എന്ത് ഉണ്ടായാലും ആദ്യം കണ്ണിലെ വെള്ളം അത് കഴിഞ്ഞേ വേറെന്തും ഉള്ളു....... മ്മള് മറ്റേ കൈ കൊണ്ട് ഓളെ കണ്ണ് തുടച്ചുകൊടുത്തു...... 😘😘😘 അങ്ങനെ ഫുഡ്‌ ഞങ്ങള് രണ്ടും കൂടെ കാലിയാക്കി...... ഓള് പ്ലേറ്റും കൊണ്ട് തിരിച്ചു പോയി...... "അറിയാം പെണ്ണെ നിന്നെ..... നിന്റെ സങ്കടങ്ങളെ..... പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ ഒരു നിമിഷം കൊണ്ട് ഏതോ ഒരുത്തന്റെ ഭാര്യ ആവുക..സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് ഒരു നിമിഷം കൊണ്ട് പറിച്ചു മാറ്റപ്പെടുക ഇതൊന്നും ഒരിക്കലും ഒരു പെണ്ണിനും പെട്ടെന്ന് ഉൾകൊള്ളാൻ കയ്യൂല.....അത്കൊണ്ട് നീ എത്ര സമയം വേണമെങ്കിലും എടുത്തോ..... എപ്പോ നീ ZIYANE മറക്കുന്നോ എന്നിട്ട് എന്നെ സ്നേഹിക്കാൻ തുടങ്ങുന്നോ... പൂർണമായും എന്റെ പെണ്ണാകാൻ ഏത് നിമിഷം നീ ആഗ്രഹിക്കുന്നോ അന്ന് നിന്നെ ഞാൻ സ്വീകരിക്കും..... പൂർണ മനസ്സോടെ ഈ *ഡ്രാക്കുന്റെ സ്വന്തം ഗുണ്ടുമുളകായി*... " മ്മള് പെണ്ണ് പോകുന്നതും ചിരിച്ചോണ്ട് നോക്കി നിന്നു..... ഇടക്കിടക്ക് തിരിഞ്ഞു നോക്കികൊണ്ടാണ് പോകുന്നെ..... മ്മള് നോക്കുന്നത് കണ്ടാൽ മാനം നോക്കി നടക്കും.... 😂😂😂 കുറച്ചു കഴിഞ്ഞപ്പോ മ്മളെ നടുവൊക്കെ ഒന്ന് ശരിയായി വന്നു..... എന്നാലും വേദന ഉണ്ട്.... അതൊക്കെ പുല്ലാക്കി മാറ്റിക്കൊണ്ട് മ്മള് തായെക്ക് കീഞ്ഞുപോയി..... തായേ എത്തിയപ്പോ എല്ലാരും ഉണ്ട് വട്ട മേശ സമ്മേളനം നടത്തുന്നു...... ഇതിപ്പോ മ്മളെ കൂട്ടാതെ ഇവരെന്താ ഇങ്ങനെ ഡിസ്‌കസ് ചെയ്യുന്നത് എന്നറിയാൻ വേണ്ടി അങ്ങോട്ടേക്ക് പോയതും അവര് മ്മളെ ഹണി മൂണിനെ കുറിച്ചാണ് ചർച്ച നടത്തുന്നെ...... അത് കേട്ടതും മ്മള് വേണ്ടന്ന് പറയാൻ ഒരുങ്ങുമ്പോത്തേക്കും ലിയു കേറി ഗോൾ അടിച്ചു....... ഓള് ഓരോ സ്ഥലത്തിന്റെയും പേര് പറയാൻ തുടങ്ങി...... ഓളെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി പെണ്ണ് കാണാത്ത ഒരു സ്ഥലവും ഈ ലോകത്തില്ലെന്ന്..... എല്ലാടവും പോയി നശിപ്പിച് വന്നേക്കുവാണ്...... ഇവിടെ എല്ലാവരും ഓരോ സ്ഥലങ്ങളെ പറ്റി പറയുമ്പോഴും മ്മളെ പെണ്ണ് മാത്രം ഫുൾ സൈലന്റ് ആയി ഇരിക്കുവാണ്.... ഇവൾക്കിതെന്താ പറ്റിയെ..... മ്മള് എനിമിയെ നോക്കിയപ്പോ അവനും അതേ മാതിരി ഇരിക്കുന്നു...... ഇനി ഗുണ്ടുമുളകിന് നമ്മളെ കൂടെ വരാൻ താല്പര്യം ഇല്ലാത്തത്കൊണ്ടായിരിക്കുവോ..... എങ്കിലിതെങ്ങനെയെങ്കിലും കാൻസൽ ചെയ്യണം..... എന്തായാലും ഇന്ന് ഓളെ മനസ്സിൽ എന്താണെന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം...... മ്മള് പോയി കുഞ്ഞുപ്പന്റെ അടുത്ത് ഇരുന്നു....