ഏതോ ജന്മപുണ്യമായി ❤️❤️❤️❤️
പാർട്ട് 186
ചേച്ചിയെക്കാൾ മിടുക്കി ആണല്ലോ അനിയത്തി............. സെറയുടെ താടിക്ക് പിടിച്ചുകൊണ്ട് എബിൻ പറഞ്ഞു........
പ്ലീസ് അവളെ ഒന്നും ചെയ്യരുത്...........
അവളെ വെറുതെ വിട്ടേക്ക്.............. ദച്ചു അവരുടെ മുന്നിൽ കൈ കൂപ്പി യാചിച്ചു...........
അങ്ങനെ അങ്ങ് വെറുതെ വിടാൻ പറ്റുവോ, ഇവള് ഇങ്ങോട്ട് വന്ന് കയറിയതല്ലേ.........എബിൻ അവന്റെ മുഖം സെറയുടെ മുഖത്തേക്ക് അടുപ്പിച്ചു.........
ദച്ചു അവളുടെ മുടിയിൽ ഉള്ള എൽദോയുടെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു...........
സെറ പേടിയോടെ കണ്ണുകൾ അടച്ചു., എബിനെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു..............
സെറക്ക് തന്റെ ധൈര്യം ചോർന്നുപോവുന്നതുപോലെ തോന്നി.....
അവളുടെ മനസ്സിലേക്ക് ഷേർളിയുടെയും സെബിന്റെയും ഒക്കെ മുഖം മിന്നി മാഞ്ഞു വന്നുകൊണ്ടിരുന്നു, ഒടുവിൽ പപ്പയുടെ മുഖം മുന്നിൽ തെളിഞ്ഞു........
"മോളെ..........
മനസ്സിന്റെ ധൈര്യം ആണ് ഒരാളുടെ ഏറ്റവും വലിയ ശക്തി, മനസ്സിന് ധൈര്യം ഇല്ലാത്തവര് എത്ര വലിയ ശക്തി ഉള്ളവരാണെങ്കിലും, ഒരിക്കലും വിജയിക്കില്ല..........
തളർന്ന് പോകും എന്ന് കരുതുന്ന സമയത്ത്, മനസ്സിന്റെ ധൈര്യം ചോർന്നു പോകാതിരുന്നാൽ, എത്ര വലിയ പരീക്ഷണങ്ങൾ നേരിട്ടാലും തോറ്റുകൊടുക്കാതെ മുന്നോട്ട് നീങ്ങാൻ പറ്റും.........
വെല്ലുവിളികളാണ് മനുഷ്യന്റെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്, ആ വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടുമ്പോൾ ജീവിതത്തിൽ നമ്മള് വിജയിക്കും.........
നിന്നേ തോല്പ്പിക്കണം എന്ന് മറ്റൊരാള് വിചാരിച്ചാൽ നീ തോൽക്കില്ല, നീ തോൽക്കണമെങ്കിൽ എങ്കിൽ നീ തന്നെ വിചാരിക്കണം, അങ്ങനെ തോൽക്കാൻ മനസ്സ് ഇല്ലാത്ത കാലത്തോളം നിന്നേ തോല്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല.............."പപ്പയുടെ വാക്കുകൾ അവളുടെ മനസ്സിൽ നിറഞ്ഞതും, എവിടെനിന്നോ ഒരു ശക്തി തന്റെ ഉള്ളിലേക്ക് കടന്നവരുന്നത് പോലെ സെറക്ക് തോന്നി..........
അവൾ കണ്ണുകൾ തുറന്നു, തന്റെ മുഖത്തിന് നേരെ അടുത്ത് വരുന്ന എബിന്റെ മുഖം കണ്ടതും, അതുവരെ അവൾക്ക് നഷ്ടപെട്ട ധൈര്യം വീണ്ടെടുത്ത സെറ അവന്റെ തലയിൽ അവളുടെ തലകൊണ്ട് ശക്തമായി പ്രഹരിച്ചു.........
