
१४ प्रतिक्रिया · १५९ शेअर | 🎉കാട്ടിൽ മേക്കതിൽ 🎉🌹ശ്രീ ദേവി ക്ഷേത്രം🌹 കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ശ്രീ ദേവി ക്ഷേത്രം. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തിയും മാതൃദൈവവുമായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടിൽ മേക്കതിൽ അമ്മ എന്നറിയപ്പെടുന്നത്. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ്.ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ പ്രത്യേക ജങ്കാറിലൂടെ ഇവിടെ എത്തിച്ചേരാവുന്നതാണ്. ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി നാമജപത്തോടെ പ്രദക്ഷിണം ചെയ്തു കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു വഴിപാടാണ്. മനസ്സിൽ ന്യായമായ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം. കാട്ടിലമ്മ' അല്ലെങ്കിൽ 'കാട്ടിൽ മേക്കതിൽ അമ്മ' എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദാരികവധം കഴിഞ്ഞ ഭാവം. ഉഗ്രമൂർത്തിയാണ്. കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം ഉൾക്കൊള്ളുന്ന ദേവിയാണ് ഇതെന്ന് ഐതിഹ്യം. മഹാഗണപതി, ദുർഗ്ഗ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിൽ ഉണ്ട് . | Dreeamstudio Hari Prasad
