ShareChat
click to see wallet page
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.              *✍️മുഹമ്മദ്‌ ബിനാസ്*                                                    𝗣𝗔𝗥𝗧 -𝟯𝟭 ഇത്താത്ത ഇയ്യ് ഒന്ന് ഇന്ന് എന്റെ ഒപ്പം സ്കൂളിൽ വരോ? എന്തിന്? ഓൻ അത് പറഞ്ഞപ്പോ ഞാൻ ഓനോട്‌ തിരിച്ചു ചോദിച്ചു. ഒരു ചെറിയ പ്രശ്നം ഉണ്ട് ഇത്താത്ത അതാ പ്ലീസ്. എന്ത് പ്രശ്നം? ഞാൻ ചുരിദാർ നോക്കുന്നത് നിർത്തിയ ശേഷം അസ്‌ലംന്റെ മുഖത്തോട്ട് നോക്കികൊണ്ട് ചോദിച്ചു. ഇന്നലെ ഞാനും ക്ലാസ്സിലെ ഒരുത്തനും ആയിട്ട് ചെറിയ തല്ല് ഉണ്ടായി അതാ. പ്രിൻസിപ്പാൾ പറഞ്ഞത് വീട്ടിൽ നിന്ന് ആള് വന്നിട്ട് ക്ലാസ്സിൽ കേറിയ മതിയെന്ന് ആണ്.ഉപ്പെ ഇക്കാക്കെ അറിഞ്ഞ പിന്നെ എന്റെ കാര്യം പോക്കാണ്. ഇയ്യ് ആവുമ്പോ കുഴപ്പം ഇല്ല ഇയ്യ് എന്റെ ഇത്താത്ത അല്ലെ? ഞാൻ വന്നത് തന്നെ. ഇയ്യ് എങനെ എങ്കിൽ തിർത്തോ? എന്നേക്ക് കൊണ്ട് ഒന്നും പറ്റില്ല.എനിക്ക് ഇന്ന് ഒന്ന് രണ്ട് പരിപാടി ഉണ്ട്. അത് കൊണ്ട് എത്ര പറഞ്ഞട്ട് കാര്യം ഇല്ല. ഇത്താത്ത പ്ലീസ്. അസ്‌ലം ഇയ്യ് ഒന്ന് പോയിക്കെ.സമയം പോയിക്കൊണ്ട് ഇരിക്കുവാണ്.ഞാൻ റെഡി പോലും ആയിട്ടില്ല. അതും പറഞ്ഞു ഞാൻ വീണ്ടും ചുരിദാർ തപ്പാൻ തുടങ്ങി അസ്‌ലം അപ്പൊ തന്നെ പുറത്തോട്ട് പോയി.ഞാൻ തപ്പിയ ചുരിദാർ കിട്ടിയപ്പോൾ തന്നെ ഞാൻ റെഡി ആയി മെർലിനെ വിളിച്ചു കൊണ്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലോട്ട് എത്തി. 10:15ആയപ്പോയെക്കും കണ്ണൂര് ഇന്റർസ്റ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലോട്ട് എത്തി.ട്രെയിൻ സ്റ്റേഷനിൽ എത്തി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ എന്റെ ഫോൺ റിങ് ചെയ്തു. ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു. ഹലോ ഇക്ക ഷാന നീ എവിടെ? കോൾ അറ്റൻഡ് ചെയ്തു കൊണ്ട് ഹലോ ഇക്ക എന്ന് പറഞ്ഞപ്പോൾ ഷിയാസ് ഇക്ക തിരിച്ചു ചോദിച്ചു. ഞാൻ ഇവിടെ റെയിൽവേ സ്റ്റേഷന്റെ പുറത്ത് ടിക്കറ്റ് കണ്ടർൽ അവിടെ ഉണ്ട്. ഓക്കേ ശെരി ഞാൻ അങ്ങോട്ട് വരാം. ഓക്കേ. അങ്ങനെ ആ കോൾ കട്ട് ചെയ്തു. ഏകദേശം ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പൊയെക്കും ഷിയാസ് ഇക്ക എന്റെ അടുത്തെക്ക് വന്നു. ഇക്ക ഇത് മെർലിൻ എന്റെ ഫ്രണ്ട്. ഷിയാസ് ഇക്ക വന്നപ്പോൾ ഞാൻ മെർലിനെ പരിചയപെടുത്തി കൊടുത്തു. അറിയാം. അപ്പൊ തന്നെ ഷിയാസ് ഇക്ക എന്നോട് പറഞ്ഞു. ഡോ താൻ എന്തിനാ കുട്ടുകാരെ വിളിച്ചു കൊണ്ട് വന്നത് ഒറ്റക്ക് വന്ന പോരായിരുന്നോ? ഷിയാസ് ഇക്ക എന്റെ കൈ ഇക്കാന്റെ കൈഓട് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു. ഓള് വന്നന്ന് ഓർത്ത് ഇപ്പൊ എന്ത കുഴപ്പം? ഓള് കൂടെ വരുമ്പോ നമ്മുടെ പ്രൈവസി പോവില്ലേ? എന്താ ആവിശ്യം ഇല്ലാത്ത ഉദ്ദേശം എന്തങ്കിലും ഈ വരവിന് ഉണ്ടോ? ഒന്ന് പോടീ അങ്ങനെ ഒന്നും ഇല്ല.