💜മാംഗല്യം💜
രചന: ഗൗരി ഗായത്രി
🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
പുതുതായി വായിക്കുന്ന ഒരാളെങ്കിലും ഫോളോ ചെയ്‌താൽ അത്രയും ഉപകാരം ആയിരിക്കും. വയ്യറ്റി പിഴപ്പാണ്. ഫോളോവേർസിനെ ആരെയും ഞാൻ msg അയച്ച് ബുദ്ധിമുട്ടിക്കില്ല. 🙏
✨✨✨✨✨✨✨✨✨✨✨✨✨✨✨
NB: പ്രണയ കഥയാണ്, താത്പര്യമുള്ളവർക്ക് വായിച്ച് പോകാം.
2026 കഥയാണ്.
മനസ്സിൽ പെട്ടന്ന് ഒരു തീം വന്നപ്പോൾ എഴുതി തുടങ്ങി എന്നെ ഉള്ളു.
✨✨✨✨✨✨✨✨✨✨✨✨✨✨✨
തുടക്കം💜
"നീ ആ ഡ്രൈവിംഗ് സ്കൂളിലെ ജോലി ഉപേക്ഷിച്ച് സിനിമ പിടിക്കാൻ ഇറങ്ങി എന്ന് കേട്ടല്ലോ! ഉള്ളതാണോടാ ഊവെ!
അപ്പൊ നിനക്ക് നിന്റെ കടം തീർക്കണമെന്ന് യാതൊരു ആഗ്രഹവുമില്ലേ!
ചായക്കടയിലിരുന്ന് പുട്ടും മൊട്ടക്കറിയും തട്ടി വിടുന്ന പലിശക്കാരൻ വേണുവുന്റെ സംസാരം കേട്ട് ഹരി ഒന്ന് പതറി പോയി.
എന്താടാ!
എന്നെ നീ ഇവിടെ തീരെ പ്രതീക്ഷിച്ചില്ലല്ലെ?
എങ്ങനെ പ്രതീക്ഷിക്കാനാ! എന്റെ കയ്യീന്ന് രൂപ ഇരുപത്തിയയ്യാരം എണ്ണി വാങ്ങി ഞണ്ണിയത് നീ മറന്ന് പോയോടാ നാറീ. അതെങ്ങനാ അവൻ അവന്റെ തന്തേടെ സ്വഭാവമല്ലേ കാണിക്കൂ. അത്രക്ക് ദാരിദ്രമാണേൽ നീ നിന്റെ പെങ്ങളെ കൊണ്ടെന്റെ വീട്ടിൽ നിർത്തടാ. നീ എനിക്ക് തരാനുള്ളത് മുതലാക്കി കഴിയുമ്പോൾ തിരിച്ചു കൊണ്ട് വിട്ടോളാം ഞാനവളെ.
അമ്മയെയും പെങ്ങളെയും കൂട്ടി കൊടുക്കാൻ പറയുന്നവരെയെല്ലാം തല്ലാൻ നിന്നാൽ, ഹരിക്ക് അതിന് മാത്രമേ നേരമുണ്ടാവൂ. കൈ ഞരമ്പുകൾ വേണുവിനെ തല്ലാൻ ഊറ്റം കൊണ്ടപ്പോഴും, അയാളോട് കടം വാങ്ങിയ വലിയ തുക അവനെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.
രാവിലത്തെ കാപ്പിക്ക് ഒന്നും ഉണ്ടാക്കിയിട്ടില്ല. അമ്മയ്ക്ക് ആണേൽ മരുന്ന് കഴിക്കാനുള്ളതാ. മൂന്ന് ദോശ പാഴ്സൽ ചെയ്തേക്കാവോ ചേട്ടാ.
മടിച്ച് മടിച്ചാണെങ്കിലും ഹരി അയാളോട് ആഹാരം ആവശ്യപ്പെട്ടു.
നീ ആദ്യം കഴിഞ്ഞ മാസത്തെ പറ്റ് തീർക്ക് ഹരിയെ! എന്നിട്ട് മതി ഇനി ഇവിടുന്ന് പൊതി കൊണ്ട് പോകുന്നത്.
