മറവി....
ഓർമ്മകൾ പലതുമോരോന്നായി,
മറവി തൻ കൂട്ടിലണയുമ്പോൾ
പ്രിയേ, ഞാൻ നിന്നെ മറന്നുവോ?
നിന്നെയെൻ നെഞ്ചോട് ചേർക്കാൻ,
നിൻ കവിളിലുമ്മ തന്നീടാൻ,
നിൻ കണ്ണുനീർ തുടയ്ക്കാൻ,
"നീയെന്റെയല്ലേ " എന്നോതുവാൻ,
ഒരു ചെറു പുഞ്ചിരി നൽകുവാൻ,
പുറമേക്ക് പോകുന്ന നേരം,
ഒരു യാത്രാ മൊഴി ചൊല്ലീടാൻ,
"സുഖമല്ലേ" എന്നു ചോദിക്കാൻ
എന്തെ ഞാൻ ഇന്നും മറന്നു?
എന്തൊക്കെ തിരക്കുകളുണ്ടേലും
എന്നുള്ളിൽ നീ മാത്രമാണെന്നും...
മറവികൾ ക്ഷണികമാണല്ലോ,
ഞാനെന്നും നിൻ കൂടെയുണ്ടല്ലോ!
നിന്നെ മറന്നൊരു ജീവിതം
ഈ ജന്മമെനിക്കില്ല തോഴീ... #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #പ്രണയം 💖വിരഹം 💔 #💔 നീയില്ലാതെ #♥ പ്രണയം നിന്നോട് #🌞 ഗുഡ് മോണിംഗ്