ShareChat
click to see wallet page
ഹൃദയ സഖി..... ഇരുപത്തിനാലാം ഭാഗം എന്നിട്ട്....... കുളിരുന്ന ഒരു നിശബ്ദത അവിടെ നിറയുമ്പോഴാണ് ഭദ്ര വീണ്ടും കൗതുകത്തോടെ അത് ചോദിച്ചത്........ അലക്സപ്പൊഴെന്തോ ചിന്തകളിലായിരുന്നു..... എന്നിട്ടെന്താ...... വല്യപ്പച്ചൻ മരണം വരെ തന്നെ കൈ വെള്ളയിൽ കൊണ്ട് നടന്നു...... അന്ന് പറഞ്ഞത് പോലെ തന്നെ ആ വീട്ടിൽ ഞാനൊരു രാജ കുമാരനായിരുന്നു.... അന്ന് മുതൽ..... ഇന്ന് വരെയും... അലക്സ്‌ അതും പറഞ്ഞവളെയൊന്ന് നോക്കി..... ആഹാ.... എന്നിട്ടാണോ എന്നെ പോലെ അനാഥയാണെന്ന് പറയുന്നത്........ നാഥനില്ലാത്തവരാണ് അനാഥ...... എന്നെ പ്പോലെ....... നിങ്ങൾക്ക് സ്നേഹിക്കാൻ ചുറ്റും എത്ര പേരുണ്ട്..... ആരുമില്ലാത്തവർക്കൊക്കെയും നിങ്ങൾക്ക് കിട്ടിയത് പോലെ സ്നേഹിക്കാനറിയുന്നവരെ കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.... അല്ലെ.... ഭദ്ര ഒരു ചോദ്യമായി അത് പറഞ് നിർത്തുമ്പോൾ വാക്കുകളിൽ ഒരു ദുഃഖം നിഴലിച്ചിരുന്നു...... അത് കണ്ടെന്ന വണ്ണം അലക്സിന്റെ ഉള്ളോന്ന് പിടഞ്ഞു...... അവനവളെ അല്പ നേരം നോക്കിയിരുന്നു....... ഇത്രയൊക്കെ സൗഭാഗ്യങ്ങളുണ്ടായായിട്ടും നിങ്ങളെന്തിനാണ് ദുഖിക്കുന്നതെന്നെനിക്കറിയുന്നില്ല....... ഭദ്ര ഒന്ന് ചിന്തിച്ച ശേഷം തലയുയർത്തി അത് ചോദിച്ചതും അവനൊന്നും മിണ്ടിയില്ല..... പതിയെ എഴുന്നേറ്റ് ആ വിൻഡോ യിലൂടെ ഒന്ന് പുറത്തേക്ക് നോക്കി....... പിന്നെ ഒരു സിഗററ്റ് എടുത്ത് കത്തിച്ചു ചുണ്ടോടു ചേർത്തു...... അവൻ ഊതി വിടുന്ന പുക ആ ഗ്ലാസ്സിനോട് ചേരുന്നത് നോക്കി ഭദ്രയെങ്ങനെ യിരുന്നു........ അവന് സമയം കൊടുത്തെന്ന പോൽ.... അപ്പോഴും നടന്ന കാര്യങ്ങൾ അവൾക്ക് വിശ്വസിക്കാൻ കഴിഞിരുന്നില്ല..... അവനെ പോലൊരുത്തൻ തന്നോട് മനസ്സ് തുറക്കുകയെന്നത് സ്വപ്നത്തിൽ പോലും വിചാരിച്ച കാര്യമായിരുന്നില്ല..... അവനെക്കാൾ തന്റെ മനസ്സിനെ ഓർത്താണ് തനിക്കത്ഭുതം.... അവന്റെ മുഖത്തു നോക്കാൻ പോലും ഇഷ്ടപ്പെടാതിരുന്ന താനിന്ന് അവനെ നോക്കിയിരിക്കുന്നു...... മനസ്സ് അവന്റെ നല്ല വശം തിരിച്ചറിഞ്ഞിരിക്കുന്നു.... ഒപ്പം അവന്റെ ദേഷ്യത്തിന്റെ ഉറവിടം അവന്റെ ദുഖങ്ങളാണെന്നും.... വെറുത്ത് പോയിരുന്ന അവനെന്ന വ്യക്തിയോട് മനസ്സിന് വല്ലാത്തൊരു അലിവാണിപ്പോൾ.... അത് പോലെ ദേഷ്യം നിറഞ നോക്കാൻ പോലും ഇഷ്ടമില്ലാതീരുന്ന ആ മുഖത്തേക്ക് നോക്കാൻ ഒരി ഷ്ടവും....... ആന്നാധ്യമായി ആ ഫോട്ടോയിലേക്ക് നോക്കാൻ തോന്നിയ അതേ ഇഷ്ടം...... അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... ഒപ്പം അവൾ പുതുപ്പൊന്ന് കൂട്ടി പ്പിടിച്ചു....... പറഞ്ഞത് ശെരിയാ...... ആ വീട്ടിൽ ഞാനൊരു രാജ കുമാരൻ തന്നെയാണ്....... പക്ഷെ ആ വീടിനു പുറത്തോ...... അവൻ പുച്ഛം കലർന്നൊരു ചിരിയോടെ അതും പറഞ്ഞവൾക്ക് നേരെ തിരിഞ്ഞതും ആ വാക്കുകൾക്ക് ഇത് വരെയുള്ളതിനേക്കാൾ ഭാരമുണ്ടെന്ന് മനസ്സിലായത് കൊണ്ട് തന്നെ അവളിലും അതേ ദുഃഖം പടർന്നു...... അത് വരെ തന്തയും തള്ളയും ആരെന്നറിയാത്ത അനാഥ ചെക്കാനാണെങ്കിൽ അന്ന് മുതൽ പാലമാറ്റത് ജോണി ദത്തെടുത്ത ചെറുക്കനായി.... നമ്മൾ സ്വന്തമെന്ന് കരുതി സ്നേഹിക്കുന്നവർ നമ്മുടെ ആരുമല്ലെന്നത് ചുറ്റുമുള്ളവർ അടിക്കടി ഓർമിപ്പിക്കുമ്പോഴുണ്ടാകുന്ന വേദന തനിക്കറിയുമോ..... അവനത് ചോദിക്കുമ്പോൾ ആ കണ്ണുകൾ വല്ലാതെ ചുരുങ്ങിയത് പോലെ..... അത് വരെ കാണാത്ത എന്തോ ഒരു നീർ തിളക്കം ആ കണ്ണുകളിൽ തെളിഞ്ഞു കണ്ടതും ഭദ്ര്യയുടെ കണ്ണുകൾ നിറഞ്ഞു.... അവൾ പെട്ടെന്ന് പുതപ്പ് മാറ്റി എഴുന്നേറ്റു..... അത് വരെ യുണ്ടായിരുന്ന തണുപ്പോന്നും അപ്പോഴവൾക്ക് തോന്നിയില്ല...... അവൾ പതിയെ അവനടുത്തേക്ക് ചെന്നു നിന്നു...... അവൻ നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ പുറത്തേക്ക് നോക്കി നിൽക്കുകയാണ്...... അവൾക്കവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു..... അവൾ പതിയെ അവന്റെ തോളിലോന്ന് കൈ വെച്ചു...... അവളുടെ കയ്യിന്റെ ചൂട് ആശ്വാസതിനെന്ന പോൽ പടർന്നത് കൊണ്ടോ എന്തോ അവൻ വേഗം കണ്ണുകൾ അമർത്തി തുടച്ചു....... പിന്നേ പതിയെ മുഖം തിരിച്ചവളെയൊന്ന് നോക്കിയതും അവൾ പെട്ടെന്നാ കൈ പിൻ വലിച്ചിരുന്നു....... സ്വന്തമെന്ന് ചൂണ്ടി കാണിക്കാൻ നമുക്ക് ആരെങ്കിലുമൊക്കെ വേണം..... അല്ലെ...... അവൻ പെട്ടെന്നത് ചോദിച്ചു നിർത്തിയതും അവളും വേദനയോടെ ചിരിച്ചു...... അലക്സ്....... എന്തെങ്കിലും വേണോ.... അപ്പോഴാണ് പുറത്ത് നിന്നുള്ള ജൂലിയുടെ ശബ്ദം അവൻ കേട്ടത്..... വേണ്ടാ...... അവൻ ഗൗരവത്തിൽ തന്നെ മറുപടി പറഞു...... ജൂലിക്ക് അവിടെ നിന്ന് നിൽപ്പുറക്കാത്തത് കൊണ്ടാണെന്ന് അറിയുന്നത് കൊണ്ട് തന്നെ ഭദ്രക്കവളോടൊരു സഹതാപം തോന്നി...... ഇപ്പൊ ഈ ചിരിക്കുന്ന സാജന ങ്കിളും സണ്ണിയങ്കിളുമൊക്കെ എന്റെ കുഞ്ഞു മനസ്സിലുണ്ടാക്കിയ നീറ്റലെത്രയെന്ന് പറഞ്ഞാലറിയില്ല...... ജോണിക്ക് മക്കളില്ലാത്തത് കൊണ്ട് തന്നെ അവരുടെ മക്കൾക്ക് അവിടെയുണ്ടായായിരുന്ന സ്ഥാനമാണല്ലോ എവിടെ നിന്നോ വന്നൊരു ചെറുക്കൻ സ്വന്തമാക്കിയത്.... അതേ ചിന്തയോടെ നിൽക്കുന്ന ഭദ്രയോട് അലക്സത് പറയുമ്പോൾ ഒരു നിമിഷം അവൾ അവനിലേക്ക് തിരിഞ്ഞു..... അവരങ്ങനെ ചെയ്തിട്ടും ജൂലി ഇയാളെ വേണമെന്ന് പറഞ്ഞത് അത്രയേറെ ഇഷ്ടം കൊണ്ടല്ലേ...... പിന്നെയെന്തിനാ പാവം അതിനെയിട്ട് കളിപ്പിക്കുന്നത്...... അവൾ പെട്ടെന്നത് ചോതിച്ചതും അവൻ കണ്ണുകൾ ചുരുക്കിയവളെ നോക്കി...... മനസ്സിലുള്ളത് ചോദിച്ചു കഴിഞ്ഞാണ് അവളാലോചിച്ചത്.... അത്രയൊക്കെ അവനോട് ചോദിക്കാൻ മാത്രം സ്വാതന്ത്ര്യം തനിക്കുണ്ടോയെന്ന്..... അവൻ ദേഷ്യപ്പെടുമോയെന്നൊരു ഭയം അവൾക്ക് തോന്നി....... ഇത്ര നേരം മറന്നിരുന്ന അവന്റെ ദേഷ്യത്തെ അവളാ നിമിഷമൊന്ന് ഭയന്നു..... ഇഷ്ടം..... അവനതും പറഞ്ഞു കൊണ്ടവളിൽ നിന്ന് മുഖം തിരിക്കുമ്പോൾ അവന്റെ മുഖത്തെ ദേഷ്യം മാഞ്ഞു പകരമൊരു പുച്ഛം സ്ഥാനം പിടിച്ചു..... ഭദ്രക്ക് എന്തെന്ന് മനസ്സിലായിരുന്നില്ല..... അവൾ സംശയത്തോടെ അവനെ നോക്കി...... നീയറിയാ ക്കഥകൾ ഇനിയും ഒരുപാടുണ്ട്..... ഈ ജൂലിക്കൊരു ചേട്ടായിയുണ്ട്.... ജോനാഥൻ...... എന്നെക്കാൾ മൂത്തതാണ്...... അവന് പണ്ട് മുതലേ എന്നെ ചൊറിയുന്നതായിരുന്നു ഹോബി...... അവന്റപ്പനും ഇളയപ്പനുമെല്ലാം അനാഥ ചെക്കനെന്നെന്നെ വിളിക്കുന്നത് കേട്ടിട്ടാവണം അവനും അത് പോലെ വിളിക്കും........ ഒപ്പം കുഞ്ഞായിരുന്ന ജൂലിയെ കൊണ്ടും വിളിപ്പിക്കും... മെലിഞ് വെളുത്ത വിടർന്ന കണ്ണുകളുള്ള അവളെ എനിക്ക് പണ്ടൊക്കെ വല്യ ഇഷ്ടമായിരുന്നു....... പക്ഷെ.......