*💖ഷഹാനയുടെ പ്രിയൻ💖*
മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.
*✍️മുഹമ്മദ് ബിനാസ്*
𝗣𝗔𝗥𝗧 -𝟮𝟵
അതെ സമയം ആലുവയിൽ ഉള്ള ഷിയാസ്ന്റെ വിട്ടിൽ(ഷഹാനയുടെ പ്രിയൻ)
ഉമ്മച്ചി.
ഞാൻ (ഷിയാസ്) ഉറക്കെ വിളിച്ചു
എന്താ ഡാ ഷിയാസേ?
ഞാൻ ഇറങ്ങുവാണ്.
ഡാ നീ ഈ രാത്രി ഇത് എവിടെ പോകുന്നു?
രാവിലെ 6മണിക്ക് എറണാകുളത്തന്ന് സ്റ്റാർട്ട് ചെയ്യുന്ന ട്രെയിനിന് എനിക്ക് കോഴിക്കോട്ക്ക് പോകണം. അവിടെ എന്റെ ഒപ്പം വർക്ക് ചെയ്ത ഒന്ന് രണ്ട് പേരെ കാണാനുണ്ട്.
രാവിലെ 6മണിയുടെ ട്രെയിനിന് പോകാൻ ആണോ നീ ഈ രാത്രി ഒൻപത് മണിക്ക് പോകുന്നത്?
6മണിയുടെ ട്രെയിൻ പിടിക്കാൻ ഞാൻ എറണാകുളത്ത് അഞ്ചര ആവുമ്പോൾ എത്തണം ആ സമയം അവിടെ എത്തണം എങ്കിൽ മിനിമം മുന്നര ആവുമ്പോൾ എങ്കിലും ഇവിടെന്ന് ഇറങ്ങണം ആ സമയത്ത് ഇവിടെന്ന് ബെസ് ഒന്നും ഇല്ല പിന്നെ ഞാൻ എങനെ പോകാനാണ് ഇപ്പൊ ഇവിടെന്ന് ആലുവയിലോട്ട് ലാസ്റ്റ് ബെസ് ഉണ്ട് അത് പിടിക്കാനാണ്.
അപ്പൊ ഇന്ന് രാത്രി നീ എവിടെ താങ്ങും?
ഇന്ന് രാത്രി ഞാൻ റെയിൽവേ സ്റ്റേഷനിൽ ഇരിക്കും ട്രെയിൻ കേറിയ ശേഷം ട്രെയ്നിൽ ഇരുന്നു ഉറങ്ങും.അപ്പൊ ഞാൻ പോട്ടെ.
ഉമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു യാത്രയും പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി.
ബേസ് സ്റ്റോപ്പിലോട്ട് നടക്കുന്നതിന്റ ഇടയിൽ എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
ഈ രാത്രി ഇത് ആരാണ് വിളിക്കുന്നത് എന്ന് ആവോ?
ഞാൻ അതും പറഞ്ഞു പോക്കറ്റിൽ കിടന്ന ഫോൺ ഇടുത്തു ഞാൻ ആരാണ് വിളിക്കുന്നത് എന്ന് നോക്കി.റംസിന ❤️❤️❤️ എന്ന് സ്ക്രിനിൽ നിന്ന് തെളിഞ്ഞു നിന്നു.
ഇവള് ഇത് എന്തിനാ ഇപ്പൊ വിളിക്കുന്നത്
ഞാൻ ആ പേര് ഫോണിന്റെ ഡിസ്പ്ലേ കണ്ടപ്പോൾ മനസ്സിൽ പറഞ്ഞു. അങ്ങനെ ആ കോൾ കട്ട് ആയി.ഞാൻ വീണ്ടും ബേസ് സ്റ്റോപ്പിലോട്ട് നടന്നിരുന്നു.ഞാൻ സ്റ്റോപ്പിൽ എത്തിയപ്പോൾ തന്നെ ബേസ് വന്നിരുന്നു.ഞാൻ ബേസിൽ കേറി ആലുവയിലോട്ട് ടിക്കറ്റ് ഇടുത്തു.എന്നാൽ ആ സമയത്ത് ആയിരുന്നു എന്റെ ഫോൺ റിങ് വീണ്ടും റിങ് ചെയ്തത്.
ഇനി റംസിന എങ്ങനും ആയിരിക്കോ?
ഞാൻ അത് ആലോചിച്ചു ഫോൺ ഇടുത്തു ആരാണ് വിളിക്കുന്നത് എന്ന് നോക്കി.ഷഹാനയുടെ കോൾ ആയിരുന്നു.ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു.
ഹലോ
ഇക്ക എവിടെ?
ഞാൻ ആലുവയിലോട്ട് പോകാൻ ബേസിൽ
ഈ രാത്രി ഇപ്പൊ എവിടെ പോകുന്നു?
