വയസ് 20, പ്രതിഫലം 2 കോടി; മലയാളത്തിലെ എൻട്രി കളറാക്കി സായ് അഭ്യങ്കര്‍
💢🌹💢🌹💢🌹💢
തെന്നിന്ത്യയിൽ സായ് അഭ്യങ്കറിനെ അറിയാത്ത സംഗീത പ്രേമികൾ കുറവായിരിക്കും. വിരലിലെണ്ണാവുന്ന പാട്ടുകൾ കൊണ്ട് തന്നെ തമിഴ് സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും സ്റ്റാറായ സായ് മോളിവുഡിലും ഒരു കൈ നോക്കി വിജയിച്ചിരിക്കുകയാണ് ഇപ്പോൾ. ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്ന ഷൈൻ നിഗം നായകനായ ബള്‍ട്ടിയിൽ സംഗീത സംവിധായകന്‍റെ കുപ്പായമണിഞ്ഞാണ് അദ്ദേഹം മലയാളത്തിലെത്തിയത്.
മോളിവുഡിൽ ഇതുവരെ ഒരു സംഗീത സംവിധായകന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് സായ് അഭ്യങ്കറിന് നൽകിയതെന്ന് ബള്‍ട്ടിയുടെ നിര്‍മാതാവ് നടത്തിയ വെളിപ്പെടുത്തൽ. വെറും ഇരുപതുകാരനായ സായിക്ക് രണ്ട് കോടി രൂപയാണ് പ്രതിഫലമായി നൽകിയത്. എന്തായാലും, സായിയുടെ വരവ് വെറുതേയായില്ല, ബൾട്ടിയിലെ സംഗീതത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
കച്ചി സേറ, ആസ കൂടാ, സിത്തിര പൂത്തിരി പോലെ വൻ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതാണ് സംഗീത ലോകത്ത് സായിയുടെ മൂല്യം ഉയർത്തിയത്. യൂടൂബിൽ 33 മില്യൺ കാഴ്ചക്കാരാണ് കച്ചി സേറ എന്ന ഗാനത്തിനുള്ളത്. ഈ ജനപ്രീതിയാണ് അദ്ദേഹത്തിന് മലയാളത്തിലും അവസര മുണ്ടാക്കി കൊടുത്തത്. ഷെയ്ന്‍ നിഗത്തിന്റെ 25-ാമത്തെ ചിത്രമായ ബള്‍ട്ടി, മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.
💢💢💢💢💢💢
#ഫ്ലാഷ് ന്യൂസ് 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #🎶 പാട്ടുകള്‍ #സംഗീതം #സായി😍😍😍
