ShareChat
click to see wallet page
മഴയുടെ കിലുക്കം പാർട്ട്‌ - 1 ✍🏻Ishalin muhabath "അല്ലു... നീ ഇന്നെങ്കിലും രഹനയോട് നിന്റെ ഇഷ്ടം പറയുവോ???" കയ്യിൽ റോസാ പൂവും വാഗി റോഡിലേക്ക് നോക്കി നിക്കുന്ന അർജുനോട് ബിജു ചോദിച്ചതും അർജുൻ ദേഷ്യത്തിൽ ബിജുവിനെ നോക്കി.. "നീ നോക്കിയിട്ടൊന്നും ഒരു കാര്യവും ഇല്ല.... ഇഷ്ടം തുറന്നു പറഞ്ഞാലും നിങ്ങടെ വിവാഹം നടക്കതുമില്ല.. പിന്നെ ഒരു ടൈമ് പാസ്സിന് വേണേൽ...." ബിജു പറഞ്ഞത് കേട്ടപ്പോൾ ഈ പ്രാവശ്യം അല്ലുവിന് ബിജുവിന്നിട്ടൊന്ന് പൊട്ടിക്കാനാണ് തോന്നിയത്.... "എടാ.. ഞാൻ അവളെ സ്നേഹിക്കുന്നത് മനസ്സിൽ തൊട്ടാണ്... എനിക്ക് അവളെ ആർക്ക് വേണ്ടിയും ഉപേക്ഷിക്കാൻ പറ്റില്ല..." "ഇത് എന്നോട് തന്നെ പറയണം.. വർഗീയ ബോധം തീരെ ഇല്ലാത്ത കുടുംബം പോലെ ആണല്ലോടാ നിന്റെ പറച്ചിൽ...." "ബിജു... അതൊക്കെ ഉണ്ട്... എനിക്കും അറിയാം.. രഹന അതൊക്കെ മാറ്റികൊള്ളും..." "ഓ.. മാറ്റാൻ ആഗ്ഗോട്ടേക്ക് ചെന്നാലും മതി... അറിയാലോ നിന്റെ അച്ഛൻ ലോകം കണ്ടതിൽ വെച്ചിട്ടുള്ള ഒന്നാതരാം ബിസിനെസ്സ് മാൻ... അതിന്റെ പ്രൗടി ഒട്ടും വിടാത്ത യുവർ മമ്മി നന്ദിനി..... പിന്നെ ഉള്ള ബ്രദർ കൈലാസ് ദേവദാസ്... ഇവിടെ ഇല്ലെങ്കിൽ ന്താ.... അന്യ നാട്ടിൽ പോയി കിടന്ന് സമ്പാദിച്ചു കൂട്ടുവല്ലേ.....ഇവരൊക്കെ നിന്റെ രഹനയെ വീട്ടിനുള്ളിൽ കയറ്റിയിട്ട് അല്ലെ രഹന ഇതൊക്കെ മറ്റും എന്ന് നീ പറഞ്ഞത്... നടക്കുന്ന കാര്യം ന്തേലും ആയിരുന്നേൽ പിന്നും വിശ്വസിക്കായിരുന്ന മോനെ..." "ഓഓഓ... നീ ഇനി പുരാണം ഒന്നും മൊഴിയണ്ട.. ഒന്ന് പോസിറ്റീവ് ആകട.. ഇന്നെങ്കിലും ഇഷ്ടം പറഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിൽ പറയാൻ പറ്റൂല.... അറിയാലോ ചേട്ടൻ ഈ ആഴ്ച എത്താൻ ആണ് ചാൻസ്...." "ഓ.. ഞാൻ ആയിട്ട് ഒന്നിനും വരുന്നില്ല... ദോ ആ പെണ് വരുന്നുണ്ട്.. പോയി പറയാൻ നോക്ക്...." ഇതും പറഞ്ഞു ബിജു അല്ലുവിനെ രഹനക്ക് മുന്നിലേക്ക് തള്ളി വിട്ടു.. തട്ടം ചുറ്റി കരിമഷി എഴുതിയ കണ്ണുകളോടെ രഹന അല്ലുവിനെ നോക്കിയതും അല്ലു ഫ്ലാറ്റ്.. "ന്താ അർജുൻ... ന്ത്‌ പറ്റി... ഇന്ന് കോളേജിൽ വരാഞ്ഞത് എന്തെ...?" രഹന ചോദിച്ചപ്പോഴാണ് അല്ലു അവളുടെ മുഖത്തിന്‌ ശ്രേദ്ധ മാറ്റുന്നത്.. ദൃഷ്ടി പതിഞ്ഞത് കാലൻ കുടയും തറയിൽ കുത്തി മറ്റേ കൈ കൊണ്ട് തോളിൽ കിടക്കുന്ന കെർചീഫ് പിടിച്ചു വരുന്ന ബീരാനെ ആണ്... അത് കണ്ടതും അമ്മുവിന്റെ വായയിൽ നിന്നും അറിയാതെ ബീരാൻ എന്ന് മൊഴിഞ്ഞു പോയി.. "രഹന ധാ..." കയ്യിൽ ഇരുന്ന റോസാ പൂവും ലെറ്ററും രഹനയുടെ കയ്യിൽ വെച്ചിട്ട് അല്ലു ബിജു ഒളിച്ചു നിന്ന ഇടത്തേക് ഓടി.. "ന്താ രഹന നീ ഇവിടെ നിക്കുന്നത്???" ബീരാന്റെ ചോദ്യം ഗംഭീരം നിറഞ്ഞത് ആയിരുന്നു.. "അത് വാപ്പ.. പിന്നെ... ആ ന്റെ കയ്യിൽ ചില്ലറ തുട്ട് ഇരുന്നായിരുന്നു അത് നടന്നതിനു ഇടയിൽ തറയിൽ വീണു.. അത് നോക്കിയതാണ്...." ബീരനോട് സംസാരിക്കുന്നതും ഇടയിൽ തന്നെ ലെറ്ററും റോസും ബീരാൻ കാണാതെ ബാഗിൽ ആക്കി രഹന.. " തുട്ടല്ലേ പോയത്... നോട്ടൊന്നും പോയില്ലല്ലോ അല്ലെ..." "ഇല്ല വാപ്പ.." "പിന്നെ നടക്ക്...." ബീരാനും ചുറ്റുമൊന്ന് നോക്കിയ ശേഷം രഹനയുടെ പുറകെ പോയി... 💫💫💫💫 ബിജുവിന്റെ വീട് എത്തുന്നത് വരെ അല്ലുവിനെ രഹനയുടെ കാര്യം വെച്ചു ബിജു ഓരോന്നു പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു... "മമ്മി..... ഒരു കോഫി" ചെരുപ്പ് അഴിച്ചിട്ടു അകത്തേക്കു കയറിയപ്പോഴേ ബിജു വിളിച്ചു കൂവി.. "കോഫി നിന്റെ തന്ത കൊണ്ട് വെച്ചേക്കുന്നോടാ?? വേണോങ്കിൽ വന്നു ആ കാട്ടൻ എടുത്തു കുടി..." കാളിന്ദി അകത്തു നിന്നും വിളിച്ചു പറഞ്ഞതും അല്ലു ബിജുവിനെ ആക്കി ചിരിച്ചു... ബിജുവിന്റെ മറുപടി കിട്ടാത്തെ കൊണ്ട് കാളിന്ദി പുറത്തേക് വന്നു നോക്കിയതും കൂടെ അല്ലു നിക്കുന്നത് കണ്ട് ഒരു ചമ്മിയ ചിരി ചിരിച്ചു.. "അല്ലു മോനും ഉണ്ടായിരുന്നോ?? ഞാൻ ഈ ചെക്കനെ ഉള്ളു എന്ന് കരുതിയ...." ചമ്മലോടെ പറഞ്ഞു കാളിന്ദി അല്ലുവിനെ നോക്കിയതും അല്ലു കാളിന്ദിക്കായി പുഞ്ചിരി സമ്മാനിച്ചു. "അത് കുഴപ്പമില്ല ആന്റി... ഇവൻ ആന്റിയുടെ ചീത്ത കേട്ടെങ്കിലും നന്നാവട്ടെ... " "ആ.. മക്കളെ... നാളെ പോണ്ടേ കോളേജിൽ..?" "നാളെ പോകണോടാ അല്ലു??? "പോണം... ചേട്ടൻ പോണില്ല എന്ന് അറിഞ്ഞ വീഡിയോ കോളിൽ വിളിച്ചു എന്നെ ഷൗട്ട് ചെയ്യും..." "അതിനു നീ അല്ലെ ഓരോ ദിവസവും വിളിച്ചിട്ട് പോകാൻ തോന്നുന്നില്ല... ഇന്ന് പോണ്ട എന്നൊക്കെ പറയുന്നത്...." "രണ്ടാളും കൂടി തീരുമാനിച് ഒരു തീർപ്പിൽ എത്തൂട്ടൊ.. ഞാൻ ഒന്ന് അയൽക്കൂട്ടത്തിന് പോയിട്ട് വരാം.... ട ബിജു വാതിൽ അടച്ചേക്കണേ.... ഞൻ പോയിട്ടും വരാം..." അവർ പോയതും കുറച്ചു നേരം ന്തൊക്കെ പറഞ്ഞു ഇരുന്ന ശേഷം അല്ലു വീട്ടിലേക്ക് പോയി.... 💫💫💫💫 "സൈനബ.... സൈനബ..... ചായ ഇട്ടില്ലേ ഇതുവരെക്കും??" ബീരാൻ ഉറക്കെ വിളിക്കുന്നത് കേട്ട് സൈനബ ചായ പെട്ടെന്ന് തന്നെ ഗ്ലാസ്സിലേക്ക് പകർത്തി അയാൾക്ക് കൊണ്ട് കൊടുത്തു.. "ഇബ്രാഹീം വിളിച്ചിരുന്നു.. അയാൾക് ഉടനെ കല്യാണം നടത്താൻ ആണ് ആഗ്രഹം എന്ന്...." ബീരാൻ ഒരു തവണ ചായ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചിട്ട് പറഞ്ഞതും സൈനബ സങ്കടത്തോടെ അയാളെ നോക്കി.. "നീ ന്താ സൈനബ ഒന്നും മിണ്ടാതെ??" "അതിനു ഞാൻ..... ഓൾക് ഇതിനു സമ്മതം അല്ല... " പറഞ് തീരുന്നതിനു മുന്നേ അയാൾ ചായ ഗ്ലാസ്‌ മേശ മേൽ വെച്ചു കൊണ്ട് റൂമിലേക്കു കയറി പോയി.... തിരികെ വന്ന അയാളുടെ കയ്യിൽ ബെൽറ്റ്‌ ഇരിക്കുന്നത് കണ്ടതും സൈനബ ഓടി അടുത്തേക്ക് പോയി.. "ഇനിയും അവളെ അടിക്കല്ലേ..... ഇന്നലെയും കൂടി അതിനെ തല്ലിയത് അല്ലെ.... ഓൾക്ക് ഇഷ്ടം ഇല്ലെങ്കിൽ..." "ഓ.. പുത്രിയോട് എന്ത് സ്നേഹം.... അവൾക് ഇഷ്ടം ഉണ്ടോ ഇല്ലയോ എന്നത് എനിക്കറിയണ്ട... മര്യാദയ്ക്ക് ആണേൽ ഉമ്മക്കും മോൾക്കും കൊള്ളാം... അവളെവിടെയാ... വിളിക്.." "അസി..... മോളെ..." സൈനബ വിളിച്ചതും അവൾ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു.... "ഉടനെ ഇബ്രാഹീം കല്യാണം തീയതി എടുക്കും... നിന്നോട് ഇതൊന്നും പറയണ്ട.. എന്നിരുന്നാലും ഒന്ന് അറിഞഹിരിക്...." "അത്.. എനിക്ക്.... എനിക്ക് ഇഷ്ടമല്ല..." അത് കേട്ടതും അസിയെ പടി വാതിലിൽ നിന്നും വലിച്ചു ബീരാൻ ബെൽറ്റ്‌ കൊണ്ട് അടിക്കാൻ തുടങ്ങി.... സൈനബ പിടിച്ചു മാറ്റാൻ ഇടക്ക് കയറിയപ്പോ അവർക്കും കിട്ടി... ശേഷം അസിയെ തള്ളിയതും ചുമരിൽ നെറ്റി ഇടിച്ചു പൊട്ടി.... സൈനബയെ അയാൾ പൊതിരെ തല്ലി.. "ഉമ്മയെ തല്ലല്ലേ... എന്നെ തല്ലുകയോ കൊല്ലുകയോ ചെയ്‌തോ... പക്ഷെ ഉമ്മയെ ഒന്നും ചെയ്യല്ലേ.." അവൾ ഉമ്മയെ തല്ലുന്നത് കണ്ട് സങ്കടം സഹിക്ക വയ്യാണ്ട് ബീരന്റെ കാലിൽ പിടിച്ചു കരഞ്ഞഹു... അസിയെ മുടി കുത്തിൽ പിടിച്ച ശേഷം അയാൾ സൈനബയിൽ നിന്നും പിടിവിട്ടു... "കല്യാണം അത് ഇബ്രാഹീംമും ആയിട്ടേ നടക്കു..... അത് ഞാൻ പറഞ്ഞതാ....." ഒരു താക്കീതോടെ ബെൽറ്റ്‌ ദൂരേക്ക് എറിഞ്ഞഹ് കൊണ്ട് മേശ മേൽ വെച്ച ചായക്ക് അടുത്തേക് പോയി.. "സൈനബ....ചായ വേറെ താ..." അത് കേട്ടതും പേടിച്ചിട്ട് പെട്ടെന്ന് തന്നെ എണീറ്റ് പോയി... കൂടെ അസിയും.. "ഉമ്മ... എനിക്ക് വേണ്ടിയിട്ട് എന്തിനാ... ന്റെ ജന്മം എന്ത് ഭാഗ്യം കെട്ടാത്ത ഉമ്മ... സഹിക്കാൻ പറ്റണില്ല... ആ കിളവനെ എന്നെ കൊണ്ട്...." "അസി.. നീ എവിടെ എങ്കിലും പോയി രക്ഷപെടാൻ നോക്ക്.... എന്നെ കൊന്നാലും വേണ്ടിയില്ല.. നീ എങ്കിലും പോയി രക്ഷപെട്..." "ആ ബെസ്റ്റ് ഐഡിയ.. ഉമ്മ ഇത്താക്ക് ഇങ്ങനെ തന്നെ പറഞ്ഞു കൊടുക്ക്... ഇത്ത രെക്ഷപെട്ടാൽ ഉമ്മാക് തന്നെയാ ആദ്യം പ്രശ്നം.. ഉമ്മ പറഞ്ഞഹ പോലെ കൊല്ലും... അസി ഇത്താടെ കാര്യവും അതെ പോലെ ആകും... അല്ലെങ്കിൽ തന്നെ ഇവിടുന്ന് ഇറങ്ങിയാ ഇത്ത എഗ്ഗോട്ട് പോകും..." രഹന അടുക്കളയിൽ കിടന്ന സ്റ്റൂളിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. "രഹന... ഇത്രയും നമ്മൾ ഇവിടെ കരഞ്ഞു വിളിച്ചിട്ട് പോലും നീ നോക്കിയത് പോലും ഇല്ലല്ലോ മോളെ..." സൈനബ തന്റെ സങ്കടം മകളായ രഹനയോട് പറഞ്ഞു.. "ഇത് ഇവിടെ ഇപ്പൊ സ്ഥിരം അല്ലെ ഉമ്മ.... പിന്നെ എന്തൊത്തിന ഞാൻ വരുന്നത്.. എനിക്ക് കണ്ട് മടുത്തു..." രഹന പറഞ്ഞഹ ന്യായം കേട്ടതും സൈനബയുടെ ചുണ്ടിൽ പരിഹാസ ചിരി നിറഞ്ഞഹു... "ഇന്നാ.. നിന്റെ വാപ്പാക് കൊണ്ട് കൊടുക്ക്.. " രഹന ചായയും ആയി ബീരന്റെ അടുത്തേക്ക് പോയി.. "രഹന.... ചായ മേശ പുറത്ത് വെച്ചിട്ട് ഒരു പേപ്പറും പേനയും കൊണ്ട് വ...." ബീരാൻ പറഞ്ഞതും രഹന അകത്തേക്കു പോയി എടുത്ത് കൊണ്ട് വന്നതും ബീരാൻ പറയുന്ന ന്തൊക്കെയോ എഴുതി കൊടുത്തു... അകത്തു നിന്ന സൈനബയും അസിയും പരസ്പരം ചതവുകളും മുറുവുകളും ഒക്കെ നോക്കി ഓയിട്മെന്റ് പുരട്ടി... "മോളെ.... നീ പോയി കിടക്ക്... റൂം ലോക്ക് ചെയ്തേക്ക്.. ഉമ്മ വരുമ്പോ വിളിക്കാം മോളെ..." പേടിച്ചിട്ട് അസിയെ സൈനബ നേരത്തെ റൂമിലേക്കു പറഞ്ഞു വിട്ടു... 