സെറയുടെ അപ്രതീക്ഷിത നീക്കത്തിൽ എബിൻ പുറകിലേക്ക് വെച്ചു പോയി........
എബിന് തലക്ക് ഷോക്ക് ഏറ്റതുപോലെ തോന്നി.......
അവൻ തല ഒന്ന് കുടഞ്ഞു സെറയെ നോക്കി........
എടി.......... എബിൻ സെറക്ക് നേരെ ചെന്നതും സെറ അവന്റെ അടിവയറ്റിൽ ചവിട്ടി..........
ചവിട്ട് കിട്ടിയ വേദനയിൽ എബിൻ താഴേക്ക് ഇരുന്നു പോയിരുന്നു............
ഇതൊക്കെ കണ്ട് അന്താളിച്ചു നില്കുകകയായിരുന്നു എൽദോയും വിക്കിയും........
എൽദോയുടെ ശ്രദ്ധ ഒന്ന് മാറിയതും ദച്ചു ഒന്ന് വട്ടം കറങ്ങി, അവളുടെ മുടിയിൽ പിടിച്ചിരുന്ന എൽദോയുടെ കൈ താനെ അയ്ഞ്ഞു...........
ഡി........... വിക്കി ദച്ചുവിന്റെ നേരെ തിരിഞ്ഞതും, സെറ ചാടി അവന്റെ പുറത്തിനിട്ട് ചവിട്ടി, വിക്കി നേരെ എൽദോയുടെ പുറത്തേക്ക് വീണു, രണ്ടുപേരും കൂടി ബാലൻസ് തെറ്റി താഴേക്ക് വീണതും, ദച്ചു സെറയുടെ കൈ പിടിച്ചു ആ മുറിയുടെ വെളിയിലേക്ക് ഓടി,
മുറിയുടെ വെളിയിൽ എത്തിയതും രണ്ടുപേരും കൂടി മുറി പുറത്ത് നിന്നും പൂട്ടി,
എൽദോയും വിക്കിയും എഴുന്നേറ്റ് വന്നപ്പോഴേക്കും, അവര് മുറി പുറത്ത് നിന്നും പൂട്ടി കഴിഞ്ഞിരുന്നു.........
എടി തുറക്കാൻ............ മുറി തുറക്കാനാ പറഞ്ഞത്........ എൽദോ അകത്ത് നിന്നും അലറി.........
ഇവിടെ നിന്നും രണ്ടും ജീവനോടെ പോകാം എന്ന് കരുതണ്ട..........വിക്കി പറഞ്ഞു..........
വിക്കി.......നീ ഫോൺ എടുത്ത് അവന്മാരെ വിളിക്ക്, രണ്ടും ഇവിടെ നിന്നും പുറത്ത് പോവാൻ പാടില്ല........ എൽദോ പറഞ്ഞു..........
വിക്കി വേഗം തന്നെ ഫോൺ എടുത്തു........
ചേച്ചി....... നമ്മള് ഇനി എങ്ങോട്ടാ പോകും,........ സെറ ചോദിച്ചു.......
കിരണേട്ടൻ ഇവിടെ എവിടെയോ ഉണ്ട് മോളെ, അവര് ആ ഡോർ തുറന്ന് പുറത്ത് വരുന്നതുവരെ മാത്രേ നമുക്ക് സമയം ഉള്ളൂ, അതിനുള്ളിൽ കിരണേട്ടനെ കണ്ടെത്തണം, അവരോടൊപ്പം ഒരുപാട് ആളുകൾ ഉണ്ട്, അവരോട് പിടിച്ചു നിൽക്കാൻ നമുക്ക് ഒറ്റക്ക് പറ്റില്ല................. ദച്ചു പറഞ്ഞു
വാ ചേച്ചി, സമയം കളയാതെ കിരണേട്ടൻ എവിടെ ആണെന്ന് നോക്കാം......... ദച്ചു അവളെയും കൂട്ടി അവിടെ നിന്നും മുന്പോട്ട് നടന്നു,.......
