ShareChat
click to see wallet page
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വിഷൻ-2031ൽ 'ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്' എന്ന വീക്ഷണനയരേഖയിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ വിഷൻ 2031 എന്ന പേരിൽ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിക്കുന്ന 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നാണിത്. ലോകമെങ്ങും വിഖ്യാതമായ കേരള മാതൃകയുടെ ബലിഷ്ഠമായ അടിസ്ഥാനശിലകളിലൊന്നാണ് ഭക്ഷ്യഭദ്രത എന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ധനകാര്യ വകുപ്പുമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 2031ഓടെ കേരളം സമ്പൂർണ്ണ പോഷകഭദ്രം ആക്കുമെന്ന് ഭക്ഷ്യവകുപ്പുമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം വകുപ്പിന്റെ 9 വർഷത്തെ നേട്ടങ്ങൾ അവതരിപ്പിച്ചു. 'ആഗോളഭക്ഷ്യഭദ്രതാ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം' എന്ന വിഷയത്തിൽ കൃഷി വകുപ്പുമന്ത്രി പി.പ്രസാദ്, സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ കെ.എൻ.ഹരിലാൽ, ഡൽഹി ഐ.ഐ.ടി.യിലെ പ്രൊഫസർ ഋതിക എസ്.ഖേര, പ്ലാനിംഗ് ബോർഡ് അംഗം ഡോ.രവിരാമൻ എന്നിവർ സംസാരിച്ചു. ഭക്ഷ്യ കമ്മിഷൻ ചെയർമാൻ ഡോ.ജിനു സക്കറിയ ഉമ്മൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ എം.വി, ലീഗൽ മെട്രോളജി കൺട്രോളർ ജെ.കിഷോർകുമാർ എന്നിവർ സന്നിഹിതരായിരുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ കെ.ഹിമ സ്വാഗതവും റേഷനിംഗ് കൺട്രോളർ ജ്യോതികൃഷ്ണ. വി നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് കനകക്കുന്ന് കൊട്ടാരത്തിൽ പാനൽ ചർച്ചകൾ നടന്നു. 'ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ.ജിനു സക്കറിയ ഉമ്മൻ മോഡറേറ്ററായി. പി.വേണുഗോപാൽ, ആർ.രാംകുമാർ എന്നിവർ സംസാരിച്ചു. 'ഉപഭോക്തൃമേഖല ചൂഷണമുക്തം സംതൃപ്തം' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്സേഷൻ വിസിറ്റിംഗ് പ്രൊഫസർ തോമസ് ജോസഫ് തൂങ്കുഴി മോഡറേറ്ററായി. അഡ്വ.ജി.രഘുകുമാർ, അഡ്വ.സൂര്യ.ജെ എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച നടന്നു. ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ.അനിൽ മറുപടി പറഞ്ഞ് സംസാരിച്ചു. #vision2031 #foodandcivilsupplies #kerala
kerala - ShareChat
00:32

More like this