💫💫💫💫 "എടാ മോനെ..... കിച്ചു..... നീ ന്താടാ വിളിക്കാഞ്ഞേ...??" "അമ്മേ... ഞാൻ രണ്ട് ദിവസം കൂടുമ്പോ വരാൻ ഇരിക്കുവല്ലേ... റൂം ഒക്കെ ഒന്ന് അടിച് വൃത്തിയാക്കി ഇട്ടേക്കണേ..." "അത് രുഗ്മിണി അമ്മയോട് നാളെ പറയാം...." "ശെരി അമ്മ... ഫുഡ്‌ ഒക്കെ കഴിച്ചു കിടക്ക് ട്ടൊ... അച്ഛൻ ബിസിനെസ്സ് ട്രിപ്പിൽ ആണെന്ന് ഞാൻ വിളിച്ചപ്പോ പറഞ്ഞു..." "ആ കുറച്ചു മുന്നേ വിളിച്ചിരുന്നു... എങ്കിൽ മോൻ വെച്ചോ.. അല്ലുവിനെ കഴിക്കാൻ വിളിക്കട്ടെ..." കാൾ കട്ടായത്തും നന്ദിനി അല്ലുവിനെ കഴിക്കാൻ വിളിച്ചു... "വേണ്ട അമ്മേ.... വിശപ്പില്ല... ഞാൻ കിടന്നു..." അല്ലു റൂമിൽ ഇരുന്നു ഇതും പറഞ്ഞ്ഹു ഫോൺ എടുത്തു ബിജുവിനെ വിളിച്ചു... "ന്തെട..??" "എടാ.. ബിജു കുട്ടാ.... രഹന കത്തു വായിച്ചു കാണുമോ??" "വായിക്കണ്ട് എവിടെ പോകാൻ..?? വായിച്ചു കാണും...." "ഓ.. പേടി ആയിട്ട് വയ്യട.." "അവൾ ഇഷ്ടമല്ല എന്ന് പറയും എന്നോർത്താകും അല്ലെ അല്ലു??" "അതേടാ...." "മോൻ.. ഇപ്പൊ കിടന്ന് ഉറങ്....." 💫💫💫 കത്തു വായിച്ചതും രഹനയുടെ ഉള്ളിൽ ആർഭട ജീവിതം നിറഞ്ഞഹു... പെട്ടെന്നു തന്നെ അർജുന്റെ ഫോൺ നമ്പർ പേപ്പറിൽ നോക്കി ഡയൽ ചെയ്യ്തു.. "ഹലോ...." ഒറ്റ റിങ്ങിൽ അല്ലു ഫോൺ എടുത്തു.. "ഹലോ.. Iam രഹന..." അത് കേട്ടതും അല്ലുവിന്റെ ഉള്ളിൽ ന്തോ പിടിച്ചത് പോലെ തോന്നി... "അതെ.... എനിക്ക് ഇഷ്ടമാണ്.." ഇതും പറഞ്ഞു രഹന ഫോൺ കട്ട്‌ ചെയ്‌തു.... ഉടൻ തന്നെ ബിജുവിനെ വിളിച്ചു അല്ലു കാര്യം പറഞ്ഞു.. അന്നത്തെ രാത്രി അല്ലുവിന് ഭയങ്കര സന്തോഷം ആയിരുന്നു... രഹന അമ്മുവിന്റെ സ്വത്തും കാശും ഒക്കെ ഓർത്തു ഓരോ മന കോട്ടകൾ കെട്ടുകയായിരുന്നു... 