ഞാൻ ചുമ്മ പറഞ്ഞത് ആണ്. വാ. അതും പറഞ്ഞു എന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് റെയിൽവേയുടെ പുറത്തോട്ട് ഇറങ്ങി.ഞങ്ങളുടെ പുറകെ തന്നെ മെർലിനും വന്നു. ഡാ ഷിയാസേ. പെട്ടന്ന് ആയിരുന്നു ആരോ ഷിയാസ് ഇക്കാനെ വിളിച്ചത്. ഇത് ആരാവോ?ഞാൻ കോഴിക്കോട്ക്ക് ഇന്ന് വരുന്ന കാര്യം നിന്നോട് അല്ലാതെ ആരോടും പറഞ്ഞട്ട് ഇല്ലല്ലോ? അതും എന്റെ അടുത്ത് പറഞ്ഞു കൊണ്ട് ഷിയാസ് ഇക്ക തിരിഞ്ഞു നോക്കി. ആ നിയാസ് ഭായ്. ഭായ് എന്താ ഇവിടെ? തിരിഞ്ഞു നോക്കിയപ്പോ വിളിച്ച ആളെ കണ്ടപ്പോൾ ഷിയാസ് ഇക്ക ചോദിച്ചു. ഡോ ഇത് നിയാസ്. അത് കഴിഞ്ഞപ്പോൾ തന്നെ നിയാസ്നെ എനിക്ക് പരിചയപെടുത്തി തന്നു. ഞാൻ ഈ ഇക്കാനെ എങ്ങജ്‌മെന്റ്ന് കണ്ട് ഇരുന്നു. ഞാൻ അപ്പൊ തന്നെ പറഞ്ഞു. അപ്പോയെക്കും മെർലിൻ എന്റെ അടുത്തേക്ക് വന്നു. ഇത് എന്റെ വൈഫ് പേര് അൽഫിയ. അൽഫി ഇത് ആണ് ഞാൻ കഴിഞ്ഞ ദിവസം എങ്ങജ്‌മെന്റ്ന് വന്ന ഷിയാസ് ഇത് ഓന്റെ പെണ്ണ് ഷഹാന. അപ്പൊ തന്നെ നിയാസ് കൂടെ ഉണ്ടായിരുന്ന ആളുടെ ഭാര്യക്ക് അങ്ങോട്ടും ഇങ്ങോട്ട് പരിചയപെടുത്തി. ഇത് എന്റെ ഫ്രണ്ട് മെർലിൻ. ഞാൻ അപ്പൊ തന്നെ മെർലിനെ കാണിച്ചു കൊണ്ട് പറഞ്ഞു. ഭായ് എന്താ ഇവിടെ? അപ്പൊ തന്നെ ഷിയാസ് ഇക്ക നിയാസ്നോട്‌ ചോദിച്ചു. ഇവളുടെ ഒരു ഫ്രണ്ട്നെ കാണാൻ വന്നത് ആണ് ഡാ. ശെരി ഡാ ഷിയാസേ.നീ പിന്നെ വിളിക്ക്. വാ ഡോ. നിയാസ് അതും ഷിയാസ്നോട്‌ പറഞ്ഞു കൊണ്ട് അൽഫിനെ വിളിച്ചു കൊണ്ട് അവിടെന്ന് പോയി. ഞാനും ഷിയാസ് ഇക്കയും മെർലിനും കുടി കോഴിക്കോട് ബീച്ചിലോട്ട് പോയി.ഞാനും ഷിയാസ് ഇക്കയും ബീച്ചിൽ ആള് ഒഴിഞ്ഞ തണൽ ഉള്ള സ്ഥലത്ത്‌ ചെന്ന് ഇരുന്നു മെർലിൻ ഞങ്ങളെ ഷെല്യം ചെയ്ത ഓള് ഓളുടെ ഫോൺ നോക്കി മാറി ഇരുന്നു. ഷാന. എന്റെ കൈ പിടിച്ചു കൊണ്ട് ഷിയാസ് ഇക്ക എന്നെ വിളിച്ചു. ഡോ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. എന്താ ഇക്ക. ഷിയാസ് ഇക്ക അത് പറഞ്ഞപ്പോൾ ഞാൻ ഷിയാസ് ഇക്കാന്റെ മുഖത്തോട്ട് നോക്കി കൊണ്ട് ചോദിച്ചു. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.                             𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦                                     #നോവൽ #തുടർകഥ #തുടർ കഥ #📙 നോവൽ #നോവൽ #❤ സ്നേഹം മാത്രം 🤗

More like this