മ്മളെ കണ്ടതും ഗുണ്ടുമുളക് ഇളിച്ചു തന്നു..... കിട്ടിയ ചാൻസിൽ മ്മള് കണ്ണ് കൊണ്ട് ഓളോട് റൂമിലേക്ക് വരാൻ പറഞ്ഞു.... എബിടെ ആ സാധനം ഉമ്മനെ കാണിച്ചിട്ട് ഇല്ലെന്ന് പറയുവാ..... ഹൗ എന്റെ റബ്ബേ ഞാനെന്താ ഇവളെ കാമുകൻ മറ്റോ ആണോ.... ഉമ്മ കണ്ടാൽ മ്മളെ എടുത്ത് മൂക്കിൽ കയറ്റുവോ..... ഇവളിപ്പോ പയയെ നൂറ്റാണ്ടിലാണോ പടച്ചോനെ ജീവിക്കുന്നെ.... മ്മളെ കളിയൊക്കെ കണ്ടിട്ട് സിനു മ്മളെ ആക്കികൊരച്ചു കളിക്കുവാണ്..... ഇതിനെയൊക്കെ ആണല്ലോ പടച്ചോനെ മ്മക്ക് പെങ്ങളായി തന്നത്..... മ്മള് ആവുന്ന വിധം ഗുണ്ടുവിനോട് പറഞ്ഞു നോക്കി..... ഓള് ഗണ്ണിന് മുമ്പിൽ നിക്കുംപോലെ പേടിച്ചോണ്ട് എന്തൊക്കെയോ കളിക്കുവാ..... മ്മള് വേഗം മുകളിലേക്ക് പോയി ബെഡിൽ കയറി കിടന്നു...... "ഡീ മിന്നു എനിക്ക് ദാഹിക്കുന്നു.... കുറച്ചു വെള്ളം കൊണ്ടുവാ.... " അതിനെ ഇങ്ങെത്തിക്കാൻ ഇപ്പൊ ഇതേ മാർഗം ഉള്ളു...... കൊറച്ചു കഴിഞ്ഞപ്പോ പെണ്ണ് ഒരു ജഗ്ഗിൽ വെള്ളവുമായി വരുന്നത് കണ്ടു..... ഹാവു....മ്മള് വിചാരിച്ചു അതും ഏറ്റില്ലാന്നു.... ഓള് വന്നിട്ട് ജഗ്ഗും അവിടെ വെച്ച് പോകാൻ നോക്കുവോ.... ഹാ ഹാ.... അതെവിടുത്തെ പരിപാടിയ..... മ്മള് ഇപ്പൊ വെള്ളത്തിന് പറഞ്ഞത് തന്നെ ഈ കുരിപ്പിനെ ഒന്ന് കയ്യിൽ കിട്ടാൻ വേണ്ടിയാ.... അപ്പോയ ഓളെ ഒരു ജാട....... കാണിച്ചുതരാടി...... തിരിഞ്ഞു നടക്കാനൊരുങ്ങിയ ഗുണ്ടുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു....എന്നിട്ട് ഓളെ മുകളിലായി കയറി കിടന്നു...... പടച്ചോനെ ഗുണ്ടുന്റെ മോന്ത ഒന്ന് കാണണം... എന്തൊക്കെ നവരസങ്ങളാണ്.... മ്മളിതുവരെ കാണാത്ത കൊറേ എണ്ണം പെണ്ണ് പുതുതായി കണ്ടു പിടിച്ചു എന്ന് വേണം പറയാൻ..... ഹൗ ബല്ലാത്ത മൊഞ്ചാണ് ഈ കുരിപ്പിന്.... ഓളെ കണ്ണിലേക്ക് നോക്കിയ അപ്പൊ മ്മള് ഫ്ലാറ്റ് ആയിപ്പോകും...... മ്മള് ഓളെ കണ്ണിലേക്കു നോക്കിയതും അറിയാതെ ഞങ്ങളെ രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ പരസ്പരം കോർത്തിണങ്ങിപ്പോയി.....എത്ര സമയം അങ്ങനെ നോക്കി നിന്നെന്നറിയില്ല..... 🎶Mere rashke qamar tune pehli nazar........🎶 🎶Jab nazar se milaai maza aagaya............🎶 🎶Josh hi josh mein meri aagosh mein.......🎶 🎶Aake tu jo samaaai mazaa aa gaya.........🎶 🎶Mere rashke qamar tune pehli nazar.......🎶 🎶Jab nazar se milaai mazaa aagaya..........