ആരുമില്ലാത്ത അനാഥ ചെക്കന്റെ കൂടെ കളിക്കാൻ പോകരുതെന്ന് അവളുടെ ചേട്ടായി പറഞ്ഞിട്ടുണ്ട് പോലും..... അവനതും പറഞ്ഞു കൊണ്ട് ചിരിക്കുമ്പോൾ ആ ചിരിയിലെ നോവ് ഭദ്രക്ക് വ്യക്തമായിരുന്നു.... ചുറ്റും സ്നേഹിക്കാൻ ആളുകളുണ്ടായിട്ട് കൂടി അനാഥനെന്ന ആ ഒരു പേരാണ് അവനെ കാർന്നു തിന്നിട്ടുള്ളത്..... താൻ പപ്പാ മമ്മ എന്ന് വിളിക്കുന്നവർ തന്റെ ആരുമല്ലെന്ന് ചുറ്റുമുള്ളവർ ഓർമിപ്പിക്കുമ്പോൾ ഒരു കുഞ്ഞ് മനസ്സ് എത്രത്തോളം മുറിപ്പെട്ടിട്ടുണ്ടാവും.... അവനെ യോർത്തവളുടെ നെഞ്ച് നീറി പ്പുകഞ്ഞു...... ഇന്നും അവന്റെ മനസ്സിൽ നിന്നത് മാഞ്ഞു പോയിട്ടില്ലെന്നത് വ്യക്തം..... അപ്പൊ വീട്ടിലുള്ളവരൊന്നും അത് കേൾക്കാറില്ലേ.... ഭദ്ര പതിയെ അത് ചോദിച്ചതും അവനൊന്നു തിരിഞ്ഞു.... കേട്ടു..... ഒരു ദിവസം ജോനാഥന്റെ നാവിൽ നിന്നുമത് വല്യപ്പച്ചൻ കേട്ടു.... പുള്ളിക്കാരൻ ആളൊരു ടെറർ ആണ്..... എന്നോടുള്ള ഇഷ്ടം ദിവസം തോറും കൂടുന്നത് കൊണ്ട് തന്നെ അതാൾക്ക് സഹിച്ചില്ല..... കൈ രണ്ടും കൂട്ടി പിടിച്ചവനെ പൊതിരെ തല്ലി......... അതും കൂടിയായപ്പോൾ അവന്റപ്പന് എന്നോടുള്ള ദേഷ്യം കൂടി...... എന്നാൽ അന്ന് വല്യപ്പച്ചൻ തീർത്തു പറഞ്ഞു...... ഇവൻ അനാഥനല്ല..... ഇവൻ ഞങ്ങളുടെ ചോരയാണ്.... ഇനിയും സംശയമുള്ളവർ ഉണ്ടെങ്കിൽ എന്നോട് വന്നു ചോദിക്കിനെടായെന്ന്...... അലക്സത് പറഞ്ഞതും എന്തോ ഒരു കുളിര് ഭദ്ര്യയുടെ ഉള്ളിലും നിറഞ്ഞു.... അവളത്ര മേൽ അങ്ങനെ യൊരു കാര്യം ആഗ്രഹിച്ചിരുന്നെന്ന പോൽ...... എല്ലാവരുടെയും പരിഹാസങ്ങൾക്ക് മുമ്പിൽ തല കുനിച്ചു നിൽക്കുന്ന ആ കുഞ്ഞലക്സിനെ അവൾക്ക് കൺ മുമ്പിൽ കാണാമായിരുന്നു....... ആ കുഞ് മുഖം കയ്യിലെടുത്തവനെയൊന്നാശ്വസിപ്പിക്കാനവൾക്ക് തോന്നി..... അതോടെ ശബ്ദം ഉയർത്തി തന്നെ പരിഹസിക്കാൻ എല്ലാവരും ഒന്ന് ഭയന്നെങ്കിലും വല്യപ്പച്ചൻ കേൾക്കാതെ വീണ്ടും അത് തുടർന്നിരുന്നു... അന്നത്തെ തല്ലിന്റെ ദേഷ്യം ജോനാഥന്റെ ഉള്ളിലൊരു പകയായി മാറിയത് കൊണ്ട് തന്നെയവൻ പറങ്കി മാങ്ങ എറിഞ്ഞു വീഴ്ത്തുന്ന കവണ യിൽ വലിയൊരു