ShareChat
click to see wallet page
ഭാരതത്തിന്റെ ഏകതയുടെ പ്രതീകം ശ്രീ സർദാർ വല്ലഭായ്‌ പട്ടേലിന്റെ 150-ാം ജന്മദിനമാണിന്ന്...! 565-ൽ അധികം നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കോളനി പ്രവിശ്യകളെയും നയതന്ത്ര - സൈനികശക്തികൾ ഉപയോഗിച്ച് ഇന്ത്യൻ യൂണിയൻ എന്ന ഭാരതത്തിൽ ലയിപ്പിച്ചത് സ്വതന്ത്രഭാരതത്തിൻ്റെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശ്രീ വല്ലഭായ് പട്ടേൽ ജി എന്ന ഉരുക്ക് മനുഷ്യൻ ആയിരുന്നു (31-10-1875 to 15-12-1950). സ്വാതന്ത്ര്യസമരസേനാനിയും, ഭാരതഏകീകരണത്തിന്റെ പ്രധാനശില്പികളിലൊരാളും മരണം വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ട്രഷററും ദേശീയ നേതാവുമായിരുന്നു ശ്രീ സർദാർ വല്ലഭായ് പട്ടേൽ ജി. ആധുനിക ഭാരതത്തിൻ്റെ ഐക്യത്തിൻ്റെയും അഖണ്ഡതയുടെയും പിതാവായി അറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ ജിയുടെ ജന്മദിനം ദേശീയ ഐക്യദിനം (രാഷ്ട്രീയ ഏകതാ ദിവസ്) ആയാണ് നമ്മൾ ആചരിക്കുന്നത്. 1991-ൽ ഭാരതരത്നം പട്ടേലിന് ലഭിച്ചത് മരണാനന്തര ബഹുമതി ആയിട്ടായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള (182 മീറ്റർ അതായത് 597 അടി) സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പട്ടേലിന്റെ പ്രതിമയിലൂടെ ആ മഹാത്മാവിനെ രാഷ്ട്രം ആദരിച്ചു. പട്ടേൽജിയുടെ ദൃഢനിശ്ചയം, ദേശസ്നേഹം, അതിപ്രഗത്ഭമായ നേതൃത്വശക്തി ഇന്നും ഓരോ ഭാരതീയന്റെയും ഹൃദയത്തിന് പ്രചോദനമാണ്. സത്യസന്ധതയും അച്ചടക്കവും കൊണ്ട് ദേശനിർമ്മാണത്തിന് അടിസ്ഥാനം പാകിയ മഹാനായ ആ ദേശസ്നേഹിക്ക് പ്രണാമം 🙏 സ്നേഹാദരങ്ങളോടെ, ആർഷവിദ്യാസമാജം #sardar #aarshavidyasamajam
sardar - ShareChat

More like this