ShareChat
click to see wallet page
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 13 ഇന്ന്:-സംസ്ഥാന കായിക ദിനം, കായിക കേരളത്തിന്റെ പിതാവ് കേണൽ ഗോദവർമ്മ രാജയുടെ ജൻമദിനം :- അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനം :- International day for failures :-International plain language day :-Universal music day International casette store day എ.എൻ.ഗണേഷ് (ജന്മദിനം) കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നാടകകൃത്തും സംവിധായകനും നടനുമായ A.N.ഗണേഷ് 1940 ആഗസ്റ്റ് 15 ന് ഷൊർണൂർ അഴിക്കത്ത് നാരായണനെയും ജാനകിയുടെയും മകനായി ജനിച്ചു. മൗനം നിമിത്തം, ആലയം, സിംഹാസനം, പാപത്തിന്റെ സന്തതി തുടങ്ങി ഒട്ടേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്.മൗനം നിമിത്തം എന്ന നാടകത്തിന് 1993ലെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1971 ൽ തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളും നാടക നടിയുമായ മീനയെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നു. തുടർന്നു കേരളാ തീയേറ്റേഴ്സ് തിരുവനന്തപുരം, ചാലക്കുടി സാരഥി തുടങ്ങി നിരവധി നാടകട്രൂപ്പുകളിൽ പ്രവർത്തിച്ചു.കെപിഎസി, ചങ്ങനാശേരി ഗീത തിയേറ്ററുകൾ, കോട്ടയത്തെ നാഷണൽ തിയേറ്ററുകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ഒട്ടുമിക്ക എല്ലാ നാടക സംഘങ്ങൾക്കും ഗണേഷ് നാടകങ്ങൾ എഴുതിയിട്ടുണ്ട്. തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘ഭാരതക്ഷേത്രം’, ‘സെർച്ച് ലൈറ്റ്’, ‘യന്ത്രം’, ‘സുദർശനം’, ‘പാലം അപകടത്തിൽ’ എന്നിവ അദ്ദേഹം തിരക്കഥയെഴുതിയ പ്രശസ്ത നാടകങ്ങളാണ്. ഉദാരനിമിത്തം എന്ന നാടകത്തിന് 1993-ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. നാടകങ്ങൾക്കു പുറമേ വളയം, പുനരധിവാസം തുടങ്ങി ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാടകത്തെയും കലയെയും കുറിച്ചുള്ള വാർത്താ മാസികകളിൽ സ്ഥിരമായി എഴുതുമായിരുന്നു. ‘കിണരിപ്പുഴയോരം’ എന്ന കുട്ടികളുടെ നോവൽ ഗണേഷ് എഴുതിയിട്ടുണ്ട്. 2009 ഒക്ടോബർ 13-ന് ഷൊർണൂരിനടുത്ത് ചുടുവലത്തൂർ മൈത്രി നഗറിലെ വസതിയിൽ അന്തരിച്ചു. നാടകത്തെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതിനിടയിൽ കുഴഞ്ഞുവീണു. വൈകിട്ട് 4.30ഓടെയായിരുന്നു അന്ത്യം. നാടകത്തിലും സീരിയലുകളിലും സിനിമയിലും അവസാനം വരെ സജീവമായിരുന്ന ഗണേഷ് മരിക്കന്നതിന് മുൻപ് പ്രഭാതം ഷൊർണൂരിൽ സംഘടിപ്പിച്ച 10 ദിവസത്തെ നാടകോത്സവത്തിലും വിധികർത്താവായിരുന്നു. സീരിയൽ സംവിധായകനായ മനോജ് ഗണേഷ് മകനാണ്. കൃതികൾ മൗനം നിമിത്തം ആലയം സിംഹാസനം പാപത്തിന്റെ സന്തതി ചിലങ്ക വേഷങ്ങൾ കളഭച്ചാർത്ത് ഇരുട്ട് (നേവൽ) പുരസ്കാരങ്ങൾ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1993) ബി.