🎶 🎶Jab nazar se milaai mazaa aagaya..........🎶 🎶Ret hi ret thi mere dil mein bhari..............🎶 🎶Ret hi ret thi mere dil mein bhari..............🎶 🎶Pyaas hi pyaas thi zindagi ye meri...........🎶 🎶Pyaas hi pyaas thi zindagi ye meri...........🎶 🎶Aaj sehraao mein, ishq ke gaaon mein...🎶 🎶Aaj sehraao mein, ishq ke gaaon mein...🎶 🎶Baarishein ghir ke aayin mazaa aa gaya...🎶 🎶Mere rashke qamar......🎶 "അയ്യേ......മ്മളൊന്നും കണ്ടില്ലേ..... " "മ്മള് കണ്ടു..... എല്ലാം കണ്ടു..... മോശം..... " പെട്ടെന്ന് ആരെയോ ചിരി കെട്ടാണ് മ്മക്ക് ബോധം വന്നത്....... മ്മള് ഗുണ്ടുവിന്റെ മുകളിൽ നിന്നും എഴുന്നേറ്റ് ബാക്കിൽ നോക്കിയപ്പോ സിനുവും ലിയുവും ഉണ്ട് മ്മളെ നോക്കി കളിയാക്കി ചിരിക്കുന്നു....... "എന്റെ zayukka ഈ വക കാര്യങ്ങളൊക്കെ ചെയ്യുമ്പോ അറ്റ്‌ലിസ്റ് ഈ ഡോർ എങ്കിലും ഒന്ന് ക്ലോസ് ചെയ്തൂടെ..... എന്റെ മിന്നു ഇനിക്കെങ്കിലും ബോധം ഉണ്ടാകും എന്ന് കരുതി....... എന്നാലും മോശായിപ്പോയി..... "liyu സിനുക്കുരിപ്പ് അതിനൊത്തു കളിയാക്കി ചിരിക്കുവാ...... പടച്ചോനെ ഈ കുരിപ്പ്‌ മ്മളെ നാറ്റിച്ചിട്ടേ പോകുന്ന തോന്നുന്നേ..... എന്റെ പൊന്ന് എനിമി ഒന്ന് ഇതിനെ ഇവിടുന്ന് കൊണ്ടുപോട..... ആരോട് പറയാൻ ആര് കേൾക്കാൻ..... മ്മള് മിന്നുനേ നോക്കിയപ്പോ ഓള് ആകെ ചമ്മി തലയും തായ്തി നിക്കുവാണ്...... "Zayukka ഇങ്ങള് ഇനിയും ഓളെ നോക്കല്ലേ... പാവം കൊറച്ചു റസ്റ്റ്‌ കൊടുക്ക്...... എന്റെ പടച്ചോനെ പട്ടാപ്പകൽ ഇങ്ങനെ ആണെങ്കിൽ രാത്രിയിലെ അവസ്ഥ എന്തായിരിക്കും.... ഇഞ്ഞൊന്നാലോചിച്ചു നോക്കിയേ സിനു..... മ്മളെ മിന്നു എന്തുമാത്രം സഹിക്കുന്നുണ്ടാവും അന്റെ കാക്കുനെ..... " യാ ഹുദാ..... ഈ പെണ്ണ് പറഞ്ഞു പറഞ്ഞു ഇതെവിടെക്കാ പോകുന്നെ...... ഇവള് മ്മളെ മാനം കെടുത്തുന്ന തോന്നുന്നേ...... ഇതൊക്കെ കേട്ട് മ്മളെ ഗുണ്ടു മ്മളെ നോക്കി ദഹിപ്പിക്കുന്നുണ്ട്...... ഇടക്ക് മ്മളെ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുന്നുണ്ട്.... ഇനിക്ക് ഞാൻ കാണിച്ചുതരാടി ആദ്യം ഈ ഭദ്ര കാളിയെ ഒന്ന് പുറത്തേക്ക് ചാടിക്കട്ടെ....... മ്മള് ലീയുന്റെ അടുത്തേക്ക് പോയി...... "ഡീ ലിയു നിനക്ക് രാത്രി കിട്ടുന്ന ഡോസ് പോരാന്നുണ്ടെങ്കിൽ പറ ഞാൻ എനിമിയോട് പറഞ്ഞു കൂട്ടിത്തരാം..... " മ്മള് അത് പറഞ്ഞു നാക്കെടുത്തില്ല ഓള് ഒരു ഓട്ടം ആയിരുന്നു തായെക്ക്....... 