ShareChat
click to see wallet page
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.              *✍️മുഹമ്മദ്‌ ബിനാസ്*                                                    𝗣𝗔𝗥𝗧 -𝟯𝟮 ഞാൻ നോക്കുന്ന കണ്ടപ്പോൾ തന്നെ ഷിയാസ് ഇക്കന്റെ ജിൻസ്ന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു ലോക്ക് തുറന്നു ഗാലറി വോൾട്ട് ഓൺ ചെയ്ത് ലോക്ക് നമ്പർ എന്റർ ചെയ്ത് ശേഷം അതിൽ കിടന്ന ഒരു ഫോട്ടോ എടുത്തു എന്റെ നേരെ നീട്ടി അത് ഷിയാസ് ഇക്കയും വേറെ ഒരു പെണ്ണും കൈ ചേർത്ത് പിടിച്ചു നീക്കുന്ന ഫോട്ടോ ആയിരുന്നു. ഇത് ആരാ? ഞാൻ മുൻപ് ഒന്നും ഇങ്ങടെ ഫോണിൽ ഇങ്ങനെ ഒരു പെണ്ണ്നെ കണ്ടിട്ട് ഇല്ലല്ലോ? ആ ഫോട്ടോ കണ്ടപ്പോൾ ഞാൻ ഷിയാസ് ഇക്കാന്റെ കൈയിൽ നിന്ന് എന്റെ കൈ വീടിപ്പിച്ചിട്ട് ചോദിച്ചു. ഡോ അവളുടെ പേര് റംസിന വീട് ഗുരുവായൂർ നിങ്ങളും അവളും തമ്മിൽ ഉള്ള ബന്ധം എന്താ? റംസി അവള് എന്റെ എല്ലാം ആയിരുന്നു. ഇത്ര നാള് ഉണ്ടായിട്ട് ഇപ്പൊ എന്റെ അടുത്ത് പറയാൻ ഉള്ള കാരണം എന്താ? അവള് ഇന്നലെ എന്നെ വിളിച്ചട്ട് ഉണ്ടായിരുന്നു. അത് കൊണ്ട് ഇന്നലെ മുതൽ ഫുൾ ആയിട്ട് എന്റെ മനസ് മുഴുവൻ അവള് മാത്രം ആയിരുന്നു. ഷിയാസ് ഇക്ക അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറന്നു വന്നു. എനിക്ക് മനസ്സിൽ ആയി ഓളോട് ഒപ്പം ഇക്കാക്ക് പോകണം ആയിരിക്കും അല്ലെ? അത് കൊണ്ട് എന്റെ അടുത്ത് എല്ലാം പറഞ്ഞു അവസാനിപ്പിക്കാം എന്ന് ഓർത്തു അല്ലെ. കുഴപ്പം ഇല്ല പോയിക്കോ?ഡി മെർലിനെ. നിറഞ്ഞ ഇരുന്ന കണ്ണുകൾ തുടച്ച ശേഷം ഞാൻ ഷിയാസ് ഇക്കയോട് അതും പറഞ്ഞു മെർലിനെ വിളിച്ചു. എന്താ ഡി ഞാൻ വിളിച്ചതിന് മെർലിൻ വിളി കേട്ടു. വാ പോകാം. അതും പറഞ്ഞു കൊണ്ട് ഞാൻ മെർലിനെ വിളിച്ചു കൊണ്ട് അവിടെന്ന് എഴുന്നേറ്റ് നടന്നു. ഷാന.. അവിടെന്ന് എഴുന്നേറ്റ് നടന്ന എന്നെ ഷിയാസ് ഇക്ക വിളിച്ചു.പക്ഷെ ഒന്ന് തിരിഞ്ഞു പോലും നോക്കാൻ എനിക്ക് തോന്നിയില്ല ഇല്ല. എന്താ ഡി? നടക്കുന്നതിന്റെ ഇടയിൽ മെർലിൻ ചോദിച്ചു. എയ്യ് ഒന്നും ഇല്ല. ഞാൻ ഓളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. അങ്ങനെ അല്ല എന്തോ ഉണ്ട് എന്ന് അറിയാം വീട്ടിൽ നിന്ന് വന്ന ആളെ അല്ല നീ ഇപ്പൊ അത് എനിക്ക് അറിയാം.രണ്ടും തമ്മിൽ ഉടക്കിയോ? ഒന്നും ഇല്ല മെർലിനെ തലവേദന എടുക്കുന്നു അതാണ്. നമ്മുക്ക് അന്റെ ചെറുക്കനെ കാണാൻ പോകാം. തലവേദന ആണെങ്കിൽ ഇയ്യ് വരണ്ട ഇയ്യ് വീട്ടിലോട്ട് പോയിക്കോ?