സി 54- റോമാ ചകവർത്തി ക്ലോഡിയസിന്റ മരണത്തെ തുടർന്ന് റോമാ നഗരം കത്തിയെ രിയുമ്പോൾ വീണ വായിക്കുന്നു എന്ന ചൊല്ലിനു ടമയായ നീറോ റോമാചക്രവർത്തിയായി… 1773-ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി........ 1775 - അമേരിക്കൻ നാവികസേന രൂപം കൊണ്ടു..... 1792 - വാഷിംഗ്ടൺ ഡി.സിയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് എക്സിക്യൂട്ടീവ് മാൻഷന്റെ (1818 മുതൽ വൈറ്റ് ഹൗസ് എന്നറിയപ്പെടുന്നു) മൂലക്കല്ല് സ്ഥാപിച്ചു..... 1843 - ന്യൂയോർക്ക് സിറ്റിയിൽ, ലോകത്തിലെ ഏറ്റവും പഴയ ജൂത സേവന സംഘടനയായ ബ്നൈ ബിരിത്ത് സ്ഥാപിതമായി....... 1884- ഗ്രീൻവിച്ച് മീൻ ടൈം universal time meridian ആയി അംഗീകരിച്ചു… 1885 _ജോർജിയയിലെ അറ്റ്ലാന്റയയിൽ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ജോർജിയ ടെക്) സ്ഥാപിതമായി..... 1923തുർക്കിയുടെ തലസ്ഥാനം ഇസ്താം ബൂളിൽ നിന്നും അങ്കാറയിലെക്ക് മാറ്റി.... 1943 - രണ്ടാം ലോകമഹായുദ്ധം; ഇറ്റലി യുടെ പുതിയ സർക്കാർ സഖ്യശക്തിക ളുടെ പക്ഷത്ത് ചേർന്ന് ജർമ്മനിക്കെ തിരെ യുദ്ധം പ്രഖ്യാപിച്ചു...... 1969 - സോവിയറ്റ് ബഹിരാകാശ പേടകമായ സോയൂസ് 8 വിക്ഷേപിച്ചു..... 1972 - മോസ്ക്കോയിൽ ഏറോഫ്ലോട്ട് ഇല്യൂഷൻ -62 വിമാനം തകർന്ന് 176 പേർ മരണമടഞ്ഞു.. 1978 - ഫോർവേഡ് ബ്ലോക്ക് പാർട്ടിയുടെ മഹാരാഷ്ട്ര ശാഖ ഇന്ദിര കോൺഗ്രസിൽ ലയിച്ചു........ 1976- Dr F A Murphy എബോള വൈറസ് കണ്ടു പിടിച്ചു… 1983 -അമേരിക്കയിലെ ആദ്യത്തെ സെല്ലുലാർ സർവ്വീസ് അമേരിടെക് മൊബൈൽ കമ്യൂണിക്കേഷൽസ് പ്രവർത്തനം ആരംഭിച്ചു... 1984 - STS 41-ജി ദൗത്യം; കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ എത്തി...... 1987-USനേവി പേർഷ്യൻ ഗൾഫിൽ ഡോൾഫിനെ ആദ്യമായി സൈനികാവശ്യത്തിന് വിനിയോഗിച്ചു… 1987 കോസ്റ്റാറിക്കൻ പ്രസിഡന്റ് ഓസ്കാർ ഏരിയാസ് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി..... 1993 - രസതന്ത്രത്തിനുള്ള നോബൽ സമ്മാനം കാരി മുള്ളിസിനും മൈക്കൽ സ്മിത്തിനും;ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം റസ്സൽ ഹൾസിനും ജോസഫ് ടെയ്‌ലറിനും.... 