കല്ല് വെച്ച് വല്യപ്പച്ചന് നേരെ ഉന്നം പിടിച്ച് മറഞ്ഞു നിന്നു..... അത് ഞാൻ കണ്ടതും മറ്റൊരു ആലോചന ക്കുമിടം കൊടുക്കാതെ വലിയൊരു കല്ലെടുത്തു അവന്റെ നെറ്റിയെറിഞ്ഞു പൊട്ടിച്ചു......... അതോടെ സണ്ണിയങ്കിളിന് എന്നോടുള്ള ദേഷ്യം ഇരട്ടിച്ചു......... ആഹാ.... ചെറുപ്പം മുതലേ ഉണ്ട് ഈ സ്വഭാവം അല്ലെ.... അലക്സ് പറഞ്ഞു നിർത്തിയതിനിടക്ക് ഭദ്ര കുറുമ്പോടെ യത് ചോദിച്ചതും അവനവളെയൊന്ന് നോക്കി.... അപ്പൊ അങ്ങനെ ചെയ്യാനാണ് തോന്നിയത്.... ചെയ്ത ആ തെറ്റിന് വല്യപ്പച്ചൻ വല്ലാതെ അഭിനന്ദിക്കുകയും ചെയ്തു... അവനൊരു ചിരിയുടെ കൂട്ടോടെ അത് പറഞ്ഞു നിർത്തുമ്പോൾ അവളൊരു നിമിഷം മറ്റെല്ലാം ചിന്തകളിൽ നിന്നും തെന്നി മാറി അവനിൽ മാത്രമായ് ഒതുങ്ങി നിന്നു....... ഇയാളുടെ ചിരി കാണാൻ എന്ത് ഭംഗിയാ.... എപ്പോഴും ഇങ്ങനെയിരുന്നു കൂടെ..... അവൾ അവന്റെ മുഖത്തേക്ക് നോക്കി വല്ലാത്തൊരു ഭാവത്തോടെ അത് പറഞ്ഞതും ഒരു നിമിഷം അവനും അവളിലേക്ക് വന്നു...... ആ മുഖത്തെ ഭാവം ഇത് വരെ കണ്ടതിൽ നിന്നും വ്യത്യസ്ത മായത് പോലെ ... എപ്പോഴും ഇളകുന്ന അവന്റെ നീളൻ മുടി ഒരു നിമിഷമൊന്ന് നിശ്ചലമായത് പോലെ...... അവനൊരു നിമിഷം അവളുടെ മിഴികളി ലേക്ക് നോക്കിയതും പറഞ്ഞതെന്തെന്ന കാര്യം മനസ്സ് ഓർമിപ്പിച്ചതും അവൾക്ക് വല്ലാത്തൊരു വെപ്രാളം തോന്നി...... അവന്റെ നോട്ടത്തിന് മുമ്പിൽ അവൾ ചൂളി പ്പോയി..... ഗോതമ്പ് നിറമുള്ള ആ കൈകൾ ഒരു വിറയലോടെ തെന്നി നീങ്ങുന്നത് അവൻ നോക്കി നിന്നു..... എന്തോ തെറ്റ് ചെയ്തത് പോലാ നീളൻ കൺ പീലികൾ പിടക്കുന്നുണ്ട്..... അതേ...... അപ്പൊ അവളിൽ കണ്ട ആ ഭാവം തന്റെ തോന്നലല്ല..... അവന്റെ ഉള്ളിൽ നിറഞ്ഞു നിന്ന ആനന്ദത്തിന്നപ്പോൾ ഒരു കാച്ചെണ്ണയുടെ മണമായിരുന്നു..... നമുക്ക്..... ഭക്ഷണം കഴിക്കാം..... അവളതും പറഞ്ഞു ഒരു വെപ്രാളത്തോടെ അവനിൽ നിന്ന് മുഖം തിരിക്കുമ്പോൾ അവന്റെ മനസ്സിലെ ചിന്തകളും അവളുടെ കൂടെയൊഴുകിയത് പോലെ......... (തുടരും) Aysha Akbar #✍ തുടർക്കഥ #കിസ്സകൾ #📙 നോവൽ #📔 കഥ
✍ തുടർക്കഥ - n೧G@ mo .. Aysha Akbar n೧G@ mo .. Aysha Akbar - ShareChat

More like this