വളരെ വലിയ ഒരു വീട് ആയതിനാൽ അതിന് ഒരുപാട് മുറികൾ ഉണ്ടായിരുന്നു, കിരണിനെ അന്വേഷിച്ചു അവർ ആ വീടിനുള്ളിൽ കൂടി നടന്നു, ഒടുവിൽ പുറത്ത് നിന്നും പൂട്ടി ഇട്ടിരിക്കുന്ന ഒരു മുറി കണ്ടതും, കിരൺ അതിന്റെ ഉള്ളിൽ ഉണ്ടാകും എന്ന് പ്രതീക്ഷയിൽ അവര് ആ മുറി തുറന്നു,...........
അകത്ത് കൈയും കാലും കെട്ടിയ നിലയിൽ കിരണിനെ കണ്ടതും, ദച്ചുവും സെറയും കൂടി അവന്റെ അടുത്തേക്ക് ചെന്നു.........
കിരണേട്ടാ,......... കിരണേട്ടാ........
കണ്ണ് തുറക്ക്........ ദച്ചു അവന്റെ മുഖത്ത് തട്ടി വിളിച്ചുകൊണ്ടിരുന്നു.......
സെറ അവന്റെ ശരീരത്തിലെ കെട്ടുകൾ അഴിക്കുന്ന തിരക്കിൽ ആയിരുന്നു.......
അവരുടെ ശബ്ദം കേട്ടതും, കിരൺ പതുക്കെ കണ്ണ് തുറന്നു.......
ദച്ചു........ അവശത നിറഞ്ഞ സ്വരത്തിൽ കിരൺ വിളിച്ചു..........
കിരണേട്ടാ വാ, നമുക്ക് പോവാം........ ദച്ചു അവനെ പതുക്കെ പിടിച്ചു എഴുനേൽപ്പിച്ചുകൊണ്ട് പറഞ്ഞു........
നീ എങ്ങനെ ഇവിടെ എത്തി....... അടുത്ത് നിൽക്കുന്ന സെറയെ കണ്ടതും കിരൺ അവളോട് ചോദിച്ചു...........
ഒന്നും പറഞ്ഞു നിൽക്കാൻ സമയം ഇല്ല, നമുക്ക് എത്രയും പെട്ടെന്ന് ഇവിടെ രക്ഷപ്പെടണം, കിരണേട്ടൻ വാ......... ദച്ചു പറഞ്ഞു.......
പേടിക്കണ്ട ദച്ചു, ഞാൻ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട് അവരെ ഉടനെ എത്തും........... കിരൺ പറഞ്ഞു......
ആ പ്രതീക്ഷ വേണ്ട കിരണേട്ടാ, പോലീസ് ഇവിടെ എത്താതിരിക്കാൻ ഉള്ള വഴി ഒക്കെ അവര് ചെയ്തിട്ടുണ്ട്........ അതുകൊണ്ട് അത് നോക്കി നിൽക്കാതെ നമുക്ക് ഇവിടുന്ന് പോവാം........... ദച്ചു അവനെയും കൂട്ടി പുറത്തേക്ക് നടക്കാൻ ഒരുങ്ങി...,........
ദച്ചു...... എൽദോ....... അവൻ എവിടെ.....?
അവര് അവനെയും ഉപദ്രവിച്ചിട്ടുണ്ടാവും....... നമുക്ക് അവനെ കണ്ടുപിടിക്കണം........ കിരൺ മുന്നോട്ട് നടന്നു........
കിരണേട്ടൻ എങ്ങോട്ടാ......... ദച്ചു ചോദിച്ചു..........
എൽദോ..... അവനെ കൂടെ കൂട്ടേണ്ട............. നിങ്ങൾ എന്താ അവിടെ തന്നെ നിൽക്കുന്നത്, വാ വേഗം....... കിരൺ പറഞ്ഞു.......