1998 - ഇന്ത്യ,മൗറീഷ്യസ് രണ്ട് പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച കരാർ ഒപ്പിട്ടു...... 1999 - സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ മെമ്മോറിയൽ സമ്മാനം നേടിയ കനേഡിയൻ റോബർട്ട് മുണ്ടലിനെ തിരഞ്ഞെടുത്തു..... 2016 - കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം മാലദ്വീപ് പ്രഖ്യാപിച്ചു........ 2019 - കെനിയയുടെ ബ്രിജിഡ് കോസ്ഗെ ചിക്കാഗോയിൽ നടന്ന വനിതാ മാരത്ത ണിൽ 2: 14.04 എന്ന പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു..... 2019വത്തിക്കാനിൽ നടന്ന ശുശ്രുഷയിൽ ഫ്രാൻസിസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. .... 2019 - ടുണീഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അക്കാദമിക് കെയ്സ് സെയ്ദ് വിജയിച്ചു..... 20 21 - സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകർക്ക് റേഡിയോ സിഗ്നലുകൾ ലഭിച്ചു. നെതർലൻഡിലെ ശക്തിയേറിയ ലോ ഫ്രീക്വൻസി അറേ (ലോഫർ ) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്നനൽ പിടിച്ചെടുത്തത് -...... 2023 - കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് നാസയുടെ സൈക്ക് സ്‌പേസ് പേടകം വിജയകരമായി വിക്ഷേപിച്ചു...... 2024 - അമേരിക്കയിലെ ടെക്സസിലെ സ്റ്റാർബേസിലെ വിക്ഷേപണ ഗോപുരത്തിന്റെ കൈകൾ ഉപയോഗിച്ച് റോക്കറ്റ് ബൂസ്റ്റർ വിജയകരമായി പിടിച്ചെടുക്കുകയും, ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറങ്ങുകയും ചെയ്തുകൊണ്ട്, സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തിന്റെ അഞ്ചാമത്തെ പരീക്ഷണ പറക്കൽ പൂർത്തിയാക്കി... ജന്മദിനം 1911- അശോക് കുമാർ,ബോളിവുഡ് ചലച്ചിത്ര രംഗത്തെ മികച്ച നടൻ...... 1912- മത്തായി മഞ്ഞുരാൻ,സ്വാതന്ത്ര്യ സമര സേനാനി.. ..... 1925- മാർഗരറ്റ് താച്ചർ - 1979- 90 ബ്രിട്ടിഷ് പ്രധാനമന്ത്രി.ബ്രിട്ടനിലെ ഉരുക്കു വനിത എന്ന് അറിയപ്പെടുന്നു......... 1927- മണവാളൻ എന്ന മണവാളൻ ജോസഫ് സിനിമാ താരം,നീലക്കുയിൽ ആദ്യചിത്രം... 1932 - ജോൺ ഗ്രിഗ്സ് തോംസൺ അമേരിക്കൻ ബീജഗണിത ശാസ്ത്രജ്ഞൻ. പരിമിത ഗ്രൂപ്പ് സിദ്ധാന്തത്തിൽ (Finite group theory) നടത്തിയ ഗവേഷണങ്ങൾ 1970-ലെ ഫീൽഡ്സ് മെഡലിന് തോംസണിനെ അർഹനാക്കി..... 1948 - നുസ്രത്ത് ഫത്തെഹ് അലിഖാൻ പ്രശസ്ത കവ്വാലി ഗായകൻ സംഗീതജ്ഞൻ പാകിസ്താനിലെ ഫൈസലാബാദിൽ സംഗീതവിദ്വാനായ ഫത്തെഹ് അലിഖാന്റെ പുത്രൻ ..... 