💫💫💫💫 ഇബ്രാഹീം തന്റെ കൂട്ടുകാരൻ കാസിം ആയിട്ട് കല്യാണ കാര്യം ചർച്ച ചെയ്യുകയാണ്.. "എടാ.. ഇബ്രാഹീമെ.. നീ എങനെ ആ കൊച്ചു പെണ്ണിനെ കെട്ടണം എന്ന് ബീരനോട് പറഞ്ഞു.." "അത് പെണ്ണ് ചോദിച്ചു പോയതല്ല.. ആ ബീരാൻ എന്നോട് പണം വാഗിച്ച കാര്യം നിനക്കറിയാലോ... കടം പലിശയും ചേർത്ത് വലിയ തുക ആയിട്ടുണ്ട്... രണ്ട് ദിവസം മുന്നേ അയാൾ തന്നെ വന്നു പറഞ്ഞഹ ആശയം ആണ് ആ പെണ്ണിനെ എനിക്ക് കെട്ടിച്ചു തരാം എന്ന്...." "അപ്പൊ ഇതാണ് അന്ന് നടന്നത് അല്ലെ..? ഇതായിരുന്നോ നീ പറഞ്ഞത് ഒരു കൂട്ടം പറയാൻ ഉണ്ട്.. നേരിട്ട് കാണുമ്പോ പറയാം എന്ന്..." "അതേടാ... എന്തായാലും പെണ്ണ് ഒരു കിളുന്ത് ആണ്... കാണാൻ സുന്ദരി ഒക്കെ ആണ്..." "നിന്റെ ഭാഗ്യം... അല്ലാതെ 20 തികയാത്ത പെണ്ണിനെ എങനെ കിട്ടാൻ ആട..." ഇബ്രാഹീംമിന്റെ ചിരി ആ വീട്ടിൽ മുഴങ്ങി കേട്ടു... 💫💫💫💫 പിറ്റേ ദിവസം അല്ലുവും രഹനയും കോളേജിൽ വെച്ചു പരസ്പരം ഇഷ്ടം തുറന്നു പറയുകയും കുറെ സംസാരിക്കുകയും ഒക്കെ ചെയ്യ്തു.... രണ്ട് ദിവസം കഴിഞ്ഞഹ് വരാൻ നിന്ന കിച്ചുവിന് എമർജൻസി ആയിട്ട് ലീവ് എക്സ്റ്റൻഡ് ചെയ്യേണ്ടി വന്നത് കാരണം അവൻ എത്തിയിട്ടില്ല...നന്ദിനി അതിന്റെ പരിഭവം കാണിക്കുന്നുണ്ട്.... ഇതിനിടക്ക് ബീരാൻ കല്യാണ ഡേറ്റ് എടുക്കുകയും അത്യാവശ്യം വേണ്ടപ്പെട്ടവരെ വിളിച്ചു തുടങ്ങി.. ഇബ്രാഹീം തന്നെയാണ് കല്യാണ ചിലവ് മുഴുവനും നോക്കുന്നത്... ആഭരണം ഉൾപ്പെടെ അയാൾ ബീരാനെ ഏല്പിച്ചു... അസിക്കും സൈനബക്കും അവിടെ അഭിപ്രായ സ്വന്തത്ര്യം ഇല്ലാത്തത് കൊണ്ട് തന്നെ അവർ ഒന്നിലും ഇടപെട്ടില്ല.... എങ്കിലും ഒരു പഴുത് കിട്ടിയാൽ തന്റെ മകളെ രക്ഷിക്കണം എന്ന ഒരു ചിന്ത സൈനബക്ക് ഉണ്ടായിരുന്നു... 💫💫💫💫 കാളിങ് ബെൽ കേട്ടതും നന്ദിനി പുറത്തേക് വന്നു നോക്കുമ്പോ കിച്ചു നിക്കുന്നത് കണ്ടതും ഓടി പോയി അവനെ കെട്ടി പിടിച്ചു. "എത്ര നാളെയെട നിന്നെ കണ്ടിട്ട്???" "എന്നെ എന്നും വീഡിയോ കാലിൽ കാണുക അല്ലെ അമ്മേ... " കിച്ചുവും അമ്മയും അകത്തേക്കു കയറി.. "അത് നേരിട്ട് കാണുന്ന കാര്യം ആട ഞാൻ പറഞ്ഞത്..." "മ്മ്.... ഞാൻ ഫ്രഷ് ആയിട്ട് വരുമ്പോ കഴിക്കാൻ ഉള്ളത് റെഡി ആക്കണേ അമ്മ..." കിച്ചു റൂമിലേക്കു പോയി കഴിഞ്ഞതും നന്ദിനി ഓടി രുഗ്മിണി അമ്മക് അടുത്തേക് പോയി.. "ന്തൊക്കെ ഉണ്ടാക്കണം മോളെ??" "അവന് ഇഷ്ടപ്പെട്ട ഒന്ന് രണ്ട് കറി എങ്കിലും വെക്കണം...