#😭 നടൻ വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും, മരണം 33; മരിച്ചവരിൽ കുട്ടികളും
വിജയ്‌യുടെ കരൂര്‍ റാലിക്കിടെ വൻ ദുരന്തം; കുട്ടികള്‍ ഉള്‍പ്പെടെ 29 മരണം, നിരവധി പേര്‍ക്ക് പരിക്ക്..
ചെന്നെ :ടി വികെ മേധാവിയും തമിഴ് സൂപ്പര്‍ താരവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനത്തിനിടെ വന്‍ ദുരന്തം. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മുപ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടുകകള്‍ പറയുന്നു. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളും പത്തിലധികം സ്ത്രീകളും ഉണ്ടെണെന്നാണ് വിവരം.
സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂരില്‍ സംഘടിപ്പിച്ച വന്‍ റാലിയാണ് അപകടത്തില്‍ കലാശിച്ചത്. ആയിരങ്ങളായിരുന്നു വിജയ്‌യെ കാണാനും പ്രസംഗം കേള്‍ക്കാനും തടിച്ചുകൂടിയത്. ഇതിനിടെ ഉണ്ടായ വന്‍ തിരക്കാണ് അപകടത്തിന് ഇടയാക്കിയത്. തിരക്ക് മൂലം നിരവധി പേര്‍ കുഴഞ്ഞ് വീണതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരില്‍ പത്ത് പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണ സംഖ്യ ഉയരുമെന്നും ആശങ്കയുണ്ട്...