അവള് സംശയത്തോടെ ചോദിച്ചു.
ഞാൻ നിന്റെ ഇടുത്തു ഇന്ന് പറഞ്ഞു ഇല്ലായിരുന്നോ ഞാൻ വരുന്നുണ്ട് എന്ന്
അത് നാളെ അല്ലെ? അതിന് ഈ രാത്രി ഇങ്ങള് ഇത് എവിടെ പോകുന്നു.
രാവിലെ 6മണിക്ക് അല്ലെ എറണാകുളത്ത്‌ന്ന് ട്രെയിൻ.ആ സമയം അവിടെ എത്താൻ എനിക്ക് ബേസ് ഒന്നും ഇല്ലല്ലോ ഇപ്പൊ ഞാൻ ആലുവ ചെല്ലുന്നു.നൈറ്റ് 12:40ന് ആലുവയിലോട്ട് എത്തുന്ന ഗുരുവായൂർ ചെന്നെ എഗ്മോർന് കേറി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ചെല്ലുന്നു. അവിടെ ഒരു ഒന്നാകൽന് എത്തും സ്റ്റേഷനിന്റെ പുറത്ത് ഉള്ള തട്ടുകടയിൽ നിന്ന് മധുരം കുട്ടി ഒരു ലൈറ്റ് ചായ കുടിച്ചു കഴിഞ്ഞു വീണ്ടും നേരെ റെയിൽവേയുടെ ടിക്കറ്റ് കാണ്ടർ വന്ന് ഒരു കോഴിക്കോട്ക്ക് ടിക്കറ്റ് എടുക്കുന്നു നാലമെത്തെ ഫ്ലാറ്റ്ഫോമിൽ ചെന്ന് ഇരുന്നു കുറച്ചു നേരം മൊബൈൽ എല്ലാം കളിച്ചു ഇരിക്കുംമ്പോയായിരിക്കും അഞ്ച് മണി ആവുന്നു. അപ്പൊയെക്കും ട്രെയിനിന്റെ ഡോർ ഓപ്പൺ ആക്കും അങ്ങനെ ട്രെയ്നിൽ കേറി ഇരുന്നു നല്ലൊരു ഉറക്കം പാസാക്കുന്നു രാവിലെ പത്ത് മണിക്ക് എന്റെ ഷാനനെ കാണാൻ ഞാൻ കോഴിക്കോട് എത്തുന്നു.ഇതാണ് എന്റെ പ്ലാൻ
കൊള്ളാം നല്ല പ്ലാൻ. എന്റെ പൊന്ന് ഇക്ക വെല്ല വീട്ടിൽ കിടന്നു ഉറങ്ങി നാളെ രാവിലെ എഴുന്നേറ്റ് വെല്ല്യ ജോലിക്ക് പോകണ്ടതിന് എന്നെ കാണാൻ കോഴിക്കോട്ക്ക് വരുന്നു. സമ്മതിക്കണം ഇക്ക ഇങ്ങളെ.
പിന്നെ എനിക്ക് എന്റെ ഷാനെനെ കാണണം എന്ന് തോന്നിയാൽ കാണണ്ടേ?
ഓ കാണണം എന്ന് തോന്നിയാൽ കാണണം.ഇങ്ങള് എന്തങ്കിലും പ്രാന്ത് എല്ലാം കാണിക്ക് രാവിലെ കാണാം ഞാൻ ഉറങ്ങാൻ പോകുന്നു.
അതും പറഞ്ഞു അവള് ഫോൺ വെച്ച്.ഞാൻ അപ്പൊ തന്നെ ബാഗിൽ ഇടുത്തു വെച്ച ഹെഡ് സെറ്റ് ഇടുത്തു ചെവിയിൽ കുത്തി പാട്ട് കേട്ട് കൊണ്ട് ഇരുന്നു അപ്പൊ തന്നെ വീണ്ടും എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
ഞാൻ ഫോണിന്റെ ഡിസ്പ്ലേയിലോട്ട് നോക്കി ആരാണ് വിളിക്കുന്നത് ഫോണിന്റെ ഡിസ്‌പ്ലൈയിൽ റംസിന ❤️❤️❤️ എന്ന് തെളിഞ്ഞു.ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു.
ഹലോ
ഷിയാസെ എന്നെ മനസ്സിൽ ആയോ?
ആയി റംസിന
നീ എവിടെ?
ഞാൻ എറണാകുളത്തെക്ക് പോകാൻ പോകുന്നു
എനിക്ക് നിന്നെ ഒന്ന് കാണണം ആയിരുന്നു
എന്തിനാണ് റംസിന?
തുടരും
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.
𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#നോവൽ #📙 നോവൽ #തുടർ കഥ #നോവൽ #തുടർകഥ #❤ സ്നേഹം മാത്രം 🤗