ഞാനും കൂടെ കൂടാം... " അങ്ങനെ ഉച്ചക്ക് കുശാൽ ആയി കിച്ചു ആഹാരം കഴിച്ചു റസ്റ്റ്‌ എടുക്കാൻ റൂമിലേക്കു പോകാൻ നിന്നതും നന്ദിനി അവനെ വിളിച്ചു.. "അതെ ഇതിൽ കുറച്ചു ഫോട്ടോസും ഡീറ്റൈൽസും ഉണ്ട്.... ഇനിയും നീട്ടി കൊണ്ട് പോകാൻ പറ്റില്ല..." "അമ്മ ന്താ പറയുന്നത്??" ഫോണിൽ നോക്കി തന്നെ കിച്ചു ചോദിച്ചതും ഫോൺ നന്ദിനി പിടിച്ചു വാഗി.. "നിന്റെ കല്യാണം.. ഇനിയും നീട്ടി കൊണ്ട് പോകാൻ പറ്റില്ല... അച്ഛനും പറഞ്ഞു ഈ പ്രാവശ്യം സെറ്റ് ആക്കണം എന്ന്.." "അമ്മേ.. എനിക്ക് ഇതൊന്നും താല്പര്യം ഇല്ലാത്ത കാര്യം ആണ്... കല്യാണം കുട്ടി കുടുംബം ഇതൊന്നും ശെരിയാകില്ല എനിക്ക്..." "അതൊന്നും പറഞ്ഞഹ പറ്റില്ല.. ഇതിൽ രണ്ട് മൂന്ന് കുട്ടികളെ എനിക്ക് ഇഷ്ടായി... അവരുടെ ഒക്കെ ജാതകം നോക്കിയിട്ട് വാക്കി പറയാം..." "അമ്മ അമ്മേടെ ഇഷ്ടം പോലെ ചെയ്.... ഇപ്പൊ ഞാൻ റസ്റ്റ്‌ എടുക്കട്ടെ.. ഭയങ്കര ഷീണം..." അവൻ മുറിയിൽ പോയി കഴിഞ്ഞതും നന്ദിനി കിച്ചുവിനുള്ള ഏറ്റവും നല്ല പെൺകുട്ടിയെ തിരയുക ആയിരുന്നു... 💫💫💫💫 "അല്ലു... ഇത്തയുടെ കല്യാണം ആണ്...." ഇൻവിറ്റേഷൻ ലെറ്റർ അല്ലുവിന് നേരെ നീട്ടി രഹന പറഞ്ഞതും അവിടേക്ക് ബിജുവും വന്നു.. "ബിജു... ഞാൻ നിന്നോടും പറയാൻ ഇരിക്കുവായിരുന്നു.... കല്യാണം ആയി ഇത്തയുടെ.. രണ്ടാളും വാരണം.." "ഇതായിരുന്നോ.. ഞാൻ കരുതി നിന്റെ ബാപ്പ നിന്റെ കല്യാണം ഉറപ്പിച്ചു എന്നാണ്..." ബിജു പറഞ്ഞത് കേട്ട് രഹന ചിരിച്ചു... 💫💫💫💫 "അല്ലു..... ഈ പെൺകൊച്ചു കൊള്ളാവോ??" രാത്രി ഹാളിൽ ഇരുന്ന് ഗെയിം കളിക്കുന്ന അല്ലുവിനോട് നന്ദിനി കിച്ചുവിന് നോക്കിയ പെൺകുട്ടിയെ കാണിച്ചു കൊണ്ട് ചോദിച്ചു.. "അമ്മേ... നമ്മുടെ ഒക്കെ ഇഷ്ടം അല്ലല്ലോ പ്രധാനം.. ചേട്ടന്റെ അല്ലെ.. അവനോട് ചോയ്ക്ക്..." "കിച്ചു എന്നെ ഓട്ടിക്കും.... എല്ലാം സെറ്റക്കിയിട്ട് കൊണ്ട് കാണിക്കണം...." "എങ്കിൽ അമ്മയുടെ പ്ലാൻ പോലെ ചെയിത മതി...