അമ്മയുടെ അവസ്ഥയൊക്കെ ചേട്ടനും അറിയാവുന്നതാണ്. ബാപ്പൂട്ടി ചേട്ടൻ അങ്ങനെ പറയാറ് പതിവുള്ളതല്ല. ഇന്നിപ്പോ വേണു ചേട്ടൻ ഇരിക്കുന്നത് കൊണ്ട് പറഞ്ഞതാവും. അവൻ നിസ്സഹായതയോടെ വീട്ടിലേക്ക് നടന്നു.
അനിയത്തി മുറ്റത്ത് തന്നെ കാത്തിരിക്കുന്നുണ്ട്. വെറും കൈയ്യോടെ വരുന്നത് കണ്ട് അവളുടെ മുഖം ഒന്ന് വാടി. ഇനിയിപ്പോ അമ്മയോട് എന്താ പറയുക! അവന്റെ ഉള്ളം വിങ്ങി.
സ്വന്തം അമ്മയ്ക്കും പെങ്ങൾക്കും ഒരു നേരത്തെ ആഹാരം കൊടുക്കാൻ പോലും ഗതിയില്ലാതെ ആയിരിക്കുന്നു.
ഈ മാസത്തെ കാശ് പോലും തരാതെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട ആശാനോട് എങ്ങനെയാണ് കടം ചോദിക്കുന്നത്! ഹരി ഉമ്മറത്തെ ചവിട്ട് പടിയിൽ ഇരുന്ന് ആലോചിക്കുവാൻ തുടങ്ങി.
അമ്മയുടെ മരുന്നൊക്കെ ഏതാണ്ട് തീരാറായി. ഞാനും കൂടെ എന്തേലും ജോലിക്ക് പോയാലോ എന്ന് ആലോചിക്കുവാ!
ഹിമയുടെ ശബ്ദം കേട്ട് ഹരി ഞെട്ടി ഉണർന്നു.
ജോലിക്ക് പോകണ്ടാന്ന് അവളോട് എങ്ങനെ പറയാനാ! അവള് കൂടി ഒരു ജോലി കണ്ടെത്തിയാലെ വീട്ടിലെ ചിലവ് എങ്കിലും നടക്കുവുള്ളു. ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് ആരും ജോലി തരുമെന്ന് തോന്നുന്നില്ല. അവൻ അവളെ നിറകണ്ണുകളോടെ നോക്കി.
പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള അനിയത്തിയെ കണ്ട് അവന്റെ ഉള്ളം വിങ്ങുകയാണ്. പഠിക്കാൻ അവള് മിടു മിടുക്കിയാണ്. അവളെയെങ്കിലും പഠിപ്പിച്ച് ഒരു കരയിൽ എത്തിക്കണം എന്ന ലക്ഷ്യവുമായിയാണ് കുടുംബ ഭാരം മുഴുവൻ തലയിൽ ഏറ്റിയത്. എന്നിട്ടിപ്പോ അവളെയും കൂടി ഈ നശിച്ച ജീവിതത്തിലേക്ക് വലിച്ചിഴക്കുന്നു.
ഹരിക്ക് തല പൊട്ടി പോകുന്നത് പോലെ തോന്നി.
ഹിമയുടെ കയ്യിലൊരു കവറുണ്ട്.
എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ്. അഷ്‌ട്ടിക്ക് വക ഇല്ലാത്തവനോട് അനുവാദം ചോദിക്കാൻ തല കുനിച്ച് നിൽക്കുന്ന അനിയത്തിയെ കണ്ട് അവന് സഹിക്കാനായില്ല.
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ചുണ്ടുകൾ വിതുമ്പുന്നത് അവൻ അവളിൽ നിന്ന് മറച്ച് പിടിക്കനായില്ല.
മല്ലിക ചേച്ചിയുടെ കൂടെ കമ്പനി പണിക്ക് ചെന്നാൽ വൈകുന്നേരം മുന്നൂറ് രൂപ തരാമെന്ന് പറഞ്ഞു. ചേട്ടൻ പേടിക്കണ്ട.
അവിടെ ആരും എന്നെ ഒന്നും ചെയ്യില്ല.