ആതിര കോളേജ് പോയിട്ടില്ല ഞാൻ ഓളെ വിളിച്ചോളം. അതും പറഞ്ഞു മെർലിൻ എന്നെ വീട്ടിലോട്ട് പറഞ്ഞു വിട്ടു. 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 ഉച്ചക്ക് പന്ത്രണ്ട് മണി ആയപ്പോയെക്കും മെർലിൻ ആതിരയും കുടി കോഴിക്കോട് ഉള്ള Sugar sisters എന്ന ബേക്കറിയിലോട്ട് എത്തി.അവര് ആ ബേക്കറിയിലെ ഒരു സീറ്റിൽ പോയിരുന്നു. എന്താ വേണ്ടത്? ആ ബേക്കറിയിലെ ഒരു സപ്ലയർ അവരുടെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു. ഇപ്പൊ വേണ്ട പറയാം. ഞാൻ (മെർലിൻ) പറഞ്ഞു ഇയ്യ് എന്താ ഇന്ന് എന്നെ വിളിച്ചത്?സാധാരണ ഇയ്യ് ഷഹാനയെ ആണല്ലോ എവിടെ പോയാലും വിളിക്കാറ്.ഇങ്ങള് രണ്ടും അല്ലെ ബെസ്റ്റ് ഫ്രണ്ട്. ഞാൻ ഓളെ ആണ് വിളിച്ചത്. ഓള് വന്നത് ആണ്.ഓളുടെ ഭാവി ഹസ്ബൻഡ് വന്നിട്ടുണ്ടായിരുന്നു.ഒര് രണ്ട് പേരും നല്ല സന്തോഷത്തോടെ ബീച്ച് വരെ പോയത് ആണ് ബീച്ചിൽ വെച്ച് രണ്ടും കുടി ഒടുക്കി എന്ന് തോന്നുന്നു.ഓള് കരയുന്ന അവസ്ഥയിൽ ആണ് അവിടെന്ന് വന്നത്.ഞാൻ ചോദിച്ചപ്പോ ഒന്നും പറഞ്ഞു ഇല്ല തലവേദന ആണ് എന്ന പറഞ്ഞത്.ഞാൻ ഓളുടെ അടുത്ത് അത് കൊണ്ട് വീട്ടിലോട്ട് പൊയ്ക്കോളാൻ പറഞ്ഞു. ഓ. മെർലിൻ അല്ലെ? ഞാനും ആതിര അങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഒരു ചെറുപ്പക്കാരൻ വന്നു കൊണ്ട് എന്നോട് ചോദിച്ചു.ആള് ഒരു ജിമ്മനായിരുന്നു അതെ ഞാൻ മറുപടി പറഞ്ഞു. എന്റെ പേര് റോണി ഡേവിഡ് അയാൾ എന്നോട് പറഞ്ഞു. ആ ഇത് എന്റെ ഫ്രണ്ട് ആണ് പേര് ആതിര. അയാൾ പേര് പറഞ്ഞപ്പോൾ തന്നെ ആതിരയെ പരിചയപെടുത്തി. നമ്മുക്ക് അപ്പുറത്തെക്ക് ഇരുന്നാലോ? അയാൾ അപ്പൊ തന്നെ എന്നോട് ചോദിച്ചു. ആ. ഞാൻ മറുപടി പറഞ്ഞു. ഇയാള് എന്തങ്കിലും ഓർഡർ ചെയ്യാട്ടോ ഇപ്പൊ വരാം. ഞാൻ മറുപടി പറഞ്ഞപ്പോൾ തന്നെ റോണി ആതിരയോട് പറഞ്ഞു.റോണി ബേക്കറിയിലെ അറ്റത്ത് രണ്ട് പേർക്ക് ഇരിക്കാൻ പറ്റുന്ന ടേബിളിൽ പോയി ഇരുന്നു.ഞാൻ കൂടെ ചെന്ന് റോണിയുടെ ഓപ്പോസിറ്റ് ഇരുന്നു. സാർ. ഞാൻ റോണിയുടെ നേരെ ഇരുന്നപ്പോൾ ആണ് സാർ എന്നുള്ള വിളി കേട്ടത്. ഞങ്ങൾ രണ്ടാളും വിളിച്ച ആളെ നോക്കി. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.                             𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦                                     #❤ സ്നേഹം മാത്രം 🤗 #നോവൽ #📙 നോവൽ #തുടർ കഥ #നോവൽ #തുടർകഥ

More like this