ഒരിക്കൽ ഉണ്ടായിരുന്നു
ഒരു കൂട്ടുകാരി
മഴ പെയ്യുമ്പോഴും
മനസ്സ് മാഞ്ഞുപോയ ദിവസങ്ങളിലും
ചിരിപ്പിക്കാൻ അറിയുന്ന ഒരാൾ.
നമ്മുടെ ഇടയിൽ
പ്രണയമൊന്നുമില്ലായിരുന്നു
പക്ഷേ ഒരുപാട് അർത്ഥം ഉണ്ടായിരുന്നു...
നിശ്ശബ്ദതകളിലും ചിരിയിലുമെല്ലാം
ഒരു ഹൃദയത്തിന്റെ
ഭാഷ ഉണ്ടായിരുന്നു...
ഇന്ന് ഫോൺ മിണ്ടുന്നില്ല
ചാറ്റ് വിൻഡോ മൂടിയിരിക്കുന്നു
പക്ഷേ ഓർമ്മകൾ എവിടെ പോയാലും
അവളുടെ ശബ്ദം പോലെ
പിറകിൽ നടന്നു വരുന്നു...
എവിടെ കാണും ഇങ്ങനെ ഒരു ബന്ധം
പേര് പോലും വെക്കാനാകാത്തത്
പക്ഷേ മറക്കാനാവാത്തത്...
ചിലർ മനസ്സിൽ വന്ന് തങ്ങും
മാറിപ്പോകുമ്പോഴും ആ സ്ഥാനത്ത്
പുതിയൊരാൾക്ക് വരാൻ പറ്റില്ല...
അവൾ അങ്ങനെ ഒരാളായിരുന്നു
എൻ ഹൃദയത്തിലൊരു കൂട്ടുകാരി
മിണ്ടാതെയും മായാതെയും... 💫
#🖋 എൻ്റെ കവിതകൾ🧾 #❤ സ്നേഹം മാത്രം 🤗 #💘 Love Forever #friend #friendshipp