മല്ലിക ചേച്ചിയും, ഇവിടെ അയലോക്കത്തുള്ളവരുമെല്ലാം അവിടെ തന്നെയാ പണിക്ക് പോകുന്നത്. ഞാൻ അവിടെ സുരക്ഷിതയായിരിക്കും ചേട്ടാ.
അനുവാദത്തിന് കാത്ത് നിന്ന അനിയത്തിയുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു.
പോയി വാ.
അവൻ അവളെ യാത്ര അയച്ചു.
അവന്റെ ചൂട് കണ്ണുനീർ പതിഞ്ഞ നെറ്റി തടത്തിൽ അവൾ മെല്ലെ തലോടി.
നിവർത്തി ഇല്ലാത്തത് കൊണ്ടാണ് ചേട്ടന് തന്നെ ഈ പണിക്ക് വിടേണ്ടി വന്നതെന്ന്
അവൾക്ക് നന്നായി അറിയാം.
തളർന്ന് കിടക്കുന്ന അമ്മയ്ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ പോലും കയ്യിൽ അഞ്ചിന്റെ പൈസയില്ല.
അച്ഛനായിട്ട് ഉണ്ടാക്കി വച്ച കടം തീർക്കാനായി പതിമൂന്നാം വയസ്സിൽ പഠിപ്പ് നിർത്തിയതാണ് ഏട്ടൻ. ഇന്നിപ്പോ അച്ഛന്റെ നാലിരട്ടി കടം ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി അതിൽ നിന്നൊരു മോചനം പ്രതീക്ഷിക്കുന്നില്ലെങ്കിലും,
ഒരു നേരത്തെ ആഹാരത്തിനുള്ള വക കണ്ടെത്തണം.
ഹിമ മല്ലിക ചേച്ചിയുടെ വേലിക്കൽ ചെന്ന് ഉച്ചത്തിൽ വിളിച്ചു.
ചേച്ചി...............,
മല്ലിക ചേച്ചി........., കമ്പനി പണിക്ക് പോകാൻ ചേട്ടൻ സമ്മതിച്ചു.
ഹിമക്ക് ചെമ്മീൻ കിള്ളാനൊക്കെ അറിയാമോ? അതിന് അവൾ ഇന്നുവരെ ചെമ്മീൻ ഒന്ന് അടുത്ത് നിന്ന് കണ്ടിട്ട് പോലുമില്ല. ആഗ്രഹം ഉണ്ടായിട്ട് പോയതായിരിക്കില്ല. ചിലപ്പോ എന്റെ കൂടെ ഇവിടെ ഒറ്റക്ക് നിക്കുന്നതിലും ഭേദം പുറത്ത് എവിടെയെങ്കിലും പോകുന്നതാണെന്ന് തോന്നിക്കാണും.
അവൻ വിങ്ങി പൊട്ടി കരയുവാൻ തുടങ്ങി.
എന്താ കുട്ടിയെ.....
ആരാ അവിടെ കരയുന്നെ!
എന്റെ ഹരിമോന്റെ ശബ്ദമല്ലേ അത്.
കണ്ണാ............., മക്കളെ................,
എന്തിനാടാ നീ കരയുന്നത്?
കട്ടിലിൽ കിടക്കുന്ന അമ്മയുടെ വിതുമ്പൽ അവനെ സ്വബോധത്തിൽ എത്തിച്ചു. അച്ഛൻ ഉണ്ടാക്കി വച്ച കടം അറിയിക്കാതെ അമ്മയാണ് ഇത്രനാളും അവരെ നോക്കിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കൺസ്ട്രക്ഷൻ സൈറ്റിൽ ഉണ്ടായ ആക്‌സിഡന്റിനെ തുടർന്ന് എന്നെന്നേക്കുമായി അവരുടെ ചലന ശേഷി നഷ്ട്ടപ്പെട്ടു.
എട്ടും പൊട്ടും തിരിയാത്ത ഒരു പെങ്കൊച്ചിനെയും, പത്താം തരം പോലും പൂർത്തിയാക്കാത്ത ഹരിയെയും ഒറ്റക്കാക്കി അച്ഛനൊപ്പം അമ്മയും പോകുമെന്നാണ് കരുതിയത്.
