"ഒറ്റയ്ക്കല്ല, കൂട്ടിനുണ്ട് 'സുഹൃത്ത്'": സാമൂഹ്യനീതി വകുപ്പിൻ്റെ കൈത്താങ്ങ്
പ്രിയപ്പെട്ട മുതിർന്ന പൗരന്മാരെ, നിങ്ങൾ ഒറ്റപ്പെടുകയാണോ? ഇനി വിഷമിക്കേണ്ട, നിങ്ങൾക്ക് ഒരു 'സുഹൃത്തിനെ' വിളിക്കാം! സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരന്മാരുടെ മാനസികവും സാമൂഹികവുമായ ഒറ്റപ്പെടൽ പരിഹരിക്കാനായി ഒരുക്കിയിരിക്കുന്ന മികച്ച പദ്ധതിയാണിത്. പരിശീലനം ലഭിച്ച കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള വോളണ്ടിയർമാർ 14567 എന്ന നമ്പറിൽ വിളിക്കുന്നവർക്ക് സൗഹൃദ സംഭാഷണവും, മാനസിക-സാമൂഹിക പിന്തുണയും നൽകും. ഇതിലൂടെ ടെലി-കൗൺസിലിംഗ് സേവനങ്ങൾ, നിയമന സഹായം, കൂടാതെ പോലീസ്, നിയമ, വൈദ്യസഹായം എന്നിവയും ആവശ്യാനുസരണം ലഭ്യമാകും. മുതിർന്ന പൗരന്മാരെ സഹായിക്കാനായി വോളണ്ടിയർമാർക്ക് അവരുടെ വിവരങ്ങൾ സാമുഹ്യനീതി വകുപ്പ് വിദ്യാർത്ഥി വോളണ്ടിയർമാർക്ക് കൈമാറും. കൂട്ടിന് ആളില്ലാതെ വിഷമിക്കുന്നവർക്ക് ഒരു വിളിപ്പാടകലെ ഒരു 'സുഹൃത്തുണ്ട്' എന്ന ഉറപ്പാണ് ഈ പദ്ധതി നൽകുന്നത്.
വിളിക്കാനുള്ള നമ്പർ: 14567
#kerala