കിരണേട്ടൻ സെറയുമായി ഇവിടുന്ന് പോയിക്കോ............ ദച്ചു പറഞ്ഞു.......
കിരൺ ഒന്നും മനസിലാവാതെ ദച്ചുവിനെയും സെറയെയും നോക്കി......
അപ്പോഴേക്കും എൽദോ ഓടി അവരുടെ മുന്നിലേക്ക് എത്തി, കിരണിനെ ദച്ചുവിനോടൊപ്പം കണ്ടതും എൽദോ ഒന്ന് ഞെട്ടി..............
എൽദോയെ കണ്ടതും, കിരൺ അവന്റെ അടുത്തേക്ക് ഓടി ചെന്നു.........
എടാ നിന്നേ അവര് ഒരുപാട് ഉപദ്രവിച്ചോ.......... കിരൺ എൽദോയുടെ തോളിൽ പിടിച്ചു അവനെ ചേർത്ത് നിർത്തി ചോദിച്ചു...............
എൽദോ കിരണിന് മറുപടി കൊടുക്കാതെ സെറയെയും ദച്ചുവിനെയും നോക്കി.................
വാടാ........ നമുക്ക് ഇവിടുന്ന് പോവാം....... ഇവളുമാരെ ഇനി ഇവിടെ നിർത്തുന്നത് ശരിയല്ല.............. കിരൺ എൽദോയോടെ പറഞ്ഞു...........
അതെ...... അത് നീ പറഞ്ഞത് നേരാ, ഇനി ഇവളുമാരെ ഇവിടെ തുടരാൻ അനുവദിക്കുന്നത് ശരി അല്ല..........
വിക്കി.................. എൽദോ പുറകിലേക്ക് നോക്കി നീട്ടി വിളിച്ചു..........
പുറകിൽ നിന്നും വിക്കിയും, എബിനും അവരുടെ ആളുകളും മുന്നിലേക്ക് വന്നു.............
കിരൺ സംശയത്തോടെ ദച്ചുവിനെ നോക്കി.............
എൽദോ കിരണിനെ പിടിച്ചു വിക്കിയുടെ മുന്നിലേക്ക് ഇട്ടു,അപ്പോഴേക്കും അവരുടെ ആളുകൾ കിരണിനെ വളഞ്ഞു പിടിച്ചിരുന്നു..........
കിരൺ എൽദോയുടെ പ്രവർത്തിയിൽ പകച്ചു നിൽക്കുകയായിരുന്നു.............
എന്തിനാ മോളെ ദച്ചു നീ എന്നെക്കൊണ്ട് ഈ മഹാപാപം ഒക്കെ ചെയ്ക്കുന്നത്, ഇനി ഇപ്പോ ഇവനെ കൂടി എനിക്ക് കൊല്ലേണ്ടി വരില്ലേ............
എൽദോ ദച്ചുവിന്റെ മുന്നിലേക്ക് വന്ന് നിന്നു അവളോട് ചോദിച്ചു...............
നിങ്ങൾക്ക് എങ്ങനെ ഇത്ര ക്രൂരമായിട്ട് ചിന്തിക്കാൻ കഴിയുന്നത്......... സെറ അവനോട് ചോദിച്ചു............
സാഹചര്യങ്ങൾ അല്ലേ സെറ ഒരു മനുഷ്യനെകൊണ്ട് ഓരോന്നും ചെയ്ക്കുന്നത്, അതിന് എന്നെ കുറ്റം പറയാൻ പറ്റുവോ...........? എൽദോ ചോദിച്ചു...............
ഈ കാണിക്കുന്നതിനൊക്കെ നിങ്ങൾ ദൈവത്തോട് എങ്കിലും മറുപടി പറയേണ്ടി വരും, ഓർത്തോ......... സെറ പറഞ്ഞു.........
ഇനി അധികം സംസാരം വേണ്ട, മൂന്നിനേയും തീർത്തേക്ക്............. എബിൻ പറഞ്ഞു............
എൽദോ ദച്ചുവിന്റെ അടുത്തേക്ക് നടന്നു,.............
