ShareChat
click to see wallet page
❐ അബ്ദുർറഹ്‌മാൻ ബ്നു ഔഫ് -رضي الله عنه- പറയുന്നു: ❝ റസൂൽ ﷺ യുടെ കൂടെ പ്രയാസകരമായ അവസ്ഥകൾ കൊണ്ട് പരീക്ഷിക്കപ്പെട്ടപ്പോൾ ഞങ്ങൾ ക്ഷമിച്ചു. പിന്നീട് സുഖ സൗകര്യങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെട്ടപ്പോൾ ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിഞ്ഞില്ല.❞ 📚 رواه الترمذي【٢٤٦٤】وحسنه الألباني ❐ അടിക്കുറിപ്പ്: പ്രയാസങ്ങളിൽ ക്ഷമ പ്രധാനമാണെന്നത് പോലെ സുഖ സൗകര്യങ്ങളുണ്ടാകുമ്പോഴും ക്ഷമ ആവശ്യമാണ്. • ഇബ്നു തൈമിയ്യ -رَحِمَـﮧُ اللَّـﮧُ- പറയുന്നു: ❝ സുഖ സൗകര്യങ്ങൾ കൊണ്ട് അനുഗ്രഹിക്കപ്പെടുമ്പോൾ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാൻ ക്ഷമ ആവശ്യമാണ്. അതാണ് പ്രയാസങ്ങൾ കൊണ്ടുണ്ടാകുന്ന പരീക്ഷണങ്ങളേക്കാൾ പ്രയാസകരമായത്. സമ്പത്തും സൗകര്യങ്ങളുമുണ്ടാകുമ്പോഴും നല്ല ജീവിതം നയിക്കുന്നവർ താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് തന്നെ സ്വർഗത്തിൽ പ്രവേശിക്കുന്നവരിൽ അധികവും മിസ്കീനുകളായിരിക്കും.❞ انظر كتاب الحسنة والسيئة【ص-٧٣】 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #👨‍👨‍👧‍👦 ജീവിതം #ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്

More like this