😂😂😂😂 മ്മളെ വാക്കിനിത്ര പവർ ഉണ്ടെന്ന് മ്മളറിഞ്ഞില്ല.....ഏതായാലും ഓള് പോയി കിട്ടി........ പകരം മ്മളെ സിനു കുരിപ്പ്‌ മ്മളെ വായും പൊളിച്ചു നോക്കി നിക്കുവാ..... "ഇനി നീ എന്ത് പൂരം കാണാൻ നിക്കുവാടി.....ഇറങ്ങി പോടി..... " അത് കേട്ടതും ഓളും സ്ഥലം കാലിയാക്കി..... ഇവറ്റകളെയൊക്കെ നടുവിൽ മ്മളെ റൊമാൻസ് ഒന്നും നടക്കുന്നു തോന്നുന്നില്ല..... മ്മള് അവര് പോയതും ഡോർ അടച്ചു തിരിഞ്ഞു..... അപ്പൊ നമ്മളെ പേടിയോടെ നോക്കുന്ന ഗുണ്ടുവിനെയാണ് കണ്ടത്.... ഹിഹി.... ഇവള് ഇത്രയേ ഉള്ളു.... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Minnu) പടച്ചോനെ ഈ കാലമാടൻ ഇതെന്തിനുള്ള പുറപ്പാടാ..... ബാത്‌റൂമിൽ വീണതും ഇങ്ങേരെ നാടുവിന്റെയല്ല തലയുടെ സ്ക്രൂ ആണ് പോയതെന്ന് തോനുന്നു...... കെളവൻ ഡോറും അടച്ചു ചിരിച്ചോണ്ട് മ്മളെ അടുത്തേക്ക് വരുവാണ്...... മ്മള് ഓന്റെ റൈറ്റ് സൈഡിലൂടെ ഓടാൻ നോക്കിയതും കള്ള ഡ്രാക്കു മ്മളെ പിടിച്ചു വെച്ചു....... "എവിടെക്കാ ഭാര്യേ ഇത്ര ധൃതിയിൽ പോകുന്നെ.... ഏഹേ..... മ്മള് വിളിച്ചാൽ ഇനിക്ക് വരാൻ പറ്റൂല അല്ലേ..... എത്ര പ്രാവിശ്യം മ്മള് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു....അപ്പൊ ഓൾക് ഉമ്മ ഉമ്മാമ്മ.... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട.... ഹോ നീ ആദ്യം ആ ലിയുനെ കണ്ട് പഠിക്കണം... എന്താ സ്മാർട്നെസ്സ്.... നിനക്ക് ആ സാധനം അടുത്തൂടെ പോയിട്ടുണ്ടോ.... " കൊരങ്ങൻ മ്മളെ മനഃപൂർവം ദേഷ്യം പിടിപ്പിക്കുവാണ്..... ആ ലിയു കുരിപ്പ്‌ മ്മളെ അന്ത്യം കണ്ടിട്ടേ പോകു...... ഓളെ ഒലക്കമ്മലെ റൊമാൻസ് കാരണം മ്മളാണ് പെട്ടിരിക്കുന്നെ.... ആ കുരിപ്പിനാന്നേൽ നാണം മാനം ഇല്ല..... മ്മക്കും അതൊന്നും ഇല്ല എന്നാലും ഈ വക കാര്യത്തിൽ മ്മക്ക് കൊറച്ചു പേടിയാന്നെ...... അല്ല ഈ ഡ്രാക്കു എന്ത് കണ്ടിട്ടാ ലിയുനെ പിടിച്ചു തൂങ്ങുന്നേ... ഫസ്റ്റ് നെറ്റിൽ ഓള് കളിച്ച കളിയൊക്കെ മ്മളെല്ലേ കണ്ടുള്ളു...... ഓളെ ധൈര്യം ഒക്കെ ziyukka വന്നാൽ കാറ്റിൽ പറന്നു പോകും.... അതേ അവസ്ഥയാ മ്മക്കും ഈ കൊരങ്ങൻ അടുത്തോട്ടു വന്നാൽ മ്മളെ 💖ദിൽ💖തുള്ളി ചാടി പൊകാൻ റെഡി ആയി നിക്കും..... "ഡീ എന്താ നീ മ്മളെ ഹണി മൂൺ പ്ലാനിനെ കുറിച്ച് പറയുമ്പോ ഒന്നും മിണ്ടാതെ മൂലക്കിരുന്നേ..... എന്താ നിനക്കെന്റെ കൂടെ വരാൻ ഇഷ്ടമില്ലാത്ത കൊണ്ടന്നോ..... " "ഏഹേ.... അല്ല.. " "പിന്നെ... പിന്നെന്താ നീ ഒരു സ്ഥലവും പറയാത്തെ.... " "അത്.... അത് മ്മക്ക് ഒരു സ്ഥലവും അറിയില്ല...... മ്മളിതുവരെ എവിടെയും പോയിട്ടില്ല..... അതോണ്ട് മ്മക്ക് ഏതാ ഭംഗിയുള്ള സ്ഥലം ഭംഗി ഇല്ലാത്ത സ്ഥലം എന്നൊന്നും അറീല്ല.... അതുകൊണ്ടാ മ്മളൊന്നും മിണ്ടാത്തെ...