ShareChat
click to see wallet page
സംസാരസമസ്യകള്‍ക്കും ഒരു മുളന്തണ്ടുകൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടിക്കണ്ണന്റെ, ആലിലക്കണ്ണന്റെ പൊന്‍പിറന്നാള്‍ വീണ്ടും ആഗതമാകുന്നു. മാനവികതയുടേയും സ്നേഹത്തിന്റെയും മയില്‍പ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി വന്നെത്തുന്നു. സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉയര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും. ധര്‍മ്മ സ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച പുണ്യ ദിനമാണ് അഷ്ടമിരോഹിണി. ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. ഇക്കൊല്ലത്തെ ശ്രീകൃഷ്ണജയന്തി ദിനം 2024 ഓഗസ്റ്റ് 26-ാം തീയതി തീയതി തിങ്കളാഴ്ചയാണ്. അഹങ്കാരം പത്തി വിടര്‍ത്തിയ കാളിന്ദിയില്‍, അധര്‍മ്മം പോര്‍വിളി മുഴക്കിയ കുരുക്ഷേത്ര ഭൂമിയില്‍, വിജയത്തിന്റെ ശംഖൊലി മുഴക്കിയ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്‍മദിനമാണ് അഷ്ടമി രോഹിണി. ഒരു നല്ല മകനായും സഹോദരനായും കാമുകനായും ഭര്‍ത്താവായും സര്‍വ്വോപരി നല്ല സതീര്‍ത്യനായും നിലകൊണ്ട ഭഗവാന്റെ ഈ നക്ഷത്ര ദിനമാണ് അഷ്ടമി രോഹിണി മഹോത്സവമായി നാടെങ്ങും ആഘോഷിക്കുന്നത്. ജീവിതമെന്ന മഹാ പ്രവാഹത്തെ ഒരു മന്ദസ്മിതത്തോടെ വശത്താക്കാമെന്നും തിന്‍മയുടെ പുകപുരണ്ട നിഷേധ ഭാവങ്ങളെ ചെറു പുഞ്ചിരിയില്‍ അതിജീവിക്കാമെന്നും സമസ്ത മാനവ രാശിയേയും പഠിപ്പിച്ച യുഗാതീത വിസ്മയമാണ് വൃന്ദാവനക്കണ്ണന്‍. കര്‍മ്മ വീര്യത്തിന്റെ ഗംഭീര നാദം മുഴക്കിയ പാഞ്ചജന്യം... ധര്‍മ്മ-അധര്‍മ്മത്തിന്റെ രണഭൂമിയില്‍ ധര്‍മ്മ പക്ഷത്ത് നിന്നുകൊണ്ട് അധര്‍മ്മത്തിന്റെ കാരിരുമ്പ് ശക്തിയെ തകര്‍ത്ത ശംഖൊലി. അശാന്തിയുടേയും അധര്‍മ്മത്തിന്റെയും വേരറുക്കാന്‍ ഭഗവാന്‍ പുനര്‍ജ്ജനിക്കുമെന്ന് ഭക്തജന കോടികള്‍ വിശ്വസിച്ച് പോരുന്നു. ആശംസകൾ 🙏 #ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏🙏 #ശ്രീ കൃഷ്ണ ജയന്തി #എന്റെ കണ്ണൻ 🤗🤗🤗💞💞💞ശ്രീ കൃഷ്ണ ഭഗവാൻ ❤❤❤ഹിന്ദു ഭക്തി 😍😍 #ശ്രീ കൃഷ്ണ ഭഗവാൻ 🙏 #ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ഗുഡ് മോർണിംഗ്
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏🙏 - ৬833@8 0300300(0030 ஸுற ம3o3வ930 ஜிகஸஷ் (rma(alo @வே9239 9633c0s. ৬833@8 0300300(0030 ஸுற ம3o3வ930 ஜிகஸஷ் (rma(alo @வே9239 9633c0s. - ShareChat

More like this