സ്ഥാനാർഥിയെ തെരുവുനായ് കടിച്ചു; ജയിച്ചാൽ ആദ്യ നടപടി തെരുവുനായ്ക്കളെ ഇല്ലാതാക്കലെന്ന് സ്ഥാനാർഥിEvening Kerala News
പത്തനംതിട്ട: ഓമല്ലൂർ പഞ്ചായത്ത് നാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി വി. ജലജയെ തെരുവുനായ് കടിച്ചു. കാലിനാണ് കടിയേറ്റത്. പട്ടിയുടെ രണ്ട് പല്ലുകൾ കൊണ്ട് ആഴത്തിൽ മുറിവുണ്ടായി. നാമനിർദേശ പത്രിക സമർപ്പിച്ചശേഷം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെ വോട്ട് അഭ്യർഥിക്കുമ്പോൾ പുത്തൻപീടിക ഹോമിയോ ആശുപത്രി ജങ്ഷനിലായിരുന്നു സംഭവം. പാർട്ടി പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തി. വാർഡ് തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ആദ്യ നടപടിയായി പ്രദേശത്തെ തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് ജലജ പറഞ്ഞു.