ShareChat
click to see wallet page
ഒരാളെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗം എന്താണെന്നറിയോ..? ആദ്യം നിങ്ങൾ അവരെ സ്നേഹിക്കുന്നു എന്ന തോന്നൽ ജനിപ്പിക്കുക... എന്നും ഒപ്പം കാണും എന്ന വിശ്വാസം അവരിൽ ഉണ്ടാക്കിയെടുക്കുക... അങ്ങനെ അന്ധമായി അവർ നിങ്ങളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പായാൽ..... പതിയെ.....നിങ്ങൾ അവരിൽ നിന്നും മുന്നോട്ട് നടക്കണം..... മുന്നിൽ നിങ്ങൾ ഉണ്ടെന്ന ധൈര്യത്തിൽ അവർ അവർ നിങ്ങൾക് പിറകെ ഉണ്ടാകും ഇടക്കൊന്ന് ഒളിഞ്ഞു നിൽക്കുക.. അവരപ്പോ നിങ്ങളെ തിരയുന്നത് കാണാം... അവരുടെ വെപ്രാളത്തിനിടയിൽ വീണ്ടും നിങ്ങൾ അവർക്കുമുൻപിൽ പ്രത്യക്ഷപ്പെടുക... ഞാനെവിടെയും പോയിട്ടില്ല. നിനക്കൊപ്പം തന്നെയുണ്ടെന്ന് വെറുതെ പറയുക.. അവരുടെ കൺകളിൽ അപ്പോ ഒരായിരം സൂര്യൻ ഉദിക്കുന്നത് നിങ്ങൾക് കാണാം... വീണ്ടും സ്നേഹം കൊണ്ട് നിങ്ങളവരെ വീർപ്പു മുട്ടിക്കുക.... ഒടുവിൽ അവർപോലുമറിയാതെ അവരിൽ നിന്നും പിൻവാങ്ങുക... വീണ്ടും അവർ നിങ്ങളെ തിരഞ്ഞു ഇറങ്ങും കൂക്കി വിളിക്കും... വിളി കേൾക്കരുത്.. അലറിക്കരയും.. കണ്ടതായ് നടിക്കേണ്ട.. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്ത വിധമൊരു അന്ധത അവരെ ബാധിക്കും.... ഭ്രാന്തമായ് അവർ നിങ്ങൾക് വേണ്ടി അലഞ്ഞു തിരിയും ഇടറി വീഴും... മുറിവ് പറ്റും.. രക്തം ചീന്തും. അവർക്ക് നോവില്ല, ഹൃദയത്തിനേറ്റ മുറിവോളം വരില്ലല്ലോ ശരീരത്തിന്റെ മുറിവ് വീണിടത്തുനിന്നവർ പിടിഞ്ഞെണീക്കും.. വീണ്ടുമവർ അലയും ഉറക്കെയുറക്കെ കരയും നിലവിളിക്കും..... പിന്നീടാ നിലവിളി തേങ്ങലുകളായി മാറും...ഒടുവിൽ ആത്മാവ് നഷ്ടപെട്ട ഒരു ശരീരം മാത്രമായി അവർ അന്വേഷിക്കും.... #✍️ ഇരുട്ടെഴുത്ത് #✍️ വട്ടെഴുത്തുകൾ #പെണ്ണെഴുത്ത് ✍️ #📝 ഞാൻ എഴുതിയ വരികൾ
✍️ ഇരുട്ടെഴുത്ത് - ShareChat

More like this