നാളെത്തെ പത്രങ്ങളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ഹോട്ട് ന്യൂസ് എന്താണെന്ന് അറിയാമോ........?
എൽദോ ദച്ചുവിനോട് ചോദിച്ചു.........
ദച്ചു അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു..........
പ്രണയം നിരസിച്ച മുറപെണ്ണിനെ, മുറച്ചെറുക്കൻ തട്ടിക്കൊണ്ടുപോയി കുത്തി കൊലപെടുത്തി.......
രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തുക്കൾ, യുവ ഡോക്ടർ കിരൺ, അതെ ആശുപത്രിയിൽ വർക്ക് ചെയുന്ന നേഴ്സ് ആയ സുഹൃത്ത് സെറ എന്നിവർ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടു........
മറ്റൊരു സുഹൃത്തായ എൽദോ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു............
എങ്ങനെ ഉണ്ട്........... എൽദോ കിരണിനോട് ചോദിച്ചു............
എടാ വേണ്ട......... അവളെ ഒന്നും ചെയ്യരുത്..........കിരൺ എൽദോയോടെ വിളിച്ചു പറഞ്ഞു...........
നിങ്ങള് എന്താ കരുതിയെ ഞങ്ങളെ വെട്ടിച്ചു, ഇവിടെ നിന്ന് രക്ഷപെടാമെന്നോ.........?
ജീവനോടെ വിടില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്തിരിക്കും................വിക്കി എല്ലവരോടുമായി പറഞ്ഞു.........
ദച്ചുവിന്റെ നേരെ കത്തിയുമായി കുതിച്ച എൽദോയെ സെറ സൈഡിലേക്ക് തള്ളി മാറ്റി...........
താഴെ നിന്നും എഴുന്നേറ്റ് വന്ന എൽദോ സെറയുടെ മുടിക്ക് കുത്തി പിടിച്ചു കുത്താൻ കത്തി ഉയർത്തിയതും ദച്ചു അവളുടെ അരികിലേക്ക് ഓടി, പക്ഷെ അപ്പോഴേക്കും വിക്കി അവളെ കടന്ന് പിടിച്ചു..........
സെറയെ ഒന്നും ചെയ്യരുത്......... ദച്ചു എൽദോക്ക് നേരെ അലറി......
എടാ അവളെ വിട്ടേക്കടാ........ കിരണും പറഞ്ഞു..........
ഇനി റിസ്ക് എടുക്കാൻ വയ്യ കിരണേ...... ഇന്നത്തോടെ എല്ലാ ടെൻഷനും തീരണം............
സെറയെ ചുമരിലേക്ക് ചേർത്തുനിർത്തി കത്തി ഉയർത്തി കുത്താൻ ഒരുങ്ങിയതും എൽദോ തെറിച്ചു സൈഡിലേക്ക് വീണതും ഒരുമിച്ചായിരുന്നു................ആ വീഴ്ചയിൽ എൽദോയുടെ കൈയിൽ ഇരുന്ന കത്തി ദൂരേക്ക് തെറിച്ചു വീണു.........
മുന്നിൽ കലിപ്പൂണ്ട് നിൽക്കുന്ന ജിത്തുവിനെ കണ്ടപ്പോഴാണ്
എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും മനസ്സിലായത്................
ജിത്തുവേട്ടാ.................. സെറ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു............
ജിത്തു അവളുടെ മുടിയിൽ കൂടി ഒന്ന് തഴുകി അവളെ സൈഡിലേക്ക് മാറ്റി നിർത്തി............
ദച്ചുവിനെ പിടിച്ചുവെച്ചിരിക്കുന്ന വിക്കിയെ കണ്ടതും ജിത്തുവിന്റെ ദേഷ്യം ആളി കത്തി......
വിടാടാ അവളെ........... ജിത്തുവിന്റെ ആ അലറിച്ചിയിൽ വിക്കി പോലും അറിയാതെ ദച്ചുവിൽ ഉള്ള അവന്റെ കൈ അയ്ഞ്ഞു..........
