ShareChat
click to see wallet page
മിനി കഥ കരുണയുടെ വെളിച്ചം തീയിൽ കറുത്തുവാടിയ വഴിയിലൂടെ ഒരു കൊച്ചു ഫലസ്തീനി പെൺകുട്ടി മാത്രം നടന്നു. ചുറ്റും വീടുകളുടെ പ്രേതനിശബ്ദം— അവളുടെ ഹൃദയത്തിൽ മാത്രം ഒരു ചെറു ധൈര്യം. പൊടിക്കാറ്റിൽ പറന്നുവീണ ഒരു ചെറുപ്രവിന്റെ കുഞ്ഞിനെ കണ്ടപ്പോൾ അവൾ നടത്തം നിർത്തി. ചെറുതായി ദുഃഖം അവളുടെ കണ്ണിൽ തെളിഞ്ഞെങ്കിലും അവൾ അതിനെ കരുതലോടെ ഉയർത്തി കൈയിൽ വെച്ചു. “പറക്കാൻ പറ്റുമോ?” അവൾ നിർമലമായി ചോദിച്ചു. പക്ഷി വിറച്ചെങ്കിലും അവളുടെ കൈയിലെ ചൂടിൽ ശാന്തമായി. അവൾ ചിരിച്ചു.. അന്ന് ആദ്യമായി, ദിവസങ്ങൾ ക്ക് ശേഷം. വെടിയൊച്ചയുടെ പടർച്ചയിൽ പോലും ഒരു ചെറുചിരി നിലനിന്നു. കാരണം, അവൾക്കറിയാം.. കരുണയും പ്രതീക്ഷയും ആർക്കും ബോംബിട്ട് പൊട്ടിക്കാനാവില്ലെന്ന്...!!! #🖋 എൻ്റെ കവിതകൾ🧾 #💞 നിനക്കായ് #😥 വിരഹം കവിതകൾ #❤ സ്നേഹം മാത്രം 🤗

More like this