*ഗാന്ധി ജയന്തി ആഘോഷം*
കൊച്ചി : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അയ്യപ്പൻകാവിലെ മുതിർന്ന പൗരന്മ്മാരുടെ പകൽ വീട്ടിലെ അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷിച്ചു.
കോറിയോ ഗ്രാഫർ റോഷ്‌നി വിജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജനുകൾ ആവേശത്തോടെ ആലപിച്ചു. ചലച്ചിത്ര നടൻ സെബി ഞാറക്കൽ ഗാന്ധി വേഷം ധരിച് അംഗങ്ങളെ സംബോധന ചെയ്തു സംസാരിച്ചു.
ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗാനം "രഘുപതി രാഘവ് രാജാ റാം, പതിത് പവൻ സീതാ റാം..." ആലപിച്ചുകൊണ്ടാണ് ആഘോഷം അവസാനിച്ചത്. #ഗാന്ധി ജയന്തി
![ഗാന്ധി ജയന്തി - n ^ - 109 ]90{1 n ^ - 109 ]90{1 - ShareChat ഗാന്ധി ജയന്തി - n ^ - 109 ]90{1 n ^ - 109 ]90{1 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_738630_82aede0_1759552733453_sc.jpg?tenant=sc&referrer=pwa-sharechat-service&f=453_sc.jpg)