തുറന്നു പറയാത്ത പ്രണയം
എത്ര സുന്ദരമാണ്...
അതൊരു പ്രതീക്ഷയാണ്.
വഴിയിലെവിടെയെങ്കിലും വച്ച്
കണ്ടുമുട്ടുമെന്നുള്ള പ്രതീക്ഷ,
അറിയാത്ത നമ്പറിൽ നിന്നുമുള്ള
ഫോൺ കോളിലുള്ള പ്രതീക്ഷ,
വഴി തെറ്റി വന്ന
മെസ്സേജുകളിലുള്ള പ്രതീക്ഷ,
കല്യാണ മണ്ഡപത്തിൽ
മറ്റൊരാൾക്കു മുമ്പിൽ
തലകുനിച്ചിരിക്കുമ്പോഴും
പിന്നിൽ നിന്ന് നമ്മളാഗ്രഹിച്ച
ശബ്ദത്തിനായുള്ള പ്രതീക്ഷ,
ഒടുവിൽ മരണക്കിടക്കയിൽ
ഒരവസാന ചുംബനത്തിനായുള്ള
പ്രതീക്ഷ,
അതൊരു പ്രതീക്ഷയാണ്
അതെത്ര സുന്ദരമാണ്...❤️❤️
PR❤️ #പ്രണയ സ്റ്റാറ്റസ്❤️❤️❤️❤️