കൂടെ നിന്ന് ചതിച്ചാൽ ഒരു കാലത്തും തിരിച്ചറിയില്ലെന്ന് കരുതിയോ നീ..........?
സത്യം അങ്ങനെ ഒന്നും മൂടി വെയേക്കാൻ പറ്റില്ല Mr വിക്രം ശർമ്മ.......
നിന്റെ കളി അവസാനിക്കാറായി........
ജിത്തു പറഞ്ഞു...........
അത് നിന്റെ വെറും തോന്നൽ ആണ് ജിത്തു, നിന്നേ കൈകാര്യം ചെയ്യാൻ ഇവരൊക്കെ തന്നെ ധാരാളം....... വിക്കി അവന്റെ ആളുകളെ ചൂണ്ടി പറഞ്ഞു.......
അതിന് അവൻ ഒറ്റക്ക് അല്ലെങ്കിലോ........?
ഇരുട്ടിൽ നിന്നും ഡാനിയും വിനുവും ദീപുവും അവന്റെ ഇരുവശങ്ങളിലായി വന്ന് നിന്നു............
നോക്കി നിൽക്കാതെ ചെല്ല്......... ഇവിടുന്ന് ഒരാളും ജീവനോടെ പുറത്ത് പോവരുത്............. വിക്കി അവന്റെ ആളുകളോട് പറഞ്ഞു.............
അത് കേൾക്കേണ്ടേ താമസം അവന്റെ ആളുകൾ ജിത്തുവിനും കൂട്ടുകാർക്കും നേരെ പാഞ്ഞു അടുത്തു............
അവർ നാലുപേരും പരസ്പരം ഒന്ന് നോക്കി,
അതിന് ശേഷം പാഞ്ഞു വന്ന് ഗുണ്ടകളെ അവർ ഒരുമിച്ചു ചവിട്ടി വീഴ്ത്തി..........
ഗുണ്ടകൾ തെറിച്ച് നാലുഭാഗത്തേക്കും വീണു..................
ചാടി എഴുന്നേറ്റ് ആക്രമിക്കാൻ വന്ന ഗുണ്ടകളെ അവർ ഓരോരുത്തരായി നേരിടാൻ തുടങ്ങി,അവരുടെ ഒപ്പം കിരണും കൂടി........
അതിശക്തരായ ഗുണ്ടകളെ കീഴ്പ്പെടുത്തുക എന്നത് അവർക്ക് അത്ര നിസാരമായിരുന്നില്ല.........
ജിത്തുവിന് നേരെ പാഞ്ഞു വന്ന ഒരുത്തന്റെ വയറിൽ ജിത്തു തലകൊണ്ട് ഇടിച്ചു അവനെ പൊക്കി എടുത്ത് കറക്കി താഴേക്ക് ഇട്ടു,........
അതുകണ്ടു ജിത്തുവിന്റെ അടുത്തേക്ക് പാഞ്ഞു വന്ന ഒരുത്തനെ കണ്ടതും താഴെ താഴെ വീണവനിട്ട് ഒറ്റ ചവിട്ടു കൊടുത്തു, അവൻ താഴെ കൂടെ നിരങ്ങി പോയി മറ്റവന്റെ കാലിൽ പിടിച്ചതും, താഴേക്ക് മൂക്കും കുത്തി വീണു..........
ഡാനിയെ രണ്ട് വശത്തുനിന്നും ഓരോ ആളുകൾ പിടിച്ചു വെച്ചു, വേറെ ഒരുത്തൻ അവന്റെ വയറിൽ പഞ്ച് ചെയ്തതും, ഡാനി രണ്ടുപേരെയും കറക്കി എടുത്തു ദൂരേക്ക് എറിഞ്ഞു, കുനിഞ്ഞു മുന്നിൽ നിൽക്കുന്നവന്റെ ഇടുപ്പിൽ തല വെച്ചു, അവനെ തൂക്കി എടുത്തു നിലത്തേക്ക് കുത്തി............