1979- 90 ബ്രിട്ടിഷ് പ്രധാനമന്ത്രി,ബ്രിട്ടനിലെ ഉരുക്കു വനിത എന്ന് അറിയപ്പെടുന്നു.. 1932 - ജോൺ ഗ്രിഗ്സ് തോംസൺ, അമേരിക്കൻ ബീജഗണിത ശാസ്ത്രജ്ഞൻ പരിമിത ഗ്രൂപ്പ് സിദ്ധാന്തത്തിൽ (Finite group theory) നടത്തിയ ഗവേഷണങ്ങൾക്ക് 1970-ലെ ഫീൽഡ്സ് മെഡൻ ....... 1936- ചിട്ടി ബാബു,വീണ വിദ്വാൻ…. 1948- സുബ്രത് അലി ഖാൻ.സുഫികളുമായി ബന്ധപ്പെട്ട ഭക്തി ഗാനശാഖയായ കമ്മാലിക്ക് പ്രശസ്തി നേടിക്കൊടുത്ത കലാകാരൻ … 1969 - നാൻസി ആൻ കെരിഗൻ, അമേരിക്കൻ നടി, മുൻ ഫിഗർ സ്കേറ്റർ ..... 1995 - അഹാന കൃഷ്ണ,മലയാള ചലച്ചിത്ര അഭിനേത്രി. 2014ൽ രാജീവ് രവി സംവിധാനം ഞാൻ സ്റ്റീവ് ലോപ്പസ് ആദ്യ ചലച്ചിത്രം. ( കൃഷ്ണകുമാറിന്റെ മകൾ ) ചരമവാർഷികങ്ങൾ 1868 -തച്ചിബാനാ അക്കേമി,ജാപ്പനീസ് കവി, പണ്ഡിതൻ. പ്രശസ്തനായ ഹൈക്കു കവി മസവോക്കാ ഷികിയുടെ ലേഖനങ്ങൾ പുറംലോകത്തിനു പരിചയപ്പെടുത്തി ....... 1911… സിസ്റ്റർ നിവേദിത,മാർഗരറ്റ് എലിസബത്ത് എന്ന ഐറിഷുകാരി വിവേകാനന്ദ സ്വാമികളുടെ ശിഷ്യ, സ്വാമികൾ 39 വയസ്സിൽ സമാധിയായപ്പോൾ സിസ്റ്റർ 44 ചരമമടഞ്ഞു.. .... 1987- വാൾട്ടർ എച്ച്. ബ്രാറ്റെയിൻ ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത 3 പേരിൽ ഒരാൾ ...... 1987- കിഷോർ കുമാർ,ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണിഗായകരിൽ ഒരാൾ. ഗാനരചയിതാവ്,സം‌ഗീത‌സം‌വിധായകൻ,നിർമ്മാതാവ്,സം‌വിധായകൻ,തിരക‌ഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ...... 1996 - വി.പി കൃഷ്ണൻ ,മലയാളം ചലച്ചിത്ര പത്രാധിപർ.തമിഴ്,മലയാളം,കന്നഡ,തെലുങ്ക്,ഹിന്ദി ഭാഷകളിൽ അഞ്ഞൂറിലധികം സിനിമകളിൽ പ്രവർത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിച്ച ചുരുക്കം ചില എഡിറ്റർമാരിൽ ഒരാൾ ..... 2000 - ഗസ് ഹാൾ,അമേരിക്കൻ കമ്യൂണിസ്റ്റ് നേതാവ്,4 തവണ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ...... 2009 - എ എൻ ഗണേശ്,കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നാടകകൃത്ത്, സംവിധായകൻ നടന് ..... 2017 - റഷീദ് കണിച്ചേരി,കേരളത്തിലെ അറിയപ്പെടുന്ന ഒരു അദ്ധ്യാപക സംഘടനാ പ്രവർത്തകൻ,പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകൻ ........ 2021 -വി.എം. കുട്ടി, മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ കേരളത്തിലെ പഴയതും പുതിയതുമായ തലമുറകൾക്ക് ഒരുപോലെ സുപരിചിതനായ വ്യക്തി ..... #✍️പൊതുവിജ്ഞാനം #✍️വിദ്യാഭ്യാസം #💯 PSC പരീക്ഷകള്‍

More like this