വന്ദേമാതരത്തിന് ഇന്ന് സാർദ്ധശതി!
ഭാരതത്തിൻ്റെ ദേശീയഗീതമായ വന്ദേമാതരം രചിക്കപ്പെട്ടിട്ട് ഇന്ന് 150 വർഷം
തികയുകയാണ്!!
"വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം
......... ....... .........."
തീവ്രദേശഭക്തനായ ശ്രീ. ബങ്കിംചന്ദ്ര ചാറ്റർജി, 'വന്ദേമാതരം' എന്ന ദേശഗീതം 1875 നവംബർ 7-ന് ആണ് എഴുതിയത്.
വന്ദേമാതരം ആദ്യമായി ബംഗദർശൻ എന്ന സാഹിത്യ ജേണലിൽ ബങ്കിംചന്ദ്രജിയുടെ ആനന്ദമഠം എന്ന നോവലിന്റെ ഭാഗമായി പരമ്പരയായും പിന്നീട് 1882-ൽ ഒരു സ്വതന്ത്ര ഗ്രന്ഥമായും പ്രസിദ്ധീകരിച്ചു.
1896-ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമ്മേളനത്തിലാണ് ആദ്യമായി വന്ദേമാതരം ആലപിക്കപ്പെടുന്നത്. ആ
പൊതുവേദിയിൽ
പാടിയതാകട്ടെ, ശ്രീ.രവീന്ദ്രനാഥ ടാഗോറുമായിരുന്നു!
ബംഗാൾ വിഭജനം ഉൾപ്പെടെയുള്ള ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി ദേശീയൈക്യം സ്ഥാപിച്ച രാഷ്ട്ര മന്ത്രമായിരുന്നു വന്ദേമാതരം!!!
ഓരോ ഭാരതീയന്റേയും ആത്മാഭിമാനത്തിന്റെ പ്രതീകമായി വന്ദേമാതരം, കാലാതീതമായി തലമുറതലമുറകളിലൂടെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു...!!
വന്ദേ ഭാരതമാതരം!!!
#വന്ദേ മാതരം #ദേശീയത #ദേശീയ ഗാനം #aarshavidyasamajam