പിന്നെ മോന്റെ സ്വഭാവം നല്ല പോലെ അറിയുന്ന അമ്മ അല്ലെ... നോക്കിയും കണ്ടും സെലക്ട്‌ ചെയ്താൽ കൊള്ളാം...." "നീ പോടാ.. ന്റെ മോനെ കുറ്റം പറയാതെ..." "ന്താ അമ്മയും മോനും കൂടി സംസാരം..." "അത് മോനെ.... നിന്റെ കല്യാണം " "ഓ.. അമ്മേ.... ഞാൻ വന്നത് നിങ്ങളെ ഒക്കെ കാണാൻ വേണ്ടിയാ... പിന്നെ ഇവനെ ഒന്ന് ശെരിയാക്കി എടുക്കണം എന്നും അച്ഛൻ പറഞ്ഞു... നിനക്ക് പഠിക്കാൻ ഒന്നുമില്ലേ അല്ലു?? അമ്മയോട് പറഞ്ഞത് പതുക്കയും അല്ലുവിനോട് ചോദിച്ചത് ദേഷ്യത്തിലും ആയിരുന്നു.. "പോണം ചേട്ടാ..." "പിന്നെ പോയി പടിക്ക്...മൊബൈലും നോക്കി ഇരുന്ന് കൊളും..." അല്ലു അപ്പോ തന്നെ എഴുന്നേറ്റ് പോയി.. നന്ദിനി കിച്ചുവിനെ അല്ലുവിന് പേടി ഉള്ളത് ഓർത്തു ചെറിയ ചിരി വന്നിട്ടുണ്ടായിരുന്നു... "അമ്മേ...ഞാൻ സാരധിയെ വിളിച്ചു.... വൈഫ്‌ സ്മൃതി പ്രെഗ്നന്റ് അല്ലയോ..." "നിന്റെ ബെസ്റ്റി എന്ന് പറഞ്ഞഹ മതിയല്ലോ.... അവൻ ഇടക്കൊക്കെ വന്നിരുന്നു... ഞാൻ നിന്നോട് പറഞ്ഞതുമല്ലേ..." "മ്മ്...എന്തായാലും അവൻ ഹാപ്പിയാട്ടൊ.." "അതെങ്ങനെയാ.. ഒരു കുടുംബം ഒക്കെ ആകുമ്പോ ഹാപ്പിയാകും.. നിനക്കും അത് കൊണ്ട അങ്ങനെ വേണം എന്ന് ഞാൻ പറഞ്ഞത്...." "എന്ത് പറഞ്ഞാലും അമ്മ കറങി തിരിഞ്ഞു ഇതിൽ തന്നെ വന്നെത്തും... ഞാൻ പോകുന്നു..." നന്ദിനി കിച്ചു പോകുന്നത് കണ്ട് ചിരിച്ചു.... 💫💫💫💫 കല്യാണം ഒരുക്കങ്ങകൾ തകൃതി ആയി നടക്കുന്നതിനു ഇടക്ക് ഇബ്രാഹീം തന്നെ ചുമതലപെടുത്തിയ രണ്ട് പെൺകുട്ടികൾ അവൾക് മെഹന്തി ഇട്ടു കൊടുക്കാനായി വന്നു... അസി ഒട്ടും താല്പര്യം ഇല്ലാതെ അവർക്ക് മുന്നിൽ ഇരുന്നു.... ആ കിളവന്റെ കൂടെ ഒരു നിമിഷം പോലും താൻ കഴിയില്ല എന്ന തീരുമാനവും അസി എടുത്തിട്ടുണ്ടായിരുന്നു... തുടരും....... പുതിയ സ്റ്റോറി ആണ്... ഇഷ്ടയാൾ ലൈകും കമന്റ്സും തരുക.. നിങ്ങളുടെ അഭിപ്രായം അറിഞ്ഞൾ മാത്രമേ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യണോ വേണ്ടയോ എന്ന തീരുമാനത്തിൽ എത്താൻ പറ്റുള്ളൂ.... അടുത്ത പാർട്ട്‌ വേണം എന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അറിയിക്കു..... #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - Ishalin muhabath Ishalin muhabath - ShareChat

More like this