ഞാനിന്നീ കവിതയെഴുതുന്നത് നിന്റെ ഹൃദയത്തിലാണ്..,
അതുകൊണ്ട് തന്നെ ഇതിലെ ഓരോ അക്ഷരങ്ങളും നിനക്കുള്ളതാണ്....
പ്രകൃതി പൂവിൽ തേൻ നിറയ്ക്കുന്നത് പോലെ ഇതിലെ ഓരോ അക്ഷരങ്ങളിലും ഞാനെന്റെ പ്രണയം നിറച്ച് മനോഹരമായ ഒരു പ്രണയഗാഥ രചിക്കുകയാണ്....
നാളിതുവരെ ഞാനെഴുതിയ പ്രണയകാവ്യങ്ങളുടെ ഭംഗി ഈ വരികൾക്കുണ്ടോ എന്നെനിക്കറിയില്ല.....
പക്ഷേ,
എന്നും സൂര്യനായി മിഴി തുറക്കുന്ന താമരയ്ക്കായി ഒരുനാൾ ആ സൂര്യൻ ഈ മണ്ണിലിറങ്ങിയാൽ.....
എന്തിനെയും ഭസ്മമാക്കാൻ കഴിയുന്ന തന്നിലെ ഉഷ്ണത്തെ പ്രണയത്തിന്റെ ഊഷ്മളത കൊണ്ട് ഘനീഭവിപ്പിച്ചാൽ....
തനിക്കായി മിഴിവിടർത്തിയ അവളെ ആ കൈകളിൽ കോരി ഒന്ന് ചേർത്തുനിർത്തിയാൽ.....
മെല്ലെ അമർത്തിയൊന്നു ചുംബിച്ചാൽ....
നാളിതുവരെയുള്ള നിന്റെ കാത്തിരുപ്പുകളെ ഞാനെന്റെ പ്രണയമായി ചേർത്തുവയ്ക്കുന്നു...
നീയൊരു താമരയും....
നിനക്കായി ഉദിക്കുന്ന ഒരു പൊൻ സൂര്യനും.....
പിന്നെ.....
നമുക്കായി കൊഴിഞ്ഞു വീഴുന്ന കുറച്ച് പകലിരവുകളും.....!!"💕💕ശുഭരാത്രി 💕💕സുഖനിദ്ര 💕💕 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💔 നീയില്ലാതെ #പ്രണയം 💖വിരഹം 💔 #♥ പ്രണയം നിന്നോട് #🌃Good Night Status