പ്രിയ സൗഹൃദങ്ങളെ ശുഭദിനാശംസകൾ
ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 4
ഇന്ന് :- ലോക മൃഗ ക്ഷേമ ദിനം.
:-സംസ്ഥാന ഗജദിനം
:- ബഹിരാകാശ വാരത്തിന് തുടക്കം
. :- സ്വാതന്ത്ര്യ ദിനം ( ലെസോത്തൊ)
:- സമാധാനത്തിന്റെയും ഒത്തുതീർപ്പിന്റെയും ദിനം ( മൊസാംബിക്).
1537- ബൈബിളിന്റെ പൂർണ ഇംഗ്ലിഷ് പരിഭാഷ ആദ്യമായി പുറത്തിറങ്ങി.......
1582- ഇറ്റലി, ഹോളണ്ട്, പോർച്ചുഗൽ, സ്പെ യിൻ തുടങ്ങിയ കത്തോലിക്ക രാജ്യങ്ങളിൽ ജൂലിയൻ കലണ്ടറിന്റെ അവസാന ദിവസം.. നാളെ മുതൽ കത്തോലിക്ക കലണ്ടർ തുടക്കം
1675 - ഡച്ച് ഗണിതശാസ്ത്രജ്ഞൻ ക്രിസ്റ്റ്യാൻ ഹ്യൂഗൻസ് പോക്കറ്റ് വാച്ചിന് പേറ്റന്റ് നൽകി.
1824- മെക്സിക്കോ സ്വതന്ത്രമായി….
1880 - കാലിഫോർണിയ സർവകലാശാല ലോസ് ഏഞ്ചൽസിൽ സ്ഥാപിച്ചു.....
1895-ആദ്യ യുഎസ് ഓപ്പൺ ഗോൾഫ് മത്സരം നടന്നു.......
1907 - കൊൽക്കത്തയിലെ കലാപം.......
1910 - പോർട്ടുഗൽ റിപ്പബ്ലിക്ക് ആയി.......
1926 സാൻ ഫ്രാൻസിസ്കോയുടെ നഗര പുഷ്പമായി ഡാലിയയെ ഔദ്യോഗികമായി അംഗികരിച്ചു........
1953 - ഇന്ത്യ യു എൻ ട്രസ്റ്റിഷിപ്പ് കൗൺസി ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.......
1957- ആദ്യ കൃത്രിമോപ ഗ്രഹമായ സ്ഥുട്നിക്ക് USSR വിക്ഷേപിച്ചു.. ........
1958 അറ്റ്‌ലാന്റിക് വാണിജ്യ ജെറ്റ് പാസഞ്ചർ സേവനം ആരംഭിച്ചു (BOAC).....
1966- ലെസോത്ത ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി........
1974 -വർണ്ണവിവേചന പ്രതിഷേധത്തിൽ ഇന്ത്യ ഡേവിസ് കപ്പ് ഫൈനലിൽ കളിക്കാൻ വിസമ്മതിച്ചു........
1977 - ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അടൽ ബിഹാരി വാജ്‌പേയി യുഎൻഒ പൊതുസഭയെ ഹിന്ദി ഭാഷയിൽ അഭിസംബോധന ചെയ്തു.....
1977- ചാർജ് ഷീറ്റ് തികച്ചും ദുർബലമാണെന്ന് കണ്ടതിനാൽ ഇന്നലെ അറസ്റ്റ് ചെയ്ത ഇന്ദിരാഗാന്ധിയെ ഇന്ന് കോടതി നിരുപാധികം വിട്ടയച്ചു .......
1986- ഹെലികോപ്റ്റർ കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ചു.......
199215 വർഷം നീണ്ട മൊസാംബിക് ആഭ്യന്തര യുദ്ധത്തിന് വെടി നിർത്തൽ…...
1996-പാലക്കാട് ജില്ലാ കളക്ടർ ഡബ്ലിയു. ആർ. റെഡ്ഢിയെ അയ്യങ്കാളിപ്പടയുടെ നാലു പ്രവർത്തകർ ഒൻപതു മണിക്കൂർ ബന്ദിയാക്കി.
1996 - സെന്റ് കിറ്റ്സ് വ്യാജ കേസിൽ പി വി എൻ റാവുവിനും മറ്റ് മൂന്ന് പേർക്കും എതിരെ ദില്ലി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
1996 - ശ്രീലങ്കക്കെതിരെ 37പന്തിൽ സെഞ്ചറി അടിച്ച ഏറെക്കാലം നീണ്ടു നിന്ന ഷഹീദ് അഫ്രീദിയുടെ ലോക റെക്കാർഡ് പ്രകടനം...
1997 - പവർ ബസ് അപാകതയാൽ ഇൻസാറ്റ് -2 സീരീസിലെ നാലാമത്തെ ഉപഗ്രഹമായ ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (ഇൻസാറ്റ് -2 ഡി) പ്രവർത്തനം നിലച്ചു. .......
1997 - ലഡാക്ക് ഹിൽ കൗൺസിൽ ബിൽ ജെ & കെ അസംബ്ലി പാസാക്കി.......
