ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം. സൂപ്പർ ഫോറിലെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്. ഇതിനകം തന്നെ ഇന്ത്യയും പാകിസ്ഥാനും ടൂർണമെന്റിന്റെ ഫൈനൽ ഉറപ്പിച്ചതിനാൽ ഇന്നത്തെ മത്സരം അപ്രധാനമാണ്. ഏഷ്യ കപ്പിൽ തോൽവി അറിയാത്ത ഒരു ക്യാമ്പയിൻ ആണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ സൂപ്പർ ഫോറിൽ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്ക ശ്രമിക്കുക.സഞ്ജു സാംസണ് ബാറ്റിംഗിൽ സ്ഥാനക്കയറ്റം ലഭിക്കുമോയെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകർ. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സഞ്ജുവിനെ ബാറ്റിംഗിന് ഇറക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു #🏏 ഇന്ത്യ vs ശ്രീലങ്ക 🏏