പക്ഷെ വിധി അവരെ മരണത്തിന് വിട്ട് കൊടുത്തില്ല. ദൈവം പോലും അതിനോട് ഒരിത്തിരി ദയ കാട്ടിയില്ല.
ഹരി അമ്മയുടെ കട്ടിലിന് ഓരം ചെന്നിരുന്നു.
കണ്ണാ!
എന്ത് പറ്റിയെടാ!
കരയുവാരുന്നോ നീയ്?
അവർ അവന്റെ കണ്ണുകളിൽ മെല്ലെ തലോടി. തുടച്ച് നീക്കിയിട്ടും ഉറവ വറ്റാത്ത കണ്ണുനീർ അവരുടെ കൈ വെള്ളയിലൂടെ ഒലിച്ചിറങ്ങി...
കരയാതെ മോനെ!
സാരമില്ല. അമ്മ വേണോന്ന് വച്ച് വീണ് പോയതല്ലല്ലോ? എന്റെ കുട്ടികൾക്ക് ബുദ്ധിമുട്ടായിട്ട് ഇങ്ങനെ കിടക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കൽ പോലും നിനച്ചിട്ടില്ല. കിട്ടുന്ന കാശൊക്കെ അമ്മേടെ മരുന്നിന് വേണ്ടിയും ചികിത്സക്ക് വേണ്ടിയും ചിലവാക്കി ചിലവാക്കി എന്റെ കുഞ്ഞുങ്ങള് രണ്ടും ചാവാതെ ചാവുന്നത് കണ്ടോണ്ട് കിടക്കാൻ അമ്മയ്ക്ക് വയ്യടാ.
എത്ര കാലമെന്ന് പറഞ്ഞാ ഞാനീ കിടപ്പ് കിടക്കുന്നത്. ഞാൻ കാരണം എന്റെ കുഞ്ഞിന്റെ പഠിപ്പ് മുടങ്ങി. ഇപ്പൊ ദേ തുമ്പി മോളുടെയും. അവൾ ഇന്ന് തൊട്ട് ചെമ്മീൻ നുള്ളാൻ പോണെന്ന് പറയണത് കേട്ടു. അവള് പോകുമ്പോൾ നീ അമ്മയ്ക്ക് വല്ല വിഷവും തന്ന് കൊന്ന് കളഞ്ഞേക്ക് മോനെ! എനിക്കും അതൊരു ആശ്വാസമാകും. ഇങ്ങനെ നരകിച്ചു ചാവുന്നതിലും ഭേദം എന്റെ കുഞ്ഞിന്റെ കൈ കൊണ്ട് തീരുന്നതാ.
പത്ത് കൊല്ലമായില്ലേ ഞാൻ ഇങ്ങനെ കിടക്കുന്നത്. ചത്താലും ആരും തിരക്കി വരില്ല. എന്റെ മോൻ എന്നെ അങ്ങ് കൊന്ന് കളഞ്ഞേക്ക്. നമ്മുടെ എല്ലാ പ്രശ്നത്തിനും ഒരു പരിഹാരമാകും. എന്റെ കണ്ണനല്ലേ!
സ്വന്തം മരണത്തിന് വേണ്ടി ആ വൃദ്ധ മകനോട് അപേക്ഷിക്കുവാൻ തുടങ്ങി.
അപ്പോഴും അവന്റെ കൈ അവർ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.
അവനത് സഹിക്കാനായില്ല.
ദിവസം ചെല്ലും തോറും ക്ഷീണിച്ച് അവശയായി വരുന്ന അമ്മയുടെ നെഞ്ചിലേക്ക് അവൻ മറിഞ്ഞു വീണു.
ഇതിപ്പോൾ ആദ്യമായിയല്ല അവർ അവനോട് മരണം യാചിക്കുന്നത്.
പക്ഷെ ഇത്തവണ അവന് പിടുത്തം നഷ്ടമായി. ഒരായുസ്സിന്റെ മുഴുവൻ ദുഃഖവും അവൻ അവരുടെ നെഞ്ചിൽ പെയ്തു തീർത്തു.
