*💖ഷഹാനയുടെ പ്രിയൻ💖*
*നിയാസ്ന്റെ പ്രിയസഖിയുടെ രണ്ടാമത്തെ സീസൺ ആണ് ഈ കഥ അത് കൊണ്ട് തന്നെ ആ കഥ വായിച്ചതിന് ശേഷം ഇത് വായിക്കുക.ഈ പാർട്ട്‌ൽ പറയുന്ന അനന്തു എന്ന ക്യാരക്ടർനെ കുറിച്ചും ആ ഹോസ്പിറ്റലിൽ കേസ് എന്താന്ന് എല്ലാം നിയാസ്ന്റെ പ്രിയസഖിയിൽ പറഞ്ഞട്ടുണ്ട്. ഇനി കഥയിലോട്ട്.*
മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.
*✍️മുഹമ്മദ് ബിനാസ്*
𝗣𝗔𝗥𝗧 -𝟯𝟰
അതിന് എന്താ പോകാം.
ആരതി അത് പറഞ്ഞപ്പോൾ തന്നെ ഞാനും (മെർലിൻ) ആരതിയും കുടി ഷഹാനയുടെ വീട്ടിലോട്ട് പോകാൻ ബാലുശ്ശേരി ബേസ് കേറാൻ വേണ്ടി ഞങ്ങൾ പ്രൈവറ്റ് ബേസ് സ്റ്റാൻഡിലോട്ട് നടന്നു.
നടക്കുന്നതിന്റ ഇടയിൽ ആണ് ഒരാളിൽ എന്റെ കണ്ണ് ഉടുക്കിയത്.
എസ്ക്യൂസുമി.
ഞാൻ അയാളെ വിളിച്ചു.
എന്താ ആരാണ്?
എന്റെ പേര് മെർലിൻ.ഞാൻ ഏട്ടനെ എവിടെയോ കണ്ടിട്ടുണ്ട്.എവിടെ ആണ്...
അതും പറഞ്ഞു ഞാൻ നന്നായി ആലോചിച്ചു.
ജോർജ് എന്ന് പറഞ്ഞ ആളെ അറിയോ?
ഏത് ജോർജ്?
ഞാൻ അപ്പൊ തന്നെ ഫോൺ ഇടുത്തു ഗാലറിയിൽ കിടന്ന ഫോട്ടോ കാണിച്ചു കൊടുത്തു.
ഇത് എന്റെ ഫ്രണ്ട് ആണ്.ഇയാളുടെ ആരാണ്?
അയാൾ ആ ഫോട്ടോ നോക്കിയിട്ട് ചോദിച്ചു.
ജോർജ് എന്റെ ഒരു കസിൻ ആണ്.ഒരു ദിവസം ജോർജ് ഏട്ടന്റെ ഫോണിൽ ഏട്ടന്റെ ഫോട്ടോ കണ്ടിരുന്നു അന്ന് ചോദിച്ചപ്പോ ആള് പറഞ്ഞു അങ്ങനെ ഒരു ഓർമ്മ ഉണ്ട് അതാ.ഏട്ടന്റെ പേര് എന്തായിരുന്നു?
ഞാൻ മറുപടി പറഞ്ഞു.അതിന് ശേഷം പേര് ചോദിച്ചു
അനന്തു.
ഏട്ടൻ ഹോസ്പിറ്റലിൽ അല്ലായിരുന്നോ?
ആയിരുന്നു ഇപ്പൊ കുറച്ചു ആയി ഡിസ്ചാർജ് ആയിട്ട്.
അതും പറഞ്ഞു അയാൾ തിരിച്ചു പോയി.
ആരാ ഡി.
എന്റെ ഒരു കസിന്റെ ഫ്രണ്ട് ആണ്.ആളുടെ കഥ കേട്ടിട്ട് എനിക്ക് എന്തോ ഭയങ്കര ആയിട്ട് സങ്കടം ആയിട്ടുണ്ട്.
അത് എന്താ ആ കഥ?
അത് അനക്ക് പിന്നെ വായിയെ പറഞ്ഞു തരാം.ഇയ്യ് ഇപ്പൊ നടക്ക് നമ്മുക്ക് ഷഹാനയുടെ വിട്ടിൽ എത്തണ്ടേ?
ആ വേണം വാ.
അങ്ങനെ അവര് ബാലുശ്ശേരിയിലോട്ട് പുറപ്പെട്ടു.
💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖
അതെ സമയം കോഴിക്കോട് കൂട്ടുകാരിയെ കണ്ട് നിയാസ് അൽഫിയ കുടി റെയിൽവേ സ്റ്റേഷനിലോട്ട് എത്തി.
ടിക്കറ്റ് ഇടുത്തു അവര് ട്രെയിൻ കത്ത് ഒന്നമെത്ത ഫ്ലാറ്റ്ഫോമിൽ നിന്നു.
അല്ല ഇന്ന് എന്താ എന്റെ ഒപ്പം വരാൻ കാരണം?
ഫ്ലൈറ്റ് ഫോമിൽ ഇരുന്നപ്പോൾ അൽഫി എന്നോട്(നിയാസ്)ചോദിച്ചു.
