അപ്പുവേ.....മുറ്റത്തു കിടക്കുന്ന തുണിയെല്ലാം പെറുക്കി എടുക്കാൻ പറഞ്ഞിട്ട് എന്നായെടുത്തോണ്ടിരിക്കുവാ പെണ്ണേ.... മഴയിപ്പോ പെയ്യും.... ആ തുണിയെങ്ങാനും നനഞ്ഞു പോയാ പറയാം ഞാൻ......
അടുക്കളയിൽ നിന്നും വീണ്ടും അമ്മയുടെ സ്വരം ദേഷ്യത്തിൽ മുഴങ്ങിയതും കൈയിലിരുന്ന ടീവി റിമോട്ട് മുന്നിലെ ചെറിയ ടീപോയിലേക്ക് വച്ചിട്ട് അർപ്പിത പ്ലാസ്റ്റിക് കസേരയിൽ നിന്നും എഴുന്നേറ്റു....
ഇനിയും ടീവിയുടെ മുന്നിൽ ഇരുന്നാൽ ചിലപ്പോ തവിക്കണ കൊണ്ട് കീറു കിട്ടിയെന്നിരിക്കും....
അമ്മയൊക്കെ തന്നെ...
എങ്കിലും ചില സമയത്ത് സാക്ഷാൽ ഭദ്രകാളിയാണ്....
ചെറിയ ഇടിമിന്നൽ പോലെ തോന്നിയതും ടീവി ഓഫ് ചെയ്ത് കണക്ഷൻ വിടീച്ചിട്ടു.....
ഉമ്മറത്തു നിന്നും നോക്കിയപ്പോളേ കണ്ടു ഇരുണ്ടു മൂടി കിടക്കുന്ന വാനം.... ഇപ്പൊ വന്നു വന്ന് എന്നുംതന്നെ മഴയാണ്.... ഉച്ച വരെ കുറച്ചൊക്കെ തെളിയും.... ഒരു രണ്ടു മണി കഴിഞ്ഞാൽ പിന്നെയങ്ങ് ഇരുണ്ടു മൂടിക്കോളും....
നല്ല സിനിമ ആയിരുന്നു....മഴയെത്തും മുൻപേ..... കണ്ടിട്ടുള്ളതാണ്.... എങ്കിലും ഇഷ്ടമുള്ള പടം ഇടയ്ക്കിടെ വീണ്ടും കാണുന്നത് ഒരു രസാണ്...😍 #🤝 സുഹൃദ്ബന്ധം #😍 ആദ്യ പ്രണയം #🥰 ചങ്ക് കൂട്ടുകാർ #👨👩👧👦 കുടുംബം .സൈബർ സഖാവ് 🕊️