മ്മളെ ടൂർ കൊണ്ടുപോകാൻ മക്കാരും ഇല്ലാലോ.... ഉമ്മിയുല്ലാ ഉപ്പിയുല്ലാ.. കാക്കുവും ഇല്ല ആരൂല്ല...ചെറുതിലൊക്കെ എന്റെ കൂട്ടുകാരൊക്കെ ഓരെ ഉപ്പച്ചിന്റെ കൂടെ ടൂർ പോകുന്നതൊക്കെ പറയുന്ന കേൾക്കുമ്പോ മ്മക്കും പോകാൻ ആഗ്രഹം ഉണ്ടായിരുന്നു.... അന്നൊക്കെ മ്മള് അത് അമ്മായിനോട് വന്ന് പറയും...അപ്പൊ അമ്മായി മ്മളെ തല്ലും...പിന്നെ മ്മള് തല്ല് പേടിച്ചിട്ട് ഒന്നും പറയാറില്ല.... അവരൊക്കെ വെക്കേഷൻ മുഴുവനും ടൂർ പോകും.... പക്ഷേ മ്മളെ കൂട്ടൂല...അപ്പൊ ഉപ്പാപ്പ മ്മളെ എടുത്ത് അടുത്തുള്ള കടയിൽ കൊണ്ടുപോയി മിട്ടായി വാങ്ങിച്ചു തരും....കടയിലെത്തിയാൽ ഉപ്പാപ്പ പറയും അവര് ഇതിനെക്കാളും ചെറിയ കടയില ടൂർ പോയത് മ്മള് വലിയ കടയിൽ എത്തിയില്ലേ എന്ന്.... അപ്പൊ മ്മക്ക് സന്തോഷാവും.... പിന്നെ പിന്നെ മ്മളെ ടൂർ ആ കടയായിരുന്നു.... വളർന്നപ്പോ മ്മക്ക് മനസ്സിലായി മ്മളെ സ്നേഹിക്കുന്ന ആരും ഈ ലോകത്ത് ആരും ഇല്ലാ എന്ന്..പിന്നെ മ്മള് ഒരാഗ്രഹവും ആരോടും പറയാറില്ല...അത്കൊണ്ട് മ്മക്ക് ഒരു സ്ഥലവും അറിയില്ല.... അതാ മ്മളൊന്നും മിണ്ടാത്തെ..." പെണ്ണ് പറയുന്ന കേട്ട് ചോദിക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി.... ഓളെ കണ്ണൊക്കെ നിറഞ്ഞു വന്ന് ഇപ്പൊ കരയും എന്ന അവസ്ഥയില ഉള്ളെ...... പെട്ടെന്ന് പെണ്ണ് മ്മളെ നെഞ്ചിൽ മുഖം വെച്ച് മ്മളെയും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു...... സത്യം പറഞ്ഞ മ്മളെ കണ്ണും നിറഞ്ഞുപോയി...... മ്മളെ കൈകൾ കൊണ്ട് ഓളെ വലയം ചെയ്യാൻ പോയതും പെണ്ണ് പെട്ടെന്ന് മ്മളിൽ നിന്നും വേർപെട്ട് നിന്ന് കണ്ണ് തുടച്ചോണ്ട് മ്മളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഡോർ തുറന്ന് ഇറങ്ങിപ്പോയി...... ശേ.... ഒന്നും വേണ്ടായിരുന്നു..... ആ മേക്കപ്പ് ബോക്സിന്റെ ഉമ്മ ഇത്രക്കും ക്രൂരയാണോ.....ആ തള്ളേനെയും മോളെയും വിടില്ല ഞാൻ.... വെച്ചിട്ടുണ്ട് മ്മളെ പെണ്ണിനെ ദ്രോഹിച്ചതിന്.... എല്ലാത്തിനും മ്മള് പകരം ചോദിച്ചിരിക്കും..... നാളെ ഹണി മൂൺ പോകണം..... അതും പെണ്ണ് പോകാത്ത എല്ലാ സ്ഥലങ്ങളിലും പോകണം.... ഈ ലോകം മുഴുവൻ അവളെയും കൊണ്ട് ചുറ്റണം......😍😍😍😍😍...ഇത്രയും കാലം കരഞ്ഞതല്ലേ ഇനി അങ്ങോട്ട് പെണ്ണിന് ചിരിയുടെ പൂരം ആയിരിക്കും.... ആയിരിക്കണം..