ShareChat
click to see wallet page
പ്രശസ്ത സിനിമാ സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ (63) അന്തരിച്ചു. കരള്‍- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. സംസ്‌കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍. ത്രീമെന്‍ ആര്‍മി, മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പര്‍ ബോയ്, അപരന്മാര്‍ നഗരത്തില്‍, ഓട്ടോബ്രദേഴ്‌സ്, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, കളേഴ്‌സ് അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ടുമെന്‍ ആര്‍മിയാണ് അവസാനചിത്രം. #🥲 മലയാളത്തിന്റെ ജനപ്രീയ സംവിധായകൻ അന്തരിച്ചു
🥲 മലയാളത്തിന്റെ ജനപ്രീയ സംവിധായകൻ അന്തരിച്ചു - F F - ShareChat

More like this