1999- ബൂത്ത് തിരിച്ചുള്ള വോട്ടെടുപ്പിന് കേരള ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. .......
2011 - യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അബുബക്കർ അൽ ബാഗ്ദാദിയെ (ഐ എസ് ഐ എൽ) പ്രത്യേകമായി നിയുക്ത ആഗോള തീവ്രവാദിയായി പട്ടികപ്പെടുത്തി
2012 –മൈക്കൽ ഷൂമാക്കൽ ഫോർമുല വൺ കാർ റേസിൽ നിന്നു വിരമിച്ചു….
2017 - ക്രയോ-ഇലക്ട്രോൺ മൈക്രോസ് കോപ്പിയിലെ പ്രവർത്തനത്തിന് ജാക്ക്സ് ഡുബോചെറ്റ്, ജോക്കിം ഫ്രാങ്ക്, റിച്ചാർഡ് ഹെൻഡേഴ്സൺ എന്നിവർക്ക് 2017 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം...
2021 :- ലോകത്തിന്റെ പല ഭാഗത്തും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങൾ സേവനങ്ങൾ നിശ്ചലമായി.......
2021 - ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരമേറ്റു....
2021 - വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. യു എസ് ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയാസിനും ആർഡേം പാഡപുടെയ്നും അർഹരായി (ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെപറ്റിയുള്ള കണ്ടെത്തലുകൾക്ക് ) ........
ജന്മദിനങ്ങൾ
1857- ശ്യാംജി കൃഷ്ണവർമ്മ,സാമുഹ്യ പരിഷ്കർത്താവ്, ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപകൻ.......
1876- ആറ്റൂർ കൃഷ്ണ പിഷാരടി,മലയാള ഭാഷാ പണ്ഡിതൻ, വിവർത്തകൻ, സംഗീത ചന്ദ്രിക എന്ന സംഗീത ഗ്രന്ഥം എഴുതി.......
1905- മഹാകവി പി. കുഞ്ഞിരാമൻ നായർ. കാല്പനിക കവി,നിത്യ സഞ്ചാരി.കവിയുടെ കാൽപാടുകൾ ആത്മകഥ.......
1923 - ചാൾട്ടൺ ഹെസ്റ്റൺ,ഓസ്കർ അവാർഡ് ജേതാവായ പ്രശസ്ത അമേരിക്കൻ സിനിമാ നടൻ ......
1932 -സന്ധ്യ മുഖർജി (സന്ധ്യ മുഖോപാദ്ധ്യായ)ബംഗാളി പിന്നണി ഗായിക .
1962 - മാനസി പ്രധാൻ,ഇന്ത്യൻ വനിതാക്ഷേമ പ്രവർത്തക. 2013 ലെ റാണി ലക്ഷ്മിഭായ് സ്ത്രീ ശക്തി പുരസ്കാരം ലഭിച്ചു. സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഹോണർ ഫോർ വുമൺ നാഷണൽ കാംപെയിൻ എന്ന ദേശീയ സംഘടന ആരംഭിച്ചു. .......
1965 - ഇയുജെൻ കാസ്പെർസ്കൈ, ഐ ടി സുരക്ഷ മേഖലയിൽ വിദഗ്ദ്ധൻ. കമ്പ്യൂട്ടർ വൈറോളജിയിൽ നിരവധി ലേഖനങ്ങൾ എഴുതി. കമ്പ്യൂട്ടർ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി സോഫ്‌റ്റ്‌വെയർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കാസ്പെർസ്കൈ ലാബ് എന്ന കമ്പനി സഹസ്ഥാപിച്ചു......
1978 -സോഹ അലി ഖാൻ , ഹിന്ദി ചലചിത്ര നടിയും ഷർമിലടാഗോറിന്റെ മകൾ .....
ചരമവാർഷികങ്ങൾ
1669.. റെം ബ്രാന്റ് വാങ്ങ് റെയിൻ,ഡച്ച് ചിത്രകലയിലെ സുവർണ കാലഘട്ടത്തിന് കാരണക്കാരനായ ശിൽപ്പി.......
1904- ഫ്രെഡർ ബാർത്തലോക്ക്,
ഫ്രാൻസ്USA യിലെ സ്വാതന്ത്ര്യ പ്രതിമ (statute ue liberty) രുപകൽപ്പന ചെയ്ത ശിൽപ്പി......
1947- മാക്സ് പ്ലാങ്ക്,ക്വാണ്ടം ഫിസിക്‌സിന്റെ പിതാവ് ഇദ്ദേഹം 1918 ൽ നോബൽ നേടി.......
2014- ഷാക്ലോദ് ദുപാല്യേ,ഹെയ്തി ഏകാധിപതി,മനുഷ്യക്കുരിതിയും, മനുഷ്യാ വകാശ ലംഘനവും നടമാടിയ ഭരണം...
2016 -യൂസുഫ് അറക്കൽ,ചിത്രകാരൻ, ശിൽപി, തൃശൂർ സ്വദേശി, 2012 ൽ രാജാ രവി വർമ്മ പുരസ്കാരം....... #✍️പൊതുവിജ്ഞാനം #✍️വിദ്യാഭ്യാസം #💯 PSC പരീക്ഷകള്‍