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Ziyan) ഹണി മൂൺ ഒന്നും ഇപ്പോം വേണ്ട എന്ന് കരുതിയതാ.... എല്ലാം കൂടെ മ്മളെ കെട്യോൾ നീർക്കോലി നശിപ്പിച്ചു..... എല്ലാരും കൂടെ എല്ലാം പ്ലാൻ ചെയ്തു....വിരുന്നൊന്നും പോകാതെ ആദ്യം തന്നെ ഹണി മൂൺ ആക്കി. ഏതാ സ്ഥലം എന്ന് ചോദിച്ചാൽ മ്മക്ക് അതിനൊരു ഉത്തരം ഇല്ല... കാരണം അത്രക്കും സ്ഥലങ്ങളൊക്കെയാ ഡ്രാക്കു fix ആക്കി വെച്ചിരിക്കുന്നെ..... ഇതൊക്കെ എപ്പോ അവസാനിപ്പിക്കുവോ ആവോ..... അതിന്റെ ഇടയിൽ ഡ്രാക്കു കൊണ്ട് വന്ന് ബുള്ളറ്റും fix ആക്കി......ബുള്ളറ്റിൽ ആണ് യാത്ര.... എവിടെയൊക്കെ പോകണോ ആവോ..... അത് കേട്ടതും നീർക്കോലി കിടന്ന് തുള്ളിക്കളിക്കുവാ...ഓളെ ഓട്ടം തുള്ളൽ ഇതുവരെ കഴിഞ്ഞില്ലെന്ന തോന്നുന്നേ.... നേരം കൊറേ ആയിട്ടും അതിന്റെ പോടി പോലും കാണുന്നില്ല...... നാളെ രാവിലെ പോകേണ്ടതാണ്.... ആ ഓര്മയൊന്നും ഇല്ലേ പടച്ചോനെ ഈ പെണ്ണിന് ഏത് നേരവും തുള്ളി ചാടിക്കൊണ്ട് നടക്കുന്നുണ്ടാകും..... ഹാ വരുന്നുണ്ട് ആടി പാടി..... "ഹായ് മിസ്റ്റർ കേട്യോൻ സുഖല്ലേ....." "നീ ഇതെവിടെ ആയിരുന്നെടി..... ഈ ഡ്രെസ്സൊക്കെ നിന്റെ മറ്റവൻ വന്ന് എടുത്ത് വെക്കുവോ...... എല്ലാം മടക്കി വെക്കെടി.... ഇല്ലേൽ നാളത്തെ പോക്ക് ഞാനങ്ങു കാൻസൽ ആക്കും... പറഞ്ഞില്ലാന്നു വേണ്ട... " "അള്ളോഹ് അങ്ങനെ പറയല്ലേ തൊരപ്പ.... പ്ലീസ്‌ മ്മളെ ചക്കര കേട്യോൻ അല്ലേ.... ഇതൊന്ന് മടക്കിവെക്കുവോ.... ഇല്ലേൽ മ്മളെ സഹായിക്കുവെങ്കിലും ചെയ്യ്..... പ്ളീച്‌.... " "ആഹ്... ഡീ എന്റെ തടിയിൽ നിന്ന് കയ്യെടുക്കേടി... മനുഷ്യന് വേദനയാവുന്നുണ്ടെ......മ്മളെ കയ്യിൽ നിന്നും നിനക്ക് കിട്ടാനുള്ള എല്ലാ ചാൻസും ഉണ്ട്..... " "അയ്യോ.... മ്മള് സ്നേഹം കൊണ്ട് പിടിച്ചു വലിച്ചതല്ലേ..... " "ഹോ... നിന്റെ നാട്ടിലൊക്കെ സ്നേഹം കൂടുമ്പോ താടിയിൽ പിടിച്ചു വലിക്കുവാനല്ലേ ചെയ്യാ.... എന്നാലേ ഇവിടെ അങ്ങനെ അല്ല... " "പിന്നെങ്ങനെയാ.... എന്നാൽ മ്മള് താടി വലിക്കുന്നില്ല... പകരം കിസ്സ് തരട്ടെ.... " "എന്റെ പൊന്നോ.... ഞാനൊന്നും പറഞ്ഞില്ലേ.... ഇഞ് അതൊക്കെ മടക്കി വെക്കാൻ നോക്ക്..... ഞാനുറങ്ങുവാ..... " "അയ്യോ ഇക്ക ഉറങ്ങല്ലേ.... അയ്യോ ഇക്ക ഉറങ്ങല്ലേ..... അയ്യോ ഇക്ക ഉറങ്ങല്ലേ... " "എന്താടി... " "അത് മ്മളെ സഹായിച്ചിട്ട് ഉറങ്ങിക്കോ.... " "ഒന്ന് പോടീ.... മനുഷ്യനിവിടെ അല്ലേൽ തന്നെ നിനക്ക് വേണ്ടി ആ ബുള്ളറ്റ് കഴുകി കാലും കയ്യൊക്കെ ആകെ തളർന്നിരിക്കുവാ.... " "ഓഹ്.. പിന്നെ ഇങ്ങള് മലമറിക്കാനല്ലേ പോയേ..... കാലും കയ്യൊക്കെ തളരാൻ.... തള്ളോട് തള്ള്.... " "എന്നാലേ എനിക്ക് സൗകര്യമില്ല നിന്റെ ഈ പീറ ഡ്രസ്സ്‌ മടക്കിത്തരാൻ.... സ്വയം അങ്ങ് മടക്കിവെച്ച മതി.... " "ഞഞഞാഞാഞ...