ShareChat
click to see wallet page
ഭിക്ഷക്കാരന്‍ കാറിലിരുന്ന മദ്ധ്യവയസ്ക്കനോട് :- സര്‍ വല്ലാതെ വിശക്കുന്നു.. എന്തെങ്കിലും തരണം. 🤣😂🤣🤣😂🤣 മദ്ധ്യവയസ്ക്കന്‍ :- തല്‍ക്കാലം തരാന്‍ എന്‍റെ കയ്യില്‍ അല്‍പ്പം ബ്രാണ്ടി മാത്രമേയുള്ളൂ. വേണോ ? ഭിക്ഷക്കാരന്‍ :- ഞാന്‍ മദ്യപിക്കില്ല. മദ്ധ്യവയസ്ക്കന്‍ :- സിഗരറ്റ് വേണോ ? ഭിക്ഷക്കാരന്‍ :- ഞാന്‍ പുകവലിക്കില്ല സര്‍. മദ്ധ്യവയസ്ക്കന്‍ :- ശരി തന്നെ ഞാന്‍ ക്ലബ്ബില്‍ കൊണ്ടു പോകാം. അവിടെനിന്ന് ആഹാരം വാങ്ങിത്തരാം. തനിക്കു ചീട്ടുകളിക്കാനറിയാമോ ? ഭിക്ഷക്കാരന്‍ :- ഇല്ല ഞാന്‍ ചീട്ടു കളിക്കില്ല. മദ്ധ്യവയസ്ക്കന്‍ :- തനിക്കു ഗേള്‍ഫ്രണ്ട് വേണോ ? ഭിക്ഷക്കാരന്‍ :- വേണ്ട. ഞാന്‍ എന്‍റെ ഭാര്യയെ മാത്രം സ്നേഹിക്കുന്ന ഒരാളാണ്. മറ്റു സ്ത്രീകളെപ്പറ്റി ചിന്തിക്കുക പോലുമില്ല. മദ്ധ്യവയസ്ക്കന്‍ :- ശരി.എങ്കില്‍ നീ എനിക്കൊപ്പം എന്‍റെ വീട്ടിലേക്കു വന്നോളൂ.. വയറുനിറയെ ആഹാരം തരാം.ഒപ്പം നിന്നെ അവിടെ ഒരാള്‍ക്ക്‌ പരിചയപ്പെടുത്തുകയും വേണം. ഭിക്ഷക്കാരന്‍ :- ആര്‍ക്ക് ? മദ്ധ്യവയസ്ക്കന്‍ :- എന്‍റെ ഭാര്യക്ക്. കാരണം മദ്യപിക്കാത്ത ,സിഗരറ്റ് വലിക്കാത്ത , ചീട്ടുകളിക്കാത്ത ,ഗേ ള്‍ഫ്രണ്ട്സ് ഇല്ലാത്ത , സ്വന്തം ഭാര്യയെ മാത്രം സ്നേഹിക്കുന്ന ഒരുത്തന്‍റെ അവസ്ഥ അവളെ നേരിട്ട് ബോദ്ധ്യപ്പെടുത്താന്‍. 😀😁 🤣😂🤣🤣😂🤣 #ചിരി #ചിരിയോ ചിരി #തമാശ #തമാശ
ചിരി - a 80"   0 a 80"   0 - ShareChat

More like this