ദീപു ഒരുത്തനെ ചുമരിൽ ചേർത്ത് വച്ചു അവന്റെ തല ചുമരിന്നിട്ട് ഇടിച്ചുകൊണ്ടിരുന്നു.........
വിനുവിനെ മൂന്നുപേർ കൂടി വട്ടം കൂടി തല്ലികൊണ്ടിരുന്നതും , കിരൺ അവിടേക്ക് ചെന്ന് അവരെ ചവിട്ടി വീഴ്ത്തി ശേഷം വിനുവും കിരണും കൂടെ പരസ്പരം കൈ കോർത്തു അവരെ പൊതിരം തല്ലി.................
ഒരുത്തൻ താഴെ കിടന്ന ഒരു തടി എടുത്ത് ജിത്തുവിന്റെ നേരെ ചെന്നതും, ജിത്തു താഴെ ഇരിക്കുന്ന ഒരുത്തന്റെ തോളിൽ ചവിട്ടി മുകളിലേക്ക് കുതിച്ചു ആ തടി പിടിച്ചു വാങ്ങി അത് വച്ചു അവന്റെ പള്ളക്ക് തല്ലി........
ഡാനി ഒരുത്തനെ ആക്രമിച്ചോണ്ടിരിക്കുന്നതിനിടയിൽ വേറെ ഒരുത്തൻ, പുറകിൽ നിന്ന് അവന്റെ കഴുത്തിന് വട്ടം പിടിച്ചു വെച്ചു, വേറെ ഒരുത്തൻ അവനെ മുന്നിൽ നിന്നും പഞ്ച് ചെയ്യാൻ തുടങ്ങി........
ഇത് കണ്ട് വിനു അവന്റെ അടുക്കലേക്ക് ഓടി വന്ന്, ഡാനിയെ തല്ലികൊണ്ട് ഇരുന്നവനെ ചവിട്ടി മാറ്റി.........
അവരുടെ അഞ്ചുപേരുടെയും ഒന്നിച്ചുള്ള ആക്രമണത്തിൽ ഗുണ്ടകൾക്ക് അധികനേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.........
തങ്ങളുടെ ഭാഗത്തേ ആളുകളുടെ എണ്ണം കുറയുന്നത് അറിഞ്ഞതും എൽദോ മാറി നിൽക്കുന്ന ദച്ചുവിനെ ആരുടെയും ശ്രദ്ധയിൽ പെടാതെ പുറകിൽ കൂടി ചെന്ന് വാ പൊത്തി പിടിച്ചു ആ മുറിയിൽ നിന്നും പയ്യെ പുറത്തേക്ക് മാറ്റി...........
അവനോടൊപ്പം എബിനും വിക്കിയും അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി......
പക്ഷെ സെറ അത് കൃത്യമായി കണ്ടിരുന്നു....
ജിത്തുവേട്ടാ............ ചേച്ചി............ സെറ ജിത്തുവിനോട് പറഞ്ഞു........
എടാ നീ ചെല്ല് ഇത് ഞങ്ങള് നോക്കിക്കോളാം............. ഡാനി അവനോട് പറഞ്ഞു.......
ജിത്തു വേഗം തന്നെ എൽദോയുടെ പുറകേ വിട്ടു, കൂടെ സെറയും...........
ദച്ചുവുമായി പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ പോലീസിനെ കണ്ട് മൂന്നുപേരും പകച്ചു പോയി..........
വിജിത്ത് അവന് നേരെ തോക്ക് ചൂണ്ടി.............
തുടരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇന്ന് തന്നെ ഒരു പാർട്ട് കൂടി പോസ്റ്റ് ചെയ്യും, 10 മണിക്ക് മുൻപ് പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതാണ് കേട്ടോ. ❤️❤️❤️❤️❤️❤️ #കഥ #📔 കഥ #വിരഹം #📙 നോവൽ