ShareChat
click to see wallet page
ചില മൗനങ്ങൾ കൊണ്ടുമാത്രം നഷ്ടപ്പെടുത്തിയ എത്രയോ പ്രണയങ്ങളുണ്ട് നമുക്കുള്ളിൽ...? അല്ലെങ്കിൽ, പരസ്പരം പറഞ്ഞ പ്രണയങ്ങളെക്കാൾ എത്രയോ അധികമാണ് പറയാതെപോയ പ്രണയങ്ങൾ.. ഇഷ്ടങ്ങൾ....? പലപ്പോഴും, തുറന്നു പറയാനുള്ള പേടികൊണ്ട്, അല്ലെങ്കിൽ അവർ ഇങ്ങോട്ടു പറയട്ടെ എന്നു കരുതി, ഒരുപക്ഷേ.. തുറന്നു പറഞ്ഞാൽ ആ സൗഹൃദം പോലും നഷ്ടമായെങ്കിലോ എന്നോർത്തു ആരുമറിയാതെ ഹൃദയത്തിൽ മൂടിവച്ച, മൗനംകൊണ്ടു പൊതിഞ്ഞുപിടിച്ച എത്രയോ പ്രണയങ്ങൾ..ഇഷ്ടങ്ങൾ...? ചിലപ്പോൾ പരസ്പരം അറിയാമായിരുന്നിട്ടും പറയാൻ കഴിയാതെ പോയ എത്രയോ...പ്രണയങ്ങൾ...? നമ്മുടെ ജീവനേക്കാൾ നമ്മൾ അവരെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നമ്മുടെ ചില സാഹചര്യങ്ങൾ, അവസ്ഥകൾ.. നമ്മളെ വരിഞ്ഞു മുറുക്കിയ ചങ്ങലക്കണ്ണികൾ.. അത് കൊണ്ട് മാത്രം, പലപ്പോഴും ഒരു കടൽ പോലെ നമ്മുടെ ഉള്ളിൽ തിരയടിക്കുന്ന.. ഒരു അഗ്നി പർവതം പോലെ നമ്മളിൽ പൊട്ടിത്തെറിക്കാൻ വെമ്പുന്ന അവരോടുള്ള പ്രണയം തുറന്നു പറയാതെ നമ്മൾ.. പിന്നീട് അവർ അകന്നു പോകുമ്പോൾ അവർ മറ്റൊരാളുടേതായി എന്നറിയുമ്പോൾ ഹൃദയം പിടയും ഇഷ്ടമാണെന്ന് ഒന്നു പറയാമായിരുന്നില്ലേ എന്നോർത്ത് നമ്മൾ സങ്കടപ്പെടും , കണ്ണീർ പൊഴിക്കും.. പിന്നെ വെറുതെ ആശ്വസിക്കും..അവർക്ക് നമ്മളെ ഇഷ്ടമല്ലാഞ്ഞിട്ടാണല്ലോ എന്നോർത്ത്...! പിന്നെ പതിയെ മറക്കാൻ ശ്രമിക്കും.. . പക്ഷേ, പിന്നീടൊരിക്കൽ , നമ്മൾ പ്രണയിച്ച ആൾക്കും നമ്മളെ ഇഷ്ടമായിരുന്നു എന്നറിയുമ്പോഴാണ് നമ്മൾ ശരിക്കും തകർന്നുപോവുക.. പക്ഷേ, അപ്പോഴേയ്ക്കും ഒത്തിരി വൈകിപ്പോയിരിക്കും.. പിന്നെ,സ്വയം ശപിച്ചു, നിസ്സഹായരായി.... ഒരു മൗനം കൊണ്ടു മാത്രം നഷ്ടപ്പെടുത്തിയ നമ്മുടെ ജീവിതമോർത്തു, പൊട്ടിച്ചിതറുന്ന, മനസ്സും നിലയ്‌ക്കാത്ത കണ്ണീർ തുള്ളികളുമായി നമ്മൾ...!!"💕💕ശുഭരാത്രി 💕💕സുഖനിദ്ര 💕💕 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #പ്രണയം 💖വിരഹം 💔 #💔 നീയില്ലാതെ #♥ പ്രണയം നിന്നോട് #🌃Good Night Status

More like this