ഞാൻ വരുന്നത് വരെ നല്ല കുട്ടിയായിട്ട് ഇവിടെ കിടന്നോളണം കേട്ടോ! കുരുത്തക്കേട് എന്തേലും കാണിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.
അവൻ അവരുടെ കവിളിൽ അമർത്തി ചുംബിച്ച് മുറിക്ക് പുറത്തിറങ്ങി.
വിഷം വാങ്ങാൻ പോലും പത്തു രൂപ തികച്ചെടുക്കാൻ അവന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. കൊടുത്താൽ കാശ് കിട്ടുന്നതെല്ലാം വിറ്റ് പെറുക്കിയാണ് അവസാനം അമ്മയ്ക്ക് മരുന്ന് വാങ്ങിച്ചത്. ഇനി തന്റെ കയ്യിൽ ഒന്നുമില്ല.
അഴയിൽ നനച്ചിട്ടിരിക്കുന്ന കാവി കൈലി കാറ്റിൽ ആടുന്നത് കണ്ട് അവന് ചിരി സഹിക്കാനായില്ല. അടുത്ത മഴക്കുള്ള വരവാണ്. ഇന്ന് കൂടി ഉണങ്ങി കിട്ടിയില്ലെങ്കിൽ ഉടുത്ത് ഇരിക്കുന്നത് മുഷിഞ്ഞു നാറി തുടങ്ങും. അവൻ കണ്ണുകൾ തുടച്ച് അഴയിൽ നിന്നും കൈലി മുണ്ട് എടുത്ത് തോളിൽ ഇട്ടു.
പണം കൊടുക്കാനുള്ളവരെല്ലാം മുറ്റത്ത് വന്ന് നിന്ന് തെറി പാട്ട് പാടാൻ തുടങ്ങിയിട്ട് നാളുകളായി. ആകെ ഉണ്ടായിരുന്ന പ്രതീക്ഷ ഈ ജോലി ആയിരുന്നു. പത്താം ക്ലാസ്സ് പാസ്സാകാത്തവന് വേറെ എന്ത് ഉദ്യോഗം കിട്ടാനാ!
ഇനീപ്പോ തുമ്പിയുടെ കാര്യം അവള് നോക്കിക്കോളും. മല്ലിക ചേച്ചിയും, അംബിക അമ്മായിയുമൊക്കെ ഉള്ളടത്തോളം കാലം ആരും അവളെ തൊടില്ല.
ഇങ്ങനെ ഒരു ആങ്ങള ഉണ്ടെന്ന് പറയുന്നതിലും ഭേദം അതിനെ വല്ല വിഷവും കൊടുത്ത് കൊല്ലുന്നതാണ്.
താൻ കടം വാങ്ങിയവരുടെയെല്ലാം കണ്ണ് നീളുന്നത് തുമ്പിയുടെ മാറിലേക്കാണ്.
താൻ കാരണം അവള് ചീത്തയാകുന്നത് കണ്ട് നിൽക്കാൻ എനിക്ക് ആവില്ല.
ഹരി സ്വയം പിറുപിറുത്ത് കൊണ്ട്
ഫാനിലെ കുരുക്ക് മുറുക്കി.
തുടരും ❤️
സ്നേഹത്തോടെ ഗൗരി ഗായത്രി 🫂💜
------------------------------------------------------------
ആൾറെഡി മൂന്ന് രചന എഴുതിയത് തീർക്കാതെ വേറെ തുടങ്ങിയത് എന്തിനാ എന്ന് ചോദിക്കരുത്. മനസ്സിൽ വന്ന ഒരു തീം എഴുതി പിടിപ്പിക്കാൻ തോന്നി. പഴയ കഥകൾ ജനുവരിയിൽ തീരും. അതിന് ശേഷം മാത്രമേ ഇത് എഴുതുകയുള്ളു.
ഇഷ്ട്ടമായാൽ ഒരു വരി കുറിക്കാമോ?
💜💜💜💜💜💜💜💜💜💜💜💜💜💜
#നോവൽ #നോവൽ #എന്റെ കഥകൾ #📙വായന മുറി 📙 #വായന