സാഫിനന്റെ ഒപ്പം പോകണം എന്നുണ്ടായിരുന്നു.ഓള് വിളിച്ചടത്ത്. പക്ഷെ അന്റെ ഒപ്പം വന്നില്ലങ്കിൽ അന്റെ ജീവിതത്തിൽ പിന്നെ ഈ നിയാസ് ഉണ്ടാവില്ല എന്ന് അല്ലെ പറഞ്ഞത്? അതാണ്. ഇയ്യ് ഇല്ലാതെ നിയാസ് ഇല്ല. എനിക്ക് അന്നേ അത്ര ഇഷ്ട്ടം ആണ്.
എന്നെ ഇത്ര ഇഷ്ട്ടം ആയിട്ട് ആണോ ഇപ്പോഴും സഫീനയെ മനസ്സിൽ കൊണ്ട് നടക്കുന്നത്? സത്യം പറയാലോ എനിക്ക് അത് ഇഷ്ട്ടം അല്ല. എന്റെ പോസിസിനിവ്സ് ആണ് എന്ന് കരുതിക്കോ കുഴപ്പം ഇല്ല കാരണം നിയാസ് ഇക്ക ഇങ്ങള് മറ്റൊരു പെണ്ണ്നോട് അടത്ത് ഇടപെടുന്നത് എനിക്ക് ഇഷ്ട്ടം അല്ല.
ഇയ്യ് ലാസ്റ്റ് പറഞ്ഞത് ഒക്കെ.പക്ഷെ സഫീന ഞാനും ഇയ്യ് വിചാരിക്കുന്ന പോലെ ഒന്നും ഇല്ല ഡോ?ഓള് എന്റെ ഒരു ഫ്രണ്ട് മാത്രം ആണ്.അർഷാദ്നെ എല്ലാം പോലെ.ഓളെ സത്യം പറഞ്ഞ കൊല്ലാനുള്ള ദേഷ്യം എനിക്ക് ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ ഇല്ല.ഓള്ടെ അവസ്ഥ കേട്ടപ്പോ ആ ദേഷ്യം എല്ലാം പോയി.ഒരു കണക്കിന് നോക്കുമ്പോ ഓളുടെ അവസ്ഥ ഓള് തന്നെ വരുത്തി വെച്ചത് ആണ്. അന്ന് എന്നെ തേക്കാതെ ആത്മാർത്ഥമായിട്ട് ആയിരുന്നു സ്നേഹിച്ചത് എങ്കിൽ ഇന്ന് എന്റെ ഭാര്യ ആയി ഓൾക്ക് സുഖം ആയി ജീവിക്കാം ആയിരുന്നു.ഒരു കണക്കിന് നോക്കുമ്പോ ഓള് പോയത് കൊണ്ട് ആണ് എനിക്ക് അന്നേ കിട്ടിയത്.
എന്താണ് ഓളുടെ പ്രശ്നം?
ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അൽഫി എന്നോട് ചേർന്ന് ഇരുന്നു കൊണ്ട് ചോദിച്ചു
ഓളുടെ കെട്ടിയോൻ കുടിച്ച് സ്ഥിരം അടിയാണ്. അയാൾ ഓളെ കെട്ടിയത് ഓളെ ഇഷ്ട്ടപെട്ടിട്ട് ഒന്നും അല്ല ഓളുടെ പണം കണ്ട് ഇഷ്ട്ടപെട്ടിട്ട് ആണ്.പാവം ഒരു നിവർത്തി ഇല്ലാതെ അവിടെ പിടിച്ചു നിക്കുന്നത് ആണ് ഓള്.
ഓ പാവം. ഇത് ഒന്നും എനിക്ക് അറിയില്ലയിരുന്നു.അറിയുക ആയിരുന്നങ്കിൽ ഞാൻ വെറുതെ ഓളുടെ പേര് പറഞ്ഞു ഇക്ക ആയിട്ട് അടി ഉണ്ടാക്കാൻ വരില്ലയിരുന്നു.
വാ ഡോ ട്രെയിൻ വരുന്നുണ്ട്.
അങ്ങനെ അൽഫിയെ കുട്ടി ഞാൻ ഇരിങ്ങാലക്കുടയിലോട്ട് ട്രെയിൻ കേറി.അവര് കോഴിക്കോട്‌ന്ന് ഇരിങ്ങാലക്കുടയിലോട്ട് യാത്ര തുടർന്നു.
💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖
അതെ സമയം ഷഹാനയുടെ വീട്ടിൽ.
ഇയ്യ് നേരത്തെ എത്തിയോ?
എന്നെ (ഷഹാന) കണ്ടപ്പോൾ ഫർസാന ഏടത്തി ചോദിച്ചു.
എന്താ വരണ്ടായിരുന്നോ?ഞാൻ വന്നത് ഇത്താക്ക് ഇഷ്ട്ടപെട്ടില്ലേ?
ഞാൻ ദേഷ്യത്തോടെ ആണ് ചോദിച്ചത് എങ്കിലും എന്റെ കണ്ണിൽ നിന്ന് കണ്ണുനിര് വീണു ഇരുന്നു.
എന്താ മോളെ?എന്തിനാ ഇയ്യ് കരയുന്നത്?
തുടരും
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.
𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#❤ സ്നേഹം മാത്രം 🤗 #നോവൽ #📙 നോവൽ #തുടർ കഥ #നോവൽ #തുടർകഥ
