ഒരു പെണ്ണിന്റെ മനസ്സിനെ കുറിച്ച് നിങ്ങൾക്കെന്തറിയാം...
അവളുടെ പ്രണയം....
അവളുടെ സ്വപ്നങ്ങൾ....
അവളുടെ വേദന...
അവൾ കടന്നുപോവുന്ന ഓരോ വഴികൾ...
എന്തിനേറെ
അവളുടെ നെഞ്ചിലെ ഓരോ തുടിപ്പിലും...
അവളുടെ ശ്വാസ നിശ്വാസങ്ങളുടെ ഏറ്റകുറച്ചിലുകളിൽ പോലും
ഓരോ കവിതകൾ ഒളിഞ്ഞിരിപ്പുണ്ട്...
വെറും കവിതകൾ അല്ല...
അക്ഷരങ്ങൾ കൊണ്ട് അളന്നെടുക്കാൻ ആവാത്ത...
ഇനിയൊരു വാക്കിനാലും എഴുതപ്പെടാനാവത്ത...
എന്നാൽ അത്രമേൽ ആഴത്തിൽ ഹൃദയം കൊണ്ടെഴുതേണ്ട....
ഹൃദയം കൊണ്ട് വായിച്ചെടുക്കേണ്ട
കവിതകൾ.....
തമാശക്ക് പോലും അവളുടെ സ്നേഹത്തെ ചോദ്യം ചെയ്യരുത്...
കാരണം അപ്പോൾ മുറിപ്പെടുന്നത് അവളുടെ ഹൃദയമാണ്...
മുറിവേറ്റ ഹൃദയത്തിൽ എങ്ങനെയാണ് നല്ലൊരു കവിത പിറക്കുക....
ആത്മാർത്ഥത ഇല്ലാത്തൊരു വാക്കിനാൽ പോലും അവളെ പറഞ്ഞു പറ്റിക്കാതിരിക്കുക...
കാരണം അപ്പൊൾ ഉരുകി തീരുക നെഞ്ചോട് ചേർത്ത് അവൾ കാത്തുവെച്ച വിശ്വാസമാണ്...
വിശ്വാസം അറ്റുപോയ ഹൃദയമുള്ളവൾ ആത്മാവില്ലാത്ത ശരീരം മാത്രമായിരിക്കും....
സന്തോഷം കൊടുത്ത് മാത്രം അവളെ നേടാൻ ശ്രമിക്കുക...
സമാധാനം കൊടുത്ത് മാത്രം അവളുടെ കൂടെ കൂടുക...
സ്നേഹം കൊണ്ട് മാത്രം അവളെ വായിച്ചറിയുക...
എത്രമേൽ സ്നേഹിക്കപ്പെടുന്നുവോ അത്രമേൽ അവൾ നിങ്ങൾക്ക് മൃദുവായി അനുഭവപ്പെടും...
എത്രമേൽ വിശ്വാസം കൊടുക്കുന്നുവോ അത്രമേൽ അവൾ നിങ്ങളോട് ചേർന്ന് നിൽക്കുന്നതായി അനുഭവപ്പെടും...
അതുകൊണ്ട് ഒരു കവിതയായി കരുതി അവളെ പ്രണയിച്ചു കൊള്ളുക...
മധുരമുള്ള വരികളാൽ എഴുതണമെന്ന് അല്ല...
എത്ര കട്ടിയുള്ള വരികൾ ആണെന്നാലും സ്നേഹമുള്ള ഈണത്താൽ വായിക്കണമെന്നെയൊള്ളൂ...💕💕ശുഭരാത്രി 💕💕സുഖനിദ്ര 💕💕 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #പ്രണയം 💖വിരഹം 💔 #💔 നീയില്ലാതെ #♥ പ്രണയം നിന്നോട് #🌃Good Night Status