ShareChat
click to see wallet page
ഏതോ ജന്മപുണ്യമായി ❤️❤️❤️❤️ പാർട്ട്‌ 188 സഞ്ജുവിനെ കൊന്നതിന്റെ പേരിൽ, എന്നെ ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല............ എൽദോ എല്ലവരോടുമായി പറഞ്ഞു........... തോക്കിൽ നിന്നും പാഞ്ഞു വന്ന ബുള്ളറ്റ് എൽദോയുടെ പുറത്തേക്ക് തുളഞ്ഞു കയറി, എൽദോ ഞെട്ടലോടെ പുറകിലോട്ട് നോക്കിയതും തോക്കുമായി നിൽക്കുന്ന സ്വന്തം അമ്മയെ കണ്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു........ അമ്മ................എൽദോയുടെ ചുണ്ടുകൾ മൊഴിഞ്ഞു.......... അതേടാ അമ്മ തന്നെയാ........ നിന്നേ പത്ത് മാസം നൊന്ത് പ്രസവിച്ച നിന്റെ അമ്മ.......... ഷെറിൻ കണ്ണിരോടെ പറഞ്ഞു........ അവരുടെ കൈയിൽ ഇരുന്ന തോക്കിൽ നിന്നും ഒരിക്കൽ കൂടി വെടി ഉതിർത്തു....... ആ ബുള്ളറ്റ് പാഞ്ഞു വന്നു എൽദോയുടെ നെഞ്ചിൽ പതിച്ചു........... ആ കാഴ്ച ഇമ ചിമ്മാതെ എല്ലാവരും നോക്കി നിന്നു......... ബുള്ളറ്റ് നെഞ്ചിൽ കൊണ്ട് താഴേക്ക് വീഴുന്ന മകനെ കണ്ട് ആ അമ്മ കണ്ണിരോടെ മുഖം പൊത്തി കരയാൻ തുടങ്ങി............. എല്ലാവരും ആ കാഴ്ച എല്ലാവരും നടുക്കം, സൃഷ്ടിച്ചു....... വിജിത്ത് വേഗം മുന്നോട്ട് ചെന്ന്, വീണു കിടക്കുന്ന എൽദോയുടെ കൈ പിടിച്ചു പൾസ് നോക്കി, ജീവൻ ഉണ്ടെന്ന് മനസ്സിലായതും , അയാൾ വേഗം തന്നെ പോലീസ്‌കാരോട് പറഞ്ഞു അവനെ വണ്ടിയിൽ കയറ്റി............... ഡാനി........ ഇവനെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കണം........ വിജിത്ത് ഡാനിയോട് പറഞ്ഞു........... ഇവനൊക്കെ ചാവട്ടെ വിജിത്തേ.......... സ്വന്തം അമ്മക്ക് പോലും ഇവൻ ജീവനോടെ വേണെന്ന് ആഗ്രഹം ഇല്ല, പിന്നെ എന്തിനാ നമ്മൾ അത് ആഗ്രഹിക്കുന്നത്.......... ഡാനി ചോദിച്ചു....... നിങ്ങൾക്ക് ഒക്കെ ഇവനോട് ഉള്ള വിരോധവും ദേഷ്യവും എനിക്ക് മനസ്സിലാവും, ഒരു തരത്തിലുള്ള ദയയും ഇവൻ അർഹിക്കുന്നില്ലെന്ന് നിങ്ങളെ പോലെ തന്നെ എനിക്കും അറിയാം, ഇതുപോലെ ഒരു ശിക്ഷ തന്നെ ഇവന് കിട്ടണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ, പക്ഷെ എന്റെ പേർസണൽ ഇമോഷൻസിന് ഈ യൂണിഫോം എനിക്ക് ഒരു പരിധി കൽപ്പിച്ചു തന്നിട്ടുണ്ട് ലോ ആൻഡ് ഓർഡർ സംരക്ഷിക്കാൻ ബാധ്യസ്ഥൻ ആയിട്ടുള്ള ഒരു സിവിൽ സെർവന്റ് ആണ് ഞാൻ എനിക്ക് എന്റെ ഡ്യൂട്ടിയോടും കുറച്ചെങ്കിലും നീതി പുലർത്തിയല്ലേ പറ്റു............... സൊ പ്ലീസ്.............. വിജിത്ത് ഡാനിയോട് പറഞ്ഞു.......... ഡാനി ഒന്ന് ശ്വാസം വലിച്ച് വിട്ട് ജിത്തുവിനെ നോക്കി, ജിത്തു അവനെ കണ്ണടച്ച് കാണിച്ചു........ ഡാനി നീ ഒറ്റക്ക് പോവണ്ട, ഞാനും വരാം........... വിനുവും അവനോടൊപ്പം വണ്ടിയിൽ കയറി, വിജിത്തിന്റെ പ്രദേശപ്രകാരം രണ്ട് പോലീസ്‌ക്കാരും അവരോടൊപ്പം വണ്ടിയിൽ കയറി, വണ്ടി വേഗം ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു............. എല്ലാവരും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു...... കുറച്ചു മണിക്കൂറുകൾ കൊണ്ട് ജീവിതത്തിൽ സംഭവിച്ചത് ഒക്കെ എന്താണെന്ന് മനസ്സിലാക്കി എടുക്കാൻ അവർക്ക് തന്നെ പറ്റുന്നുണ്ടായിരുന്നില്ല.............. വിജിത്ത്, നിലത്ത് ഇരുന്ന കരയുന്ന എൽദോയുടെ അമ്മയുടെ അടുത്തേക്ക് നടന്നു............. വിജിത്തിനെ കണ്ടതും, അവർ എഴുന്നേറ്റു.......... എൽദോയെ ഷൂട്ട്‌ ചെയ്ത ഗൺ, വിജിത്ത് ടവൽ ഉപയോഗിച്ച് കൈയിൽ എടുത്തു.......... സർ.......... ഞാൻ എന്റെ പൂർണ മനസ്സോടെയും, അറിവോടെയും, ബോധത്തോടെയും തന്നെ ആണ് എന്റെ മകനെ ഷോട്ട് ചെയ്തത്, അതിന് നിയമം തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാർ ആണ്............ മുഖത്തെ കണ്ണുനീർ സാരിയുടെ തുമ്പുകൊണ്ട് തുടച്ചുമാറ്റി അവർ പറഞ്ഞു.............. നിങ്ങൾ എങ്ങനെ ഇവിടെ എത്തി.......... സ്വന്തം മകനെ ഒരു ദയയും കൂടാതെ, ഇത്രയും പേരുടെ മുന്നിൽ വച്ചു ഷൂട്ട്‌ ചെയ്യാൻ ഉള്ള കാരണം എന്താണ്........... വിജിത്ത് അവരോട് ചോദിച്ചു............ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് പോകുന്ന എന്റെ മകനെ, ഇനി ഒരിക്കലും തിരുത്താൻ കഴിയില്ലെന്ന് എനിക്ക് ബോധ്യമായി............ എന്റെ മകൻ അവന്റെ അച്ഛനോടൊപ്പം ചേർന്ന് ഒരു വന്യമൃഗമായി മാറി കഴിഞ്ഞു.......... സ്നേഹത്തിന്റെ വിലയോ, ബന്ധങ്ങളുടെ ആഴമോ ഒന്നും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ അവന്റെ മനസ്സിലെ നന്മ വറ്റി വരണ്ടു പോയി കഴിഞ്ഞു, ഇനി ഒരു നല്ല മനുഷ്യനാവാൻ അവന് ഒരിക്കലും സാധിക്കില്ല സർ..................... അവനെ ജീവനെ പോലെ സ്നേഹിച്ചു, ലാളിച്ചു വളർത്തിയ ഒരു ആൾ ഉണ്ട് ഞങ്ങളുടെ വീട്ടിൽ, എന്റെ കൂടപ്പിറപ്പ് സൂസൻ............... അവള് സ്നേഹിച്ചപോലെ അവനെ ഈ ലോകത്ത് ആരും സ്നേഹിച്ചിട്ടുണ്ടാവില്ല, അങ്ങനെ ഉള്ള അവളോട് അവര് അച്ഛനും മകനും ചെയ്തത്തിന് എന്തൊക്കെ പറഞ്ഞാലും മാപ്പില്ല........ എന്റെ ഭർത്താവ്, ആദ്യം അവളുടെ ഭർത്താവിനെ അപകടപെടുത്തി അവളെ തനിച്ചാക്കി......... പിന്നീട് അയാള് ജീവിതത്തിൽ അവൾക്ക് ആകെ ബാക്കി ഉണ്ടായിരുന്ന അവളുടെ കുഞ്ഞിനെ അവളിൽ നിന്ന് അകറ്റി അവളെ ഒരു വലിയ തകർച്ചയിലേക്ക് തള്ളി ഇട്ടു............ പക്ഷെ ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല.......... ജീവിതത്തിൽ അവൾക്ക് ആകെ ഉണ്ടായിരുന്ന സന്തോഷം ഇവൻ ആയിരുന്നു, അവൾ ഇത്തിരി എങ്കിലും സന്തോഷിച്ചാട്ടെ എന്ന് കരുതി ഞാൻ എന്റെ മകനെ അവൾക്ക് പൂർണമായിട്ടും വിട്ടു കൊടുത്തു, അവൾ ആയിരിക്കും ശരിക്കും അവന്റെ അമ്മ, എന്റെ ഭർത്താവും അതിന് മൗനമായി അനുവാദം തന്നു, പക്ഷെ അതൊക്കെ മനസ്സിൽ ഒരുപാട് കണക്കൂട്ടലുകൾ നടത്തിട്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല........... സൂസന്റെ എന്റെ മകനെ അവളുടെ ഉള്ളിലെ മുഴുവൻ സ്നേഹവും പകർന്നത്കൊടുത്താണ് വളർത്തിയത്, അവന്റെ മനസ്സ് എപ്പോഴാ മാറിയതെന്ന് എനിക്ക് അറിയില്ല, അവൻ അവന്റെ അച്ഛനെ പോലെ ചിന്തിക്കാൻ തുടങ്ങിയത് എപ്പോഴാണെന്നും അറിയില്ല........... ശത്രുകളെ പോലെ കഴിഞ്ഞിരുന്ന അച്ഛനും മോനും അടുപ്പം കാണിക്കാൻ തുടങ്ങിയതുമുതൽ ആണ് ഞാൻ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്, ആദ്യം അതിൽ എനിക്ക് അസ്വഭാവികതയൊന്നും തോന്നിയില്ല, പിന്നെ പിന്നെ സൂസനിലും മാറ്റാൻ കാണാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഈ വിഷയത്തെ ഗൗരവമായി കാണാൻ തുടങ്ങിയതും, എല്ലാവരെയും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതും........ അങ്ങനെ ആണ് എല്ലാവരും മറച്ചു വെച്ച സത്യങ്ങൾ ഒക്കെ ഞാനും അറിഞ്ഞതും....... സൂസന്റെ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്നും, അത് അറിഞ്ഞ പപ്പയും മകനും അവനെ അപകടപെടുത്തിയതും ഒക്കെ അവര് തമ്മിൽ ഉള്ള സംസാരത്തിൽ നിന്ന് തന്നെ ഞാൻ മനസ്സിലാക്കി........ അപ്പോഴും എല്ലാം ഉള്ളിൽ ഒതുക്കി, കർത്താവിനോട് ഇവർക്ക് വേണ്ടി മാപ്പ് അപേക്ഷിച്ചു കഴിഞ്ഞു പോവായിരുന്നു ഞാൻ............. പക്ഷെ ഇവൻ ഈ കുട്ടിയെ കൂടി അപകടപെടുത്താൻ ശ്രമിക്കുണ്ടെന്ന് അറിഞ്ഞതും, പിന്നെയും എല്ലാം കണ്ടും കേട്ടും അടങ്ങി ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല....... അത് തടയാൻ ഞാൻ ശ്രമിച്ചു നോക്കി, ഈ കുട്ടിയെ കുറിച്ച് അന്വേഷച്ചപ്പോഴാണ് ഇവൾ മതിലകം തറവാട്ടിലെ ആണെന്ന് എനിക്ക് മനസ്സിലായത്, എന്റെ ഒരു പഴയ സുഹൃത്ത് ഉണ്ട്, ചിപ്പി അവൾക്ക് ആ കുടുംബവും ആയുള്ള അടുപ്പം എനിക്ക് നന്നായിട്ട് അറിയാം, അച്ഛനും അമ്മയും നഷ്ടപെട്ട അവളെയും അവളുടെ അനിയനെയും ആ തറവാട്ടുകാർ സ്വന്തം പോലെയാണ് കണ്ടിരുന്നതെന്ന് അവള് പറഞ്ഞു എനിക്ക് നന്നായി അറിയാം......... എന്ത് വിലകൊടുത്തും ഈ കുട്ടിയെ രക്ഷിക്കണം എന്ന് ഞാൻ തീരുമാനിച്ചു, കാലങ്ങളായി ഒരു തരത്തിലും കോൺടാക്ട് ഇല്ലാതിരുന്നിട്ടും ഞാൻ ചിപ്പയെ കണ്ടെത്തി, അവളുടെ സഹോദരൻ അനൂപിനെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു, അപ്പോഴും എന്റെ ഉള്ളിലെ അമ്മ മനസ്സ് എന്റെ മകനെ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു, അതുകൊണ്ട് തന്നെ എന്റെ മകൻ ആണ് ഇതിന് പിന്നിൽ എന്ന് ഞാൻ അനൂപിനോട് പറഞ്ഞില്ല, പകരം അവന്റെ കുടുംബത്തിൽ തന്നെ ഉള്ള ഇവനെ അനൂപിന് ചൂണ്ടി കാണിച്ചു കൊടുത്തു........ എങ്ങനെ എങ്കിലും ഈ കുട്ടിയെ സംരക്ഷിക്കണം എന്ന് ഞാൻ അനൂപിനോട് ആവിശ്യപെട്ടു........... ഈ കുട്ടിയേയും ആ കുടുംബത്തെയും സംരക്ഷിക്കാൻ,ഏതറ്റം വരെ പോവാനും അനൂപ് തയ്യാറായിരുന്നു, ഇവര് അറിയാതെ ഇവരുടെ നീക്കങ്ങൾ ഒളിഞ്ഞും തെളിഞ്ഞും മനസിലാക്കി ഞാൻ വിവരം അനൂപിനെ അറിക്കാൻ തുടങ്ങി.......... അനൂപും ഇവനോടൊപ്പം കൂടാൻ ആ കുടുംബത്തോടെ അനൂപിന് ശത്രുത ഉണ്ടെന്ന് ഇവനെ തെറ്റിദ്ധരിപ്പിച്ചു, അങ്ങനെ ഇവനിലൂടെ ഇവരുടെ ചെറിയ ചെറിയ പദ്ധതികൾ ഞങ്ങൾ മനസിലാക്കി............ പള്ളി പെരുന്നാളിന് ഈ കുട്ടിയെ ഇവർ ഇല്ലാതാകുമെന്ന് എന്ന് മനസ്സിലായതോടെ അത് തടയാൻ ശ്രമിക്കുന്നതിന്റ ഭാഗമായി, ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് ഈ കുട്ടിയുടെ അച്ഛമ്മ കെട്ടു, അവിടെ മുതൽ ഞങ്ങളുടെ പ്ലാനുകൾ തെറ്റാൻ തുടങ്ങി, ഞങ്ങളെ കടത്തി വെട്ടി ആരോ ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയി, പക്ഷെ അത് എന്റെ മകനോ അവൻ ഉൾപ്പെടുന്ന ടീമോ ആയിരുന്നില്ലെന്ന് ഇവരുടെ ഒക്കെ പരക്കംപാച്ചിലിൽ നിന്നും ഞാൻ മനസ്സിലാക്കി, എന്ത് വന്നാലും സത്യം ഈ കുട്ടി ആപത്ത് ഒന്നും വരാതെ തിരിച്ച് എത്തുന്നവരെ ഈ സത്യങ്ങൾ ഒന്നും ആരും അറിയരുതെന്ന് ഞാൻ അനൂപിനോട് പറഞ്ഞിരുന്നു.......... അനൂപ് സാർന്റെ കസ്റ്റിടിയിൽ ആയ വിവരം, ഇവന്റെ പപ്പയിലൂടെ ഞാൻ അറിഞ്ഞിരുന്നു, പിന്നീട് നടതൊന്നും ഞാൻ അറിഞ്ഞില്ല, ഈ കുട്ടി എവിടെ ആണെന്ന് അറിയാതെ ഞാൻ ഒരുപാട് വിഷമിച്ച്, ഒടുവിൽ എന്റെ മകൻ അവന്റെ അച്ഛന്റെ ഫോണിലേക്ക് അയച്ച മെസ്സേജുകൾ ആണ് ഇവര് ഇവിടെ ഉണ്ടെന്ന് എനിക്ക് കാണിച്ചു തന്നത്, ഈ കുട്ടിയെ ഇല്ലാതാകും എന്ന് ഉറപ്പായത്തോടെയാണ് ഞാൻ ഇങ്ങോട്ട് ഇറങ്ങി തിരിച്ചത്.......... ഇവിടെ വരുന്നത് വരെ അവനെ കൊല്ലണം എന്ന് ഞാൻ കരുതിട്ടില്ല, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരികെ കൊണ്ടുപോണം എന്ന് തന്നെ ആണ് വിചാരിച്ചത്, പക്ഷെ അവൻ ഇനി ഒരിക്കലും നന്നാവില്ലെന്ന് ഇവിടെ വന്നപ്പോ എനിക്ക് മനസ്സിലായി........... ഇങ്ങനെ ഉള്ള ഒരു മകന് ജന്മം നൽകിയ ഞാൻ ആണ് ഏറ്റവും വലിയ മഹാപാപി, അതുകൊണ്ട് ആ തെറ്റ് ഞാൻ തന്നെ തിരുത്തി, എന്റെ കൈ കൊണ്ട് ഞാൻ അവനെ അവസാനിപ്പിച്ചു.............. എന്റെ കൂടപ്പിറപ്പിന് വേണ്ടി ഞാൻ ഇത്രയും എങ്കിലും ചെയ്യേണ്ടേ.......... ഇല്ലെങ്കിൽ എന്റെ പപ്പയുടെ ആത്മാവ് ഒരിക്കലും എന്നോട് പൊറുക്കില്ല........... ഷെറിൻ പറഞ്ഞു......... അവരുടെ ഉള്ളിലെ ഭാരം മുഴുവൻ എല്ലാർക്കും മുന്നിൽ ഇറക്കി വെയേക്കുമ്പോഴും ഒരിക്കൽ പോലും അവര് പതറിയില്ല, കരഞ്ഞില്ല,അത്രക്ക് നിശ്ചയദാർഢ്യത്തോടെയാണ് ഷെറിൻ എല്ലാം ഏറ്റ പറഞ്ഞത്............. അവരുടെ ഏറ്റുപറച്ചിൽ എല്ലാവരുടെയും മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്ന വലിയ ഒരു ചോദ്യത്തിന് ഉള്ള ഉത്തരമായിരുന്നു....... അനൂപ് എന്തിന് ഏതൊക്കെ ചെയ്തു എന്ന് ചോദ്യത്തിന് ഉള്ള ഉത്തരം......... ഇത്ര കൃത്യമായി നിങ്ങൾ എങ്ങനെ ഇവിടെ എത്തി............. വിജിത്ത് ചോദിച്ചു............ ഇത് എന്റെ പേരിൽ ഉള്ള പ്രോപ്പർട്ടിയാണ് , എന്റെ പപ്പാ എന്റെ പേരിൽ എഴുതി വച്ച പ്രോപ്പർട്ടി........... ഇവര് ഇവിടെ ആണ് ഉള്ളതെന്ന് എനിക്ക് മനസ്സിലായിരുന്നു.............. സർ ഞാൻ ഇപ്പോ പറഞ്ഞതൊക്കെ ഏത് കോടതയിൽ വന്ന് പറയാനും ഞാൻ തയ്യാർ ആണ്,.......... ഷെറിൻ പറഞ്ഞു........ എടൊ........ ഇവരെ പിടിച്ചു വണ്ടിയിൽ കയറ്റ്........ പിന്നെ അവനെയും ഇതിൽ തന്നെ ക കയറ്റ്,അവന് ഇനി പറയാൻ ഉള്ളതൊക്കെ നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് ചോദിച്ചു അറിയാം.............. വിജിത്ത് നിഖിലിനെ പിടിച്ചു വച്ചിരിക്കുന്ന പോലീസ്‌ക്കാരോട് പറഞ്ഞു........... ശ്രീജിത്തേ........... ഞാൻ ഇറങ്ങട്ടെ, മൂന്നെണ്ണത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ടല്ലോ, അതിന്റെ സ്ഥിതി എന്താണെന്ന് അറിയട്ടെ......... ഞാൻ വിളിക്കാം............ വിജിത്ത് ജിത്തുവിനോട് പറഞ്ഞു........... ശരി വിജിത്ത്............... ജിത്തു വിജിത്തിനോട് പറഞ്ഞു....... നിഖിലിനെ വണ്ടിയിൽ കയറ്റാനായി പോലീസ്‌ക്കാർ ജീപ്പിനടുത്തേക്ക് നടന്നു,പോലീസ്‌ക്കാരുടെ ശ്രദ്ധ ഒന്ന് തെറ്റിയതും, നിഖിൽ അവരെ തള്ളി മാറ്റി വേഗത്തിൽ മുന്നിലേക്ക് കുതിച്ചു, സൈഡിൽ ഒതുക്കി ഇട്ടിരുന്ന ബൈക്കിൽ എടുത്തു, ജിത്തുവും കിരണും പോലീസ്‌ക്കാരും അവന്റെ പുറകേ ഓടി വിജിത്ത് അവന്റെ ഗൺ എടുത്ത് നിഖിലിനെ ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചെങ്കിലും, അത് വിജയിച്ചില്ല............ നിഖിൽ ബൈക്കിൽ സ്പീഡിൽ അവിടെ നിന്നും കുതിച്ചു പാഞ്ഞു, എടൊ വണ്ടി എടുക്ക്................. വിജിത്ത് വേഗം തന്നെ ജീപ്പിൽ കയറി,.............. ഇതേസമയം നിഖിലിന്റെ ബൈക്കിനെ ഫോളോ ചെയ്തുകൊണ്ട് ദാസിന്റെ കാർ അമിതവേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു.............. ദാസിന്റെ മനസ്സിലേക്ക് കുറച്ചുമുമ്പ് അരങ്ങേറിയ ദൃശ്യങ്ങൾ കടന്ന് വന്നു, തന്റെ മകളുടെ അവസ്ഥക്ക് കാരണം നിഖിൽ കൂടെ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം, അവന്റെ മരണം തന്റെ കൈകൊണ്ട് ആയിരിക്കണം എന്ന് ആ പിതാവ് ആഗ്രഹിച്ചിരുന്നു........... സ്വന്തം മകനെ പോലെ സ്നേഹിച്ച, അനന്തരവൻ തന്റെ മക്കളോട് ചെയ്ത ചതി ആ പിതാവിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു............ ഇന്നുവരെ ഒരാളെ പോലും നുള്ളി നോവിക്കാൻ ദാസിന് കഴിഞ്ഞിട്ടില്ല, പക്ഷെ തന്റെ മകളുടെ അച്ഛനായി ചിന്തിക്കുമ്പോൾ അയാൾക്ക് നീതി ഒന്നേ ഉള്ളായിരുന്നു, നിഖിലിന്റെ മരണം ദാസിന്റെ മനസ്സിലേക്ക്, ദച്ചു അനുഭവിച്ചതൊക്കെ കടന്ന് വന്നു, അവളുടെ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയതിനു പിന്നിൽ ഉള്ള നിഖിലിന്റെ പങ്ക് അയാൾക്ക് ഒരിക്കലും ക്ഷമിക്കാൻ പറ്റുന്നതായിരുന്നില്ല............ ദാസിന്റെ കാല് ആക്സിലറേറ്ററിൽ അമർന്നു, ചീറി പാഞ്ഞുപോകുന്ന ബൈക്കിനെ ദാസിന്റെ കാർ ഇടിച്ചു തെറിപ്പിച്ചു, ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ നിഖിലിനെ മിററിലൂടെ ഒന്ന് നോക്കിയ ശേഷം ദാസിന്റെ കാർ അതിവേഗത്തിൽ മുന്നോട്ടുപോയി............ പുറകേ വന്ന പോലീസ് ജീപ്പ്, നിഖിന്റെ ബൈക്ക് കണ്ട് സൈഡിൽ നിർത്തി, റോഡിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നിഖിനെ കണ്ടതും, വിജിത്ത് അവന്റെ അടുത്തേക്ക് ചെന്നു, അനക്കം ഇല്ലാതെ കിടക്കുന്ന നിഖിന്റെ അരികിൽ ഇരുന്നു മൂക്കിന്റെ താഴെ വിജിത്ത് വിരൽ വച്ചു നോക്കി............ എന്തായി സർ...........ഒരു പോലീസ്‌ക്കാരൻ വിജിത്തിനോട് ചോദിച്ചു.......... തീർന്നടോ.......... താൻ ആ ആംബുലൻസ് വിളി............ എന്നിട്ട് ഇവരെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയേക്കോ ഞാനും ബഷീറും ഇവിടെ നിൽക്കാം............വിജിത്ത് ജീപ്പിൽ ഇരിക്കുന്ന ഷെറിനെ ചൂണ്ടി പറഞ്ഞു........... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദീപു നമുക്ക് പോവാം................. ജിത്തു ദീപുവിനോട് ചോദിച്ചു............. പോവാം.......... ദീപു ദച്ചുവിന്റെ അരികിലേക്ക് നടന്ന് ചെന്ന് അവളുടെ തോളിൽ പിടിച്ചു........ ദച്ചു നിർവികാരതയോടെ ദീപുവിനെ നോക്കി............ നമുക്ക് പോവാം.......... ദീപു ദച്ചുവിനോട് ചോദിച്ചു..... മ്മ്....... പോവാം............. യാന്ത്രികാമായിരുന്നു അവളുടെ മറുപടി........... ജിത്തു അവളുടെ അടുത്തേക്ക് ചെന്നു....... താൻ ഒക്കെ അല്ലേ............. ജിത്തു അവളോട് ചോദിച്ചു.......... അതെ......... അവന്റെ മുഖത്ത് പോലും നോക്കാതെ അവൾ മറുപടി പറഞ്ഞു......... എടൊ സംഭവിച്ചതൊക്കെ.......... ജിത്തു പറയാൻ തുടങ്ങിയതും ദച്ചു കൈ ഉയർത്തി തടഞ്ഞു....... എനിക്ക് ഒന്ന് ഒറ്റക്ക് ഇരിക്കണം........... അവൾ മുന്നിലേക്ക് നടന്നു........ ദീപു അവളുടെ പുറകെ നടന്നു.......... ജിത്തുവിന് അവന്റെ ഹൃദയം നിലച്ചു പോവുന്നത് പോലെ തോന്നി...... അവന്റെ കണ്ണുകൾ നിറഞ്ഞു,........ ജിത്തുവേട്ടാ......... ചേച്ചിക്ക് സംഭവിച്ചതൊക്കെ ചേച്ചിക്ക് ഓർമ്മ വന്നു....... അതിന്റെ ഷോക്കിൽ ആയിരിക്കും ചേച്ചി....... തത്കാലം ചേച്ചിയെ നമുക്ക് ഒറ്റക്ക് വിടാം......... വാ വന്ന് വണ്ടിയിൽ കയറ്.......... സെറ അവനെ വിളിച്ചു വണ്ടിയിൽ കയറ്റി, ഒപ്പം കിരണും കയറി..................... ദീപു വണ്ടി മുന്പോട്ട് എടുത്തു........... മുന്പോട്ട് ഉള്ള യാത്രയിലും ആരോടും ഒന്നും മിണ്ടാതെ, ദൂരേക്ക് നോക്കി ഇരിക്കുന്ന ദച്ചുവിനെ കാണെ ജിത്തുവിന്റെ മനസ്സ് പിടച്ചുകൊണ്ടിരുന്നു........... അവളെ എന്നേക്കുമായി തനിക്ക് നഷ്ടപ്പെടാൻ പോവാണോന്ന് തോന്നി ജിത്തുവിന്................... ജിത്തുവിന്റെ ഫോണിന്റെ ശബ്ദം ആണ്, ആ നിശബ്ദതതയെ കീറി മുറിച്ചത്......... ഹലോ...... ഡോക്ടർ ഒരു എമർജൻസി കേസ് ഉണ്ടെന്ന്, ഒന്ന് അറ്റൻഡ് ചെയ്യണം വേഗം ഹോസ്പിറ്റലിൽ എത്താമോ......? ഹോസ്പിറ്റലിൽ നിന്നായിരുന്നു കോൾ........ ആ കോൾ മറ്റ് ചിന്തകളിൽ നിന്നും അവനെ ഉയർത്തി, ഒരു ഡോക്ടറുടെ കർമ്മ ബോധം ഉണർന്നതും,തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാനായ ഒരു ഡോക്ടർ എന്ന നിലയിൽ ജിത്തു വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി.......... ഡ്രസ്സ്‌ മാറി ഓപ്പറേഷൻ തിയേറ്ററിൽ കയറിയപ്പോൾ ആണ് പേഷ്യന്റ് വിക്കി ആണെന്ന് അവൻ തിരിച്ചറിഞ്ഞത്......... സർ ഗൺ ഷൂട്ട്‌ ആണ്, ചെസ്റ്റിന്റെ സൈഡിൽ ഹാർട്ടിനോട് ചേർന്നു ആണ് ബുള്ളറ്റ്റിന്റെ പൊസിഷൻ, അവളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഹാർട്ടിലേക്ക് ഉള്ള ബ്ലഡ്‌ സപ്ലൈ കട്ട്‌ ആയി ഹാർട്ട്‌ അറ്റാക്ക് സംഭവിക്കാൻ ചാൻസ് ഉണ്ട്, അതാണ് എമർജൻസി ആയി ഡോക്ടറെ വിളിച്ചു വരുത്തിയത്............. എമർജൻസിയിൽ ഉണ്ടായിരുന്ന ഡോക്ടർ ജിത്തുവിന് കാര്യങ്ങൾ ബ്രീഫ് ചെയ്തു കൊടുത്തു............ ഒക്കെ.......... ജിത്തു സർജറിക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറി ............. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പിറ്റേ ദിവസം രാവിലെ, ജിത്തുവിന്റെ കാബിനിയിൽ അവനുമായി സംസാരിക്കുകയായിരുന്നു വിജിത്ത്.......... ശ്രീജിത്ത്‌ ഹൌ ഈസ്‌ വിക്കി.........? വിജിത്ത് ചോദിച്ചു............ സർജറി സസസ്സ് ആയിരുന്നു, റസ്റ്റ്‌ വേണം, അലപം സീരിയസ് സർജറി ആയിരുന്നു അതുകൊണ്ട് നല്ലപോലെ കെയർ വേണം........... ജിത്തു പറഞ്ഞു........ ഹോസ്പിറ്റൽ അറസ്റ്റിന് ഉള്ള ഫോർമാലിറ്റീസ് ചെയ്തിട്ടുണ്ട്, ബാക്കി ഞാൻ കേസ് ഫയൽ സബ്‌മിറ്റ് ചെയ്ത ശേഷം മാത്രേ അറിയാൻ കഴിയു......... വിജിത്ത് പറഞ്ഞു............ എൽദോ.......? എബിൻ........? ജിത്തു ചോദിച്ചു............... എബിൻ സ്പോട്ടിൽ തന്നെ തീർന്നു, എൽദോയുടെ നട്ടെല്ലിലാണ് ഒരു ബുള്ളറ്റ് കൊണ്ടത്, അതുകൊണ്ട് അരക്ക് താഴേക്ക് തളർന്ന് പോയി.......... ഇനി ആ കിടപ്പിൽ നിന്നും എഴുന്നേൽക്കും എന്ന് തോന്നുന്നില്ല........ പിന്നെ ഒരു ബുള്ളറ്റ് ലങ്സിനെ ആണ് അഫ്ഫക്റ്റ് ചെയ്തത്, അതുകൊണ്ട് ഇനി ഓക്സിജന്റെ സഹായത്തോടെ മാത്രേ ശ്വസിക്കാൻ കഴിയൂ.......... ഫുൾ ടൈം ഒരു ട്യൂബിലൂടെ ഓക്സിജൻ സപ്ലൈ ചെയ്തുകൊണ്ടിരിക്കണം.......... ജീവിതകാലം മുഴുവൻ ഇനി ഇങ്ങനെ കിടക്കാം, എല്ലാ വേദനകളും സഹിച്ചു, ആരോടെങ്കിലും ഒക്കെ സഹായത്തോടെ............. വിജിത്ത് പറഞ്ഞു.......... നിഖിന്റെ പോസ്റ്മാർട്ടും ഒക്കെ കഴിഞ്ഞോ...........? ജിത്തു ചോദിച്ചു......... കഴിഞ്ഞു, പക്ഷെ അവന്റെ ബോഡി ഏറ്റ വാങ്ങാൻ അവന്റെ അമ്മ തയ്യാർ അല്ല............ അതുകൊണ്ട് ബോഡി മോർച്ചറിയിൽ കിടക്കുന്നു, അവരോട് ഒന്നുടെ സംസാരിക്കണം.......... വിജിത്ത് പറഞ്ഞു......... എന്നാ ഒക്കെ വിജിത്ത്........ എനിക്ക് റൌണ്ട്സിന് പോവാൻ സമയം ആയി...... നമുക്ക് കാണാം............ ജിത്തു പറഞ്ഞു............ ശരി........ എനിക്കും കമ്മീഷണറെ കണ്ട് ഈ കേസ് ഫയൽ സബ്‌മിറ്റ് ചെയ്യണം.......... വിജിത്ത് ജിത്തുവിനോട് യാത്ര പറഞ്ഞു ഇറങ്ങി........... ജിത്തു വിക്കിയുടെ റൂമിൽ എത്തുമ്പോൾ, വിക്കി കണ്ണടച്ച് കിടക്കുവായിരുന്നു.............. എങ്ങനെ ഉണ്ട് വിക്കി........ ഹൌ ഡോ യു ഫീൽ നൗ..........? ജിത്തു ചോദിച്ചു........ അതിന് പുച്ഛം നിറഞ്ഞ ഒരു ചിരി ആയിരുന്നു അവന്റെ മറുപടി.......... എന്തായാലും ജീവൻ തിരിച്ച് കിട്ടിയല്ലോ അല്ലേ............ ജിത്തു അവനോട് ചോദിച്ചു......... നീ ഒന്നും വിചാരിച്ചാൽ എന്നെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഇപ്പോ മനസ്സിലായില്ലേ............ നിനക്ക് തന്നെ എന്റെ ജീവൻ രക്ഷപെടുത്തേണ്ടി വന്നില്ലേ........ ഇതിലും വലിയ എന്ത് ജാതികേട് ആണ് നിനക്ക് വരാൻ ഉള്ളത്‌.......... പിന്നെ കേസും കോടതിയും ഒക്കെ അല്ലേ............ അത് മറികടക്കാൻ ഉള്ള വഴികൾ എന്റെ കൈയിൽ ഉണ്ട്.......... എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല......... നഷ്ടം അത് നിങ്ങൾക്ക് മാത്രം ആണ്............ വിക്കി പറഞ്ഞു........... അത് ശരിയാണ്............ നിന്റെ കൈയിൽ ആളുകൾ ഉണ്ട്, ക്യാഷ് ഉണ്ട്........ നിനക്ക് ഒന്നും പറ്റാതെ വെളിയിൽ വരാൻ ഉള്ള വഴി നിനക്ക് അറിയാം.......... എന്നെ പോലെ ഒരാൾക്ക് നിന്നേ ഒന്നും ചെയ്യാൻ കഴിയില്ല....... നിന്റെ അത്രയും പണമോ, സ്വാധീനമോ എനിക്ക് ഇല്ല....... പക്ഷെ എന്റെ പെണ്ണിനോട് ഇത്ര വലിയ ദ്രോഹം ചെയ്ത നിന്നേ ഞാൻ അങ്ങനെ ചുമ്മാ വിടും എന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റി........... എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു ചെറിയ സഹായം ഞാൻ നിനക്ക് ചെയ്തിട്ടുണ്ട്........... ജിത്തു പറഞ്ഞു....... വിക്കി ഒന്നും മനസ്സിലാവാതെ അവനെ നോക്കി............... പുതിയ നമ്പർ ഒന്നും അല്ല, പഴയ നമ്പർ തന്നെയാണ്........... കേട്ട് പഴക്കം ഉള്ള പഴയ ഒരു നമ്പർ.......... ജിത്തു അവനെ പുതപ്പിച്ചിരുന്ന പുതപ്പ് വലിച്ച് മാറ്റി................ നീ ഇനി ഒരു പെണ്ണിന്റെ അടുത്തും നിന്റെ ആണത്തം തെളിക്കാൻ പോവില്ല, അതിന് ഇനി നിനക്ക് പറ്റില്ല............ ഹാർട്ടിന്റെ സർജറി കൂടാതെ ഒരു ചെറിയ സർജറി കൂടി ഞാൻ നിനക്ക് അങ്ങ് നടത്തി.........നിന്റെ മെയിൽ ഓർഗൻ ഞാൻ അങ്ങ് ഓപ്പറേറ്റ് ചെയ്ത മാറ്റി .... ഇനി നിനക്ക് അത് വേണ്ട............... ജിത്തു പറഞ്ഞു............ വിക്കി പിടച്ചിലോടെ ജിത്തുവിനെ നോക്കി............. അതേടാ......... നീ ഇനി ഒരു ആണ് അല്ല........... വെറും ചണ്ടിയാണ് ചണ്ടി................ ഇതുകൊണ്ട് നിനക്ക് ഇനി ഒരു പ്രജനവും ഇല്ല.......... ക്രൂരമായ ചിരിയോടെ ജിത്തു പറഞ്ഞു............. ഡാ............... വിക്കി അലറി............. ആ അലറിച്ച നിറഞ്ഞ പുഞ്ചിരിയോടെ ജിത്തു ആസ്വദിച്ചുകൊണ്ടിരുന്നു.......... തുടരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #കഥ #📔 കഥ #വിരഹം #📙 നോവൽ

More like this