ShareChat
click to see wallet page
പ്രഭാത പ്രാർത്ഥന ❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨ "അവൻ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ"(ലൂക്കാ : 9 : 23). ത്രിയേക ദൈവമേ, ഈ പ്രഭാതത്തിൽ എല്ലാ സൃഷ്ടിജാലങ്ങളോടും ചേർന്ന് ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, ഞങ്ങളുടെ അനുദിനജീവിതത്തിൽ, ഞങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളേയും, പ്രത്യേകമായി; വിശ്വാസത്തെ പ്രതി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളേയും അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു. ഒത്തിരിയേറെ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ, കർത്താവേ ക്രൈസ്തവ ജീവിതം സഹനങ്ങളുടെ ജീവിതമാണെന്ന തിരിച്ചറിവ് നൽകി ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. കർത്താവേ, ഞങ്ങളുടെ സഹനങ്ങളും കഷ്ടപ്പാടുകളും രക്ഷാകരമാകുവാൻ അങ്ങ് കൃപയാകണമേ! ഈശോയേ, മറ്റുള്ളവർക്കിടയിൽ വ്യത്യസ്തരായി, ജീവിതമൂല്യങ്ങളിലും വിശ്വാസസത്യങ്ങളിലും സ്ഥിരതയുള്ളവരായി ജീവിക്കുവാൻ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ! സ്വാർത്ഥതകൾ വെടിഞ്ഞ്, സ്വയം പരിത്യജിച്ചുകൊണ്ട് അങ്ങയെ അനുഗമിക്കുവാനും, പാവങ്ങളോടും പാർശ്വവത്ക്കരിക്കപ്പെട്ടവരോടും പക്ഷം ചേരുവാനും ഞങ്ങളെ പഠിപ്പിക്കേണമേ! സഹജീവികളോട് അനുകമ്പയും കരുതലും ഉണ്ടാകുവാൻ ഞങ്ങളിൽ അവിടുത്തെ ദിവ്യ സ്നേഹം നിറയ്ക്കണമേ! കർത്താവേ, ഞങ്ങൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും ആയിരിക്കേണ്ടതായ അവസ്ഥയിലേക്ക് ഞങ്ങളെ എല്ലാവരേയും രൂപാന്തരപ്പെടുത്തുവാൻ അങ്ങ് കരുണയാകണമേ! ഈശോയേ, വളരെയധികം കുറവുകളും, പാപക്കറകളും ഉള്ളവരാണ് ഞങ്ങൾ ഓരോരുത്തരും എന്ന് ഏറ്റുപറയുന്നു; ഞങ്ങളോട് കരുണ തോന്നി, ഞങ്ങളുടെ ബലഹീനതകളിൽ ഞങ്ങളെ ശക്തിപ്പെടുത്തുവാൻ, അവിടുത്തെ പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം ഞങ്ങൾക്ക് തരണമേ! കർത്താവേ, വിശ്വാസം കാത്തുപാലിക്കുവാൻ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന ധീരരായ വിശ്വാസികളെ ഇന്നേദിവസം ഞങ്ങൾ ഓർത്ത് പ്രാർത്ഥിക്കുന്നു. കർത്താവേ, ഞങ്ങൾക്ക് വിശ്വാസ ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ, ഇവരുടെ ജീവത്യാഗത്തിന്റെ സ്മരണകൾ ഞങ്ങളെ ധൈര്യപ്പെടുത്തട്ടെ! ഈശോയേ, ആഴമായ പാപബോധവും, ദൈവാശ്രയത്വവും നൽകി ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കുകയും, ഉന്നതമായ ജീവിത വിശുദ്ധി കൈവരിക്കുവാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ! പരിശുദ്ധ അമ്മേ, ഞങ്ങൾക്കുവേണ്ടിയും, വിശ്വാസത്തെപ്രതി പീഡനം അനുഭവിക്കേണ്ടി വരുന്ന എല്ലാവർക്കും വേണ്ടിയും അമ്മ ദൈവസന്നിധിയിൽ പ്രാർത്ഥിക്കേണമേ! സ്വീഡനിലെ വിശുദ്ധ ക്രിസ്റ്റീന ഞങ്ങൾക്കുവേണ്ടിയും,ലോകമെമ്പാടും വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയും ദൈവസന്നിധിയിൽ പ്രാർത്ഥിക്കേണമേ. ആമ്മേൻ....! ❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨❄️✨ #വിശുദ്ധർ #Today (ഇന്നത്തെ ദിവസം) #📚notebook #🙏 പരിശുദ്ധ കന്യാമറിയം #kruepasaana mathav
വിശുദ്ധർ - ShareChat

More like this