ShareChat
click to see wallet page
ഷാനവാസിന് പൊതുവെ ദേഷ്യം കൂടുതലുള്ളൊരു വ്യക്തിയാണ് ... ബിഗ് ബോസ് പോലുള്ള ഒരു റിയാലിറ്റി ഷോയിൽ ഷാനവാസിനെ പോലുള്ള ഒരാൾ തീർച്ചയായും കയ്യാങ്കളി കാണിക്കും എന്നത് അകത്തുള്ള പലർക്കും അറിയാവുന്ന കാര്യവുമാണ് .... ഷാനവാസ് ഫിസിക്കലായി ദേഹോപദ്രവം ഏൽപ്പിച്ച് എവിക്ടായി പോകുന്നതിന് വേണ്ടി അക്ബറും ആര്യനും പലതവണ അയാളെ ട്രിഗർ ചെയ്ത് നോക്കിയിട്ടുള്ളതുമാണ് .. പക്ഷേ ... എപ്പോഴൊക്കെ ഷാനവാസ് കയ്യാങ്കളിക്ക് മുതിർന്നിട്ടുണ്ടോ ... അന്നൊക്കെ അയാളെ തടുക്കുവാനും ഓപ്പോസിറ്റ് നിൽക്കുന്നവൻ്റെ ദേഹത്ത് തൊടാതിരിക്കാൻ വേണ്ടി നടുവിൽ കയറി നിൽക്കുവാനും ഒരാളുണ്ടായിരുന്നു ... അനീഷേട്ടൻ♥️ കഴിഞ്ഞ ദിവസത്തെ ആര്യൻ ഷാനവാസ് വിഷയത്തിൽ വരെ അനീഷ് എന്ന മനുഷ്യൻ അവിടെ ഇല്ല എന്നത് സത്യമാണെങ്കിൽ തീർച്ചയായും അവിടെ അടിപൊട്ടിയേനെ... നെവിനും ഷാനവാസും തമ്മിലായിക്കോട്ടെ , ആര്യനും ഷാനവാസും തമ്മിലായിക്കോട്ടെ , അക്ബറും ഷാനവാസും തമ്മിലായിക്കോട്ടെ .... ഷാനവാസ് ഉൾപ്പെടുന്ന ഫൈറ്റിൽ നടുവിൽ കയറി അനീഷേട്ടൻ്റെ ഒരു നിൽപ്പുണ്ട് ... നീ എന്താ ഷാനവാസെ കാണിക്കുന്നെ .. ഇങ്ങോട് മാറിക്കെ .. ഇതും പറഞ്ഞ് ഷാനവാസിനെ പിടിച്ചു മാറ്റുമ്പോഴൊക്ക അനീഷേട്ടനെ അയാൾ തള്ളി മാറ്റുന്നതും ഒരു പതിവ് കാഴ്ച്ചയാണ് ... പക്ഷേ ആ പ്രശ്നം അവിടെ സോൾവാക്കിയിട്ടെ അനീഷ് പിൻമാറുമായിരുന്നുള്ളൂ ... ആദില നൂറമാർക്ക് വേണ്ടി ഷാനൂക്ക അനീഷിനെ തേച്ചൊട്ടിക്കുമ്പോഴും തരംതാഴ്തുമ്പോഴും അയാൾ അറിയുന്നില്ല ... അനീഷ് എന്ന നൻപൻ്റെ യഥാർത്ത സ്നേഹം ..🥰 #ആദില നൂറ forever #BiggBossMalayalam7
ആദില നൂറ forever - $ م   ALTHY 6 1000 6ಷ [ 900 0 $ م   ALTHY 6 1000 6ಷ [ 900 0 - ShareChat

More like this