പോടാ തൊരപ്പ... " "എന്താടി വിളിച്ചേ.... " "ഏഹ്.... ഞാനോ ഞാനൊന്നും വിളിച്ചില്ലല്ലോ.... ഞാനൊരു ഗുഡ് നൈറ്റ്‌ പറഞ്ഞതാ...... " "മ്മ്മ്.... മ്മ്മ്... വിശ്വസിച്ചു " 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Liyu) കാലമാടൻ കേട്യോൻ.... കണ്ണിൽ ചോര ഇല്ലാത്ത സാധനം...... ഇതിപ്പോ മ്മളെ ആവിശ്യം ആയിപ്പോയി ഇല്ലേൽ കാണായിരുന്നു.... "ടാ കെട്യോനെ കേട്യോനെ...... " "മ്മ്.. " "കേൾക്കുന്നുണ്ട...." "ആഹ്.... " "എവിടെ.... കേട്യോൻ എന്നൊക്കെ പറഞ്ഞാൽ മ്മളെ zayukkane പോലെ ആയിരിക്കണം.... എന്തൊരു സ്നേഹം ആണ് മിന്നുനോട്...... നിങ്ങളെപ്പോലെ ഒന്നും ആയിരിക്കില്ല zayukka... ഇപ്പൊ മിന്നുനേ സഹായിക്കുന്നുണ്ടാകും.... പടച്ചോനെ മ്മക്ക് മാത്രം ഇങ്ങനെ ഒരു കലിപ്പാനെയാണല്ലോ തന്നെ " "ഞാൻ അവനെ പോലെ പെൺ കോന്തനെല്ല... " "അതിന്.... ഇനി മിണ്ടിയാൽ ദ ഈ തുണി എടുത്ത് വായിൽ തിരുകി തരും.... മരിയാധിക്ക് മടക്കി വെച്ചിട്ട് കിടന്നുറങ്ങാൻ നോക്ക് നീർക്കോലി.. " കൊരങ്ങൻ.... മ്മളെ സംസാരിക്കാനും സമ്മയിക്കൂല...... ഇപ്പൊ ഗോൾ ഓന്റെ പോസ്റ്റിലാണല്ലോ.... ഇഞ് മ്മളെ വീട്ടിലേക്ക് വിരുന്നിനു വരൂലേ കെട്യോനെ.... അപ്പൊ കാണിച്ചുതരാം..... ഈ ആലിയ മെഹറിൻ ആരാണെന്ന് 😎😎😎 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Minnu) "ഹൗ എന്റെ റബ്ബേ ഇങ്ങനെ ഒരു കെട്യോനെ ആർക്കും കൊടുക്കല്ലേ...... മനുഷ്യത്വം ഇല്ലാണ്ട് മ്മളെ കൊണ്ട് പണി എടുപ്പിക്കാൻ എങ്ങനെ തോന്നി ഇങ്ങക്ക്.... " "അള്ളോഹ്.... ഇഞ് ഇവിടെ മലമറിച്ചിടുവാണല്ലോ...... ആകെ ഇത്തിരി ഡ്രസ്സ്‌ മടക്കനല്ലെടി നീ ഇവിടെ കിടന്ന് നിലവിളിക്കുന്നെ..... " "അതിനെന്താ.... കൊറച്ചാണെലും സ്നേഹം ഉള്ള ഭർത്താക്കമ്മാർ ഭാര്യ മാരെ എപ്പോഴും സഹായിക്കും..... അത് എത്ര ചെറിയ പണി ആണെങ്കിലും..മ്മളെ ലീയുന്റെ ഒക്കെ ഒരു ഭാഗ്യം...ziyukka ഇപ്പൊ ഓളെ ഹെൽപ്ന്നുണ്ടാകും.... മ്മള് മാത്രം ഇങ്ങനെ ഒറ്റക്ക് എടുത്ത് കഷ്ടപ്പെടണം...... " "ഡീ.... നീ എന്ത് മാങ്ങാത്തൊലി വേണെങ്കിലും പറഞ്ഞോ... പക്ഷേ അവനെ കുറിച്ച് മാത്രം നീ എന്നോട് പറയേണ്ട.... എനിക്കതൊട്ട് കേൾക്കേം മാണ്ട.... " കലിപ്പ് ഇളകി...... 