ShareChat
click to see wallet page
തിരുവോണനാളിന്റെ പിറ്റേദിനം മലയാളിക്ക് മൂന്നാം ഓണമാണ്. അവിട്ടം നക്ഷത്രദിനമാണ് മൂന്നാം ഓണമായി ആഘോഷിച്ചു വരുന്നത്. ഓണദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതിനാല്‍ ആവശ്യത്തിലേറെ ആഹാര സാധനങ്ങള്‍ ഉണ്ടാക്കും. തിരുവോണ ദിവസം പതിവുപോലെ ഈ ഭക്ഷണസാധനം ബാക്കി വരും. അത് സാധാരണ ദിവസങ്ങളിലതിനേക്കാള്‍ കൂടുതലായിരിക്കുകയും ചെയ്യുക സ്വാഭാവികമാണ്. മിച്ചം വരുന്നത് പണ്ടുളളവര്‍ കളയാറില്ല. അന്നം കളയുന്നത് പാപമെന്നു വിശ്വസിച്ച തലമുറയാണല്ലോ നമ്മുടേത്. ബാക്കി വരുന്ന കറികള്‍ സൂക്ഷിക്കാന്‍ ആധുനിക സമ്പ്രദായങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഓണക്കറികളെല്ലാം ഒന്നിച്ചിട്ടു വയ്ക്കുമായിരുന്നു. തിരുവോണ ദിവസം ബാക്കി വരുന്ന കറികള്‍ അവിട്ടം ദിനമായ അടുത്ത ദിവസം പുതിയൊരു കറിയായി മാറും. പലയിടങ്ങളിലും, ഓണക്കാടി, #അവിട്ടം ആശംസകൾ 🌼 #😍അവിട്ടം ദിനാശംസകൾ #അവിട്ടം ദിനാശംസകൾ 😕 #അവിട്ടം ആശംസകൾ #അവിട്ടം ദിനാശംസകൾ. കാടിയോണം, അവിട്ടക്കട്ട, പഴംകൂട്ടാന്‍ അങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ആശംസകൾ
അവിട്ടം ആശംസകൾ 🌼 - ShareChat

More like this