ഡിജി കേരളം പദ്ധതിയുടെ ഭാഗമായ ഏവരെയും ഒരിക്കൽക്കൂടി അഭിനന്ദിക്കുന്നു. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് നടപ്പിലാക്കിയ ഈ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്. ഈ കാര്യം ഒരുക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നു എന്നത് ആഹ്ലാദകരമാണ്. സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിയിലൂടെ 2187667 വ്യക്തികളാണ് പുതിയതായി ഡിജിറ്റൽ സാക്ഷരരായത്. ഡിജിറ്റൽ ഭരണരംഗത്തെ മികവിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് വഴികാട്ടുകയാണ്.
സ. എം ബി രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്