😬 മ്മള് ഇല്ലാത്ത ബെശമം ഉണ്ടാക്കി മൂക്ക് ചീറ്റിയിട്ടൊന്നും കേട്യോൻ കലമാടന് ഒരു കൂസലും ഇല്ല.... പാവം ഞാൻ......മ്മളെ വിധി... മ്മള് നാളെ ഹണി മൂൺ പോകുവാണ്....ഞാനും ലിയുവും കൂടെ സന്തോഷം കൊണ്ട് തുള്ളി ചാടി കളിച്ചു തിമിർത്തു.... അതിന്റെ ഇടയിൽ മ്മളെ കേട്യോൻ ഹംക് വന്ന് മ്മളെ കോരി എടുത്തോണ്ട് റൂമിലേക്ക് പോയി..... എന്തിനാ.... ഇങ്ങക്കറിയോ എന്തിനാണ്ന്ന്.... ദാ നാളേക്ക് കൊണ്ടുപോകേണ്ട ഡ്രസ്സ്‌ മുഴുവൻ മടക്കി എടുത്ത് വെക്കാൻ.... കൊരങ്ങൻ കേട്യോൻ.... ആ ഫോണിൽ തോണ്ടുന്ന നേരം കൊണ്ട് മ്മളെ ഒന്ന് ഹെല്പിക്കൂടെ ഓനിക്ക്....എബടെ..... മ്മളെ ഒരു ഗതികേട്.... "എടി ഒന്ന് വേഗം...... നിന്റെ ഇപ്പൊന്നും കയ്യുന്നു എനിക്ക് തോന്നുന്നില്ല.... നമ്മളുറങ്ങാൻ പോകുവാ.... ഗുഡ് നൈറ്റ്‌ baby...... " "അയ്യോ പോവല്ലേ.... " "മ്മ്... എന്താ നീയും വരുന്നോ കൂടെ ഉറങ്ങാൻ... " ചെക്കൻ അതും പറഞ്ഞു മീശയും പിരിച്ചു മ്മളെ അടുത്തേക്ക് വരുവാ.... യാ ഹൗലാ....ഈ കൊരങ്ങന് എപ്പോഴും ഈ ഒരു ചിന്ത മാത്രേ ഉള്ളു.... "ഏയ്.... മാണ്ട..... പോയിക്കോ.... മ്മള് ചുമ്മാ പറഞ്ഞതാ..... വേഗം ഒറങ്ങിക്കോ.... " "ശേ....ചുമ്മാ ആയിരുന്നോ... മ്മള് കരുതി ഇന്ന് എന്തേലും ഒക്കെ നടക്കുന്നു..... " യാ ഹുദാ..... ഈ പിരാന്തൻ എന്തൊക്കെയാ ഈ പറയുന്നേ..... ഇന്ന് രാവിലത്തോട്ടെ മ്മള് ശ്രദ്ധിക്കുവാ.... കൊരങ്ങന്റെ ഒരു പിരി ഇളകിയിട്ടുണ്ടെന്നാണ് മ്മളെ ബലമായ സംശയം..... ഓൻ പോയി നല്ല അന്തസ്സായി ഉറങ്ങുവാണ്....ഇനി മ്മളെന്ത് കാണാൻ നിക്കുവാ.... മ്മളും എല്ലാം ബേഗം മടക്കി വെച്ചിട്ട് മറ്റേ സൈഡിൽ പോയി കിടന്നു...... കുറച്ചു കഴിഞ്ഞതും മ്മളെ കേട്യോൻ ഉറക്കത്തിൽ മ്മളെ മേൽ കാലും കയ്യും ഒക്കെ വെച്ച് അന്തസ്സായി ഉറങ്ങുവാണ്..... മ്മളും ഉറങ്ങിയാൽ ഇതിലും അപ്പറം ആണ് മ്മളെ അവസ്ഥ....... മ്മള് ഓന്റെ കാൽ എടുത്ത് മാറ്റിയതും ഓന്റെ കൈ വന്ന് മ്മളെ ചുറ്റി വരിഞ്ഞു..... മ്മള് രാവിലെ ജീവനോടെ ഉണ്ടെങ്കിൽ മ്മക്ക് നാളത്തെ ടൂറിൽ കാണാട്ടോ...... തുടരും........ ഇഷ്ടായാൽ ലൈക്‌ അടിക്കണേ..... 😍😍😍😍...പിന്നെ അഭിപ്രായങ്ങളൊക്കെ കമെന്റ് ബോക്സിലേക്ക് പോരട്ടെ..... 😍😍😍 മ്മളെ സപ്പോർട് ചെയ്യുന്ന എല്ലാ മുത്തുമണികൾക്കും താങ്ക്സ്.... and lub uu 😍😍😍😍.....മ്മക്ക് ലൈകും കമെന്റ് തരുന്ന എല്ലാ ഖൽബുസിനും മ്മളെ വക കിസ്സ് ദ പിടിച്ചോ..😘😘😘😘
📙 നോവൽ - ShareChat
33.7k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post